Sunday, January 20, 2008

ഇന്ന് റംസിമോളുടെ നിക്കാഹ്‌..ഒരു വര്‍ഷം ഒരു മാസത്തെപ്പോലെയും ഒരു മാസം ഒരു ആഴ്ചയെപ്പോലെയും ഒരു ആഴ്ച ഒരു ദിവസത്തെപ്പൊലെയും അനുഭവപ്പെടുന്ന ഒരു കാലം വരാനിരിക്കുന്നു എന്ന പ്രവാചക വചനം അക്ഷരാര്‍ത്ഥത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലം..

ഇന്നലെയെന്നപോലെ ഓര്‍മ്മകളുടെ മുകുളങ്ങളില്‍ വിരിയുന്ന ..എന്റെ നേര്‍പെങ്ങളുടെ ആദ്യത്തെ കണ്മണിയുടെ. എന്റെ കൈവിരലുകളില്‍ പിടിച്ചു നടക്കാന്‍ ശ്രമിക്കുന്ന പൂമ്പാറ്റയുടെ പഴയ ചിത്രം
.. കുടുംബത്തില്‍ ആദ്യത്തെ കുഞ്ഞു പിറന്നതിന്റെ ആരവങ്ങള്‍.. ചിരിയും കളിയും.. കോളേജില്‍ ക്ലാസ്‌ കഴിഞ്ഞ്‌ ബസ്‌ സ്റ്റാന്‍ഡില്‍ തങ്ങാതെ. നേരെ വീട്ടിലെത്തി ആ പാല്‍ പുഞ്ചിരിയും കളികളും കുസ്യതിയും കാണാനു ആസ്വദിക്കാനുമുള്ള തിടുക്കം... പിന്നെ പിന്നെ ചിറമനെങ്ങാട്‌ കോണ്‍കോഡ്‌ ഇംഗ്ലീഷ്‌ സ്കൂളില്‍ കെ.ജി ക്ലാസില്‍ പഠനം തുടങ്ങുന്നതിന്റെ ചിണുങ്ങലുകള്‍.. പഠിപ്പിച്ച അധ്യാപിക അധ്യപകന്മാരുടെയെല്ലം വാത്സല്യത്തിനു പാത്രമായി.. പിന്നെ ചേലക്കര കോണ്‍വെന്റിലേക്കുള്ള പറിച്ചു നടല്‍...

എല്ലാം എല്ലാം ഇന്നലെയും മിനിഞ്ഞാന്നും നടന്നപോലെ... ഇന്ന് മുഹറം 11 , ജനുവരി 20 ഞായര്‍ 2008 ന്റെ ദിവസം , അസര്‍ നിസ്കാരത്തിനു ശേഷം മേപ്പാടം ജുമാ മസ്ജിദില്‍ വെച്ച റംസിമോളുടെ നിക്കാഹ്‌... പയ്യന്‍ ഷാനവാസ്‌.. കൂടുതല്‍ അകലെയല്ല എന്നറിഞ്ഞു.. ഉദടിയിലാണു വീട്‌.. ദുബായ്ക്കാരന്‍.. എയര്‍പോര്‍ട്ട്‌ ഡ്യൂട്ടി ഫ്രീയില്‍ സ്റ്റോര്‍കീപ്പര്‍ ജോലിയില്‍ പുതുതായിനിയമനം കിട്ടിയതു കൊണ്ട്‌ പെട്ടെന്ന് തിരിച്ചു വരണം.. ഇപ്പോള്‍ നിക്കാഹ്‌ മാത്രം.. കല്ല്യാണ സദ്യയും മറ്റും 10 മാസത്തിനുള്ളില്‍ .. ഇന്ന് കാലത്ത്‌ പയ്യനു ഫോണ്‍ ചെയ്ത്‌ ആശംസകള്‍ നേര്‍ ന്നു.. വല്യമാമാക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ ഇപ്പോള്‍ ഇതു മാത്രം ..പിന്നെ എന്റെ സ്വകാര്യ ലോകത്ത്‌ ഒന്ന് രണ്ട്‌ തുള്ളി മിഴിനീര്‍ കണങ്ങള്‍... സന്തോഷത്തിന്റെതോ അതോ സങ്കടത്തിന്റെതോ..

നാട്ടില്‍ നടക്കുന്ന വിശേഷങ്ങളില്‍ നമ്മെ ആരെങ്കിലും സ്മരിക്കുമോ ? പ്രിയതമ ഓര്‍ക്കുമായിരിക്കും.. എന്റെ ഇക്കയുണ്ടായിരുന്നെങ്കിലെന്ന്...പ്രത്യാകിച്ചും നിക്കാഹിനായി മേപ്പാടത്തേക്ക്‌ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ( വേറെ എങ്ങോട്ടാക്കാണെങ്കിലും ) ഞാന്‍ കാണിക്കുമായിരുന്ന തിക്കും തിരക്കും ചോദ്യങ്ങളും ഇല്ലാതെ ശ്യൂന്യത അനുഭവപ്പെടുമ്പോഴെങ്കിലും.. എല്ലാം മനസ്സില്‍ കണ്ട്‌ ഞാന്‍ ഈ ദിവസം
കഴിയട്ടെ ഇവിടെ ഈ പ്രവാസ ഭൂമിയില്‍.. നിങ്ങളുണ്ടാവുമല്ലോ എന്റെ കൂടെ...
എന്റെ റംസിമോള്‍ക്കും അവളുടെ പ്രതിശ്രുത വരന്‍.. ഷാനവാസിനും നന്മകള്‍ നേരാന്‍..

സ്വന്തം
വല്യാമ....( വലിയ മാമ എന്ന വിളി ലോപിച്ച്‌ വല്യാമ എന്നായതാണു.. )

Post a Comment
Related Posts with Thumbnails