വിശ്വാസങ്ങൾക്കും ആചാരാനുഷ്ടാനുങ്ങൾക്കുമപ്പുറത്ത്
പ്രവാസി മലയാളികളുടെ മനസ് ഗൃഹാതുരതയുടെ നനുത്ത സ്പർശമേറ്റ്കൊണ്ട്, ഓർമ്മകളുടെ ഓളങ്ങളിലൂടെ
പൊയ്പോയ നല്ലനാളുകളിലെ കൊള്ളകൊടുക്കലിന്റെ, സ്നേഹത്തിന്റെയും സൌഹാർദ്ദത്തിന്റെയും ഒളിമങ്ങാത്ത
ചിത്രങ്ങളിലേക്ക് ഒരിക്കൽ കൂടി കൊണ്ടു ചെന്നെത്തിക്കുകയാണ് ഏതൊരു ആഘോഷത്തിന്റെയും ആണ്ടറുതികളുടെയും നാളുകൾ.
ഒരു ആഘോഷത്തിന്റെ ചരിത്ര പിന്നാമ്പുറങ്ങളോ,
ശാസ്ത്രമോ യുക്തിയോ മറ്റോ , തന്റെ വിശ്വാസ അനുഷ്ടാന പ്രമാണങ്ങളിൽ അടിയുറച്ച് നിന്ന്
കൊണ്ട്തന്നെ അയൽ വാസിയുടെ സന്തോഷങ്ങളിൽ പരസ്പരം ഭാഗവാക്കുന്നതിൽ നിന്ന് കേരളിയരായ
ഒരാളെയും തടുത്ത് നിറുത്തിയിരുന്നില്ല. എന്നാൽ
അഭിനവ നവോത്ഥാനക്കാരുടെ വരവോടെ സ്വന്തം സമുദായത്തിന്റെ പ്രമാണബന്ധമായ ആചാരങ്ങളെയും
ആരാധനകളെയും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പുറം തള്ളുക മാത്രമല്ല അന്യ സമുദായത്തിലെ
വിശ്വാസ ആചാരങ്ങളെ അവഹേളിക്കുന്നതാണു മതപ്രബോധനമെന്ന അവസ്ഥയിലേക്ക് ഒരു കൂട്ടരെ നയിക്കുകയും
ചെയ്തു. ഇവരിൽ ചിലരിന്ന് മുന്നെ തള്ളിപറഞ്ഞ പലതും മാറ്റി പറഞ്ഞു തുടങ്ങിയിരിക്കുന്നു
എന്ന് മാത്രമല്ല അതിന്റെ വക്താക്കളായി മുന്നോട്ട് വരുന്നത് ശുഭസൂചകമാണെങ്കിലും ഉദ്ധേശ്യശുദ്ധിയിൽ
സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല.
ഓണം വീണ്ടുമെത്തുമ്പോൾ സ്മരണകളിൽ തെളിഞ്ഞ്
വരുന്ന നിരവധി ഗൃഹാതുരമായ ഓർമ്മകളിൽ സഹപാഠിയായിരുന്ന രവിയുടെ ചങ്ങരംകുളത്തെ വീട്ടിൽ
ഞങ്ങൾ ഓണത്തിനു ഒരുമിച്ച് കൂടിയിരുന്നത് ഒരിക്കലും മറക്കാനാവാത്തതാണ്. ഞാനും ഷാജുവും
(ഫ്രാൻസിസ് )വെള്ളറക്കാടു നിന്നും ,ദേവദാസ് ഗുരുവായൂർ നെന്മിനിയിൽ നിന്നും, സുനിലും
രമേഷും ചങ്ങരംകുളത്തു നിന്നും കൂടും.. രവിയുടെ അമ്മയുടെയും അമ്മമ്മയുടെയും സ്നേഹവാത്സല്യങ്ങളേറ്റു
വാങ്ങി പരസ്പരം വിശേഷങ്ങൾ കൈമാറി നല്ല ഒരു ഓണസദ്യയുമുണ്ട് പിരിയും. എന്റെ വിവാഹത്തിനു
ശേഷം കുടുംബത്തോടൊപ്പം ഒരിക്കൽ കൂടി ഓണത്തിനു രവിയുടെ വീട്ടിൽ കൂടിയിരുന്നു. പിന്നെ
ഞാൻ നാട്ടിലുള്ളപ്പോൾ ഓണമുണ്ടാവില്ല അല്ലെങ്കിൽ ഓണം വരുമ്പോൾ ഞാൻ നാട്ടിലുണ്ടാവില്ല.
അതല്ലെങ്കിൽ മറ്റു ജീവിത തിരക്കുകൾ.. അതിനിടയിൽ കൂടിച്ചേരലുകൾ പലപ്പോഴും നടക്കാറില്ല.
പ്രവാസ ജീവിതത്തിൽ അപൂർവ്വമായേ അത്തരം കൂടിച്ചേരലുകൾ നടക്കാറുള്ളൂ.. കൂടിച്ചേരുന്നവരോട്
തന്നെ അതെത്രമാത്രം ആത്മാർത്ഥമാണെന്ന് ചോദിച്ചാൽ
ഉത്തരം ലഭിച്ചില്ലെന്ന് വരാം.
ഏറെ കാലത്തിനു ശേഷം ഇത്തവണ ഓണത്തിനു സ്നേഹമയിയായ
ഒരമ്മയുടെ ക്ഷണം സ്വീകരിച്ച് ഇന്നലെ അഡ്വാൻസായി തന്നെ ഞങ്ങൾ അമ്മയുടെ മകനും ഭാര്യയും
മകളും അടങ്ങുന്ന കുടുംബത്തോടൊപ്പം, ഞങ്ങൾ താമസിക്കുന്ന വില്ലയിലെ ഞങ്ങൾ അടക്കം ആറ് കുടുംബങ്ങൾ ആ അമ്മ വെച്ച് വിളമ്പി തന്ന ഓണസദ്യയുണ്ടു. അടുത്ത ആഴ്ച നാട്ടിലേക്ക്
പോവുകയാണ് അമ്മ. അമ്മയെ കാത്ത് സഹോദരങ്ങൾ നാട്ടിൽ അക്ഷമരായികൊണ്ടിരിക്കുന്നുവത്രെ..
പിന്നെ അമ്മയുടെ കൃഷിയും മറ്റു കാര്യങ്ങളും.. എന്നാൽ ആ അമ്മയുടെ തിരിച്ച് വരവ് ആഗ്രഹിക്കുന്നത്
അതിനായി പ്രാർത്ഥിക്കുന്നത് അമ്മയുടെ മകനേക്കാൾ മരുമകളും പേരമകളുമായിരിക്കും.
കാരണം അമ്മയുടെ അസാന്നിദ്ധ്യം അവർക്ക് വലിയ
നഷ്ടവും ഒറ്റപെടലുമായിരിക്കും സമ്മാനിക്കുക. ഒപ്പം ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നതും
ഒരു അമ്മയുടെ സാന്നിദ്ധ്യം തന്നെ.
ഓണമെത്തുന്നതിനു മുന്നെ തന്നെ ഓണസദ്യ
ഗൾഫിന്റെ അപൂർവ്വതകളിൽ ഒന്നായിരിക്കാം. ഇനി ചിങ്ങം കഴിഞ്ഞാലും ഓണാഘോഷം തുടരും.. ഓണസദ്യകളും. ആത്മാർത്ഥതയേക്കൾ ,സ്നേഹ സൌഹാർദ്ദങ്ങളേക്കാൾ മുഴച്ച്
നിൽക്കുന്നത് പക്ഷെ പ്രകടനപരതയും താൻപോരിമകളുമായിരിക്കുമെന്നത് ഒരു സത്യമാണെങ്കിലും,
എല്ലാ ആഘോഷങ്ങളും ആണ്ടറുതികളും പരസ്പരം മനസിലാക്കാനും ,മനസു തുറക്കാനും ,നല്ല സന്ദേശങ്ങൾ
പുതു തലമുറക്ക് കൈമാറാനുമുള്ളതായിരിക്കട്ടെ എന്ന് ആശിച്ച് കൊണ്ട് പ്രാർത്ഥനയോടെ എല്ലാവർക്കും
ആശംസകൾ..
നാട്ടിൻ പുറത്തെ നല്ല നാളിന്റെ ഓർമ്മകളിലേക്ക്
‘പറന്നകന്ന തുമ്പികൾ‘ കൂടി ഇവിടെ ചേർത്ത് വെക്കട്ടെ..
സ്നേഹപൂർവ്വം.
19 comments:
ആറുമാസത്തിലധികമായി ബ്ളോഗെഴുതി ബോറടിപ്പിച്ചിട്ട്. തിരിച്ച് വന്നാലോ എന്നാലോചിക്കാതെയല്ല.. എന്തായാലും എല്ലാവർക്കും സ്നേഹത്തോടെ ഈ ഓണ നുറുങ്ങ് സമർപ്പിക്കുന്നു..
നന്നായി ഈ ഓര്‍മ്മകളുടെ പങ്ക് വെക്കല്‍. ആശംസകള്‍.
നശിച്ചിട്ടില്ലാത്ത സ്നേഹത്തിന്റെ ഇത്തരം സ്പര്ശങ്ങള് കാണുമ്പോള്‍ മാത്രമാണ് ഇനിയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
നന്നായി
കാലോചിതമായ ഒരു കുറിപ്പ്
ഓണാശംസകള്‍
ബ്ലോഗിലുള്ള വരവ് നന്നായി,, സ്വീകരിക്കുന്നു.
ന്നാൽ അഭിനവ നവോത്ഥാനക്കാരുടെ വരവോടെ സ്വന്തം സമുദായത്തിന്റെ പ്രമാണബന്ധമായ ആചാരങ്ങളെയും ആരാധനകളെയും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പുറം തള്ളുക മാത്രമല്ല അന്യ സമുദായത്തിലെ വിശ്വാസ ആചാരങ്ങളെ അവഹേളിക്കുന്നതാണു മതപ്രബോധനമെന്ന അവസ്ഥയിലേക്ക് ഒരു കൂട്ടരെ നയിക്കുകയും ചെയ്തു. ഇവരിൽ ചിലരിന്ന് മുന്നെ തള്ളിപറഞ്ഞ പലതും മാറ്റി പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് മാത്രമല്ല അതിന്റെ വക്താക്കളായി മുന്നോട്ട് വരുന്നത് ശുഭസൂചകമാണെങ്കിലും ഉദ്ധേശ്യശുദ്ധിയിൽ സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. ഓണാശംസകള്‍
@ കാസിം തങ്ങൾ
@ റാംജി
@ Ajith
@ Mini,
വായനയ്ക്കും നല്ലവാക്കിനും വളരെ സന്തോഷം
@ Sidheek Thozhiyoor ,
ഐക്യപ്പെടലിനും ആശംസകൾക്കും നന്ദി
ഓർമകളുടെ ഓണം ആണ് കൂടുതൽ
സന്തോഷകരം പലപ്പോഴും അല്ലേ..
ഓണാശംസകൾ
ഓണ നുറുങ്ങ് നന്നായിട്ടുണ്ട് ബഷീര്‍...
@ Ente Lokam,
തീർച്ചയായും, പൊയ്പോയ നാളുകളെ ഓർത്ത് വെക്കുന്നതും അയവിറക്കുന്നതും തന്നെയാണു ആഘോഷം
@ Mubi,
ഇഷ്ടമായെന്നറിയിച്ചതിൽ സന്തോഷം
ബഷീർ പറഞ്ഞ “അഭിനവ നവോഥാന...” ലൈനിലെ ഒരാളാണ് ഞാൻ.പക്ഷേ, സഹിഷ്ണുതയും സാഹോദര്യവും പരസ്പര ബഹുമാനവും വേണം എന്ന് വിശ്വസിക്കുന്നതിനാൽ ഞാനും ഓണം ഉണ്ണാനും ആശംസകൾ നേരാനും പോകാറുണ്ട്.ഈ ഓർമ്മ നന്നായി...
നന്നായി. ആശംസകള്‍.
കുറച്ചു വൈകിയ ആശംസകള്‍, ബഷീര്‍ക്കാ
ഓരോ ഓണവും ഓർമ്മകൾ തന്നെയല്ലേ ബഷീറേ .... !
ഒത്തിരി വൈകിപ്പോയി എങ്കിലും എന്റെയും സ്നേഹാശംസകൾ ...!
@ അരീക്കോടൻ, ഹല്ല പിന്നെ അതൊക്കെ വെറും പറച്ചിലല്ലേ..ഞങ്ങൾ പുരോഗമനക്കാരാണെന്ന് നടിക്കാൻ. നല്ല സൌഹൃദവും സ്നേഹവും നില നിൽക്കട്ടെ ..അഭിപ്രായത്തിനു വളരെ നന്ദി
@ കുഞ്ഞൂസ്, വൈകിയെങ്കിലും വന്നല്ലോ.. വളരെ സന്തോഷം.. വൈകിയ മറുപടിയോട് ക്ഷമിക്കുക.
ഞാനൊരമ്മാനപ്പൻ പട്ടം കരസ്ഥമാക്കുവാൻ നാട്ടിൽ പോയ അവസരത്തിലായതോണീ തിരിച്ചുവരവും ഈ പുതു നുറുങ്ങും കണ്ടിരുന്നില്ല..
സ്നേഹ സ്പർശനങ്ങൾ...!
@ മുരളിയമ്മാമന് നന്ദി :) വൈകിയെങ്കിലും വന്നല്ലോ.. സന്തോഷം ഈ പങ്ക് വെക്കലിന്
Post a Comment