Tuesday, May 27, 2008

രണ്ട്‌ പ്രശ്നം; മറുപടിയും

ഒരു ആള്‍ മരിച്ചു.


മരിച്ചപ്പോള്‍ രണ്ട്‌ പ്രശ്നം !


കത്തിക്കണോ, കുഴിച്ചിടണോ ?





കത്തിച്ചാല്‍ പ്രശ്നം ഇല്ല.


കുഴിച്ചിട്ടാല്‍ രണ്ട്‌ പ്രശ്നം !


അവിടെ പുല്ലു മുളക്കുമോ, അതൊ പുല്ലു മുളക്കില്ലയോ?





പുല്ലു മുളച്ചില്ലെങ്ങില്‍ പ്രശ്നം ഇല്ല


പുല്ലു മുളച്ചാല്‍ രണ്ട്‌ പ്രശ്നം !


അതു പശു തിന്നുമോ, തിന്നില്ലേ ?





പശു തിന്നില്ലെങ്കില്‍ പ്രശ്നം ഇല്ല.


പശു തിന്നാല്‍ രണ്ട്‌ പ്രശ്നം !


അതു പാല്‍ തരുമോ, തരില്ലേ?





പശു പാല്‍ തന്നില്ലെങ്കില്‍ പ്രശ്നം ഇല്ല.


പശു പാല്‍ തന്നാല്‍ രണ്ട്‌ പ്രശ്നം!


ആ പാല്‍ കുടിച്ചാല്‍ മരിക്കുമോ‍, മരിക്കില്ലേ?





മരിച്ചിലെങ്കില്‍ പ്രശ്നം ഇല്ല.


മരിച്ചാല്‍ രണ്ട്‌ പ്രശ്നം..!


you know it now ?





ഈ പ്രശ്നക്കാരനു കിട്ടിയ മറുപടി ഇങ്ങിനെ
..





മെയില്‍ വായിച്ചു...


വായിച്ചപ്പോല്‍ രണ്ടു പ്രശ്നം (സംശയം ) !


നിനക്കു വട്ടായോ, ആരെങ്കിലും വട്ടക്കിയതാണോ?



വട്ടാക്കിയതാണെങ്കില്‍ പ്രശ്നം ഇല്ല.




വട്ടായതാണെങ്കില്‍ രണ്ടു പ്രശ്നം!


ഊളമ്പാറയില്‍ കൊണ്ടു പോണോ, അതോ കുതിരവട്ടം മതിയോ?



ഊളമ്പാറയില്‍ ആണെങ്കില്‍ പ്രശ്നം ഇല്ല... (അവിടെ ചികിത്സയില്ല)




കുതിരവട്ടം ആണെങ്കില്‍ രണ്ടു പ്രശ്നം


അവിടെ രോഗിയെ ചികിത്സിക്കുമോ, അതോ രോഗത്തെ ചികിത്സിക്കുമോ?



രോഗത്തെ ചികിത്സിച്ചാല്‍ പ്രശ്നം ഇല്ല.




രോഗിയെ ചികിത്സിച്ചാല്‍ രണ്ടു പ്രശ്നം.


വട്ടു കൂടുമോ അതോ വട്ടു മാറുമോ?



വട്ടു മാറിയാല്‍ പ്രശ്നം ഇല്ല.




വട്ടു മാറിയില്ലെങ്കില്‍ രണ്ടു പ്രശ്നം!


വീണ്ടും ! ഇതു പോലെ മെയില്‍ അയക്കുമോ, അയക്കില്ലേ?



മെയില്‍ അയച്ചില്ലെങ്കില്‍ പ്രശ്നം ഇല്ല.




മെയില്‍ അയച്ചാല്‍ രണ്ടു പ്രശ്നം.


അതു വായിക്കണോ, അതോ വായിക്കണ്ടെ?



വായിച്ചില്ലെങ്കില്‍ പ്രശ്നം ഇല്ല.




വായിച്ചാല്‍ രണ്ടു പ്രശ്നം..


U KNOW IT NOW...







e- മെയിലില്‍ മംഗ്ലീഷില്‍ എഴുതി വന്ന പ്രശ്നവും അതിനുള്ള മറുപടിയും ആണിത്‌. സത്യത്തില്‍ എവിടെയോ എന്തോ പ്രശ്നമുള്ളതായി തോന്നുന്നു.

ഇനി നിങ്ങള്‍ക്ക്‌ ഈ പ്രശ്നം ഏറ്റെടുക്കാം..







NB:


മുകളിലെ വരികള്‍.. ഈ ബ്ലോഗില്‍ സൂചിപ്പിച്ചപോലെ മംഗ്ലീഷില്‍ മെയില്‍ വഴി കിട്ടിയതായിരുന്നു. ചില മിനുക്കു പണികളോടെ ഇത്‌ അയച്ച വ്യക്തിക്ക്‌ അറിയിച്ച്‌ കൊണ്ട്‌ ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുമ്പോള്‍ എന്റെതായി അവസാനം കൂട്ടിച്ചേര്‍ത്ത വരികള്‍, ഇന്ന് ഈ വരികള്‍ എഴുതിയ വ്യക്തിയുടെ (മുഹമ്മദ്‌ നിസാം) സുഹ്യത്ത്‌ (പ്രശ്നക്കാരനു മറുപടി എഴുതിയ അദ്ധേഹത്തിന്റെ സുഹ്യത്ത്‌ ) ഹംസ.സി.റ്റി എനിക്കയച്ച ഇ-മെയില്‍ സന്ദേശം മാനിച്ച്‌ കൊണ്ട്‌ നീക്കം ചെയ്യുന്നു.







ഈ വിവരം വിശദമായി എനിക്കെഴുതിയ ഹംസ.സി.റ്റി യ്ക്ക്‌ നന്ദി..



ഇത്‌ ഞാന്‍ ചോദിച്ചിട്ട്‌ അടിച്ച്‌ മാറ്റിയതായാതിനാലും അടിച്ച്‌ മറ്റിയ വിവരം ഇവിടെ എഴുതിയതിനാലും (മുന്‍ കൂര്‍ ജാമ്യം ) ഇതിനെ പേരില്‍ ഒരു കരിവാരമോ കരിദിവസമോ ആരും ആചരിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു..

21 comments:

ബഷീർ said...

e- മെയിലില്‍ മംഗ്ലീഷില്‍ എഴുതി വന്ന പ്രശ്നവും അതിനുള്ള മറുപടിയും ആണിത്‌. സത്യത്തില്‍ എവിടെയോ എന്തോ പ്രശ്നമുള്ളതായി തോന്നുന്നു

Joker said...
This comment has been removed by a blog administrator.
Joker said...

താങ്കള്‍ ഇനി ബ്ലോഗണോ വേണ്ടയോ
ബ്ലോഗിയില്ലെങ്കില്‍ പ്രശ്നമില്ല ബ്ലോഗിയാല്‍ രണ്ട് പ്രശ്നമുണ്ട്

കമന്റിടണോ അതോ കമന്റിടാതിരിക്കണോ

കമന്റിട്ടില്ലെങ്കില്‍ പ്രശ്നമില്ല

കമന്റിട്ടാലല്ലേ പ്രശ്നമുള്ളൂ അത് കൊണ്ട്
ഇത് ഒരു കമന്റായിട്ട് കണക്കാക്കേണ്ട..

(അല്ല പിന്നെ മനുഷ്യനെ പ്രാ‍ന്താക്കാനായിട്ട്)

അശ്വതി/Aswathy said...

ഒരു പ്രശ്നമാണോ രണ്ടു പ്രശ്നമാണോ എന്ന് അറിയില്ല.
ഏതായാലും വായിച്ചു എനിക്ക് വട്ട് മൂത്ത് പ്രാന്ത് ആയി..

ഫസല്‍ ബിനാലി.. said...

ഇതെന്താ ബഷീര്‍ഭായ്...'പ്രശ്നങ്ങളുടെ സംസ്ഥാന സമ്മേളനമോ'?

ജിജ സുബ്രഹ്മണ്യൻ said...

ITHIL MALAYALAM ADIKKAN PATUNNILLA
EE POST VAAYICHCHU AAKE PRAANTHAAYI HA HA HA ENIKKU VATTANO ?

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ കൊള്ളാ‍ാം കേട്ടൊ ചിരിച്ചു വട്ടായി

siva // ശിവ said...

ഈ പോസ്റ്റ് വായിച്ചു.
വായിച്ചപ്പോള്‍ രണ്ട്‌ പ്രശ്നം !
കമ്മന്റണോ, വേണ്ടയോ ?
കമ്മന്റിയാല്‍ പ്രശ്നം ഇല്ല.
ഇല്ലേല്‍ രണ്ട്‌ പ്രശ്നം !
അവിടെ വേറെയാരെങ്കിലും കമ്മന്റുമോ, അതൊ കമ്മന്റില്ലയോ?


നന്നായി ഈ തമാശ...

ബഷീർ said...

>ജോക്കര്‍,
ജോക്കറുടെ പ്രശ്നവും മനസ്സിലായില്ല ..മനസ്സിലായെങ്കിലല്ലേ രണ്ട്‌ പ്രശ്നം..!!
കമന്റായിട്ട്‌ കണക്കാക്കിയില്ല.. സയന്‍സാക്കി.. പോരേ... ?

>അശ്വതി,
പ്രശ്നം രണ്ടില്‍ കൂടുതലാ..
പിന്നെ,വട്ട്‌ കൂടി ഭ്രാന്താവില്ല ..അങ്ങിനെയെങ്കില്‍ ഞാനൊക്കെ എന്നേ ...

>ഫസല്‍,
മൊത്തത്തില്‍ പ്രശ്നങ്ങളാണല്ലോ.. എല്ലായിടത്തും.. ഇങ്ങിനെയും ചില പ്രശ്നങ്ങള്‍ ഉള്ളത്‌ മറക്കാതിരിക്കാന്‍ ചില പ്രശ്നമുള്ളവര്‍ പ്രശ്നമില്ലാത്തവര്‍ക്ക്‌ പ്രശ്നമുണ്ടാക്കാന്‍ വേണ്ടി.. പ്രശ്നായോ.. ?

>കാന്താരിക്കുട്ടീ,
എന്തേ മലയാളം അടിക്കാന്‍ പറ്റുന്നില്ലെന്നോ ? ആകെ പ്രശ്നായോ.. ?
എന്തായാലു പിന്നെ മലയാളം അടിച്ചിട്ടുണ്ടല്ലോ.. വട്ടായോ എന്ന് ചോദിച്ചാല്‍ .! വട്ട്‌ കൂടിയോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാം. ഓ.ടി.. ആ കള്ളനെ കൊണ്ട്‌ ഈ പ്രശ്നം വായിപ്പിച്ചാല്‍ മതി. പിന്നെ അവന്‍ അവിടേയ്ക്ക്‌ പിരടി തിരിന്‍ഞ്ഞാല്‍ പോലും തിരിഞ്ഞു നോക്കില്ല..

>ശിവ,
ഞാന്‍ കണ്ടിട്ടില്ല കമന്റ്‌. കണ്ടാല്‍ രണ്ട്‌ പ്രശ്നം... അല്ലേ ?

പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലായല്ലോ..
വന്നതിലും പ്രശ്നം പരിഹരിയ്ക്കാന്‍ ശ്രമിച്ച്‌ പ്രശ്നമായതിലും എന്റ എല്ലാ പ്രശ്നങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു.

ശ്രീ said...

ബഷീര്‍ക്കാ...

ശരിയാ, എവിടെയോ എന്തോ പ്രശ്നമുണ്ട്. അറിയിക്കേണ്ടവരെയൊക്കെ അറിയിയ്ക്കാമെന്നാ തോന്നുന്നത്.

അടി പൊളി കേട്ടോ. :)

ബഷീർ said...

ശ്രീ,
ഇടവേളയ്ക്കു ശേഷം താങ്കളുടെ കമന്റ്‌ ചില പ്രശ്നങ്ങളോടെ സ്വീകരിക്കുന്നു. പിന്നെ അറിയിക്കേണ്ട ആവശ്യമൊന്നുമില്ല.. പണ്ടേ അറിയുന്നതാണു..
എല്ലാ പ്രശ്നങ്ങളും തീര്‍ന്ന് പ്രശാന്തമാവട്ടെ ശ്രീ ശരീരവും മനസ്സും..

മേരിക്കുട്ടി(Marykutty) said...

ആകെ മൊത്തം റ്റോട്ടല്‍ പ്രശ്നമായല്ലോ!

yousufpa said...

ഇങ്ങനെ മനുഷ്യനെ കുരുക്കിട്ട് മെരുക്കണോ...?

സംഗതി കൊള്ളാം.


ബഷീര്‍ ഒന്നു വിളിക്കുമോ..?
എന്‍‌റ്റെ നമ്പര്‍:050/055 5318363

ബഷീർ said...

മേരിക്കുട്ടി >

പേടിയ്ക്കേണ്ട മേരി എന്ന കുട്ടി.. :)
അതിപ്പോ ശരിയാവും
ശരിയായില്ലെങ്കില്‍ രണ്ടു പ്രശ്നം,,

അത്ക്കന്‍ >

ഇത്‌ കൊണ്ടൊന്നും താങ്കള്‍ മെരുങ്ങുമെന്നുള്ള വിശ്വാസം എനിയ്ക്കില്ല..
OT :
ഇന്ന് വിളിയ്ക്കാം ഇന്‍ശാ അല്ലാഹ്‌

Anonymous said...

ഇനി ഇതിന്റെ പേരില്‍ പ്രശ്നമുന്ടാവില്ല എന്നു ഞാന്‍ ഉറപ്പു പറയുന്നു ബഷീര്‍ ..ലാലെട്ടന്റെ വാക്കുകളീല്‍ പറഞാല്‍ "" നീ അടിച്ച് പൊളിയെടാ മോനെ ബഷീറെ " ഇതിന്റെ പെരില്‍ കരിധിനവും കരിവാരവും നടത്താന്‍ വരുന്ന വരുന്നവരെ നമുക്കു നെരിടാമെടാ നീ ദൈര്യ്മായി ഇരിയെടാ

സി.ട്ടി . ഹംസ

ബഷീർ said...

അപ്പോ.. പ്രശ്നങ്ങളൊക്കെ തീര്‍ന്നു.. അല്ലെങ്കില്‍ തന്നെ എന്ത്‌ പ്രശ്നം അല്ലേ.. പിന്നെ എന്തെങ്കിലും പ്രശ്നമില്ലെങ്കില്‍ ജീവിതത്തിനു ഒരു ഇത്‌ വേണ്ടേ.. എന്ന് കരുതി ആരും പ്രശ്നമുണ്ടാവാന്‍ വേണ്ടി പ്രശ്നമുണ്ടാക്കരുതേ...

ഹംസ , താങ്കളൊരു ഹംസമായ്‌ വന്ന് എന്നെ ഹിംസിക്കാതെ തന്നെ പ്രശ്നം പരിഹരിച്ചതില്‍ സന്തോഷം. ..യഥാര്‍ത്ഥ പ്രശ്നക്കാരന്‍ നിസാമിനും ആശംസകള്‍

Unknown said...

ithu vayichappol oru karyam manassilayi.ithu randu prashnangalude perilulla samshayamalla Basheer sahibinullathu. marichu prashnangalude naduvil kidannu Adhehathinulla yadhartha VATTU'nattam thiriyukayanu.

ബഷീർ said...

>ഉസ്മാൻ കാക്കാ


ഇങ്ങൾക്ക് സംഗതി പുടി കിട്ടിയത് നന്നായി.അല്ലെങ്കിൽ ഇങ്ങടെ വട്ടിനുള്ള മരുന്നന്വേഷിച്ച് ഞാൻ ഹലാക്കിലായേനെ :)

ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിൽ ഡാങ്ക്സ് :)

Mohamedkutty മുഹമ്മദുകുട്ടി said...

ഇന്നലെ എനിക്കെന്റെ സുഹൃത്ത് ഈ പ്രശ്നത്തിന്റെ മെയില്‍ ഫോര്‍വാര്‍ഡ് ചെയ്തത് ഞാന്‍ താങ്കള്‍ക്ക് ഫോര്‍വാര്‍ഡ് ചെയ്തപ്പോഴാണല്ലോ ഞാനീ പ്രശ്നം കാണുന്നത്,ഇല്ലെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല.ഇനിയിപ്പോ ഇത് പ്രശ്നമാക്കാതെ നമുക്ക് പ്രശ്നം തീര്‍ക്കാം.

ഇതെന്റെ വക!

വായിചില്ലെങ്കില്‍ പ്രശ്നമില്ല
വായിച്ചാല്‍ രണ്ട് പ്രശ്നം,മറ്റുള്ളവര്‍ക്കു ഫോര്‍വാര്‍ഡ് ചെയ്യണോ,വേണ്ടെയോ?
ഫോര്‍വാര്‍ഡ് ചെയ്തില്ലെങ്കില്‍ പ്രശ്നമില്ല,ഫോര്‍വര്‍ഡ് ചെയ്താല്‍ രണ്ട് പ്രശ്നം
അഡ്രസ്സ് ബ്ലോക്ക് ചെയ്താലോ? പ്രശ്നം തീര്‍ന്നല്ലോ?
!!!!!!!!!!!

അനില്‍@ബ്ലോഗ് // anil said...

ഹ ഹ!!
കൊള്ളാം,ആകെ പ്രശ്നം!

കൊള്ളാമെന്ന് പറഞ്ഞില്ലെങ്കില്‍ പ്രശ്നമുണ്ടോ?
ഇല്ലെങ്കില്‍ കുഴപ്പമില്ല.
ഉണ്ടെങ്കിലോ, അതൊട്ടും തന്നെ കുഴപ്പമില്ല.
:)

ബഷീർ said...

> മുഹമ്മദ് കുട്ടി

ഇക്കാ.. ഒരു പ്രശ്നോമില്ല. :)
പക്ഷെ ബ്ലോക്കാക്കിയാൽ രണ്ട് പ്രശ്നമാവും..

> അനിൽ@ബ്ലോഗ്,

അത് പ്രശ്നാക്കണ്ട.. :)
എന്നാലും പ്രശനമാ‍വാതെ നോക്കാം അല്ലേ

Related Posts with Thumbnails