Thursday, June 4, 2009

അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങൾ

ചിത്രത്തിൽ ക്ലിക് ചെയ്താൽ വലുതായി കാണാൻ സാധിക്കും

2009 ജൂൺ ഒന്നാം തിയ്യതി സിറാജ്‌ ദിനപത്രത്തിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ആതിരയെന്ന ആദിവാസി ബാലികയുടെയും അവളുടെ കുടിലിന്റെയും ചിത്രം ആണ്‌ ഈ കുറിപ്പിനാധാരം

സ്കൂൾ പ്രവേശനോത്സവത്തിന്റെ നിറമേറിയ കാഴ്ചകളായിരുന്നു നമ്മുടെ മുന്നിൽ അടുത്ത ദിനങ്ങളിൽ തെളിഞ്ഞത്‌. പുതിയ ജീവിതത്തിന്റെ തട്ടകത്തിലേക്ക്‌ പിച്ചവെക്കുന്ന പിഞ്ചോമനകളുടെ നിഷ്‌കളങ്കമായ പുഞ്ചിരികളും വിതുമ്പലുകളും നമ്മെ ഗതകാല സ്‌മരണളുണർത്താൻ പര്യാപ്‌തമായതായിരുന്നു. അതൊന്നും നേരിട്ട്‌ അനുഭവിച്ചറിയാൻ കഴിയാത്ത പ്രവാസികൾ അകലങ്ങളിൽ നിന്ന് മക്കളുടെ വിവരങ്ങൾ അന്വേഷിക്കുകയും സന്തോഷവും സന്താപവുമെല്ലാം ശബ്ദവീചികളിലൂടെ നെഞ്ചിലേറ്റി നെടുവീർപ്പിടുകയും ചെയ്യുന്നു. എന്നാൽ ഈ ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമിടയിൽ ആകുലതകൾക്കുമിടയിൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗം നമുക്കിടയിൽ ഇതൊന്നു മറിയാതെ അറിഞ്ഞാൽ തന്നെ അന്നന്നത്തെ അന്നത്തിനോ അന്നമുണ്ടാക്കിയാൽ അടച്ചു വെക്കാൻ നല്ല ഒരു പാത്രമോ ആ പാത്രം സൂക്ഷിക്കാൻ മാത്രം പ്രാപ്തമായ ഒരു വീടോ ഇല്ലാതെ‌ അക്ഷര മുറ്റത്തെത്തുക എന്നത് ഒരു സ്വപനം മാത്രമായി അവശേഷിപ്പിച്ച് കഴിയുന്നു. അക്ഷരങ്ങളേക്കാൾ ഒരു നേരത്തെ അന്നത്തിനായിരിക്കുമോ അവരുടെ തേങ്ങൽ !

കാർമേഘങ്ങളൊഴിഞ്ഞു നിന്ന ആകാശത്തിനു കീഴെ ആരവങ്ങളുയർന്ന അക്ഷരവീടുകൾ പരിഭ്രമത്തിന്റെയും പരിഭവങ്ങളുടെയും പൂങ്കണ്ണീരു കൊണ്ട്‌ നിറഞ്ഞപ്പോൾ അതൊന്നുമറിയാതെ ഇങ്ങിനെ എത്രയോ ബാല്യങ്ങൾ സമൂഹത്തിൽ നിന്നും അകന്ന്, അല്ലെങ്കിൽ സാംസ്കാര സമ്പന്നമായ(?) കേരളീയ സമൂഹത്താൽ അകറ്റപ്പെട്ടോ (?) കഴിയുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഈ ചിത്രം വായനക്കാരെന്റെ മനസ്സിലേക്ക്‌ കുറെ ചോദ്യങ്ങളുയർത്താൻ പര്യാപതമാം വിധം എത്തിച്ച പത്രത്തിനും ഫോട്ടോ ഗ്രാഫർക്കും നന്ദി.. ഇത്‌ പോലെ എത്രയോ നേർക്കാഴ്ചകൾ നാം കണ്ടിരിക്കുന്നു. ഏതാനും നിമിഷ നേരത്തേക്ക്‌ അല്ലെങ്കിൽ ഒരു ദിനം , ഒരു ആഴ്ച.. അത്‌ നമ്മെ അസ്വസ്ഥമാക്കിയേക്കാം പിന്നെ അത്‌ നാം വിസമരിക്കുന്നു.

ആതിരയെന്ന (ഇമ്പമുള്ള പേരുകൾക്ക് ഇപ്പോൾ വിലക്കില്ലെന്നതിൽ കേരളിയന്‌ അഭിമാനം കൊള്ളാം ) ബാലികയുടെ കുടിലും കൂടി നാം കാണുക. എന്നിട്ട്‌ നമുക്ക്‌ ദൈവം നൽകിയ അനുഗ്രഹങ്ങൾ ഓർക്കുക. നമ്മുടെ മക്കളെയും മമ്മുടെ സുഖസൗകര്യങ്ങളുള്ള വീടിനെ ഓർക്കുക. പിന്നെ നമ്മുടെ തീർത്താൽ തീരാത്താ ആഗ്രഹങ്ങളെ /അത്യാഗ്രഹങ്ങളെ നിരത്തിവെക്കുക. എന്നിട്ടതിൽ നിന്ന് ആവശ്യങ്ങൾ മാറ്റി, അത്യാവശ്യങ്ങൾ മാറ്റി, അനാവശ്യങ്ങൾക്ക്‌ നാം എത്ര ചിലവഴിക്കുന്നുവേന്ന് ഒരു കണക്കെടുക്കുക (പ്രായസാമണെന്നറിയാം ) . പിന്നെ അനാവശ്യങ്ങളിൽ ചിലവിടുന്നതിന്റെ ഒരു ചെറിയ ഭാഗം നമുക്ക്‌ ചുറ്റിലുമുള്ള ഇത്തരം ആവശ്യക്കാരെ കണ്ടെത്തി അവർക്ക്‌ വേണ്ട പാർപ്പിടവും വസ്ത്രവും വിദ്യഭ്യാസവും നൽകാൻ തയ്യാറാവേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക . അല്ലെങ്കിൽ നാളെ നാം നമുക്ക്‌ അനുഗ്രഹമായി കിട്ടിയ സമ്പത്തിനും സൗഭാഗ്യങ്ങൾക്കും ലോകരഷിതാവിന്റെ മുന്നിൽ മറുപടി പറയാനാവാതെ നിൽക്കേണ്ടിവരും എന്ന കാര്യം ഓർക്കുക.

നമ്മുടെ അയൽവാസിയുടെയും ആവശ്യക്കാരന്റെയും മതവും ജാതിയും രാഷ്ടീയവും നോക്കിയുള്ള സഹായങ്ങളേക്കാൾ അനുകമ്പാപൂർണ്ണമായ ഇടപെടലുകൾ നടത്താൻ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും കൂട്ടായ്മകളും സംഘടനകളും തയ്യാറാവണമെന്ന് കൂടി ഉണർത്തട്ടെ.

സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ആദ്യ ഘട്ടം വളരെ ക്രിയാത്മകമായി ജന പങ്കാളിത്തത്തോടെ നടത്തിയത് സ്മരിയ്ക്കുന്നു. രണ്ടാം ഘട്ടം വെറും പ്രഹസനാമയി മാറി എന്നാണു തോന്നുന്നത്.ഇനിയുള്ള ഒരു യജ്ഞം ഈ ബാല്യങ്ങൾക്ക് ആദ്യം അന്നവും പിന്നെ അക്ഷരവും എത്തിക്കുന്നതിനാവട്ടെ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾക്ക് ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കാൻ സമയമുണ്ടാവുമോ എന്തോ !

മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബർ മാന്തി‌ ചർച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊർജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്നവർക്കായി മാറ്റി വെക്കാം.

ആശംസകളോടെ

38 comments:

ബഷീര്‍ വെള്ളറക്കാട്‌ / pb said...

മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബർ മാന്തി‌ ചർച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊർജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്നവർക്കായി മാറ്റി വെക്കാം.

അരുണ്‍ കായംകുളം said...

സുല്‍ത്താന്‍ ബത്തേരിയിലെ ഒരു ആതിര മാത്രമല്ല ഇക്കാ..
ഇതേ പോലെ എത്ര ആതിരമാര്‍?
:(

കാസിം തങ്ങള്‍ said...

പിന്നാമ്പുറങ്ങളില്‍ ഇതുപോലെ എത്ര ആതിരമാര്‍. അവരുടെ പ്രതീകം മാത്രമാണിവള്‍. പ്രവേശനോത്സവങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ സമൂഹത്തിന് നേരെ കൂര്‍ത്ത ചോദ്യശരങ്ങള്‍ പായിക്കുന്നു ഇത്തരം ചിത്രങ്ങള്‍. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകളില്ലാതെ ഇത്തരം കുരുന്നുകള്‍ക്ക് അന്നവും അക്ഷരവെളിച്ചവും എത്തിക്കാന്‍ നമ്മുടെ പ്രയത്നങ്ങള്‍ക്കാവട്ടെ .

hAnLLaLaTh said...

ഫോണ്ട് അല്പം കൂടെ വലുതാക്കിയാല്‍ പ്രയാസമില്ലാതെ വായിക്കാം..

muham said...

പച്ചയായ ജീവിത യാഥാർഥ്യങ്ങൾക്ക് നേരെ തിരിച്ചു പിടിക്കുന്ന കണ്ണാടിയായി മാറാൻ സാധിക്കാതെ അനാവശ്യ ചർച്ചകൾക്കും കോഴിപ്പോരുകൾക്കും സമയം ചിലവാക്കുന്ന മാധ്യമങ്ങളും അണിയറക്കാരും ഇത്തരം ഉപകാരപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നെങ്കിൽ.......
ആശംസകൾ

മാറുന്ന മലയാളി said...

സമ്മര്‍ദ്ദ തന്ത്രം പയറ്റിയും വോട്ട് ബാങ്ക് കാണിച്ചും ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള മിടുക്ക്‌ ഇവര്‍ക്ക്‌ ഇല്ലാതെ പോയി ....അതിനാല്‍ ഇവര്‍ക്ക്‌ നീതിയിലെക്കുള്ള അകലം കൂടുതലാണ്

ശിവ said...

ഇതുപോലെ എത്രമാത്രം കുഞ്ഞുങ്ങള്‍ നാം അറിയാതെ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ടാകും....

Prayan said...

മുന്നൂറുകോടി രൂപ ഡെല്‍ഹിയിലെ കെട്ടിട നിര്‍മ്മാണത്തൊഴിലാളികളുടെ ക്ഷേമത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി നീക്കിവെച്ചിട്ടും അധികാരപ്പെട്ടവര്‍ക്ക് അതു വേണ്ടപോലെ ഉപയോഗിക്കാനുള്ള
ഉദ്യോഗസ്ഥന്മാരില്ലാഞ്ഞതിനാല്‍ പണം മുഴുവന്‍ വെറുതെ പോയ കഥ കഴിഞ്ഞ മാസം പുറത്തുവന്നു.
ഇതു പുറത്തുവന്ന കഥ.....വരാത്തതെത്ര.....?

കാന്താരിക്കുട്ടി said...

നമുക്കു ചുറ്റും ഇതു പോലെ എത്ര കുരുന്നുകൾ.നമുക്ക് എന്തു ചെയ്യാനാവും.നമ്മളെ കൊണ്ടു കഴിയുന്ന രീതിയിൽ സഹായിക്കാം എന്നല്ലാതെ.

ശ്രീ said...

ഇത് തന്നെ എടുത്തെഴുതുന്നു, ബഷീര്‍ക്കാ...

“മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബർ മാന്തി‌ ചർച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊർജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്നവർക്കായി മാറ്റി വെക്കാം”

വാഴക്കോടന്‍ ‍// vazhakodan said...

ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ തുനിഞ്ഞാല്‍ തീര്‍ച്ചയായും അത് നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്താവും. അവരെ സഹായിക്കാന്‍ വളരെയധികം വകുപ്പുകളുന്ടെങ്കിലും ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതും ഈ വര്‍ഗ്ഗമാണ്. ഒരു നേരത്തെ ഭക്ഷണത്തിനു തന്നെ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ക്ക് അക്ഷരം രണ്ടാം സ്ഥാനത്ത്‌ വരുന്നത് സ്വാഭാവികം. അങ്ങിനെ എത്രയെത്ര ആതിരമാര്‍...

ദീപക് രാജ്|Deepak Raj said...

പഠിയ്ക്കാന്‍ അവസരം നഷ്ടപ്പെട്ടവര്‍ക്ക് തങ്ങള്‍ക്ക് എന്താണ് നഷ്ടപ്പെട്ടതെന്ന് ഭാവിയിലെ മനസ്സിലാവൂ.

Sureshkumar Punjhayil said...

Pranam Basheer... Chhilappol namukku nissahayari nokkinilkkendi vararundu... Enkilum ithrayenkilum cheythathinu nandi, Abhinandanangal...!!!
----
Basheere.. annu Ammalu teacherinte kayyilninnu nalla adivangiyathinal innithezuthanayallo...!!!

കാപ്പിലാന്‍ said...

ബഷീര്‍ വായിച്ചു . പക്ഷേ ഇങ്ങനെയുള്ള ചര്‍ച്ചകള്‍ ഒന്നും എങ്ങും എത്താറില്ല . കുറെ ആളുകള്‍ പ്രതികരിക്കും ,പിന്നെ തണുക്കും .ഇതിനായി നമുക്കെന്തു ചെയ്യാന്‍ കഴിയും ? ഞാന്‍ പറയുന്നത് ബ്ലോഗര്‍ സമൂഹത്തിന്‌ ഇങ്ങനെ ഉള്ളവരെ ഉദ്ധരിക്കാന്‍ കഴിയുമോ ? ആ വഴിക്ക് ചര്‍ച്ചകള്‍ വരട്ടെ .അല്ലാതെ ഇതിലൊന്നും ഞാന്‍ ഒരു അര്‍ത്ഥവും കാണുന്നില്ല .

ബഷീര്‍ വെള്ളറക്കാട്‌ / pb said...

> അരുൺ കായംകുളം ,

ശരിയാണ് ഈ ആതിര ഒരു പ്രതീകം മാത്രം.

> കാസിം തങ്ങൾ,

തീർച്ചയായും നമ്മുടെ പ്രയത്നങ്ങൾ ഇനിയും ഇത്തരം മേഖലകളിലേക്ക് കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണീ ചിത്രം സൂചിപ്പിക്കുന്നത്.

> ഹൻല്ലലത്ത്,

താങ്കളുടെ അഭിപ്രയം പരിഗണിച്ച് ഫോണ്ട് സൈസ് കൂട്ടാം .നന്ദി


> മുഹം,

അതിനു സമയം ചിലവഴിക്കാൻ അധികമാർക്കും താത്പര്യമില്ല. വേണ്ടത് സെൻസേഷൻ വാർത്തകളും ചർച്ചകളുമല്ലേ .. വായനക്കാരും ആ തരത്തിലായിരിക്കുന്നു. ആശംസകൾക്ക് നന്ദി

> മാറുന്ന മലയാളി

താങ്കൾ പറഞ്ഞപോലെ സമ്മർദ്ദങ്ങളിൽ ജീവിക്കുന്ന ഇവർക്ക് മറ്റുള്ളവരെ സമ്മർദ്ദത്തിലാക്കാൻ കഴിയാതെ പോയതായിരിക്കാം കാരണം.

> ശിവ

നമ്മുടെ ചുറ്റുവട്ടത്ത് തന്നെ കണ്ടേക്കാം ഇത്തരം ബാല്യങ്ങൾ. നമ്മുടെയൊക്കെ കണ്ണ് അവിടേക്കും തിരിക്കാൻ കഴിയട്ടെ

>പ്രയാൺ

പിന്നാമ്പുറങ്ങളിൽ അങ്ങിനെ എന്തൊക്കെ നടക്കുന്നു. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയല്ലേ മണിമന്ദിരങ്ങൾ കെട്ടുന്നത് പലരും..ചോദിക്കാനാരുമില്ലാതായിരിക്കുന്നു.

> കാന്താരിക്കുട്ടി,

നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്താൽ മനസമാധാനമെങ്കിലുമുണ്ടാവും. ഒന്നും ചെയ്യാൻ കഴിഞില്ലെങ്കിലും ഇങ്ങിനെയും ബാല്യങ്ങൾ നമ്മുടെ നാട്ടിലുണ്ടെന്ന് നമ്മുടെ മക്കളെ ബോധ്യപ്പെടുത്തുകയെങ്കിലും ചെയ്യണം. അത് തീർച്ചയായും ഗുണം ചെയ്യും

ബഷീര്‍ വെള്ളറക്കാട്‌ / pb said...

> ശ്രീ,

ഈ ഐക്യപ്പെടലിനു നന്ദി. നമ്മുടെ ചർച്ചകളും ചിന്തകളും നമുക്കെങ്കിലും ഉപകാരപ്രദമായി തീ‍രുന്ന വിധത്തിലാവട്ടെ.

> വാഴക്കോടൻ

ഒരു ആതിരയുടെയെങ്കിലും അന്നത്തിനുള്ള അക്ഷരത്തിനുള്ള വഴി തെളിയിക്കാൻ നമുക്കായാൽ അതായിരിക്കും വലിയ കാര്യം. തീർച്ചയായും അന്നത്തിനു വകയില്ലാത്തവർക്ക് ആദ്യം എത്തിക്കേണ്ടത് അന്നം തന്നെ ..അതാണ് നാം പ്രാവർത്തികമാക്കേണ്ടതും. അത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇനിയും ദൂരം ഏറെ പിന്നീടേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു ഈ കാഴ്ചകൾ


> ദീപക് രാജ്

അത് തികച്ചും ശരിയാണ്. പക്ഷെ ഈ ജന്മങ്ങൾക്ക് ആ തിരിച്ചറിവുണ്ടാകാനുള്ള അവസരമുണ്ടാകുമോ എന്നതും സംശയമാണ്.

> സുരേഷ്കുമാർ പുഞ്ചയിൽ

ആശംസകൾക്കും അഭിപ്രാ‍യത്തിനും നന്ദി.. നമ്മുടെ നാട്ടിലും നാം കണ്ണു തുറന്ന് നോക്കിയാൽ ഇങ്ങിനെ കുറെ ബാല്യങ്ങൾ കണ്ടെത്താൻ കഴിയും . നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നോക്കാം.

പിന്നെ അമ്മാളുടീച്ചറുടെ അടിയെന്തിനാ.. ആ നോട്ടം തന്നെ അധികമല്ലേ.. ഓഫീസ് റൂമിലേക്ക് വിളിപ്പിച്ച് പിന്നെ ആ കണ്ണട ഊരിയുള്ള നോട്ടം.. :)

> കാപ്പിലാൻ

താങ്കളുടെ കമന്റ് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നു.
കുറെ അർത്ഥമില്ലാത്ത ചർച്ചകൾകൊണ്ട് പ്രയോജനം ഉണ്ടാവില്ല.എന്നാൽ ചർച്ചകൽക്ക് അർത്ഥവത്തായ തലങ്ങൾ ഉണ്ടാക്കാൻ നമുക്ക് ശ്രമിയ്ക്കാം. ചുരുങ്ങിയത് ഇത് എഴുതിയ ശേഷം സ്വന്തമായുണ്ടകുന്ന ഒരു ആശ്വാസം . ഒരു സാമൂഹിക വിഷയത്തെ മറ്റു സുഹൃത്തുക്കളുമായി പങ്ക് വെച്ച് അവരുടെ അഭിപ്രായം കൂടി അറിയുകയും അത്തരം ജീവിതങ്ങൾ നമുക്ക് ചുറ്റിലും ഉണ്ടെന്നത് വിസമരിക്കാതിരിക്കാ‍നുള്ള ഒരു മനസെങ്കിലും ഉണ്ടാക്കാനായെങ്കിൽ എന്ന ഒരു ചിന്തയും ആണ്. താങ്കൾ സൂചിപ്പിച്ച പോലെ ബ്ലോഗ് സമൂഹത്തിന് ഇത്തരം വിഷയങ്ങളിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തന്നെയാണു തോന്നുന്നത്. കൂടാതെ പ്രാദേശികമായ ഒരു അവബോധം കൂടി ഉണ്ടാവുകയും വേണം.

വായിക്കുകയും പ്രതികരിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി..

hAnLLaLaTh said...

കൂട്ടിയില്ല..?!!

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>ഹൻല്ലലത്ത്‌ ,

കൂട്ടിയിരിക്കുന്നു. :) ഇനി നോക്കൂ .ഇത്ര വലിപ്പം പോരേ ?

വായിച്ച്‌ താങ്കളുടെ പ്രതികരണം കൂടി അറിയിക്കൂ

ചെറിയപാലം said...

ഇത്തരം നല്ല ശ്രമങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

അനൂപ്‌ കോതനല്ലൂര്‍ said...

കഴിഞ്ഞ ദിവസം മുളന്തുരുത്തിയിൽ മാനസികരോഗിയായ
ഒരമ്മയുടെ വേവലാതി കൊണ്ട് പള്ളികുടം കാണാത്ത
11 വയസ്സുകാരിയെ കുറിച്ചുള്ള വാർത്ത് ഓർത്തു പോയി

ബഷീര്‍ വെള്ളറക്കാട്‌ / pb said...

> ചെറിയ പാലം

വായനയ്ക്കും നല്ലവാക്കിനും നന്ദി


> അനൂപ് കോതനല്ലൂർ

വായിച്ചിരുന്നു .അത് പോലെ എത്രയോ പേർ നമുക്കു ചുറ്റിലും :(
വിവാദങ്ങളിലല്ലേ ഭരണാധികാരികളും ഭരണീയരും മുഴുകിയിരിക്കുന്നത്. ഇതൊക്കെ ശ്രദ്ധിയ്ക്കാൻ ആർക്ക് സമയം !

ശ്രീഇടമൺ said...

മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബർ മാന്തി‌ ചർച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊർജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്നവർക്കായി മാറ്റി വെക്കാം.

നല്ല പോസ്റ്റ്...

jayanEvoor said...

“മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബർ മാന്തി‌ ചർച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊർജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്നവർക്കായി മാറ്റി വെക്കാം”


sathyam!

Good Post!

മാണിക്യം said...

അക്ഷര മുറ്റത്തെത്തുക എന്നത് ഒരു സ്വപനം മാത്രമായി അവശേഷിപ്പിച്ച് കഴിയുന്നവര്‍ക്ക് അക്ഷരങ്ങളേക്കാൾ ഒരു നേരത്തെ അന്നത്തിനായിരിക്കും അവരുടെ തേങ്ങൽ !

ബഷീര്‍ വെള്ളറക്കാട്‌ / pb said...

> ശ്രീ ഇടമൺ,
> ജയൻ ഏവൂർ

തിരിച്ചറിവിനും ഐക്യപ്പെടലിനും നന്ദി. ക്രിയാതമകമായ ചർച്ചകൾ നടക്കട്ടെ.

> മാണിക്യം

തീർച്ചയായും ചേച്ചീ.. അന്നം കിട്ടാത്തവനു അക്ഷരം മനസ്സിലാവില്ല. ആദ്യം അന്നവും പിന്നെ അക്ഷരവും കൊടുക്കാ‍ാനുള്ള ശ്രമങ്ങളാണ് വേണ്ടത്. പ്രാദേശികമായുള്ള കൂട്ടായ്മകൾക്കായിരിക്കും കൂടുതൽ ക്രിയാത്മകമായി ഇത്തരം കാര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയുക.

നന്ദി

ജിപ്പൂസ് said...

വല്ലാത്ത കാഴ്ചകള്‍ തന്നെ ബഷീര്‍ക്കാ...
കാപ്പിലാന്‍ പറഞ്ഞ പോലെ ബൂലോകര്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നു നോക്കാം.കഴിയുമെന്ന് തന്നെയാണു എന്‍റെ വിശ്വാസം.ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുക്കാത്ത,ടോക് ഷോക്കാര്‍ക്ക് വിഷയമാവാത്ത ഇത്തരം യാഥാര്‍ഥ്യങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്ന ഇത്തരം പോസ്റ്റുകള്‍ അഭിനന്ദനാര്‍ഹം തന്നെ.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

> ജിപ്പൂസ്

വായനയ്ക്കും ഈ ഐക്യപ്പെടലിനും നന്ദി.. നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളിൽ നന്ദിയുള്ളവരായിരിക്കാനും നമുക്ക് കഴിയുന്നപോലെ കനിവ് ആവശ്യമുളളവർക്ക് എത്തിക്കാനും ഒരു മനസ്സുണ്ടായിരിക്കാൻ ഇത്തരം കാഴ്ചകൾ ഉപകരിച്ചെങ്കിൽ നന്നായിരുന്നു.

കടിഞൂല്‍ പൊട്ടന്‍ said...

വളരേ ശരി.. എല്ലാവരും ചുരുങ്ങിയത് ഒരാവര്‍ത്തിയെങ്കിലും വായിക്കേണ്ടത് തന്നെ..

"മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബര്‍ മാന്തി‌ ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊര്‍ജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്നവര്‍ക്കായി മാറ്റി വെക്കാം. "

തികച്ചും അര്‍ത്ഥവത്തായ വാക്കുകള്‍...

Seena said...

Basheer, Assalam Alaikkum,
Reached here through JP's blog,
Loved reading your blogs,especially through mozhimuthukal you are doing a great work!
:)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

> കടിഞ്ഞൂൽ പൊട്ടൻ , ( ഞാനും ഒരു കടിഞ്ഞൂൽ പൊട്ടനാണേ :) )


നമ്മുടെ മനസ്സിൽ ഇത്തരം ദൃശ്യങ്ങൾക്ക് ചലനങ്ങളുണ്ടാക്കാൻ കഴിയുന്നുവെന്നതിൽ ജഗന്നിയന്താവിനു സ്തുതികളർപ്പിക്കാം. ആ ചലനങ്ങൾ നമ്മുടെ ജീവിത ക്രമത്തിലും മാറ്റങ്ങളുണ്ടാക്കട്ടെ എന്നാശിക്കുന്നു.
നല്ല വാക്കുകൾക്കും ഈ ഐക്യപ്പെടലിനും നന്ദി


> Seena,

വ അലൈക്കുമുസ്സലാം
ഇവിടെ ആദ്യമായെത്തിയതല്ലേ.. സുസ്വാ‍ഗതം.
ജെ.പി.യ്ക്കും നന്ദി..:)

ബ്ലോഗ് ഇഷ്ടമായെന്നറിഞ്ഞതിലും ഈ നല്ല വാക്കുകൾക്കും വളരെ സന്തോഷം അറിയിക്കട്ടെ..

Typist | എഴുത്തുകാരി said...

കുറച്ചു വൈകിപ്പോയി. വളരെ പ്രസക്തമായ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെയാണിതു്. പക്ഷേ കാപ്പിലാന്‍ പറഞ്ഞപോലെ ചര്‍ച്ചകള്‍ എങ്ങും എത്താറില്ല. ആരെങ്കിലുമൊക്കെ മുന്‍ കൈ എടുത്ത് പ്രവര്‍ത്തിക്കാനൊരുങ്ങിയാല്‍ സഹായം ലഭിക്കാന്‍ വിഷമമുണ്ടാവില്ലാ.‍

ബഷീര്‍ വെള്ളറക്കാട്‌ / pb said...

> Typist/എഴുത്തികാരി ,

ഇത്തരം കാര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കാൻ ആർക്കും അധികം താത്പര്യം കാണാറില്ല. സെൻസേഷൻ ന്യൂസുകളുടെ പിന്നലെയല്ലേ ഏവരും. നമുക്കിടയിൽ ഇങ്ങിനെ എത്രയോ ജന്മങ്ങൾ ഉണ്ടെന്ന് ഓർക്കാനെങ്കിലും നമുക്ക് ആവണം. ദൂർത്തും പൊങ്ങച്ചവും കുറയ്ക്കാനെങ്കിലും അതുപകരിക്കട്ടെ.. അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം

ഗൗരിനാഥന്‍ said...

ബഷീര്‍ ഈയിടെ ഒരു പള്ളീലെ അച്ചനെ കണ്ടിരുന്നു, അദ്ദേഹം അച്ചന്‍ പട്ടം വേണ്ടെന്ന് വെക്കുകയാണത്രെ, കാരണം കണ്ണൂരിലെ ആദിവാസി കുട്ടികള്‍ക്ക് വേണ്ടി അദ്ദേഹം തയ്യാറാക്കിയ പ്രൊപോസല്‍ പള്ളി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല, തുടര്‍ന്ന് അദ്ദേഹം അത് വ്യക്തിപരമായി നടത്താന്‍ തീരുമാനിച്ചു, അപ്പോഴത് പള്ളിക്ക് ഇഷ്ടകേടുമായി, കാരണം അച്ചന്‍ പദവി ഉപയോഗിച്ചല്ലേ അവര്‍ക്ക് വേണ്ട പൈസ ഉണ്ടാക്കിയത് എന്നായി പിന്നെ, അതു കൊണ്ട് അത് അദ്ദേഹം തന്നെ നടത്താന്‍ പോകുകയാണ്, അദ്ദേഹം പറഞ്ഞ പ്രകാരമാണെങ്കില്‍ ഇതൊരു ഒറ്റപെട്ട സംഭവം അല്ല...നന്ദി ബഷീര്‍ നല്ലൊരു ഓര്‍മ്മപെടുത്തലിനു.

പള്ളിക്കരയില്‍ said...

മനസാക്ഷിയെ തട്ടിയുണര്‍ത്തുന്ന പോസ്റ്റ്...

ഭാവുകങ്ങള്‍

bilatthipattanam said...

ലോകത്തിൽ പതിനാലുശ്തമാനത്തോളം ഇത്തരം ആതിര ബാലികമാർ ഉണ്ടെത്രെ!
നമ്മളെ പോലെയുള്ളവർ തന്നെ ഇവരെയൊക്കെ വേലയ്ക്കും,കഥ/കവിത/വാർത്ത/കൾക്കും,പീഡിപ്പിക്കാനും,......മൊക്കെയായി ഉപയോഗിക്കുന്നൂ എന്നു മാത്രം !!!
അതും അവർപോലുമറിയാതെ............

ബഷീര്‍ വെള്ളറക്കാട്‌ / pb said...

> ഗൌരിനാഥൻ

അനുഭവക്കുറിപ്പോടെയുള്ള വിശദമായ അഭിപ്രായത്തിനു നന്ദി.തീർച്ചയായും ആതിര ഒരു പ്രതീകം മാത്രം നമുക്ക് ചുട്ടിലും ആതിരമാർ ഉണ്ട്. ചില ആതിരമർ സ്കൂളിലെത്തിയാ‍ലും പാഠഭാഗങ്ങൾ ശ്രദ്ധിയ്ക്കാൻ കഴിയാതെ ഉഴലുന്നു. കാരണം പട്ടിണി. അവർക്ക് ഒരു ആശ്വാസം സ്കൂളുകളിൽ നിന്ന് കിട്ടുന്ന കഞ്ഞിയും പയറും തന്നെ. അനുഗ്രഹങ്ങളിൽ നന്ദിയുള്ളവരായിരിക്കാൻ എങ്കിലും നമുക്കാവട്ടെ.


> പള്ളിക്കരയിൽ

നല്ല വാക്കുകൾക്ക് നന്ദി. മനസാക്ഷിക്കുത്തില്ലാതെ നമുക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റാ‍ത്ത അവസഥായാണുള്ളത്.

> ബിലാത്തിപട്ടണം

താങ്കളുടെ വിമർശനാത്മകമായ അഭിപ്രായം മനസിലേറ്റുന്നു. ഒരു ദിവസം 25000 ത്തിലധികം ബാല്യങ്ങളാണത്രെ ലോകത്ത് പട്ടിണിമൂലം മരണപ്പെടുന്നത്. നമ്മുടേ വേസ്റ്റ് കൊട്ടകളിൽ ഒരു നിരീക്ഷണം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നന്ദി ഈ അഭിപ്രായത്തിന്

Faizal Kondotty said...

ബഷീര്‍ക്കാ...,
really touching ..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

> Faizal Kondoty,

Thanks for your comment and a special thanks for calling me as ബഷീര്‍ക്കാ :)

Thanks to all once again

please read new post ടീച്ചർക്കിഷ്ടമില്ലാത്ത പാട്ട്‌ !

Related Posts with Thumbnails