Wednesday, August 6, 2008

അബ്‌സാര്‍ എന്ന നക്ഷത്രം


''നക്ഷത്രങ്ങളോട്‌ മനുഷ്യനെ ഉപമിക്കാറുണ്ട്‌.പക്ഷെ മനുഷ്യനോടു നക്ഷത്രത്തെ ഉപമിക്കാറില്ല''(അബ്‌സാര്‍)



പതിമൂന്ന് വയസ്സ്‌ മാത്രം പ്രായമുണ്ടായിരുന്ന അബ്‌സാര്‍, ഒരു ദാര്‍ശനികന്റെ വാക്കുകളായിരുന്നു പറഞ്ഞുവെച്ചത്‌.

ലോകത്തിനോട്‌ പറയാന്‍ അബ്‌സാ‍റിനു പലതുമുണ്ടായിരുന്നു.

പറയാതെ ബാക്കിവെച്ചത്‌ പൂര്‍ത്തിയാക്കാന്‍ നമ്മുടെ ചിന്തകള്‍ക്കാവട്ടെ..


ഒരു ബ്ലോഗ്‌ പോസ്റ്റിലെ കമന്റ്‌ വഴിയാണീ അകാലത്തില്‍ പൊഴിഞ്ഞ നക്ഷത്രത്തെ കുറിച്ചുള്ള ബ്ലോഗിലെത്തിയത്‌..ബൂലോകത്തിലുള്ള സുഹ്ര്യത്തുക്കളുമായി പങ്ക്‌ വെക്കണമെന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

മരണത്തിന്റെ കയത്തില്‍ മുങ്ങുന്നതിനുമുന്നെ മരണത്തെ കുറിച്ച്‌ കവിതയെഴുതിയ അബ്‌സാര്‍ തന്റെ മരണം മുന്‍കൂട്ടി കണ്ടപോലെ..
.................................................

എന്റെ ദുഖം കൊണ്ടീമേഘങ്ങളൊക്കെ കറുത്തു
എന്റെ വേദനകൊണ്ടീ പൂക്കളൊക്കെ ചോന്നു
........................................
മരണം എന്ന കവിത വായിക്കാതിരിക്കരുത്‌.


ഈ ലോകത്തിന്റെ കാപട്യത്തില്‍ മനം നൊന്ത്‌ കുറിച്ച വരികള്‍
ഒരു പതിമൂന്ന് വയസുകാരന്‍ ഈ ലോകത്തെ നോക്കി കാണുന്നതിന്റെ മിഴിവാര്‍ന്ന ചിത്രം

How injust is this world
, ( click here to original post )
How ungrateful is the human race,

Lest they knew themselves

They would recognize the lord

And then be purified at hearts. "

അബ്‌ സാറിന്റെ അവസാനത്തെ പ്രഭാഷണം click here

2003 ജൂണ്‍ 26 നു വിടചൊല്ലിയ പ്രിയ അനുജന്റെ പാരത്രിക ജീവിതം അല്ലാഹു നക്ഷത്ര പ്രശോഭിതമാക്കട്ടെ.. ആമീന്


അബ്‌സാ‍റിന്റെ ലോകത്തിലേക്ക്‌ ‍ഇവിടെ ‌

13 comments:

ബഷീർ said...

''നക്ഷത്രങ്ങളോട്‌ മനുഷ്യനെ ഉപമിക്കാറുണ്ട്‌.പക്ഷെ മനുഷ്യനോടു നക്ഷത്രത്തെ ഉപമിക്കാറില്ല''(അബ്‌സാര്‍)


പതിമൂന്ന് വയസ്സ്‌ മാത്രം പ്രായമുണ്ടായിരുന്ന അബ്‌സാര്‍, ഒരു ദാര്‍ശനികന്റെ വാക്കുകളായിരുന്നു പറഞ്ഞുവെച്ചത്‌.
ലോകത്തിനോട്‌ പറയാന്‍ അബ്‌സാ‍റിനു പലതുമുണ്ടായിരുന്നു.
പറയാതെ ബാക്കിവെച്ചത്‌ പൂര്‍ത്തിയാക്കാന്‍ നമ്മുടെ ചിന്തകള്‍ക്കാവട്ടെ..
...........

അകാലത്തില്‍ പൊഴിഞ്ഞ നക്ഷത്രത്തെ കുറിച്ചുള്ള ബ്ലോഗിലെത്തിയത്‌..ബൂലോകത്തിലുള്ള സുഹ്ര്യത്തുക്കളുമായി പങ്ക്‌ വെക്കണമെന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു

ശ്രീ said...

അബ്‌സാറിന്റെ ലോകം കണ്ടു. പരിചയപ്പെടുത്തല്‍ നന്നായി.

കാസിം തങ്ങള്‍ said...

അകാലത്തില്‍ പൊലിഞ്ഞുപോയ ഈ പ്രതിഭയെക്കുറിച്ച് മുമ്പെങ്ങോ കേട്ടീരുന്നു. ദാര്‍ശനികമായ പലതും ഒളിപ്പിച്ച് വെച്ചിരിക്കുന്നു ആ വരികളില്‍. ബശീര്‍ക്കാ, ഈ പരിചയപ്പെടുത്താല്‍ അബ്സാറിനെക്കുറിച്ച് കൂടൂതല്‍ അറീയാന്‍ സഹായിച്ചു.

ബഷീർ said...

>ശ്രീ
>തങ്ങള്‍

നന്ദി..

ഇവിടേക്കെത്തിയത്‌ ഏത്‌ വഴിയാണെന്ന് അറിയിച്ചാല്‍ ഉപകാരം.. ഈ പോസ്റ്റ്‌ ലിസ്റ്റ്‌ ചെയ്തിട്ടു കണ്ടില്ല

ജിജ സുബ്രഹ്മണ്യൻ said...

അകാലത്തില്‍ പൊഴിഞ്ഞു പോയ ഒരു നക്ഷത്രത്തെ പരിചയപ്പെടുത്തിയതില്‍ നന്ദി.. അവന്‍ ഈശ്വരന്റെ അടുത്ത് കൂടുതല്‍ സന്തോഷവാനായ് കഴിയുന്നുണ്ടാവും എന്ന് മനസ്സിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും വല്ലാത്ത ഒരു വേദന മനസ്സിനെ പൊതിയുന്നു..

smitha adharsh said...

പൊഴിഞ്ഞുപോയ നക്ഷത്രത്തെ പരിചയപ്പെടുത്തിയത് നന്നായി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അബ്‌സാറിന്റെ അച്ചന്‍ എന്റെ ബ്ലോഗ്‌ ഗുരുവാണ്‌

Azeez Manjiyil said...

അബ്‌സാര്‍ ഈ ലോകത്ത്‌ നിന്ന്‌ വിടവാങ്ങിയെന്നത്‌ സത്യമാണ്‌.പക്ഷെ പിതാവും പുത്രനും ഇപ്പോഴും സംഗമിക്കുകയും സംവദിക്കുകയും ചെയ്‌ത്‌ കൊണ്ടേയിരിക്കുന്നു എന്നതും സത്യമാണ്‌..

രസികന്‍ said...

അബ്സാറിനെ പരിചയപ്പെടുത്തിയതിനു ബഷീറിനു ആയിരമായിരം നന്ദി

സസ്നേഹം രസികൻ

ബഷീർ said...

>കാന്താരിക്കുട്ടി

>സ്മിതാ ആദര്‍ശ്‌

>ഒരു ആത്മ സംത്ര്യപ്തിക്കായ്‌ (സഗീര്‍ )

>രസികന്‍

അബ്‌സാറിനെ പരിചയപ്പെടുത്തിയതില്‍ നിങ്ങളുടെ നല്ല വാക്കുകളാല്‍ അഭിപ്രായം അറിയിച്ചതില്‍ ഏറ്റവും സന്തോഷം

>മഞ്ഞിയില്‍

താങ്കളുടെ മകന്റെ ഈ ലോകത്തെ നഷ്ടം നാളെ ഫലമുണ്ടാക്കുന്നവിധത്തില്‍ ജീവിതം നയിക്കാന്‍ താങ്കള്‍ക്കും കുടുംബത്തിനും നാഥന്‍ കനിയട്ടെ.. എന്ന് പ്രാര്‍ത്ഥിക്കുന്നു

OAB/ഒഎബി said...

അബ്സാറിനെക്കുറിച്ച് എനിക്കറിവ് തന്ന ബഷീറിന്‍ നന്ദി.

ബഷീർ said...

>OAB,
അഭിപ്രായം അറിയിച്ചതില്‍ സന്തോഷം : )

Azeez Manjiyil said...

സുഹൃത്തേ മെയില്‍ ചെയ്യുക
Pls azeezmanjiyil@gmail.com

Related Posts with Thumbnails