Tuesday, April 29, 2008

സാറയുടെ ദാരുണ മരണം, റേഡിയോയിലെ ച്യൂയിംഗ്‌ ഗം പരസ്യവും- Sara

കഴിഞ്ഞ ദിവസം യു.എ.ഇ യില്‍ സാറ എന്ന മൂന്നു വയസ്സുകാരി തൊണ്ടയില്‍ ച്യൂയിംഗ്‌ ഗം കുരുങ്ങി മരണപ്പെട്ട വാര്‍ത്ത ഏറെ ദു:ഖത്തോടെയാണു ശ്രവിച്ചത്‌. മരണം അതിന്റെ സമയമാവുമ്പോള്‍ ഓരോ കാരണങ്ങളായി എത്തുന്നു വെന്ന് സമാധാനത്തിനു വേണ്ടി കണ്ടെത്താമെങ്കിലും മറ്റുള്ളവര്‍ക്ക്‌ പാഠമായിരിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടിയിരിക്കുന്നു.കുട്ടികള്‍ക്ക്‌ ഇത്തരത്തില്‍ അപകടമുണ്ടാക്കിയേക്കാവുന്ന സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്നത്‌ നിയന്ത്രിക്കണം. അത്‌ പോലെ മാധ്യമങ്ങള്‍ തെറ്റായ സന്ദേശത്തിലൂടെ കുട്ടികളെ ഇത്തരം സാധനങ്ങളുടെ ഉപ ഭോക്താക്കളാക്കി മാറ്റുന്നതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ കണ്ണു വെച്ച്‌ അതിന്റെ പ്രചാരകരായി മാറരുത്‌ എന്ന അഭ്യര്‍ത്ഥന കൂടി വെക്കുന്നു.


ഈ സംഭവം കേട്ടപ്പോള്‍ ഓര്‍മ്മയില്‍ വന്നത്‌ ഏതാനും ദിവസം മുന്നെ യു.എ.ഇ യില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ഒരു മലായാള റേഡിയോയിലെ ഒരു പരിപാടിയില്‍ മലയാലം പരയുന്ന ഒരു അവതാരക ചൂയിംഗ്‌ ഗം വിശേഷങ്ങള്‍ അവതരിപ്പിച്ചതാണ്‌. ചൂയിംഗ്‌ ഗം ഓര്‍മ്മ ശക്തി കൂട്ടുമെന്നും അല്‍ ശിമേള്‍സ്‌ രോഗം വരെ കുറക്കുമെന്നുമൊക്കെ തട്ടി വിടുന്നത്‌ കേട്ടു.. ഒരു അടിസ്ഥാനവുമില്ലാതെ (ഉണ്ടെന്ന് വല്ല ചൂയിംഗ്‌ ഗം കമ്പനിക്കരും ഗവേഷണം ചെയ്ത്‌ കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല ) ഒരു വക കാര്യങ്ങള്‍ ഒരു പൊതു മാധ്യമത്തിലൂടെ വിളിച്ച്‌ പറയാന്‍ ഈ അവതാരകക്ക്‌ യാതൊരു മടിയുമില്ല .. ഇതൊക്കെ നിയന്ത്രിക്കാന്‍ ആ പ്രക്ഷേപണ നിലയത്തില്‍ കാര്യ ബോധമുള്ളവര്‍ ആരുമില്ലേ.. അതോ അവരും ചൂയിംഗ്‌ ഗം കഴിച്ച്‌ ഓര്‍മ്മ കൂട്ടുന്ന തിരക്കിലാണോ ആവോ ?


ഈ റേഡിയോ പരസ്യം കേട്ടിട്ടാവില്ല സാറ എന്ന മൂന്നു വയസ്സുകാരി ച്യൂയിംഗ്‌ ഗം കഴിച്ചതെങ്കിലും, തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം പരിപാടികളില്‍ നിന്ന് മാധ്യമങ്ങള്‍ ,(പ്രത്യേകിച്ച്‌ റേഡിയോ - ടെലിവിഷന്‍ ) കരുതല്‍ പാലിക്കേണ്ടിയിരിക്കുന്നു..

ഈ ലിങ്ക് കൂടി

5 comments:

ബഷീര്‍ വെള്ളറക്കാട്‌ said...

മരണം അതിന്റെ സമയമാവുമ്പോള്‍ ഓരോ കാരണങ്ങളായി എത്തുന്നു വെന്ന് സമാധാനത്തിനു വേണ്ടി കണ്ടെത്താമെങ്കിലും മറ്റുള്ളവര്‍ക്ക്‌ പാഠമായിരിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടിയിരിക്കുന്നു.കുട്ടികള്‍ക്ക്‌ ഇത്തരത്തില്‍ അപകടമുണ്ടാക്കിയേക്കാവുന്ന സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്നത്‌ നിയന്ത്രിക്കണം. അത്‌ പോലെ മാധ്യമങ്ങള്‍ തെറ്റായ സന്ദേശത്തിലൂടെ കുട്ടികളെ ഇത്തരം സാധനങ്ങളുടെ ഉപ ഭോക്താക്കളാക്കി മാറ്റുന്നതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ കണ്ണു വെച്ച്‌ അതിന്റെ പ്രചാരകരായി മാറരുത്‌ എന്ന അഭ്യര്‍ത്ഥന കൂടി വെക്കുന്നു.

കാസിം തങ്ങള്‍ said...

ഇത്തരം ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. യു എ ഇ യില്‍ മാത്രമല്ല നമ്മുടെ നാട്ടിലും സമാന സംഭവങ്ങള്‍ ഇടക്കിടെ ഉണ്ടാവുന്നു. പരസ്യക്കാരും അവതാരകരും എന്തെങ്കിലുമൊക്കെ പുലമ്പട്ടെ, പക്ഷേ അതെല്ലാം അപ്പടി പകര്‍ത്താന്‍ തിടുക്കം കാണിക്കുന്ന രക്ഷിതാക്കളും (മുതിര്‍ന്നവരും) കുറ്റക്കാര്‍ തന്നെ.

ബഷീര്‍ വെള്ളറക്കാട്‌ said...

തങ്ങള്‍,

തീര്‍ച്ചയായും.. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

Peter Neendoor said...

Congratulations. Expecting more from you. Thank you. Keep it up.

Snehathode,
Peter Neendoor.
www.peterneendoor.com

ബഷീര്‍ വെള്ളറക്കാട്‌ said...

പീറ്റര്‍ജി,

താങ്കള്‍ ഇവിടെ വന്നതിലും , എന്റെ ബ്ലോഗ്‌ വായിച്ച്‌ അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം

താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും വീണ്ടും പ്രതീക്ഷിക്കുന്നു..

Related Posts with Thumbnails