Sunday, January 20, 2008

ഇന്ന് റംസിമോളുടെ നിക്കാഹ്‌..



ഒരു വര്‍ഷം ഒരു മാസത്തെപ്പോലെയും ഒരു മാസം ഒരു ആഴ്ചയെപ്പോലെയും ഒരു ആഴ്ച ഒരു ദിവസത്തെപ്പൊലെയും അനുഭവപ്പെടുന്ന ഒരു കാലം വരാനിരിക്കുന്നു എന്ന പ്രവാചക വചനം അക്ഷരാര്‍ത്ഥത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലം..

ഇന്നലെയെന്നപോലെ ഓര്‍മ്മകളുടെ മുകുളങ്ങളില്‍ വിരിയുന്ന ..എന്റെ നേര്‍പെങ്ങളുടെ ആദ്യത്തെ കണ്മണിയുടെ. എന്റെ കൈവിരലുകളില്‍ പിടിച്ചു നടക്കാന്‍ ശ്രമിക്കുന്ന പൂമ്പാറ്റയുടെ പഴയ ചിത്രം
.. കുടുംബത്തില്‍ ആദ്യത്തെ കുഞ്ഞു പിറന്നതിന്റെ ആരവങ്ങള്‍.. ചിരിയും കളിയും.. കോളേജില്‍ ക്ലാസ്‌ കഴിഞ്ഞ്‌ ബസ്‌ സ്റ്റാന്‍ഡില്‍ തങ്ങാതെ. നേരെ വീട്ടിലെത്തി ആ പാല്‍ പുഞ്ചിരിയും കളികളും കുസ്യതിയും കാണാനു ആസ്വദിക്കാനുമുള്ള തിടുക്കം... പിന്നെ പിന്നെ ചിറമനെങ്ങാട്‌ കോണ്‍കോഡ്‌ ഇംഗ്ലീഷ്‌ സ്കൂളില്‍ കെ.ജി ക്ലാസില്‍ പഠനം തുടങ്ങുന്നതിന്റെ ചിണുങ്ങലുകള്‍.. പഠിപ്പിച്ച അധ്യാപിക അധ്യപകന്മാരുടെയെല്ലം വാത്സല്യത്തിനു പാത്രമായി.. പിന്നെ ചേലക്കര കോണ്‍വെന്റിലേക്കുള്ള പറിച്ചു നടല്‍...

എല്ലാം എല്ലാം ഇന്നലെയും മിനിഞ്ഞാന്നും നടന്നപോലെ... ഇന്ന് മുഹറം 11 , ജനുവരി 20 ഞായര്‍ 2008 ന്റെ ദിവസം , അസര്‍ നിസ്കാരത്തിനു ശേഷം മേപ്പാടം ജുമാ മസ്ജിദില്‍ വെച്ച റംസിമോളുടെ നിക്കാഹ്‌... പയ്യന്‍ ഷാനവാസ്‌.. കൂടുതല്‍ അകലെയല്ല എന്നറിഞ്ഞു.. ഉദടിയിലാണു വീട്‌.. ദുബായ്ക്കാരന്‍.. എയര്‍പോര്‍ട്ട്‌ ഡ്യൂട്ടി ഫ്രീയില്‍ സ്റ്റോര്‍കീപ്പര്‍ ജോലിയില്‍ പുതുതായിനിയമനം കിട്ടിയതു കൊണ്ട്‌ പെട്ടെന്ന് തിരിച്ചു വരണം.. ഇപ്പോള്‍ നിക്കാഹ്‌ മാത്രം.. കല്ല്യാണ സദ്യയും മറ്റും 10 മാസത്തിനുള്ളില്‍ .. ഇന്ന് കാലത്ത്‌ പയ്യനു ഫോണ്‍ ചെയ്ത്‌ ആശംസകള്‍ നേര്‍ ന്നു.. വല്യമാമാക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ ഇപ്പോള്‍ ഇതു മാത്രം ..പിന്നെ എന്റെ സ്വകാര്യ ലോകത്ത്‌ ഒന്ന് രണ്ട്‌ തുള്ളി മിഴിനീര്‍ കണങ്ങള്‍... സന്തോഷത്തിന്റെതോ അതോ സങ്കടത്തിന്റെതോ..

നാട്ടില്‍ നടക്കുന്ന വിശേഷങ്ങളില്‍ നമ്മെ ആരെങ്കിലും സ്മരിക്കുമോ ? പ്രിയതമ ഓര്‍ക്കുമായിരിക്കും.. എന്റെ ഇക്കയുണ്ടായിരുന്നെങ്കിലെന്ന്...പ്രത്യാകിച്ചും നിക്കാഹിനായി മേപ്പാടത്തേക്ക്‌ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ( വേറെ എങ്ങോട്ടാക്കാണെങ്കിലും ) ഞാന്‍ കാണിക്കുമായിരുന്ന തിക്കും തിരക്കും ചോദ്യങ്ങളും ഇല്ലാതെ ശ്യൂന്യത അനുഭവപ്പെടുമ്പോഴെങ്കിലും.. എല്ലാം മനസ്സില്‍ കണ്ട്‌ ഞാന്‍ ഈ ദിവസം
കഴിയട്ടെ ഇവിടെ ഈ പ്രവാസ ഭൂമിയില്‍.. നിങ്ങളുണ്ടാവുമല്ലോ എന്റെ കൂടെ...
എന്റെ റംസിമോള്‍ക്കും അവളുടെ പ്രതിശ്രുത വരന്‍.. ഷാനവാസിനും നന്മകള്‍ നേരാന്‍..

സ്വന്തം
വല്യാമ....( വലിയ മാമ എന്ന വിളി ലോപിച്ച്‌ വല്യാമ എന്നായതാണു.. )

14 comments:

അതുല്യ said...

ഇങ്ങനെ സങ്കടപെടാതെ നിങ്ങളേന്നേ.. ഒന്നൂലെങ്കില്‍ വീട്ടിലെ വിശേഷങ്ങള്‍ ഒക്കെ അപ്പോഅപ്പോ തന്നെ അറിയാലോ, പിന്നെ ദാന്ന് പടങ്ങളും വിളികളും ഒക്കേനും വരില്ലേ?

(കുറെ കഴിയുമ്പോ അപ്പൂസിന്റെ കല്ല്യാണം ഞാന്‍ അറിഞാല്‍ നിങ്ങളേം വിളിക്കാം! അതന്നെ. എത്രയോ ആളുകള്‍ക്ക് സ്വന്തം കുട്ടികള്‍ടേ കല്ല്യാണം പോലും അന്യമാവുന്നു ഇപ്പോ ഇല്ലേ? അതൊണ്ട് സങ്കടപെടാണ്ടെ ഇര്യ്ക് മാഷേ )

Anonymous said...

ബഷീര്‍ ഇക്ക നിങ്ങളുടെ ഒപ്പം ഞങ്ങള്‍ എല്ലാവരും ഉണ്ട്.ഇതെല്ലാം എല്ലാ പ്രവസികളുടെയും വേദനയാണ് .സഹിക്കുക.

ആദൂക്കാരന്‍ said...

ചുമ്മാ അയലോക്കംകാരനാണെന്ന് അറിയിക്കാന്‍.....
ഇതേതു പുലി....
പിന്നെ ഷാ‍നവാസ് എന്റേം കൂടെ കൂട്ടുകാരനാ....
അവന്‍ കല്യാണം വിളിച്ചില്ലെങ്കിലും ബഷീര്‍ക്ക വിളിക്കുമല്ലോ...

ബഷീർ said...

പ്രിയ.അതുല്യേച്ചി..
എന്തോ ഇന്ന് സങ്കടം കടലുപോലെ ഒഴുകി.. ഇപ്പോള്‍ ആശ്വാസമായി.. എന്നെപ്പോലെ സങ്കടപ്പെടുന്നവര്‍ ഉണ്ടല്ലോ ..
അപ്പൂസിന്റെ കല്യാണം ഞാന്‍ അറിഞ്ഞാല്‍ നിങ്ങളെ അറിയിക്കാം എന്ന വരികളില്‍ എല്ലാം ഉള്‍ക്കൊള്ളുന്നു..

അനോണിയേട്ടാ..
നല്ല വാക്കുകള്‍ക്ക്‌ നന്ദി...

സ്വാന്തനം സന്താപത്തെ അലിയിക്കുമെന്ന് ആരോ എപ്പോഴോ പറഞ്ഞിട്ടുണ്ടല്ലോ...

ആദൂക്കാരാ.. ആരാണെന്നു മനസ്സിലായില്ലല്ലോ.. ആദൂ കുറുക്കന്മാരില്‍ വല്ലവരുമാണോ ? പിന്നെ ഷാനവാസിനെ അറിയുമോ ? എന്തായാലും കല്ല്യാണം വിളിച്ചിരിക്കുന്നു.. ബഷീര്‍ക്ക എന്ന് വിളിച്ചതല്ലേ...

Shaf said...

ബഷീര്‍ ഇക്ക നിങ്ങളുടെ ഒപ്പം ഞങ്ങള്‍ എല്ലാവരും ഉണ്ട്.ഇതെല്ലാം എല്ലാ പ്രവസികളുടെയും വേദനയാണ് .സഹിക്കുക.

kichu / കിച്ചു said...

അതുല്യ പറഞ്ഞത് എത്രയോ ശരി...

ശ്രീലാല്‍ said...

എല്ലാം നല്ലതായി വരട്ടെ സ്നേഹിതാ..

മലബാറി said...

നന്മകള്‍ നേരാം.പിനെ വല്യാമ എന്നും റസിയമോളുടെ മനസിലുണ്ടാവുമല്ലോ.....

ബഷീർ said...

ശെഫീര്‍ , കിച്ചു, ശ്രീലാല്‍, മലബാറി.. എല്ലാവരുടെയും നല്ലവാക്കുകള്‍ വായിച്ചു.. സന്തോഷം.. പ്രവാസികള്‍ എന്നും മനസ്സുകളില്‍ ജീവിക്കുന്നവരാണല്ലോ... മനസ്സില്‍ നിന്ന് നമ്മെ ആരും ഇറക്കി വിടാതിരിക്കട്ടെ..

ആദൂക്കാരന്‍ said...

ബഷീര്‍ക്ക എന്നു വിളിച്ച നാവു കൊണ്ടു വേറെ വല്ലതും വിളിപ്പിക്കല്ലേ.....
അല്ലെങ്കിലും നിങ്ങള്‍ക്ക് ഞങ്ങള്‍ ആദൂക്കാരോട് ഒരു രണ്ടാം കെട്ടിയ പെരുമാറ്റമാ....
കുറുക്കന്മാരൊക്കെ വംശനാശം സംഭവിച്ചു പോയി..
ഇപ്പൊ ഗംപ്ലീറ്റ് പുലികളാ..(ഉദാ: ഞാന്‍ തന്നെ)
ബാക്കി നാട്ടില്‍ വരുമല്ലോ... അപ്പോള്‍ തരാം...

ഏ.ആര്‍. നജീം said...

അല്ല ബഷീര്‍ ഭായ് കല്ല്യാണത്തിന് താങ്കള്‍ക്ക് ചെല്ലാമല്ലോ...പിന്നെന്താ....

ഒക്കെ ഭംഗിയായി നടക്കുംന്നേ... വിഷമിക്കാതിരി..
സസ്‌നേഹം....

ബഷീർ said...

മോനെ.. ആദൂരാ.. പേടിപ്പിക്കല്ലെ.. എന്റെ കെട്ടിയോളുടെ വിചാരം എന്നെ പേടിപ്പിക്കാന്‍ കഴിയുന്ന ആരും ഈ ലോകത്തില്ലെന്നാണ്‌`. ആ ചീത്തപ്പേരു നിലനിര്‍ത്തി ഞാന്‍ ജീവിച്ചോട്ടെ.. കുന്നിറങ്ങി വരുന്നതിനു മുന്നെ വിവരമറിയിക്കണേ..

നജീംഭായ്‌... ദു:ഖം മറന്ന് സന്തോഷവനാവാന്‍ ശ്രമിക്കട്ടെ.. അത്തരം ശ്രമങ്ങളാണല്ലോ.. ഈ പ്രവാസജീവിതത്തെ ഇങ്ങിനെ നീട്ടികൊണ്ടു പോകാനുള്ള ജീവനീയം.. നന്ദി...

NILATHEERAM said...

തളിക്കുളം ഇസ്ലാമിയ കോളേജില്‍ പടിച്ച ബഷീര്‍ ആണോ?

ബഷീർ said...

അവിടെ പഠിച്ചിട്ടില്ല. ആ ബഷീർ ഞാനല്ല :)

Related Posts with Thumbnails