White House pet dog Miss Beazley (R) crosses paths with pet cat, India, on the South Lawn at the White House in Washington, in this October 2, 2006 file photo.
http://www.telegraphindia.com/1090106/jsp/foreign/story_10348788.jsp
വൈറ്റ് ഹസിലെ പൂച്ച ചത്തു ! ബുഷിനു മനോവിഷമം !!!
ബുഷ് കുടുംബത്തിലെ അരുമായായ ആ പൂച്ച യുടെ നിര്യാണത്തില്‍ (ഇന്ത്യയെന്നാണു 18 വര്‍ഷത്തോളമായി ബുഷ് കുടുംബത്തിന്റെ സന്തത സഹചാരിയായിരുന്ന ആ പൂച്ചയുടെ പേരത്രെ !! ) ബുഷും കുടുംബവും അഗാധമയ ദു:ഖത്തിലാണെന്ന് വാര്‍ത്ത.
ബുഷ് കുടുംബത്തിനു പൂച്ചയുടെ വിയോഗം നികത്താനാവാത്ത വിടവാണു സൃഷ്ടിച്ചതെന്ന് പ്രസ്സെക്രട്ടറി പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്.
കേവലം ഒരു പൂച്ചയുടെ വില പോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ശിങ്കിടികളും മനുഷ്യമക്കള്‍ക്ക് നല്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഈ ദു:ഖ വാര്‍ത്ത കേട്ട് കരയണോ അതോ ചിരിക്കണോ എന്ന സംശയത്തിലാണ്.
അമേരിക്കന്‍ ജാര സന്തതി ഇസ്രാഈല്‍ അതിന്റെ എല്ലാ ക്രൂരതകളോടെയും പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും പ്രത്യേകം ലക്ഷ്യം വെച്ച് കൊന്നൊടുക്കുമ്പോള്‍ അതില്‍ യാതൊരു മനസാക്ഷികുത്തുമില്ലാതെ ന്യായീകരണം കണ്ടെത്തുന്ന പിശാചുക്കള്‍ക്ക് മനസ്സില്‍ ദു:ഖമെന്ന വികാരമോ ?
പൂച്ചേ നിന്നോടെനിക്ക് വിരോധമില്ല. എന്റെ പ്രിയപ്പെട്ട മകള്‍ അവളുടെ പ്രിയ 'ഇന്നു' വിന്റെ അകാല നഷ്ടത്തില്‍ കരയുമ്പോള്‍, 'ഉപ്പാടെ മോളു തന്നെ' എന്ന് പറഞ്ഞ്, ഞാന്‍ അന്ന് (ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്റെ പ്രിയ പൂച്ചക്കുട്ടിയുടെ നഷ്ടത്തില്‍) കുറെ വിതുമ്പിയത് ഉമ്മ ഓര്‍മ്മിപ്പിച്ചു.
പൂച്ചേ, നിന്റെ യജമാനന് ലോക ജനതയ്ക്ക് നേരെ നടത്തിയ , നടത്തികൊണ്ടിരിക്കുന്ന അക്രമങ്ങള്‍ , അനീതികള്‍ എല്ലാന് നിനക്കറിയാമായിരുന്നുവോ ?ഒാ ബുഷ് , നിങ്ങളുടെ മനസ്സിലും ദു:ഖമെന്ന വികാരമുണ്ടാവുമോ! അത് പച്ച മനുഷ്യര്‍ക്കുണ്ടാവുന്നതല്ലേ ?
ഏതെങ്കിലും ഇന്ത്യക്കാരന് അവന് വളര്‍ത്തുന്ന പട്ടിക്കോ പന്നിക്കോ അമേരിക്ക എന്ന് പേരിട്ട് വിളിച്ചാല്‍ ചിലപ്പോള്‍ ആ കാരണം മതിയാവുമായിരിക്കും സാമ്രാജ്യത്വകിങ്കരന്മാര്‍ക്ക് ആക്രമണത്തിനുള്ള ന്യായീകരണം ലോകത്തോട് നാണമില്ലാത വിളിച്ചു പറയാന്‍ !
ബുഷിനെ (സാമ്രാജ്യത്വ ഭീകരരെ ) അളവറ്റ് സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നവര്‍ക്ക് ബുഷിന്റെ ഇന്ത്യ എന്ന ഓമന പൂച്ച ചത്തത് ചത്തത് ചില കാര്യങ്ങളിലേക്കുള്ള സൂചനായി കാണാന്‍ കഴിയുമോ ?
ഫലസ്തീനില്‍ ഇസ്രാ ഈല്‍ ആക്രമണത്തില്‍ തകര്‍ന്ന ഒരു വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു പൂച്ചയുടെ ജഡം.
ഈ പൂച്ചയുടെ മരണത്തില്‍ ദുഖിക്കാന്‍ ഈ വീട്ടില്‍ ആരും അവശേഷിക്കുന്നില്ല !!
35 comments:
വൈറ്റ് ഹസിലെ പൂച്ച ചത്തു ! ബുഷിനു മനോവിഷമം !!!
മൃഗസ്നേഹികള്‍ താങ്കള്‍ക്കെതിരെ ആഞ്ഞടിച്ചേക്കാന് സാധ്യതയുണ്ട്...
"കേവലം ഒരു പൂച്ചയുടെ വില പോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ശിങ്കിടികളും മനുഷ്യമക്കള്‍ക്ക് നല്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഈ ദു:ഖ വാര്‍ത്ത കേട്ട് കരയണോ അതോ ചിരിക്കണോ എന്ന സംശയത്തിലാണ്."
അതിലാണ് കാര്യം
തികച്ചും ചിന്തനീയവും കാലിക പ്രസക്തവുമായ പോസ്റ്റ്...
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മൃഗീയതയിൽ ലോകം വിറങ്ങലിച്ച് നിൽക്കുന്നു...
ഇസ്രയേൽ എല്ലാ അന്താരാഷ്ട്ര മര്യാദകളും നിരന്തരം ലംഘിക്കുന്നു..
ഐക്യ രാഷ്ട്ര സഭയും നോക്കുകുത്തിയാവുന്നു..
പൂച്ച ചത്തപ്പോഴെങ്കിലും ആ ഭീകരൻ അൽപം വെദനിച്ചല്ലോ..
സമാധാനമായി!!!
കേവലം ഒരു പൂച്ചയുടെ വില പോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ശിങ്കിടികളും മനുഷ്യമക്കള്‍ക്ക് നല്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഈ ദു:ഖ വാര്‍ത്ത കേട്ട് കരയണോ അതോ ചിരിക്കണോ എന്ന സംശയത്തിലാണ്."
--
ആരും തീവ്രവാദികളായി ജനിക്കുന്നില്ല...അവരെ സൃഷ്ടിക്കുന്നു/...
പൂച്ചക്കോ പട്ടിക്കോ ഇൻഡ്യ എന്ന് പേരിട്ടാലെന്താ..
നമ്മുടെ ഏമാന്മാർ എന്നാലും തന്റെ മുന്നിൽ ഓച്ചാനിച്ച് നിൽക്കുമല്ലോ
നാണമേതുമില്ലാതെ!
ഏമാന്മാര്ക്കും ഇദയമുണ്ട് എന്ന് പ്രചരിപ്പിക്കാന്‍ ഓരോരോ അടവുകളീ വാര്‍ത്തകള്‍.
പൂച്ചക്ക് ഇന്ത്യയെന്ന് പേരിട്ടതില്‍ കുഴപ്പമൊന്നുമില്ല. പൂച്ചക്ക് വിഷമം ഉണ്ടോ എന്നറിയില്ല. ചേരിചേരയെ കൊന്ന് കുഴിച്ച് മൂടിയിരിക്കുകയാണല്ലോ നാം. നമ്മുടെ ഉപഗ്രഹങ്ങള്‍ ബോംബര്‍മാര്‍ക്ക് വഴി കാണിക്കുന്നുവെന്നും വാര്‍ത്തയുണ്ട്.
ഫലസ്തീനില്‍ ഇസ്രാ ഈല്‍ ആക്രമണത്തില്‍ തകര്‍ന്ന ഒരു വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു പൂച്ചയുടെ ജഡം
ഈ പൂച്ചയുടെ മരണത്തില്‍ ദുഖിക്കാന്‍ ഈ വീട്ടില്‍ ആരും അവശേഷിക്കുന്നില്ല
(ഒരു ഫലസ്തീന് പൂച്ചയുടെ മരണം കൂടി ബ്ലോഗില്‍ ഇട്ടിരിക്കുന്നു.)
തനിക്ക് എറ്റവും പ്രിയമായത് നഷ്ടപ്പെടുമ്പോള്‍ എല്ലാവര്ക്കും വിഷമം ആകും....പിന്നെ അത് വൈറ്റ് ഹൌസിലെ പൂച്ച ആകുമ്പോള്‍ വാര്‍ത്താപ്രാധാന്യവും കിട്ടും....
പാലസ്തീന്-ഇസ്രായേല്‍ പ്രശ്നം.....അത് വിഷമകരം....അവിടെ മരിച്ചു വീഴുന്നവരെ ഓര്‍ത്ത് എല്ലാവരും വിലപിക്കുന്നുണ്ട്.....
വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ ചത്താല്‍ വിഷമമുണ്ടാവും. ബുഷിന്റെ പൂച്ചയായതുകൊണ്ട് അനാവശ്യമായ വാര്‍ത്താപ്രാധാന്യം കിട്ടി.
ഈ പൂച്ചയുടെ മരണത്തില്‍ ദുഖിക്കാന്‍ ഈ വീട്ടില്‍ ആരും അവശേഷിക്കുന്നില്ല !!
ഇന്നലെ ഷാര്‍ജ സിറ്റി സെന്ററിനരികില്‍ ഒരു വലിയ പൂച്ച മൃതിയടഞ്ഞത് കണ്ടിരുന്നു.ഒട്ടുവലിയ ഒരായുസ്സു മുഴുവന്‍ ജീവിച്ചിരിക്കാം അത്.കാരണം,അത്രയ്ക്കിണ്ട് അതിന്റെ വലിപ്പം.!
കൊള്ളാം ബഷീര്‍!
വൈറ്റ് ഹൌസില്‍ ചത്തതും പൂച്ച.
ഫലസ്തീനില്‍ ഇസ്രാഈല്‍ ചത്തതും പൂച്ച .
അനുശോചനത്തില്‍ മാത്രം വിത്യാസം!
ബഷീര്‍ ഭായ്,
അര്‍ത്ഥവത്തായ പോസ്റ്റ്.
ഒരു പൂച്ചയുടെ വില പോലും മനുഷ്യനു കൊടുക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം ഉണ്ട്.എന്തു ചെയ്യാൻ ?
ബഷീര്‍ജീ : ബുഷിനും തന്പൂച്ച പൊന്പൂച്ച :( വേറെ എന്തുപറയാനാ ബഷീര്‍ ജീ .... ലോകം അങ്ങിനെയൊക്കെ ആയിപ്പോയി....
>അഗ്രജന്,
ഞാനും ഒരു മൃഗസ്നേഹിയാ.. (ജാമ്യം )ഇനിയും ആര്‍ക്കെങ്കിലും ആഞ്ഞടിക്കണമെന്നുണ്ടെങ്കില് ഞാന്‍ സ്ഥലത്തില്ല.!
എല്ലാ പൂച്ചകള്‍ക്കും ഒരു ഹൃദയമുണ്ട്. എല്ലാ മനുഷ്യര്‍ക്കും ഹൃദയമുണ്ട്. ഹൃദയം നന്നായാല്‍ എല്ലാം നന്നായി എന്നല്ലേ. ക്രൂര ഹൃദയങ്ങളില്‍ കരുണയുടെ നീരുറവ പൊട്ടട്ടെ. അതിനു ഒരു പൂച്ച നിമിത്തമായെങ്കില്‍.. നല്ലത്
ആദ്യ കമന്റിനു ആദ്യ നന്ദി
>ശ്രീ,
ശരിതന്നെ.
പൂച്ചകളെ വില കുറച്ച് കാണിക്കുകയല്ല. മനുഷ്യനോട് ഏറ്റവും എളുപ്പത്തില്‍ ഇണങ്ങുന്ന ഒരു ജീവിയാണു പൂച്ച. അതിനെ മുഖത്ത് നിന്ന് ദു:ഖവും സന്തോഷവും എല്ലാം നമുക്ക് വായിച്ചെടുക്കാം. ആ അരുമ ജീവിയുമായി സഹവസിക്കുന്നവര്‍ക്ക് മനസ്സില്‍ അത്തരം വികാരങ്ങള്‍ പകര്‍ന്ന് കിട്ടിയെങ്കില്‍ നന്നയേനെ. പക്ഷെ ഒരു മുറിയിലടക്കപ്പെട്ട പൂച്ചയെ വടിയെടുത്ത് തല്ലാന്‍ ശ്രമിക്കുമ്പോള്‍ കാണിക്കുന്ന രൗദ്രതയാണല്ലോ മനുഷ്യനുള്ളില്‍
>മുഹം,
വായനയ്ക്കും നല്ല വാക്കുനും നന്ദി. പൂച്ച ചത്തിട്ടു വേദനിച്ചുവെന്നത് ചിലപ്പോള്‍ ഒരു അഭിനയമാണെങ്കിലോ..അങ്ങിനെയും ആവാം
>ശാഫ്
അതെ, മനുഷ്യനിലെ മാനുഷിക വികാരങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ട് എന്താണു താന്‍ ചെയ്യുന്നതെന്ന് അവനു തന്നെ അറിയാത്ത അവസ്ഥയിലേക്ക് അവനെ തള്ളി വിടുക. അത്തരം തീവ്രവാദികളെ സൃഷ്ടിക്കുന്നവരാണു യഥാര്‍ത്ഥ ഭീകരര്‍
>കെ.കെ
ഇന്ന് നിങ്ങള്‍ മൂത്രമൊഴിക്കരുതെന്ന് അമേരിക്ക പറഞ്ഞാല്‍ അതും അനുസരിക്കാന്‍ തയ്യാറുള്ള വിനീതരല്ലേ അവര്‍.. കഷ്ടം തന്നെ
>അനോണി-1
അതെ. അതാണു കാര്യം.. പൂച്ചക്ക് വിഷമമുണ്ടായിരിക്കാം. ഒരു മഹത്തായ പൈതൃകമുള്ള നാടിന്റെ പേരും പേറി സാമ്രാജ്യത്വത്തിന്റെ അടുക്കളയില്‍ കഴിയേണ്ടി വന്നതില്‍.
നമ്മുടെ ഉപഗ്രഹങ്ങള്‍ ഇനിയും ഇസ്രാ ഈലിനു വേണ്ടി ചാരപ്പണിയേടുക്കും. വളരെ പൈശാചികവും മൃഗീയവുമായ പ്രതിരോധ മന്ത്രിമാരല്ലേ നമുക്കുള്ളത്..
>ശിവ,
തീര്‍ച്ചയായും. നമുക്ക് വിലപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ നമുക്കുണ്ടാവുന്ന ദു:ഖം തന്നെയാണു മറ്റുള്ളവര്‍ക്ക് അവര്‍ക്ക് പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാവുന്നതെന്നുള്ള ഒരു തിരിച്ചറിവ് ഇല്ലാത്തതാണു പ്രശ്നം. ഫലസ്തീനിലും മറ്റു സ്ഥാലങ്ങളിലുമൊക്കെ മരിച്ച് വീഴുന്നവര്‍ക്കും പ്രിയപ്പെട്ടവര്‍ ഉണ്ട്.ഉണ്ടായിരുന്നു.
>ബിന്ദു ഉണ്ണി,
മൃഗങ്ങള്‍ ചത്താലുണ്ടാവുന്ന വിഷമം അത് മനുഷ്യ ഹൃദയമുള്ളവര്‍ക്ക് ഉണ്ടാവുക സ്വാഭാവികം. ബുഷിനും ഉണ്ടയെന്ന് വിശ്വസിപ്പിക്കാനായിരിക്കാം ശ്രമം,
>നരിക്കുന്നന്‍
ആരും അവശേഷിക്കരുതെന്ന് തന്നെയാണു അവരുടെ തീരുമാനമെങ്കിലും ..പക്ഷെ സത്യം പുലരാന്‍ ചിലര്‍ അവശേഷിക്കുക തന്നെചെയ്യും. . അതെന്നാണെന്ന് മാത്രമേ ആശാങ്കയുള്ളൂ..
>യൂസുഫ്പ
വലിപ്പവും ആയുസ്സും തമ്മില്‍ ബന്ധമുണ്ടോ. ചിലപ്പോള്‍ അന്യന്റെ മുതല്‍ ആക്രമിച്ച് കട്ടു തിന്ന് തടിച്ച് കൊഴുത്തതായിരിക്കാം.
>മാണിക്യം
അതെ ...എവിടെയും പൊലിയുന്നത് ജീവന് തന്നെ. അത് പൂച്ചയുടെതായാലും മനുഷ്യന്റെതായാലും
ചത്തു, മരിച്ചു, തട്ടിപ്പോയി, കാറ്റു പോയി, ഫ്യൂസ് പോയി, ദിവംഗതനായി.. എന്നി പറച്ചിലുകളുടെ വിത്യാസം മാത്രം..
>അനില്‍ @ബ്ലോഗ്
അഭിപ്രായത്തിനുനന്ദി
>കാന്താരിക്കുട്ടി
എന്തു ചെയ്യാന്‍. ഏവര്‍ക്കും നല്ല ബുദ്ധിയും മനസില്‍ കരുണയും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം..
>രസികന്‍
അതെ, മറ്റുള്ളവര്‍ക്ക് അവരുടെ പൂച്ച യും അപ്രകാരം തന്നെ എന്ന് മനസ്സിലാക്കിയെങ്കില്‍.. ഈ ലോകത്തിനൊരു മാറ്റം ഉണ്ടാവില്ലേ
...അഭിപ്രായം പങ്കുവെച്ച ആകുലതകള്‍ പകുത്തെടുത്ത എല്ലാവര്ക്കും നന്ദി
പലസ്തീനിലും ഇസ്രയിലിലും മരണമടഞ്ഞവർ കുഞ്ഞുങ്ങളായാലും വലിയവരായാലും നിരപരാധികളുടെ മരണം ദുഖഃകരം തന്നെ.
പക്ഷെ തെരുവിൽ പട്ടാളത്തിനെതിരെ കല്ലെറിയുന്ന ബാലനും, അമ്മയോടു് വിടപറഞ്ഞിറങ്ങുന്ന ചാവേർ പടയാളിയും അറിയുന്നുണ്ടോ ഈ പലസ്ഥീൻ എന്നു് വിളിക്കുന്ന ദേശത്തിന്റെ ചരിത്രം എന്താണെന്നു്?
ഇവർ വിശ്വസിക്കുന്ന ഖുർ-ആനിൽ ഒരിടത്തും ഫലസ്ഥിൻ എന്നോ അതിനോടു സാംയമുള്ള ഒരു പദവും ഉപയോഗിച്ചു കാണാൻ കഴിയില്ല. ഈ പ്രദേശം അറബികളുടേതാണെന്നും ഖുർ-ആനിൽ പറയുന്നില്ല.
ഓട്ടോമൻ സാമ്രാജ്യവും, ബ്രിട്ടീഷുകാരും, ജോർദ്ദാനും കൈയ്യടുക്കുന്നതിനുമോക്കെ മുമ്പെ ഇസ്രയേൽ യഹൂദരുടെ ദേശമായിരുന്നു. ബൈബിളും ഖുർ-ആനും എല്ലാം എഴുതപ്പെടുന്നതിനും മുമ്പ് എഴുതപ്പെട്ട ചില രേഖകൾ ഉണ്ടു്.
BC 1300ൽ എഴുതപ്പെട്ട അമർണ്ണ കത്തുകളിൽ ഇസ്രയേൽ, ലെബനൊൻ, പാലസ്ഥിൻ ഇന്നു സ്ഥിധിചെയ്യുന്ന പ്രദേശത്തിനു് വിളിച്ചിരുന്നതു്, കാനാ (Canaan) എന്നായിരുന്നു. ബൈബിൾ പരിശോധിച്ചൽ അറിയാൻ കഴിയും ക്രിസ്തു ജീവിച്ചിരുന്നപ്പോൾ ഈ പ്രദേശത്തിനു് ഉണ്ടായിരുന്ന പേരു ജൂഡിയ എന്നായിരുന്നു.
ജൂഡിയ റോമൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നപ്പോൾ
AD 60ലും AD130ലും ജൂദന്മാർ വിപ്ലവങ്ങളും സമരങ്ങളും നടത്തിയതായി റോമൻ ചരിത്രകാരന്മാരായിരുന്ന റ്റാക്കിറ്റസ്സും ഡിയോ കാസിയസ്സും എഴുതിയിട്ടുണ്ടു്. അതിൽ എങ്ങും അറബികളേ കുറിച്ചു പറയുന്നില്ല.
ആദ്യത്തെ വിപ്ലവം (AD70) അടിച്ചമ്മർത്തി ജൂഡിയ തിരിച്ചുപിടിച്ചതിന്റെ സ്മരണക്കായി ടൈറ്റസ്സ് ചർക്രവർത്തി റോമിൽ അന്നു നിർമ്മിച്ച സ്മാരകം (Arch of Titus) ഇന്നും നില്ക്കുന്നു. കീഴ്പ്പെടുത്തിയ ജൂദ പ്രജകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആഗ്രഹങ്ങൾ നശിപ്പിക്കാനും, അവരെ അപകീർത്തിപ്പെടുത്താനുമായി ഒരു പുതിയ പേരും കൊടുത്തു. സീറിയ-പലസ്റ്റീന. ജൂദ വംശത്തിന്റെ ചിരകാല ശത്രുക്കളായിരുന്നു മെഡിറ്ററേനിയൻ ദ്വീപുകളിൽ നിന്നും ജൂഡിയയിൽ പലവിധ അക്രമങ്ങളും ചെയ്തിരുന്ന ഫെലിസ്ത്യർ. അവർ അറബികൾ അല്ലായിരുന്നു. ഫിലിസ്റ്റൈൻ എന്ന പദത്തിനു് ലാതിൻ ഭാഷയിൽ സംസ്കാരമില്ലാത്തവർ എന്നും അർത്ഥമുണ്ടു്.
ഒന്നാം ലോക മഹായുദ്ധത്തിൽ ഒട്ടോമൻ സാമ്രാജ്യം ജർമ്മനിയുമായി സഖ്യത്തിലായിരുന്നു. സഖ്യം യുദ്ധത്തിൽ പരാജയപ്പെട്ടു. വിജയിച്ചവർ തമ്മിൽ ഓട്ടോമൻ സാമ്രാജ്യം പങ്കുവെച്ചതിന്റെ ഫലമായി ബ്രട്ടൻ യിസ്രയെൽ കൈയ്ക്കലാക്കി. യുദ്ധം ജയിക്കാൻ സഹായിച്ച യഹൂദരോടുള്ള ബ്രട്ടന്റെ കടപ്പാടായി യിസ്രയേൽ എന്ന രാഷ്ട്രം യാധാർത്ഥ്യമായി.
ഇസ്രയെൽ എന്ന പ്രദേശത്തെ കുറിച്ചു ഖുർ-ആനിലും, ബൈബിളിലും അനേകം വചനങ്ങൾ കാണാൻ കഴിയും. ഇന്നു തർക്കം നടക്കുന്ന പ്രദേശം മോശയുടെ കാലം തൊട്ടു ഇസ്രയെൽ ആയിരുന്നു എന്നു രണ്ടു ഗ്രന്ഥങ്ങളും പറയുന്നു.
അപ്പോൾ ചരിത്രപരമായി ഇസ്രയെൽ എന്ന പ്രദേശം അറബികൾ ഒരിക്കലും കീഴ്പ്പെടുത്തിയിട്ടില്ല.
ബൈബിളിൽ പറയപ്പെടുന്ന ഫെലിസ്ത്യർ അല്ല പാലസ്ഥീനിനു വേണ്ടി പോരാട്ടം നടത്തുന്ന അറബികൾ എന്നു മനസിലാക്കാം.
പാലസ്ഥിൻ എന്ന പേരിനു അറബികൾ എങ്ങനെ അവകാശം സ്ഥാപിച്ചു എന്നു് നോക്കാം.
1917ൽ League of Nationsൽ തീരുമാനിച്ചതനുസരിച്ചു, ഇന്നത്തെ ഇസ്രയെലും (ഗാസ്സ&West Bankഉൾപ്പെടെ), ജോർദ്ദാനും സ്ഥിധിചെയ്യുന്ന പ്രദേശം മുഴുവനും British Mandate (Palestine) എന്ന പേരു് ബ്രിട്ടൻ നല്ഗി. അറേബ്യയിലെ ഹാഷിമൈറ്റ് രാജകുടുമ്പത്തിലെ എമിർ അബ്ദുള്ളയെ ബ്രിട്ടൻ ഭരണാധികാരിയായി ഇരുത്തി. അറബികൾ ഒരിക്കലും ഭരിച്ചിട്ടില്ലാത്ത ഈ പ്രദേശത്തിനു ചരിത്രപരമായി അറബി പേരുകൾ ഇല്ലായിരുന്നതിനാൽ ഈ പ്രദേശത്തില്ലുടെ ഒഴുകുന്ന നദിയുടെ പേരു ചെർത്തു് ട്രാൻസ് ജോർദ്ദാൻ എന്ന പേരിട്ടു. പിന്നെ അതു ജോർദ്ദാൻ എന്നു ചുരുക്കി.
1948ൽ ജോർദാൻ നദിയുടെ പടിഞ്ഞാറൻ തീരം അറബികൾക്ക് നൾഗിയപ്പോൾ അറബ് രാഷ്ട്രങ്ങൾ (ജോർദ്ദാനും, ഈജിപ്തും) അതു നിരാകരിച്ചു. അറബ് രാജ്യങ്ങൾ യിസ്രയേലിനെതിരെ യുദ്ധം ചെയ്തു. ജോർദാനും ഈജിപ്തും ചേർന്നു യിസ്രായിലിന്റെ ചില ഭാഗങ്ങൾ (ജോർദാൻ: പടിഞ്ഞാറൻ തീരം, സമാറിയ, കിഴക്കൻ ജറൂസലം. ഈജിപ്തു്: ഗാസ്സ മുനമ്പു്.) പിടിച്ചെടുത്തു. 1948മുതൽ 1967വരെ ജോർദാനും, ഈജിപ്തും കൈക്കലാക്കിയിരുന്ന ഈ പ്രദേശം പാലസ്തീൻ നിർമ്മിക്കാനോ, അതിനെക്കുറിച്ചു് ഒരു ചർച്ചയോ നടന്നതായി അറിവില്ല. 1967 ഈ പ്രദേശങ്ങൾ യിസ്രയേൽ തിരിച്ചു പിടിച്ചു്. ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ ശേഷം ബ്രട്ടൻ അറബികൾ ആവകാശപ്പെട്ട 99% പ്രദേശങ്ങളും, 22 സ്വതന്ത്ര സമ്പന്ന രാജ്യങ്ങളായി വീതിച്ചു കൊടുത്തു. അവർക്ക് അതു നൾകുമ്പോൾ ഒരു തുണ്ടു ഭൂമി ജൂദർക്കും കൊടുക്കുന്നതുകൊണ്ടു അറബികൾ എതിർക്കില്ല എന്നു കരുതി. അവർക്ക് അന്നു തന്നെ തെറ്റുപറ്റി.
ഇതാണു് പാലസ്ഥീൻ എന്ന പെരിന്റെ ചരിത്രം.
ഒരു വഴിപോക്കൻ
അനോണി വഴിപോക്കന് ,
ദു:ഖം പങ്കു വെച്ചതിലും , ദീര്‍ഘമായ കമന്റിനും നന്ദി.
ഫലസ്തീന്റെ ചരിത്രവും എഴുതിയതിലും നന്ദി :
സ്വന്തമായി രാജ്യമുണ്ടായിരുന്നവരല്ലല്ലോ ഇസ്രാ ഈലികള്.ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ചയാണു സാമ്രാജ്യത്വത്തിന്റെ ജാര സന്തതി നടത്തിയിട്ടുള്ളത്.
എന്താണു ഫലസ്തീന് ചരിത്രമെന്ന് ഇവിടെയും വായിക്കാം
once again thank you
പിഞ്ചുകുഞ്ഞുങ്ങളെപ്പോലും നിഷ്ഠൂരമായി കൊന്നൊടുക്കുന്ന ജൂതഭീകരതയ്ക്ക് ചൂട്ടുപിടിക്കുന്ന യാങ്കീമാമന് പലസ്തീനില്‍ ഒടുങ്ങിത്തീരുന്ന മനുഷ്യജീവനുകളേക്കാള്‍ എത്രയോ മടങ്ങ് വലുതായിരിക്കണം വൈറ്റ് ഹൌസിലെ പൂച്ചജീവന്. പലസ്തീനിലെ മൊത്തംജനതയുടെ ജീവനും പൂച്ചയുടെ ജീവനേക്കാള്‍ വലുതാകാന്‍ തരമില്ല.
നല്ല പോസ്റ്റ് ബഷീര്‍ക്കാ. അഭിനന്ദനങ്ങള്‍
>കാസിം തങ്ങള്‍,
നിഷ്ടൂര ഹൃദയങ്ങളില്‍ കരുണയുടെ ഉറവയുണ്ടാവുമോ.. ഒരു പൂച്ചകുഞ്ഞ് നഷ്ടപ്പെട്ടവന്റെ ദു:ഖമെങ്കിലും അന്യരുടെ ദു:ഖ ങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും നരഭോജികള്‍ നല്കിയെങ്കില്.. മുലപ്പാലിന്റെ മണം വിടാത്ത പിഞ്ചു ബാല്യങ്ങളെ നിഷ്കരുണം കൊന്നൊടുക്കുമ്പോഴും ചില മൃഗസ്നേഹികള്‍ (അഗ്രജന്റെ ആദ്യ കമന്റിനു കടപ്പാട് ) ന്യായ വാദങ്ങളുമായി വരുന്നത് ഏറെ സങ്കടകരം തന്നെ. പ്രാര്‍ത്ഥിക്കുക. മര്‍ദ്ദിതര്‍ക്കായി.
Wonderful Basheer.. You are really great. All the best.
പൂച്ചയായല് പോര. ജനിക്കെന്റിടത്തു ജനിക്കണം
പാലസ്തീനിൽ എന്തു മരണം. ബുഷിന്റെ പൂച്ചയുടെ മരണമാണ് മരണം. ലോകമേ വിലപിക്ക!!
ബുഷ് ആണെന്കിലും ഹമാസ് ആണെന്കിലും LeT ആണെന്കിലും പിഞ്ചു കുഞ്ഞുങ്ങളെയും മിണ്ടാപാണികളായ മൃഗങ്ങളെയും മുന്പില് നിര്‍ത്തി ഭീകരപ്റര്ത്തനത്തിനു ന്യായീകരണം നല്‍കുന്നത് ശരിയല്ല. വാളെടുത്തവന്‍ വാളാല്‍ എന്നത് ലോക നിയമമാണ് ഇന്നു. പാവം കുഞ്ഞുങ്ങളെയും പാവപ്പെട്ട മനുഷ്യരെയും കുരുതിക്ക് കൊടുക്കുന്ന നേതാക്കന്മാരെ ആദ്യം തൂക്കിലേറ്റുക.
ഹമാസിന്റെ മിസ്സെയിലേറ്റ് മുറിവേറ്റ ഒരു പട്ടിയെ നോക്കി ഇസ്രായേലികള്‍ വിലപിക്കുന്ന ഒരു പടവും അടുത്തിടെ കാണാനിടയായി.
ഇസ്രായേലിലെ പട്ടിയും വൈറ്റ് ഹൗസിലെ പൂച്ചയും ഫലസ്തീനിലെ മനുഷ്യക്കുട്ടിയും തമ്മില്‍ ഒരു പാടു അന്തരമുണ്ട് ഹേ...
പട്ടിയുടെയും,പൂച്ചയുടേയും വില പോലുമില്ലാത്ത മനുഷ്യര്‍.
ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍...!
നിസ്സഹായരായ മനുഷ്യ ജീവികളെ വൈറ്റ് ഫോസ്ഫറസ് വര്‍ഷിച്ചു കൊന്നൊടുക്കുന്നതില്‍ നിര്‍വ്വികാരതയും വളര്‍ത്തു പട്ടിയും പൂച്ചയും സ്വാഭാവിക മരണമടയുന്നതില്‍ കണ്ണീരും..!
ഇത്തരം മനോരോഗികളാല് നയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഈ ലോകം.....
ക്രൂരത സര്‍വ്വസീമകളും അതിലംഘിക്കുമ്പോള്‍ ജഗന്നിയന്താവിന്റെ ഒരിടപെടല്‍ ഉണ്ടാവാതിരിക്കുമോ...
പ്രാര്‍ത്ഥിക്കാം.
valarthhu mrugamalle mone chathhathu vishamamkaanum...:(
സുരേഷ്,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ( പിന്നെ ...ബാക്കി നേരില്‍ പറയാം :)
>poor-me/പാവം-ഞാന്‍
അതെ.. അതാണു ശരി..
>ലക്ഷ്മി
ലോകം എന്നല്‍ സാമ്രാജ്യത്വവു അതിന്റെ ശിങ്കിടികളുമല്ലേ.. ബാക്കിയുള്ളവര്‍ അവരുടെ ദയാ ദാക്ഷീണ്യത്താല് കഴിഞ്ഞ് കൂടുന്നവര്‍.. വിലപിക്കാനു ഇപ്പോള്‍ സ്വാതന്ത്ര്യമില്ല .. തീവ്രവാദിയായി മുദ്രകുത്തപ്പെട്ടേക്കാം..
>മാലതി and മോഹന്‍ദാസ്
കുഞ്ഞുങ്ങളെയും സ്ത്രീകളെയു കൂട്ട്ക്കുരുതി ചെയ്യുന്നവരെ ന്യായീകരിക്കുവാന്‍ പരിഷ്കൃതലോകത്തും ചിലര്‍ ഉണ്ടെന്നത് ഇരുണ്ടയുഗത്തിന്റെ സന്തതികളുടെ വേരറ്റിട്ടില്ലെന്നതിന്റെ സൂചനായായി കരുതാം. വാളെടുത്തവന്‍ വാളാല്‍ തന്നെ ഒടുങ്ങുന്ന നാള് വിദൂരമല്ല. നന്ദി അഭിപ്രായ മറിയിച്ചതില്
>ജിപ്പൂസ്
പ്രതികരിക്കുന്നത് തന്നെ സൂക്ഷിച്ച് ചെയ്യുക. നിങ്ങളെയും മൃഗസ്നേഹികള്‍ അറ്റാക്ക് ചെയ്യാന്‍ സാധ്യതയുണ്ട്..
>പള്ളിക്കരയില്‍
വ്യക്തമായ സൂചനകള്‍ മനുഷ്യര്‍ക്ക് ജഗന്നിയന്താവ് നല്‍കിയിട്ടുണ്ട്. പാഠമുള്‍കൊള്ളാന്‍ നാം തയ്യാറാവണം. ഈ കുരുതികള്‍ക്ക് ഒരു അവസാനമുണ്ടാവുക തന്നെ ചെയ്യും. ഇന്നല്ലെങ്കില്‍ നാളെ
>വിജയലക്ഷ്മി,
വളര്‍ത്തു മൃഗങ്ങള്‍ ചത്താല്‍ വിഷമിക്കുന്നവന് പക്ഷെ പിഞ്ചു പൈതങ്ങളെ തന്റെ സ്വന്തം സന്തതി കൊന്നു തിന്നുമ്പോള്‍ സന്തോഷിക്കുന്ന്. അവിടെയാണു സങ്കോജം.
നന്ദി. വന്നവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും..
യുദ്ധകൊതി മൂത്തവര്‍ക്ക് പൂച്ച മരിച്ചാല്‍ ദുഖമോ..നാളത്തെ സ്വര്‍ഗത്തിനു വേണ്ടി കൊന്നൊടുക്കുന്ന പാവം ജനങ്ങളെ കുറിച്ചോര്‍ക്കാന്‍ ബുഷിനെവിടെ സമയം..
> ഗൗരിനാഥന്‍ ,
മനുഷ്യ മാംസത്തിന്റെ ഗന്ധം കൊണ്ട് മത്ത് പിടിച്ച സാമ്രാജ്യത്വ ഭീകരതയ്ക്ക് കേവലം ഒരു പൂച്ചയുടെ വിയോഗത്തില്‍ ദു:ഖമുണ്ടായെന്നത് ഒരു വിരോധാഭാസം തന്നെ. ബുഷിനു ഇനി ശിഷ്ടകാലം പൂച്ചയുടെ മരണത്തില്‍ ദു:ഖമാചരിച്ച് കഴിയാം. ദൈവത്തിന്റെ വിളി കേട്ട് കൊന്നൊടുക്കിയ ജനതയ്ക്കൊപ്പം നാളെ ആ പൂച്ചയും വരും ബുഷിനെ കാണാന്‍..
വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി
വിവരണവും അവതരണവും ഉഗ്രന്‍
എന്തുപറയാന്‍ ബഷീര്‍ ബായ്
ഒരുനെടുവീര്പ് മാത്രം ........
സപ്ന അനു ബി ജോർജ്ജ്,
നിസാർ അന്തിക്കാട്,
വന്നതിലും അഭിപ്രായം അറിയിച്ചതിലും ഏറെ സന്തോഷം
അനിവാര്യമായ ചില കാരണങ്ങളാൽ മറുപടിക്ക് വൈകിയതിൽ ക്ഷമിക്കുക
Post a Comment