പാശ്ചാത്യന്റെ പോഴത്തരങ്ങള്‍ (അച്ചുതാനന്ദന്റെ ഭാഷയില്‍ )തൊണ്ട തൊടാതെ വിഴുങ്ങാന്‍ നമുക്കെന്തൊരു ആവേഷം !!
എന്ത് വിവരക്കേടായാലും അതിനെ മഹത്വവത്കരിച്ച് എസ്.എം.എസ്. അയപ്പിച്ച് ജനങ്ങളെ പറ്റിക്കാന്‍ റേഡിയോ , ടെലിവിഷന്‍ മാധ്യമങ്ങളും..വാലന്റെന്‍സ് ഡേ എന്ന വാലും തലയുമില്ലാത്ത ഒരു ഡേ അങ്ങിനെ ആഘോഷിച്ച് / ആഘോഷിപ്പിച്ച് കടന്നു പോയി.. ഇതാ വരുന്നു.. അടുത്ത ഒരെണ്ണം.. ലോക വിഡ്ഢി ദിനം.. ഏപ്രില്‍ ഫൂള്‍ ഡേ..
കഷ്ടം...നമ്മള്‍ മലയാളികളുടെ വിശേഷ ബുദ്ധി ആര്‍ക്കാണു പണയം വെച്ചതെന്ന് അറിയില്ല.. അതല്ല.. നാം സ്വയം ഒരു തിരിച്ചറിവിലൂടെ ( വിഡ്ഢികളാണെന്ന് സമ്മതിച്ച് ) ഈ വിഡ്ഢി വേഷം സര്‍വ്വാത്മാനാ സ്വീകരിക്കുകയാണോ ?മറ്റുള്ളവരെ വിഡ്ഢിയാക്കാന്‍ ഒരു ദിനം !! മറ്റുള്ളവരാല്‍ വിഡ്ഢിയാക്കപ്പെടാന്‍ ഒരു ദിനം !! മുഴുവന്‍ സമയ വിഡ്ഢികളായ ചിലര്‍ നടത്തുന്ന ഈ വിവരക്കേടിനു കുട പിടിക്കാന്‍ നമ്മുടെ മാധ്യമ (സിന്‍-ഇന്‍ഡിക്കേറ്റ്സ് ) ങ്ങളും തയ്യാറെടുത്തു കഴിഞ്ഞെന്ന്നാണു അറിവ് ..
ഒരു അടിസ്ഥാനവുമില്ലാത്ത ഉണ്ടെങ്കില്‍ തന്നെ ( അറിയുന്ന വസ്ഥുത പ്രകാരം ) ഒരു ജനതതിയെ വിഡ്ഢികളാക്കിയതിന്റെ സന്തോഷമാണത്രെ.. ഈ വിഡ്ഢി ആഘോഷത്തിന്റെ പിന്നില്‍.. അതിനു നാം പങ്കാളികളാകണോ ?
വായ കൊണ്ട് ചിന്തിക്കാതെ ..മനസ്സിനോട് ചോദിക്കൂ...ഈ വിഡ്ഢിവേഷം നമുക്ക് വേണോ ?
അടിക്കുറിപ്പ് ( അടി കൊടുക്കേണ്ടവര്‍ക്കുള്ള കുറിപ്പ് )
=======================================
ഏപ്രില്‍ ഒന്നിനു ജനിച്ചതില്‍ അപകര്‍ഷതാ ബോധവുമായി നടക്കുന്നവരുണ്ടത്രെ..
അതിലും കഷ്ടമാണു.. ഏപ്രില്‍ ഒന്നിനു എന്തെങ്കിലും അത്യാപത്ത് നടന്നാല്‍ ഒരു കൈ സഹായം കിട്ടാനുള്ള പാട്..
19 comments:
വായ കൊണ്ട് ചിന്തിക്കാതെ ..മനസ്സിനോട് ചോദിക്കൂ...
ഈ വിഡ്ഢിവേഷം നമുക്ക് വേണോ ?
ബഷീര്‍ക്കാ..... സമയോജിതമായ ചിന്ത.... നാളെ ഇനി ബ്ലോഗില്‍ എന്തൊക്കെ കാണേണ്ടി വരുമോ ആവോ..... നമ്മള്‍ എന്തിന് ഈ ദിനം ആഘോഷികുന്നു.... ഒരുപാട് ദിനങ്ങള്‍...... വെറുതെ കളയാനുള്ളതാണോ ഈ ജീവിതം...... നമുക്ക് ഇനിയും ചിന്തിയ്ക്കാന്‍ കഴിയുന്നില്ലല്ലോ.... വെറുതെ പൊങ്ങു തടിയായി ഒരു ജീവിതം നാം ആര്‍ക്ക് വേണ്ടി ജീവിക്കുന്നു...
അതു് ഞമ്മക്കു് അങ്ങടു് കത്തീല്ല. വിഡ്ഢിയാണെങ്കി പിന്നെ വിഡ്ഢിയാവണതെങ്ങനെയാന്നു് പ്രാഞ്ചിക്കു് പുടികിട്ടണില്യാ.
>നാസ്,
മലവെള്ളത്തില്‍ പൊങ്ങുതടിയാവാതെ ഒഴുക്കിനെതിരെ നീന്താന്‍ നമുക്കൊരു ലക്ഷ്യം / ജീവിതത്തിനൊരു ലക്ഷ്യം വേണം . അതില്ലാത്തതാണു ഈ വിഡ്ഢിദിനങ്ങള്‍ ആഘോഷിക്കുന്നവരുടെ പരാജയം..
അഭിപ്രായപ്പെടലിനു നന്ദി..
>പ്രാഞ്ചീസേ..
ആരുടെ കാര്യമാണു ? എന്റെയാണോ ..എനിക്കതില്‍ ഒട്ടും അഹംഭാവമില്ല..
വിഡ്ഢിയാണെങ്കിലും പടു വിഡ്ഢിയാവാതിരുന്നു കൂടെ??
പ്രാഞ്ചീസിന്റെ അഭിപ്രായം മാനിച്ച് തലക്കെട്ട് പടു വിഡ്ഢിയാവണോ ??!! എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ..
വന്നതിലും കമന്റിയതിലും സന്തോഷണ്ട്...
ഇപ്പൊ എല്ലാത്തിനും ഒരു ദിവസം ഉണ്ടല്ലൊ ആഘോഷിക്കാന്‍...
മാഷേ.. ആഘോഷിക്കുന്നവരു് ആഘോഷിക്കെട്ടെന്നേ. എന്താ കൊഴപ്പം? ജീവിതം ക്ഷണികമല്ലേ.. എല്ലാം നമുക്കാഘോഷിക്കാം..
അല്ലെങ്കില്‍ പിന്നെ ഓണവും വിഷുവും കൃഷ്ണജയന്തിയും നബിദിനവും പെരുന്നാളുകളും ഈസ്റ്ററും ക്രിസ്തുമസ്സും നമ്മളാഘോഷിക്കുന്നതിനും ന്യായീകരണങ്ങള്‍ അന്വേഷിച്ചു പോകേണ്ടി വരില്ലേ?
സ്നേഹത്തിനു വേണ്ടിയും ചെറുകളിതമാശകള്‍ക്കു വേണ്ടിയും ഇരിക്കെട്ടെന്നേ ഓരോ ദിവസങ്ങള്‍.. ഇതിലൊക്കെ ഇത്ര വ്യാകുലപ്പെടാനെന്തിരിക്കുന്നു? പിന്നെ അധികമായാല്‍ എല്ലാം വിഷം തന്നെ. ഇതു രണ്ടും പാശ്ചാത്യരുടെ സംഭാവന ആയതാണോ കുഴപ്പം? അങ്ങനെ കിഴക്കും പടിഞ്ഞാറും തിരിച്ചു വര്‍ജിജിക്കാന്‍ തുടങ്ങിയാല്‍ എന്തൊക്കെ നമ്മള്‍ ഒഴിവാക്കും?
>>പ്രിയ ഉണ്ണിക്ര്യഷ്ണന്‍,
അതെ ദിനങ്ങളൊക്കെ ആരോ പങ്കുവെക്കുന്നു.. സ്വന്തമായി ദിനങ്ങളില്ലാത്ത അവസ്ഥയിലാണിന്നു നാം..
>>പാമരന്‍
ഓണവും ക്യസ്തുമസ്സും നബിദിനവും ഈ വിഡ്ഢി ദിനവുമായി കൂട്ടിക്കുഴക്കുന്നത് ശരിയാണോ !! അതിനെല്ലാം അതിന്റെതായ അര്‍ത്ഥ തലങ്ങളുണ്ട്, അത് ആഘോഷിക്കുന്നവരെ സംബന്ധിച്ച്..
അത്തരം ആഘോഷങ്ങളില്‍ അന്യനെ കളിയാക്കുന്ന, നുണ പ്രചരിപ്പിക്കുന്ന പരിപാടികള്‍ എനിക്ക് അറിവില്ല..
പാശ്ചാത്യന്‍ , പൌരസ്ത്യന്‍ എന്ന തല്ല ഇവിടെ വിഷയം..
സ്നേഹത്തിനു വേണ്ടിയും കളിതമാശകള്‍ക്ക് വേണ്ടിയും ആണോ ഈ ദിനം ?
സ്നേഹവും കളി തമാശകളും ആരും നിരോധിക്കുന്നില്ല.. നിശേധിക്കുന്നുമില്ല.. പക്ഷെ സുഹ്യത്തേ.. അതാണോ ഇവിടെ നടക്കുന്നത് ?
ഒരു നല്ല സന്ദേശം കൈമാറ്റം ചെയ്യപ്പേടാത്ത.. എന്നാല്‍ കളവ് പറയാന്‍ ,മറ്റുള്ളവരെ വിഡ്ഢികളാക്കാന്‍ , സ്വയം വിഡ്ഢികളാവാന്‍ അല്ല്ങ്കില്‍ പടു വിഡ്ഢികളാവാന്‍ , തെറ്റായ സന്ദേശം മാത്രം യുവതക്ക് നല്‍ക്കുന്ന ഈ വിഡ്ഢിത്തരങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്ന കാര്യത്തില്‍ സഹതാപമുണ്ട്...
നാം എന്താണെന്ന് തിരിച്ചറിയാത്തോളം കാലം ഇത്തരം ദിനങ്ങള്‍ വന്നും പോയും ഇരിക്കും. കാരണമെന്താണെന്നോ..?
വിദേശികള് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേറെ മാര്‍ഗ്ഗമില്ല അതു തന്നെ;
ഹല്ല..അവര്‍ക്കും ജീവിക്കണ്ടെ..അല്ലേ..?
ഒരു കാര്യം വിട്ടു പോയി..
ബൂലോഗ സംഗമത്തിന് എന്തേ കണ്ടീല..?
വരുമെന്ന് കരുതീര്‍ന്നു.
അത്ക്കന്‍,
എല്ലാ കച്ചറയും നമ്മുടെ നാട്ടിലേക്ക് കയറ്റി വിടുകയാണല്ലോ അവരുടെ ഹോബി..
പിന്നെ നമ്മുടെ ആന്റണി സാര്‍ ഇപ്പോള്‍ സ്ക്രാപ്പ് വാങ്ങുന്ന തിരക്കിലാണല്ലോ..
...
സംഗമത്തിനു വരാന്‍ കഴിഞ്ഞില്ല.. കാരണം സാങ്കേതികം.. റൂമില്‍ പെയ്ന്റിംഗ്..
ഫോട്ടോ കണ്ടിരുന്നു..
പിന്നീടൊരിക്കല്‍ മീറ്റാം..
ജീവിതം ആര്‍മാദിക്കാന്‍ മാത്രമുള്ളതാണ് എന്നു പറഞ്ഞുവെക്കാന്‍ തന്നെയാണ് ഭൗതീകവാദികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
എതെങ്കിലും രീതിയിലുള്ള ധാര്‍മ്മീക ചിന്തകളിലേയ്ക്കും, കണ്ടെത്തലുകളിലെയ്ക്കുമുള്ള മനുഷ്യ ചിന്തയെ വഴിതിരിച്ചു വിടാന്‍ ഇടനല്‍കാതെ ഇവര്‍ യാതെരു മൂല്ല്യവും സമൂഹത്തിന് നല്‍കാത്ത കുറെ വിഢിദിനങ്ങള്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവരുടെ ഹിഡന്‍ അജണ്ടയുടെ കച്ചവട താല്‍പ്പര്യങ്ങളില്‍ നമ്മെ കുരുക്കിയിടാന്‍ ശ്രമിക്കുംബോള്‍ ഒറ്റപ്പെട്ടെതെങ്കിലും ഇത്തരം വിളിച്ചു പറയലുകള്‍ നമുക്ക് ഒരു വിചിന്തനത്തിന് കരുത്ത് പകരട്ടെ എന്ന് പ്രത്യാശ്യച്ചു കൊണ്ട് ബഷീര്‍ക്കാക്ക് നന്ദി പറയുന്നു ഈ സാര്‍ഥകമായ ഉദ്യമത്തിന്.
ശെരീഖ്,
സ്വയം വിഡ്ഢിയാവാനും മറ്റുള്ളവരെ വിഡ്ഢികളാക്കാനുമാനു അധികപേരും താത്പര്യപ്പെടുന്നത്.
നമുക്ക് പഴയ വിഡ്ഢിത്തങ്ങളെ മറക്കാം ഇന്നിന്റെ തിരിച്ചറിവില്‍..
എന്നും വിഡ്ഡിയായിട്ടുള്ളവര്‍ എന്തിനു ഒരു ദിവസം മാത്രമായി ആഘോഷിക്കുന്നു.
ചുമ്മാ കിടക്കെട്ടേന്നെ, എല്ലാറ്റിനും ദിവസങ്ങളല്ലെ, അച്ഛന്, അമ്മക്ക്, മക്കള്‍ക്ക്, കാടിന് തോടിന് എല്ലാം ദിവസങ്ങളാണ്.
അമ്മമാര്‍ക്ക് അമ്മദിനം, 'പ്രേമി'കള്‍ക്ക് പ്രേമദിനം, പ്രകൃതിക്ക് വേണ്ടി പ്രകൃതി ദിനം... അപ്പൊ ഈ വിഡ്ഢി ദിനത്തിന്റെ ഗുണഭോക്താക്കള്‍ ശരിക്കും ആരാണ് ബഷീര്‍ ഭായ്?
എനിക്കിനി വയ്യേ...
364 ദിവസം ബുദ്ധിമാനായിട്ട് ജീവിക്കാം!!!
എനിക്ക് തോന്നുന്നു മലയാളികളാണ് ഇങ്ങനെയുള്ള വിഡ്ഡിത്തരങ്ങൾക്ക് എപ്പോഴും പാത്രമാകുന്നത് എന്ന്
> ഹംസ ,
അതും ശരിയാ.കൊല്ലം മുഴുവൻ ആർമ്മാദിക്കട്ടെ അല്ലേ !
> അനിൽ@ബ്ലോഗ് ,
ഇതൊന്നും ചുമ്മാ ആണെന്ന് കരുതുന്നവരേക്കൾ കൂടുതൽ പ്രധാന്യം കല്പിക്കുന്നവർ കൂടി വരികയാണ് അനിലേ.. കാടിനും തോടിനും വേണ്ടി നീക്കി വെക്കുന്ന ദിവസം സമൂഹത്തിനു പുനർചിന്തനത്തിനു വഴിവെക്കുമെന്ന് പ്രത്യാശിക്കാം. നന്ദി
> ശ്രദ്ധേയൻ, ,
അത് പിന്നെ പ്രത്യേകം പറയണോ !!
> OAB/ഒഎബി ,
അങ്ങിനെയങ്ങ് ഒഴിയാൻ പറ്റുമോ :)
> Poor-me/പാവം- ഞാൻ ,
364 ദിവസം ബുദ്ധിമാനായി ജീവിക്കാമെന്ന മോഹമില്ലെങ്കിലും 364 ദിവസവും വിഡ്ഡിയാക്കപ്പെടാതിരിക്കാൻ ശ്രമിയ്ക്കാം.
> അനൂപ് കോതനെല്ലൂർ ,
എന്തും വിഴുങ്ങാനുള്ള തത്രപ്പാട് നമുക്ക് തന്നെയാണെന്ന് തോന്നുന്നു.
ഓ.ടോ. കുറെ കാലമായി കണ്ടിട്ട് :)
അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി
Post a Comment