Thursday, January 17, 2008

ആരാണു തീവ്രവാദി ??

ഇന്നലെ ഏഷ്യാനെറ്റ്‌ റേഡിയോയില്‍ തുടരെ തുടരെ ഉത്സാഹത്തോടെ ( എനിക്കു തോന്നിയതാവാം ) പ്രക്ഷേപണം ചെയ്ത ഒരു വാര്‍ത്തയായിരുന്നു.. " ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി അല്‍ത്താഫിനു കോടതി ജാമ്യം അനുവദിച്ചില്ല.!! " എന്നത്‌...

ഈ തലക്കെട്ട്‌ വാര്‍ത്ത വായിച്ച അതേ വായനക്കാരന്‍ തന്നെ തുടര്‍ന്ന് പറയുന്നു.. അല്‍ത്താഫിനു തീവ്രവാദി സംഘടനയുമായി യാതൊരു ബന്ധവും തെളിയിക്കപ്പെട്ടിട്ടില്ല എന്ന്..

രണ്ടും കൂടി കൂട്ടി വായിക്കുമ്പോള്‍ വരുന്ന പൊരുത്തക്കേടിന്റെ ഉറവിടം എവിടെയാണ്‌ ? ആര്‍ക്കാണു തീവ്രവാദികളെ സ്യഷ്ടിക്കാന്‍ തിടുക്കം ? ഉത്സാഹം ? എന്താണിവരുടെ ഉദ്ധേശ്യം ?

കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നാം നഴികക്കു നാല്‍പത്‌ വട്ടം എഴുതുകയും പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നു.. കാശ്മീര്‍ ഇല്ലാത്ത മാപ്പിനു മാപ്പ്‌ കൊടുക്കാന്‍ നമുക്കാവില്ല.. പക്ഷെ അവിടെ ജനിച്ചു വളര്‍ ന്നു എന്ന ഒരൊറ്റ കാര്യം കൊണ്ട്‌ മാത്രം, അല്ലെങ്കില്‍ ഒരിക്കല്‍ ഒരു അരുതായ്മ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഒരാളെ എങ്ങിനെ ആജീവനാന്ത കുറ്റവാളിയാക്കി മാറ്റുന്നു നമ്മുടെ മാധ്യമങ്ങള്‍ ? കാശ്മീരികള്‍ക്ക്‌ കേരളത്തില്‍ തൊഴിലെടുത്ത്‌ ജീവിക്കാന്‍ ഭരണഘടന വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടില്ലാത്തിടത്തോളം, ഒരാളില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടാത്തിടെത്തോളം അയാളെ നാം എങ്ങിനെ കുറ്റവാളിയായി മുദ്രകുത്തും ?

ആരാണു സത്യത്തില്‍ ഇവിടെ തീവ്രവാദി ? ആരുടെ മനസ്സിലാണു തീവ്രവാദത്തിന്റെ അണുക്കള്‍ ?

ചിന്തിക്കുന്നവര്‍ വിലയിരുത്തുക..
ലോകത്ത്‌ ആരും തന്നെ തീവ്വ്രവാദിയായി ജനിക്കുന്നില്ല..

സസ്നേഹം
ഒരു തീവ്രവാദി

5 comments:

Anonymous said...

First of all sorry that I do not have Malayalam font on my computer.
Otherwise I would love to post comments in Malayalam.

My feeling is that some people are judged as terrorists as per the publicity given by media, though they may not be.
Some others are doing the terrorist activities and know very well to hide their identity and to put the blame on some one else, who is a scapegoat. Unfortunately there are people to hide the foot tracks behind this real terrorists.

mayavi said...

agree witn your view.

manu said...

you are right to the core basheer. but there is one dilema the person could actually be a terrorist waiting for the right time to strike. considering that he is a trained person a little pre-caution from the authorities is justified

ഏ.ആര്‍. നജീം said...

തീവ്രവാദികളെ രാജ്യത്തിന്റെ ഏത് മൂലയില്‍ നിന്നും തുരത്തി ഇല്ലായ്മ ചെയ്യെണ്ടത് തന്നെയാണ്. യാതൊരു സംശയവും ഇല്ല. അവരെ കുറിച്ച് ഏതെങ്കിലും അറിവോ സംശയമോ ഉണ്ടായാല്‍ പിടിക്കുകയും ചോദ്യം ചെയ്യുകയും വേണം. അതൊക്കെ അത്യന്താപേക്ഷികം തന്നെ. കേരളത്തിന്റെ പല ഭാഗങ്ങളില്‍ കാശ്മീരികള്‍ കച്ചവടത്തിനും മറ്റുമായി ഇവിടെ വന്നു ജീവിക്കുന്ന ഒരുപാട് പേരുണ്ട് ഇത്തരക്കാര്‍ ഇപ്പോ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അന്വഷണ ഉദ്യോഗസ്തരുടെ ചോദ്യം ചെയ്യല്‍. ഇവിടെ ഉള്ള എല്ലാ കാശ്മീരികളെ കൂറിച്ചും ഇവിടെയും അവരുടെ നാട്ടിലും വിശദമായ് അന്വഷിച്ച് അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍‌ഡുകള്‍ നല്‍കിയാല്‍ ഇത്തരം ആളുകളെ മനസിലാക്കാനും അവര്‍ക്കും സ്വര്യമായി ജീവിക്കാനും കഴിയും...

പക്ഷേ ഇതൊക്കെ ഒരു മത വിഭാഗത്തിന്റെ തലയില്‍ കെട്ടി വെക്കുന്നതില്‍ ആശ്വാസം കൊള്ളുന്ന ചില ചെറു സംഘങ്ങള്‍ ഇന്നും രാജ്യത്തുണ്ടെന്നതാണ് ദൗര്‍‌ഭാഗ്യകരം. സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്നത് കൊണ്ടും, പിന്നെ എല്ലാ ജാതിമതക്കാരും ഇടകലര്‍ന്നു താമസിക്കുന്നത് കൊണ്ടുമാകാം കേരളത്തില്‍ ഇത്തരം ചിന്തകള്‍ വളരെ കുറവായിരുന്നെങ്കിലും ഇപ്പോ അതിനുള്ള ശ്രമം ഇവിടെയും തുടങ്ങയോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു..

കഴിഞ്ഞ ദിവസം ഒരു പള്ളിയിലെ ഇമാമിനെ "തീവ്രവാദിയല്ലെ..?" എന്ന് ചോദിച്ച് തല്ലിയ വാര്‍‌ത്ത ഇതോട് ചേര്‍ത്ത് വായിക്കാം...

ബഷീര്‍ said...

പ്രിയ അനോണി, മായാവി, മാനു, നജീം..

എല്ലാവരുടെയും പ്രതികരണങ്ങള്‍ വായിച്ചു.
എല്ലാവരും പ്രശ്നത്തിന്റെ കാതല്‍ ഉള്‍കൊണ്ട്‌ കൊണ്ട്‌ പ്രതികരിച്ചിരിക്കുന്നു.. യഥാര്‍ത്ഥ തീവ്രവാദികള്‍ കൂളായി സമൂഹത്തില്‍ വിലസി നടക്കുന്നത്‌ തടയപ്പെടേണ്ടതു തന്നെ.. പിന്നെ മാനു പറഞ്ഞതുപോലെ ഒരു മുന്‍ കരുതല്‍ നല്ലതു തന്നെ.. പക്ഷെ പലപ്പോഴും അതിന്റെ പേരില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതാണു നാം കാണുന്നത്‌

മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാന്‍ http://varamozhi.sourceforge.net എന്ന ലിങ്ക്‌ സഹായിക്കും അവിടെനിന്ന് വരമൊഴി ഡൌണ്‍ലോഡ്‌ ചെയ്താല്‍ മതി

Related Posts with Thumbnails