മുസ്ലിം ലീഗും ആര്യാടന്‍ ഫാമിലിയും കൊമ്പ് കോര്‍ത്ത് നില്‍ക്കുകയാണല്ലോ. ആര്യാടന്‍ ഷൗക്കത്ത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരെ നടത്തിയ ആരോപണത്തെ സംബന്ധിച്ച ചര്‍ച്ചകളും വാഗ്വാദങ്ങളും ദ്ര്യശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ അരങ്ങേറികൊണ്ടിരിക്കയാണ്. ഈ വിഷയത്തില്‍ എഷ്യാനെറ്റ് റേഡിയോ ന്യൂസ് അവറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി നടത്തിയ അഭിപ്രായമാണു പ്രസ്‌തുത ആരോപണത്തിന്റെ അഥവാ വിഷയത്തിന്റെ ഇസ്‌ലാമിക കാഴ്ചപ്പാടു. മറ്റൊരാള്‍ കൂടി തന്റെ അഭിപ്രായം ( അദ്ധേഹത്തിന്റെ പേരു വ്യക്തമായി ഓര്‍ക്കുന്നില്ല ) രേഖപ്പെടുത്തുകയുണ്ടായെങ്കിലും വ്യക്തതയില്ലായിരുന്നു കൂടാതെ എന്തോ മറച്ച് വെക്കാന്‍ ശ്രമിയ്ക്കുന്നതായും തോന്നി. ഈ വിഷയത്തില്‍ ഹുസൈന്‍ തങ്ങള്‍ പറഞ്ഞതാണു ശരിയെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അധികാരിക പണ്ഡിത സംഘടനയായ, ഉള്ളാള്‍ തങ്ങളും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും അടങ്ങുന്ന പണ്ഡിതന്മാര്‍ നയിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അഭിപ്രായം ആരായാന്‍ ശ്രമിക്കുന്നതാണു അഭികാമ്യം. ഇസ്ലാം ആര്‍ക്കും ദിവ്യത്വവും ദൈവികതയും പതിച്ച് കൊടുത്തിട്ടില്ല. പ്രവാചകന്മാര്‍ അടക്കം എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയായാണു പരിഗണിക്കുന്നത്. പിന്നെ ചിലര്‍ക്ക് ചിലരേക്കാള്‍ മഹത്വവും ബഹുമാനവും ഉണ്ടാകും അത് ആദരിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ അതിനെ ആരാധനയായി കാണേണ്ടതില്ല. കേരളത്തിലെ ബഹി ഭൂരിഭാഗം വരുന്ന സുന്നി മുസ്ലിം സമൂഹം മഹാന്മാരെ ആദരിക്കുന്നവരാണ്. അത് പോലെ തന്നെ മുഹമ്മദ് നബി (സ)യുടെ കുടുംബ പരമ്പരയില്‍ പെട്ടവരെയും ബഹുമാനിക്കുന്നു. ആദരിക്കുന്നു. ആ അര്‍ത്ഥത്തില്‍ മുസ്‌ലിം ലീഗ് നേതാവ് ശിഹാബ് തങ്ങളെയും ബഹുമാനിക്കുന്നു. എന്നാല്‍ അദ്ധേഹം നയിക്കുന്ന അല്ലെങ്കില്‍ തങ്ങളെ മുന്നില്‍ നിര്‍ത്തി മറ്റ് ചിലര്‍ നയിക്കുന്ന മുസ്ലിം ലീഗുമായോ അതിന്റെ പ്രവര്‍ത്തനങ്ങളുമായോ പൂര്‍ണ്ണമായി യോജിച്ച് പോകാന്‍ എല്ലാ മുസ്ലിംങ്ങളും തയയ്യാറല്ല. പാണക്കാട് തങ്ങള്‍ ദൈവികത അവകാശപ്പെടുന്നതായും തട്ടിപ്പ് നടത്തുന്നതായും ആരോപിച്ചതില്‍ യാതൊരു അടിസ്ഥാനാവുമില്ല എന്നാണു എന്റെ അഭിപ്രായം. ഏത് ചികിത്സയുടെ പേരിലായാലും തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നവര്‍ ധാരാളമുണ്ട് എന്നത് ഒരു വസ്തുതയാണ്.
ഇവിടെ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.. എന്ത് കൊണ്ടാണു ലീഗിനു ഈ ഗതി വരുന്നതെന്ന്. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കാത്ത മുസ്ലിം പണ്ഡിതന്മാര്‍ക്ക് നേരെ ലീഗ് നടത്തിയ ഹീനമായ ആക്രമണങ്ങള്‍ക്കും അതിക്രമങ്ങളുക്കും ദുരാരോപണങ്ങള്‍ക്കും മുസ്ലിം മഹല്ലുകളില്‍ ലീഗ് അനുയായികള്‍ നടത്തിയ പിരിച്ച് വിടലുകള്‍ക്കും കുടിയൊഴിപ്പിക്കലുകള്‍ക്കും എല്ലാം ചുരുങ്ങിയ തോതിലെങ്കിലും തിരിച്ചു കിട്ടുകായാണിവിടെ.. സ്വന്തം നേതാവിനെതിരെ ആരോപണമുണ്ടായപ്പോള്‍ അനുയായികള്‍ക്ക് സഹിക്കുന്നില്ല.. ആക്രമണം അഴിച്ച് വിടുന്നു. ഈ വികാരം സുന്നി മുസ്ലിംങ്ങള്‍ അനുവര്‍ത്തിക്കാതിരുന്നത് ഇസ്ലം അക്രമത്തിന്റെ പാതയല്ല സ്വീകരിക്കുന്നത് എന്നതിനാലാണു. കുണ്ടൂര്‍ അബ് ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ മകന്‍ കുഞ്ഞുവിനെ കുത്തികൊന്നതും നെല്ലി കുത്ത് ഇസ്ല്മായില്‍ മുസ്ലിയാരെ കൊല്ലാന്‍ ശ്രമിച്ചതും എല്ലാം ലീഗ് നടത്തിയ അക്രമങ്ങളില്‍ ചിലത് മാത്രം. ഇപ്പോഴും അണികളെ നേര്‍ വരയില്‍ നയിക്കാന്‍ ലീഗി നേതൃത്വത്തിനു കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണു അടുത്തയിടെ പണ്ഡിതനും പ്രഭാഷകനുമായ അബ്‌ദുല്ലത്തിഫ് സഅദി പഴശ്ശിയുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണം.. അന്തമായ വിരോധം മൂത്ത് നബി ദിനാഘോഷ പരിപാടി വരെ അലങ്കോല പ്പെടുത്തുന്ന ലീഗ് അനുയായികള് ഇനിയും പഠിച്ചില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.. ഇനിയെങ്കിലും ഒരു വിചിന്തനത്തിനു നേതാക്കളും അണികളും തയ്യാറായാല്‍ ആര്യാടന്മാര്‍ കേറി നിരങ്ങുന്നത് ഒഴിവാക്കാം. ശിഹാബ് തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ക്രിയാത്‌മകമായി ആദ്യം പ്രതികരിക്കാനും സുന്നി പണ്ഡിതന്മാര്‍ തന്നെ വേണ്ടി വന്നു എന്നതും ലീഗ് ഓര്‍ക്കുന്നത് നന്ന്. വിതച്ചതേ കൊയ്യാന്‍ കഴിയൂ...
25 comments:
ഇപ്പോഴും അണികളെ നേര്‍ വരയില്‍ നയിക്കാന്‍ ലീഗി നേതൃത്വത്തിനു കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണു അടുത്തയിടെ പണ്ഡിതനും പ്രഭാഷകനുമായ അബ്‌ദുല്ലത്തിഫ് സഅദി പഴശ്ശിയുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണം.. അന്തമായ വിരോധം മൂത്ത് നബി ദിനാഘോഷ പരിപാടി വരെ അലങ്കോല പ്പെടുത്തുന്ന ലീഗ് അനുയായികള് ഇനിയും പഠിച്ചില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.. ഇനിയെങ്കിലും ഒരു വിചിന്തനത്തിനു നേതാക്കളും അണികളും തയ്യാറായാല്‍ ആര്യാടന്മാര്‍ കേറി നിരങ്ങുന്നത് ഒഴിവാക്കാം. ശിഹാബ് തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ക്രിയാത്‌മകമായി ആദ്യം പ്രതികരിക്കാനും സുന്നി പണ്ഡിതന്മാര്‍ തന്നെ വേണ്ടി വന്നു എന്നതും ലീഗ് ഓര്‍ക്കുന്നത് നന്ന്. വിതച്ചതേ കൊയ്യാന്‍ കഴിയൂ...
എസ്.എസ്.എഫ്.കാരനാണല്ലേ ? അയ്യോ അത് ഞാനറിഞ്ഞീല്ല.....
തങ്ങള്‍മാര്‍ എല്ലാവരും വ്യാജന്മാര്‍ തന്നെയാണ്
(സ്വലാത് കച്ചവടക്കാരന്‍ ഖലീലും മന്ത്രിചൂതി ജീവിക്കുന്ന ശിഹാബും അടക്കം }ഇസ്ലാമില്‍ ഇങ്ങനെ ഒരു ജാതി ഉണ്ടാക്കിയത് തന്നെ അവരുടെ വയട്ടുപ്പിഴപ്പിനാണ്
ജോക്കര്‍,
എസ്.എസ്.എഫ് കാര്‍ക്ക് ബ്ലോഗ് എഴുതാന്‍ പാടില്ലെന്നുണ്ടോ ജോക്കറെ ? ഇടയ്ക്കൊക്കെ ഇവിടെ വരുകയും താങ്കളുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമല്ലോ..
പക്ഷപാതി,
നിങ്ങള്‍ക്ക് വഹാബിസത്തിന്റെ പക്ഷവാദം പിടിച്ചെന്ന് തോന്നുന്നല്ലോ.. വഹാബിസത്തില്‍ സ്വന്തം പിതാവിനെ വരെ ബഹുമാനിയ്ക്കുന്നത് അനാചാരമാണല്ലോ.. അപ്പോള്‍ പിതാവിന്റെ പ്രായമുള്ളവരെയും അവഹേളിയ്ക്കുന്നത് ഒരു പുതുമയല്ല.
ഈ മുജാഹിദുകളൊക്കെ കാലം ചെയ്യുമ്പോള്‍ നിങ്ങളീ കാഫിറാക്കുന്ന ശിഹാബ് തങ്ങളെ തന്നെ പ്രാര്‍ത്ഥനയ്ക്ക് വേണമെന്ന നിര്‍ബന്ധമെങ്കിലും ഒഴിവാക്കാന്‍ നേതാക്കളോട് പറയൂ
Mr. Vellarakkadu,
ലീഗിണ്റ്റെ പേരു പറഞ്ഞ് പണ്ടിതന്‍മാരെ താഴ്‌ത്തിക്കണിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്തു കിട്ടുന്നു.....ഇതാണോ നിങ്ങളെ A.P പടിപ്പിച്ചത്.......
it is complete irrelevant and useless subject/comments where the discussions are going on heat....
Comeout of Ego & jealousy....Get a a life
സെവില്ല,
ആരുടെ / എന്തിന്റെ പേരിലും പണ്ഡിതരെ/ സയ്യിദന്മരെ താഴ്ത്തിക്കെട്ടരുതെന്നാണു പഠിപ്പിച്ചതും പഠിച്ചതും.. രാഷ്ടീയത്തിന്റെ പേരില്‍ പണ്ഡിതന്മാരെ തെറി വിളിക്കുന്ന /അക്രമിക്കുന്ന വിഭാഗം ലീഗും ലീഗ് മുസ്ലിയാക്കന്മാരുമാണെന്ന വസ്ഥുത മറച്ച് വെച്ചിട്ട് കാര്യമില്ല. പിന്നെ താങ്കള്‍ പറയുന്ന പോലെ ഇവിടെ ഒരു പണ്ഡിതനെയും താഴ്ത്തിക്കെട്ടിയിട്ടില്ലല്ലോ..
i would like to ask you to come out from the political darkness and to think with your own brain with out prejudiced thoughts...
best regards
കമന്റിനു നന്ദി..
ഏക ദൈവവിശ്വാസത്തെ, പരിപോഷിപ്പിരുന്ന മുസ്ലിം ജനസമൂഹം, ഇത്തരം വിലകുറഞ്ഞ ആചാരങ്ങളിലേക്കും, അനുഷ്ടാനങ്ങളിലും ഈ അടുത്ത കാലത്ത് തിരിഞ്ഞിരിക്കുന്നത് തീര്‍ത്തും ലജ്ജാവഹമാണ്. മാത്രമല്ല, 1994-ല്‍ മരുഭൂമിയിലേക്ക് ജോലിക്ക് വന്ന ഞാന്‍ ഇന്നെന്റെ തീര്‍ത്തും കുഗ്രാമമായ നാട്ടിന്‍പുറത്ത് കാണുന്നത്, 4-5 പുതിയ പള്ളികള്‍ ആണ്. അത്...സുന്നി വക 2, ജമായത്ത് വക 1, മുജാഹിത് വക 2....എന്തിന്...ആരെ കാണിക്കാന്‍.....
ഹിന്ദുമതവും, ക്രിസ്ത്യന്‍ മതവും വച്ചുപുലര്‍ത്തുന്ന അനാചാരങ്ങളുടെ തുടര്‍ച്ചയാണിന്ന് മുസ്ലിം ജനസമൂഹത്തിലും കാണുന്നത്...സുന്നിക്കു സുന്നി ബന്ധം, SIO കാരനു, ജമായത്ത് കാരിയുമായുള്ള വിവാഹം, മുജാഹിതില്‍ ഗ്രൂപ്പ് പോര്.......
ഒരു മനുഷ്യായുസ്സില്‍ അറിയേണ്ടേ കാര്യങ്ങള്‍ മൊത്തം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിശുദ്ധ ഖുറാനിലേ...സത് വചനങ്ങള്‍ പ്രചരിപ്പിക്കൂ...
ഹിന്ദുമതത്തെയും, ക്രിസ്ത്യന്‍ മതത്തെയും, മുസ്ലിം മതത്തേയും ദൂരെ നിന്നും സസൂഷ്മം വീക്ഷിക്കുന്ന ഒരു വലിയ ജനസമൂഹവും നമ്മുടെയിടയിലുണ്ട്ന്ന് മറക്കാതിരിക്കുക.
അല്ല..... ഇതൊക്കെ പറയാന്‍ പിരാന്തമാര്‍ക്കെന്താ അവകാശം......
നട്ടപ്പിരാന്താ...
കമന്റിനു നന്ദി..
ഇസ് ലാമിന്റെ ആചാരങ്ങളും അനാചാരങ്ങളും നിര്‍വചിക്കേണ്ടത് പണ്ഡിതന്മാരാണു .. പക്ഷെ പൊതുജനം പലവിധം എന്നല്ലേ.. വിശ്വസങ്ങളെ ചൂഷണം ചെയ്യുന്ന കള്ളനാണയങ്ങള്‍ എവിടെയും ഉണ്ടാകും അതിനെതിരെ നില കൊള്ളണം എന്ന് മാത്രമാണു ഉദ്ധേശ്യം..
പിന്നെ മുസ്ലിം പേരില്‍ പ്രവത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി , മുജാഹിദ് പോലുള്ള വിഭാഗം അതിനെ മൊത്തത്തില്‍ അനാചാരമാക്ക് തള്ളാറുണ്ട് അതിനു ഖുര്‍ ആന്‍ , ഹദീസുകള്‍ തന്നെ അവരുടെ യുക്തിക്കാനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യും.
ജമാ അത്തും മുജാഹിദും ഖുര്‍ ആനും ഹദീസും ദുര്‍ വ്യാഖ്യാനം ചെയ്ത് മുസ്ലിംങ്ങളില്‍ നിന്ന് സക്കാത്ത് പിരിച്ചെടുത്ത് പാര്‍ട്ടി പ്രവത്തനവും പുട്ടടിയും നടക്കുന്നതിനെ പറ്റി ലേഖനം എഴുതുന്നുണ്ട്. കൂടാതെ മുജാഹിദ് വിഭാഗത്തിന്റെ ജിന്ന് സേവ, സ്ത്രീപീഢനം തുടങ്ങിയവ വീഡിയോ ക്ലിപ്പിംഗ് സഹിതം ലഭ്യമാണു. ഉടനെ പ്രതീക്ഷിക്കുക..
ഇവിടെ പാരമ്പര്യ സുന്നി മുസ്ലിംങ്ങള്‍ക്ക് ഒരു പള്ളിയും ഒരു മഹല്ലും ജമാ അത്തും മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ സഥലത്ത് വേറെ പള്ളികളും ജമാ അത്തും എല്ലാം ഉണ്ടാക്കി മുസ്ലിം സമൂഹത്തെ അവിശ്വാസികളാക്ക് മുദ്രകുത്തി( കൊല്ലല്‍ നിര്‍ബന്ധമെന്ന് വരെ എഴുതി പ്രചരിപ്പിക്കുന്ന ) ഈ അവാന്തര വിഭാഗം ആണു സമുദായട്ടെഹ് വെട്ടി മുറിക്കുന്നത്. പിന്നെ സുന്നികള്‍ മുസ്ലിംങ്ങളാണെന്ന് വരെ മുജാഹിദ് / ജമാ അത്തെ ഇസ്ലാമിക്കാര്‍ വിശ്വസിക്കാത്തിടത്തോളം അവരുമായി എങ്ങിനെ ബന്ധം സ്ഥാപിക്കും ?
ഇസ്ലാമിക വിശ്വാസത്തിനെതിരെ, രാജ്യത്തിനെതിരെ നില കൊള്ളുന്ന പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമിക്കും, തീവ്രവാദികളായ മുജാ ഹിദുകള്‍ക്കുമെതിരില്‍ സുന്നി സമൂഹം എന്നും നിലകൊള്ളുന്നു.
പുറത്ത് നിന്ന് നോക്കുന്നവരെ ത്യപിതിപ്പെടുത്തേണ്ട കാര്യം മതത്തില്‍ ഇല്ല. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്ഥാനങ്ങള്‍ അവരുടെ ജോലി നിര്‍വഹിക്കും. അത് നടക്കട്ടെ..
പിരാന്തനും കാര്യങ്ങള്‍ പഠിയ്ക്കാം...
പ്രിയപെട്ട AP സഖാവെ,
എസ്.എസ്.എഫ് എന്ന സംഘടന എന്നാനു മുസ്ലിം സമുദായത്തെ ഭാതിക്കുന്ന വിഷയതില്‍ പ്രതികരിചിട്ടുള്ളത്? എന്നും ഏ.പി. എന്നും ഇ.കെ. എന്നും ജമാഅത്ത്, മുജഹിദുകള്‍ എന്നും പരഞ്ഞ് തമ്മില്‍ തല്ലാനല്ലാതെ എന്താനു ഏ.പി ചെയ്തത്? സല്‍മാന്‍ രുഷ്ദിയെ വാഴ്തപെട്ടവനായി രിസാലയില്‍ എഴുതിയതൊ?
ഷരീഅത്ത് നിയമത്തിന്റെ വിവാദത്തില്‍ മുസ്ലിംകളെ ഒറ്റുകൊടുത്തതോ? ഏ.പി ഇതൊക്കെയെ ചെയ്തിട്ടുള്ളു എന്നു മനസ്സിലാക്കിയാല്‍ കൊള്ളാം..
ഏ.പിക്കാര്‍ എന്നാണു ശിഹാബ് തങ്ങളെ ആദരിക്കാന്‍ തുടങ്ങിയത്? എന്റെ കയ്യില്‍ പഴയ ഒരു സിറാജ് പത്രമുണ്ട്. അതില്‍ ഇങനെ പറയുന്നു “പാണക്കാട്ടെ കുട്ടി ലീഗിനെ നയിക്കാന്‍ തുടങിയതു മുതല്‍ ലീഗിന്റെ കാലം അവസാനിച്ചു.....“ “തങ്ങളെ, താങ്കള്‍ ഖാറൂനിന്റെ സന്ദദിയാനു“ എന്ന് പറഞ്ഞ് ലേഖനം അവസാനിക്കുന്നു...
ഇതാണൊ ഏ.പി സഖാവെ താന്‍ പറഞ്ഞ തങ്ങല്‍ പ്രേമം...
>ജുനൈദ്
ലീഗുകാരന്റെ സംസ്കാരത്തിനു ഒരു ഉദാഹരണമായ ഈ കമന്റിനു നന്ദി. (എല്ലാ ലീഗുകാരും ഇങ്ങിനെയല്ല എന്ന അഭിപ്രായം കൂടി പറയട്ടെ )
വിഴുപ്പലക്കല്‍ ഇവിടെയും തുടങ്ങിയോ... സന്തോഷം.
നട്ടപ്പരാന്തനും ഇത്തിരിവെട്ടത്തിനും ഓരോ സ്മൈലികള്‍ :)
ഇന്നലെ പല ചാനലുകളിലായി ഇന്‍ഡ്യയില്‍ നടക്കുന്ന വിധ്വംസനപ്രവര്‍ത്തനങ്ങളുടെ കാഴ്ചകള്‍ കാണാനിടയായി. ന്യൂസിനിടയിലും മറ്റും പല പാര്‍ട്ടികളുടേയും മത സംഘടനകളുടേയും നേതാക്കന്‍മാരുടെ ധീര പ്രസ്ഥാവനകളും ചര്‍ച്ചകളും കാണുകയുണ്ടായി.
ഇടക്ക് പച്ചാനയുടെ ചോദ്യം:
' ഉപ്പച്ചീ എന്താണീ ആളുകള്‍ക്കൊക്കെ മുസ്ലിം പേരുകളാവാന്‍ കാരണം '
' നോ റിസര്‍വേഷന്‍ ' എന്ന സിനിമ കളിക്കുന്ന ചാനലിലെ നമ്പര്‍ അമര്‍ത്തുകയായിരുന്നു എന്‍റ്റെ ഉത്തരം കാരണം സംസാരത്തില്‍ മലക്കം മറിയാനും രാഷ്ട്രീയം കളിക്കാനും ഞാന്‍ പണ്ടുമുതലേ വളരെ മോശമാണ്.
There are hundreds of organisations in malabaar for muslims.but ifailed to understand why they are not trying any thing to make a muslim a muslim! by bringing down the criminal rates among muslims.
മാന്യ മിത്രമേ,
" പ്രാദേശിക കക്ഷികള്‍'' എന്ന എന്ടെ ബ്ലൊഗ് പൊസ്റ്റ് വായിച്ച് അഭിപ്രായം എഴുതണം എന്നു് അപേക്ഷിക്കുന്നു. നന്ദി
വിധേയന്‍ www.manjalyneeyam.blogspot.com പാവം-ഞാന്‍
നട്ടപ്പിരാന്തന്‍ ആണ് സത്യം സത്യമായി പറഞ്ഞത്.
ഈ ലേഖനത്തിന്റെ മുസ്ലീം ലീഗ് വിരോധം ഇസ്ലാം മത സ്നേഹമാണോ? അല്ലെന്നു താങ്കള്‍ തന്നെ സൂചിപ്പിക്കുന്നു.
മത കാര്യങ്ങള്‍ പണ്ഡിതന്മാര്‍ തീരുമാനിക്കും എന്ന് താങ്കള്‍ പറയുന്നത് കേട്ടു.
അതാണോ ശരി, വായിക്കൂ എന്നാണ് ജബരീല്‍ പറഞ്ഞതെന്നാണ് എന്റെ അറിവ്.
കേട്ടു പഠിക്കൂ എന്നല്ല.
>ഇത്തിരിവെട്ടം,
വിഴുപ്പലക്കലായി മാറ്റണമെന്ന് ഉദ്ധേശമില്ല. സത്യം പറയുമ്പോള്‍ അത് ചിലര്‍ക്ക് അരോചകമായിരിക്കും അതിനു യാതൊരു നിര്‍വാഹവുമില്ല. താങ്കളുടെ നല്ല മനസ്സിനു നന്ദി
>തറവാടി
വരികള്‍ക്കിടയിലൂടെ വായിച്ചു. മനസ്സിലാക്കുന്നു. പിന്നെ ചിലത മനസ്സിലാക്കാത്തതും. എല്ലാവരെയും തൃപ്തിപ്പെടുത്തിയാനാവില്ലല്ലോ. താങ്കളുടെ കമന്റിനു നന്ദി.
>പാവം ഞാന്‍
ഈ ചോദ്യങ്ങള്‍ പ്രസക്തം തന്നെ . ആരോട് ചോദിക്കണമെന്നതിലാണു കാര്യങ്ങള്‍ മുന്‍ വിധിയില്ലാതെ പഠിക്കാന്‍ തയ്യാറാവേണ്ടതിന്റെ ആവശ്യകത വരുന്നത്
OT :ബ്ലോഗ് വായിക്കാം.
>അനില്‍@ബ്ലോഗ്
മുസ്ലിം ലീഗ് വിരോധം ഇസ്ലം മത സ്നേഹമാണെന്ന് പറഞ്ഞിട്ടില്ല. അത് പോലെ ഇസ്ലാം മത സ്നേഹമെന്നാല്‍ മുസ്ലിം ലീഗ് സ്നേഹമെന്നുമില്ല. മത കാര്യങ്ങളില്‍ പാണ്ഡിത്യമുള്ളവര്‍ തന്നെയാണു വിധികള്‍ പറയേണ്ടത്. അല്ലാതെ രാഷ്ടീയക്കാര്‍ അല്ല. അതാണുദ്ധേശിച്ചത്. അറിവുള്ളവരോട് ചോദിച്ച് പഠിക്കുക എന്നത് തന്നെയാണു ഇസ്ലാം അനുശാസിക്കുന്നത്. അല്ലാതെ അറിവില്ലാത്തവര്‍ പറയുന്നത് കേട്ട് അതനുസരിച്ച് നീങ്ങണമെന്നല്ല.
അഭിപ്രായത്തിനു നന്ദി
nte Ponnara Basheerkka....ithintokke kaalam kayinjillye ?
Ingalingane Thrissooru jillelu Kadangodu Panchaythile Vellarakkaattu Sunnyaayi Sunneelanne AP Sunnyaayi Swayam Cheruthavano ?Iniyenkilum Onnu Chinthikku ikkaa...Onnoollyangilum ingalu Abudhabi okke kandathalle?
>നാട്ടുകാരനായ പേരില്ലാത്ത അഭിപ്രായക്കാരാ..
ആബുദാബിയാണു ലോകമെന്നു മനസ്സിലാക്കിതന്ന ഈ വിവരത്തിനു നന്ദി.
and thanks for calling me Ikka
Chilarkkoru 'Moori' Swabawaa... Atharakkaarkku Abudhabiyalla ,Andakadaham Muymanum Kandalum Onnum Thiriyan Ponilla...lle Basheerkkaa...('Abudhabi Kandathu' Paranjathu Ithiri Koodeelle? Sorry tta)Peru Paranjalum Ingalinne Ariyoolla...Idakkokke Ikkaade Blogum Vayyikkaarundu...Include me in ur Prayers...Thanks for ur reply...Ma'assalaam
>നാട്ടുകാരന്‍ അനോണീ,
നിങ്ങളെന്തിനാണു ഒളിച്ചിരിക്കുന്നത്.
പേരു പറയാതെ തന്നെ ആളെ മനസ്സിലായി (from the words u used to reply me ) .:)
നന്ദി
നിറുത്താം ..അതല്ലേ നല്ലത്
വ്യക്തിപരമായി എന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ എന്റെ ഇ-മെയില്‍ അഡ്രസ്സ് pbbbasheer@gmail.com ല്‍ അയക്കുക. അതല്ല നേരില്‍ പറയാനാണെങ്കില്‍ എന്റെ ഫോണ്‍ നമ്പര്‍ കയ്യിലുണ്ടല്ലോ..
> ശ്രീ.
അതെ.. നല്ലതിനായി പ്രാര്‍ത്ഥിക്കു.. നല്ലതിനൊപ്പം നില്‍ക്കുക
നിങ്ങളെങ്ങെനെ എ.പി ക്കാരനായി?
നല്ലതിനൊപ്പം നില്‍ക്കുക...ലീഗിനെ എതിര്‍ക്കുക...എ.പി.ഉസ്താദിനെ താങ്ങുക മരിക്കുവോളം...
ആമീന്‍...
അറിഞ്ഞില്ലേ ?
പൊന്നാനിക്കാര്യത്തില്‍ ഉസ്താദ് ഇതു വരെ തുറന്നൊന്നും പറയാത്തത് രണ്ടത്താണിക്ക് പഴയ ഭക്തി ഇല്ലാത്തതു കൊണ്ടൊന്നുമല്ല...
പിന്നെന്താ?
ബഷീറാക്ക (ഇങ്ങളല്ല) ഇ.ടി, യും ലീഗും മന്ത്രിയായിരിക്കുമ്പൊ സമുദായത്തിനു (മര്‍കസിനു)ചെയ്തു കൊടുത്തതിന്റെ നന്ദി പ്രകടിപ്പിക്കുകയാത്രേ....
ഉസ്താദിനടക്കം നേരം വെളുത്തു...
ഇങ്ങക്കൊക്കെ എന്നു വെളുക്കാണാവോ?
അനോണിക്കാക്കാ :
ഇങ്ങക്ക് എല്ലാം മനസ്സിലാവും . റിസൽട്ടൊന്ന് വരട്ടെ..
നേരം വെളുക്കാത്തത് ആർക്കാണെന്നും
പെരുത്ത് നന്ദി.. ഒളിച്ചിരുന്നിട്ടാണെങ്കിലും ഈ കമന്റിട്ടതിന്
ഹാവൂ...
അപ്പൊ റിസല്‍റ്റ് പ്രതീക്ഷിക്കുന്നുണ്ട് ല്ലേ...?
ശരി...ഞാന്‍ മെയ് നു വരണോ?
മെയ് 16നു
വരണം.. വരാതിരിക്കരുത്.
കൊള്ളാം, നന്നായിട്ടുണ്ട്. ലീഗ് വിരോധവും AP സ്നേഹവും. ഈ പറയുന്ന "ആധികാരിക" പണ്ഡിതന്മാര്‍."" എന്നാണു ഉണ്ടായത്...? എങ്ങിനെ ആണ് ഉണ്ടായത്....? അവര് സമൂഹത്തിനു എന്താണ് ചെയ്യുന്നത്...? സുന്നികളെ തമ്മില്‍ തല്ലിക്കുകയല്ലാതെ.. അതെ എന്നും നിങ്ങളെ നേതാവിന് വേണ്ടത് തമ്മിലടിയാണ്... അതിലൂടെ മാത്രമേ അങ്ങേര്‍ക്കു "വളര്‍ച്ച " ഉണ്ടാവൂ.... അതിനെ പിന്താങ്ങാന്‍ താങ്ങളെ പോലെ കുറെ പേരും... ലീഗിനോട് ഇത്ര വിരൊധമാനെങ്കില് പിന്നെന്തിനാ ചാനെലില്‍ വീമ്പിളക്കിയത്... ലീഗ് വിജയിച്ചത് "ഞങ്ങള്‍" " കാരണമാണെന്നും ഞങ്ങളില്ലെങ്കില്‍ ലീഗ് തൊറ്റുപൊകുമെന്നും.... സുഹുര്‍തെ, വായില്‍ കൊള്ളാത്ത വലിയ വലിയ ഉപദേശങ്ങള്‍ കൊടുത്തു എതിര്‍ ചെരിക്കാരെ നന്നാക്കുന്നതിനു മുന്‍പ് ഒരു നിമിഷം.... ഈ പറയുന്ന നിങ്ങളുടെ നേതാവ് എന്നാ ഉണ്ടായത്??? ഇവിടുന്ന വന്നത്..???? എന്തിന്റെ പേരിലാ സമസ്തയില്‍ നിന്നും ഭിന്നിച്ചത്.........,...... എന്നിട്ട് അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നാതെന്താ....അദ്ദേഹം സമൂഹത്തില്‍ ക്രൂശിക്കപ്പെടുന്നതെന്തിനാ.....തലയില്‍ ആള്‍ താമസമുണ്ടെങ്കില്‍ ചിന്തിക്കു...അതിന്റെ ശേഷം ശരിയെന്നു തോന്നുന്നത് ചെയ്യുക... ഇതൊരു ഉപദേശമല്ല...ഒരു അപേക്ഷയാണ്...ഇത് വായിക്കുമ്പോള്‍ എന്ത് തോന്നും എന്ന് എനിക്ക് നന്നായി അറിയാം.......ദയവു ചെയ്തു ഈ പരിപാടി ഇവിടെ നിര്‍ത്തുക..... ഇത് മറ്റു മതസ്ഥരും ഇസ്ലാമിന്റെ ശത്രുക്കളും കാണുന്നുണ്ട്...മലര്‍ന്നു കിടന്നു മുകളിലേക്ക് തുപ്പരുത്.....
Post a Comment