Friday, August 15, 2008

സ്വാതന്ത്ര്യദിന ചിന്തകള്‍


'സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്ക്‌

മൃതിയേക്കാള്‍ ഭയാനകം'


ഭാരത ഭൂമി വൈദേശികാധിപത്യത്തിന്റെ നീരാളിക്കൈകളില്‍ നിന്ന് സ്വതന്ത്രയായി നീണ്ട 61 സംവത്സരങ്ങള്‍ കാലയവനികക്കുള്ളില്‍ മറയുന്നു.!

ജന്മനാടിന്റെ സ്വാതന്ത്ര്യം വിശ്വാസത്തിന്റെ ഭാഗമായി ഗണിച്ച്‌, സമ്പത്തും, ജീവനും ബലിയര്‍പ്പിച്ച ഒരു ജനതതിയിലെ വീരയോദ്ധാക്കളുടെ ചരിതം പക്ഷെ യുവതലമുറക്കന്യം.. അന്ന് ബ്രിട്ടീഷ്കാരനു ഓശാനപാടി സ്ഥാനമാനങ്ങള്‍ കരഗതമാക്കിയവരും, തലയില്‍ മുണ്ടിട്ട്‌ രാപ്രയാണം ചെയ്ത്‌ പുതിയ പേരുകള്‍ സ്വീകരിച്ച്‌ നേതാക്കളായി സ്വയം മേനിനടിച്ചവരും ഇന്നറിയപ്പെടുന്നത്‌ സ്വാതന്ത്ര്യ സമരനായകര്‍ എന്ന തലക്കെട്ടില്‍. 'ഭാരതമെന്നു പേരുകേട്ടാല്‍ അഭിമാന പൂരിതമാവണമന്തരംഗം' എന്ന് വാഴ്ത്തിപ്നാടിയ, നാനാത്വത്തില്‍ ഏകത്വം ഉത്ഘോഷിക്കപ്പെട്ട നമ്മുടെ നാടിന്റെ ഈ 61 വര്‍ഷങ്ങളുടെ ബാക്കി പ്രത്രമായ അവസ്ഥയില്‍ ഇന്ത്യക്കാര്‍ക്കുള്ളത്‌ അഭിമാനമോ അതോ ?

നമുക്ക്‌ പൂര്‍വ്വികര്‍ നേടിത സ്വാതന്ത്ര്യത്തിന്റെ മൂല്യം മറന്ന്, കൊള്ളക്കാരെയും, കൊലപാതകികളെയും , വര്‍ഗ്ഗീയകോമരങ്ങളെയും ഭരണചക്രം തിരിക്കാന്‍ ഏല്‍പിച്ചതിലൂടെ നഷ്ടമായത്‌ മനുഷ്യന്‌ മനുഷ്യനായി ജീവിക്കാനുള്ള സാഹചര്യമാണ്‌ശാസ്ത്രീയനേട്ടങ്ങളിലൂടെ, ഭൗതികപുരോഗതിയിലൂടെ ഒരു വിഭാഗത്തിന്റെ ജീവിതനിലവാരം ഉയര്‍ന്നപ്പോഴും അതിന്‌ ആനുപാതികമായി മനസ്‌ വളര്‍ന്നില്ലെന്ന് മാത്രമല്ല , കൂടുതല്‍ ഇടുങ്ങുകയും കുടിലത കുടിയേറുകയും ചെയ്തു എന്നത്‌ ദു:ഖിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. നമ്മുടെ ജന്മഭൂവില്‍ ദിനംപ്രതി, അല്ല നിമിഷംപ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും അനീതികളും കണ്ണെത്താദൂരത്തിരുന്ന് അറിയുമ്പോള്‍ വേദനിക്കുന്ന ഹൃദയവുമായി പ്രാര്‍ത്ഥനാ നിരതരാവുകയല്ലാതെ എന്തുചെയ്യാന്‍ ?

രാഷ്ട്രത്തിന്‌ വേണ്ടി ജീവന്‍ ത്യജിച്ചവര്‍ പഴയകഥകളില്‍... ഇന്ന്‌ രാഷ്ട്രീയത്തിന്‌ വേണ്ടി ജീവനെടുക്കാന്‍ നടക്കുന്നവര്‍ മാത്രം!

ഇവിടെ ഈ പോറ്റമ്മനാട്ടില്‍ സാഹോദര്യത്തോടെ വര്‍ത്തിക്കുന്നവരുടെതന്നെ സഹോദരങ്ങള്‍ പക്ഷെ പെറ്റമ്മയുടെ മടിത്തട്ടില്‍ പരസ്പരം ആക്രമിക്കപ്പെടുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍ , വര്‍ണ്ണത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍, പ്രദേശങ്ങളുടെപേരില്‍ !! എവിടെയും അശാന്തിയുടെ തീചുരുളുകള്‍ കണ്ടു കൊണ്ട്‌ കണ്‍തുറക്കേണ്ടിവരുമ്പോഴും പ്രതീക്ഷകള്‍ കൈവിടതെ സമാധാനത്തിന്റെ പുലരികള്‍ക്കായി പ്രാര്‍ത്ഥനയോടെ.

സ്വാതന്ത്ര്യ ദിനാശംസകളോടെ,

26 comments:

chithrakaran ചിത്രകാരന്‍ said...

സ്വാതന്ത്ര്യദിനാശംസകള്‍ !!!

ജിജ സുബ്രഹ്മണ്യൻ said...

സമാധാനത്തിന്റെ പുലരികള്‍ കണി കണ്ടുണരാന്‍ കഴിയട്ടെ എന്നു ഞാനും പ്രാര്‍ഥിക്കുന്നു..
സ്വാതന്റ്ര്യ ദിനാശംസകള്‍ !!

അജ്ഞാതന്‍ said...

സ്വാതന്ത്രം എന്നു പറഞ്ഞാല്‍ എന്തും കാട്ടാനുള്ള ലൈസന്‍സ് ആയി മാറിയിരിക്കുന്നു ഇന്ന് :ഇതൊന്നു നോക്കുക

ഗൗരിനാഥന്‍ said...

പ്രിയപ്പെട്ട ബഷീര്‍,

സ്വാതന്ത്ര ദിനം എന്നാണ് എന്നു മറന്ന് പോയ ഒരു കൂട്ടം ആള്‍ക്കാര്‍കിടയില്‍ ആണ് ഞാന്‍..ആ ദിവസം ഒന്നു ആഘോഷിക്കണ്ടെ എന്നു ചോദിച്ചപ്പോള്‍ ഇന്ത്യയില്‍ നിലനിലക്കുന്ന വ്രിത്തികേടുകള്‍ ആണ് ആ ദിനം മറന്ന് പോയ ഈ ബ്രിട്ടീഷ് ഇന്ത്യക്കാര്‍ പറഞ്ഞതു. ഒന്നുമില്ലെങ്കിലും നമ്മുടെ നാടിന്റെ സ്വാതന്ത്ര്യമാണ് തന്റെ ജീവനെക്കാളും വലുതെന്നു ചിന്തിചു 23 മ്മതെ വയസ്സില്‍ മരണത്തിലേക്കു നെഞ്ചും വിരിച്ച് കടന്നു പോയ ശരിയായ സ്വാതന്ത്ര്യ സമര സേനാനികളെ ബഹുമാനിക്കാനെങ്കിലും, അവരെ ഓര്‍ക്കാനെങ്കിലും ഈ ദിവസം ഉപയോഗിക്കണം എന്നും പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു..
എങ്കിലും എടുത്ത് പറയാതെ വയ്യ ...പാക്കിസ്താനികള്‍ നല്ല പോലെ ആഘോഷിച്ചു..ചില സ്റ്റ്രീറ്റുകള്‍ അവരുടെ കൊടി കൊണ്ട് നിറഞ്ഞിരുന്നു...
സ്വാതന്ത്ര്യദിനാശംസകള്‍...

ഗൗരിനാഥന്‍ said...
This comment has been removed by the author.
കാസിം തങ്ങള്‍ said...

സാഹോദര്യത്തിന്റെ പൊന്‍ പുലരി പിറക്കട്ടെ, സ്വാതന്ത്ര ദിനാശംസകള്‍

ബഷീർ said...

>ചിത്രകാരന്‍,

വായനയ്ക്കും ആശംസകള്‍ ക്കും വളരെ നന്ദി.. എല്ലാ വിധ ആശംസകളും തിരിച്ചും എല്ലാവര്‍ക്കും നേരുന്നു

>കാന്താരിക്കുട്ടി

ആ പ്രാര്‍ത്ഥനാ നിരതമായ മനസ്സുകള്‍ ഉറങ്ങാതിരിക്കട്ടെ .. ആശംസകള്‍..

>അജ്ഞാതന്‍

സ്വാതന്ത്യ്‌രത്തിന്റെ നിര്‍വചനങ്ങള്‍ പലരും തിരുത്തിയിരിക്കുന്നുവല്ലേ.. അതിനെ ദുസ്വാതന്ത്ര്യം എന്നല്ലേ പറയുക. താങ്കളുടെ പോസ്റ്റ്‌ വായിച്ചു..
അഭിപ്രായം അറിയിച്ചതില്‍സന്തോഷം

>ഗൗരിനാഥന്‍

വിശദമായ കമന്റിനു നന്ദി
ചില യാഥാര്‍ത്ഥ്യങ്ങള്‍ .. ഇന്നും കണ്മിഴിച്ച്‌ നില്‍ക്കുന്നു.. കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്ക്‌ കഴിയും.. പക്ഷെ കണ്ണടച്ച്‌ ഇരുട്ടാക്കുന്നവരാണധികവും..
ഇന്ന് പലപ്പോഴും ആഘോഷങ്ങള്‍ വരെ മറ്റുള്ളവരുടെ സ്വതന്ത്ര്യത്തെ ഹനിച്ച്‌ കൊണ്ടായി മാറുന്നു പലപ്പോഴും..


>കാസിം തങ്ങള്‍

ആശംസകള്‍ക്ക്‌ നന്ദി..
അസ്വസ്തതയുടെ വിഷബീജങ്ങള്‍ തിരിച്ചറിഞ്ഞ്‌ നശിപ്പിക്കാന്‍ ആര്‍ജ്ജവമുള്ള ജനതക്കൊപ്പം നിലകൊള്ളാന്‍ നമുക്കാവട്ടെ..


അഭിപ്രായം അറിയിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നു..

ഫസല്‍ ബിനാലി.. said...

ആശംസകള്‍ ബഷീര്‍ഭായ്...

എനിക്ക് ശെരീഖ് ഹൈദര്‍ വെള്ലറക്കാടിന്‍റെ ഏതെങ്കിലും ഒരു കോണ്ടാക്ട് നമ്പര്‍ കിട്ടുമോ? അത്യാവശ്യമായി ബന്ധപ്പെടേണ്ടതുണ്ട്, കഴിയുമെങ്കിലും സഹായിക്കണമെന്നപേക്ഷ...

രസികന്‍ said...

സാഹോദര്യത്തിന്റെയും സമത്വത്തിന്റേയും ഒരു ദിനം ഇനി നമുക്കു വേണ്ടി പുലരുമൊ? നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ആഗ്രഹിച്ച പോലുള്ള ഒരു നാൾ വെള്ളകീറുന്നതും നൊക്കി നമുക്കു കാ‍ത്തിരിക്കാം...

പോസ്റ്റ് നന്നായിരുന്നു ബഷീർജീ ....

ആശംസകൾ

mmrwrites said...

നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യവും നിര്‍ഭയത്വവും നാള്‍ക്കുനാള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയോ?..
മനുഷ്യമനസ്സുകള്‍ക്ക് ഇടുക്കമേറുന്നോ?

നാനാജാതിമതസ്ഥരേയും വ്യത്യസ്ത ആശയക്കാരേയും സമന്മാരായി ഉള്‍ക്കൊള്ളാന്‍ നമ്മുടെ
ഹൃദയങ്ങള്‍ വിശാലമാകട്ടേ..
സ്വാതന്ത്ര്യദിനാശംസകള്‍

ബഷീർ said...

>ഫസല്‍

താങ്കളുടെ ആശംസകള്‍ വരവ്‌ വെച്ചിരിക്കുന്നു. നന്ദി
OT
നമ്പര്‍ മെയില്‍ ചെയ്തത്‌ കിട്ടിയിരിക്കുമെന്ന് കരുതട്ടെ.

>രസികന്‍

ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം
നിരാശകളുടെ അസ്തമനങ്ങളിലും പുതിയ പ്രതീക്ഷകളുടെ സ്വപനങ്ങള്‍ കണ്ട്‌ ഒരു പൊന്‍ പുലരിക്കായി ഉണരുക..

>എം.എം. ആര്‍

ഹ്യദയവിശാലത എന്നത്‌ ചെറിയ കാര്യമല്ല അതിനായി നാം എന്നും പ്രാര്‍ത്ഥിക്കുക. എന്റെ ഹ്യദയം ഏറ്റവും ഇടുങ്ങിയതാണെന്ന വേദനയാല്‍ ഞാന്‍ നൊമ്പരപ്പെടുന്നു. എങ്കിലു ഒന്ന് വിശാലമാവാന്‍ പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കുന്നില്ല.

ആശംസകള്‍..

ശ്രീ said...

വൈകിയെങ്കിലും സ്വാതന്ത്ര്യ ദിനാശംസകള്‍

കണ്ണനുണ്ണി said...

ഒരുപാട് പോരായ്മകള്‍ ഇനിയും ബാക്കി ഉണ്ട് നമുക്ക് പരിഹരിക്കുവാന്‍. ഒരുപാട് പ്രാരബ്ധങ്ങളുടെ ഭാരം പേറി ആണ് ഓരോ ഭാരതിയനും ജീവിക്കുന്നത്.
പക്ഷെ, സഹിഷ്ണുതയുടെയും, സഹവര്‍ത്തിത്വത്തിന്റെയും തിളക്കം നമ്മുടെ ഈ രാഷ്ട്രത്തിന്റെ ചരിത്രത്തിനു ഉണ്ട്.
മഹത്തായ ഒരു‌ പാരമ്പര്യത്തിന്റെ അടിത്തറ നമുക്ക് കരുത്തായി ഉണ്ട്.
വെല്ലുവിളികളെ പറ്റി പരിതപിക്കാനും പകച്ചു നില്‍ക്കാനും സമയം കളയാതെ അതിനെ നേരിടാന്‍ കൂട്ടായി മുന്നിട്ടു ഇറങ്ങാം..
അങ്ങനെ നാളെയുടെ നല്ല പുലരികള്‍ക്കായി ഇന്ന് നമുക്ക് നമ്മുടെ പങ്കു ചെയ്യാം...
ജയ് ഹിന്ദ്

അരുണ്‍ കരിമുട്ടം said...

നല്ല പോസ്റ്റാണ്‌ ഇക്ക.കണ്ണില്‍ പെട്ടത് ഇപ്പോഴാണെന്ന് മാത്രം
സ്വാതന്ത്ര്യദിന ആശംസകള്‍

ബഷീർ said...

> ശ്രീ,

> അരുൺ കായം കുളം

> കണ്ണനുണ്ണീ


എല്ലാവർക്കും നന്ദി. കണ്ണനുണ്ണി പറഞ്ഞ പോലെ > വെല്ലുവിളികളെ പറ്റി പരിതപിക്കാനും പകച്ചു നില്‍ക്കാനും സമയം കളയാതെ അതിനെ നേരിടാന്‍ കൂട്ടായി മുന്നിട്ടു ഇറങ്ങാം..
അങ്ങനെ നാളെയുടെ നല്ല പുലരികള്‍ക്കായി ഇന്ന് നമുക്ക് നമ്മുടെ പങ്കു ചെയ്യാം <

ആശംസകൾ

Anuroop Sunny said...

പാര്‍ട്ടിക്കും മതത്തിനും അതീതമായി രാഷ്ട്രത്തെ കാണാന്‍ ആര്‍ജ്ജവമുള്ള വലിയൊരു യുവതലമുറ തീര്‍ച്ചയായും ഇവിടുണ്ട്. നമുക്കവരെ പ്രോത്സാഹിപ്പിക്കാം..

സ്വാതന്ത്ര്യദിനാശംസകള്‍...

ഗന്ധർവൻ said...

പോരായ്മകൾ തീർന്നിട്ടില്ല.പക്ഷേ ഒരു നല്ല നാളെയെ തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്.സ്വാതന്ത്ര്യദിനാശംസകൾ

കാസിം തങ്ങള്‍ said...

പിറന്ന നാടിന്റെ മോചനത്തിന് വേണ്ടി സര്‍വ്വസ്വവും ത്യജിച്ഛ ധീര മഹത്തുക്കളുടെ മഹനീയ മാതൃകള്‍ നമുക്കാവേശമാകട്ടെ. അവര്‍ സ്വപ്നം കണ്ട സാഹോദര്യത്തിന്റെ ഇന്ത്യക്ക് വേണ്ടി നമുക്ക് പ്രയത്നിക്കാം.

സ്വാതന്ത്രദിനാശംസകള്‍.

ബഷീർ said...



> അനുരൂപ്
> അരിക്കോടൻ
> ഗന്ധർവൻ
> കാസിം തങ്ങൾ



തീർച്ചയായും . ആ പ്രതീക്ഷകളിൽ നമുക്ക് വിശ്വാസമർപ്പിക്കാം.

ഏവർക്കും നന്ദി

Sureshkumar Punjhayil said...

സ്വാതന്ത്ര്യദിനാശംസകള്‍ !!!

Nalla chinthakal Basheer... !
Manoharam, Ashamsakal...!

തൃശൂര്‍കാരന്‍ ..... said...

കൊള്ളാം മാഷെ..നല്ല പോസ്റ്റ്‌

Lathika subhash said...

ഇവിടെ ഈ പോറ്റമ്മനാട്ടില്‍ സാഹോദര്യത്തോടെ വര്‍ത്തിക്കുന്നവരുടെതന്നെ സഹോദരങ്ങള്‍ പക്ഷെ പെറ്റമ്മയുടെ മടിത്തട്ടില്‍ പരസ്പരം ആക്രമിക്കപ്പെടുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍ , വര്‍ണ്ണത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍, പ്രദേശങ്ങളുടെപേരില്‍ !! എവിടെയും അശാന്തിയുടെ തീചുരുളുകള്‍ കണ്ടു കൊണ്ട്‌ കണ്‍തുറക്കേണ്ടിവരുമ്പോഴും പ്രതീക്ഷകള്‍ കൈവിടതെ സമാധാനത്തിന്റെ പുലരികള്‍ക്കായി പ്രാര്‍ത്ഥനയോടെ.
പ്രാർത്ഥന ഫലിക്കട്ടെ.

വിജയലക്ഷ്മി said...

nalla post ..swathanthryam nedithannavare polum orkkaan innu samoohahhinu samayamillaayenn avasthayil ethhi nilkkukayaanu..

ബഷീർ said...

> സുരേഷ് കുമാർ
> തൃശൂർക്കാരൻ,
> ലതി,
> വിജയ ലക്ഷ്മി

മറുപടി വളരെ വൈകിയതിൽ ക്ഷമിക്കുക. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

PachakaRani said...

സ്വാതന്ത്ര്യദിനാശംസകള്‍ !!!

ബഷീർ said...

@PachakaRani

ഇവിടെയെത്തി ആശംസകൾ നേർന്നതിനു നന്ദി..

Related Posts with Thumbnails