Tuesday, June 10, 2008

കരിവാര നുറുങ്ങ്‌

സ്വതന്തമായി ആശയം പ്രകടിപ്പിക്കാനും ഓരോരുത്തരുടെയും വിത്യസ്തമായ അഭിരുചികള്‍ വികസിപ്പിക്കാനും അതെല്ലാം മറ്റുള്ളവരുമായി അധികം ചിലവില്ലാതെ പങ്കുവെക്കാനും കഴിയുന്ന ആധുനിക മീഡിയ ആയ ബ്ലോഗ്‌ ഇന്ന് കൂടുതല്‍ ആളുകളിലേക്ക്‌ പരന്ന് കൊണ്ട്‌ കൂടുതല്‍ ജനകീയമാവുന്ന അവസരത്തില്‍തന്നെ ചില കള്ളനാണയങ്ങള്‍ ബ്ലോഗിന്റെ സാധ്യതകള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി വളഞ്ഞ വഴിയില്‍ ഉപയോഗിക്കുകയും അതിനെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും (ശാരീരികമായി തന്നെ ഉപദ്രവിക്കുമെന്ന് വരെ ) ചെയ്യുന്നത്‌ ഒരിയ്ക്കലും കണ്ടില്ലെന്ന് നടിയ്ക്കാന്‍ പാടില്ല. കുറ്റവാളികളെ സമൂഹത്തിനു മുന്നില്‍ തുറന്ന് കാണിക്കുക തന്നെ വേണം. മറ്റു (ദ്ര്യശ്യ -ശ്രാവ്യ - പത്ര ) മാധ്യമങ്ങളുമായി അടുത്ത്‌ പ്രവര്‍ത്തിക്കുന്ന ബ്ലോഗര്‍മാര്‍ ഈ വിഷയം അതിന്റെ ഗൗരവത്തോടെ തന്നെ വേണ്ട വിധത്തില്‍ പ്രോജക്റ്റ്‌ ചെയ്യുകയും ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ കൈകൊള്ളാന്‍ വേണ്ടത്‌ ചെയ്യുകയും വേണം..
ആരോ എഴുതിയപോലെ .. ഈ പ്രശ്നം എന്നെ ബാധിക്കുന്നില്ല ..കാരണം എന്റെ ത്‌ ആരും കോപ്പി ചെയ്തില്ല. അതിനു കോപ്പി ചെയ്യാന്‍ എന്തെങ്കിലും വേണ്ടേ ? എന്നു എനിയ്ക്കും കരുതാം.. പക്ഷെ അതല്ല ല്ലൊ കാര്യം ..
അനീതിക്കെതിരെ നില കൊള്ളാന്‍ ആശയ വൈരുദ്ധ്യങ്ങള്‍ / അഭിപ്രായ വിത്യാസങ്ങള്‍ നമുക്ക്‌ വിലങ്ങു തടിയാവാതിരിക്കട്ടെ..
=======================================
=========================================
വളരെ ചുരുങ്ങിയ സമയമേ ഈബൂലോകത്ത്‌ പരിചയമുള്ളൂ...ഈ ചുരുങ്ങിയ കാലത്തിനിടയ്ക്ക്‌ തന്നെ ഒരു പാടു വിത്യസ്തരായ എഴുത്തുകാരുടെ രചനകള്‍ വായിക്കുവാന്‍ സാധിച്ചു. പല വിധ ഉദ്ധേശ്യങ്ങളുമായി (സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചും ) ബ്ലോഗ്‌ എഴുതുന്നവര്‍ ..മറ്റുള്ളവരുടെ രചനകള്‍ അവരുടെ അനുവാദം കൂടാതെ കോപ്പിയടിക്കുക എന്നത്‌ ഒരു പുതിയ കാര്യമല്ല. പക്ഷെ ഇവിടെ പ്രശ്നം അതിനേക്കാള്‍ എത്രയോ അകലെയാണു.. ഇത്തരം ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.. കരിവാരമോ കരിമാസമോ അല്ലെങ്കില്‍ കരിവര്‍ഷം തന്നെ ആചരിച്ചത്‌ കൊണ്ടൊന്ന്നും ഇതിനു പരിഹാരമാവുന്നില്ല. നിയമപരമായി തന്നെ ഇതിനെ നേരിടണം അതിനു ആശയ അഭിപ്രായ വിത്യാസം മറന്ന് എല്ലാ എഴുത്തുകാരും ഒറ്റക്കെട്ടായി തന്നെ കൈകോര്‍ക്കണം. നാളെ ഇത്‌ നമുക്കും വന്നാലോ എന്നതല്ല വിഷയം .. അനീതിക്കെതിരെ ശബ്ദിക്കുക എന്നതാണു.. അതിനു മറ്റ്‌ വൈജാത്യങ്ങള്‍ തടസ്സമാവരുത്‌ എന്നാണു എന്റെ അഭിപ്രായംഇഞ്ഞിയെ അഭിനന്ദിക്കുന്നതിനൊപ്പം എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു..

10 comments:

ബഷീര്‍ വെള്ളറക്കാട്‌ said...

അനീതിക്കെതിരെ നില കൊള്ളാന്‍ ആശയ വൈരുദ്ധ്യങ്ങള്‍ / അഭിപ്രായ വിത്യാസങ്ങള്‍ നമുക്ക്‌ വിലങ്ങു തടിയാവാതിരിക്കട്ടെ..

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ആരോ എഴുതിയപോലെ .. ഈ പ്രശ്നം എന്നെ ബാധിക്കുന്നില്ല ..കാരണം എന്റെ ത്‌ ആരും കോപ്പി ചെയ്തില്ല. അതിനു കോപ്പി ചെയ്യാന്‍ എന്തെങ്കിലും വേണ്ടേ ? എന്നു എനിയ്ക്കും കരുതാം.. പക്ഷെ അതല്ല ല്ലൊ കാര്യം ..
ബഷീറക്കാം ഞമ്മളും ഇതുപോലൊക്കെ തന്നെ
എന്നാലും നല്ല കൃതികളെ ചൂഷണം ചെയ്യുന്ന കിരാത വ്യവസ്ഥിക്കെത്തിരെ ഒരു ചെറുവിരലെന്ന്കിലും അനക്കിയില്ലേല്‍ നാം എന്തിന് ബ്ലോഗണം

ശ്രീ said...

ബഷീര്‍ക്ക പറഞ്ഞതു പോലെ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ എല്ലാവരും പ്രതികരിയ്ക്കട്ടേ.

ബഷീര്‍ വെള്ളറക്കാട്‌ said...

അനൂപ്‌ ( എന്ന് ചുരുക്കി വിളിക്കുന്നതില്‍ വിരോധമില്ലല്ലോ )

അതെ, അനീതിയ്ക്കെതിരെ മനസ്സുകൊണ്ടെങ്കിലും പ്രതികരിക്കാം

ശ്രീ,

തീര്‍ച്ചയായും, ഭിന്നതകള്‍ അടിസ്ഥാനമാക്കരുതാരും..

നിഗൂഢഭൂമി said...

i have pointed out to kochi press media..i dont know if they wil write on this matter...the negative side is that 'kerals ' wil become a hit..i am afraid any legal action wil stand only in US....

ബഷീര്‍ വെള്ളറക്കാട്‌ said...

Thank you.
i have the same doubt.. if this will lead to increase the hit for them.. !!

ബൈജു സുല്‍ത്താന്‍ said...

യോജിക്കുന്നു

ബൈജു സുല്‍ത്താന്‍ said...

യോജിക്കുന്നു

മാണിക്യം said...

അടിച്ചു മാറ്റി, ഇസ്‌കി,
ഒയത്തി, പൊക്കി,
എല്ലാം മോഷണം തന്നെ അല്ലെ?
‘ചെറുപ്പത്തില്‍ കട്ടാല്‍
ചെറുവിരല്‍ ചെത്തണം’
എന്നു ഒരു ചൊല്ലുണ്ട്!
ഇപ്പൊള്‍ അതിന് നിവര്‍‌ത്തിയില്ലല്ലോ
ഞാനും കൂടാം കരിവാരാന്‍....

ബഷീര്‍ വെള്ളറക്കാട്‌ said...

ബൈജു സുല്‍ത്താന്‍

യോജിപ്പിനു നന്ദി..
OT: നല്ല അവധി ദിനങ്ങള്‍ ആശംസിക്കുന്നു


മാണിക്യം

തിന്മയെ ലഘൂഖരിക്കുന്ന ഒരു കാല ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ തിരിച്ചു തുഴയാന്‍ അധികപേരുണ്ടാവില്ല.
അഭിപ്രായത്തിനു നന്ദി.. സന്തോഷം

Related Posts with Thumbnails