Sunday, March 2, 2008

കമാല്‍ പാഷയുടെ ഭാഷ ലീഗുകാരന്റെത്‌..

കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ അസ്തിത്വം നല്‍കിയത്‌ മുസ്ലിം ലീഗ്‌ ആണെന്ന ചരിത്ര പണ്ഡിതന്‍ (?) മുസ്തഫ കമാല്‍ പാഷയുടെ പ്രസ്ഥാവന ( സിറാജ്‌ വാര്‍ത്ത 29-2-2008 ) ചരിത്രത്തോട്‌ തികച്ചും നീതി പുലര്‍ത്താത്തതായെന്ന് പറയട്ടെ..

ചരിത്രകാരന്മാര്‍ രാഷ്ടീയക്കരന്റെ ചട്ടുകങ്ങളാക്കി വര്‍ത്തിക്കുന്നത്‌ അനുപേക്ഷണീയമല്ല. ഒരു മുസ്ലിം ലീഗുകാരനാണു ഇത്തരം ബീബത്സിയന്‍ നുണ പറയുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഒരു സ്റ്റേജ്‌ കിട്ടുമ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ മുസ്ലിം ലീഗിനു പോലും ചിലപ്പോള്‍ അവകാശവാദമില്ലാത്ത കാര്യങ്ങള്‍ അവരുടെ മേല്‍ കെട്ടി വെക്കേണ്ടിയിരുന്നോ ?

മറ്റ്‌ സംസ്ഥാനങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ. കേരളത്തില്‍ മുസ്ലിം ലീഗ്‌ അധികാരത്തില്‍ കുറെ കടിച്ചിരുന്നതല്ലേ ? എന്താണു സമുദായത്തിനു വേണ്ടി അവര്‍ ചെയ്തത്‌ ? എത്ര വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ലീഗുകാര്‍ പിന്നോക്കക്കാരായ സ്വന്തം സമുദായത്തിനു വേണ്ടി അര്‍ഹമായ വിധത്തില്‍ നേടിക്കൊടുത്തു. നിരീശ്വര നിര്‍മത പ്രസ്ഥാനമായ ഇടത്പക്ഷ സര്‍ക്കാര്‍ കാണിച്ച ആര്‍ജവം പോലൂം കാണിക്കാന്‍ കഴിയാത്ത ഇത്തിള്‍കണ്ണി രാഷ്രീയത്തിന്റെ മൈക്‌ സെറ്റായി താങ്കളെപ്പോലെയുള്ള ചരിത്രകാരന്മാര്‍ അധപതിക്കുന്നതില്‍ ദു:ഖമുണ്ട്‌.

(സിറാജ്‌ ദുബൈ എഡിഷനില്‍ പ്രസിദ്ധീകരിച്ചത്‌ 2-3-8 )
hi

10 comments:

ബഷീർ said...

ചരിത്രകാരന്മാര്‍ രാഷ്ടീയക്കരന്റെ ചട്ടുകങ്ങളാക്കി വര്‍ത്തിക്കുന്നത്‌ അനുപേക്ഷണീയമല്ല

Unknown said...

കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കു അസ്തിസ്ത്വം നല്‍കിയത്‌ ലിഗാണെന്നു കമല്‍ പാഷ പറഞ്ഞതിനോടു ഒരിക്കലും യോജിക്കുന്നില്ല.മതത്തിന്റെ ചിന്നനങ്ങള്‍ പേറുന്ന ഒരു പാര്‍ട്ടിയും നാടിനെന്നല്ല സാമൂഹത്തിനുപോലും ഒരു ഗുണവും ചെയതിട്ടില്ല

ബഷീർ said...

Mr. Anoop ,അഭിപ്രായത്തിനു നന്ദി..

siva // ശിവ said...

good post....informative....

with love,
siva.

ബഷീർ said...

Thank u mr. S.Kumar

ബീരാന്‍ കുട്ടി said...

ബഷീര്‍,
ലീഗെന്നല്ല, ഒരു പാര്‍ട്ടിയും, ഒരു പ്രസ്ഥാനവും, പിന്നോക്ക വിഭാഗത്തിന്‌ ഒന്നും ചെയ്തിട്ടില്ല. അനാഥന്റെ പേരില്‍ കെട്ടിപോക്കിയ സ്കുളുകളും കോളെജുകളും സ്വന്തം കീശ വീര്‍പ്പിക്കുവാനുള്ള ഉപകരണമാക്കിയ, ബഷീറിന്റെ നേതാവും ഒന്നും ചെയ്തിട്ടില്ല. മര്‍ക്കസിനെ പണയം വെച്ച്‌, ബാങ്ക്‌ ലോണ്‍ സംഘടിപ്പിച്ച, പലിശക്കെതിരെ പടപോരുതുന്ന, ആ സിംഹം പോലും....

മണല്‍കാട്ടിലെ വിയര്‍പ്പ്‌ തുള്ളികള്‍ റിയാലാക്കി, നാടിന്റെ വളര്‍ച്ചയില്‍, സ്വയം നരബാധിച്ച ജന്മങ്ങള്‍ അറിയാതെയാണെങ്കിലും ഉയര്‍ത്തിയതാണ്‌ നമ്മുടെ ഇന്നത്തെ അസ്ത്വിത്വം. ചരിത്രത്തില്‍ ഗള്‍ഫുകാരന്റെ വിയര്‍പ്പിന്‌ വിലയോ, മണമോ ഇല്ലാത്തത്‌കൊണ്ട്‌, അവരും അത്‌ കാണില്ല.

കേരളത്തിന്റെ ബജറ്റിനെക്കാള്‍ വലിയ തുക വര്‍ഷം തോറും കെരനാട്ടിലെത്തിക്കുന്ന, ഈ വിയര്‍പ്പ്‌ മൊഷീനുകള്‍ തന്നെയാണ്‌, നമ്മുടെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും കാരണമെന്ന്, ആര്‌, എന്ന്‌ എങ്ങനെ പറയും.

ബഷീർ said...

സ്വന്തം അസ്തിത്വം വെളിവാക്കാന്‍ മടിക്കുന്ന ഈനാം പേച്ചികളുടെ ജല്‍പനങ്ങള്‍ക്ക്‌ മറുപടി അര്‍ ഹിക്കുന്നില്ല..
ആരോപണങ്ങള്‍ ഏത്‌ അണ്ടനും അടാകോടനും ഉയര്‍ത്താം അതാണല്ലോ ജനാധിപത്യത്തിന്റെ സ്വതന്ത്ര്യം ദുരുപയോഗം ചെയ്ത്‌ ചില മരപ്പട്ടികള്‍ ചെത്‌ കൊണ്ടിരിക്കുന്നത്‌.. പക്ഷെ ബൂമറാംങ്പോലെ എല്ലാം എയ്‌ ത്‌ വിട്ടവന്റെ നേരെ തന്നെ തിരിച്ചെത്തിയത്‌ ഓര്‍ക്കുന്നത്‌ നല്ലത്‌..

നായ്ക്കള്‍ കുരയ്ക്കട്ടെ.. സ്വാര്‍ത്ഥ വാഹക സംഘം മൂന്നോട്ട്‌ തന്നെ ഗമിക്കും..

M. Ashraf said...

ബഷീര്‍,
ലീഗും അതിന്റെ ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്‌ എന്ന്‌ സമ്മതിച്ചുകൂടേ?
ന്യൂനപക്ഷങ്ങളുടെ അസ്‌തിത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പൊരുതിയ നിസ്വാര്‍ഥരായ ധാരാളം നേതാക്കള്‍ ആ പാര്‍ട്ടിയിലൂടെയും കടന്നു പോയിട്ടുണ്ട്‌.
ഇന്നത്‌ ഒരു കച്ചവട സംഘമായി അധഃപതിച്ചിട്ടുണ്ടെങ്കിലും ലീഗും അതിന്റ ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്‌ എന്നു പറയുന്നതു തന്നെയാണ്‌ ചരിത്രത്തോട്‌ ചെയ്യുന്ന നീതി.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി വാദിച്ച കമ്മ്യൂണിസ്‌റ്റുകാര്‍ ഇന്ന്‌ മുതലാളിത്ത പാതയിലേക്ക്‌ നീങ്ങുമ്പോള്‍ കാറല്‍ മാര്‍ക്‌്‌സിനെ ആ സിദ്ധാന്തത്തിന്റേ പേരില്‍ അപലപിക്കാമോ..

yousufpa said...

ബഷീര്‍...
ഇത്തരം കമന്‍റുകള്‍ കൂടുതല്‍ ചിന്തിക്കാനും പഠിക്കാനും സാധിക്കും..?!..
നന്ദി......

ബഷീർ said...

അഷ്‌ റഫ്‌ ഭായ്‌
പഴയകാല നിസ്വാര്‍ത്ഥരായ നേതാക്കളുടെ പ്രവര്‍ത്തനകാലഘട്ടത്ത്‌ സമുദായത്തിന്റെ നന്മ ആഗ്രഹിച്ച്‌ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു എന്നതിനോട്‌ യോജിക്കുന്നു..


അത്‌ ക്കന്‍..
അഭിപ്രയത്തിനു നന്ദി

Related Posts with Thumbnails