Saturday, August 9, 2008

കടന്നു പോകൂ

ഞങ്ങളുടെ നാട്ടില്‍ നിന്നും കടന്നു പോകൂ വെള്ളക്കാരാ..

അന്ന് .
.പാരതന്ത്ര്യത്തിന്റെ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിട്ടും,
ആര്‍ജ്ജവത്തോടെ നമ്മുടെ പൂര്‍വ്വീകര്‍ ഗര്‍ജ്ജിച്ചു.

ഇന്ന്..
സ്വാതന്ത്ര്യത്തിന്റെ അതിപ്രസരം കൊണ്ട്‌ സ്വത്വത്തെ മറന്ന നാം,
സാംസ്കാരിക അധിനിവേശത്തെ നെഞ്ചിലേറ്റി സ്വാഗതം ചെയ്യുന്നു സാമ്രാജ്യത്വ കഴുകന്മാരെ.

ഒരു വശത്ത്‌,
ഓണംകേറാമൂലകളില്‍ മനുഷ്യ ജന്മങ്ങള്‍ മണ്ണുനിന്ന് പശിയടക്കുമ്പോള്‍,

മറുവശത്ത്‌,
തിന്നത്‌ ദഹിക്കാതെ തികട്ടിവരുന്ന കാമം ശമിപ്പിക്കാന്‍,
മഴയില്‍ ന്യത്തം ചെയ്യുന്ന യുവത.

ആണവകരാറും ആഗോള താപനവും ഞങ്ങള്‍ക്കറിയില്ല..
വിവാദ പാഠങ്ങള്‍ ഞങ്ങള്‍ പഠിക്കുന്നില്ല..
ഞങ്ങള്‍ക്ക്‌ വേണ്ടത്‌,
ഒരു നേരത്തെ ആഹാരവും ..‍ കിടന്നുറങ്ങാന്‍ ഒരു കൂരയും, നാണം മറക്കാന്‍ വേണ്ട‌ വസ്ത്രവും !.
അത്‌ തരാന്‍ നിങ്ങള്‍ക്കാവില്ലെങ്കില്‍ .. ഭരിക്കുന്നവരേ.. കടന്നു പോകൂ നിങ്ങളുടെ ലാപ്ടോപ്പും കൊണ്ട്‌..
വിസമ്മതത്തിന്റെ മതില്‍ കെട്ടുകള്‍ തകരട്ടെ.. കടന്നു വരട്ടെ സാമ്രാജ്യത്വ കഴുകന്‍.

‍തിന്നട്ടെ ഞങ്ങളെ മതി വരുവോളം..
ശമിക്കട്ടെ അവരുടെ പശി.. നിറവേറട്ടെ നിങ്ങളുടെ അതി മോഹങ്ങള്‍

25 comments:

ബഷീർ said...

ശമിക്കട്ടെ അവരുടെ പശി.. നിറവേറട്ടെ നിങ്ങളുടെ അതി മോഹങ്ങള്‍

രസികന്‍ said...

ബഷീറിന്റെ ചിന്തകൾ വളരെ ശരിയാണ്

എന്താ പറയേണ്ടതെന്നെനിക്കറിയില്ല

സ്നേഹാശംസകളോടെ രസികൻ

Kunjipenne - കുഞ്ഞിപെണ്ണ് said...

ബഷീറിക്കാ,
നമുക്കെന്ത്‌ ചെയ്യാന്‍ കഴിയും
നിസ്സഹായതയുടെ നുകം നമ്മുടെ തോളിലല്ലെ.
പിന്നെ നമ്മുടെ ഇപ്പോഴത്തെ സുഖം കളയാന്‍ മാത്രം വിഡ്‌ഢിത്വവും നമുക്കാര്‍ക്കുമില്ല.
എഴുതിയും വായിച്ചും സ്വയം ചൊറിച്ചിലുമാറ്റാം
നന്നായിട്ടിണ്ട്
വീണ്ടും എഴുതുക.
ഒത്തിരി സ്‌നേഹത്തോടെ കുഞ്ഞിപെണ്ണ്‌.

ജിജ സുബ്രഹ്മണ്യൻ said...

ഇക്കാ ആ പോസ്റ്റ് എ കമന്റ് എന്നു എഴുതുന്ന സ്ഥലം മനസ്സിലാകുന്നില്ല.. ആ കളര്‍ ഒന്നു മാറ്റന്ണേ.. കഴിഞ്ഞ ദിവസം എനിക്കൊരു അബദ്ധം പറ്റിയതാ.. എവിടെയോ പോയി ഞെക്കിയപ്പോള്‍ പോസ്റ്റിന്റെ കര്‍ത്താവ് ഞാന്‍ ആയി..

ഞങ്ങള്‍ക്ക്‌ വേണ്ടത്‌,ഒരു നേരത്തെ ആഹാരവും ..കിടന്നുറങ്ങാന്‍ കിടന്നുറങ്ങാന്‍ ഒരു കൂരയും, നാണം മറക്കാന്‍ വേണ്ട‌ വസ്ത്രവും !. അത്‌ തരാന്‍ നിങ്ങള്‍ക്കാവില്ലെങ്കില്‍ .. ഭരിക്കുന്നവരേ.. കടന്നു പോകൂ നിങ്ങളുടെ ലാപ്ടോപ്പും കൊണ്ട്‌..
ഇതു ഇന്ന് അവശ്യം വേണ്ട ചിന്ത..

ബഷീർ said...

>രസികന്‍

ക്വിറ്റ്‌ ഇന്ത്യാ ദിനത്തില്‍ നമുക്ക്‌ ആശംസകള്‍ കൈമാറാം..
അഭിപ്രായം അറിയിച്ചതില്‍ സന്തോഷം

>കുഞ്ഞിപ്പെണ്ണേ

അതെ ..അതേ വഴിയുള്ളൂ.. അതെങ്കിലും ചെയ്തില്ലെങ്കില്‍ ഒരു ഇരിക്കപ്പൊറുതി ഉണ്ടാവില്ല..: )
സന്തോഷണ്ട്ടാ കമന്റിയതില്‍

>കാന്താരിക്കുട്ടി,

ഫോണ്ട്‌ കളര്‍ മാറ്റി.. അറിയിച്ചതിനു നന്ദിനി..

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം. മനസ്സിന്റെ വിങ്ങലുകള്‍ വരികളാക്കിയെന്ന് മാത്രം.. മുഴുവനായില്ല..

nirmmaalyam / നിര്‍മ്മാല്യം said...

:)

കുഞ്ഞന്‍ said...

ഇതിപ്പോ ബഷീര്‍ഭായിയെയും ക്വിറ്റു ചെയ്യണമല്ലൊ..

കമന്റാന്‍ വേണ്ടി നോക്കി നടന്നിട്ട് സമയം കുറെയായി മാഷെ..ആ ബട്ടണിന്റെ കളര്‍ മാറ്റൂ..


നിങ്ങളിവിടെ നിലവിളിച്ചുകൊണ്ടിരുന്നൊ, നിങ്ങളുടെ പേരില്‍ ആഹരാവും വസ്ത്രവും കൂരയും നല്‍കുന്നുണ്ട്, പക്ഷേങ്കി അതെല്ലാം കിട്ടുന്നതും കൊണ്ടുപോകുന്നതും മുടുക്കന്മാര്‍..!

Bindhu Unny said...

ആരും കമന്റാതിരിക്കാന്‍ വേണ്ടിയാണോ ആ‍ാ ഫോണ്ട് കളര്‍ മാറ്റിയത്? ഞാന്‍ കണ്ടുപിടിച്ചു. :-)
“ഞങ്ങള്‍ക്ക്‌ വേണ്ടത്‌,ഒരു നേരത്തെ ആഹാരവും ..‍ കിടന്നുറങ്ങാന്‍ ഒരു കൂരയും, നാണം മറക്കാന്‍ വേണ്ട‌ വസ്ത്രവും !.“ - ഇനിയൊരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കപ്പെടാന്‍ പോകുന്നു.

ഗീത said...

ഈ നുറുങ്ങുകളുടെ തീക്ഷ്ണത ഇഷ്ടപ്പെടുന്നു ബഷീര്‍.

OAB/ഒഎബി said...

മറുവശം ആണ്‍ ഞാനിപ്പോള്‍ കൂടുതല്‍ ആധിയോടെ കാണുന്നത്.
കുറേ നേരം കറക്കിക്കുത്തിയിട്ടാ ഇതൊന്നവിടെ എത്താനുള്ള ഒരു മാറ്ഗം കണ്ടെത്തിയത്.

ബഷീർ said...

>പാദസരം

വെറുതെ ചിരിച്ചോണ്ട്‌ കാര്യമായില്ല.. കരഞ്ഞേ പറ്റൂ.. വന്നതില്‍ സന്തോഷം

>കുഞ്ഞന്‍

അരുത്‌.. ഞാന്‍ കാന്താരിക്കുട്ടിയുടെ ഉപദേശപ്രകാരം കളര്‍ മാറ്റിയതായിരുന്നു. എനിക്കിവിടെ കാണുന്നുണ്ട്‌ . നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയുന്നില്ല എന്ന് മനസ്സിലായി.. പോസ്റ്റ്‌ എ കമന്റ്‌ ഓപ്ഷനാണോ കാണാത്തത്‌ ? ഇപ്പോള്‍ ശരിയായാ .. ഒന്ന് അറിയിക്കണേ..

കുഞ്ഞന്‍ പറഞ്ഞത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്`. നമ്മുടെ ഒപ്പിട്ട്‌ അവര്‍ വാങ്ങുന്നു.. അല്ലേ..!

>ബിന്ദു

അതെ ഒരു ആഘോഷം കൂടി അടുത്തെത്തി.. അതൊന്നുമറിയാത്ത ഒരു വിഭാഗം ഇന്നും ജിവിച്ച്‌ മരിക്കുന്നു..
വഴി കണ്ടു പിടിച്ചെത്തിയതില്‍ പെരുത്ത്‌ സന്തോഷം.. വഴി തെളിഞ്ഞിട്ടുണ്ടെന്ന് കരുതട്ടെ ഇപ്പോള്‍

>ഗീതാ ഗീതികള്‍

ഈ തീക്ഷണതയെല്ലാം നമ്മുടെ നെഞ്ചില്‍ തന്ന ആറിതണുക്കുകയാണല്ലോ.. അതിനൊരു വഴി ഇങ്ങിനെ..അല്ലാതെന്തു ചെയ്യാന്‍.. അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം

>ഓ.എ.ബി

ബുദ്ധിമുട്ടിയാണെങ്കിലും ഇവിടെ വന്നതില്‍ ഏറ്റവും സന്തോഷം... ശരിയാക്കിയിട്ടുണ്ട്‌.. ശരിയായിക്കാണുമെന്ന് കരുതട്ടെ.. ആധികളധികരിച്ച്‌ വരുന്ന അശാന്തമായ ദിനങ്ങളില്‍ പക്ഷെ പ്രതീക്ഷകള്‍ കൈവെടിയാതെ നമുക്ക്‌ നീങ്ങാം. നന്ദി

Areekkodan | അരീക്കോടന്‍ said...

വളരെ ശരിയാണ് ....

ശ്രീ said...

:)

Azeez Manjiyil said...

പാരതന്ത്ര്യത്തിന്റെ ചങ്ങലകളെ തിരിച്ചറിഞ്ഞവരാണ്‌ നമ്മുടെ മുന്‍ഗാമികള്‍.അതിനാല്‍ അവര്‍ അതിന്നെതിരില്‍ ശബ്‌ദിച്ചു.

ഇന്നുള്ളവര്‍ക്ക്‌ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ശരിയായ ബോധമില്ല.

അധാര്‍മ്മികതയ്‌ക്ക്‌ അതിരുകള്‍ കല്‍പിക്കാത്തതാണ്‌ സ്വാതന്ത്ര്യം എന്നാണ്‌ പലരും ധരിച്ചിരിക്കുന്നത്‌.

ഒരു സമൂഹം സ്വയം മാറ്റത്തിന്‌ തയ്യാറാകാത്തിടത്തോളം അവരുടെ അവസ്ഥ തമ്പുരാന്‍ മാറ്റുകയില്ലെന്നാണ്‌ ഖുര്‍ആന്റെ പ്രഖ്യാപനം.

Kaithamullu said...

എന്റെ ചിന്തകള്‍ കട്ടെടുത്തൂ....കള്ളന്‍!

sv said...

1970 കളില്‍ ഇന്ത്യയുടെ മൊത്തം ആസ്തിയുടെ 30%
600 കുടുംബങ്ങളില്‍ ആയിരുന്നെങ്കില്‍ ഇന്നു 60% വെറും 30 കുടുംബങ്ങളില്‍ ആയി . നേരത്തെ കൂറഞ്ഞ വേതനം 2000 രൂപയും കൂടിയതു 20000 ആയിരുന്നെങ്കില്‍ ഇന്നു കൂറഞ്ഞ വേതനം അതേ 2000 രൂ‍പ തന്നെ .. പക്ഷെ കൂടിയതു 2 ലക്ഷത്തിനു മുകളില്‍ ആയി. 9% സാമ്പത്തിക വളര്‍ച്ചയോടെ ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചുയരുന്നു. എവിടെയൊ ഒരമ്മ സ്വന്തം കുഞ്ഞിനെ150 രൂപക്കു വില്‍ക്കുന്നു..........

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

smitha adharsh said...

നല്ല ചിന്തകള്‍..

കാസിം തങ്ങള്‍ said...

കുത്തകമുതലാളിമാര്‍ വര്‍ഷം തോറും ഉന്നതിയിലേക്ക് കുതിക്കുമ്പോഴും, മറുവശത്ത് പശിയടക്കാന്‍ നിവ്ര്‌ത്തിയില്ലാതെ ചാരിത്രം പോലും വില്‍ക്കേണ്ടിവരുന്ന ദരിദ്ര കോടികള്‍ .ഈ വിചാരപ്പെടലുകള്‍ നന്നായി ബഷീര്‍ക്കാ.

Sureshkumar Punjhayil said...

Best wishes...!!!

Typist | എഴുത്തുകാരി said...

കുറച്ചുപേര്‍ മാത്രം ഇങ്ങിനെ ചിന്തിച്ചിട്ടു കാര്യമില്ലല്ലോ.

ബഷീർ said...

>അരീക്കോടന്‍,

മാഷിന്റെ വിലയിരുത്തലിനു വളരെ നന്ദി

>ശ്രീ,

ചിരിയിലൊതുക്കി എല്ലാം അല്ലേ.. : )

>മഞ്ഞിയില്‍

തിരിച്ചറിവ്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ മഹത്‌ വചനങ്ങള്‍ വഴികാട്ടട്ടെ.. ലാഭേച്ഛ മനുഷ്യനെ എവിടെവരെയെത്തിക്കുമെന്നറിയില്ല. വിശദമായ കമന്റിനു നന്ദി

>കൈതമുള്ള്‌,

സമാനമായ ചിന്തകള്‍ പുലര്‍ത്തുന്നുവെന്നറിയിച്ചതില്‍ സന്തോഷം... ചിന്തകളില്‍ താങ്കള്‍ തീ കൊരിയിടുന്ന ആളല്ലേ.. : )


>എസ്‌.വി

എവിടെയോ ഒരമ്മ കുഞ്ഞിനെ 150 രൂപയ്ക്ക്‌ വില്‍ക്കുന്നു.. എല്ലാ വികസനങ്ങളും അതില്‍ അടങ്ങി.. അല്ലേ.. നന്ദി.. ഈ കണക്കുകള്‍ക്ക്‌.. സൂചിക എവിടെയെത്തി ഇന്ന് !

>സ്മിത ആദര്‍ശ്‌

നല്ല വാക്കുകള്‍ക്ക്‌ നന്ദി.

>കാസിം തങ്ങള്‍

പാവപ്പെട്ടവന്റെ കഞ്ഞിയില്‍ കയ്യിട്ടു വാരി പടുത്തുയര്‍ത്തുന്ന മണിമാളികകള്‍ എത്രകാലം ഇവരെ സഹിക്കുമെന്ന് കാലം സാക്ഷി.. അല്ലാതെന്ത്‌ പറയാന്‍. അവകാശങ്ങളില്‍ കാല്‍ ഭാഗമെങ്കിലും നിവര്‍ത്തിച്ചു കൊടുക്കാന്‍ അധികാരപ്പെട്ടവര്‍ ശ്രമിച്ചിരുന്നെങ്കില്‍.. അഭിപ്രായം പങ്കുവെച്ചതില്‍ സന്തോഷം

>സുരേഷ്‌

വായനയ്ക്കും നല്ല വാക്കിനും നന്ദി..

>എഴുത്ത്കാരി..

പലതുള്ളി പെരുവെള്ളം ..എന്നല്ലേ.. ചിന്തകള്‍ ഇറക്കിവെച്ച്‌ ഒരു ആശ്വാസം കണ്ടെത്താം.. സമാന ചിന്താഗതിക്കാരെ കാണുമ്പോഴുള്ള പ്രത്യാശയും..
നന്ദി..

നരിക്കുന്നൻ said...

കിടന്നുറങ്ങാന്‍ ഒരു കൂരയും, നാണം മറക്കാന്‍ വേണ്ട‌ വസ്ത്രവും !.
അത്‌ തരാന്‍ നിങ്ങള്‍ക്കാവില്ലെങ്കില്‍ .. ഭരിക്കുന്നവരേ.. കടന്നു പോകൂ നിങ്ങളുടെ ലാപ്ടോപ്പും കൊണ്ട്‌..
വിസമ്മതത്തിന്റെ മതില്‍ കെട്ടുകള്‍ തകരട്ടെ.. കടന്നു വരട്ടെ സാമ്രാജ്യത്വ കഴുകന്‍.

‍തിന്നട്ടെ ഞങ്ങളെ മതി വരുവോളം..
ശമിക്കട്ടെ അവരുടെ പശി.. നിറവേറട്ടെ നിങ്ങളുടെ അതി മോഹങ്ങള്‍

ഈ ബൂലൂഗം ഇതേറ്റു ചൊല്ലട്ടെ...

ബഷീർ said...

>നരിക്കുന്നന്‍

വന്നതിലും ഏറ്റു ചൊല്ലിയതിലും വളരെ സന്തോഷം

വിസമ്മതത്തിന്റെ മതിലുകള്‍ തീര്‍ത്ത്‌ നമുക്കൊരുമിച്ച്‌ പാടാം..

കടന്നു പോകൂ...

mubu said...

NALLA CHINTHAL

ബഷീർ said...

>മുബു,

സന്തോഷം .. അഭിപ്രായം അറിയിച്ചതില്‍.. ഈ ബൂലോകത്തേക്ക്‌ സ്വഗതവും. എഴുതി തുടങ്ങൂ..ആശംസകള്‍

Related Posts with Thumbnails