Wednesday, January 16, 2008

മടിയന്മാരും മടിച്ചികളും അറിയാന്‍..

ന്യൂയോര്‍ക്കില്‍ ഈയിടെയായി ലോക മടിയനെ / മടിച്ചിയെ കണ്ടെത്താന്‍ ഒരു മത്സരം നടന്നുവത്രെ...

ഒന്നാം സമ്മാനം കിട്ടിയ ലോക മടിയന്‍. തുടര്‍ച്ചയായി 29 മണിക്കൂര്‍ ടെലിവിഷന്‍ പ്രോഗ്രാം കണ്ടിട്ടാണത്രെ തന്റെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്‌.. 29 മണിക്കൂറിനിടയില്‍ 8 മണിക്കൂറില്‍ ഒരിക്കല്‍ ടോയ്ലറ്റില്‍ പോകാനുള്ള അനുവാദമുണ്ടായിരുന്നു.. പിന്നെ ഇഷ്ടമുള്ളതെന്തും ഓര്‍ഡര്‍ ചെയ്ത്‌ ഫ്രീയായി ശാപ്പിടാം..

5000 ഡോളറും, വലിയ ഒരു ടെലിവിഷന്‍ സെറ്റും, അടിപൊളി ( അടിപൊളിയാത്ത) ഒരു സോഫയും പിന്നെ ഒരു പൊട്ടറ്റൊ മോഡല്‍ പിടിപ്പിച്ച ട്രോഫിയുമാണു ഇഷ്ടനു കിട്ടിയ സമ്മാനം .

ഈ വാര്‍ത്ത നമ്മുടെ ചില വീട്ടമ്മമാര്‍ കേട്ടാല്‍ 'ഇതാണോ ഇത്ര വലിയ കാര്യം ? എന്നു തിരിച്ചു ചോദിക്കാന്‍ ഇടയുണ്ട്‌..

ലോകാവസാനം വരെ നീളുന്ന സീരിയലുകളും , റിയാലിറ്റിയുമായി പുലബന്ധം പോലുമില്ലാത്ത റിയാലിറ്റി ഷോകളും 29 മണിക്കൂറല്ല 29 ദിവസം തന്നെ ഇവര്‍ ഇരുന്നു കണ്ടു കൊള്ളും.. ഇടക്ക്‌ ടോയ്ലറ്റില്‍ പോകേണ്ട ആവശ്യം പോലും വേണ്ടിവന്നാല്‍ ഒഴിവാക്കാവുന്നതേയുള്ളൂവെന്നാണു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നബീസാത്ത രഹസ്യമായി പറഞ്ഞത്‌..

സ്നേഹത്തോടെ
ഒരു മടിയന്‍

6 comments:

ബിനാമി ബീരാന്‍ said...
This comment has been removed by the author.
Meenakshi said...

ഈ സത്യം വിളിച്ചു പറയാന്‍ മടി കാട്ടിയില്ലല്ലോ! അഭിനന്ദനങ്ങള്‍

ശ്രീ said...

ഇതു വായിയ്ക്കാനും കമന്റ്റിടാനും മടി ഇല്ലാഞ്ഞിട്ടല്ല... എന്നാലും...
;)

ബഷീർ said...

മീനാക്ഷി, ശ്രീ...
മടിയില്ലാതെ കമന്റിയതില്‍ സന്തോഷം.. നിര്‍ദ്ധേശങ്ങളും ഫീയായി ക്ഷണിക്കുന്നു

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വള്രെ വൈകി ആണേലും ഒന്നു കമന്റാതെ വയ്യേവയ്യ.ഒരു കര്യത്തിലെങ്കിലും ഞങ്ങള്‍ മലയാളമങ്കമാര്‍ അമേരിക്കയെ പോലും തോല്‍പ്പിക്കും എന്നു മനസ്സിലായല്ലൊ......ഹി ഹി ഹി....

ബഷീർ said...

കിലുക്കാം പെട്ടി,

ഏയ്‌ വൈകിയിട്ടോന്നുമില്ല..
ഇപ്പോഴും മങ്കമാരും മങ്കന്മാരും വിഡ്ഢിപ്പെട്ടിക്ക്‌ മുന്നിലല്ലേ.. ഉറക്കം തന്നെ. റിയാലിറ്റി ഷോയില്‍ ലയിച്ച്‌..

അത്‌ കാണണമങ്കില്‍ ഇവിടെ
കണ്ണുനീര്‍ ശേഖരിക്കൂ വരള്‍ച്ചയില്‍ നിന്ന് രക്ഷനേടാന്‍

കണ്ണുനീര്‍ ശേഖരിക്കൂ വരള്‍ച്ചയില്‍ നിന്ന് രക്ഷനേടാന്‍

Related Posts with Thumbnails