Wednesday, April 9, 2008

നിരീക്ഷണം

ഗള്‍ഫ്‌ മലയാളികളുടെ പ്രശ്നങ്ങളില്‍ ക്രിയാത്‌ മകമായി ഇടപെടുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും തങ്ങളുടെ സമ്പത്തും സ്വാധീനവും അതിനായി വിനിയോഗിക്കുകയും ചെയ്യുന്ന നിരവധി വ്യവസായ പ്രമുഖര്‍ മലയാളികള്‍ക്ക്‌ എന്നും അഭിമാനമാണ്‌. അത്തരക്കാരില്‍ എന്നും മുന്നില്‍ തന്നെയാണു പത്‌ മശ്രീ എം.എ.യൂസുഫലി സാഹിബ്‌ ‌. ഇപ്പോള്‍ വിലക്കയറ്റം മൂലം കഷ്ടത്തിലായ സാധാരണക്കാരായ ബഹുഭൂരിഭാഗം വരുന്ന പ്രവാസിമലയാളികള്‍ക്ക്‌ വളരെ ആശ്വാസമേകുന്ന രീതിയില്‍ യു.എ.ഇ ഗവണ്‍ മെന്റുമയി സഹകരിച്ച്‌ ഭക്ഷ്യ വസ്തുക്കള്‍ 2007 ലെ വിലയ്ക്ക്‌ നല്‍കുമെന്ന്‌ തീരുമാനിച്ചതിലൂടെ തന്റെ സാമൂഹ്യ ബാധ്യത അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റിയിരിക്കുകയാണ്‌. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ നായിഫ്‌ സൂഖിലുണ്ടായ വന്‍ തീപിടുത്തത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക്‌ സ്വാന്തനമായും യൂസുഫലി സാഹിബ്‌ അവിടെയെത്തി വന്‍ തുക നല്‍ കുകയുണ്ടായി.
ഈ വിഷയത്തില്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സിറാജ്‌ ദിനപത്രത്തിന്റെ ദുബൈ എഡിഷനില്‍ 7-04-08 നു ചീഫ്‌ എഡിറ്റര്‍ നിസാര്‍ സൈദിന്റെ നിരീക്ഷണം എന്ന കോളത്തില്‍ പ്രകീര്‍ത്തിച്ചത്‌ അവസരോചിതമായി. സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തുന്ന രീതിയിലുള്ളതാണു സിറാജിന്റെ മിക്ക നിരീക്ഷണങ്ങളും. 7-04-08 ന്റെ മുത്ത്‌ എന്ന തലക്കെട്ടോടു കൂടിയ നിരീക്ഷണത്തില്‍ .. റേഷന്‍ കാര്‍ഡിലെ പേരും, വോട്ടവകാശവും തുടങ്ങി ഗള്‍ഫ്‌ മലയാളികളുടെ വലിയ വലിയ കാര്യങ്ങളായി /മോഹങ്ങളായി പരിഹാസ രൂപത്തില്‍ വിവരിച്ചതില്‍ വിമാന ടിക്കറ്റ്‌ നിരക്കിന്റെ കാര്യവും ഉള്‍പ്പെടുത്തിയതിനോട്‌ വിയോജിക്കുന്നു. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ കാലങ്ങളായി തുടരുന്ന പകല്‍ കൊള്ളയും പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യക്കാരോട്‌ കാണിക്കുന്ന അവഗണനയും അവഞ്ജയും അവസാനിപ്പിക്കുക എന്നത്‌ പ്രവാസി മലയാളിയെ സംബന്ധിച്ചിടത്തോളം ഇന്നു വലിയ മോഹങ്ങളായി തന്നെ നിലനില്‍ക്കുന്നു. പാര്‍ലമന്റ്‌ മെമ്പര്‍ക്ക്‌ നേരിട്ട അപമാനത്തിന്റെ അടുത്ത ദിവസത്തെ സംഭവം ഇതിനോട്‌ കൂട്ടി വായിക്കുക. എം.പി.യ്ക്കും എം.എല്‍.എ ക്കും ഇതാണു സ്ഥിതിയെങ്കില്‍ സാധാരണക്കാരന്റെ ഗതി ഊഹിക്കാവുന്നതേയുള്ളൂ..
ഉത്തരേന്ത്യന്‍ ലോബിയുടെ അഹങ്കാരത്തിനും ചട്ടമ്പി സ്വഭാവത്തിനും കൂച്ചു വിലങ്ങിടുകയെന്നത്‌ നാം വിചാരിച്ചാല്‍ നടക്കുന്നതാണെങ്കിലും , കാക്കത്തൊള്ളായിരം സംഘടനകള്‍ ഈ കാര്യത്തില്‍ ഒരു സമവായത്തിലെത്തുക എന്നതായിരിക്കും ഏറ്റവും വലിയ കീറാമുട്ടിയായി വരുന്നത്‌.

20 comments:

ബഷീർ said...

ഉത്തരേന്ത്യന്‍ ലോബിയുടെ അഹങ്കാരത്തിനും ചട്ടമ്പി സ്വഭാവത്തിനും കൂച്ചു വിലങ്ങിടുകയെന്നത്‌ നാം വിചാരിച്ചാല്‍ നടക്കുന്നതാണെങ്കിലും , കാക്കത്തൊള്ളായിരം സംഘടനകള്‍ ഈ കാര്യത്തില്‍ ഒരു സമവായത്തിലെത്തുക എന്നതായിരിക്കും ഏറ്റവും വലിയ കീറാമുട്ടിയായി വരുന്നത്‌.

ബൈജു സുല്‍ത്താന്‍ said...

നല്ലതു ചെയ്യുന്നവര്‍ക്ക് നന്മ വരട്ടേ..

വിനയന്‍ said...

നന്മ ചെയ്യുന്നവര്‍ക്ക് നന്മയല്ലാതെ മറ്റെന്താണ് പ്രതിഫലമായിട്ടുള്ളത്.അദ്ദേഹത്തിന് നന്മ വരട്ടെ.

മൃദുല്‍രാജ് said...

ഒരു കാര്യം കൂടി പറയേണം.. തനിക്ക് പേരു കിട്ടാനല്ലാതെ ഒരു കാര്യവും യൂസഫലി ചെയ്തതായി അറിയില്ല. ഒരു സി.വി-യുമായി അദ്ദേഹത്തിന്റെ ഓഫീസിന്റെ പരിസരത്തു പോലും ആരെയും അടുപ്പിക്കില്ല. നാട്ടികക്കാരല്ലാത്ത, മുസ്ലിം അല്ലാത്ത ജോലിക്കാര്‍ (ഫിലിപ്പിനോകള്‍ ഒഴിച്ച്) അദ്ദേഹത്തിന്റെ കമ്പനിയില്‍ വിരളം. ജോലി ചെയ്യുന്നവരുടെ തന്നെ ശമ്പളം കൂടി ബഷീര്‍ ഒന്നു അന്വേഷിക്കണം.

അദ്ദേഹം സമൂഹത്തിന് ചെയ്തത് കുറവാണെന്നല്ല. പക്ഷേ ചെയ്യാനായിരുന്നു എങ്കില്‍ ഇതില്‍ എത്രയോ കൂടുതല്‍ അദ്ദേഹത്തിനു ചെയ്യാമായിരുന്നു. ഒരു പക്കാ ബിസിനസ്സ്മാന്‍ ആണ് അദ്ദേഹം. അത്ര വലിയ മനുഷ്യസ്നേഹി ഒന്നുമാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

ബഷീർ said...

>> ബൈജു സുല്‍ത്താന്‍,

>> വിനയന്‍,

അതെ.. നന്മകള്‍ എന്നും പൂത്തുലയട്ടെ



>> പ്രിയ മ്യദുലന്‍..

അത്ര മ്യദുലമല്ല താങ്കളുടെ അഭിപ്രായം എങ്കിലും, പറയട്ടെ..

അദ്ധേഹം പ്രസിദ്ധി ആഗ്രഹിച്ചാണു ഇതൊക്കെ ചെയ്യുന്നതെന്ന് തന്നെ കണക്കാക്കിയാലും ,അങ്ങിനെ ചെയ്യാനു ഒരാളു വേണ്ടേ ?

ആരെങ്കിലും സഹായ ഹസ്തം നീട്ടുമ്പോള്‍ ഇത്‌ നിങ്ങള്‍ ആളാവാന്‍ വേണ്ടി ചെയ്യുന്നതല്ലേ എന്ന് ചോദിച്ച്‌ തിരസ്കരിക്കണോ ?

പിന്നെ, നാട്ടികക്കാരല്ലാത്തവരെ അടുപ്പിക്കില്ല ..എന്നത്‌.. അസംബന്ധം.. സ്വന്തം നാട്ടുകാര്‍ക്ക്‌ മുന്‍ ഗണന്‍ കൊടുക്കുന്നുണ്ടാവും .. അതിനിത്ര കാടുകയറണോ ?

പിന്നെ മുസ്ലിംങ്ങളെ മാത്രം പരിഗണിക്കുന്നുവെന്നുള്ള ആരോപണം !! ഇത്രയ്ക്ക്‌ തരം താഴണോ ? അദ്ധേഹത്തിന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അമുസ്ലിംകളായവര്‍ മതം മാറിയിട്ടുണ്ടാവുമോ ?


സമൂഹത്തിനു വേണ്ടി കൂടുതല്‍ ചെയ്യാമായിരുന്നു വെന്നതിനെ പറ്റി.. !! എന്നു കരുതി ചെയ്യുന്നത്‌ കണ്ടില്ലെന്ന് നടിക്കണോ ?

ജോലിക്കാരുടെ ശമ്പളത്തെ പറ്റി.. എന്റെ അറിവില്‍ , ആര്‍ ക്കും ശമ്പളം കൊടുക്കാതെ വഞ്ചിക്കുന്നില്ല.. മാന്യമായ ശമ്പളവും കൊടുക്കുന്നു. . അര്‍ ഹരായ തൊഴിലാളികളുടെ മക്കള്‍ക്ക്‌ നാട്ടില്‍ പഠനത്തിനും മറ്റ്‌ ദുരന്തങ്ങളിലും എല്ലാം കയ്യഴിഞ്ഞ്‌ സഹായിച്ചതിന്റെ തെളിവുകള്‍ അങ്ങിനെ സഹായം ലഭിച്ച ജോലിക്കാരന്‍ പറഞ്ഞ്‌ എനിക്ക്‌ അനുഭവമുണ്ട്‌ ( മ്യദുലാ അദ്ധേഹം മുസ്ലിം ആയിരുന്നില്ലാട്ടോ..)

യൂസുഫലി പക്കാ ബിസിനസുകാരന്‍ തന്നെയെന്നതില്‍ സംശയം വേണ്ട.. ബിസിനസ്‌ സാമ്രാജ്യത്തിന്റെ അധിപനുമാണു.. അതില്‍ നാം അസൂയപ്പെട്ടിട്ട്‌ കാര്യമില്ല..

മൃദുല്‍രാജ് said...

ഇത് പ്രതീക്ഷിച്ച് തന്നെയാണ് ഞാന്‍ അത് എഴുതിയത്. അദ്ദേഹം മുസ്ലിം ആയതു കൊണ്ട് എഴുതിയതല്ല.

ശമ്പളം കൊടുക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അത് എത്ര കുറവാണെന്നും , ഇന്ത്യയിലെ രൂപയുടെ കണക്കിനാണ് ശമ്പളം പറഞ്ഞ് ജോലിക്ക് കയറ്റുന്നതെന്നും അറിയുന്നു.

"ഒരു സി.വി-യുമായി അദ്ദേഹത്തിന്റെ ഓഫീസിന്റെ പരിസരത്തു പോലും ആരെയും അടുപ്പിക്കില്ല." ഇത് നൂറ് ശതമാനം കറക്റ്റ്. അന്വേഷിച്ചോളൂ.. റിക്രൂറ്റ്മ്മെന്റ് ഒക്കെ ഏജന്‍‍സി വഴി, കാശ് എത്ര കൊടുക്കണം എന്ന് അന്വേഷിക്കൂ...

നാട്ടികക്കാര്‍ അല്ലാത്ത അമുസ്ലീങ്ങള്‍ "വിരളം" എന്നേ ഞാന്‍ പറഞ്ഞുള്ളു.. ഇല്ല എന്ന് പറഞ്ഞിട്ടില്ല.

അതുപോലെ ചെയ്യുന്ന സഹായം തിരസ്കരിക്കാന്‍ ഒന്നും ഞാന്‍ പറഞ്ഞില്ല. അദ്ദേഹത്തിന്റെ ഒരു സ്വഭാവം പറഞ്ഞു എന്നേയുള്ളു. തനിക്കറിയാവുന്നതോ തനിക്കു പേരു കിട്ടുന്നതോ അല്ലാത്ത എത്ര ദുരന്തങ്ങള്‍ക്ക് അദ്ദേഹം കൈയയച്ച് സംഭാവന ചെയ്തു? അദ്ദേഹത്തിന്റെ ആസ്ഥി അനുസരിച്ച് ഇതില്‍ എത്രയോ കൂടുതല്‍ കേരളത്തിന് സംഭാവന ചെയ്യാമായിരുന്നു എന്നാണ് ഞാന്‍ ചോദിച്ചത്.
അതിന് ഒരു മുസ്ലിം വിരോധം ഇല്ലായിരുന്നു. ഇത്ര പൊക്കിപ്പറയാന്‍ ഒന്നുമില്ല എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു.

മൃദുല്‍രാജ് said...

പിന്നെ അസൂയ,,, അയ്യെ ഇദ്ദേഹത്തെ ഒക്കെ കണ്ട് അസൂയപ്പെടാതെ മുകേഷ് അംബാനിയെയോ, ലക്ഷ്മി മിത്തലിനെയോ കണ്ട് അസൂയപ്പെട്ടാല്‍ പോരെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല മന‍സ്സോടെ ചെയ്തെങ്കില്‍ നല്ലതു തന്നെ വരും

mumsy-മുംസി said...

മൃദുലന്റെ അഭിപ്രായങ്ങളോട് യോജിക്കാനാണ്‌ എനിക്ക് തോന്നുന്നത്.
പ്രവാസി മുസ്ലീങ്ങളുടെ ഐക്കണുകളാണ്‌ വഹാബിനെയും യൂസഫലിയെയും പോലുള്ളവര്‍! എന്തായാലും നന്‍മ ഉദ്ദേശിച്ചാണെങ്കില്‍ നല്ലത് വരുത്തട്ടെ,

Unknown said...

നല്ല കാര്യം ചെയ്യുകയെന്നത് ഏല്ലാവരെകൊണ്ടും കഴിയുന്നതല്ലല്ലോ യുസഫലി സാഹിബിനു ആശംസക്കള്‍

മൃദുല്‍രാജ് said...

ഒരു കാര്യം ചൊദിക്കാന്‍ മറന്നു. എം.പി-യെ ഇറക്കി വിട്ടത് എന്തിനാണ് ? 8.55-നു പോകേണ്ട വിമാനത്തില്‍ 9.15-നു കയറി വന്നതിനല്ലേ? അദ്ദേഹം എങ്ങനെ ആ സമയത്ത് ബോര്‍ഡിങ് പാസ് വാങ്ങി അകത്തു വന്നു എന്ന് അന്വേഷിക്കൂ.. ഒരോ യാത്രക്കാരനും പാലിക്കേണ്ട അന്താരാഷ്ട്ര യാത്രാ ചട്ടങ്ങള്‍ ഉണ്ട് ബഷീറേ... വിമാനം പുറപ്പെടുന്നതിന് അറുപത് മിനിറ്റ് മുമ്പ് ബോര്‍ഡിങ് പാസ് വാങ്ങി അകത്ത് കടക്കണം. ഒരു സാധാരണക്കാരന്‍ ആണെങ്കില്‍ ആ സമയത്ത് വിമാനത്തില്‍ കയറാന്‍ പറ്റുമോ? എന്നിട്ട് പൈലറ്റിനോട് അധിഷേപകരമായി സംസാരിച്ചതിനല്ലേ എം.പി യെ ഇറക്കി വിട്ടത്?

ബഷീർ said...

>> മ്യദുലാ..


ഞാന്‍ അറിഞ്ഞിടത്തോളം യൂസുഫലി സാഹിബ്‌ നാട്ടില്‍ പോകുമ്പോഴൊക്കെ അദ്ധേഹം നേരിട്ട്‌ റിക്രൂട്ട്‌ ചെയ്യുന്നതാണു.. അതില്‍ അദ്ധേഹത്തിന്റെ നാട്ടുകാര്‍ക്ക്‌ തീര്‍ച്ചയായും മുന്‍ ഗണന യുണ്ടാവും ഉണ്ടാവണം.. (എന്ന് എന്റെ അഭിപ്രായം ) . അമുസ്ലിംങ്ങളെ പരിഗണിക്കുന്നില്ല എന്നത്‌ ശുദ്ധ അസംബന്ധം എന്നേ പറയാനുള്ളൂ.. കഴിഞ്ഞ ആറുമാസത്തിനകത്ത്‌ അദ്ധേഹത്തിന്റെ വസതിയില്‍ നടനന്ന റിക്രൂട്ടിംഗിലൂടെ പുതുതായി ജോലിക്ക്‌ വന്ന ഒരു പയ്യന്‍ ഞങ്ങളുടെ റൂമില്‍ രണ്ട്‌ ദിവസം ഉണ്ടായിരുന്നു. ഇപ്പോള്‍ അല്‍ വാദ്‌ മാളില്‍ വര്‍ക്ക്‌ ചെയ്യുന്നു.

റിക്രൂട്ടിം ഏജന്‍സി വഴി എടുക്കുന്നുണ്ടാവാം . എല്ലാ റിക്രൂട്ടിംഗ്‌ ഏജന്‍സികളും പൈസയുണ്ടാക്കാന്‍ തന്നെയാണല്ലോ.

ആസ്തി അനുസരിച്ച്‌ ആരാണു മ്യദുലാ ഇവിടെ എന്തെങ്കിലും ചെയ്യുന്നത്‌. ആദ്യം നമ്മളിലേക്ക്‌ തന്നെ നോക്കുക. (മ്യഥുലന്‍ ചെയ്യുന്നുണ്ടാവാം ) പക്ഷെ ചെയ്യുന്നതിനെ കുറച്ച്‌ കാണിക്കണോ.. ഞാന്‍ അദ്ധേഹത്തിനെ പൊക്കി പറഞ്ഞിട്ട്‌ എനിക്കൊന്നും നേടാനില്ല. .ഇകള്‍ത്തിയിട്ട്‌ എനിക്കൊന്നും നേടുകയും വേണ്ട..

പിന്നെ. എം.പി. യെവിമാനത്തില്‍ നിന്ന് ഇറക്കിയത്‌..

എന്റെ സുഹ്യത്തേ..

ഇതു എനിക്ക്‌ പുതിയ അറിവാണു.. ഏത്‌ പത്രമാണു റിപ്പോര്‍ട്ട്‌ ചെയ്തത്‌ എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

ബഷീർ said...

അനൂപ്‌ എസ്‌. നായര്‍

പ്രിയ ഉണ്ണിക്ര്യഷ്ണന്‍

വന്നതില്‍, വായിച്ചതില്‍, അഭിപ്രായം അറിയിച്ചതില്‍ സന്തോഷം

മുംസി

ഇത്‌ ഒരു പുതിയ അറിവാണല്ലോ..

അഭിപ്രായം അറിയിച്ചവര്‍ക്കെല്ലാം നന്ദി..

ഈ വിഷയത്തില്‍ വിശദമായി പിന്നീട്‌ എഴുതാന്‍ ശ്രമിയ്ക്കാം..

മൃദുല്‍രാജ് said...

ദീപിക..നോക്കൂ

(go through the news thoroughly)

മനോരമ..നോക്കൂ

മംഗളം..നോക്കൂ

ഇനി ദേശാഭിമാനി..നോക്കൂ

(Go to page no 11 of 08.04.2008 and see the news)

ശ്രീ said...

ചെയ്യുന്നത് എന്തിനു വേണ്ടിയും ആയിക്കൊള്ളട്ടെ... ആ പ്രവൃത്തികള്‍ കുറച്ചു മനുഷ്യജീവികള്‍ക്ക് (അവര്‍ മുസ്ലീങ്ങളോ അല്ലാത്തവരോ ആകട്ടെ) സഹായമാകുന്നുവെങ്കില്‍ അത് ചെയ്യുന്നത് ഏതൊരാളായാലും നന്മ തന്നെ ആണ് എന്നാണ് എന്റെ അഭിപ്രായം. അതു പോലെ ‘എങ്കിലും’ മറ്റുള്ളവരും ചെയ്യട്ടേ.

ബഷീർ said...

>> മ്യദുലാ..

ലിങ്ക്കള്‍ക്ക്‌ താങ്ക്സ്‌..

എല്ലാ വായിച്ചു..

ദേശാഭിമാനി ഒഴികെ എല്ലാ പത്രത്തിലും , അസോസിയേഷന്‍ ആരോപണമുന്നയിച്ചതായാണല്ലോ വാര്‍ത്ത !!

പിന്നെ മംഗളത്തില്‍ വിമാനം വൈകാനുണ്ടായ കാരണവും എഴുതിയിരിക്കുന്നു..

അല്‍പം നമുക്ക്‌ കാത്തിരിക്കാം .. വ്യക്തത വരട്ടെ..

>> ശ്രീ..

നന്മകള്‍ എവിടെയും പൂക്കട്ടെ..

മൃദുല്‍രാജ് said...

അതിനാണ് മനസ്സിരുത്തി വായിക്കാന്‍ പറഞ്ഞത്.. വിമാനം വൈകയതു കൊണ്ടാണ് അദ്ദേഹത്തിന് അതിനകത്ത് എത്തിപ്പെടാന്‍ പോലും സാധിച്ചത് എന്നോര്‍ക്കണം. അല്ലെങ്കില്‍ വിമാനം അതിനു മുമ്പേ പോയിരുന്നിരിക്കണം. അപ്പോള്‍ ആരുടെ കുറ്റമാ ? ? എന്നിട്ടും പൈലറ്റിനോട് കയര്‍ത്താല്‍ പിന്നെ അയാള്‍ എന്തു ചെയ്യണം?

പിന്നെ യൂസഫലി നന്മ ചെയ്യുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല... അദ്ദേഹം ചെയ്യുന്ന നന്മ അത് സ്വാര്‍ത്ഥതാല്പര്യം മുന്‍ നിര്‍ത്തിയാണ് എന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു.

ബഷീർ said...

സുഹ്യത്തേ,

രണ്ടു ദിവസം ചില പരിപാടികളുമായി തിരക്കിലായിരുന്നു..

... വാര്‍ത്തയൊക്കെ മനസിരുത്തിതന്നെ വായിച്ചു. മനസ്സ്‌ ആര്‍ ക്കും പണയപെടുത്തിയിട്ടില്ല.. പിന്നെ ഞാന്‍ വഹാബിന്റെയോ അദ്ധേഹം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയുടെയോ വക്താവലല്ല എന്ന് ഉണര്‍ത്തട്ടെ..

ഉത്തരേന്ത്യന്‍ ലോപിയുടെ ഇത്തരം ഹുങ്കിനു ഇരയായ സുഹ്യത്തുക്കളുടെ അനുഭവങ്ങള്‍ ഉള്ളതിനാല്‍ കൂടിയാണു എഴുതിയത്‌. പിന്നെ വിമാനം വൈകിയതിനാലാണു വഹാബിനു വിമാനത്തില്‍ വൈകിയെങ്കിലും എത്താന്‍ കഴിഞ്ഞതെന്നത്‌ വലിയ കണ്ടെത്തല്‍ തന്നെ.. വിമാനം വൈകിയതനാലാണു വഹാബും വൈകി വിമാനത്തില്‍ കയറിയതെന്നു വായിക്കാമല്ലോ.. പൈലറ്റിനെ ഗ്ലോറിഫൈഡ്‌ ഡ്രവര്‍ എന്ന് വിളിച്ചതായാണല്ലോ പരാതി ഉയര്‍ന്നിരിക്കുന്നത്‌. .. ഡ്രൈവര്‍ എന്നതാണോ അതോ ഗ്ലോറിഫൈഡ്‌ എന്നതാണോ ഹീനമായത്‌ എന്നതില്‍ തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. .. പിന്നെ പത്രത്തില്‍ വായിക്കുന്നതൊക്കെ അങ്ങിനെ വെട്ടി വിഴിങ്ങണ്ട.. അടുത്ത ദിവസം തന്നെ ശര്‍ദ്ധിച്ചു പുറത്ത്‌ കളയേണ്ടി വരും..


പിന്നെ യൂസുഫലിയുടെ കാര്യം.. അദ്ധേഹം ചെയ്യുന്നതൊക്കെ സ്വാര്‍ത്ഥ താത്പര്യത്തോടെയാണെന്ന് താങ്കള്‍ ഉറപ്പിച്ച്‌ പറയുന്നു. .. മറ്റുള്ളവരുടെ മനസ്സിനുള്ളിലെ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ്‌ അപാരം തന്നെ.

എങ്ങിനെയെങ്കിലും ചെയ്യട്ടെ.. ആര്‍ക്കെങ്കിലും ഉപകാരപ്രദമാവട്ടെ..

ഉറച്ചു നിന്നോളൂ.. താങ്കളുടെ ഇഷ്ടം..

നന്ദി...

Unknown said...

ആകുലതകളും കഷ്ടപ്പാടുകളുമില്ലാത്ത ഒരു ലോകം ഇനി
സ്വപ്നം കാണാന് പോലുമാവില്ല.

ബഷീർ said...

> RIYU786 ,

എങ്കിലും നമുക്ക് പ്രതീക്ഷകൾ കൈവെടിയാതിരിക്കാം..

അഭിപ്രായമറിയിച്ചതിൽ വളരെ നന്ദി :)

താങ്കൾ ഇവിടെ ആദ്യമായാണെന്ന് തോന്നുന്നു. സ്വാഗതൻ.

Related Posts with Thumbnails