Wednesday, September 15, 2010

കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത് !

അതിശൈത്യത്തിലും അത്യുഷ്ണത്തിലും , അരയും തലയും മുറുക്കി അതിർത്തി കാത്ത്
നാടിന്റെ മാനം കാത്ത് നാട്ടുകാരുടെ ജീവൻ കാത്ത് ,ശത്രുവിന്റെ വെടിയുണ്ട നെഞ്ചിൽ വാങ്ങി
മൃത്യവിന്റെ കരങ്ങളിലും മുഴങ്ങിയ ‘ജയ്ഹിന്ദ്‘ ! വിളികൾ...
പകരം നാം നൽകിയതോ !
ഞെട്ടലുകൾ ...പ്രസ്താവനകൾ, പിന്നെ മൂവർണ്ണക്കളറിലൊരു പെട്ടി
മാനത്തേക്കഞ്ചാറു വെടി !


മദ്യം മോന്തി പള്ളവീർത്ത് ,കുടലു ചീഞ്ഞ് കരള് വെന്ത്
വഴിയിലും വയലിലും ചത്തൊടുങ്ങുന്നവർ..അവർക്കായ്
നാടിന്റ രോദനം ,നാടുവാഴികളുടെ ആദരം പിന്നെ
നികുതിപ്പണം കൊണ്ട് തുലാഭാരം

മദ്യം കൊടുത്ത് മയക്കി, ജീവൻ വാങ്ങി ,സമ്പാദിച്ച കോടികൾക്കും കോടിപതികൾക്കും
കോട്ടമേതുമില്ലാതെ സുഖവാസവും..

കൊടുക്കാമിവർക്കുമൊരു ‘പട്ടം’ ,പ്രചോദനമാകട്ടെ മറ്റ് കുടിയ(യാ)ന്മാർക്കും

വൈകിട്ടെന്താ പരിപാടി ?
“കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് ,കള്ളടിച്ച് ചാവുന്നതെന്ന് ” !

എത്ര കുടുംബങ്ങളനാധമാകിലും, എത്ര ബന്ധങ്ങളറുത്ത്മാറ്റപ്പെട്ടാലും, എത്ര ശവങ്ങൾ പുഴുവരിച്ചാലും, എത്ര സഹോദരിമാർ കണ്ണുനീരുകൊണ്ട് കലം കഴുകിയാലും,
കിട്ടുന്ന വരുമാനത്തിന്റെ സ്റ്റാറ്റിസ്റ്റിക്സിൽ പോകുന്ന ജീവനുകൾക്കെന്ത് വില കൂ‍ട്ടരെ !


കുടുംബങ്ങളുടെ തകർച്ചയ്ക്കും ,അക്രമങ്ങളുടെ അതിപ്രസരത്തിനും, സർവ്വ വിധ തിന്മകളുടെയും പ്രചോദനവുമായ മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും ഉപയോഗം കൊണ്ട് ജീവിതം നശിപ്പിക്കുന്നവർ നേടുന്നതെന്ത് ? രോഗവും അകാലമൃത്യുവുമല്ലാതെ !
നേടി കൊടുക്കുന്നതെന്ത് ? തീരാ നഷ്ടവും ദു:ഖവുമല്ലാതെ !

ഇനിയും കണ്ണുതുറക്കാത്ത ജനതയും കണ്ണടച്ച് പിടിച്ച അധികാരികളും വാഴുന്ന നാട്ടിൽ
ഇനിയുമേറേ വീഴാനിരിക്കുന്നു മർത്യൻ ,
മദ്യം മോന്തി മദോന്മത്തരായി മരണത്തിന്റെ വഴിയിൽ നിന്ദ്യനായി !

ഇനിയെന്താ പരിപാടി ?
വിദ്യാലയമാം ഉദ്യാനത്തിൽ മദ്യ ഷാപ്പ് തുറക്കാം..! ഉച്ചക്കഞ്ഞിക്ക് പകരം നൽകാൻ
ഉത്തമമായത് വേറെയുണ്ടോ ഈ ഉലകിൽ ?
കുടിച്ച് വളരട്ടെ ഭാവി വാഗ്ദാനങ്ങൾ, നുരകൊണ്ട് നിറയട്ടെ ഖജനാവുകൾ
ഒഴിവാക്കാം ഉപരിപഠനത്തിന്റെ ഉത്കണ്ഡകൾ.. പിറക്കട്ടെ ഉത്തമ സാഹിത്യ രചനകളും


വൈകിട്ടെന്താ പരിപാടി ?
“കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് ,കള്ളടിച്ച് ചാവുന്നതെന്ന് ” !

45 comments:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇനിയെന്താ പരിപാടി ?

ചെറുവാടി said...

എന്താ ച്ചെയ്യ ..................?
ദുരന്തം.പിന്നെ നഷ്ടപരിഹാരം
അന്വോഷണം, അതും ജഡീഷ്യ ല്‍.
വീണ്ടും ദുരന്തം. അന്വോഷണം, നഷ്ടപരിഹാരം, ചാനല്‍ ഡിബേറ്റ്.
ഒരു മണിച്ചന്‍ നിര്‍ത്തുന്നിടത്ത് ഒരു ദ്രവ്യന്‍ തുടങ്ങുന്നു
ഒരു സര്‍ക്കാര്‍ ചെയ്യാതെ പോകുന്നത് പിന്നാലെ വരുന്നവരും ആവര്‍ത്തിക്കുന്നു.

ശ്രീ said...

ചെറുവാടി മാഷ് പറഞ്ഞതിനോട് അനുകൂലിയ്ക്കുന്നു...

അലി said...

സര്‍ക്കാരിനെ “താങ്ങി”നിറുത്തുന്ന മദ്യപാനികള്‍ക്ക് നമോവാകം! മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന ബോര്‍ഡിനു താഴെ കലക്കിവെച്ചിരിക്കുന്ന “ദ്രവ്യ”ങ്ങളൊക്കെ ഊറ്റിക്കുടിച്ച് ആത്മഹത്യ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം! ആനന്ദലബ്ദിക്കിനിയെന്തുവേണം?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> ചെറുവാടി,

ശരിയാണ് താങ്കൾ പറഞ്ഞത്, ഇന്ന് കല്ലെറിയുന്നവർ നാളെ അതിന്റെ വക്താക്കൾ..!

അഭിപ്രായത്തിനു നന്ദി


> ശ്രീ,


നന്മകളിലുള്ള യോജിപ്പിന് നന്ദി.
വായനയ്ക്കും


> അലി,


ഇവിടെ ആദ്യമായാണെന്ന് തോന്നുന്നു. സുസ്വാഗതം നുറുങ്ങുകളിലെക്ക്

എന്ത് ചെയ്യാം ഭായ്, തിരിച്ചറിവ് നഷ്ടപ്പെട്ടജനതയെയാണ് ഇവർക്കാവശ്യം..

അഭിപ്രായത്തിനു നന്ദി

പേടിരോഗയ്യര്‍ C.B.I said...

എന്നാ ചെയ്യാനാ ബഷീര്‍ ജീ ഓരോ ദുരന്തം കഴിയുമ്പോഴുമുണ്ടാകുന്ന ഒച്ചയും ബഹളവുമെല്ലാം ക്ഷിപ്രം കെട്ടടങ്ങുകയും അടുത്തദുരന്തം വരുത്തിവെക്കാന്‍ വേണ്ടി മത്സരിച്ചു കുടിക്കുകയും ചെയ്യുന്നു ( ഇതിനു പരിഹാരം മാത്രം കാണുന്നില്ല നാലഞ്ചു ഞെട്ടലുകള്‍ രേഖപ്പെടുത്തി നഷ്ടപരിഹാരവും നല്‍കി അടുത്ത കള്ളലൈസന്‍സ് ഉടനേ പാസ്സാക്കുകയല്ലേ ? ഏതു സര്‍ക്കാര്‍ വന്നാലും!!) ചാരായം നിറുത്തലാക്കിയതല്ല നിറത്തിലാക്കിയതാണെന്നു പണ്ടാരോ പറഞ്ഞ ഒരു തമാശ ഇവിടെ പ്രസക്തമാണ്‍് :)

പട്ടേപ്പാടം റാംജി said...

എന്ത് ചെയ്യാം.
കലികാലം എന്നല്ലാതെ എന്ത് പറയാന്‍.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ പരിപാടികൾ ചക്രം തിരിയുന്ന പോലെ കറങ്ങിക്കൊണ്ടിരിക്കും(ചെറുവാടി പറഞ്ഞ പോലെ)..
പിന്നെ ബിലാത്തിമലയാളിയിൽ എത്തിപ്പെട്ടതിന് അഭിനന്ദനങ്ങൾ ... കേട്ടൊ ഭായ്

അനില്‍കുമാര്‍. സി.പി. said...

വാക്കുകളിലെ അമര്‍ഷം, നിസ്സഹായത ഒക്കെ മനസ്സിലാവുന്നു, പക്ഷേ ...!!!

Pranavam Ravikumar a.k.a. Kochuravi said...

I have posted comment for your latest post here in this blog... Please check as soon as your time permits...

http://enikkuthonniyathuitha.blogspot.com/


Thanks!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> പേടിരോഗയ്യര്‍ C.B.I ,

>ചാരായം നിറുത്തലാക്കിയതല്ല നിറത്തിലാക്കിയതാണെന്നു പണ്ടാരോ പറഞ്ഞ ഒരു തമാശ ഇവിടെ പ്രസക്തമാണ്‍് :) <

സത്യത്തിൽ ഈ തമാശകൾ തന്നെയാ നടക്കുന്നത് രസികൻ എന്ന പേടിരോഗയ്യരേ :)

രാഷ്ട്രീയക്കാർക്കിതെല്ലാം ഓരോ നേരം‌പോക്കുകളല്ലേ.. ഇനി ഉപവാസമുണ്ടകും..കൊളസ്ട്രോളൊക്കെ ഒന്ന് കുറയ്ക്കാൻ !> പട്ടേപ്പാടം റാംജി ,


കാലമല്ല ഭായ്, മനുഷ്യന്റെ കരങ്ങളാണി ദുരന്തങ്ങൾക്കെല്ലാം പിന്നിൽ. കാലമാകുന്ന സത്യം എല്ലാറ്റിനും സാക്ഷി..


> മുരളീമുകുന്ദൻ ബിലാത്തിപട്ടണം ,


ഹ്മം.. ഈ കറക്കത്തിനിടയിൽ അങ്ങിനെ കൊഴിഞ്ഞ്കൊണ്ടിരിക്കുന്നു ജീ‍വിതങ്ങൾ.. ഒന്ന് ചീഞ്ഞ് മറ്റൊന്നിനു വളമായികൊണ്ട്... അല്ലേ !


ഓ.ടോ:
അഭിനന്ദനങ്ങൾക്ക് നന്ദി :)
താങ്കളുടെ ബ്ലോഗിൽ നിന്നാണ് ബിലാത്തി എന്ന പേര് ആദ്യം പരിചയപ്പെടുന്നത്.ഇപ്പോൾ നിങ്ങളോടൊപ്പം കൂടാൻ കശിഞ്ഞതിൽ സന്തോഷം. ബിലാത്ത് ലിങ്ക് ഇവിടെ കൊടുത്തിട്ടുണ്ട്


> അനില്‍കുമാര്‍. സി.പി

ഇവിടെ ആർജ്ജവമുള്ള ഒരു ഭരണകൂടമാണ് വേണ്ടത് അതിനിനി എത്ര കാലം കാക്കണം ? വരുന്നവരെല്ലാം ആരു ചത്താലും പോക്കറ്റ് വീർക്കണമെന്ന് മനസ്ഥിതി വെച്ച് പുലർത്തുന്നവരായാൽ എന്ത് ചെയ്യാം !


> Pranavam Ravikumar a.k.a. Kochuravi

താ‍ങ്കളുടെ കമന്റ് ബ്ലോഗിൽ എഴുതിയ വിലയിരുത്തൽ വായിച്ചു. അത് ഇവിടെ ഞാൻ കോപ്പി ചെയ്യുകായാണ്.

==========


ഇന്നത്തെ അവസ്ഥയെ വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു...

"ആര്‍ക്കാ നഷ്ടം.... ചാവുന്നവന്റെ കുടുംബത്തിനു.... അതിനു ഞങ്ങള്‍ക്ക് എന്താ?" ഇതാണ് നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ ഭാവം... വലിയൊരു പുഷ്പ ചക്രം വെച്ചിട്ടോ, ആകാശത് രണ്ടു വെടി പൊട്ടിച്ചിട്ടോ എന്ത് കാര്യം.... കരയുന്ന ഈ നാട്ടുകാര്‍ എത്ര ദിവസം കരയും? ഇതിന്റെ പേരില്‍ അന്വേഷണം, അതിന്റെ പേരില്‍ കുറെ കൈക്കൂലി, പിന്നീട് ഫയല് പൊടിയടിക്കുമ്പോള്‍ സ്റ്റോറിലേക്ക് ഒരേറ്... ഇതാണല്ലോ നമ്മുടെ രീതി....

ഇനി ജനത കണ്ണ് തുറക്കുന്നത്... ഇവര്‍ക്കത് നേരത്തെ ആകാമായിരുന്നു.... ആദ്യമായിട്ടല്ലലോ ഇത് നാം കാണുന്നത്.... അപ്പോള്‍ ജനതയും തയാറല്ല, ഈ ശീലം വിടാന്‍... എങ്കില്‍ ഇത് തുടരട്ടെ....അല്ലാതെന്തു ചെയ്യാനാ...???

നമ്മള്‍ നിസ്സഹായര്‍... ഒന്നുകില്‍ കുടിക്കുന്നവന്‍ നന്നാവണം... അല്ലെങ്കില്‍ കൊടുക്കുന്നവന്‍ നന്നാവണം....

ആശംസകള്‍

Posted by Pranavam Ravikumar a.k.a. Kochuravi at 20:08ഈ വിലയിരുത്തലുകൾക്ക് വളരെ നന്ദി.

ശ്രദ്ധേയന്‍ | shradheyan said...

ഗാന്ധിയന്‍ മദ്യവും മാര്‍ക്സിയന്‍ മദ്യവും ഉല്‍പാദിപ്പിക്കുന്നത് ഒരേ ദ്രവ്യന്മാര്‍! മണിച്ചന്‍മാരെ മണിയടിക്കാതെ അധികാരം കിട്ടില്ലെന്നുറപ്പിക്കുന്നെടത്ത് തുടങ്ങുന്നു അവിശുദ്ധ ബന്ധം. കുടിയന്മാര്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുക്കാത്ത പാര്‍ട്ടിക്കാര്‍ ചെങ്കൊടിയേന്തി ചെത്തുകാര്‍ക്ക് മുമ്പേ നടക്കുമ്പോഴും, ഗാന്ധിയന് കള്ളുകച്ചവടം അനുവദനീയമാണെന്ന് ഫത്‌വ നല്‍കുന്നത് കാണുമ്പോഴും നമ്മള്‍ പാവം കഴുതകള്‍ എന്നാ ചെയ്യും? മഹാനടന്റെ പിറകെ കൂടി വൈകീട്ടത്തെ പരിപാടി വിജയിപ്പിക്കാം. കലികാലം!!

തെച്ചിക്കോടന്‍ said...

ഇനിയിപ്പോള്‍ ഈ പാരിതോഷങ്ങള്‍ തന്നെ പ്രചോദനങ്ങളാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇടതും വലതും പക്ഷങ്ങള്‍ 'മദ്യ'പക്ഷത്ത്‌ ആയതുകൊണ്ട് വലിയ പ്രതീക്ഷകള്‍ വേണ്ട.

Kalavallabhan said...

തെച്ചിക്കോടൻ പറഞ്ഞതിനോട് യോജിക്കുന്നു.
ഇടതു വലതു ഇപ്പോൾ മദ്യത്തിൽ നില്ക്കുന്നു.

shereefsinan said...

i agree with u

MyDreams said...

:)

പാര്‍ത്ഥന്‍ said...

നമ്മുടെ സർക്കാരിന്റെ മദ്യ നയം മാറ്റാതെ വെറുതെ മദ്യ വ്യവസായികളെ കുറ്റപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. കൂടുതൽ ലാഭം കിട്ടുന്നിടത്താണ് കൂടുതൽ കൃത്രിമം ഉണ്ടാകുക. ജീവൻ രക്ഷാമനുന്നുകളെപ്പോലെ നല്ല മദ്യം വിലകുറച്ച് സർക്കാർ സാധാരണ ജനങ്ങൾക്ക് ലഭിക്കാൻ വേണ്ട സംവിധാനം ചെയ്യട്ടെ.

തെങ്ങിൽ നിന്നും കിട്ടുന്ന നീര്‌ വിറ്റിട്ടല്ല ഈ തുക തിരിച്ചു പിടിക്കുന്നത് എന്ന് ഒരു കള്ള് ഷാപ്പ് ലേലം ഉറപ്പിക്കുമ്പോൾ സർക്കാരിനും എക്സൈസ് ഉദ്യോഗസ്ഥനും അറിയാം.

അപ്പോൾ ആരാ ഇതിലെ കുറ്റക്കാർ. സർക്കാരോ, മദ്യവ്യവസായിയോ, കള്ളുകുടിയന്മാരോ.

Sureshkumar Punjhayil said...

Basheere, Innu vaikeettentha paripaady...!

manoharam, Ashamsakal...!!!

പള്ളിക്കരയില്‍ said...

ചാലക്കുടിക്കാരെ വെട്ടിച്ച് കരുനാഗപ്പള്ളിക്കാർ കോപ്പ നിറച്ചതും കപ്പ് കൊണ്ടുപോയതും ലീഡിങ്ങ് ന്യൂസായിരുന്നല്ലോ. മദ്യത്തിന്റെ ലഹരിയും ധനത്തിന്റെ ലഹരിയും അധികാരത്തിന്റെ ലഹരിയും കൈകോർക്കുന്നിടത്ത് മാലാഖമാർ അറച്ചു നിൽക്കുകയും ചെകുത്താന്മാർ ഇരച്ചു കയറുകയും ചെയ്യുന്നത് അതീവസ്വാഭാവികം. അതിന്റെ ദുരന്തഫലങ്ങളും... സാമൂഹിക നന്മ കാംക്ഷിക്കുകയും ലക്ഷ്യമാക്കുകയും ചെയ്യുന്ന രചനയ്ക്ക് നന്ദി ബഷീർ ഭായ്..

Abdulkader kodungallur said...

പ്രിയ ബഷീര്‍ , ഇത്തരം വേറിട്ട ചിന്തകളെ സാമൂഹിക നന്മ എന്ന ഓമനപ്പേരില്‍ വിളിക്കാമെങ്കിലും , അംഗീകരിക്കാന്‍ നമ്മുടെ സമൂഹം തയാറാവുകയില്ല. ഇത്തരം സംഭവങ്ങളില്ലെങ്കില്‍ ചാനലുകാര്‍ക്ക് പിന്നെന്താഘോഷം . നേതാക്കള്‍ എവിടെ കയ്യിട്ടു വാരും .
ഒന്നാലോചിച്ചു നോക്കൂ ..എല്ലാം കുളമാകില്ലേ ...നല്ല ചിന്തകള്‍ നീണാള്‍ വാഴട്ടെ

മാണിക്യം said...

നമ്മുടെ വീട്ടില്‍ നാം ഭയമില്ലാതെ കിടന്നുറങ്ങുന്നത്
കൊടീയ തണുപ്പിലും ചൂടിലും രാപകല്‍ ഭേതമില്ലാതെ
കാവല്‍ കിടക്കുന്ന ധീരരായ നമ്മുടെ പട്ടാളക്കാര്‍ കാരണമാണ്.അവരോട് ആത്മാര്‍ത്ഥത കാണിക്കുന്നില്ലങ്കില്‍
മനുഷ്യരാണെന്ന് പറയുവാന്‍ പോലും നാം അര്‍ഹരല്ല.
*****************
എത്ര കുടുംബങ്ങളനാധമാകിലും,
എത്ര ബന്ധങ്ങളറുത്ത്മാറ്റപ്പെട്ടാലും,
എത്ര ശവങ്ങൾ പുഴുവരിച്ചാലും,
എത്ര സഹോദരിമാർ കണ്ണുനീരുകൊണ്ട് കലം കഴുകിയാലും,
കിട്ടുന്ന വരുമാനത്തിന്റെ സ്റ്റാറ്റിസ്റ്റിക്സിൽ പോകുന്ന ജീവനുകൾക്കെന്ത് വില കൂ‍ട്ടരെ !

ഇത്രയെങ്കിലും പറയണമാരുന്നു. നന്നായി!!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> ശ്രദ്ധേയന്‍ | shradheyan,

>>കുടിയന്മാര്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുക്കാത്ത പാര്‍ട്ടിക്കാര്‍ ചെങ്കൊടിയേന്തി ചെത്തുകാര്‍ക്ക് മുമ്പേ നടക്കുമ്പോഴും, ഗാന്ധിയന് കള്ളുകച്ചവടം അനുവദനീയമാണെന്ന് ഫത്‌വ നല്‍കുന്നത് കാണുമ്പോഴും <<

ഈ വരികൾ ഞാനൊന്ന് കൂടി എടുത്തെഴുതട്ടെ..
ഒരു ചെറിയ തിരുത്തുണ്ട് ‘കുടിയന്മാർക്ക് ‘ എന്നത് ‘കുടിയാന്മാർക്ക്’ എന്നാക്കി.. ‘ചെത്തുകാർക്ക്’ എന്നത് ‘ചെത്തി’ എന്നും. ‘ഗാന്ധിയന്’ എന്നത് പിന്നെ, ‘ഗാന്ധിയനേ കള്ളുകച്ചവടം അനുവദനിയമാകൂ‍‘ എന്നാണ് പുതിയ ഫത്‌വ :)


അഭിപ്രായത്തിനു നന്ദി


> തെച്ചിക്കോടൻ,

താങ്കളുടെ ആശങ്കയിലും കാര്യമില്ലാതില്ല
കിട്ടാകടങ്ങൾ എഴുതി തള്ളുന്നതറിഞ്ഞ് കൂടുതൽ കടം വാങ്ങിക്കൂട്ടി മിടുക്കരാവുന്നവർക്ക് പിറകെ കുടിച്ച് മരിച്ച് കുടുംബം രക്ഷിക്കുന്നവരും അനവധിയാവാൻ സാധ്യതയുണ്ട്.


> Kalavallabhan

എല്ലാം ‘മദ്യ‘ത്തിലാണല്ലോ ! ജന്മദിനം മുതൽ അടിയന്തിരം വരെ അതില്ലാതെ കൊണ്ടാടാൻ മലയാളിക്ക് ഏറെ പ്രയാസമായിരിക്കയാണ്. കക്ഷി രാഷ്ട്രീയ വിത്യാ‍സമില്ലാതെ എല്ലാവരും ജനങ്ങളെ കുടിപ്പിച്ച് കിടത്തുകയല്ലേ !

അഭിപ്രായമറിയിച്ചതിനു നന്ദി


> shereefsinan ,

> MyDreams,

ഇവിടെ എത്തിയതിലും വായിച്ചതിലും വളരെ നന്ദി

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> പാര്‍ത്ഥന്‍,

മദ്യം തന്നെ വിഷമാവുമ്പോൾ അത് വിൽക്കാൻ അനുവദിക്കുന്ന സർക്കാരും ഉണ്ടാക്കി വിൽക്കുന്നവരും കുടിക്കുന്നവരും തുല്യർ തന്നെ.

പിന്നെ നിയമപരമായി ,സർക്കാർ അനുവദിക്കാത്തത് ചെയ്യുന്നവർ കുറ്റക്കാരാവുക സ്വഭാവികം. അപ്പോഴും സർക്കാരിനു കൈ കഴുകി രക്ഷപ്പെടാൻ ആവില്ല.
ജനങ്ങളെ കുടിപ്പിച്ച് കിടത്തി ഖജനാ‍വ് നിറക്കാൻ (സ്വന്തം പോക്കറ്റും)ഉള്ള ആക്രാന്തത്തിൽ വ്യാജനെ നോക്കാൻ സമയം വേണ്ടേ ?


>ജീവൻ രക്ഷാമനുന്നുകളെപ്പോലെ നല്ല മദ്യം വിലകുറച്ച് സർക്കാർ സാധാരണ ജനങ്ങൾക്ക് ലഭിക്കാൻ വേണ്ട സംവിധാനം ചെയ്യട്ടെ. <

ജീവൻ രക്ഷിക്കാൻ മദ്യമോ ? മദ്യം നല്ലതും ചീ‍ത്തയുമെന്നത് മദ്യപന്മാർക്കിടയിലെ വിഷയം..
മദ്യം തന്നെ വിഷവും സർവ്വ തിന്മകളുടെയും ഉറവിടവുമാവുമ്പോൾ ആ വേർതിരിവ് അംഗീകരിക്കാനാവില്ല

ഈ ഉദാര വത്കരണം കണ്മുന്നിൽ നാം കാണാനിരിക്കുന്നതേയുള്ളൂ. അതിവിടെ വരികളിൽ വായിക്കാം

വിദ്യാലയമാം ഉദ്യാനത്തിൽ മദ്യ ഷാപ്പ് തുറക്കാം..! ഉച്ചക്കഞ്ഞിക്ക് പകരം നൽകാൻ
ഉത്തമമായത് വേറെയുണ്ടോ ഈ ഉലകിൽ ?
കുടിച്ച് വളരട്ടെ ഭാവി വാഗ്ദാനങ്ങൾ, നുരകൊണ്ട് നിറയട്ടെ ഖജനാവുകൾ
ഒഴിവാക്കാം ഉപരിപഠനത്തിന്റെ ഉത്കണ്ഡകൾ.. പിറക്കട്ടെ ഉത്തമ സാഹിത്യ രചനകളും

വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി

> Sureshkumar Punjhayil,

നമ്മുടെ വൈകിട്ടത്തെ പരിപാടി നമുക്ക് നിശ്ചയിക്കാൻ ഇപ്പോൾ അവകാശമില്ലല്ലോ :)

മനോഹരം അഭിപ്രായത്തിനു നന്ദി :)


> പള്ളിക്കരയിൽ ,


>>മദ്യത്തിന്റെ ലഹരിയും ധനത്തിന്റെ ലഹരിയും അധികാരത്തിന്റെ ലഹരിയും കൈകോർക്കുന്നിടത്ത് മാലാഖമാർ അറച്ചു നിൽക്കുകയും ചെകുത്താന്മാർ ഇരച്ചു കയറുകയും ചെയ്യുന്നത് അതീവസ്വാഭാവികം <<


അതാണ് സംഭവിക്കുന്നത് .ആരു ചത്താലും, എന്ത് ചീഞാലും ലാഭക്കൊതിയാണെവിടെയും മുന്നിൽ. നാടിന്റെ , ജനങ്ങളുടെ നന്മയാഗ്രഹിക്കുന്നവർ വിഡ്ഢികളാണ്.

അഭിപ്രായത്തിനു നന്ദി

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> Abdulkader kodungallur ,

ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും ആദ്യമായി സന്തോഷം അറിയിക്കട്ടെ.

ജനങ്ങളുടെ , സമൂഹത്തിന്റെ ,നാടിന്റെ ന്മയാണ് മുന്നിൽ നിൽക്കേണ്ടതെന്ന ബോധമില്ലാ‍ത്തത് തന്നെയാണിത്തരം ദുരന്തങ്ങളുടെ ആവർത്തനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. തിന്മകൾ ലളിതവതികരിക്കപ്പെട്ട നന്മ പരിഹസിക്കപ്പെടുന്ന കാലത്ത് ഇതിലേറെ എന്ത് പ്രതീക്ഷിക്കാൻ !


> മാണിക്യം

ചേച്ചിയുടെ ഐക്യപ്പെടലിനും അഭിപ്രായത്തിനും വളരെ നന്ദി..

പട്ടാളക്കാർക്കും പെൻഷന്റെ കൂടെ അനുവദിക്കുന്നത് ആദായ വിലയിൽ കിട്ടുന്ന ലഹരിയാണെന്നതും ഇവിടെ സ്മരണീയം


അഭിപ്രായം പങ്ക് വെച്ച എല്ലാ നല്ല സുഹൃത്തുക്കൾക്കും നന്ദി

വാഴക്കോടന്‍ ‍// vazhakodan said...

ആശങ്കകള്‍ ആശങ്കകള്‍ മാത്രമായി നിലനില്‍ക്കും! ഉറപ്പ്!
നല്ല പോസ്റ്റ്‌

poor-me/പാവം-ഞാന്‍ said...

Free for BPL ration card holders!!!

പാര്‍ത്ഥന്‍ said...

“മദ്യം” ജീവൻ രക്ഷാ മരുന്നായി പ്രവർത്തിച്ച രണ്ട് ഹാർട്ട് അറ്റാ‍ക്ക് കേസ് ഈയടുത്ത് ഉണ്ടായി. മിതമായ അളവിൽ മദ്യം കഴിച്ചിരുന്നതുകൊണ്ടാണ് ആ രണ്ടു പേർ അപ്പോൾ രക്ഷപ്പെട്ടത്. മദ്യം അമിതമായി ഉപയോഗിച്ച് അറ്റാക്ക് വന്നും മരിച്ച സംഭവങ്ങൾ ഉണ്ട്. അതുകൊണ്ട് നമ്മൾ മദ്യത്തിനെ (ആൽക്കഹോളിന്റെ മരുന്നുകളിലെ പ്രാധാന്യത്തെ) അങ്ങനെ കുറ്റപ്പെടുത്താതെ, അത് മിതമായ രീതിയിൽ ഉപയോഗിക്കാൻ ശീലിക്കുകയാണ് വേണ്ടത്. ലോകത്തിൽ നിന്നും മദ്യം ഇല്ലായ്മചെയ്യാൽ ആർക്കെങ്കിലും സാധിക്കുമോ? ഉണ്ടെങ്കിൽ അതിനുള്ള ഒരു തിയറി കൊണ്ടു വരട്ടെ. എന്നിട്ടുപോരെ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ.
പുരാണങ്ങളിലും മദ്യം കഴിക്കുന്നതിനെക്കുറിച്ച് പരാമർശങ്ങൾ ഉണ്ടെന്ന് ഇന്നലെ ഒരാൾ ഏഷ്യനെറ്റിലെ നേർക്കുനേർ പരിപാടിയിൽ പറയുന്നത് കേട്ടു. പക്ഷെ ഇപ്പോഴത്തെ പോലെ ആളുകൾ പാമ്പാവുന്നതിനെക്കുറിച്ച് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നാണ് അന്വേഷിക്കേണ്ടത്.

ഹംസ said...

ഇനിയും കണ്ണുതുറക്കാത്ത ജനതയും കണ്ണടച്ച് പിടിച്ച അധികാരികളും വാഴുന്ന നാട്ടിൽ
ഇനിയുമേറേ വീഴാനിരിക്കുന്നു മർത്യൻ ,
മദ്യം മോന്തി മദോന്മത്തരായി മരണത്തിന്റെ വഴിയിൽ നിന്ദ്യനായി !


സര്‍ക്കാറിനു ആകെ ലാഭം കിട്ടുന്ന ഒരു കാര്യമാ ബീവറേജ് ഓരോ ആഘോഷങ്ങള്‍ക്കും റിക്കാര്‍ഡ് തകര്‍ത്തുകൊണ്ട് മുന്നേറുന്നു. കള്ളടിച്ചു മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലൂടെ സര്‍ക്കാര്‍ മദ്യപന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് .

Typist | എഴുത്തുകാരി said...

മദ്യദുരന്തം, നഷ്ടപരിഹാരം, അന്വേഷണം,ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും, ഒരു തനിയാവർത്തനം പോലെ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> വാഴക്കോടന്‍ ‍// vazhakodan,

എന്താ ചെയ്യാ.തിന്മയിൽ സഹകരിക്കാനല്ലേ ഉത്സാഹം ഏവർക്കും..അപ്പോൾ അങ്ങിനെയേ വരൂ.. അഭിപ്രായത്തിനു നന്ദി

> poor-me/പാവം-ഞാന്‍,


കൊടുക്കുമായിരിക്കും..എന്നാൽ പിന്നെ ശബ്‌ദമുയർത്താതെ ഒരിടത്ത് അടിഞ്ഞുകൂടിക്കോളുമല്ലോ !!

അഭിപ്രായമറിയിച്ചതിൽ സന്തോഷം


> പാർത്ഥൻ,


മിക്ക മരുന്നുകളിലും ആൽക്കഹോളിന്റെ അംശം ഉണ്ടെന്നത് സത്യമാണ്.പക്ഷെ അതും മദ്യപാനവുമായി കൂട്ടികെട്ടരുത് .


>ലോകത്തിൽ നിന്നും മദ്യം ഇല്ലായ്മചെയ്യാൽ ആർക്കെങ്കിലും സാധിക്കുമോ?>

സാധിച്ചിട്ടുണ്ട്. അത് ചരിത്ര സത്യമാണ്. ഇനി കഴിയുമോ എന്നത് ഈശ്വരനറിയാം :)

പുരാണങ്ങളിൽ മദ്യം ഉപയോഗിക്കുന്നത് അനുവദനീയമായി വിവരിച്ചിട്ടുണ്ടോ എന്ന് അറിയില്ല.ഇല്ലെന്നാണ് മനസിലാക്കിയത്. അത് പോലെ മറ്റ് വേദഗ്രന്ഥങ്ങളും മദ്യത്തെ വിലക്കുന്നുണ്ട്. ഇന്ന് ചിലർ അതിൽ മാറ്റത്തിരുത്തലുകൾ നടത്തി ആരാധനയുടെ ഭാഗമാക്കിയെന്നതും സത്യം

പിന്നെ അൽക്കഹോളിന്റെ അംശം മരുന്നായി ഉപയോഗിക്കുന്നതിനെപറ്റിയല്ല നാം പറഞ്ഞ് വന്നത്. മദ്യം മരുന്നായി ഉപയോഗിക്കാമെന്ന് ആരെങ്കിലും പറഞ്ഞാലും അത് തള്ളിക്കളയാൻ എന്നെ സംബന്ധിച്ച് മറ്റൊരു ഗവേഷണത്തിന്റെ ആവശ്യമില്ല.മദ്യം സർവ്വ നാശങ്ങളുടെയും മാതാവാണെന്നന്നും അത് ഉപയോഗിക്കരുതെന്നാണ് എന്റെ വിശ്വാസവും

വീണ്ടും വന്നതിൽ സന്തോഷം


> ഹംസ,

അതെ, ഇത് ഒരു തരത്തിലുള്ള പ്രോത്സാഹനം തന്നെയെന്നതിൽ സംശയമില്ല. മാധ്യമങ്ങൾ വേണ്ടത്ര പരസ്യവുംകൊടുക്കുന്നുണ്ട്. ഫ്രണ്ട് പേജിൽ തന്നെ വെണ്ടക്ക നിരത്തി..

തിരിച്ചറിവില്ലാത്ത ജനതയെയാണ് ഇവർക്കാവശ്യം..

അഭിപ്രായത്തിനു നന്ദി

> Typist | എഴുത്തുകാരി ,

ഈ ആവർത്തനങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാത്ത ജനതയും !

അഭിപ്രായത്തിനു നന്ദി ചേച്ചി.

================


എല്ലാവർക്കും അകമഴിഞ്ഞ നന്ദി


മൊഴിമുത്തുകളിൽ പുതിയ പോസ്റ്റ്
മഹത്തായ അദ്ധ്യാപകവൃത്തിയെ പറ്റിയുള്ള മൊഴിമുത്ത് ഇവിടെ വായിക്കുമല്ലോ

പാര്‍ത്ഥന്‍ said...

ലോകത്തിൽ മദ്യം നിരോധിച്ചിട്ടുള്ള സ്ഥലത്തും അത് ആചരിക്കേണ്ടവർ ഇഷ്ടം പോലെ ഉപയോഗിക്കുന്നുണ്ട്. നിരോധിക്കാത്ത സ്ഥലത്തും ആരും നിർബ്ബന്ധിക്കാതെയും നിരവധിപേർ മദ്യം ഉപയോഗിക്കാതിരിക്കുന്നുണ്ട്.
എല്ലാ തിന്മയുടെയും ഉത്ഭവം മദ്യപാനം അല്ല. തിന്മ ഓരോരുത്തരുടേയും മനസ്സിൽ നിന്നുമാണ് ഉടലെടുക്കുന്നത്. ഓരോ ജീവിയിലും അടങ്ങിയിരിക്കുന്ന ഗുണങ്ങൾക്കനുസരിച്ച് അതിന്റെ സ്വഭാവം വ്യത്യസ്ഥപ്പെട്ടിരിക്കും. ചിലർക്ക് മത്സ്യം കഴിക്കാനായിരിക്കും, ചിലർക്ക് ചിക്കൻ കഴിക്കാനായിരിക്കും, ചിലർക്ക് പാൽ‌പ്പായസ്സം കഴിക്കാനായിരിക്കും, ചിലർക്ക് മദ്യത്തോടായിരിക്കും ഇഷ്ടം. അതിനെ നിയന്ത്രിക്കാൻ മനുഷ്യന് സാധിക്കും.
പുരാണങ്ങളും ഹൈന്ദവ വേദങ്ങളും, ഖുർ‌ആൻ എന്ന നിയമ സംഹിതയുമായി കമ്പയർ ചെയ്യാൻ കഴിയില്ല.
പുരാണങ്ങളിൽ അക്കാലത്തെ ജീവിതരീതി കഥാരൂപത്തിൽ പറയുന്നു. അതിൽ നിന്നും ഓരോരുത്തരുടെയും ചിന്താഗതിക്കനുസരിച്ച് സ്വീകരിക്കാനും നിരസിക്കാനും അവകാശവും ഉണ്ട്. മനുഷ്യനാണ് മനുഷ്യന്റെ മേൽ നിയമങ്ങൾ അടിച്ചേല്പിക്കുന്നത്.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> പാർത്ഥൻ,

കളവും,കൊലപാതകവും,പിടിച്ച് പറിയുമെല്ലാം നിരോധിച്ചതും എന്നാൽ ചിലർ അത് ചെയ്യുന്നു എന്ന പോലെ തന്നെ,മദ്യം നിരോധിച്ച സ്ഥലത്ത് അതുപയോഗിക്കുന്നവർ ഉണ്ട് എന്നത് മദ്യം ഉപയോക്കാമെന്നതിനു മാനദണ്ഡമല്ല. മദ്യം സമ്പൂർണ്ണമായി നിരോധിക്കുന്നതിനു മുമ്പെ അറേബ്യയിൽ മദ്യം ഉപയോഗിക്കാത്ത, കളവ് നടത്താത്ത, വഞ്ചനക്ക് കൂട്ടുനിൽകാത്ത, എകദൈവവിശ്വാസികളായ ആളുകളും ഉണ്ടായിരുന്നു.

>എല്ലാ തിന്മയുടെയും ഉത്ഭവം മദ്യപാനം അല്ല. തിന്മ ഓരോരുത്തരുടേയും മനസ്സിൽ നിന്നുമാണ് ഉടലെടുക്കുന്നത്. ഓരോ ജീവിയിലും അടങ്ങിയിരിക്കുന്ന ഗുണങ്ങൾക്കനുസരിച്ച് അതിന്റെ സ്വഭാവം വ്യത്യസ്ഥപ്പെട്ടിരിക്കും <

തിന്മ ഓരോരുത്തരുടെ മനസിൽ നിന്നാണ് ഉടലെടുക്കുന്നതെങ്കിൽ ആ മനസിൽ തിന്മ മുളപ്പിക്കുന്നതിന്റെ പ്രധാന പങ്ക് ലഹരി തന്നെ.
മദ്യം മനുഷ്യനിൽ ഉണ്ടാക്കുന്ന നന്മ (ഇനി ഒരു വാദത്തിനു സമ്മതിച്ചാൽ തന്നെ) അതുണ്ടാക്കുന്ന തിന്മകളുമായി തുലനം ചെയ്താൽ നൂറിലൊന്ന് മാത്രം. അവന്റെ വ്യക്തി ജീവിതം മുതൽ സാമൂഹ്യ ബന്ധങ്ങൾ വരെ താറുമാറാക്കുന്ന( ആത്മിയ ഒഴിച്ച് നിർത്തിയാൽ തന്നെ) മദ്യസേവയ്ക്ക് വെള്ളപൂശാൻ മാത്രമുള്ള ഒരു നന്മയും മദ്യം ഉണ്ടാക്കുന്നില്ല.

മനുഷ്യന്ന് ദേഹേഛകളെ നിയന്ത്രിക്കാനാവുമെന്നത് സത്യമാണ് .അതിനവനു സ്റ്റേബിളായുള്ള മനസ് വേണം. മദ്യം അതിനു വിപരീതം പ്രവർത്തിക്കുകയേഉള്ളൂ.

>മനുഷ്യനാണ് മനുഷ്യന്റെ മേൽ നിയമങ്ങൾ അടിച്ചേല്പിക്കുന്നത്. <

പുരാണങ്ങളും, വേദങ്ങളും, ഖുർ‌ആനും എല്ലാം മാറ്റിവെച്ച് ചിന്തിച്ചാൽ തന്നെ മനുഷ്യൻ ചില നിയമങ്ങളാൽ നിയന്ത്രിക്കപ്പെടേണ്ടത് ഭൌതികലോകത്തും അവശ്യമാണ്. അല്ലെങ്കിൽ പിന്നെ കോടതിയും പോലിസും മറ്റു സംവിധാനങ്ങളും എന്തിനാണ് ?

വരവൂരാൻ said...

ഈ വിഷമായ ലോകത്തിൽ ഇനിയും ദുരന്തങ്ങൾ വരാതിരുന്നെങ്കിൽ എന്നു പ്രാർത്ഥിക്കാം...

നല്ല ചിന്തകൾ
നന്മകൾ ഉണ്ടാവട്ടെ

Ibnusaeed said...

ഈ ദുരന്തം കൊണ്ട് ഒരു ഗുണമുണ്ടായത് പെരുന്നാള്‍ ദിവസം മലപ്പുറം ജില്ലയില്‍ ഷാപ്പുകള്‍ അടഞ്ഞു കിടന്നു എന്നതാണ്. അത് കൊണ്ട് പെരുന്നാളിന് പാമ്പുകള്‍ കുരവായിരുന്നിരിക്കും.

ബഷീര്ക പറഞ്ഞത് ശരിയാണ്, പക്ഷേ കള്ളടിച്ചു മരിച്ചവരില്‍ മിക്കവാറും കുടുംബ നാഥന്‍മാരാണ്. ആ കുടുംബം എന്ത് പിഴച്ചു. ജീവിത കാലത്ത് അയാളെ കൊണ്ട് ഒരു ഗുണവും കിട്ടിയിട്ടുണ്ടാവില്ല . മരിച്ചിട്ടെങ്കിലും കുടുംബത്തിനു ഉപകാരമയല്ലോ. അത് കൊണ്ട് നഷ്ട പരിഹാരം കൊടുത്തതില്‍ തെറ്റൊന്നുമില്ല.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> വരവൂരാൻ

ആവത്തിക്കുന്ന ദുരന്തങ്ങളിൽ പ്രാർത്ഥനകൾക്കൊപ്പം ആർജ്ജവമുള്ള പ്രവർത്തനങ്ങൾ കൂടിയേ തീരൂ. അതില്ലാ എന്നതാണ് ദു:ഖകരം

അഭിപ്രായത്തിനു നന്ദി


> Ibnusaeed

അടുത്ത പെരുന്നാള് വരുകയാണല്ലോ അന്ന് കണക്ക് തീർക്കാനിരിക്കയാവും !!

നഷ്ടപരിഹാരം കൊടുക്കണം കുടുംബങ്ങൾക്ക് (സത്യത്തിൽ നഷ്ടമാണോ ലാഭമാണോ എന്നത് വേറെ കാര്യം) അത് പക്ഷെ വിഷം വിറ്റ് കാശുണ്ടാക്കിയവരുടെ സ്വത്തിൽ നിന്നാണ് വേണ്ടതെന്ന് മാത്രം. സർക്കാരും അതിൽ പെടും (കാശുണ്ടാക്കുന്നവരിൽ)
അഭിപ്രായത്തിനു നന്ദി

വിജയലക്ഷ്മി said...

ബഷീറേ ചെറുവാടി പറഞ്ഞത് വളരെ ശരിയാണ്...ഇതിലപ്പുറം എന്തുപറയാന്‍...

Kunjipenne - കുഞ്ഞിപെണ്ണ് said...

പത്തറുവത്‌ വയസ്സിടക്കുള്ള തമാശകളല്ലെ ഇതെല്ലാം വെള്ളമടിച്ചോ ........എങ്ങനെങ്കിലും മരിക്കെട്ടെന്നെ............കല്ലാണം കഴിച്ചോന്നറിയാന്‍ എന്താണിത്ര പൂതി...........

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> വിജയലക്ഷ്മി,

ചേച്ചിയുടെ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
മറുപടി വൈകിയതിൽ ക്ഷമിക്കുക


>കുഞ്ഞിപ്പെണ്ണ്

ജീവിതത്തെപറ്റിയുള്ള തെറ്റായ ധാരണകൾ ,വീക്ഷണങ്ങളായിരിക്കാം കുഞ്ഞിപ്പെണ്ണിനെകൊണ്ട് ഇങ്ങിനെ പറയിക്കുന്നത് അതോ വെള്ളമടിച്ച് തട്ടിപ്പോകുന്നവരോടുള്ള രോഷമോ ?

പിന്നെ ഓഫ് ടോപ്പിക്ക്. കല്യാണം :)
അത് സമയത്ത് നടന്നില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ജീവിതത്തിനിടയ്ക്ക് അതും കൂടി ആയ്ക്കോട്ടെ കുഞ്ഞിപ്പെണ്ണേ

thanks for your visit and comment
ആശംസകൾ

അച്ചായന് said...

ഇതെല്ലാത്തവണയും ഇതൊക്കെത്തന്നെ

Saifu.kcl said...

Gööd article.... Congrats

ഗൗരിനാഥന്‍ said...

മനസ്സിന്റെ സഹിക്കായ്ക മുഴുവന്‍ ആ പോസ്റ്റ് പുറത്ത് കൊണ്ട് വന്നിട്ടുണ്ട്..എന്തു ചെയ്യാനാണ്..ഇപ്പൊഴത്തെ കാലം ഇങ്ങനെ ആയി പോയി , നമുക്കെന്ത് ചെയ്യാനാകും എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നി..ഇങ്ങനെ ചിന്തിക്കാനും കുറച്ചാളുകള്‍ ഉണ്ടല്ലോ..നല്ലത്..

(saBEen* കാവതിയോടന്‍) said...

മലയാളികള്‍ എല്ലാ മേഖലകളിലും മുന്നിലാണ് ഒപ്പം ഈ മേഖലയിലും പിന്നിലാകാന്‍ പാടില്ലാലോ . ആഖോഷങ്ങളില്‍ മലയാളിയുടെ മദ്യ സേവ അഭിനന്ദനീയം തന്നെയാണ് . ചിന്തിക്കാന്‍ ശ്രേമിക്കാത്ത ഒരു ജനതയോട് ഇതല്ലാതെ എന്ത് പറയാനാണ് ?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

>

അച്ചായൻ,
സൈഫു,
ഗൌരിനാഥൻ,
കാവതിയോടൻ,എല്ലാവരുടെയും സന്ദർശനത്തിനും വായനയ്ക്കും അഭിപ്രായമറിയിക്കാനുള്ള സന്മനസ്സിനും ഏറെ നന്ദി ..

അവിചാരിതമായ ചില കാരണങ്ങളാൽ നാട്ടിൽ പോകേണ്ടി വന്നു. ഇപ്പോൾ തിരിച്ചെത്തി .. വഴിയെ എല്ലാവരുടെ ബ്ലോഗിലും വരാം..

ആശംസകൾ

സിദ്ധീക്ക.. said...

പുതിയത് വല്ലതും ഇടെന്റെ ഉണ്ണീ ..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@സിദ്ധിഖ്

കാർന്നോരുടെ അഭിപ്രായം കാര്യമാക്കരുതെന്നാണെങ്കിലും തത്കാലം മാനിച്ച് ഒരു പുതിയ പോസ്റ്റ് ഇട്ടു

‘രുചി നോക്കുന്ന സമയം’ വായിക്കുക അഭിപ്രായം അറിയിക്കുക

Related Posts with Thumbnails