Sunday, December 28, 2008

ഹിജ്‌റ വര്‍ഷ (1430)-പുതുവര്‍ഷ(2009) ആശംസകള്‍


‍ഒരു വത്സരം വിണ്ണില്‍ മറഞ്ഞൂ...

നവ വത്സരം മണ്ണില്‍ പിറന്നു..

കാലത്തിന്‍ യവനികക്കുള്ളില്‍ മറയുന്നു,

വേനലും, വര്‍ഷവും, പറവയും, പൂക്കളും.,

ഓര്‍ക്കുക സഹജരേ മറഞ്ഞീടും നമ്മളും.,

കാലത്തിന്‍ കരകാണാ കയത്തിലൊരു ദിനം..!

പഴിക്കല്ലെ കൂട്ടരേ അനന്തമാം കാലത്തെ.

കാലം ! അത്‌ ഞാനെന്നുചൊല്ലി കരുണാമയന്‍.!

അവനില്‍ നിന്നല്ലോ, ക്ഷേമവും, ക്ഷാമവും.

ദിന രാത്രങ്ങള്‍ മറിക്കുന്നതവന്‍ തന്നെ.

കഴിയേണമെന്നും നാം ശുഭ പ്രതീക്ഷയില്‍.,

വിജയം സുനിശ്ചയം, ക്ഷമയുള്ളവര്‍ക്കെന്നും!

വിരിയട്ടെ നന്മയുടെ പൂവാടിയില്‍,

നറുമണം തൂകി, പുതു പൂക്കളെന്നും..

പറിടട്ടെ വെള്ളരി പ്രാവുകള്‍

സ്നേഹഗീതങ്ങള്‍ പാടി പാരിലെങ്ങും..


നീങ്ങിടട്ടെ അശാന്തിതന്‍ പുകമറ..

ഉണരട്ടെ ശാന്തിമന്ത്രം മാനവ ഹൃദയങ്ങളില്‍..

തളരട്ടെ യുദ്ധക്കൊതിയരുടെ കൈകള്‍.,

വിളയട്ടെ ഭൂമിയില്‍ മനുഷ്യസ്നേഹത്തിന്‍ കതിരുകള്‍..

നല്‍വഴി പുല്‍കിടാം, നന്മകള്‍ നേര്‍ന്നിടാം,

നവ വത്സരത്തിന്‍ നറുനിലാവില്‍..
ആശംസകള്‍... .. ആശംസകള്‍.. ..

മനോരമ ഗള്‍ഫ്‌ ഫീച്ചറില്‍ പണ്ടെങ്ങാണ്ടോ അച്ചടിച്ച്‌ വന്നത്‌ !

27 comments:

രസികന്‍ said...

ഇനിയുള്ള ദിനങ്ങള്‍ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നാളുകളായിത്തീരട്ടെ

പുതുവത്സരാശംസകള്‍ .................

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍.

രണ്ടു കലണ്ടറിലും പുതുവര്‍ഷം ഒരു സമയത്താണോ?

ബഷീർ said...

‍ഒരു വത്സരം വിണ്ണില്‍ മറഞ്ഞൂ...നവ വത്സരം മണ്ണില്‍ പിറന്നു..കാലത്തിന്‍ യവനികക്കുള്ളില്‍ മറയുന്നു,വേനലും, വര്‍ഷവും, പറവയും, പൂക്കളും.,.....

നവ വത്സരത്തിന്‍ നറുനിലാവില്‍..
ആശംസകള്‍... .. ആശംസകള്‍..

ബഷീർ said...

>രസികൻ

ആദ്യ കമന്റിനു നന്ദി..

പ്രാർത്ഥനകൾ സ്വീകരിക്കപ്പെടട്ടെ..

ആശംസകൾ


>അനിൽ@ബ്ലോഗ്‌

നന്ദി :)

ഹിജ്‌ റ വർഷത്തിൽ ഒരു വർഷത്തിൽ 12 ദിവസത്തിന്റെ വിത്യസം ഉണ്ടാവും അല്ലങ്കിൽ 13 ദിവസം. 36 വർഷത്തിൽ ഒരു വർഷത്തിന്റെ വിത്യാസം കാണും.
ഇത്തവണ മുഹറം ഒന്ന് അഥവാ ഹി ജ്‌ റ വർഷം ആരംഭിക്കുന്നത്‌ 28-12-2008 നാണ്്.

ഈ വിഷയത്തിൽ വിശദമായ ലേഖനങ്ങൾ ഇവിടെ വായിക്കാം

ആശംസകൾ :)

തലശ്ശേരിക്കാരന്‍ said...

ഈ പുതുവത്സരം താങ്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ആനന്ദകരമാവട്ടെ എന്ന് ദൈവനാമത്തില്‍ സ്നേഹപൂര്‍വം ആശംസിക്കുന്നു...

ജിജ സുബ്രഹ്മണ്യൻ said...

സ്നേഹവും സന്തോഷവും സാഹോദര്യവും പുലരട്ടെ.പുതുവർഷത്തിൽ നല്ലതു മാത്രം സംഭവിക്കട്ടെ എന്നു പ്രാർഥിക്കുന്നു.നവവത്സരാശംസകൾ

ഞാന്‍ ആചാര്യന്‍ said...

വോട്ടിംഗിന് ഇനി ഒരു ദിനം കൂടിമാത്രം...വോട്ടുചെയ്യാനുള്ളവര്‍ ഇവിടെ ക്ലിക്കുക... happy new year

വരവൂരാൻ said...

മനോഹരമായിരിക്കുന്നു
സ്നേഹപൂർവ്വം നവ വൽസരാശംസകൾ

Areekkodan | അരീക്കോടന്‍ said...

സ്നേഹവും സന്തോഷവും സാഹോദര്യവും പുലരട്ടെ...പുതുവത്സരാശംസകള്‍ ............

ബഷീർ said...

NOTE :
മുഹറം ഒന്ന് അഥവാ ഹി ജ്‌ റ വര്‍ഷം ആരംഭിക്കുന്നത്‌ ഇന്നലെ 28-12-08 നല്ല ഇന്ന് 29-12-08 നാണെന്ന് ഒരു സംശയമുണ്ട്‌. ഇന്നലെ യു.എ.ഇ യില്‍ അവധി മുന്‍ കൂട്ടി പ്രഖ്യാപിച്ചിരുന്നതാണെന്ന് മാത്രം. പക്ഷെ മാസപ്പിറവി അനുസരിച്ച്‌ ഇന്നാണു മുഹറം ഒന്ന് കണക്കാക്കുന്നത്‌. (ഈ പോസ്റ്റ്‌ ഇന്നത്തെ ഡേറ്റിലേക്ക്‌ മാറ്റി റീ പോസ്റ്റ്‌ ചെയ്യുന്നു ) :)

>തലശ്ശേരിക്കാരന്‍ (ആദ്യമായിട്ടാണല്ലോ ഇവിടെ )
>കാന്താരിക്കുട്ടി
>ആചാര്യന്‍ (വോട്ടെടുപ്പ്‌ കഴിഞ്ഞില്ലേ :)
>വരവൂരാന്‍
>അരിക്കോടന്‍

ആശംസകള്‍ സ്വീകരിച്ച്‌ , പ്രാര്‍ത്ഥനകളും ആശംസകളും തിരിച്ച്‌ നല്‍കുകയും ചെയ്ത ..നല്ല വാക്കുകള്‍ പങ്ക്‌ വെച്ചതിനു വളരെ നന്ദി

നല്ല നാളുകള്‍ സംജാതമാവട്ടെ. ആശംസകള്‍

അഗ്രജന്‍ said...

ഹിജ്‌റ & പുതു വര്‍ഷ ആശംസകള്‍ :)

Rose Bastin said...

ഉണരട്ടെ ശാന്തിമന്ത്രം
മാനവ ഹൃദയങ്ങളിൽ!
വിളയട്ടെ ഭൂമിയിൽ മനുഷ്യസ്നേഹത്തിൻ കതിരുകൾ!!
നവവത്സരാശംസകൾ!!

ബിന്ദു കെ പി said...

പുതുവത്സരാശംസകൾ.
(ഒരു സംശയം: മലയാളം കലണ്ടറിൽ ജനുവരി 7 ആണല്ലോ മുഹറം എന്ന് എഴുതിയിരിക്കുന്നത്)

ബാജി ഓടംവേലി said...

തിരിച്ചും
പുതുവത്സരാശംസകള്‍... !

siva // ശിവ said...

ഹായ് കൂട്ടുകാരാ,

എന്റെ എല്ലാ വിധ ആശംസകളും....

സസ്നേഹം,

ശിവ.

ബഷീർ said...

NB:
മുഹറം ഒന്ന് 28 നു തന്നെയായിരുന്നു . ചില പത്രങ്ങള്‍ (ഉദാ: ഗള്‍ഫ്‌ ന്യൂസ്‌ ) ഇന്നലെ (29-12-08 ) മുഹറം ഒന്നായി ഡേറ്റ്‌ കൊടുത്തിരുന്നത്‌ ശരിയല്ല എന്നാണു മനസ്സിലാവുന്നത്‌. ഇന്ന് (30-12-08)അവരും തിരുത്തിയിട്ടുണ്ട്‌.

================


>അഗ്രജന്‍

വായനയ്ക്ക്‌ നന്ദി.. ആശംസകള്‍ക്ക്‌ പ്രത്യേകം നന്ദി (എന്റെ ബ്ലോഗില്‍ ആദ്യമായിട്ടാണല്ലോ :) )


>റോസ്‌ ബാസ്റ്റിന്‍

ചേച്ചിയുടെ പ്രസന്നമായ മുഖത്തോടെയുള്ള ആശംസകള്‍ക്ക്‌ നന്ദി..


>ബിന്ദു. കെ.പി

ആശംസകള്‍ വരവ്‌ വെച്ചു. നന്ദി

മലയാളം കലണ്ടറില്‍ മാത്രമല്ല മറ്റ്‌ കലണ്ടറുകളിലും ഈ വര്‍ഷം (2008 ) മുഹറം ഒന്ന് കാണും :) 2008 ല്‍ മുഹറം രണ്ട്‌ തവണ വരുന്നുണ്ട്‌. ജനുവരിയിലും ഡിസംബറിലും. ഹി ജ്‌ റ കലണ്ടര്‍ പ്രകാരം മാസപ്പിറവി അടിസ്ഥനമാക്കിയാണു മാസങ്ങളുടെ എണ്ണം കുറഞ്ഞത്‌ 29 ദിവസം കൂടിയാല്‍ 30 ദിവസം - 28 ദിവസത്തിന്റെ മാസവും 31 ദിവസങ്ങളുള്ള മാസവും ഉണ്ടാവുകയില്ല. അതനുസരിച്ച്‌ ഏതാണ്ട്‌ 12 ദിവസത്തിന്റെ കുറവ്‌ ഹിജ്‌റ വര്‍ഷത്തില്‍ ഉണ്ടാവും. സംശയം തീര്‍ന്നുവെന്ന് കരുതട്ടെ


>ബാജി ഓടംവേലി

വന്നതിനും ആശംസകള്‍ കൈമാറിയതിലും വളരെ നന്ദി

>ശിവ

എല്ലാ ആശംസകളും സസന്തോഷം സ്വീകരിച്ചു. നന്ദി

എല്ലാവര്‍ക്കും നന്മ നിറഞ്ഞ ശാന്തി നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു. നന്ദി

കുഞ്ഞന്‍ said...

ബഷീര്‍ ഭായി..

നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു...അല്ലെങ്കില്‍ നന്മ നിറഞ്ഞ ദിവസങ്ങളാകട്ടെ ഇനിവരുന്ന എല്ലാ ദിവസങ്ങളും.

ഓ.ടോ.. ബഹ്‌റൈനില്‍ ഇന്നലെ(29-12-08)യായിരുന്നു പുതുവര്‍ഷം(ഈ നാട്ടുകാരുടെ)

ബിന്ദു കെ പി said...

ഞാനുദ്ദേശിച്ചത്, മാതൃഭൂമി കലണ്ടറിൽ 2009 ജനുവരി 7 ന് മുഹറം എന്ന് എഴുതിയിട്ടുള്ളതിനെപ്പറ്റിയാണ്. 2008 ഡിസംബർ 28നോ, 29നോ മുഹറം എന്നെഴുതിയിട്ടുമില്ല.

എനിയ്കീ സംശയം വരാൻ കാരണം, 28ന് ഞങ്ങൾ നാട്ടിലേയ്ക്ക് വിളിച്ചപ്പോൾ അവർ ചോദിച്ചു ഇന്നെന്താ ജോലിയില്ലേ എന്ന്. ഇല്ല, ഇന്ന് മുഹറമാണല്ലോ എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു:മുഹറം ജനുവരി 7ന് ആണല്ലോ എന്ന്. അല്ലെന്നൊക്കെ അപ്പോൾ വാദിച്ചെങ്കിലും കലണ്ടർ എടുത്തുനോക്കിയപ്പോൾ ശരിയുമാണ്!

ബഷീർ said...

>കുഞ്ഞന്‍ ഭായ്‌

ആശംസകള്‍ക്ക്‌ നന്ദി.
നമുക്കെപ്പോഴും നല്ല നാളുകള്‍ക്കായി പ്രതീക്ഷിക്കാം.

(ഒരു ദിവസത്തിന്റെ വിത്യാസം കാണും . അതത്‌ രാജ്യത്ത്‌ മാസപ്പിറവി കാണുന്നതിലുള്ള വിത്യാസമനുസരിച്ച്‌. (പെരുന്നാളിനും മറ്റും ആ വിത്യാസം ഉണ്ടാവുന്നത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ )

>ബിന്ദു.കെ.പി

മുഹറം മാസം ജനുവരി 2009 ലും കാണും .മുഹറം ഒന്ന് ഡിസംബര്‍ 2008 ല്‍ ആണ്. മുഹറം ഒന്നിനു നാട്ടില്‍ അവധിയില്ല. ഇവിടെ ന്യൂ ഇയര്‍ എന്ന അവധിയുണ്ട്‌ എന്ന് മാത്രം .മുഹറം ഒന്ന് മുതല്‍ 10 വരെ വ്രതം അനുഷ്ടിക്കല്‍ സുന്നത്ത്‌ ( നബിചര്യ )ആണ്. അതില്‍ തന്നെ മുഹറം 9 നും 10 നും കൂടുതല്‍ പുണ്യമുണ്ടെന്നും വിശ്വസിക്കുന്നു. നമ്മുടെ നാട്ടില്‍ ആ ദിവസങ്ങള്‍ക്കാണു പ്രത്യേകിച്ചും മുഹറം 10 നാണു വിശേഷം. അതാവും മുഹറം ജനുവരി 7 നാണേന്നു നാട്ടില്‍ നിന്ന് പറഞ്ഞത്‌.

ഈ വര്‍ഷം 2008 ല്‍ രണ്ട്‌ തവണ മുഹറം വന്നിട്ടുണ്ട്‌ ഇനി 2009 ല്‍ മുഹറം ഡിസംബറില്‍ വരുന്നുണ്ട്‌.

കലണ്ടര്‍ ഒന്ന് കൂടി നോക്കൂ.. ജനുവരി 7 നു മുഹറം ഒന്ന് എന്നാണെങ്കില്‍ അത്‌ 101 ശതമാനം തെറ്റാണു :)

ബിന്ദു കെ പി said...

നന്ദി ബഷീർ. ഇപ്പോൾ ക്ലിയർ ആയി.കലണ്ടർ നോക്കി. ജനുവരി 7ന് മുഹറം 10 ആണ്.

വിജയലക്ഷ്മി said...

mone puthuvalsaraashamsakal!!!!

കാസിം തങ്ങള്‍ said...

പുതുവത്സരം നന്മയുടേതാകട്ടെ. നവ വത്സരാശം‌സകള്‍

ബഷീർ said...

>ബിന്ദു.കെ.പി

സന്തോഷം. സംശയം തീര്‍ന്നെന്ന് അറിയിച്ചതിനു നന്ദി

>വിജയലക്ഷി

ചേച്ചീ.. ഈ ആശംസകള്‍ക്കും വരവിനും ഏറെ നന്ദി.. എല്ലാ നന്മയും നേരുന്നു

>കാസിം തങ്ങള്‍

പ്രാര്‍ത്ഥനകള്‍ അല്ലാഹു സ്വീകരിക്കട്ടെ. ആശംസകള്‍ക്ക്‌ നന്ദി

Sureshkumar Punjhayil said...

Happy New year ... We Wish you all, All the very best.

ബഷീർ said...

Suresh

Thank you very much for your wishes. wish u all the best :)

Anonymous said...

ഈ പോസ്റ്റ് പലസ്തീനിലെ പിടയുന്ന മനുഷ്യര്‍ക്കായി സമ്മാനിക്കാം.
അഭിനന്ദനങ്ങള്‍...

ബഷീർ said...

>പാലക്കുഴി,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി

ഫലസ്തീനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമെല്ലാം ഒഴുകികൊണ്ടിരിക്കുന്ന നിരപരാധികളുടെ നിണത്തിനു പകരം നല്‍കാന്‍ പ്രാര്‍ത്ഥനകള്‍ മാത്രം.

ബുഷിന്റെ മനോവിഷം ഇവിടെ വായിക്കുക

Related Posts with Thumbnails