‘കാർന്നോരുടെ വാക്കുകൾ കാര്യമാക്കരുത്’ എന്നാണ് പുതിയ പ്രമാണെമെങ്കിലും ‘ പുതിയത് വല്ലതും പോസ്റ്റെടാ എന്ന ഈ കാർന്നോരുടെ വാക്ക് തള്ളിക്കളയാൻ എനിക്കാവില്ല. കാരണം. ..എഴുത്തിന്റെയും (കത്തെഴുത്ത് മുതൽ കത്തിയെഴുത്ത് വരെ ) വരയുടെയും (തലവര)ബാലപാഠം ഞാൻ സ്വായത്തമാക്കിയത് ഈ മാന്യദേഹത്തിൽ നിന്നാണല്ലോ..ഇദ്ദേഹത്തിന്റെ എഴുത്തിന്റെ രഹസ്യങ്ങൾ പിന്നീട് എഴുതാം (കുറച്ച് പൈസ കടം ചോദിച്ചിട്ടുണ്ട് അത് തരുമോ എന്ന് നോക്കട്ടെ )
കുറെ നാളായി എന്തെങ്കിലുമെഴുതാൻ കരുതി. നടക്കുന്നില്ല. എഴുതാനുള്ള വിഷയങ്ങൾ ഏറെ ഈ കഴിഞ്ഞ ഇടവേളകളിൽ ജീവിതത്തെ സ്പർശിച്ച് കടന്നു പോയി. അതിലൊന്ന് കുറിക്കാം. തത്കാല ശാന്തിയ്ക്ക്….
പതിവു പോലെ ഉച്ചയ്ക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമായി കട പൂട്ടി റൂമിലെത്തിയതായിരുന്നു ഷമീർ. ജേഷ്ടനും മറ്റു സുഹൃത്തുക്കളും ഭക്ഷണം കഴിച്ചു കിടന്നിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലെ പതിവ് പരിപാടി ടി.വി. കാണൽ അന്നും മുടക്കമില്ലാതെ ഭക്ഷണശേഷവും തുടർന്നു. ചാനലിൽ നിന്ന് ചാനലിലേക്ക്,.. മാറി മാറി സഞ്ചരിച്ച് കൊണ്ടേയിരുന്നു അയാൾ ....
ഉറക്കമെഴുന്നേറ്റ ഷമീറിന്റെ ജേഷടൻ ബക്കർക്ക ബാത് റൂമിലെ വാഷ് ബേസിൽ മുഖം കഴുകി ഒരു സുലൈമാനി (കട്ടൻ ചായ)ഉണ്ടാക്കാൻ അടുക്കളയിലെക്ക് നടക്കുമ്പോഴും ഷമീർ ഒറ്റയിരുപ്പാണ് റിമോട്ടും ഞെക്കിപ്പിടിച്ച് കൊണ്ട്… എടാ നീ ഇത് വരെ ഉറങ്ങിയില്ലേ. ടി.വി കാണൽ മാത്രമായിരിക്കുന്നു നിന്റെ പരിപാടി. ഏത് നേരവും.. നിസ്കരിക്കാൻ പോലും നിനക്ക് നേരമില്ലാണ്ടായിരിക്കുന്നു. കോപമടക്കി ഷമീറിന്റെ കയ്യിൽ നിന്ന് റിമോട്ട് പിടിച്ച് വാങ്ങി ജേഷടൻ .
കസേരയിൽ ഇരുന്ന ഇരുപ്പിൽ ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് വീഴുകയായിരുന്ന ഷെമിറിനെ താങ്ങിയ ബക്കർക്കാടെ തൊണ്ടയിൽ കുരുങ്ങിയ നിലവിളി അധികം താമസിയാതെ മറ്റുള്ളവരിലേക്കും പടർന്നു. അപ്പോഴും ചാനലിൽ ആരോ ഡെഡിക്കേറ്റ് ചെയ്ത ഗാനം ആടി തിമിർക്കുന്നുണ്ടായിരുന്നു.
ഇത് കഥയല്ല. ഈയടുത്ത് മുസ്വഫയിൽ ഉണ്ടായ ഒരു മരണം( ..പേരുകൾ മാത്രം മാറ്റിയതാണ്.) ടി.വി റിമോട്ട് പിടിച്ച് , ആർക്കും ഡെഡിക്കേറ്റ് ചെയ്യാൻ സമയം കിട്ടുന്നതിനു മുന്ന് മരണത്തിന്റെ മാലാഖ അയാളെ തേടിയെത്തി..ടി.വി ഒന്ന് ഓഫാക്കാനുള്ള സെകന്റ് പോലും നീട്ടികിട്ടിയില്ല.. !!
ഈ അടുത്തായി നാട്ടുകാരും അയൽ വാസികളുമായ എറേ പേർ ,സുഹൃത്തിനെ പിതാവ്, പിഞ്ചു മകൻ .. എല്ലാവരും മരണമെന്ന യാഥാർത്ഥ്യം രുചിച്ച് കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞു.. ഏറെയും ആരും നിനച്ചിരിക്കാതെയുള്ള വിട വാങ്ങലുകൾ... അന്ത്യ നിമിഷങ്ങൾ അതെങ്ങിനെയായിരിക്കുമെന്ന് ആർക്ക് പ്രവചിക്കാൻ സാധിക്കും !
ഈ ബ്ലോഗ് എനിക്ക് പോസ്റ്റ് ചെയ്യാൻ കഴിയുമോ ? എന്നെനിക്ക് നിശ്ചയമില്ല. അതിനൊരു ഉറപ്പ് ആർക്കും തരാനാവില്ല. പക്ഷെ മനുഷ്യൻ കൂടുതൽ അഹങ്കാരിയായികൊണ്ടിരിക്കുന്നു. അവൻ അറിയാത്തതിന്റെ ശത്രുവായിതീരുന്നു. തന്റെ ഠാ വട്ട ബുദ്ധിയിലില്ല്ലാത്തതൊന്നുമില്ലെന്ന് വിമ്പു പറയുന്നു. മറ്റുള്ളവരെല്ലാം വിവരം കെട്ടവർ.. താൻ മാത്രം യോഗ്യൻ എല്ലാം തികഞ്ഞവൻ… നല്ലത് ഉപദേശിച്ചാൽ പരിഹാസം മാത്രം പ്രതിഫലം.. ആദരവ് എന്നത് അവന്റെ നിഘണ്ടുവിൽ ഇല്ല. സ്വന്തം മാതാപിതാക്കളും ഗുരുനാഥന്മാരും പണ്ഡിതരുമെല്ലാം വിവരം കെട്ടവർ.. അവർക്കൊന്നുമില്ലാത്ത പുതിയ അറിവുമായി ലോകത്തിന്റെ നെറുകയിൽ കയറി ഇരിക്കുന്നവൻ. പക്ഷെ അവൻ അറിയുന്നില്ല താൻ നഗനനാണെന്ന്. എല്ലാം തനിക്ക് ബോധ്യപ്പെടണം അല്ലാത്തതെല്ലാം അസത്യമെന്ന് പുലമ്പുന്നവൻ. ചെരുപ്പിനൊപ്പിച്ച് കാലു മുറിച്ച് ആ ചോര പാതയിൽ ഒലിപ്പിച്ച് നാട്ടിൽ നാക്കിട്ടിളക്കി നാലാളുകളുടെ മുന്നിൽ കേമനാവാൻ എന്തും പറയുന്നവൻ ..
ഒരു പക്ഷെ മറന്നു പൊയിക്കാണും തൊട്ടടുത്ത നിമിഷം നിഷേധിക്കാനാവത്ത മരണമെന്ന സത്യം തന്നെ പിടികൂടുമെന്ന്. അന്ന് താൻ ചെയ്ത അപരാധങ്ങൾക്ക് പശ്ചാത്തപിക്കാൻ ഒരു സെകന്റ് സമയം പോലും അനുവദിക്കപെടുകയില്ലെന്ന്
താൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ആരോപിക്കുന്നതുമെല്ലാം എന്തിനു വേണ്ടി യാണെന്ന് നെഞ്ചിൽ കൈ വെച്ച് ഒരു നിമിഷം ശാന്തമായി ആലോചിക്കാൻ നമ്മിൽ എത്ര പേർ സമയം കണ്ടെത്തുന്നു ?
പറഞ്ഞതും എഴുതിയതും പ്രവർത്തിച്ചതുമെല്ലാം വൻ അബദ്ധമാണെന്ന് ബോധ്യപ്പെട്ടാലും അവിടെ തന്നെ കടിച്ച് തൂങ്ങുന്നവർ.സമയമതിച്ചിരിക്കുന്നതായി മനസിലാക്കി ഒരു വീണ്ടു വിചാരത്തിനു തയ്യാറാവേണ്ടിയിരിക്കുന്നു.
മരണമെന്ന യാഥാർത്ഥ്യം രുചിക്കുന്നതിനു മുന്നെ..
എല്ലാവർക്കും നന്മകൾ നേർന്ന് കൊണ്ട്
വാലും തലയുമില്ലാത്ത ഈ നുറുങ്ങ് ഏവർക്കുമായി
മലയാളം.കോം ഈ കുറിപ്പ് പുനപ്രസിദ്ധീകരീച്ചത്
@ malayalm.com
മൊഴിമുത്തുകൾ-48
11 years ago
43 comments:
കുറെ നാളായി എന്തെങ്കിലുമെഴുതാൻ കരുതി. നടക്കുന്നില്ല. എഴുതാനുള്ള വിഷയങ്ങൾ ഏറെ ഈ കഴിഞ്ഞ ഇടവേളകളിൽ ജീവിതത്തെ സ്പർശിച്ച് കടന്നു പോയി. അതിലൊന്ന് കുറിക്കാം. തത്കാല ശാന്തിയ്ക്ക്
ബഷീർക്കാ, മരിക്കും എന്നു കരുതി പറയാനുള്ളത് പറയാതിരിക്കാൻ കഴിയുമോ? മരണത്തിനെ എന്തിനു ഭയപ്പെടണം. എല്ലാം സംഭവിക്കാനുള്ളതല്ലെ. അതിനെ തടുക്കാനുള്ള വിദ്യയൊന്നും ഒരു തത്ത്വശാസ്ത്രത്തിലും ഇല്ല. കഴിഞ്ഞ മാസത്തിൽ എന്റെ സുഹൃത്ത് മസ്ക്കത്തേക്ക് ട്രെയിലറുമായി പോയി ഭക്ഷണം കഴിച്ച് വണ്ടിയിൽ തന്നെ വിശ്രമിച്ചതാണ്, അവിടെത്തന്നെയിരുന്ന് മരിച്ചു. കഴിഞ്ഞവർഷത്തിൽ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു അൾജീരിയക്കാരൻ നിസ്കാരപ്പായയിൽ ആണ് മരിച്ചു വീണത്. താങ്കൾ എഴുതിയതുപോലെ എന്റെ ഒരു ബന്ധുവും ടി.വി. കണ്ടു കൊണ്ടിരിക്കുമ്പോൾ മരണപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇത്തരം മരണങ്ങൾ കേൾക്കുമ്പോൾ അത്ഭുതം പോലും തോന്നാതായി.
ചെരുപ്പിനൊപ്പിച്ചു കാലുമുറിച്ചുള്ള ആ നടപ്പാണ് ഏറെ ഭീകരം..തന്നോടൊപ്പം മറ്റുള്ളവരെയും മരണത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള നടപ്പ്..
പോസ്റ്റ് നന്നായി.
ജനിച്ചാല്‍ മരണം ഉറപ്പ്. മുമ്പൊക്കെ പെട്ടെന്നുള്ള മരണങ്ങള് അപൂര്‍വ്വമായിരുന്നു. ഇന്നിപ്പോള്‍ ഇളം പ്രായത്തില്‍ തന്നെ മരണത്തോടൊപ്പം പോകേണ്ടിവരുന്നവരുടെ വാര്‍ത്തകള്‍ നിത്യേനയെന്നോണം കേട്ടിട്ടും നമ്മില്‍ യാതൊരു ഭാവമാറ്റവുണ്ടാകുന്നില്ല. മരണദൂതന് നമ്മെത്തേടിയെത്തുന്നതിന് മുമ്പൊരു സ്വയം വിചാരണക്ക് വിധേയമാവേണ്ടിയിരിക്കുന്നു.
ചിന്തനീയമായ പോസ്റ്റ്. മരണത്തെ കുറിച്ചുള്ള ഓര്മ നമ്മിലെ നമ്മെ ഉണര്‍ത്തണം. മരണത്തെ അഭിമുഖീകരിക്കും മുമ്പ് ദൈവമാര്‍ഗത്തില്‍ ചെയ്യാനുള്ളത് ചെയ്തിരിക്കണം. പറയാനുള്ളത് പറഞ്ഞിരിക്കണം. എഴുതാനുള്ളതും തഥൈവ. മരണം നമുക്കൊന്നിനും വിലങ്ങു തടിയല്ലെന്ന തിരിച്ചറിവും 'കയ്പ്പായി തോന്നിയാലും സത്യം പറയണം' എന്ന പ്രവാചക വചനവും ഓര്‍മകളില്‍ ഉണ്ടാവണം. പ്രാര്ത്ഥനയിലെപ്പോഴും തികഞ്ഞ വിശ്വാസിയായി, ധീരനായി സത്യത്തിനു വേണ്ടി രക്തസാക്ഷ്യം നേടാന്‍ തേട്ടമുണ്ടാവണം.
Good one Ikka....!
ഈമാനോടുകൂടി ജീവിക്കാനും മരിക്കാനും ഭാഗ്യമുണ്ടാവട്ടെ!
മരണം! നിത്യ സത്യം!
നാമെല്ലാം എല്ലായ്പ്പോഴും ഓര്‍ക്കേണ്ടതും
നിര്‍ഭാഗ്യവശാല്‍
എല്ലായ്പ്പോഴും മറക്കുന്നതുമായ ഒരു വിഷയമാണിത്...
നമ്മെ എല്ലാവരേയും
സര്‍വ്വ ശക്തന് കാത്തുരക്ഷിക്കട്ടെ...
ആമീന്‍!
ഹോ ചിരിച്ചുകൊണ്ടാണ് വായിക്കാൻ തുടങ്ങിയത്. വല്ലാതെ വിഷമിപ്പിച്ചു.
താനാണ് ഏറ്റവും വലിയ പണ്ഡിതൻ എന്ന തോന്നലുണ്ടാകുന്നവർക്ക് മരണഭയമൊന്നും ഒരിക്കലും ഉണ്ടാവില്ല ബഷീറേ.
മരണത്തെ ഭയക്കാതെയും പുഞ്ചിരിയോടെയും സ്വീകരിക്കണമെങ്കിൽ അതിന്റെയെല്ലാം ഉടയവനായ റബ്ബിനു വഴിപ്പെടണം..... നമ്മെയെല്ലാവരെയും അല്ലാഹു അവനെ സ്നേഹിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്ന മുഹ്സിനീങ്ങളിൽ പെടുത്തട്ടേ....ആമീന്‍...... എല്ലാ വിശ്വാസികളൂം പരസ്പരം മറ്റുള്ളവർക്കു വേണ്ടി പ്രാറ്ത്ഥിക്കുക............
മരണമെന്ന യാഥാർത്ഥ്യം മറന്നു കോണ്ടുള്ള ജീവിതം പരിശീലിക്കുകയാണ് ലോകം ഇന്ന്.
നല്ല പോസ്റ്റ്.
എല്ലാവരിലും വീണ്ടുവിചാരം ഉണ്ടാക്കുന്ന പോസ്റ്റ്.
തിരിച്ചുവരവില്‍ സന്തോഷം! മനസ്സില്‍ കുറേ ചിന്തകള്‍ക്ക് വഴിതുറന്നൂ ഈ എഴുത്ത്..
മരണമെന്ന ഭയത്തെ ഇല്ലാതാക്കാന്‍ മനുഷ്യന് വഴികള്‍ തേടിക്കൊണ്ടിരിക്കയാണ് ഇപ്പോള്‍.
> പാർത്ഥൻ,
ആദ്യമായി അഭിപ്രായമറിയിച്ചതിൽ ആദ്യമായി സന്തോഷം അറിയിക്കട്ടെ.
മരണഭീതിയിൽ ഒന്നും മിണ്ടാതെ നിഷ്ക്രിയനായി ജീവിക്കണമെന്നല്ല. പറയുന്നതിനും പ്രവർത്തിക്കുന്നതിനും എല്ലാം ഒരു നിയന്ത്രണം വേണമെന്നുമാത്രം. താങ്കൾ എഴുതിയ പോലെ പെട്ടെന്നുള്ള മരണങ്ങളും അപകട മരണങ്ങളും വർദ്ധിച്ചതിനാൽ ഇന്നാ വാർത്തകൾ ഒരു ചലനവും നമ്മിൽ സൃഷ്ടിക്കാതായിരിക്കുന്നു.
> ആറങ്ങോട്ടുകര മുഹമ്മദ്
കാലത്തിനൊത്ത് കോല കെട്ടുന്ന ഒഴുക്കിൽ പൊങ്ങു തടി പോലെ ഒഴുകുന്നവരാണധികവും ഇന്ന്. അഭിപ്രായത്തിനു നന്ദി
> കാസിം തങ്ങൾ
മരണമെന്ന യാഥാർഥ്യത്തെ കുറിച്ച ചർച്ച ചെയ്യുന്നത് തന്നെ അരോചകമായിരിക്കുന്നു നമുക്ക്. തങ്ങൾ എഴുതിയ പോലെ സ്വയം വിചാരണ തന്നെ ഉത്തമം. നന്ദി
> ശ്രദ്ധേയൻ
പറയാനുള്ളത് പറയുകയും പ്രവർത്തിക്കാനുള്ളത് പ്രവർത്തിക്കുകയും തന്നെ വേണം. തീർചയായു, പക്ഷെ അതിനൊരുങ്ങുന്നതിനു മുന്നെ രണ്ട് വട്ടം നാം ആലോചിക്കേണ്ടിയിരിക്കുന്നു. അതിന്റെ ശരിയും തെറ്റിനെയും പറ്റി. മരണമെന്ന യാഥാർത്ഥ്യത്തിനു ശേഷമുള്ള ശാശ്വതമായ ജിവിത വിജയത്തിനായി. സത്യത്തിനായി നില നിൽക്കാൻ കഴിയട്ടെ.. അഭിപ്രായത്തിനു നന്ദി
> Pranavam Ravikumar a.k.a. Kochuravi
വായനയ്ക്കും നല്ല വാക്കുകൾക്കും വളരെ നന്ദി
> അലി,
വായനയ്ക്കും പ്രാർത്ഥനകൾക്കും നന്ദി
> വാഴക്കോടൻ
ആ നിത്യ സത്യത്തെ ഇന്നല്ലെങ്കിൽ നാളെ നേരിടേണ്ടി വരുമെന്ന ചിന്ത നമ്മുടേ ജിവിതത്തിൽ ഉണ്ടായിരിക്കട്ടെ. നന്ദി
> നൌഷാദ് അകമ്പാടം
മരണമെന്ന ശാശ്വത സത്യത്തെ മറക്കാതിരിക്കാം.
അഭിപ്രായത്തിനു നന്ദി
> ഗീത,
എല്ലാ ചിരിയും നിലക്കുന്ന സന്തോഷം മുറിക്കുന്ന അവസരമായി മരണം കടന്നു വരുന്നത് എപ്പോഴാണെന്നറിയില്ലല്ലോ ചേച്ചീ...
തനിക്കു വിവരമില്ല എന്ന വിവരമുണ്ടായിരിക്കുന്നതാണ് ഏറ്റവും വലിയ വിവരം.
അഭിപ്രായത്തിനു നന്ദി
> jihadudheen
നല്ല വാക്കുകൾക്കും പ്രാർത്ഥനയ്ക്കും വളരെ നന്ദി
അല്ലാഹു സ്വീകരിക്കട്ടെ.
> യൂസുഫ്പ
ജീവിതം ഇവിടെ തീരുമെന്നതിനാൽ അത് ആവോളം ആസ്വദിക്കുക അതിനെന്ത് വഴിയും സ്വീകരിക്കുക. അതായിരിക്കുന്നു ഇന്നിന്റെ മുഖമുദ്ര
അഭിപ്രായത്തിനു നന്ദി
> തെച്ചിക്കോടൻ
നല്ല വാക്കുകൾക്ക് വളരെ നന്ദി
> ബൈജു സുൽത്താൻ
ചിന്തകളുടെ സ്ഫുരണമുയർത്തി പരസ്പരം നന്മ പങ്ക് വെക്കുന്നവരാവാം നമുക്കേവർക്കും. ഇവിടെത്തിയതിലും വളരെ സന്തോഷം
> പട്ടേപാടം റാംജി
ശരിയാണ്. പക്ഷെ എല്ലാം പരാജയത്തിന്റെ പാതയിലാണവസാനിക്കുക.
അഭിപ്രായത്തിനു വളരെ നന്ദി
കടം ചോദിച്ചത് തരാം ,പ്രശ്നമൊന്നും ഉണ്ടാക്കല്ലേ ..പിന്നെ .
മരണത്തെ ഭയക്കേണ്ട കാര്യമുണ്ടോ ഉണ്ണീ? ജീവനുണ്ടെങ്കില്‍ മരണമെന്നത് സുനിക്ഷിതം അല്ലെ , അത് അടുത്ത നിമിഷമാണോ
നാളെയാണോ നാല്‍പ്പതു കൊല്ലം കഴിഞ്ഞാണോ എന്നായാലും നമ്മള് തയ്യാറായി ഇരിക്കുക ,അത്ര തന്നെ ..താന്‍ ചെയ്തത് തെറ്റുകള്‍ ആണെന്ന് ബോധ്യമുള്ളവര്‍ പശ്ചാതാപിച്ചാല് അവര്‍ക്ക് നല്ലത് .ദൈവം മനസ്സ്കൊള്ളെ നോക്കുന്നവനാനെന്നാനല്ലോ നമ്മള് പഠിച്ചു വെച്ചിട്ടുള്ളത് ! മനസ്സ് നന്നാക്കുക , വഴിയെ എല്ലാം നന്നായിക്കോളും,
അത്ര തന്നെ ,പോരെ !
നല്ലോണം വാലും തലയുമുള്ള നുറുങ്ങ്...!
മരണമെന്ന യാഥാർത്ഥ്യം രുചിക്കുന്നതിനു മുന്നെ ചെയ്യാനുള്ളത് മുഴ്വൻ ചെയ്ത് തീർക്കാനാണല്ലോ എല്ലാവരും ദൈവത്തിൽ അഭയം തേടുന്നത്...അല്ലേഭായ്
എന്തുതന്നെയായാലും വിധിച്ചതേ വരൂ...
ഞാൻ നാളെ മരിച്ചുപോകും എന്നുള്ളതുകോണ്ട് ഒന്നും പറയുന്നില്ല
എത്രയോ അനുഭവങ്ങള്‍ ! എന്നിട്ടും ഇവിടം വിട്ടു പോകുന്ന കാര്യം ചിന്തിക്കാനേ ആര്‍ക്കും നേരമില്ല..നല്ല പോസ്റ്റ്, ഒരു reminder !
വാലും തലയുമില്ലാത്ത ചിന്തകളെന്ന് പറഞ്ഞ് തള്ളാന്‍ പറ്റില്ല ബഷീര്‍ക്കാ.
സത്യം തന്നെയാണ് പറഞ്ഞത് മുഴുവനും. അടുത്ത നിമിഷം എന്തു സംഭവിയ്ക്കും എന്ന യാതൊരൂഹവുമില്ലാതെ തന്നെ നമ്മളെല്ലാം ഭാവിയെ പറ്റി ചിന്തിച്ച് വ്യാകുലപ്പെടുന്നു...
'താൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ആരോപിക്കുന്നതുമെല്ലാം എന്തിനു വേണ്ടി യാണെന്ന് നെഞ്ചിൽ കൈ വെച്ച് ഒരു നിമിഷം ശാന്തമായി ആലോചിക്കാൻ നമ്മിൽ എത്ര പേർ സമയം കണ്ടെത്തുന്നു ?'
ഇപ്പറഞ്ഞത് മാത്രമെങ്കിലും ചെയ്യാന്‍ നമ്മളെല്ലാം ശ്രമിയ്ക്കുന്നുണ്ടോ എന്ന് പോലും സംശയം!
> സിദ്ധിക്ക,
> മുരളീ മുകുന്ദൻ ബിലാത്തിപട്ടണം
> പാവപ്പെട്ടവൻ,
> simple and delicious
> ശ്രീ
എല്ലാവരുടെയും കമന്റുകൾ വായിച്ചു. ഇവിടെ എത്തിയതിലും അഭിപ്രായം അറിയിച്ചതിലും വളരെ നന്ദി. ഓരോരുത്തർക്കും വേവ്വെറെ മറുപടി എഴുതാൻ കഴിയാത്തിതിൽ ക്ഷമിക്കുക
മരണം, അത് അനിവാര്യം
കര്‍മ്മം അത്യനിവാര്യം
ഉസ്താദ് തലയില്‍ മുണ്ടിട്ട് നടക്കാണെന്നാണല്ലോ കേട്ടത്. എപ്പോ എറങ്ങി. പള്ളി പണി തൊടങ്ങിയാ.
അവിടെ ഉത്തരം മുട്ടി പാഞ്ഞിട്ട് ഇവിടെയാ കണ്ടത്. അതോണ്ട് ചോദിച്ചതാ. ബെഷമിക്കണ്ട.
bashiriyan nurungukal nannayittunde. pine ee khan pothankodinodu paranju ente bloginum naloru thalakkettu oppikkamo??? ;)
>>ബുദ്ധിയിലില്ല്ലാത്തതൊന്നുമില്ലെന്ന് വിമ്പു പറയുന്നു. മറ്റുള്ളവരെല്ലാം വിവരം കെട്ടവർ.. താൻ മാത്രം യോഗ്യൻ എല്ലാം തികഞ്ഞവൻ… നല്ലത് ഉപദേശിച്ചാൽ പരിഹാസം മാത്രം പ്രതിഫലം.. ആദരവ് എന്നത് അവന്റെ നിഘണ്ടുവിൽ ഇല്ല. സ്വന്തം മാതാപിതാക്കളും ഗുരുനാഥന്മാരും പണ്ഡിതരുമെല്ലാം വിവരം കെട്ടവർ.<<
ശരിയാണ് ബഷീര്ക...എല്ലാം തന്റെ ബുദ്ധിക്കും യുക്തിക്കും പാകമാകണമെന്നു വാശിപിടിക്കുന്ന ഒരുപാട് പേര്...നമ്മെക്കാളും എത്രയോ ജീവിത പരിചയമുള്ള മാതാപിതാക്കളെയും ഗുരുനാധന്മാരെയും സമൂഹത്തിലെ ഉന്നതരെയും കേവല യുക്തിയുടെ പേരില്‍ വെല്ലുവിളിക്കുന്നവര്..പാരമ്പര്യത്തെയും പൂര്‍വിക സരണിയെയും തള്ളിപ്പറഞ്ഞു മറ്റുള്ളവരുടെ കയ്യടി മേടിക്കാന്‍ പാട് പെടുന്നവര്‍...പറഞ്ഞതും പ്രവര്തിച്ചതുമെല്ലാം അബദ്ധമാണെന്ന് ബോദ്യപ്പെട്ടാലും അതില്‍ തന്നെ കടിച്ചു തൂങ്ങുന്നവര്‍.....ഇവര്‍ക്കൊക്കെ സത്യം ബോധ്യപ്പ്ടും മലകുല്‍ മൌത്ത് കണ്മുന്നില് എത്തുമ്പോള്‍...പക്ഷേ അപ്പോഴേക്കും സമയം ഒരുപാട് വൈകിയിരിക്കും...
ഈ ഭൂമിയിൽ മനുഷ്യൻ വെറും നിസ്സാരനാണ്.എന്നാൽ അവന്റെ അഹന്ത ഒരിക്കലും അവസാനിക്കില്ല.
പക്ഷേ മരണം അവന്റെ സർവ്വതും ഒറ്റ നിമിഷം കൊണ്ട് അവസാനിപ്പിക്കുന്നു.
നല്ലത് പറഞവരും പ്രവർത്തിച്ചവർക്കും മരണമില്ല.അവരുടെ മരണ ശേഷവും അവർ ജന മനസ്സുകളിൽ വീണ്ടും ജീവിക്കുന്നു.
ചിന്തിപ്പിക്കുന്ന പോസ്റ്റ്.
“രുചി“ അറിയും മുമ്പ് "ശെരി" അറിയാൻ നമ്മെ അല്ലാഹു തുണക്കട്ടെ (ആമീൻ)
അതേ...വളരെ സത്യം
> കൂതറHashimܓ,
> കുല്ഫക്കാര് ,
> cRAZY aNU ,
> Ibnu Saeed said,
> ഭായി,
> പള്ളിക്കരയിൽ,
> Areekkodan | അരീക്കോടന്‍,
എല്ലാവരുടെയും അഭിപ്രായത്തിനും വായനയ്ക്കും വളരെ നന്ദി.
നുറുങ്ങുകളിൽ പുതുതായി എത്തിയ
cRAZY aNU & > Ibnu Saeed എന്നിവർക്ക് നന്ദിക്ക് മുന്നെ സുസ്വാഗതവും :)
@ cRAZY aNU
പോത്തൻ കോടിനെ ഞാനു അന്വേഷിച്ചു തുടങ്ങിയിട്ട് കുറെയായി .ബ്ലോഗിൽ കാണാനില്ലായിരുന്നു. തിരിച്ച് വന്നിട്ടുണ്ടോന്ന് നോക്കാം. അദ്ധേഹത്തിന്റെ ബ്ലോഗ് വിസിറ്റ് ചെയ്ത് ഐഡിയിൽ ഒരു മെയിൽ അയക്കുക. സഹായിക്കും :) ആശംസകൾ
@ കുൽഫക്കാർ,
ഒരു വെഷമവുമില്ല. പള്ളിപ്പണി ഉടനെ തുടങ്ങും. നമ്മുടെയൊക്കെ അവസന വീട് പണി (ഖബർ) എന്നായിരിക്കുമെന്ന് ഒരു നിശ്ചയവുമില്ല.
ചിരിപ്പിക്കുമെന്നു വിചാരിച്ച് തുടങ്ങിയിട്ട് സെന്്റ്റി അടിപ്പിച്ചുക്കളഞ്ഞു !! ;-( ~
ഈ ബ്ലോഗ് എനിക്ക് പോസ്റ്റ് ചെയ്യാൻ കഴിയുമോ ? എന്നെനിക്ക് നിശ്ചയമില്ല. അതിനൊരു ഉറപ്പ് ആർക്കും തരാനാവില്ല. പക്ഷെ മനുഷ്യൻ കൂടുതൽ അഹങ്കാരിയായികൊണ്ടിരിക്കുന്നു. അവൻ അറിയാത്തതിന്റെ ശത്രുവായിതീരുന്നു. ......... ഈ കമെന്റു വീണ്ടും വായിക്കാന്‍ എനിക്കാകുമെന്നു ഒരുറപ്പുമില്ല.... ഇതൊരു വ്യകത്തിയും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും...
> vadakkanachaayan
> ഉമ്മു അമ്മാര്‍
ഇവിടെ എത്തിയതിലും അഭിപ്രായം അറിയിച്ചതിലും വളരെ നന്ദി
ഈ ആഴ്ച്ചയിലെ ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ ഈ കഥയുടെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ ബഷീർ ഭായ്
https://sites.google.com/site/bilathi/vaarandhyam
thaankalude kurippu theerchayaayum chintharham thanne ,kullu nafsin dhayikkathul mauth. ennanallo.alle,? by kaakkappully
ജനിച്ചാല്‍ ഒരുനാള്‍ മരിക്കും ..
> മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM
വളരെ സന്തോഷം.ഞാൻ കണ്ടിരുന്നു. വൈകിയ മറുപടിക്ക് സോറി..
> INTIMATE STRANGER
അത് ഉറപ്പ് തന്നെ :( പക്ഷെ എപ്പോൾ എവിടെ എന്ങിനെ എന്ന് ആർക്കും പ്രവചിക്കാനാവില്ല..
ഇവിടെ വന്നതിനും വായിച്ച് അഭിപ്രായം അറിയിച്ചതിലും വളരെ നന്ദി..
=================
പ്രിയരെ,
ഏറെ കാലമായി പൊടിപിടിച്ച് കിടക്കുന്ന ബ്ലോഗിൽ ഒരു ചിന്ന പോസ്റ്റ് ..
എനിക്കിട്ട് തന്നെ ആയിക്കൊട്ടെ തുടക്കം..
ഗൾഫുകാരന്റെ സേ(ഷേ)വിംഗ്സ്
വായിക്കുക...അഭിപ്രായിക്കുക
sorry for repeatation
നല്ല പോസ്റ്റ്.
> kARNOr(കാര്ന്നോര്)
വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി
മരണം കള്ളനെ പോലെ വരുമെന്ന് ബൈബിള്‍.
ജനനം മുതല്‍ നിത്യസത്യമായി കൂടെ നിഴല്‍ പോലെയുള്ളത്
മരണം മാത്രമാണ്.
നല്ല വിഷയം നന്നായി അവതരിപ്പിച്ചു.
> മാണിക്യം
ചേച്ചി , വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി
Post a Comment