ബൂലോക സുഹ്യ്‌ത്തുക്കളെ..
ഇവിടെ വിളംബരം ചെയ്യാന്‍ മാത്രമുള്ള പ്രാധാന്യമൊന്നു ഇല്ല എങ്കിലും ഒരു സന്തോഷം കുറിച്ചു വെക്കുന്നത് ഒരു സന്തോഷമല്ലേ.. അതിനാല്‍ മാത്രം.. എന്റെ പെങ്ങളുടെ മകള്‍ റംസിയുടെ വിവാഹമാണ് 30-08-2008 നു ശനിയാഴ്ച. ഇന്‍ശാ അല്ലാഹ്. നിക്കാഹ് മുന്നെ കഴിഞ്ഞതിനാല്‍ വിവാഹ സത്കാരം എന്ന് പറയട്ടെ.
നിങ്ങളെ ഏവരെയും സാദരം ക്ഷണിക്കുന്നു.
നിക്കാഹിന്ന് എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അത് ഇവിടെ കുറിച്ചപ്പോള്‍ ആശ്വസിപ്പിച്ചവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. ഇപ്പോള്‍ ഒരു ചെറിയ അവധി കിട്ടിയിട്ടുണ്ട് നാളെ നാട്ടിലേക്ക് പോകുന്നു. നാട്ടിലുള്ള ( ഫോണ്‍ നമ്പര്‍ അറിയാവുന്നവരെ ) ഞാന്‍ നാട്ടില്‍ വന്നതിനു ശേഷം വിളിക്കം. ഇന്‍ശാ അല്ലാഹ്..
സസ്നേഹം
നിങ്ങളെ ഏവരെയും സാദരം ക്ഷണിക്കുന്നു.
നിക്കാഹിന്ന് എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അത് ഇവിടെ കുറിച്ചപ്പോള്‍ ആശ്വസിപ്പിച്ചവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. ഇപ്പോള്‍ ഒരു ചെറിയ അവധി കിട്ടിയിട്ടുണ്ട് നാളെ നാട്ടിലേക്ക് പോകുന്നു. നാട്ടിലുള്ള ( ഫോണ്‍ നമ്പര്‍ അറിയാവുന്നവരെ ) ഞാന്‍ നാട്ടില്‍ വന്നതിനു ശേഷം വിളിക്കം. ഇന്‍ശാ അല്ലാഹ്..
സസ്നേഹം
pb
22-08-2008
18 comments:
പുതു ജീവിതത്തിലേക്കു പദമൂന്നിയിരിക്കുന്ന സഹോദരിയുടെ മകള്‍ റംസിക്കും പുത്യാപ്ലക്കും വിവാഹ ആശംസകള്‍ നേരുന്നു..
പുതുമോടികള്‍ക്കു ആശംസകള്‍..
ഓഫ്:ചുമ്മാ നാട്ടില്‍ ചെന്നാലെ ഫുഡ്ഫെസ്റ്റിവലു പോലാ..
അപ്പൊ കല്യാണപാര്‍ട്ടീം കൂടിയായാലാ..
ചിക്കന്‍ കാലുമായി മല്‍പ്പിടുത്തം നടത്തുമ്പൊ നുമ്മേം കൂടു ഓര്‍ക്കണെ പഹയാ..
ഗദ് ഗദ് ...:(
ബഷീറ് നാട്ടിലെത്തി റംസിയെയും ഷാനവാസിനെയും ആശിറ്വദിക്കുമ്പോള്‍ ഈ ബഷീറ്മാമയുടെ മംഗളാശംസകള്‍ അറിയിക്കാന്‍ ഓറ്മിക്കുക.
ശുഭ ദിന മംഗളങ്ങള്‍ നേറ്ന്ന് കൊണ്ട്.
Happy to know that u r coming home.Sorry to say that I can't attend the function.
വിവാഹ ആശംസകള്‍ നേരുന്നു..
ബഷീറിക്കാ, ശുഭയാത്ര നേരുന്നു.
വിവാഹസൽക്കാരത്തിൽ പങ്കെടുക്കുമ്പോൾ എന്റെയും കുടുംബത്തിന്റെയും ആശംസകളും വധൂവരന്മാർക്കായി നേരുക.
വധൂവരന്മാര്‍ക്ക് വിവാഗ മംഗളാശംസകള്‍ നേരുന്നു.
ഒപ്പം ബഷീര്‍ക്കായ്ക്ക് യാത്രാമംഗളങ്ങളും. :)
എല്ലാ വിധ യാത്രാമംഗളങ്ങളും...
ഒപ്പം നവദമ്പതികള്‍ക്ക് ആശംസകളും.
ഇത്തവണത്തെ യാത്രക്ക് ഇങ്ങിനെയൊരു സന്തോഷം കൂടിയുണ്ട് അല്ലേ !
എല്ലാം മംഗളമാവട്ടെ. അവധിക്കാലം ആഗ്രഹം പോലെ ആസ്വദിച്ച് തിരികെ വരിക. എല്ലാരും കാത്തിരിക്കുന്നു !
ബഷീര്‍ഭായ് .. പോയ് വരൂ വേഗം
വധൂ വരന്മാര്‍ക്കെന്‍റെ സന്തോഷകരമായ ജീവിതത്തിനായുള്ള പ്രാര്‍ത്ഥന
വിവാഹ സല്‍ക്കാരത്തിനായ് ക്ഷണിക്കുമ്പോള്‍ സലീം കുമാറിനെയാണ്‍ ഓര്‍മ്മ വരുന്നത്...
"നേരത്തെ വരുമെന്ന് പ്രതീക്ഷിക്കുന്നു, ഒരു കവറും പ്രതീക്ഷിക്കുന്നു..."
എന്നെ വിളിയ്ക്കൂ....നാടിലെത്തിയാല്‍ 9495124098...
സസ്നേഹം,
ശിവ.
വധൂ വരന്മാര്‍ക്ക് മംഗളാശംസകള്‍...
പ്രയാസി പറഞ്ഞത് പോലെ പറ്റുമെങ്കില്‍ ഒരു കോഴിക്കാല് കുരിയറയക്കൂ.. ഈ ബൂലോഗത്തേക്ക്...
എല്ലാം സുഗമമായി നടക്കട്ടേ...എല്ലാവരോടും അന്വേശണം പറയുക. ഒരു ഗള്‍ഫ്കാരന്‍ പോകുകയല്ലേ, കെടക്കട്ടേ ഒരന്വേഷണം..
all the best & Good luck...
പോയി വരൂ ...
റംസിക്കും, ഭർത്താവിനും മംഗളാശംസകൾ
ബഷീറിയൻ നുറുങ്ങുകൾ ബൂലോഗത്ത് വിളമ്പാൻ സമയം കണ്ടെത്തുമല്ലൊ അല്ലെ?
ആശംസകളൊടെ രസികൻ
നാട്ടിലേക്കു സ്വാഗതം ബഷീര്ക്കാ
പിന്നെ കല്യാണം വിളിക്കാന്‍ മറക്കല്ലേ...
നാട്ടിലേക്കുള്ള എന്റെ ഈ ചെറിയ യാത്രയില്‍ ആശംസകള്‍ നേര്‍ന്ന, എന്റെ പെങ്ങളുടെ മകള്‍ റംസിക്കും പുത്യാപള ഷാനവാസിനും വിവാഹ മംഗളാശംസകള്‍ നേര്‍ന്ന എല്ലാ നല്ലവരായ
കാന്താരിക്കുട്ടി
പ്രയാസി
ഒ.എ.ബി
അരീക്കോടന്‍
നന്ദു
ശ്രീ
ബിന്ദു.കെ.പി
ബൈജു സുല്‍ത്താന്‍
ഫസല്‍
കടത്തുകാരന്‍
ശിവ
നരിക്കുന്നന്‍
എസ്.വി
രസികന്‍
ആദൂക്കാരന്‍
തുടങ്ങി എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഹ്ര്യദയംഗമമായ നന്ദി കുറിക്കുന്നു.
>നരിക്കുന്നന്റെയും പ്രയാസിയുടെയുമൊക്കെ പ്രയാസങ്ങള്‍ തീരാനായി കോഴിക്കാല്‍ നിങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ച് ഞാന്‍ തന്നെ കടിച്ചു വലിക്കേണ്ടിവന്ന കാര്യം ഒരു സംഭവമായിരുന്നു.
>ശിവയെ വിളിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ (ശിവയുടെ ) കാരണം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ എന്റെ ഭാഗത്ത് നിന്ന് അദ്ധേഹത്തിനുണ്ടായില്ല.
>ശ്രീയെ കാണുന്നത് പോലെയല്ല ഓന്റെ സൗണ്ട്.. നമ്പര്‍ തെറ്റി മമ്മുട്ടിയുടെ മൊബൈ ലിലേക്ക് പോയോ എന്ന ഒരു ഡൗട്ട് വരാതെയിരുന്നില്ല : )
>അരീക്കോടന്‍ മാഷ്ക്ക് വരാന്‍ കാഴിയില്ലന്നറിന്‍ഞ്ഞിരുന്നു .. വരാമെന്ന് കരുതി ആ മണ്ട(ന്‍)കാറുമായി വന്നിരുന്നെങ്കില്‍.. ഓര്‍ക്കാന്‍ തന്നെ വയ്യ.
>അദൂക്കാരന്‍.. അന്ന് മുങ്ങി ഇപ്പോഴാണല്ലോ പൊങ്ങിയത്.. നിങ്ങളുടെ സ്ഥിരം സ്വഭാവം മാറിയില്ല അല്ലേ.. അഡ്രസ്സ് തേടി ഞാന്‍ പരാജയപ്പെട്ടു. ഷാനവാസിനോട് പറഞ്ഞിരുന്നു .. എന്തു ചെയ്യാം സമയം വൈകി.. കുന്നില്‍ നിന്നിറങ്ങി വരൂ.. ആദൂക്കാരാ.. മിസ്സായി പോയ കൂടിച്ചേരലിനു വഴിയുണ്ടാക്കാം
thanks again to all
Post a Comment