Monday, September 5, 2011

ഗള്‍ഫു‌കാരന്റെ സേ(ഷേ)വിംഗ്സ്

ഹലോ..
അസ്സലാമു അലൈക്കും


വ അലൈക്കുമുസ്സലാം
എന്താ ഇക്ക ഇന്നലെ വിളിച്ചില്ല..


അത് മോളെ, ഇന്നലെ ഞാൻ വിളിച്ച്.. പക്ഷെ ലൈൻ കിട്ടിയില്ല..


ഇക്കാക്ക് മാത്രം ഒരു ലൈൻ കിട്ടാത്ത പ്രശ്നം..
ഇന്റർ നെറ്റ് കോളിലും ഇങ്ങനെ പിശുക്കാൻ തുടങ്ങിയാൽ പിന്നെ...


അത് പോട്ടെ .. അടുത്ത വ്യാഴാഴ്ച റഫിഖ് നാട്ടിൽ വരുന്നുണ്ട്.അവൻ പാർസൽ അയക്കുന്നുണ്ടത്രെ.. നിനക്കും മോൾക്കും പിന്നെ വീട്ടിൽക്കും എന്താ കൊടുത്തയക്കേണ്ടത്..?


ഒന്നും വേണ്ടക്കാ ..ഇക്ക ഒന്ന് വരാൻ നോക്ക്..


വരുന്ന കാര്യം നമുക്കാലോചിക്കാം. ഇപ്പോ
എന്തെങ്കിലും കൊടുത്തയക്കാം.. നീ ലിസ്റ്റ് പറ


എന്നാൽ പിന്നെ ഒരു ടാങ്ക് കൊടുത്തയച്ചോ..ഓറഞ്ച് മതി..


ടാങ്കോ ? അതൊന്നും കലക്കി കുടിക്കണ്ട..എല്ലാം കെമിക്കലാ..
പിന്നെ ഇവിടെ നിന്ന് ടാങ്ക് വേടിച്ച് അത് പാർസൽ ചാർജ്ജും കൊടുത്ത് അയക്കുന്നതിനേക്കാൾ നല്ലത് ഈ വിലക്ക് ഇതേ ടാങ്ക് കുന്ദംകുളത്ത് കിട്ടും..പാർസൽ അയക്കുന്ന പൈസ സേവും ചെയ്യാം.


എന്നാൽ പിന്നെ ഒരു ടിൻ പാൽ പൊടി മതി


പാൽ പൊടി വേണോ ..നമ്മുടെ നാട്ടിലെ പാല്പൊടിയുടെ ഗുണമൊന്നും ഇപ്പോൾ ഇവിടുന്ന് വാങ്ങുന്ന പൊടിക്കില്ല. പിന്നെ വിലയും ഇപ്പോൾ കൂടി.. നീ വേറേ എന്തെങ്കിലും വേണമെങ്കിൽ പറയ്..എന്നാൽ പിന്നെ മോൾക്ക് ഒരു ജോഡി ഡ്രസ് കൊടുത്തയച്ചോ..മോമാലിക്കാടെം സിദ്ധിക്കാടേം മക്കൾടെ കല്ല്യാണമൊക്കെയല്ലേ വരുന്നത്..അവിടെ ലുലു വിൽ രണ്ട് എടുത്താൽ ഒന്ന് ഫ്രി ആണെന്നല്ലേ കേൾക്കുന്നത്..ഡ്രസ് നീ കുന്ദംകുളത്ത് നിന്ന് തന്നെ എടുത്തോ.. അതാവുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എടുക്കാം. ഇവിടുന്ന് വാങ്ങുന്നതിനേക്കാൾ വില കുറവും ഉണ്ട്.. ഇവിടുത്തെ ഫ്രീയൊക്കെ കണക്കാ.!


എന്നാൽ പിന്നെ ഇക്കാടെ ഒരു ഫോട്ടോ കൊടുത്തയക്ക്..മോൾ ചോദിക്കുമ്പോൾ കാണിച്ച് കൊടുക്കാലോ..


അപ്പോൾ നിനക്കെന്റെ ഫോട്ടൊ വേണ്ടേ.. ഞാൻ നേരിട്ട് വന്ന് കാണാനായിരിക്കും അല്ലേ.. കൊച്ചു ഗള്ളീ..


എന്തിനാ ഇക്ക ടിക്കറ്റിനു കാശു മുടക്കി ലീവ് എടുത്ത് വരുന്നത്.. ആ സമയം ജോലി ചെയ്താൽ ആ കാശ് സേവ് ചെയ്യാലോ.. പിന്നെ ടാങ്കും ,പൊടിയും ,ഡ്രസ്സും മാത്രല്ല ... വേറേ എന്ത് വേണോന്ന് വെച്ചാലും ഇവിടെ തന്നെ കിട്ടും .. അതിനു കുന്ദംകുളത്തേക്ക് പോവുകയും വേണ്ട..അല്ലാ....അതേയ്.. കുന്ദം കുളത്തൊക്കെ ഡ്യൂപ്പാ... ഞാൻ നല്ല ഒറിജിനൽ ടാങ്കും പാല്പൊടിയും പിന്നെ നിനക്ക് ഫെയർ & ലൗലിയും കൊടുത്തയക്കുന്നുണ്ട്.. പോരേ..


അല്ല ഇക്ക.. ബുദ്ധിമുട്ടണ്ട.. ഞാൻ ഇവിടുള്ള ഡൂപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാം.. ആവശ്യത്തിനു കിട്ടാത്ത ഒറിജിനലിലേക്കാൾ നല്ലത് വേണ്ടപ്പോൾ കിട്ടുന്ന ഡൂപ്പാണെന്ന് ഇക്ക തന്നെ പറഞ്ഞത് ഓർക്കുന്നില്ലേ.. ഇക്ക അവിടെ ദിവസോം 'ഷേവ്' ചെയ്ത് ഇരുന്നോ.. ഞാൻ ഫോൺ വെക്കുന്നു..

ഹലോ.. ഹലോ..ഹലോ..==============================

ഗുണപാഠം..

പ്രവാസികൾ കണക്ക് പറയരുത്..പ്രത്യേകിച്ച് ഭാര്യയോട്.


സമര്‍പ്പണം :

തടസ്സങ്ങളൊന്നുമില്ലെങ്കിലും, വര്‍ഷങ്ങളായി നാട്ടില്‍ പോവാത്ത എല്ലാ പ്രവാസി മലയാളികള്‍ക്കും

85 comments:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ബ്ലോഗ് നിറയെ മാറാല കെട്ടി തുടങ്ങി.. അതൊന്ന് മാറ്റാൻ മാത്രമായ് ഒരു ചിന്ന പോസ്റ്റ്..

ഗൾഫുകാരന്റെ ഷേവിംഗ്സ്.. സോറി ..സേവിംഗ്സ്

Riyas Biyyam said...

ഹഹഹഹാ.. പോസ്റ്റ്‌ കലക്കി..
ബഷീര്‍ക്കാ ആരുടെയെങ്കിലും അനുഭവമാണോ ഇത്..

കാസിം തങ്ങള്‍ said...

ഹ ഹ ..... ഗള്‍ഫുകാരന്‍ ഷേ(സേ)വ് ചെയ്ത് ചെയ്ത് ഒടുക്കം ജീവിതവുമില്ല, സമ്പാദ്യവുമില്ല എന്ന മട്ടിലായിത്തീരുന്ന അനുഭവങ്ങള്‍ നമുക്കു മുമ്പില്‍ ഉണ്ട്.

ഭാര്യയോട് കണക്ക് പറയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് തന്നെ. അയച്ച പൈസ തീര്‍ന്നു എന്നു നല്ല പാതി പരിഭവപ്പെടുമ്പോള്‍ ,അയച്ച കാശൊക്കെ നീ എന്ത് ചെയ്തു എന്നു ചോദിക്കണമെന്ന് പലപ്പോഴും കരുതും. (അനാവശ്യങ്ങള്‍ക്ക് ചിലവഴിക്കില്ലെന്നറിഞ്ഞ് കൊണ്ട് തന്നെ). പക്ഷെ ചോദിച്ചാലുണ്ടാകുന്ന പുകിലോര്‍ത്ത് ഇതു വരെ ചോദിച്ചിട്ടില്ല.

ഞാനുമാലൊചിക്കുകയായിരുന്നു ബ്ലോഗൊക്കെയൊന്ന് പൊടിതട്ടിയെടുക്കണമെന്ന്.

ശ്രദ്ധേയന്‍ | shradheyan said...

ഹഹഹ... തകര്‍ത്തു!

കുന്ദംകുളവും തേടി ഭാര്യമാര്‍ പോകുന്നതിനു മുമ്പ്‌ നാട് പിടിക്കണം. :)

ഓഫ്‌: നവംബറില്‍ നാട്ടില്‍ പോവണമെന്നുണ്ട്. ഇ.അ. കഴിഞ്ഞാല്‍ സിദ്ദീഖയുടെ മകളുടെ കല്യാണത്തിന് കാണാം.

ഋതുസഞ്ജന said...

കലക്കി..

Anonymous said...

കടുവയെ കിടുവ പിടിച്ചു ... വളരെ രസകരമായി... ഇങ്ങനെ ഷേവ് (സേവ്) ച്യ്തൊണ്ടിരിക്കുന്ന പ്രവാസികള്‍ ജാഗ്രതൈ !!!!!!!!!!! .. വളരെ ഇഷ്ട്ടമായി.. ആശംസകള്‍..

നെല്ലിക്ക )0( said...

പോസ്റ്റ്‌ കൊള്ളാം....!

Echmukutty said...

അതു കൊള്ളാം. ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഇത് പോലെ പണ്ട് ഒരു കഥ വായിച്ചതു ഓര്‍ക്കുന്നു.
നാട്ടിലേക്ക് കാശയക്കാതെ ഭാര്യക്ക് 'ഉമ്മ'മാത്രം കൊടുത്തു കൊണ്ടിരുന്നപ്പോള്‍ മറ്റുള്ളവര്‍ക്ക് ഉമ്മകൊടുത്തു ചെലവ് നടത്തിയ ഭാര്യയെക്കുറിച്ച് ...
(നാട്ടിലേക്കുള്ള വിളിയെ കുറിച്ച് ..ഇന്റെര്‍നെറ്റ് കോളുകള്‍ ഇല്ലാതിരുന്ന കാലത്ത് വല്ലപ്പോഴും വിളിച്ചു പെട്ടെന്ന് കട്ട് ചെയ്യുന്നതില്‍ ഒരു രസം ഉണ്ടായിരുന്നു. ഇപ്പോള്‍ വീട്ടുകാരെ വിളിച്ചു ബുദ്ധിമുട്ടിക്കുന്നു എന്നാ നാട്ടിലുള്ളവരുടെ പരാതി!മണിക്കൂറുകള്‍ അല്ലെ കത്തിയടിച്ചുകൊണ്ടിരിക്കുന്നത്.
പോസ്റ്റില്‍ നര്‍മ്മതിനപ്പുറം കൊള്ളുന്ന മര്‍മ്മം ഉണ്ട് )

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> Riyas Biyyam

ആദ്യ കമന്റിനു ആദ്യം താങ്ക്സ് :)

അനുഭവമാവാതിരിക്കാൻ ഒരു സൂചന :)


> കാസിം തങ്ങൾ,

അതെ, അവസാനം കണക്ക് നോക്കുമ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ് പലർക്കും. സൗകര്യമുള്ളപ്പോഴൊക്കെ കുടുംബവുമായി ഒത്തു ചേരുക.
എല്ലാറ്റിനും കണക്ക് ഉണ്ടായിരിക്കണം. എന്നാൽ കണക്ക് മത്രമായി മാറുകയും ചെയ്യരുത്..


> ശ്രദ്ധേയന്‍ | shradheyan


അതാണ് രണ്ട് കൂട്ടർക്കും നല്ലത് :)

OT:

അപ്പോൾ കല്യാണത്തിനു കാണാം. ഇൻശാ അല്ലാഹ്


> ഋതുസഞ്ജന

ഇവിടെ വന്നതിലും പോസ്റ്റ് ഇഷ്ടമായെന്നറിയിച്ചതിലും സന്തോഷം..


> ഉമ്മു അമ്മാര്‍

കിടുവകളില്ലെങ്കിൽ കടുവകൾ നന്നാവില്ല :)

പോസ്റ്റ് ഇഷ്ടമായെന്നറിയിച്ചതിൽ സന്തോഷം


> നെല്ലിക്ക )0(

നുറുങ്ങില്‍ വന്നതിലും ഇഷ്ടമായെന്നറിയിച്ചതിലും സന്തോഷം


> Echmukutty

ആദ്യമിവിടെ എത്തിയതിലും പൊസ്റ്റ് ഇഷ്ടമായതറിയിച്ചതിലും സന്തോഷം.. അഭിനന്ദനങ്ങള്‍ക്കും സന്തോഷം :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> ഇസ്മായില്‍ കുറുമ്പടി ,


ആ കഥ കേട്ടിട്ടുണ്ട്.. :)

കാശ് കുറവായതിനാല്‍ വീട്ടുകാരെ മാത്രമല്ല നാട്ടുകാരെ വരെ കത്തി വെക്കുന്നവര്‍ കൂടിയിരിക്കയാണ്‌.. നെറ്റ് കോള്‍ നമ്പര്‍ കണ്ടാല്‍ എടുക്കാതായിരിക്കുന്നുവത്രെ പലരും..

നര്‍മ്മത്തില്‍ മര്‍മ്മം കണ്ടെത്തുന്ന താങ്കളുടെ വരവിലും അഭിപ്രായത്തിലും സന്തോഷം

kARNOr(കാര്‍ന്നോര്) said...

ഹഹഹ

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
സത്യം..

faisalbabu said...

ഒരു നല്ല പോസ്റ്റ്‌ മിസ്സാകാഞ്ഞ്തില്‍ സന്തോഷം ,,അടി പൊളി എന്ന് പറഞ്ഞാല്‍ അധികമാവുമോ ?

കൊമ്പന്‍ said...

കലക്കി അടിപൊളി നര്‍മം
ഇന്ന് ഈ ഡ്യു പിളി യുഗം ഇത് ഇന്ന് നാട്ടിലെ വിരഹ ഭാര്യമാരില്‍ മാത്രമല്ല ഭൂലോകത്തെ ചില സൈബര്‍ ഭാര്യമാരിലും ഉണ്ട് ജാഗ്രതൈ

അടിപൊളി പോസ്റ്റ് ആശംസകള്‍

കൊമ്പന്‍ said...
This comment has been removed by the author.
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അതെ ഒറിജനിനേക്കാൾ ഉഗ്രൻ വേണ്ടപ്പ്യോ കിട്ടുന്ന ഡ്യൂപ് തന്നെ....!

Peter Neendoor ( www.peterneendoor.com ) said...

I like it. All the best. Peter Neendoor.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഏതായാലും ഇനി മാറാല പിടിക്കാന്‍ വയ്ക്കണ്ടാ ഇടയ്ക്കൊക്കെ ഇതു പോലെ കിടിലന്‍ ഓരോന്ന് പോരട്ടെ :)

yousufpa said...

അങ്ങനെ തന്നെ വേണം...

അലി said...

ടാംഗും നിഡോയുമില്ലാതെ എങ്ങിനെ പാർസൽ അയക്കും...

പകരം ഒരു ജീവിതം ആര് അയച്ചുതരും.?!

pallikkarayil said...

ആലോചനാമ്ര്‌തം.

Shukoor said...

അതെ, കണക്കു പറഞ്ഞാല്‍ ഒരു ദിവസം പോയത് തന്നെ.

കൂതറHashimܓ said...

:)

സിദ്ധീക്ക.. said...

ഇതാണ് പറയുന്നത് പിശുക്കിനും ഒരു കണ്ട്രോളൊക്കെ വേണമെന്ന് ..ഞാന്‍ അങ്ങോട്ടെതട്ടെ വിശദമായി പറഞ്ഞു മനസ്സിലാക്കിക്കോളാം.

ഒരു യാത്രികന്‍ said...

നര്‍മ്മത്തിലുപരി മര്‍മ്മം ശ്രദ്ദേയം......സസ്നേഹം

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

kARNOr(കാര്‍ന്നോര്)

ഇഷ്ടായതിൽ സന്തോഷം :)

അനില്‍@ബ്ലോഗ്

അത് മനസിലാക്കിയാൽ നമുക്ക് നന്ന് :) അഭിപ്രായത്തിനു നന്ദി


faisalbabu said

പോസ്റ്റ് ഇഷ്ടാമായതിൽ സന്തോഷം
അടിപൊളിയല്ലെങ്കിലും വേറും പൊളിയായില്ലല്ലോ :)


കൊമ്പന്‍

മറ്റൊരു സത്യം ..ബൂലോഗ വാസികളും ജാഗ്രതൈ.. അല്ലേ കൊമ്പാ :)


മുരളീമുകുന്ദൻ , ബിലാത്തിപട്ടണം


അതെയതെ.. ആവശ്യത്തിനുപകരിക്കാതെ പിന്നെ എന്ത് ഒറിജിനൽ..:)
വന്നതിലും അഭിപ്രായമറിയിച്ചതിലും നന്ദി

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...Peter Neendoor,

ഇവിടെ വന്നതിലും വായിച്ച് ഇഷ്ടമായത് അറിയിച്ചതിലും വളരെ നന്ദി


ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage

പ്രോത്സാഹനത്തിനു നന്ദി.. ശ്രമിയ്ക്കാം.. :)
ഇഷ്ടമായെന്നറിയിച്ചതിൽ സന്തോഷം


Yousufpa

അത് പറയുമെന്നറിയാം.. :) ഇവിടെ നിന്ന് രക്ഷപ്പെട്ടില്ലേ..! എന്നാലും യൂസുഫ്പാ നമ്മൾ ഒന്നല്ലേ.. :)


അലി,

അതില്ലാതെ പാർസൽ പൂർത്തിയാവില്ല. :)

അതെ.. നഷ്ടമാകുന്ന ജീവിതം..അതാരുമോർക്കുന്നില്ല.. ഈ ഞാനും :(

ആ ചോദ്യം നെഞ്ചിൽ തറക്കുന്നു അലിഭായ്

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> Pallikkarayil


നല്ല വാക്കുകൾക്ക് നന്ദി


> Shukoor


തീരാത്ത കണക്കുകൾ അല്ലേ :)
വന്നതിൽ സന്തോഷം

> Hashim,

എല്ലാം ചിരിയിലൊതുക്കി അല്ലേ :) ഇവിടെവന്നതിൽ സന്തോഷം


> സിദ്ധീക്ക

കാർന്നോരെ,, പാരവെക്കല്ലേ.. :) കുറച്ച് പിശുക്കില്ലാഞ്ഞാൽ ജീവിക്കണ്ടേ നാളെയും ? കൂടുതലാവാതെ നോക്കാം :)


> ഒരു യാത്രികന്‍

വന്നതിലും വായിച്ചതിലും നല്ല വാക്കുകൾ അറിയിച്ചതിലും പെരുത്ത് സന്തോഷം. ഇനിയും എത്തുമല്ലോ :)

കുമാരന്‍ | kumaran said...

കലക്കീറ്റ്ണ്ട്..:)

(പേര് പിന്നെ പറയാം) said...

"ആവശ്യത്തിനു കിട്ടാത്ത ഒറിജിനലിലേക്കാൾ നല്ലത് വേണ്ടപ്പോൾ കിട്ടുന്ന ഡൂപ്പാണെന്ന്" ഒരു ഭാര്യ ഭര്‍ത്താവിനോട് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥതലങ്ങള്‍ പരിശോധിയ്ക്കേണ്ടിയിരിയ്ക്കുന്നു...-

(പേര് പിന്നെ പറയാം) said...

(മറ്റു പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം പറയുന്നതിനായി പിന്നീട് വീണ്ടും വരാം..)

അലി മാണിക്കത്ത് said...

:) ചിരിക്കും ചിന്തക്കും വക നല്‍കിയ പോസ്റ്റ്‌...സംഗതി കലക്കീട്ടുണ്ട്..
പിന്നേ...ശ്രദ്ധേയന്‍ പറഞ്ഞ പോലെ നമുക്കും സിദ്ധിക്കാടെ മോള്‍ടെ കല്യാണത്തിന് കാണാം.ഞാനൂണ്ടാവും ആ ടൈമില്‍ നാട്ടില്‍..

Lipi Ranju said...

പോസ്റ്റ്‌ അസ്സലായിട്ടോ ... പ്രവാസിയുടെ നിസ്സഹായത നര്‍മ്മത്തില്‍ പൊതിഞ്ഞു പറഞ്ഞാലും വായിക്കുന്നവര്‍ക്ക് വേദനിക്കും....

( O M R ) said...

വെള്ളറക്കാടാ,
ചിന്തിപ്പിക്കുന്നു ഈ കത്തുന്ന ഹാസ്യം!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> കുമാരന്‍ | kumaran

ഇനി കലങ്ങാതെ നോക്കാം കുമാരാ.. :)
താങ്ക്സ്ട്ടാ :)


> (പേര് പിന്നെ പറയാം)


അര്‍ത്ഥ തലങ്ങള്‍ അറിയാത്തവരെ പറ്റി മുന്നെ ഒരു പാട്ടുകാരന്‍ പാടിയ വരികള്‍

"...പെണ്ണിന്റെ ആവശ്യമറിയാത്തൊരു ഭര്‍ത്താവ്.. .പൊണ്ണന്‍.. അവനാണവളുടെ തെറ്റിന്റെ കര്‍ത്താവ് .... "...

പേരു പിന്നെ പറയണം :) ഇവിടെ വന്ന് അഭിപ്രായമറിയിച്ചതില്‍ നന്ദി.. വീണ്ടും വരുമെന്നറിയിച്ചതിലും സന്തോഷം> അലി മാണിക്കത്ത്

ഇഷ്ടമായെന്നറിയിച്ചതില്‍ വളരെ സന്തോഷം :)

OT:

രഹസ്യം ഞാന്‍ പുറത്താക്കണോ ? :)

എന്തായാലും ഞാന്‍ പരമാവധി ശ്രമിയ്ക്കും. ഇന്‍ശാ അല്ലാഹ്..> Lipi Ranju said


അതാണ്‌ സത്യം.. ആ വേദന ഉള്‍കൊള്ളാന്‍ ഒരു പ്രവാസിക്കേ കഴിയൂ
അഭിപ്രായമറിയിച്ചതില്‍ നന്ദി


> ( O M R )

നല്ല വാക്കുകള്‍ക്ക് നന്ദി..
വന്നതിലും സന്തോഷം

OT
ആ മുടിയൊന്ന് വെട്ടിച്ചൂടെ :)

ഇസ്ഹാഖ് കുന്നക്കാവ്‌ said...

ബഷീര്‍ക്കാ , പണം മാത്രം കൊതിച്ചു ലീവിനും പോലും നാട്ടില്‍ പോവാന്‍ ശ്രമിക്കാത്ത , പിന്നേ എല്ലാ പ്രവാസിക്കും നല്ലൊരു താക്കീത്‌ ..
ആശംസകള്‍ ഈ ഓര്‍മ്മപ്പെടുതലിനു ...

വിജയലക്ഷ്മി said...

കൊള്ളാം അടിപൊളി പോസ്റ്റ്‌ .
ഒട്ടുമിക്ക ഭര്‍ത്താക്കന്മാരുടെയും പ്രതികരണം ഇതുതന്നെ അനിയാ .

Areekkodan | അരീക്കോടന്‍ said...

നല്ല അനുഭവകഥ!!!

MT Manaf said...

നാട്ടിലിരിക്കും നാരികള്‍
മണല്‍കാട്ടിലെ
കഥയെന്തറിഞ്ഞു?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> ഇസ്ഹാഖ് കുന്നക്കാവ്‌

വായനയ്ക്കും അഭിപ്രായത്തിനും നന്ദി..
എല്ലാം നല്ലതായി ഭവിക്കട്ടെ എന്ന് മത്രം ആശിക്കാം.> വിജയലക്ഷ്മി

ചേച്ചിയുടെ അഭിപ്രായത്തിനു നന്ദി..
ചിലര്‍ പ്രയാസപ്പെടുന്നു. ചിലര്‍ പ്രയാസപ്പെടുത്തുന്നു.. ഒരു തിരിച്ചറിവാണു ആവശ്യം


> Areekkodan | അരീക്കോടന്‍

മാഷേ.. പരസ്യമാക്കല്ലേ.. :)

> MT Manaf

അവരെ കാര്യങ്ങള്‍ ധരിപ്പിക്കാത്തവരും കുറ്റക്കാര്‍ തന്നെ മനാഫ് ഭായ്..
വന്നതിലും അഭിപ്രായമറിയിച്ചതിലും നന്ദി

സമീര്‍ | Sameer said...

നന്നായി... കണക്കു എപ്പോഴും നല്ലതാണു :)

Ismail Thozhiyoor said...

അപ്പൊ എല്ലാം പറഞ്ഞപോലെ , സിദ്ധീക്കിന്റെ മോളുടെ കല്യാണത്തില്‍ കാണാം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

സമീർ |Sameer,

കണക്ക് നല്ലതാണ്...കണക്ക് മാത്രമാവരുതെന്ന് മാത്രം.. അപ്പോഴാണ് കണക്ക് തെറ്റുക..

വന്നതിലും അഭിപ്രായമറിയിച്ചതിലും സന്തോഷം

Ismail Thozhiyoor,


ഇൻശാ അല്ലാഹ് ..:)
ഇവിടെ വന്നതിൽ സന്തോഷം ഇസ്മായിൽക്കാ

ente lokam said...

പ്രവാസിയുടെ കണക്കുകള് shaving പോലെ തന്നെ..

എത്ര ക്ലീന്‍ ആകിയാലും തീരില്ല...

നര്‍മം സീരിയസ് ആയിത്തന്നെ ഫീല്‍ ചെയ്തു..‍

Faizal Kondotty said...

great..!
എന്നിട്ട് എന്ത് ചെയ്തു ? സാധങ്ങള്‍ അയച്ചു കൊടുത്തോ ? അതോ ഒരു എമര്‍ജന്‍സി ലീവ് എടുത്തു നാട്ടില്‍ പോയോ..?:))

റശീദ് പുന്നശ്ശേരി said...

ഞാൻ ഇവിടുള്ള ഡൂപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാം..

കത്തുന്ന ഹാസ്യം ,, തകര്‍ത്തു.
പ്രവാസത്തിന്റെ നേര്

mini//മിനി said...

ഒറിജിനലും ഡ്യൂപ്പും തിരിച്ചറിയാത്ത അവസ്ഥ,,
കലക്കിയിട്ടുണ്ട്.

രമേശ്‌ അരൂര്‍ said...

കൊള്ളാം ..നന്നായിട്ടുണ്ട് ..:)

വീ കെ said...

"ആവശ്യത്തിനു കിട്ടാത്ത ഒറിജിനലിലേക്കാൾ നല്ലത് വേണ്ടപ്പോൾ കിട്ടുന്ന ഡൂപ്പാണെന്ന്"

ഇനിയും നാട്ടിൽ പോകാൻ മടി കാണിക്കുന്ന എല്ലാ പ്രവാസികൾക്കുമായി ഇതൊന്നു സമർപ്പിക്കണം ബഷീറേ...!!
നർമ്മം വേദനിപ്പിച്ചെങ്കിലും കൊള്ളാം.
ആശംസകൾ...

Noushad Koodaranhi said...

ഇത് കൊള്ളാം .....!!!

ബഡായി said...

ടാങ്കും പാല്‍പൊടിയും കല്ങ്ങിയില്ലെങ്കിലും പോസ്റ്റ് "കലക്കി" .........ചിരപ്പിച്ചു ചിന്തിപ്പിച്ചു...........

നേന സിദ്ധീഖ് said...

അപ്പൊ താത്താടെ കല്യാണത്തിനു വരുമെല്ലോ, കുഞ്ഞിമ്മാനെ കാര്യങ്ങള്‍ വേണമെങ്കില്‍ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കൊളാം, എന്തേ?

K@nn(())raan*കണ്ണൂരാന്‍! said...

ഡ്യൂപ്ലിക്കേറ്റ്‌ ബ്ലേഡ്കൊണ്ട് ഷേവ്ചെയ്തു മുഖം നശിപ്പിക്കുന്നവര്‍ എത്രയെത്ര!

ഇങ്ങനെയൊക്കെ പറഞ്ഞു പാവങ്ങളെ റ്റെന്ഷനടിപ്പിക്കല്ലേ ഇക്കാ.

മാണിക്യം said...

ഡൊര്‍ റ്റു ഡോര്‍ ഡെലിവറി പലതും അയയ്ക്കാം. പക്ഷെ ജീവിതം മെയിലിനും ഫോണ്‍ വിളികള്‍ക്കും ഇടയിലൊതുങ്ങുന്നു.
ഒന്നും അയച്ചില്ലങ്കിലും രണ്ട് നല്ലവാക്ക് പിശുക്കില്ലാതെ പറഞ്ഞാല്‍ അതു മാത്രം മതി.
കുറെ നാളുകൂടി ഇട്ട പോസ്റ്റ് നന്നായി ...:)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> ente lokam

പ്രശ്നങ്ങളും പ്രയാസങ്ങളുമില്ലാത്തവര്‍ ഉണ്ടാവില്ല.. അതിനിടയ്ക്ക് കുടുബം മറക്കാതിരിക്കുക.
വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി


> Faizal Kondotty


പാര്‍സലിനേക്കാള്‍ അവര്‍ ആഗ്രഹിക്കുന്നത് നമ്മുടെ സാന്നിദ്ധ്യവും സ്നേഹവചനങ്ങളുമാണ്‌ ഫൈസലേ..
അത് കൈമാറാം തത്കാലം :)
ഇവിടെയെത്തിയതില്‍ സന്തോഷം

> റശീദ് പുന്നശ്ശേരി

ഇഷ്ടമായെന്നറിയിച്ചതില്‍ വളരെ സന്തോഷം.
പ്രവാത്തിന്റെ ചൂടിനു അല്പം ശമന മാവട്ടെ. ഉഷ്ണം ഉഷ്ണേന ശാന്തി എന്നല്ലേ :)

> mini//മിനി

ആദ്യമായി നുറുങുകളിലേക്ക് സുസ്വാഗതം. ഈനുറുങ്ങ് ഇഷ്ടാമായെന്നറിയിച്ചതില്‍ സന്തോഷം


> രമേശ്‌ അരൂര്‍


വായനയ്ക്കും നല്ല വാക്കുകള്‍ക്കും വളരെ നന്ദി

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> വീ കെ

സമര്പ്പിച്ചിരിക്കുന്നു. :)

ചില യാഥാര്‍ത്ഥ്യങ്ങള്‍ അവ എത്ര മധുരം പുരട്ടിയാലും ഉള്ളില്‍ കിടന്ന് നീറികൊണ്ടിരിക്കും.. :9
ഇവിടെയെത്തിയതിലും അഭിപ്രായമറിയിച്ചതിലും വളരെ സന്തോഷം


> Noushad Koodaranhi


ഇഷ്ടമായെന്നറിയിച്ചതില്‍ വളരെ സന്തോഷം


> ബഡായി


ബഡായിക്കും ഇഷ്ടമായെന്നറിയിച്ചതില്‍ സന്തോഷം


നേന സിദ്ധീഖ്

കുഞ്ഞിപ്പാടെ ചായയില്‍ ഉപ്പിടല്ലേ മോളൂട്ടി.. :)

പിന്നെ കല്യാണത്തിനു വരാനുള്ള ശ്രമത്തിലാണ്‌.. ഇന്‍ശാ അല്ലാഹ്


> K@nn(())raan*കണ്ണൂരാന്‍


പാവങ്ങളെ ടെന്‍ഷനടിപ്പിക്കാനല്ല.. ചില പാവകളെ ഉണര്‍ത്താനാണ്‌ കണ്ണൂരാനേ :)

ഇവിടെ എത്തിയതിലും അഭിപ്രായമറിയിച്ചതിലും നന്ദിയും സന്തോഷവും അറിയിക്കുന്നു.


> മാണിക്യം


>ഒന്നും അയച്ചില്ലങ്കിലും രണ്ട് നല്ലവാക്ക് പിശുക്കല്ലാതെ പറഞ്ഞാല്‍ അതു മാത്രം മതി <


തീര്‍ച്ചയായും.. പക്ഷെ അവിടെയും പിശുക്കുന്നവര്‍ ( ചില ഈഗോപ്രശ്നം, അല്ലെങ്കില്‍ വിവരമില്ലായ്മ) നിരവധി..

ചേച്ചിയുടെ വരവിനും അഭിപ്രായത്തിനും വളരെ നന്ദി

ആചാര്യന്‍ said...

അല്ല ഇക്ക.. ബുദ്ധിമുട്ടണ്ട.. ഞാൻ ഇവിടുള്ള ഡൂപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാം.. ആവശ്യത്തിനു കിട്ടാത്ത ഒറിജിനലിലേക്കാൾ നല്ലത് വേണ്ടപ്പോൾ കിട്ടുന്ന ഡൂപ്പാണെന്ന് ഇക്ക തന്നെ പറഞ്ഞത് ഓർക്കുന്നില്ലേ.. ഇക്ക അവിടെ ദിവസോം 'ഷേവ്' ചെയ്ത് ഇരുന്നോ...എല്ലാ പ്രവാസി ശേവിങ്ങുകാര്‍ക്കും ഉള്ള പാഠം എന്തേ അതെന്നെ അല്ലെ നല്ല എഴുത്താണ് ഭായീ...ആശംസകള്‍

അഭി said...

കൊള്ളാം....!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> ആചാര്യന്‍


അതെ, ഭായ് :) വെറും സേവിംഗുമായി നടക്കുന്നവര്‍ മൊത്തം ജീവിതം ഷേവ് ചെയ്ത് പോകുന്നത് ആലോചിച്ചെങ്കില്‍ എന്ന് ..

നല്ല വാക്കുകള്‍ക്ക് നന്ദി

> അഭിഇഷ്ടമായെന്നറിയിച്ചതില്‍ സന്തോഷം സുഹൃത്തേ

SHAJ said...

really touching feelings (Sidhique shaji- EKM)

നിശാസുരഭി said...

:) :)

കലക്കന്‍ പോസ്റ്റ്


ഈ ടാങ്ക് എന്താണെന്ന് അറിയില്ലാ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഹ ഹ ഹ നല്ല ഗുണപാഠം...

ഏറനാടന്‍ said...

ബെസ്റ്റ്‌ നര്‍മം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> SHAJ

നല്ല വാക്കുകള്‍ക്ക് വളരെ നന്ദി..അഭിപ്രായമറിയിച്ചതില്‍ സന്തോഷം.. ഹാജിക്കാ..


> നിശാസുരഭി

നുറുങ്ങുകളിലേക്ക് സ്വാഗതം :)
അഭിനന്ദനങ്ങള്ക്ക് നന്ദി

ടാങ്ക്. / റ്റാങ്ക്. നമ്മുടെ നാട്ടില്‍ രസ്ന പൗഡര്‍ പോലെ .. ഗള്‍ഫുകാരന്റെ പാര്‍സലില്‍ അവന്റെ വീട്ടില്‍ ഇത് ഒഴിച്ച് കൂടാത്ത ഒരിനമാണ്‌ .. വിസയില്ലാതെ നാട്ടില്‍ ചെല്ലാം..പക്ഷെ ടാങ്കില്ലാതെ ! :(

> ഉഷശ്രീ (കിലുക്കാംപെട്ടി)

ചേച്ചിയ്ക്ക് ഇഷ്ടമായെന്നറിയിച്ചതില്‍ സന്തോഷം :)
നാട്ടില്‍ റ്റാങ്കൊക്കെ കിട്ടുന്നല്ലേ :)


> ഏറനാടന്‍

സന്തോഷം..ഏറനാടന്‍
ഇവിടെ വന്നതിലും

നാരദന്‍ said...

ജീവിക്കാനും പിന്നെ ജീവിത സൌകര്യങ്ങള്‍ക്കുംവേണ്ടി ജീവിതം ബലികഴിക്കുന്നവര്‍ ...........
നല്ല നര്‍മ്മം ശരിക്കുള്ള വേദനയില്‍ നിന്നുണ്ടാകുന്നു....

SHANAVAS said...

ആദ്യമായി ആണ് ഇവിടെ എന്ന് തോന്നുന്നു..പക്ഷെ വരവ് നഷ്ട്ടം ആയില്ല...കലക്കന്‍ പോസ്റ്റ്‌..

ManzoorAluvila said...

very nice short story ..kalakki

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> നാരദന്‍,

നാരദനു നുറുങ്ങുകളിലേക്ക് സ്വാഗതം
സന്ദര്ശനത്തിനും നല്ല വാക്കുകള്‍ക്കും വളരെ നന്ദി

> SHANAVAS,

ആദ്യമായെത്തിയതല്ലേ :) സുസ്വാഗതം

ഇഷ്ടമായതില്‍ സന്തോഷം

> ManzoorAluvila,

മന്‍സൂര്‍ ഭായ്ക്കും സുസ്വാഗതം
നല്ല വാക്കുകള്‍ക്ക് നന്ദി

വാല്യക്കാരന്‍.. said...

നല്ല പോസ്റ്റു..
പ്രവാസിയെപ്പറ്റി ഉപ്പ പറയാറുണ്ട്‌..
ഉറങ്ങാന്‍ പൂതിയുണ്ടെങ്കിലും ഉറക്കം വരാത്ത ദിവസങ്ങള്‍..

sreee said...

നല്ല ഗുണപാഠം. :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> വാല്യക്കാരന്‍.

വാല്യക്കാരനു സ്വാഗതം

അനുഭവിച്ചറിയുമ്പോഴാണ് അവർ അനുഭവിച്ച വേദന നമുക്ക് മനസിലാവുക. അഭിപ്രായത്തിനു വളരെ നന്ദി


>sreee ,


സ്വാഗതം :) നല്ല വാക്കുകൾ നന്ദി.

Naseef U Areacode said...

ഹഹാ കൊള്ളാം...

അല്ലെങ്കിലും കുറേ സേവ് ചെയ്യാൻ വേണ്ടീ ജീവിച്ചിട്ടെന്തു കാര്യം.. ജീവിച്ചു ബാക്കിയുള്ളത് സേവ് ചെയ്യുകയല്ലാതെ..

ആശംസകൾ

kochumol(കുങ്കുമം) said...

ഹഹഹഹാ.. പോസ്റ്റ്‌ കലക്കി..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> Naseef U Areacode


അധിക പ്രവാസികള്‍ക്കും സേവിംഗും ജീവിതവും ഇല്ലാത്ത അവസ്ഥയാണ്‌.. :(
എല്ലാം ഷേവ് ചെയ്ത് പോവുന്നു

ഇവിടെ എത്തിയതിലും അഭിപ്രായമറിയിച്ചതിലും സന്തോഷം

> kochumol(കുങ്കുമം)


നുറുങ്ങുകളിലേക്ക് സ്വാഗതം
പോസ്റ്റ് ഇഷ്ടാമായെന്നറിയിച്ചതില്‍ സന്തോഷം

ശ്രീ said...

മാറാല പിടിയ്ക്കാതിരിയ്ക്കാനിട്ട പോസ്റ്റാണേലും രസകരമായി, ബഷീര്‍ക്കാ.

:)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

b>ശ്രീ ,

കുറെ നാളുകള്‍ക്ക് ശേഷം ശ്രീ യുടെ വരവില്‍ ,അഭിപ്രായമറിയിച്ചതില്‍ ഏറെ സന്തോഷം


ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി

OT

നുറുങ്ങുകളില്‍ പുതിയ പോസ്റ്റ് കമന്റ് ആവശ്യമുള്ളവരുടെ ശ്രദ്ധയ്ക്ക് വായിക്കുമല്ലോ

ഭായി said...

ഹ ഹ ഹ :) ഇത് കലക്കി മാഷേ..യ്!

Akbar said...

പോസ്റ്റ് ചിരിക്കാന്‍ മാത്രമല്ല ചിന്തിക്കാനുമുണ്ട്. നന്നായി ബഷീര്‍ ജി.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@ ഭായ്,

വന്നതിലും വായിച്ച് ഇഷ്ടമായെന്നറിഞ്ഞതിലും സന്തോഷം :)


@ അൿബർ

വായനയ്ക്കും അഭിനന്ദനങ്ങൾക്കും വളരെ നന്ദി

Jyothi Sanjeev : said...

post kalakki .

M SALAHUDDEEN A said...

ഇത് വായിച്ചിട്ട് കരയണോ ചിരിക്കണോ എന്ന് സംശയം. ഏതായാലും പോസ്റ്റ്‌ എനിക്ക് ഇഷ്ടമായി. ആശംസകള്‍...

ubayyu said...

കടം വാങ്ങിയ രണ്ടു ലക്ഷം രൂപ ഏജന്റിനു നല്‍കി ദുഫായിലേക്ക് വണ്ടി കയറുമ്പോ എത്രയും വേഗം അത് വീട്ടി കുറച്ച് എന്തെങ്കിലും സമ്പാദിച്ചു രണ്ടു കൊല്ലം കൊണ്ട് തിരിച്ചു വരാമെന്ന് കരുതിയതാണ്, അവിടെ ചെന്നിറങ്ങിയപ്പോഴാണ് പണി തൂപ്പ് ആണെന്നും കൂലി മാസം അഞ്ഞൂറ് (മുപ്പത്‌ ദിവസം, ദിവസവും കുറഞ്ഞത് പതിമൂന്നു മണിക്കൂര്‍ ജോലി, താമസം അജ്മാന്‍ വ്യവസായ മേഘലയില്‍, പോക്ക് വരവിനു ചുരുങ്ങിയത്‌ മൂന്നു മണിക്കൂര്‍ ഗതാഗത തടസ്സത്തിനനുസരിച് ആറോ ഏഴോ മണിക്കൂര്‍ വരെ ദീര്ഘിക്കാം ) എട്ടോ പത്തോ ആളുകളുള്ള കൊച്ചു മുറിയില്‍ ഇടുങ്ങിയ ജീവിതം, ബാത്ത് റൂമിന്‍റെ അടുത്ത് കൂടെ ചെന്നപ്പോള്‍ തന്നെ കുറേ തവണ തല കറങ്ങി വീണിട്ടുണ്ടാവും-എല്ലാം സഹിച്ചു ചില്ലറ ചിലവുകളും വീട്ടു ചിലവുകളും കഴിഞ്ഞാല്‍ രണ്ടു വര്‍ഷമാവുബോഴത്തേക്കും കടം നാല് ലക്ഷമായി മാറിയ പ്രവാസിയുടെ വിലാപമല്ലേ ഉള്ളടക്കം , ഇതിന്‍റെ ഗുണ പാഠം എന്തായിരിക്കും?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> Jyothi Sanjeev ,


സന്തോഷം ഈ വരവിനും നല്ല വാക്കുകള്‍ക്കും

> M SALAHUDDEEN A ,

കരയണ്ട.. ചിരിക്കാം നമുക്ക് നമ്മെ ഓര്‍ത്ത്..
അഭിപ്രായത്തിനു നന്ദി


> ubayyu ,

അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ പച്ച തേടി വന്നവരില്‍ വലിയ വിഭാഗം അനുഭവിക്കുന്ന വേദനയാണു താങ്കള്‍ എഴുതിയത്.. അവരില്‍ തന്നെ ഒടുങ്ങുന്ന വേദനയാണെന്ന് മാത്രം..

വായനക്കും അഭിപ്രായത്തിനും നന്ദി

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

Dear All

a new post
അയാളുടെ ടെന്‍ഷന്‍ മാറിയ കഥ ഇവിടെ വായിച്ച് അഭിപ്രായമറിയിക്കണേ

Related Posts with Thumbnails