Sunday, May 12, 2013

പ്രവാസിയുടെ പ്രാർഥന !



ഗൾഫിലായിരുന്നപ്പോൾ ആഴ്ചയിൽ ഒരിക്കലെങ്കിലും ഫോൺ ചെയ്യുമായിരുന്നു. നാട്ടിൽ വന്നപ്പോൾ ഫോണ് വിളി ഇല്ലാതായി..  വിളിച്ചാൽ തന്നെ വിശേഷങ്ങളൊന്നും കൂടുതൽ ചോദിക്കാറില്ല..   
( സ്വന്തക്കാരുടെ പരാതികൾ  )

ഇപ്പോൾ പഴയപോലെ വന്ന് കാണാൻ സമയമില്ലഒന്ന് ഫോൺ ചെയ്യാൻ സൌകര്യമില്ല....അല്ല. നീ വല്യ ആളായല്ലോ.. നിന്നെ കുറിച്ച് ഞങ്ങൾ കരുതിയതൊക്കെ തെറ്റായിപ്പോയി .നീ ആളാകെ മാറി  
( പഴയ കൂട്ടുകാരുടെ  വിലയിരുത്തലുകൾ.. )

വന്നിട്ട് കുറെയായല്ലോ..എന്താ ..ഇനി തിരിച്ച് പോകുന്നില്ലേ.. .. അത്യാവശ്യമൊക്കെ ആയിക്കാണുമല്ലോ.. ഇനി നാട്ടിൽ കൂടാനായിരിക്കും. അല്ലേ. ?. 
( നാട്ടുകാരുടെ ആകുലതകൾ ..)

ഉപ്പ ഇനി  ഗൾഫിൽ പോകണ്ട.. എത്ര ആൾക്കാര്  ഇവിടെ ജോലി ചെയ്ത് ജീവിക്കുന്നു.. ഉപ്പാക്ക് ഇവിടെ ഒരു ജോലിക്ക് പൊയ്കൂടെ..  
മോളുടെ  ന്യായമായ സംശയങ്ങൾ  )

റബ്ബേ നഷ്ടമായ ജോലിക്ക് പകരം ഒരു ജോലി എവിടെയെങ്കിലും  കിട്ടിയിട്ട് വേണമല്ലോ .. കടങ്ങളൊക്കെ ഒന്ന് വീടാൻ.. ബാധ്യതകൾ ബാക്കിയാക്കി  നീ എന്നെ വിളിക്കരുതേ..  
( പ്രവാസിയുടെ കണ്ണുനീരിൽ കുതിർന്ന പ്രാർഥന )

പരാതികൾക്കും ,പതം പറച്ചിലുകൾക്കുമിടയിലൂടെ  ആകുലതകളും ആശങ്കകളുമായി.. 
എങ്കിലും പ്രതീക്ഷയോടെ,  ജീവിതത്തോണിയുമായി  മുന്നോട്ട്.. 
എത്ര കാതം ഇനി തുഴയണം.. അറിയില്ല.. ! 


Related Posts with Thumbnails