Sunday, December 14, 2008

തുണിയുരിഞ്ഞ അഭിമാനം !!

കേരളത്തിന്റെയും ഇന്ത്യയൂടെയും അഭിമാനമാണത്രെ പാര്‍വതി ഓമനക്കുട്ടന്‍ ഉയര്‍ത്തിയത്‌ (റേഡിയോയില്‍ കേട്ടത്‌; കാഴ്ചയും കേള്‍വിയും വായനയും അടക്കിവാഴുന്ന മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്‌ !)

സ്വന്തം തുണി പൊക്കി (പൊക്കാന്‍ എന്തെങ്കിലും വേണ്ടേ എന്ന് വിമര്‍ശകര്‍ ചോദിച്ചേക്കാം.. ! ) ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ ഇനിയും പെണ്ണുങ്ങള്‍ നിരത്തില്‍ വരേണ്ടതിന്റെ ആവശ്യകത യൂണിവേഴ്സിറ്റി തലത്തില്‍ തന്നെ പാഠ്യ വിഷയമാക്കേണ്ടതാണ്. സാമ്പത്തിക മാന്ദ്യം, തീവ്രവാദം, ഭീകരത , തൊഴിലില്ലായ്മ തുടങ്ങിയ നിസാര പ്രശ്നങ്ങളില്‍ ആകുലരായി ചിന്തിച്ച്‌ അന്തം വിട്ടിരിക്കുന്ന ഇന്ത്യക്കാര്‍ക്കെന്നല്ല ലോകത്തിനു തന്നെ ഒരു പ്രതീക്ഷയുമായാണു ജട്ടിയിട്ട പെണ്ണുങ്ങളുടെ മിന്നുന്ന പ്രകടനം എന്ന് അന്തരാഷ്ട മാധ്യമങ്ങളുടെ സ്പെഷല്‍ റിപ്പോര്‍ട്ടിംഗ്‌ സൂചിപ്പിക്കുന്നു.

ഒരു കാര്യം സമ്മതിക്കണം. പുരുഷന്മാരേ അപേക്ഷിച്ച്‌ നാടിന്റെ മിടിപ്പും തുടിപ്പും തൊട്ടറിഞ്ഞ്‌ രാജ്യ സ്നേഹമുള്ള യുവതികള്‍ തങ്ങളുടെ വസ്ത്രം വരെ ഉപേക്ഷിച്ച്‌ നാടിന്റെ അഭിമാനം ഉയര്‍ത്താന്‍ തയ്യാറാവുന്നത്‌ അംഗീകരിക്കേണ്ടതും ഒരു സംവരണവും ആവശ്യമില്ലാത്തവണ്ണം സ്വയം യോഗ്യത തെളിയിക്കുനന്നതിനാല്‍ അവിടെയൊരു തര്‍ക്കത്തിന്റെ കാര്യമേ ഉദിക്കുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

പക്ഷ നിരീക്ഷകരിപ്പോള്‍ 'കക്ഷ നിരീക്ഷണം' നടത്തി പാര്‍വതിമാര്‍ക്കൊപ്പം അഭിമാന രോമാഞ്ചകഞ്ചുകമണിഞ്ഞ്‌ ആഹ്ലാദിക്കുകയവും. തങ്ങളുടെ മക്കളെ അടുത്ത തുണിയൂരിയല്‍ മത്സരത്തിനു പാകപ്പെടുത്തിയെടുക്കാന്‍, അവരുടേ ഡെപ്തും വിഡ്തും അളക്കാന്‍ മറ്റുള്ളവര്‍ക്ക്‌ അളന്നു നോക്കാന്‍ പാകപ്പെടുത്തുന്ന തിരക്കിലായിരിക്കും. രോമം വടിച്ചും പിഴുതും കളഞ്ഞ പെണ്ണുങ്ങള്‍ ദു:ഖിക്കരുത്‌ .! നിങ്ങള്‍ക്ക്‌ രോമാഞ്ചമണിയാന്‍ പുതിയ ഉത്പന്നങ്ങല്‍ വിപണിയില്‍ റെഡിയായിരിക്കുന്നു. അതിന്റെ വിവരണവുമായി ജോക്കികള്‍ നിങ്ങള്‍ക്ക്‌ മുന്നിലെത്തും വരെ ക്ഷമിക്കൂ..

നാണവും മാനവും ഉള്ള സഹോദരിമാരേ.. ലജ്ജിക്കുക.. സ്വയം തിരിച്ചറിയുക !
മറ്റുള്ളവര്‍ക്ക്‌ പ്രദര്‍ശന വസ്തുവാകാന്‍ മാത്രമാണോ നിങ്ങളുടെ ജന്മം.?

സ്ത്രീ ജന്മം പുണ്യ ജന്മം!!. നാണമില്ലാണ്ടായാല്‍. പിന്നെ എന്തൊരു ജന്മം !
( ആഭാസങ്ങള്‍ മത്സരമെന്ന പേരില്‍ നടത്തുകയോ നടത്താതിരിക്കയോ അതില്‍ പാറു, സാനിയ, ഷക്കീലമാര്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കയോ ചെയ്യട്ടെ. ജയിക്കട്ടെ തോത്ക്കട്ടെ. നമുക്ക്‌ നമ്മുടെ കാര്യം നോക്കാം. ഈ വക കോപ്രാട്ടികളില്‍ നിന്ന് സ്വയം രക്ഷ നേടാനെങ്കിലും ശ്രമിയ്ക്കാം. എന്നാല്‍ എല്ലാ ആഭാസങ്ങളും കാട്ടി നേടുന്ന വിജയം(?) അത്‌ ഒരു നാടിന്റെ യശസ്സുയര്‍ത്തി, അഭിമാനമുയര്‍ത്തി, ജനകോടികളുടെ അഭിമാനം എന്ന് പാടി പുകള്‍ത്തുന്നതിനോട്‌ യോജിക്കാനാവില്ല. )

120 comments:

ബഷീർ said...

സ്ത്രീ ജന്മം പുണ്യ ജന്മം!!. നാണമില്ലാണ്ടായാല്‍. പിന്നെ എന്തൊരു ജന്മം !

പ്രിയ said...
This comment has been removed by the author.
smitha adharsh said...

:|

കുഞ്ഞന്‍ said...

ബഷീര്‍ ഭായി

അഭിമാനമെന്നുള്ള വാക്കുകള്‍ ഉപയോഗിച്ച് മൊത്തം ഒറ്റക്കുടക്കിഴിലാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇത് മലയാളികളുടെ മൊത്തം അഭിമാനമാണൊ?

ഒരു ലോക മത്സരത്തില്‍ അവര്‍ നേടിയ നേട്ടം കുറച്ചുകാണുന്നില്ല, പക്ഷെ അതിലെന്ത് അഭിമാനം..!!

|santhosh|സന്തോഷ്| said...

അങ്ങിനെ പറയരുത്, മുംബയില്‍ ജനിച്ച് വളര്‍ന്ന് അച്ഛന്റേം അമ്മേടെം അഭിമാനത്തിനൊത്ത് വളര്‍ന്ന് ജൊഹന്നാസ് ബര്‍ഗില്‍ പോയി തുണിയുരിഞ്ഞതാണോ ഇത്രേം വല്യ കുറ്റം?? കേരളത്തില്‍ ജനിക്കാത്ത മലയാളിയായ പാറുമോള്‍ തുണിയുരിഞ്ഞായാലും മൊത്തം മലയാളികളുടെ മാനം രക്ഷിച്ചില്ലേ (മാനം കളഞ്ഞോ ഇതിനു വേണ്ടി എന്നൊന്നും ചോദിച്ചേക്കരുത് കെട്ടാ) വയസ്സന്മാരായ എത്ര ജഡ്സസ്സിനെ സന്തോഷപ്പെടുത്തിയാ ഇതൊന്നു തരപ്പെടുത്തിയത്? അതെന്താ മലയ്യാളികള്‍ ഓര്‍ക്കാത്തത്? ബീച്ചില്‍ ബിക്കിനിയിട്ടത് നിങ്ങള്‍ മൊത്തം മല്യാളികള്‍ക്കുവേണ്ടിയാ അല്ലാതെ പിന്നെ? ഇനി നിങ്ങ നോക്കിക്കോ ഇന്ത്യയിലെ ലിപ്സ്റ്റിക്കിലെ വിപണന ശതമാനം മൊത്തം കൂടും, ലിംങ്കറിസ് ഉപയോഗവും തിരഞ്ഞെടുക്കലും കൂടും. പാറു തുണിയുരിച്ചാലും ഇല്ലെങ്കിലും മലയാളിക്ക് അഭിമാനിക്കാന്‍ വഹയായല്ലോ? ഇപ്പത്തന്നെ മാത്തുകുട്ടിച്ചായന്‍ പാറൂനെപ്പറ്റി രണ്ടു പേജ് പടങ്ങളടക്കം പബ്ലിഷ് ചെയ്തു, ഇനി വനിത, ശ്രീ, ആരോഗ്യം, ബാലരമ, കളിക്കുടുക്ക എന്നിവയിലൊക്കെ പാറൂന്റെ സചിത്ര ഫീച്ചര്‍ വരും നോക്കിക്കോ.. എന്തിനേറെ പാറുന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാന്‍ മലയാളം ബ്ലോഗ് വരെ സജ്ജീവമായി.(കാര്‍ന്നോമ്മാരൊക്കെയാ അവിടെ അഭിനന്ദനം അര്‍പ്പിക്കുന്നത്. ശ്ശോ അവരടെ ഒരു കാര്യം)
എന്തായാലും പാവങ്ങളെ രക്ഷിക്കാന്‍ ഉടനെത്തന്നെ ബോളിവുഡ്ഡ് ഹോളിവുഡ്ഡ് പടത്തിലൊക്കെ വരുന്നുണ്ട്. അപ്പോ കാണാം

പ്രിയ said...
This comment has been removed by the author.
പ്രിയ said...
This comment has been removed by the author.
Anonymous said...

സ്ത്രീകളുടെ മേനിപ്ദര്‍ശനം ഇല്ലാത്ത ലോകം, ഒന്നു ചിന്തിച്ചു നോക്യേ; എത്ര ബോറായിരിക്കും. പിന്നെങ്ങിനെ പെണ്ണൂകാണും, പിന്നെങ്ങിനെ പെണ്ണു കെട്ടും.

ജിജ സുബ്രഹ്മണ്യൻ said...

സൗന്ദര്യ മത്സരങ്ങളോട് എനിക്ക് പണ്ടെ യോജിപ്പില്ല.പക്ഷേ പാർവതിയ്യ്ക്ക് സമ്മാനം ലഭിക്കാൻ സൗന്ദര്യം മാത്രം അല്ലല്ലോ മാനദൺദമായി എടുത്തത്.പല പല ഘട്ടങ്ങളിലൂടെ കടന്നു വന്നല്ലേ ഈ നേട്ടം കിട്ടിയത്.മലയാളിയായ ഒരു പെൺ കുട്ടിക്ക് ഇതു ലഭിച്ചു എന്നതിൽ അല്പം സന്തോഷം തോന്നുന്നുണ്ട്

|santhosh|സന്തോഷ്| said...

പാര്‍വ്വതിയെ മാത്രമായി പറയുന്നത് അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു എന്നതു കൊണ്ട്. സൌന്ദര്യ മത്സരം ആഗോള്‍ കമ്പോള വ്യവസ്ഥിതിയെ ചൂഷണം ചെയ്യാനുള്ളത് എന്നുള്ളതുകൊണ്ടാണ് അതിനെ എതിര്‍ക്കാന്‍ കാരണവും. പിന്നെ അതിനു പിന്നണിയിലെ പല കാര്യങ്ങളെ കുറിച്ചു അറിവുള്ളതുകൊണ്ടും. ഒരു യുവജനോത്സവവേദിയില്‍ കയറി പങ്കെടുക്കുന്ന പോലല്ല ഇതിലെ കാര്യങ്ങള്‍. പൊതുജനങ്ങള്‍ക്കു ഹിഡന്‍ ആയ പല കാര്യങ്ങളും ഇതിലുണ്ട്. അതു കൊണ്ടും.

പിന്നെം സൌന്ദര്യമെന്നതു ആപേക്ഷികമെന്നിരിക്കെ ഇതിന്റെ പിന്നിലുള്ള മനശ്ശാസ്ത്രം എന്താണെന്നു ഊഹിക്കാവുന്നതേയുള്ളൂ, ഇത്തരം പബ്ലിക്ക് എക്സ്പോസിസത്തിനു പബ്ലിക്ക് സപ്പോര്‍ട്ട് കിട്ടണം. അത്രേള്ളൂ. ഇത് കേരളത്തേയും ഇന്ത്യയേയ്യും സര്‍വ്വോപരി എന്നതു പോകട്ടെ ഏതെങ്കിലും രീതിയില്‍ ഒരു ചെറിയ ശതമാനമെങ്കിലും എവിടെയെങ്കിലും സഹായിക്കുമെന്ന് കരുതുന്നുണ്ടോ?
ആ കൊച്ചിനു സൌന്ദര്യമ്മുണ്ടെന്നതും ആപേക്ഷികം :) പിന്നെ യഥാര്‍ത്ഥ സൌന്ദര്യമല്ല, മത്സരത്തിലെ സൌന്ദര്യ അളവികോലുകളാണു മാനദണ്ഡം. അതിനു വേണ്ടി പ്രിപ്പയര്‍ ചെയ്യന്‍ ലക്ഷങ്ങള്‍ കൊടൂത്താല്‍ ചെയ്തു തരുന്ന ആളുകളും ഉണ്ടിവിടെ. പരിശീലകരെ ഏര്‍പ്പെടൂത്തുന്നത് പോയിട്ട് പെണ്‍കുട്ടികള്‍ക്ക് മാനം മര്യാദക്ക് ജീവിക്കാന്‍ പോലും പറ്റാത്ത നാടാണിത്. അവിടെയാണ് സൌന്ദര്യമത്സരത്തിന്റെ സൈദ്ധാന്തികത!!!

ട്വൊന്റി-20 യിലെ ആ ഗാനരംഗത്തേയും നായികയുടെ വേഷവിധാനത്തേയും കുറീച്ച് പല അഭിപ്രായങ്ങളും വന്നിരുന്നു. പത്ര മാധ്യമങ്ങള്‍, മലയാളം വെബ് പോര്‍ട്ടല്‍, ബ്ലോഗ് എന്നിവ നോക്കിയാല്‍ അതു കാണാവുന്നതേയുള്ളൂ. നയന്താരയെ വെല്ലുന്ന വേഷ വിധാനമാണല്ലോ എന്ന് പലരും അഭിപ്രായപ്പെടൂകയും ചെയ്തു.

സിനിമയും സൌന്ദര്യ മത്സരവും തമ്മില്‍ ബന്ധപ്പെടുത്തരുട്ടോ.. നല്ല വിത്യാസമുണ്ട്.

‘നമ്മുടെ അഭിമാനം’ എന്നൊക്കെ പറയുമ്പോള്‍ ഈ ‘നമുക്ക്’ ഇന്ത്യക്ക് എന്താണ് അഭിമാനം നേട്ടം എന്നൊക്കെ പറഞ്ഞാല്‍ കൊള്ളാം.

പ്രിയ said...
This comment has been removed by the author.
Anonymous said...

ഒരു സൌന്ദര്യ മത്സരം ഉണ്ടായാല്‍ സാധാരണ കുറെ പേരു നടതുന്ന വാചക മേള മാത്രം അല്ലെ ഇതു.നമ്മുടെ മലയാളി പെങ്കുട്ടികള്‍ ആഭാസമായ വസ്ത്രം ഇടുന്നതിനു ഈ സദാചാര വാദികള്‍ ആരും ഒന്നും മിണ്ടുന്നില്ലലൊ.atleast നെരെ ചൊവ്വെ മലയാളം പറയുന്നു ആ കുട്ടി. പിന്നെ ഇതൊക്കെ കൂടുതല്‍ കാണുന്നത് പുരുഷന്‍ മാരു തന്നെ അല്ലെ.എന്തിനു പാര്‍വതിയെ മാത്രം കുറ്റം പറയുന്നു?

Sinochan said...

സൌന്ദര്യ മത്സരത്തില്‍ നിങ്ങളുടെ അഭിപ്രായത്തില്‍ ഉള്ളതെന്തോ അതൊക്കെ തന്നെ സിനിമയിലും നമ്മുടെ ഒക്കെ ചുറ്റുപാടിലുമുണ്ട്. ഇതൊരു തരം മത്സരം എന്നുതെന്നെ കരുതുക. അതില്‍ മത്സരിച്ച് ജയിച്ചാല്‍ അതു തീര്‍ച്ചയായും അഭിമാനകരം തെന്നെയാണ്.

നമ്മുടെ അഭിമാന പാത്രങ്ങളായ പല ക്രിക്കറ്റ് താരങ്ങളും പെണ്ണിനോ സെക്സിനോ പുറകേ പായുന്നവരാണ്, യുവരാജിനെപ്പോലെ തുറന്ന പുസ്ത്കങ്ങളും സച്ചിനെപ്പോലെ അടഞ്ഞ പുസ്തകങ്ങളും. സച്ചിന്റെ ഭാര്യയും തെണ്ടുല്‍ക്കെറ്സ് റെസ്റ്റോറന്റിന്റെ പാര്‍ട്ണറും തമ്മിലുള്ള ബന്ധം ശരിയാക്കാന്‍ അവസാനം താക്കറേ വേണ്ടി വന്നു.

നമ്മുടെ ചുറ്റുമുള്ള മാറ്റങ്ങള്‍ നമ്മള്‍ മനസിലാക്കണം, അംഗീകരിക്കണം. നമ്മുടെ മക്കല്‍ നാം കാണുന്ന കണ്ണിലൂ‍ടെയല്ല കാണാന്‍ പോകുന്നത്. നമ്മുടെ മാതാപിതാക്കളുടെ കാഴ്ചപ്പാടല്ല നമുക്ക്. ഇഷ്ടമില്ലാത്തവര്‍ സൌന്ദര്യമത്സരം കാണാതിരിക്കുക. അഭയയുടെ കഥകളും സ്ന്തോഷ് സ്വാമീമാരുടെ കഥകളും ഒക്കെ മാത്രം വാര്‍ത്തയിലൂ‍ടെ കേള്‍ക്കുക.

കേരളത്തില്‍ ഉള്ള ബ്ലൂ ഫിലിം സിഡികള്‍ എത്രയെണ്ണം ആണെന്ന് ആര്‍ക്കെങ്കിലും അറിയാമോ, അതു കാണാത്ത എത്രപേരുണ്ട് ഇവിടെ അഭിപ്രായം പറയാന്‍?

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

ഈശ്വരാ, ഇവിടെ ഞാന്‍ മത്രേ ഉള്ളോ അച്ഛന്റേയും അമയുടേയും കണ്ണു വെട്ടിച്ച് ആ ശരീര പ്രദര്‍ശനം കണ്ടതായിട്ട്? സ്ത്രീ സൌന്ദര്യം എവിടേയും സ്വീകാര്യമാണ്. നഗ്നത ഇഷ്ട്ടമല്ല..ഞാന്‍ നോക്കാറില്ല..എനിക്കു വെറുപ്പാണ് എന്നൊക്കെ പറയുന്നത് ആത്മാര്‍ത്ഥത എന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്ത പകല്‍ മാന്യരാണ്. ആശാസ്യമല്ലേല്ലും ആനന്ദകരമാണ്. ആരും നിര്‍ബന്ധിച്ചിട്ടൊന്നുമല്ലല്ലോ അവര്‍ ചെയ്യുന്നേ? അപ്പോള്‍ കാണുന്നതിലും കുഴപ്പമില്ല.

ഒന്നു ചോദിക്കട്ടേ നമ്മളൊക്കെ ആരാണ് സദാചാരത്തെ പറ്റി സംസാരിക്കാന്‍?
ലൈംഗികവിദ്യാഭ്യാസത്തിനെതിരെ ‘സദാചാര’ത്തിന്റെ കരിങ്കൊടി സമരവുമായെത്തുന്നത്. അച്ച്ഛന്‍ മകളെ പീഡിപ്പിക്കുന്ന അതേ സദാചാരം. കുരുന്നു കുഞ്ഞിനെ പിച്ചിചീന്തി തോട്ടിലെറിയുന്ന അതേ സദാചാരം. മാത്രുത്വത്തിന്റെ ആദ്യപടിയായ ആര്‍ത്തവത്തിനെ അശുദ്ധിയുടെ ലക്ഷണമായി കണ്ട അതേ സദാചാരം. ദിവസം മുഴുവന്‍ സ്തുതിച്ചുപാടിയ യേശുദാസിനു നിഷേധിച്ച വാതിലുകള്‍ ചോരക്കറയുള്ള കൈകളുമായി വന്നാല്‍ വീരപ്പനു മുന്നില്‍ തുറന്നിടുന്ന അതേ സദാചാരം. കന്യാസ്ത്രീകളെ പീഡിപ്പിക്കുന്ന സദാചാരം.പീഡിപ്പിച്ചു കൊന്ന പുരോഹിതര്‍ക്കു വേന്റി പ്രാര്‍ത്ഥിക്കുന്ന സദാചാരം. മണ്ണിന്റെ മക്കള്‍വാദം പാടുന്ന സദാചാരം. ഇതു തന്നെയാണ് ഇന്ത്യയുടെ ശാപവും. നമ്മളെന്തിനാണിങ്ങനെ യാഥാസ്ഥിതികരാകുന്നത്? നമ്മളെന്തിനാണ് ലൈംഗികയ്ക്കൊരു ഭ്രഷ്ട്ട് കല്‍പ്പിക്കുന്നത്. രാത്രിയില്‍ ചെയ്യുന്ന ഒരു കാര്യത്തെ കുറിച്ച് പകല്‍ സംസാരിക്കുന്നതില്‍ നമ്മള്‍ ആരെയാണ് ഭയപ്പെടുന്നത്? എന്തിനാണ് ലജ്ജിക്കുന്നത്.

തൊലിവെളുപ്പില്‍ മാത്രം അധിഷ്ഠിതമായ സൌന്ദര്യ സങ്കല്‍പ്പങ്ങളുള്ള ഒരു നാടാണ് നമ്മുടേത്. ലോക സൌന്ദ്ര്യമത്സരത്തില്‍ വിജയികളെ തെരഞ്ഞെടുത്ത രീതി സൌന്ദര്യം എന്നത് വ്യക്തിത്വത്തിലധിഷ്ഠിതമാണെന്ന സന്ദേശവും നല്‍കുന്നു. ആഫ്രിക്കക്കാരും ഇന്ത്യക്കാരും ഫൈനലിസ്റ്റുകളായ ഒരു മത്സരത്തില്‍ തൊലിയുടെ നിറമല്ലായിരുന്നു മാനദണ്ഠമെന്നുറപ്പ്. തുണിയിരിയുന്നതു മാത്രമായിരുന്നേല്‍ ഷക്കീലയാ‍യിരുന്നേനെ മിസ്സ് വേള്‍ഡ്!

പ്രിയ said...
This comment has been removed by the author.
തറവാടി said...

>>പിന്നെ അതിനു പിന്നണിയിലെ പല കാര്യങ്ങളെ കുറിച്ചു അറിവുള്ളതുകൊണ്ടും<<
>>ഒരു യുവജനോത്സവവേദിയില്‍ കയറി പങ്കെടുക്കുന്ന പോലല്ല ഇതിലെ കാര്യങ്ങള്‍. പൊതുജനങ്ങള്‍ക്കു ഹിഡന്‍ ആയ പല കാര്യങ്ങളും ഇതിലുണ്ട്<<

സന്തോഷേ ഒന്ന് വിശദീകരിക്കാമോ എന്തൊക്കെയാണ് ആ ഹിഡ്ഡന്‍ ഐറ്റംസ്? അറിയാനാണ്.

പ്രിയ said...
This comment has been removed by the author.
പ്രിയ said...
This comment has been removed by the author.
തറവാടി said...

സ്കൂള്‍ യുവജനോത്സവം ഒഴികെ (?)
ലോകത്തുള്ള സര്‍‌വ്വ മത്സരങ്ങളും പണം ലാക്കാക്കിയിട്ടുള്ളതാണ് മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബിസിനസ്സ്.
ക്രിക്കറ്റ് തുടങ്ങി സൗന്ദര്യ മത്സരം വരെ അതില്‍ പെടുന്നു. എനിക്ക് ക്രിക്കറ്റിഷ്ടമല്ല എന്ന് കരുതി അതിനെ ആക്ഷേപിക്കാന്‍ എനിക്കാവില്ല കാരണം ഒരു വിഭാഗത്തിന്‍‌റ്റെ ഇഷ്ടവിനോദമാണ് ക്രിക്കറ്റ് അതുപോലെത്തന്നെയാണ് സൗന്ദര്യ മത്സരവും.

ഏതൊരു മത്സരത്തില്‍ വിജയിക്കുന്നതുപോലെത്തന്നെയാണ് സൗന്ദര്യ മത്സരവിജയവും , ചുരിധാര്‍ ധരിച്ച് സൗന്ദര്യ മത്സരം നടത്താനാവാത്തതിനാല്‍ മാത്രം അതിനെ മാറ്റി നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല.

Anonymous said...

പെണ്ണിന്റെ ഉപഭോക്താവിനു വേണ്ടിയാണ് മത്സരമെന്ന പേരു പോലും യോജിക്കാത്ത ഈ ഇടപാടുകള്‍ നടക്കുന്നത് ആര്‍ക്കെങ്കിലും സംശയമുണ്ടോ???.

തുണിയുടുക്കാതിരിക്കുന്നത് സംസ്കാരമല്ലെങ്കില്‍ ഉടുതുണിക്കു മറുതുണിയിയില്ലാത്ത,മുറുക്കിയുടുത്തിട്ടും അര നാഴികയുടെ കഴപ്പുതീര്‍ക്കാന്‍ ആണിന്റെ ഇരയായി ഒടുങ്ങേണ്ടിവരുന്ന ഭാരതത്തിലെ പെണ്ണുങ്ങളോട് ആണ്‍ വര്‍ഗ്ഗം മാപ്പു പറയണം.

Anonymous said...

നമ്മടെ നിലവിലുള്ള മിസ് വേള്‍ഡ് നയന്താരാമ്മ തെറിക്കുവോ അണ്ണാ..., ...ഇന്‍ഡസ്റ്റ്രി ഇന്‍ഡസ്റ്റ്രി...

Anonymous said...

മലയാളിയുടെ കപടസദാചാരദുരഭിമാനത്തിന്‍റെ ചെവിട്ടില്‍ ഇന്നലെ പാറു ഒന്നടിച്ചു, അത്രേള്ളൂന്നെ

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

പ്രിയേച്ചി,ആരേലും പറഞ്ഞോ പോയി കാണുവാന്‍? വിളിക്കാത്ത കല്യാണത്തിനു പോകുകയും ചെയ്യും വയറു നിറച്ചു ഉണ്ണുകയും ചെയ്യ്യും എന്നിട്ട് സദ്യയെ കുറ്റം പറയും.

ഇവിടെ വിഷയം പാര്‍വതി ഓമനകുട്ടന്‍ എന്ന വ്യക്തി സൌന്ദര്യമല്സരത്തില് പങ്കെടുത്തത് തെറ്റാണോ എന്ന് ആണ്.

ഒരു തെറ്റും ഇല്ല.ഒരു വ്യക്തി എന്ന നിലയില്‍ പാര്‍വതിക്കു അതിനു അര്‍ഹതയുണ്ട്. ചെയ്യുന്ന കാര്യത്തില്‍ തനിക്കു വിശ്വാസമുണ്ടാകുക എന്നതാണ് മുഖ്യം. വിജയിക്കാമെന്ന ആത്മവിശ്വാസവും നിശ്ചയവും ഉണ്ടേല്‍ ആര്‍ക്കും നിയമം അനുവദിക്കുന്ന എന്തും ചെയ്യാം. അതില്‍ മറ്റുള്ളവര്‍ തെറ്റും ശരിയും വേര്‍തിരിക്കാന്‍ ശ്രമിക്കേണ്ട കാര്യമില്ല.

രാത്രി ചെയ്യുന്നത് വിളിച്ചു പറയുന്നത് കൊണ്ടു സംസ്കാരമോ പുരോഗമനമോ ആകുന്നുമില്ല

രാത്രി ഒന്നു ചെയ്യുകയും പകല്‍ മറ്റൊന്നു പറയുകയും ചെയ്യുന്നതാണോ പുരൊഗമനവും സംസ്കാരവും. ഇതാണ് യഥാര്‍ത്ഥ കപടസദാചാരം.
കേരളത്തില്‍ നിന്നൊരു പെങ്കുട്ടി തങ്ങള്‍ക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ ‍ചെയ്യുമ്പോള്‍ സദാചാരത്തിന്റെ പേരില്‍ ക്രൂശിക്കുന്നത് കഷ്ട്ടാണ്.[അസൂയ എന്നു ഞാന്‍ പറയുന്നില്ല]. പിന്നെ ഷക്കീല മിസ്സ് വേള്‍ഡ് ആകുമെന്നു പറഞ്ഞത് തുണിയുരിയല്‍ മാത്രമാണ് മാനദണ്ഠമെങ്കിലാണ്.[എനിക്കു ഷക്കീലയെ ചേച്ചിയുറ്റെ അത്രയും പരിചയമില്ല കേട്ടോ :P]

യാരിദ്‌|~|Yarid said...

ആരാ പറഞ്ഞതു പാർവതി കൊണ്ടു വന്നതു നേട്ടമല്ലെന്നു. ഇതീൽ സമ്മാനം കിട്ടിയിരുന്നില്ലെങ്കിൽ പൊതുവെ സാമ്പത്തികമാന്ദ്യത്തിലായിരിക്കുന്ന ഇൻഡ്യുയുടെ അവസ്ഥ എന്താകുമായിരുന്നു? പാർവതിക്കു സെക്കന്റ് റണ്ണറപ്പു കിട്ടിയതു കൊണ്ടുള്ള മറ്റൊരു നേട്ടം ഇൻഫ്ലെഷൻ റേറ്റ് കുറഞ്ഞുവെന്നതാൺ. ഇനിയിപ്പൊ ഇൻഡ്യയിൽ എല്ലാ തൊഴിലില്ലാത്തവർക്കും തൊഴിൽ, വീടില്ലാത്തവർക്കു വീടു ഹോ എന്തൊക്കെ വരാൻ പോകുന്നുവെന്നൊ. പ്രത്യേകിച്ച് കേരളത്തിലുള്ളവർക്ക്, മറ്റെവിടെ വികസനം വന്നില്ലെങ്കിലും ഇനി കേരളത്തിൽ വരും. പാറുക്കുട്ടീ മല്ലുവല്ലെ . ആകെപ്പാടെയുണ്ടായ ഒരു ദോഷം ഒന്നാം സ്ഥാനത്തെത്താൻ പറ്റാത്തതു കൊണ്ട് മനോരമക്ക് തായ് വേര് ചെകഞ്ഞെടുത്തു അവിടെവിടെങ്കിലും മനോരമയുടെ ഏതെങ്കിലും ഭാഗത്തിൽ മുൻപ് പാർവതിക്കുട്ടിയെക്കുറിച്ച് എഴുതിയിട്ടുണ്ടോന്നു നോക്കാൻ പറ്റില്ല...

സ്ത്രികൾ ഇങ്ങനെയാകാനുള്ള പ്രധാന കാരണം പുരുഷന്മാരാൺ. കാരണം അവരാണല്ലൊ വളരെ നിർബന്ധിച്ച് പാറുനെക്കൊണ്ട് തുണിയുരിയിപ്പിച്ചതു. പണ്ടെ പാറു പറഞ്ഞിരുന്നു പാറുനിതിലൊന്നും താല്പര്യമില്ലെന്ന്. പക്ഷെ എന്തു ചെയ്യാം ഭയങ്കര സന്തോഷത്തോടേയെണേങ്കിലും പാറു മറ്റുള്ളവർക്കു വേണ്ടി തുണിയുരിഞ്ഞു.

മറ്റുള്ളവരെ വെച്ച് താരതമ്യം ചെയ്യാനാണെങ്കിൽ പുറം രാജ്യത്തൊക്കെ നൂഡ് ബീച്ചുണ്ടെന്നു കേട്ടിട്ടൂണ്ട്. ഇവിടെം അതൊക്കെ ആകാമായിരുന്നു. മദാമ്മക്ക് കാണിക്കാമെങ്കിൽ പാറൂനു കാണിക്കാൻ പറ്റാത്തതെന്താ? പാറു ഒരു മല്ലു ആയിപോയതാണൊ കാര്യം.

ഇതിലൊന്നും അഭിമാനവും തോന്നാനായി ഒന്നുമില്ല. ഇനിയിവിടെ സ്വീകരണം ഹോ എന്തു ബഹളമായിരിക്കും.

ഓഫ്: സദാചാരം ഏറ്റവും കൂടുതൽ പറയുന്നവരെ സൂക്ഷിക്കണം. അവൻ/അവളായിരിക്കും ഏറ്റവും വലിയ ആഭാസൻ/ആഭാസി..!

നുമ്മ സ്ഥലം വിട്ടുട്ടാ..;)

shahir chennamangallur said...

" ഡെപ്തും വിഡ്തും മറ്റുള്ളവര്‍ക്ക്‌ അളക്കാന്‍ പാകപ്പെടുത്തുന്ന തിരക്കിലായിരിക്കും "
Correct sir, you said it.

Kvartha Test said...

ഈയുള്ളവന്‍റെ അഭിപ്രായത്തില്‍ സൗന്ദര്യമല്‍സരങ്ങളില്‍ ഒരു തെറ്റുമില്ല; സൗന്ദര്യമല്‍സരത്തില്‍ ഒരു വ്യക്തി ജയിച്ചത്‌ ഒരു രാജ്യത്തിന് പ്രത്യേകിച്ച് അഭിമാനിക്കാനുള്ള കാര്യവുമില്ല. അഭിനവ് ബിന്ദ്രയുടെ മെഡല്‍പോലെ തന്നെയാണ് ഇതും - തികച്ചും വ്യക്തിപരമായ നേട്ടം. അതിനാല്‍ ശ്രീ പാര്‍വതി ഓമനക്കുട്ടന്‍ വളരെ അഭിനന്ദനം അര്‍ഹിക്കുന്നു.

ലോകം മാറുന്നു. ആളുകളും മരുന്ന്, നാം വെറുതെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. MTV-യും V-channel-ഉം മറ്റും കാണാറില്ലേ? പുതിയ ഹോളിവുഡ്/ബോളിവുഡ് സിനിമകള്‍ കാണാറില്ലേ? അതൊക്കെ വച്ചു നോക്കുമ്പോള്‍ ഈ സൗന്ദര്യമല്‍സരത്തില്‍ പുതുതായി എന്തെങ്കിലും മേനിപ്രദര്‍ശനം നടത്തുന്നതായി തോന്നുന്നില്ല. സൗന്ദര്യത്തെ തയാറുള്ളവര്‍ പ്രദര്‍ശിപ്പിക്കട്ടെ, ആസ്വദിക്കാന്‍ കഴിവുള്ളവര്‍ ആസ്വദിക്കട്ടെ, അല്ലാത്തവര്‍ അവരുടെ ഇഷ്ടംപോലെ ചെയ്യട്ടെ. എല്ലാവരും അതൊക്കെ ലൈവായിത്തന്നെ കാണാന്‍ ഇഷ്ടപ്പെടുകയും എന്നാല്‍ പബ്ലിക് ആയിട്ട് അതിനെ എതിര്‍ക്കുകയും ചെയ്യണോ?

ഇതൊക്കെ കണ്ട് ശീലമാവുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ ലൈംഗിക കുറ്റ ആസക്തി കുറയും എന്നാണ് ഈയുള്ളവന് തോന്നുന്നത്! കാണാത്ത സാധനത്തോടാണല്ലോ ആസക്തി, കണ്‍നിറയെ കണ്ട് കഴിയുമ്പോള്‍ പിന്നെ വേണ്ടേവേണ്ട എന്നല്ലേ പണ്ടുള്ളവര്‍ പറയാറ്‌!

പ്രിയ said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

എല്ലാക്കൊല്ലവും ആഘോഷിച്ചു വരാറുള്ള വിവാദ മഹാമഹം ഇത്തവണയും എത്തിയെന്നതില്‍ കവിഞ്ഞെന്താണ് ബഷീര്‍ ഭായ് ഇതില്‍ പുതുമ?

പതിവു പോലെ പട്ടിണി ലോകരാഷ്ടങ്ങള്‍ തന്നെ താരങ്ങള്‍ (റഷ്യയും അക്കൂട്ടത്തിലാണോ?).

തുണി ഉരിയുകയോ, നീന്തിത്തുടിക്കുകയോ (കരയിലും വെള്ളത്തിലും)ഒക്കെ ആയിക്കോട്ടെ , പക്ഷെ ഇന്ത്യയുടെ അഭിമാനത്തിന്റെ ഉടുതുണി ഇതാ വാനോളം ഉയര്‍ന്നു എന്നര്‍ത്ഥം വരുന്ന കമന്ററികള്‍ മാത്രമാണ് അസഹ്യം.

ഏതായാലും പാറുക്കുട്ടി മലയാളിയുടെ അഭിമാനം കാത്തു, ഫോണ്‍ സംഭാഷണം കേട്ടില്ലെ? “എനിക്കു തന്നെ ഒന്നാം സ്ഥാനം കിട്ടേണ്ടതായിരുന്നു ” .അതും കുരച്ചു കുരച്ച് അറിയാവുന്ന മലയാളത്തില്‍. ഭാഷയെങ്കിലും മറന്നില്ലല്ലോ.

ബഷീർ said...

സുഹൃത്തുക്കളെ.. ഈ പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്തതിനു ശേഷം ..അൽപം തിരക്കിലായിരുന്നു. വിശദമായ മറുപടിയായി പിന്നെ വരാം.. എല്ലാവർക്കും നന്ദി

paarppidam said...

ലോകസുന്ദരിമാരുടേ പെണ്ണിന്റെ സൗന്ദര്യം ടൂപീസിൽ ഒളിപ്പിച്ച്‌ പ്രദർശിപ്പിക്കുന്നതിനോട്‌ തീരെ യോജിപ്പില്ല.എല്ലാം തുറന്നു കാണിക്കണം.ഇത്രയും കാണിക്കുന്ന സ്ഥിതിക്കും ചില ഭാഗങ്ങളിലെ സൗന്ദര്യം ഒളിചുവെക്കുന്നത്‌ ശരിയാണോ? ഒരു പക്ഷെ ഏറ്റവും മനോഹരം ഈ കുഞ്ഞുതുണിക്കുള്ളിൽ തുടിക്കുന്ന മാംശത്തിനാണെങ്കിലോ?

എന്താ ചെയ്യുക പ്രിയയെ പോലുള്ളവർ പറഞ്ഞുവരുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.സിനിമയും ഇതും രണ്ടാണ്‌.പിന്നെ ലോകത്ത്‌ പലരാജ്യങ്ങളിലെ സ്ത്രീകൾ പങ്കെടുക്കുന്നു അതുകൊണ്ട്‌ മലയാളിപെണ്ണും ചെയ്യുന്നതിൽ കുഴപ്പം ഇല്ല എന്ന് പറയുമ്പോൾ തായ്‌ലന്റിൽ ടൂറിസത്തിന്റെ ഭാഗമായി വ്യഭിചാരാം പ്രചാരത്തിലുണ്ട്‌ അല്ലെങ്കിൽ അത്‌ അവിടെ ഒരു വിഷയം അല്ല.അതോണ്ടെ ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷനായ കേരളത്തിലെ സ്ത്രീകളും വ്യഭിചരിക്കുന്നതിൽ കുഴപ്പം ഇല്ല എന്ന് നിങ്ങൾ സാമാന്യവൽക്കരിക്കുമോ?

ഓമനക്കുട്ടി ഒരു ശരാശരി മലയാളിപ്പെണ്ണിന്റെ സൗന്ദര്യം പോലും ഇല്ലാത്ത കുട്ടിയാണ്‌ എന്നാണെനിക്കു തോന്നുന്നത്‌.ക്രിക്കറ്റിനോട്‌ വ്യക്തിപരമായി എതിർപ്പുണ്ടെങ്കിലും നിങ്ങൾ ഉപമിചതുകൊണ്ടുപറയട്ടെ ക്രിക്കറ്റും തുണിയുരിയൽ. മൽത്സരവും ഒന്ന്പോലാണോ? സ്റ്റ്രിപ്‌ ഡാൻസും നാടോടിനൃത്തവും ഒന്നാണോ?

വാഴക്കായ വരയാ ഇഷ്ടമില്ലാത്തതു കാണരുതെന്നല്ല ഒരു ഇന്ത്യയെപോലെ ഒരു രാജ്യത്തേക്ക്‌ കേരാളം പോലെ ഉള്ള ഒരു സമൂഹത്തിലേക്ക്‌ ആഗോളവൽക്കരണം കടന്നുകയറുന്നതിനുള്ള ഒരു പഴുതാണീ പെൺകൊടി.

സ്വന്തം മകൾ ലോകത്തിനു മുന്നിൽ പാന്റിയും ബ്രായും ഇട്ട്‌ ശരീരം പ്രദർശിപ്പിക്കുന്നതിൽ അഭിമാനം കൊള്ളുന്ന രോമാഞ്ചം കൊള്ളുന്ന എത്ര മാതാപിതാക്കൾ കേറളത്തിൽ ഉണ്ട്‌?
ഗോപിക്കുട്ടാ "കേരളത്തിൽ നിന്നും ഒരു പെൺകുട്ടി ചിന്തിക്കുവാൻ പോലും കഴിയാട്ട്ത കാര്യങ്ങൾ..." നാണം ഇല്ലാത്തവർക്ക്‌ എന്തും ആകാം എന്ന് സാമാന്യമായി ചിന്തിക്കുവാൻ കഴിയുന്നവർക്ക്‌ ഇതിൽ അൽഭിതമില്ല.ഇതൊന്നും ഇത്രവല്യ കാര്യമല്ല. പൊതു സമൂഹത്തിനു മുമ്പിൽ തുണിയുരിൻഞ്ഞ്‌ അഭിമാനിക്കുന്ന ജനതയാണോ മലയളീകൾ?

നയന്താരയുടെ കാര്യം പോക്കാ അനോണീ.

വിശദമായി പിന്നെ എഴുതാം.

പ്രിയ said...
This comment has been removed by the author.
ശ്രീ said...

നാണവും മാനവും ഉള്ള സഹോദരിമാരേ.. ലജ്ജിക്കുക...

ഈ പറഞ്ഞതു തന്നെയേ എനിയ്ക്കും തോന്നിയുള്ളൂ

തറവാടി said...

ക്രിക്കറ്റും സൌന്ദര്യ മത്സരവും അടിസ്ഥാനപരമായി ഒന്നുതന്നെയാണ് രണ്ടും ബിസിനസ്സാണ് അതുകൊണ്ട് തന്നെ ഒന്നനുവദിക്കാമെങ്കില്‍ മറ്റേതിനേയുമാവാം.

തായ്‌ലാന്‍ഡില്‍ എന്നല്ല പല രാജ്യത്തും പലതും ഉണ്ടാകും അതെല്ലാം ഇന്‍ഡ്യയിലേക്കും കേരളത്തിലേക്കും എഴുന്നള്ളിക്കുന്നതുപോലെയല്ല എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ഒരു മത്സരത്തില്‍ പങ്കെടുക്കുന്നത്.

ഈ ആഗോള വല്‍ക്കരണം എന്നതിന്‍‌റ്റെ കാലമൊക്കെ ഇനിയും കഴിഞ്ഞിട്ടില്ലേ?

ഈ വാക്ക് കേട്ടാല്‍ ഓര്‍മ്മവരിക ഹോണ്ട സിവിക്കില്‍ ആഗോള വല്‍‌ക്കരണത്തിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ പോയ പ്രസാദിനെയാണ് :)

ഈ പരിപാടി എന്തുകാരണങ്ങള്‍ കൊണ്ടും നിര്‍ത്തിയേ തീരൂ എന്നാഉണ്ടെങ്കില്‍ നിയമം കൊണ്ടുവരികയാണ് ചെയ്യേണ്ടത്.

പ്രിയ said...
This comment has been removed by the author.
paarppidam said...

പ്രിയ ഉന്നയിക്കുന്നത് സിനിമയിലെ സെക്സ് ആണ്.
ഇവിടെ ഒന്ന്പോയി നോക്കുക.

പിന്നെ ആഗോളവൽക്കരണത്തെ കുറിച്ച് ആഗോളവൽക്കരണത്തിന്റെ നല്ല വശങ്ങളെ ഞാൻ എന്നും സ്വാഗതം ചെയ്യുന്നു. എന്നാൽ അതിന്റെ ദൂഷ്യങ്ങളെ നാം കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല സുഹൃത്തെ.

ചർച്ചനടക്കട്ടെ.

പ്രിയ said...
This comment has been removed by the author.
തറവാടി said...

'നിയന്ത്രണ' വും 'ഇഷ്ട'വും തമ്മിലുള്ള വെത്യാസം വെറും രണ്ടക്ഷരം മാത്രമാണോ?

ഒരോട്ടോ:

ഏതൊരു പെണ്ണും സ്വിമ്മിങ്ങ് ഡ്രെസ്സിട്ട് സൊല്‍പ്പം പീസിട്ടാല്‍ കിട്ടുന്നതാണ് ലോക സുന്ദരിപ്പട്ടം എന്നതരത്തിലുള്ള ഒരു പോസ്റ്റ് വായിച്ചപ്പോളണെനിക്ക് ശരിക്കും ഖേദമുണ്ടായത് ,

കുന്നത്തെ കാര്‍ത്തൂം , കാളിയും , ചേമ്പിയുമൊക്കെ പണ്ടിതറിഞ്ഞില്ലല്ലോ എത്ര സുന്ദരിപ്പട്ടമാണ് അവരൊക്കെ മിസ്സാക്കിയത്! ;)

ബഷീർ said...

ഇവിടെ എത്തി ഈ പോസ്റ്റ്‌ വായിക്കുകയും വളരെ നല്ല രീതിയില്‍ തന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ വിശദമായി അറിയിക്കുകയും സജീവമായി ഇടപെടുകയും ചെയ്ത എല്ലാവര്‍ക്കും ആദ്യമായി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കട്ടെ.

സൗന്ദര്യ മത്സരം വേണോ വേണ്ടയോ എന്നതിലുപരി ഈ കോപ്രായങ്ങള്‍ എല്ലാം ഇന്ത്യന്‍ ജനതയുടെ അഭിമാനം ഉയര്‍ത്താന്‍ ഉതകുന്നതാണെന്ന് ഗീര്‍വാണമടിക്കുന്ന പ്രവണതയാണെനിക്ക്‌ വളരെ അരോചകമായി തോന്നിയത്‌.

സ്തീകളെ വിലപനചരക്കാക്കുന്ന അവരെ വെറും ഉപഭോഗ വസ്തുവായിമാത്രം കാണുന്ന ,പുരുഷനു ആസ്വദിക്കാനുള്ള ഒരു കാഴ്ചവസ്തുമാത്രമായി കാണുന്ന ഒരു സംസ്കാര(?) ത്തെ എന്തിന്റെ പേരിലായാലും പിന്തുണക്കാന്‍ ആവില്ല. കൂടാതെ ഈ മത്സരങ്ങള്‍ക്കൊക്കെ പിന്നിലെ വിപണന തന്ത്രങ്ങള്‍ കൂടി അറിയേണ്ടതുണ്ട്‌.

പൊങ്ങച്ച സംസ്കാരത്തിന്റെ ഭാഗമായ ഈ അഴിഞ്ഞാട്ടങ്ങള്‍ മഹത്വവത്കരിക്കുന്നവര്‍ നാളെ സ്വന്തം മക്കളുടെ നഗ്നത കണ്ട്‌ ആസ്വദിക്കുന്ന ജനക്കൂട്ടത്തിനിടയില്‍ ആത്മാഭിമാന(?)പുളകിതരാവാന്‍ വേണ്ടി നഴ്സറി തലത്ത്ല് നിന്ന് തന്നെ മക്കള്‍ക്ക്‌ വേണ്ടുന്ന പരിശീലനം കൊടുക്കാന്‍ മത്സരിക്കുന്ന ഒരു കാഴ്ചയായിരിക്കും മുമ്പെന്നത്തെയു പോലെ ഇനി വരും ദിവസങ്ങളിലും അതിനു നമ്മുടെ മ പ്രസിദ്ധീകരണങ്ങളും റിയാലിറ്റി ഷോകളും മത്സരം തുടങ്ങിയിട്ടുണ്ടാവും.

സ്ത്രീകള്‍ ഇങ്ങിനെയാവാന്‍ ആരാണു കാരണം എന്ന് പ്രിയ ആദ്യമേ ചോദിച്ചതിനുള്ള ഉത്തരം കണ്ടെത്തി ഇങ്ങിനെയാവാതിരിക്കാന്‍ (അതാണു അഭികാമ്യമെന്ന് കരുതുന്നുവെങ്കില്‍ ) വേണ്ടത്‌ ചെയ്യാന്‍ സ്ത്രീ സംഘടകള്‍ മുന്നിട്ടിറങ്ങണം. ഞങ്ങളെ ഇങ്ങനെയാക്കുന്നത്‌ പുരുഷന്മാരാണെന്ന് പറഞ്ഞാല്‍ സമ്മതിച്ച്‌ കൊണ്ട്‌ ഒരു മറുചോദ്യം ചോദിക്കാം. നിങ്ങള്‍ക്കിങ്ങനെയാവാതിരുന്നു കൂടെ ?

നമുക്കൊരു സംസ്കാരമില്ലേ ? ലോകത്ത്‌ പലയിടത്തും പല കോപ്രാട്ടികളും നടക്കുന്നു. അതൊക്കെ നമ്മള്‍ അണ്ണാക്കു തൊടാതെ വിഴുങ്ങണമോ ?

പാര്‍വതി ഓമനക്കുട്ടന്‍ ഒരു പ്രതീകം മാത്രം. അവിടെ ഐശ്വര്യറയ്‌ ആയാലും ശക്കിലയായാലും ,സിനിമയായാലും ക്രികറ്റായാലും, ടെന്നീസ്‌ ആയാലും സ്തീകളെ അവരുടെ ശരിര പ്രദര്‍ശനം വഴിയാണു മഹത്തരമാക്കുന്നതെങ്കില്‍ .. അതിലൂടെ ഇന്ത്യന്‍ ജന കോടികളുടെ അഭിമാനമാണു ഉയരുന്നതെങ്കില്‍ ആ കോടികളില്‍ (തുണിയുരിഞ്ഞ്‌ അഭിമാനം ഉയര്‍ത്തുന്നവരില്‍ ) പെടുന്നതില്‍ അഭിമാനമല്ല അപമാനമാണുള്ളത്‌.

തുണിയഴിച്ചാല്‍ മാത്രം കിട്ടുന്നതാണു സുന്ദരിപ്പട്ടം എന്ന് എനിക്കഭിപ്രായമില്ല. സുന്ദരിപ്പട്ടം കിട്ടിയാല്‍ ഇന്ത്യന്‍ സ്ത്രീകളുടെ മൊത്തം അഭിമാനം ഉയരുമെന്ന വിഡ്ഢിത്തരത്തോടും ആ വിഡ്ഢിത്തരം സ്പോണ്‍സര്‍ ചെയ്യുന്നതിനോടുമാണു വിയോജിപ്പ്‌


പ്രിയ,
സ്മിതാ ആദര്‍ശ്‌,
കുഞ്ഞന്‍,
സന്തോഷ്‌,
ഭാവി വരന്‍,
കാന്താരിക്കുട്ടി,
സ്മിത,
വാഴക്കവരയന്‍,
ഗോപിക്കുട്ടന്‍,
തറവാടി,
ഒറ്റമുലച്ചി,
അനോണി,
വിവരദോഷി,
യാരിദ്‌,
ഷഹിര്‍ ചെന്നമംഗല്ലൂര്‍,
ശ്രീ ശ്രേയസ്‌,
അനില്‍ ബ്ലോഗ്‌,
പാര്‍പ്പിടം
ശ്രീ


എല്ലാവര്‍ക്കും നന്ദി.. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ .കപട സദാചാര വാദമെന്ന് ആക്ഷേപിക്കപ്പെട്ടാലും എനിക്കത്‌ പറയാതെ ഉറക്കം വരില്ല.

>>നാണവും മാനവും ഉള്ള സഹോദരിമാരേ.. ലജ്ജിക്കുക.. സ്വയം തിരിച്ചറിയുക !മറ്റുള്ളവര്‍ക്ക്‌ പ്രദര്‍ശന വസ്തുവാകാന്‍ മാത്രമാണോ നിങ്ങളുടെ ജന്മം.? <<

പ്രിയ said...
This comment has been removed by the author.
ബഷീർ said...

>പ്രിയേ,

നാണവും മാനവു ഇല്ലാത്തവര്‍ക്ക്‌ എന്ത്‌ ലജ്ജ ? :)

paarppidam said...

പുരുഷപ്രേരണയാൽ ആണ് ഇത്തരം പ്രവർത്തനങ്ങളിൽ സ്തീകൾ ഏർപ്പെടുന്നതെന്ന് പറയുമ്പോൾ സ്തീക്ക് ആത്മാഭിമാനം ഇല്ല എന്ന് തുറന്നു സമ്മതിക്കൽ ആണ്.

സിനിമയും നമ്മൾ ചർച്ചചെയ്യുന്നതും തമ്മിലുൾല വ്യ്yഅത്യാസം എന്താണെന്ന് ചോദിച്ചാൽ പാർവതി എന്ന പെണ്ണ്ണിനു തുണിയില്ലാതെ പൊതുസ്ഥലത്ത് മത്സരത്തിന്റെ പേരിൽ മേനി പ്രദർശിപ്പിക്കുവാൻ അവകാശമുണ്ട് അതുപോലെ നടികൾക്ക് ക്യാമറക്കു മുമ്പിലും പിന്നിലും മേനി പ്രദർശിപ്പിക്കാം അന്യനു/അന്യർക്കു മുമ്പിൽ ഒരേസമയം ഭോഗിക്കുവാൻ നിന്നുകൊടുക്കാം. എന്നാൽ ശയന/നയന സുഖത്തിനായി അന്യനു മുമ്പീൽ തുണിയുരിയുന്നവളുമാരെ ഒകെ കേരളത്തിന്റെ അഭിമാനമായി ഉയർത്തിക്കാട്ടുന്നതിലുള്ള ശക്ത്മാ‍യ എതിർപ്പാണ്.നയന്താരയെ/ഭാവനയെ ആരും കേരളത്തിന്റെ ഇന്ത്യയുടെ അഭിമാനം ആയി ഉയർത്തിക്കാട്ടുന്നില എന്നത് താങ്കൾ ശ്രദ്ധിച്ചോ?

ഫാഷൻ ഷോയെ ഇത്രമാത്രം ന്യായീകരിക്കുവാൻ വ്യഗ്രതപ്പെടുന്ന പ്രിയയഓട് ചില ചോദ്യങ്ങൾ ചോദികട്ടെ.

ഡേറ്റിങും ഗ്രൂപ്പ് സെക്സും, സ്പ്സുസ് റാപ്പിങ്ങു, സ്റ്റ്ടിപ്പ് ഡാൻസും ആൺ‌വേശ്യകളെ തേടലും അവരുടേ(പാശ്ചാത്യ) ജീവിതത്തിന്റെ ഭാഗമാണ്.ഇതിനെ പ്രിയ അനുകൂലിക്കുന്നുണ്ടോ?അല്ലെങ്കിൽ സ്വയം ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുവാൻ താല്പര്യപ്പെട്ടുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?

പ്രിയ said...
This comment has been removed by the author.
ചിന്തകന്‍ said...

പുരുഷ മേധാവിത്വത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍, യഥാര്‍ത്ഥത്തില്‍ നമ്മുടെ പെണ്‍കൊടിമാരറിയാതെ അവരെ തഴുകിതലോടി കൊണ്ട് വിപണനം ചെയ്യുന്ന കഴുകന്‍ മാരെയും അതിന്റെ ഉപപോക്താക്കളെയും തിരിച്ചറിയാതെ പോകുന്നു. ഇവിടെയാണ് യഥാര്‍ഥ പുരുഷ മേധാവിത്വമുള്ളത്.

സ്ത്രീയുടെ ആന്തരിക സൌന്ദര്യത്തിലധിഷ്ഠിതമല്ലാതെ വെറും ബാഹ്യസൌന്ദര്യത്തിന് വേണ്ടി നടത്തപ്പെടുന്ന ഇത്തരം മത്സരങ്ങളില്‍ വിറ്റഴിക്കപ്പെടുന്നത് സ്വന്തം മാനം തന്നെയാണെന്ന് നമ്മുടെ പെണ്‍കൊടിമാര്‍ മനസ്സിലാക്കാതെ പോകുന്നു.

ഇത് ഒരഭിമാനമായി ആചരിക്കുന്നത് പ്രധാനമായും ദൃശ്യ മാധ്യമങ്ങളാണെന്ന് തോന്നുന്നു. ഇവരാണ് ഒന്നാം തരം കഴുകന്മാര്‍.

അവസരോചിതമായ പോസ്റ്റ്, ബഷീര്‍ ഭായ് അഭിനന്ദനങ്ങള്‍

arivu thedi said...
This comment has been removed by the author.
arivu thedi said...
This comment has been removed by the author.
arivu thedi said...

മോളെ പ്രിയേ, പ്രിയെകെവിടെയാണ് പിഴച്ചതെന്നു മനസിലായില്ലെന്നു തോന്നുന്നു. ഞാന്‍ പറയാം സിനിമയും സൌന്ദര്യ മല്‍സരവും ഒന്നല്ല. ഉദാഹരണമായി നയന്‍താരയും ശകീലയും അല്ലെങ്ങില്‍ മറ്റുള്ള നടീ നടന്‍മാര്‍ തുണി അഴിച്ചു കാണിച്ചാല്‍ അത് ഇന്ത്യയുടെ അല്ലെങ്ങില്‍ കേരളത്തിന്റെ അഭിമാനമായി ആരും കാണാറില്ല അല്ലെങ്ങില്‍ പറയാറില്ല. അത് പോലെ പാര്‍വതിയുടെയും തുണി ഉരിയ്ല് (സോറി സൌന്ദര്യ മത്സരം) കേരളത്തിന്റെയോ ഇന്ത്യയുടെയോ അഭിമാനമായി കാണാതെ അത് പാര്‍വതിയുടെ കോപ്രായങ്ങള്‍ മാത്രമായി കണ്ടാല്‍ പ്രശ്നമില്ല. ഒരു പച്ച മനുഷ്യന്‍ എന്നുള്ള തറയില്‍ നിന്നു ഞാന്‍ ഒരു കാര്യം പറയാം എന്റെ മോള്‍ അല്ലെങ്ങില്‍ മോന്‍ തുണിയില്ലാതെ (അതിന് പേര്‍ എന്ത് വിളിച്ചാലും) നാടുകാരുടെ അല്ലെങ്ങില്‍ ലോകരുടെ മുന്പില്‍ നില്‍കുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല ശക്തമായി എതിര്‍കുകയും ചെയ‌ും.

"മദാമ്മയെ ഇത്തിരി വേഷത്തില്‍ കാണുമ്പോള്‍ കേറി പിടിച്ചേക്കാം എന്ന് തോന്നുന്നത് നമ്മുടെ മാനസികനിലയുടെ പ്രശ്നം അല്ലെ? പാശ്ചാത്യര്‍ എല്ലാം അങ്ങനെ വഴിവിട്ടു നടക്കുന്നവര്‍ ആണെന്ന തെറ്റിധാരണ അല്ലെ?"
മദാമ്മ എന്നല്ല എതിര്‍ ലിംഗത്തിലുള്ള ആരും അടി വസ്ത്രം മാത്രം ഉടുത്ത് (അല്ലെങ്ങില്‍ ഒന്നും ഇടാതെ) വന്നാല്‍ കേറിപിടികുന്നത് മാനസിക പ്രശ്നമാണ്‌, പക്ഷെ ആരുടെ? കേറി പിടിച്ചവന്റെയല്ല മറിച്ച് ഒന്നും ഇടാതെ വന്നവന്‍/വന്നവളെയാണ് മെന്റല്‍ ഹോസ്പിറ്റലില്‍ പ്രവേഷിപ്പിക്കെണ്ടാത്.
പാശ്ചാത്യര്‍ എല്ലാം വഴിവിടു നടക്കുന്നവര്‍ തന്നെയാണ്. എന്റെയും പ്രിയയുടെയും വീട്ടിലുള്ള സദാചാരമോ അച്ചടക്കാമോ അവരിലില്ല. പാശ്ചാത്യനായ ഏത് മഹാന്റെ / മഹതിയുടെ ജീവിതം എടുത്തു നോകിയാലും അത് മനസിലാകും. എന്തിന് അവരുടെ കല്യാണത്തിനു അവരുടെ കുഞ്ഞും ഉണ്ടാകും (നമ്മുടെ നാട്ടില്‍ / രീതി കല്യാണത്തിന് ശേഷം കുഞ്ഞു എന്നുള്ളതാണ്). മനസ്സില്‍ വന്ന ചെറിയ ഒരു ഉദാഹരണം പറയാം ഡയാന രാജകുമാരി കാറപകടത്തില്‍ പെടുമ്പോള്‍ കൂടെ ഉണ്ടായിരുന്നത് അവരുടെ വല്യച്ഛന്റെയോ അമ്മായിയുടെയോ മോനായിരുന്നില്ല എന്നാണ് ഈ ഉള്ളവന്‍ വിശ്വസികുന്നത് . ഏതായാലും തുണി ഇല്ലാതെ നടകുന്നത് ഒകെ കൊള്ളാം പക്ഷെ ദയവായി ഇന്ത്യയുടെ അഭിമാനമായി പറയാതിരിക്കുക.

കിഷോർ‍:Kishor said...

സൌന്ദര്യമുള്ളവർ മത്സരിക്കട്ടെ.. വിജയിച്ച് പണവും പ്രശസ്തിയും നേടട്ടെ...


അസൂയ വേണോ?? :-)

പ്രിയ said...
This comment has been removed by the author.
arivu thedi said...

പ്രിയേ, നിങ്ങള്‍ പറഞ്ഞ മൂന്ന് കാര്യവും പ്രശ്നം തന്നെയാണ്. പിന്നെ പിഞ്ചു കുഞ്ഞിന്റെയും കാപാലികരുടെയും കാര്യം. ഒരാള്‍ ഒരു കൊല നടത്തുന്നത് കൊല്ലപെട്ട വ്യക്തിയുടെ ഭാഗത്ത് നിന്നു ഒരു പ്രകോപനവും ഉണ്ടായില്ല എന്ന് വരും. അത്തരം കാപാലികരും മറ്റും എല്ലാ കാലങ്ങളിലും എല്ലാ സമൂഹങ്ങളിലും ജീവിച്ചിട്ടുണ്ട്. അവരെ നാം മനുഷ്യ ഗണത്തില്‍ പെടുതാറില്ല. അപ്പോള്‍ പ്രിയ കരുതുനുണ്ടാവും ഒരു പ്രകോപനവും ഇല്ലാതെ ആളെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യന്നുന്ടെങ്കില്‍ പിന്നെ എന്തിനാണ് 'പ്രകോപനം' എന്ന് നിലവിളികുന്നത്. അത് റെ ഇതു റെ. ഇപ്പോഴും പ്രിയയുടെ സംശയം ബാകിയനെങ്ങില്‍ പാര്‍വതി ഒമാനകുട്ടന്റെ സ്വിം സ്യൂട്ട്‌ ഇട്ടുകൊന്റ്റ് ഒന്നു പുറത്തിറങ്ങിയാല്‍ മതി. എല്ലാം അതോടെ മനസ്സിലാകും.

പിന്കുറി : എന്നെ തല്ലണ്ട അമ്മാവാ .... എന്താ ചെയ്യുക!

പ്രിയ said...
This comment has been removed by the author.
വിചാരണ said...

അതിനെ സ്ത്രീയെന്നു വിളിക്ക്യമോ?

വാര്‍ത്താവിചാരണ

ഒരു വാര്‍ത്താ വിചാരം

ഏഷ്യനെറ്റ് ലോകസുന്ദരി ...

Kvartha Test said...

എന്തായാലും ഈ ചര്‍ച്ചയില്‍ നിന്നു ഒരു കാര്യം മനസ്സിലായി. പാശ്ചാത്യസംസ്കാരം എന്നതിനെ വെറും ഒരു വികലസംസ്കാരം എന്നാണ് കൂടുതല്‍ മലയാളികളും ധരിച്ചിരിക്കുന്നത്. അതെല്ലാം കേട്ടറിവുകള്‍ മാത്രമായിരിക്കുകയും ചെയ്യും. അമേരിക്കയിലോ യൂറോപ്പിലോ പോയി അവിടത്തെ പുറംലോകം കണ്ട് അവരുമായി സഹകരിച്ചു കുറച്ചു കാലമെങ്കിലും ജീവിച്ചവര്‍ അങ്ങനെ പറയില്ല എന്നുറപ്പുണ്ട്‌. മലയാളികളുടെ ഉള്ളിന്‍റെയുള്ളിലുള്ള കമ്മ്യൂണിസ്റ്റ് ചിന്താഗതിയായിരിക്കും പാശ്ചാത്യമായ എന്തിനേയും തള്ളിപ്പറയാന്‍ പ്രേരിപ്പിക്കുന്നത് എന്നുതോന്നുന്നു.

പിന്നെ ഈ സിനിമകളും ഹിന്ദി ആല്‍ബങ്ങളിലും (MTV, V Channel, etc.) മറ്റും കാണിക്കുന്ന വേഷങ്ങള്‍ക്കും അതിലുപരി ലൈഗികചോദന കൂട്ടുന്ന തരത്തിലുള്ള അഭിനയങ്ങള്‍ക്കും ഒന്നും ഒരു പ്രശ്നവുമില്ല, അല്ലേ? എന്തിന് മലയാളത്തിലും ഇപ്പോള്‍ അങ്ങനെയായിത്തുടങ്ങി. എന്നാല്‍ വെറുമൊരു പാര്‍വതി സൌന്ദര്യമല്‍സരത്തില്‍ പങ്കെടുത്തതാണ് പ്രശ്നം!

പിന്നെ, ആഗോളീകരണം എന്ന ഒരു ഉണക്കവാക്കുപയോഗിച്ചു പാശ്ചാത്യമായ എല്ലാറ്റിനെയും കുറ്റപ്പെടുത്താം എന്ന് മറ്റൊരു ചിന്ത! കഷ്ടം എന്നല്ലാതെന്തുപറയാന്‍! ആഗോളീകരണം എന്നതിനെ എതിര്‍ക്കുന്നവര്‍ സ്വന്തം വീടുകളില്‍ ഉപയോഗിക്കുന്ന ഓരോ വസ്തുവും ഒന്നു കൂടി പരിശോധിക്കുക, ചിന്തിക്കുക. കണ്ണടച്ചാല്‍ ഇരുട്ടാവില്ലല്ലോ. സ്വയം പ്രകാശം നഷ്ടപ്പെടും എന്നുമാത്രം.

ഈ പാര്‍വതി സൗന്ദര്യമല്‍സരത്തില്‍ പങ്കെടുത്തതുകൊണ്ടുമാത്രം നമ്മുടെ ആര്‍ഷഭാരതസംസ്കാരത്തിന് പുതുതായി എന്ത് ച്യുതിയാണ് സംഭവിച്ചിട്ടുള്ളത്? അവനവന്‍റെ മനസ്സു ആദ്യം നന്നാക്കുക, ആത്മാഭിമാനം ഉണ്ടാവുക, അപ്പോള്‍ ഈ സമൂഹം തന്നെ നന്നാവും എന്നതല്ലേ ശരി? അല്ലാതെ ഒരു പെണ്ണ് ബികിനിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഇല്ലാതായിപ്പോകുന്നതല്ല ആര്‍ഷഭാരതസംസ്കാരം എന്നത് ഈയുള്ളവന് തീര്‍ച്ചയാണ്.

അനില്‍@ബ്ലോഗ് // anil said...

പ്രിയ ഭയങ്കര ആവേശത്തിലാണല്ലോ.

പാര്‍വതി ഓമനക്കുട്ടന്‍ തുണി ഉടുക്കുകയോ ഉടുക്കാതിരിക്കുകയോ ചെയ്യട്ടെ. അതില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഉടുതുണി ഉരിയുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സ്വന്തം നിലക്കാണ് എന്ന് പറഞ്ഞാല്‍ പ്രശ്നം തീരും. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് തുണി ഉരിഞ്ഞതെന്നു മാത്രം പറയാതിരിക്കുക.

"ആ പാര്‍വതി ഓമനകുട്ടനും ഭാവനക്കും ഈ പ്രിയക്കും ഒക്കെ സ്വന്തം തടി സൂക്ഷിക്കാന്‍ ഒരുവിധം അറിയാം"

ഇത് എനിക്കൊട്ടു മനസ്സിലായുമില്ല.

പ്രിയ said...
This comment has been removed by the author.
കാവാലം ജയകൃഷ്ണന്‍ said...

ഒരിക്കല്‍ ഉടുതുണി പൊക്കി കാണിക്കാന്‍ കൊള്ളാത്തതെല്ലാം നാട്ടുകാരെ കാണിച്ചിട്ട് പിന്നെ നല്ല വേഷം ഇട്ടു നടക്കുന്നതില്‍ എന്താണര്‍ത്ഥം? എന്നാല്‍ പിന്നെ എല്ലായ്പ്പോഴും പിറന്ന പടി അങ്ങു നടന്നാല്‍ പോരേ? ഒന്നുമില്ലെങ്കിലും തുണി മേടിക്കുന്ന കാശെങ്കിലും ലാഭിക്കാമല്ലോ?

ഇതൊന്നു കണ്ടു നോക്കൂ...

http://hrudayathudippukal.blogspot.com/2008/06/blog-post_19.html

ആശംസകള്‍

paarppidam said...

പ്രിയേ
1.ഫാഷൻ ഷോയിലും സിനിമയിലും പ്രദർശിപ്പിക്കുന്നത് സ്ത്രീയുടെ മാംസളതയാണ്. എന്നാൽ അത് നയൻസ് കേരളത്തിന്റെ അഭിമാനം അല്ലെങ്കിൽ കർണ്ണാടകയുടെ അഭിമാനം ഷക്കെലയും രേഷമയും എന്നൊന്നും ആരും പറയാറില്ല.സിൽക്ക് സ്മിത മരിച്ചപ്പ്പോൾ ആന്ധ്രയുടെ അഭിമാനം വാനോളം ഉയർത്തിയ മാദകറാണി അന്തരിച്ചു എന്ന് ഏതെങ്കിലും പത്രം ടൈറ്റിൽ കൊടുത്തുവോ?
2.അഭിനവിന്റെ പിതാവിനു അഭീനന്ദനം അര്ര്ഹിക്കുന്നപോലെ മകൾ പൊതുസമൂഹത്തിൽ പാന്റിയുംബ്രായ്yഉം അണിഞ്ഞു മാംസം തുളുമ്പിച്ച് ആണുങ്ങളൂടെ വികാരത്തിനു ചൂടുപിടിപ്പിച്ച് നടന്ന്ഉം ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞും സമ്മാനം നേടിയതിൽ ഓമനക്കുട്ടൻ ചേട്ടൻ എടുത്തോട്ടേ.അതു പക്ഷെ മലയാളി സമൂഹത്ത്hഇനും ഇന്ത്യക്കും അഭിമാനിക്കുവാൻ വേണ്ടി ചാർത്തിത്തരണ്ട്.(ഒരു ശരാശരി മലയാളി മകളുടെ ശരീരം പൊതിയുവാൻ/മാനം രക്ഷൈകുവാൻ കഷ്ടപ്പെടുമ്പോൾ അതു തുറന്നുകാണിക്കുന്നതിൽ താല്പര്യം പ്രകടിപ്പിച്ച മാഹാനാണ് അദ്ദേഹം. തീർച്ചയായും അത് അദ്ദേഹത്തിനു തന്നെ അവകാശപ്പെട്ടതാണ്.)
3.പശ്ചാത്യർ എല്ലാം അങ്ങിനെ എന്ന് പറയുന്നില്ല.എന്നാൽ അത് അവരുടെ സംസ്കാരത്തിന്റെ / ജീവിത രീതിയുടെ ഭാഗമാണ് നമ്മുടേതല്ല. മുമ്പ് ഞാൻ ഉന്നയിച്ച ചോദ്യങ്ങളിൽ ഇതു പറഞിരുന്നു.അതിനു മറുപടി കണ്ടുമില്ല.

മദാമ്മയെ കേറിപ്പിടിക്കുന്നാത് മനുഷ്യനിൽ ലൈംഗീകവികാ‍രം ജനിപ്പിക്കുന്ന രീതിയിൽ പെരുമാറുമ്പോൾ പലര്രുടേയും മാനസീകനില തെറ്റുമ്പോൾ ആണ്.

arivu thedi said...

മോനേ ശ്രീ മണികണ്ടന്‍, താങ്കള്‍ക്ക് പാശ്ചാത്യരെ കുറിച്ച് ഒരു 'ചുക്കും' അറിയില്ല. യുരോപിലും മറ്റും ഇന്ത്യകാര്‍ ജീവികുന്നതും ജോലി ചെയ്യുന്നതും പാശ്ചാത്യരുടെ സംസ്കാരം നല്ലതയതുകൊണ്ടോ അവരെ ഇഷ്ടമായതുകൊണ്ടോ അല്ല. പിന്നെയോ ഇന്ത്യയിലെകാള്‍ കാല്‍ ചക്രം അധികം കിട്ടും എന്നുല്ലതിനലാണ്. നമ്മുടെ അറിവില്‍ പെട്ട ഏറ്റവും ഒടുവിലുണ്ടായ ഒരു സംഭവം നോക്കുക "ദുബായിലെ പ്രശസ്ടമായ ജുമൈറ ബീച്ച്, അവിടെ ദുബായ് നഗരം പോലെ തന്നെ നാനാവിധ ജാതി മത വിഭാഗ്കാര്‍ കുളിക്കുകുന്നുട്. ഈയിടെ രണ്ടു പാശ്ചാത്യര്‍ (ഒരു ആണും മറ്റൊന്ന് പെണ്ണും) അവരുടെ സംസ്കാരം പരസ്യമായി ഒന്നു പ്രകടിപിച്ചു (മനസിലായില്ലേ, ബീച്ചിലെ നാനാ വിധ ദേഷകരുടെ മുന്നില്‍ വെച്ചു പരസ്യമായി വേഴ്ച നടത്തി.) ഇപ്പോഴും രണ്ടു പേരും ജയിലിലാണ്. ഓര്‍ക്കുക ദുബായില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യകരനെന്നാണ് എന്റെ പക്ഷം എന്നിട്ടും ഇത്തരം ഒരു സംസ്കാരം പ്രകടിപിച്ചത് ആരാണ്. അതാണ് പറയുന്നതു പാശ്ചാത്യര്‍ എന്ന് പറയുന്നതു വിശുന്ദ പശു ഒന്നും അല്ല. അതുകൊണ്ട് അവരുടെ മഹാതമോന്നും നമുക്ക് വേണ്ട.

Rose Bastin said...

വ്യക്തിസ്വാതന്ത്ര്യത്തിനു അതിര്‍വരമ്പുകള്
ഇല്ലാത്ത ഇക്കാലത്ത് ആര്‍ക്കും എന്തു കോപ്രായവും
കാട്ടാം, പക്ഷെ അത് അഭിമാനമായി മറ്റുള്ളവരുടെ മേല്
വെച്ചു കെട്ടുന്നതിനോടു യോജിക്കാന് വിഷമമുണ്ട്!!

arivu thedi said...
This comment has been removed by the author.
കാസിം തങ്ങള്‍ said...

വാഗ്വാദങ്ങള്‍ അരങ്ങ് തകര്‍ക്കുകയാണല്ലോ. നടക്കട്ടെ. അമ്മയെ തല്ലിയാലും ഉണ്ട് രണ്ടഭിപ്രായം. കഷ്ടം.

ബഷീർ said...

>പാര്‍പ്പിടം

ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഈ തുണിയുരിയല്‍ പരിപാടികള്‍ക്ക്‌ പിന്തുണയേകില്ല എന്നാണെന്റെ വിശ്വാസം

>പ്രിയ

കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കത്തിന്റെയും അല്ലെങ്കില്‍ അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കാത്തത്‌ കാരണവുമാവാം മറുവാദങ്ങള്‍ ഉന്നയിക്കുന്നത്‌.

പാര്‍വതിയും അതു പോലെ തന്നെയുള്ള മറ്റ്‌ നാണംകെട്ട സ്ത്രീകളും തുണിയുരിയുന്നത്‌ നാടിന്റെ അഭിമാനം എന്ന് പറയുന്നിടത്തു തന്നെയണെതിര്‍പ്പ്‌..

>ചിന്തകന്‍

നന്ദി.. മാധ്യമങ്ങള്‍ നമ്മുടെ യുവതയെ എത്രമാത്രം വഴി തിരിച്ചു വിടുന്നുവെന്നതിന്റെ ചെറിയ ഒരു ഉദാഹരണമാണീ മഹത്വവത്കരിക്കല്‍

>അറിവ്‌ തേടി,

അതെ അത്‌ തന്നെയാണു പറയാനുള്ളത്‌. അഭിമാനമായി ഉയര്‍ത്തിക്കാട്ടരുതെന്ന് ഇന്ത്യക്കാരുടെ മൊത്തം

>കിഷോര്‍

:) ഇതില്‍ അസൂയിക്കാന്‍ എന്തിരിക്കുന്നു. നാണിക്കാനല്ലാതെ

>വിചാരണ

വല്ലാത്തൊരു സംശയം :)

>ശ്രീ@ശ്രേയസ്‌

മുഴുവന്‍ വികലാമാണെന്ന് ഞാന്‍ കരുതുന്നില്ല. നല്ലത്‌ സ്വീകരിക്കാം. പക്ഷെ അതിനു തയ്യാറല്ല. തുണിയുരിയല്‍ പോലെയുള്ളത്‌ മാത്രമേ സ്വീകരിക്കുകയുള്ളൂന്ന് വെച്ചാല്‍ !

>അനില്‍@ബ്ലോഗ്‌

സ്വന്തം തടി സുരക്ഷ കാര്യം.. അത്‌ മാത്രം നോക്കിയാല്‍ മതിയെന്നാവും. :)

>ജയകൃഷണന്‍ കാവാലം

എന്ത്‌ പറയാന്‍. കോലം കെട്ടാനും അതിനു ചൂട്ടു പിടിക്കാനും ആളുണ്ടായാല്‍

>റോസ്‌ ബാസ്റ്റിന്‍

ചേച്ചി... വ്യക്തിക്ക്‌ സ്വാതന്ത്ര്യമുണ്ടെന്നാല്‍ എന്തും ചെയ്യാനുള്ളതല്ലല്ലോ.. അവര്‍ തുണിയഴിക്കുകയോ ഉടുക്കാതിരിക്കുകയോ ചെയ്യട്ടെ. അഭിമാനമെന്ന് ഉയര്‍ത്തിക്കാട്ടുന്നിടത്ത്‌ തന്നെ വിയോജിപ്പ്‌

>കാസി തങ്ങള്‍

എന്ത്‌ ചെയ്യാം.. നമ്മുടെ നാടിന്റെ അഭിമാനമുയരാന്‍ വേണ്ടി കഷ്ടപ്പെടുന്ന തരുണീമണികളെ അഭിനന്ദിക്കാന്‍ പഴഞ്ചന്‍ മനസ്സും ആദര്‍ശവും സമ്മതിക്കുന്നില്ല.


എല്ലാ പ്രിയപ്പെട്ടവര്‍ക്കും ആശ്സകള്‍.

OT

ബ്ലോഗ്‌ തുടങ്ങിയിട്ട്‌ ആദ്യമായാണു കമന്റുകള്‍ അര്‍ദ്ധ സെഞ്ചുറി അടിക്കുന്നത്‌. അതിനു വഴി വെച്ചതാവട്ടെ ലോക തുണിയുരിയല്‍ മത്സരവും. അപ്പോള്‍ മത്സരം നടക്കട്ടെ.. പൊങ്ങുമ്മൂടന്റെ കമന്റ്‌ മറുപടി തത്വം പിന്തുടര്‍ന്നാല്‍ ഒരു ഫുള്‍ സ്വഞ്ചുറിയടി എപ്പ അടിച്ചു എന്ന് ചോദിച്ചാല്‍ മതി. ഒരു സമൈ ലിക്ക്‌ ഒരു സ്മൈ ലി മറുപടി (കടപ്പാട്‌ പൊങ്ങുമ്മൂടന്‍ )

അപ്പോള്‍ കാര്യം :

നാണവും മാനവും ഉള്ള സഹോദരിമാരേ.. ലജ്ജിക്കുക.. സ്വയം തിരിച്ചറിയുക !മറ്റുള്ളവര്‍ക്ക്‌ പ്രദര്‍ശന വസ്തുവാകാന്‍ മാത്രമാണോ നിങ്ങളുടെ ജന്മം.?
സ്ത്രീ ജന്മം പുണ്യ ജന്മം!!. നാണമില്ലാണ്ടായാല്‍. പിന്നെ എന്തൊരു ജന്മം !

കാസിം തങ്ങള്‍ said...

ബഷീര്‍ക്കാ, തെറ്റിദ്ധരിച്ചോ? തുണിയുരിയുന്ന ആഭാസത്തെ ന്യായീകരിക്കാന്‍ വരുന്നവരുടെ കാര്യമാണ് ഉദ്ദേശിച്ചത്.

sharafudheen chavakkad said...

പാര്‍വ്വതിക്കും കിട്ടുമോ ഭാരത സര്‍ക്കാര്‍ കോടി ? ഇപ്പോള്‍ എല്ലാ ഭാരത വിജയത്തിനും കോടി ആണല്ലോ സര്‍ക്കാര്‍ വക കൊടുക്കുന്നത്‌.ഭാരതത്തിന്‌ വേണ്ടി പോരാടി മരണം വരിക്കുന്ന നമ്മുടെ സൈനികര്‍ക്ക് ഒരു ആധാരാഞ്ഞ്ജലിയും ആറു വെടിയും മാത്രം.

പ്രിയ said...
This comment has been removed by the author.
ബഷീർ said...

>കാസിം തങ്ങള്‍

ഇല്ല. തങ്ങള്‍ പറഞ്ഞതിനോട്‌ കൂട്ടി പറഞ്ഞെന്നേയുള്ളൂ.. ഈ കോപ്രാട്ടികളില്‍ മഹത്വം കാണുന്നതല്ലേ മോഡേണിസം അല്ലാത്തവര്‍ പഴഞ്ചന്‍ .. നേരം വെളുക്കാത്തവര്‍.. എന്റെ വരികള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക.

>ശറഫുദ്ധീന്‍ ചാവക്കാട്‌

ചാന്‍സുണ്ട്‌.. പക്ഷെ കോടികള്‍ ഇവര്‍ക്ക്‌ ഒരു പ്രശ്നമല്ല. പിന്നെ ആറു വെടികള്‍.. :)

>പ്രിയ,

ഓരോരുത്തര്‍ക്കും അവരുടെ വ്യൂ ഇല്ലേ. അതനുസരിച്ച്‌ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യട്ടെ. പറയുന്ന കാര്യങ്ങള്‍ കാര്യങ്ങളാണെന്ന് പറയുന്നവര്‍ക്ക്‌ എങ്കിലും ബോധ്യമുണ്ടവണമെന്ന് മാത്രം

മാധ്യമങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന പ്രിയ സൂചിപ്പിച്ചപോലുള്ള നിലപാടുകളോടും വിയോജിപ്പുള്ളവരുടെ കൂടെതന്നെ നിലകൊള്ളുന്നു.

സിനിമ കണ്ടിരുന്നു മുന്നെ ( ഹാസ്യവും കുടുംബ കഥകളും ,സസ്പെന്‍സ്‌ ത്രില്ലറുമെല്ലാം ) എന്നല്‍ വളരെ കാലമായി ഒരു കാറ്റഗറിയിലുള്ളതും കാണാറില്ല. എന്നാലും ഏത്‌ മേഖലയിലെയും തുണിയഴിച്ചാട്ടത്തെ അനുകൂലിക്കാനുള്ള വിശാല മനസ്സില്ല എന്ന് കൂട്ടിക്കോളൂ..:)

സജീവ സാന്നിദ്ധ്യത്തിനു സ്പെഷല്‍ താങ്ക്സ്‌..

സ്മരണയുണ്ടേ.. നമിച്ചു :)

OT:
പതിനഞ്ച്‌ വയസ്സാവുന്നതിനു മെന്നെ കെട്ടിക്കണമെന്നില്ല .അതിനു മുന്നെ തുണിയഴിച്ചിട്ട്‌ നടക്കാന്‍ പരിശീലിപ്പിക്കരുതേ എന്ന അപേക്ഷയുണ്ട്‌.

പിണങ്ങിപ്പോകല്ലേ.. :)

കാപ്പിലാന്‍ said...

അയ്യോ ഞാന്‍ ലേറ്റ് ആയി പ്പോയി ക്ഷമിക്കണേ ബഷീര്‍ .
ഇതിനു മുന്‍പ് നടന്ന വാക്ക് തര്‍ക്കങ്ങള്‍ ഒന്നും ഞാന്‍ കണ്ടില്ല ,വായിച്ചില്ല .എങ്കിലും തുണി ഉരിഞ്ഞതിലെ ബഷീറിയന്‍ ദുരഭിമാനം എനിക്ക് തോന്നുന്നത് ഈ പര്‍ദയെ ബേസ് ചെയ്യ്തായിരിക്കണം .
" പര്‍ദയില്‍ മറക്കപ്പെടുന്ന സ്ത്രീത്വം " പലരും പയറ്റി തെളിഞ്ഞതാണ് .കഴിഞ്ഞ കുറെ നാളുകളുടെ ദുബായ് വാസത്തില്‍ കാണാന്‍ ഇടയായ ഒരു കാര്യം പറയാം .നേര്‍ത്ത ഒരു പര്‍ദ്ദ ..അതിലും നേര്‍ത്ത അടി വസ്ത്രങ്ങള്‍ ഇതെല്ലാം ഇട്ട ഒരു അറബ് സ്ത്രീ ഓഫീസില്‍ വരുമ്പോള്‍ ബഷീറിയന്‍ ചിന്തയില്‍ എന്താണ് വരുന്നത് ?
ആ പര്‍ദ്ദയില്‍ അവളുടെ സ്ത്രീത്വം മറക്കപ്പെടുന്നുണ്ടോ ? ഇല്ലെങ്കില്‍ വെറുതെ ആര്‍ക്കു വേണ്ടിയാണ് ഈ വേഷം കെട്ടലുകള്‍ ? തുണിയില്ലാതെ പോകുന്ന ഒരു പെണ്ണിന്റെ മനസിലാണോ ,അതോ അത് കാണുമ്പോള്‍ വികാരങ്ങളുടെ വിളയാട്ടങ്ങള്‍ നടത്തുന്ന പുരുഷ മനസിലാണോ കൂടുതല്‍ അഴുക്ക് ?വസ്ത്രം കുറവായി എന്നതുകൊണ്ട്‌ മാത്രം ഒരു പെണ്ണ് ചീത്തയാകുന്നുണ്ടോ ?
അള്ള..പടച്ചോനെ ...ഇത് സെഞ്ചുറി തികക്കണേ .....

ബഷീർ said...

>കാപ്പിലാനേ :)

മുകളിലെ കമന്റുകള്‍ -ഏറ്റവും ചുരുങ്ങിയത്‌ എന്റെതെങ്കിലും വായിച്ചിരുന്നെങ്കില്‍ ഈ നേര്‍ത്ത പര്‍ദ്ദ (?) യിലേക്ക്‌ കൊണ്ടു പോകുമായിരുന്നില്ല.

>>എങ്കിലും തുണി ഉരിഞ്ഞതിലെ ബഷീറിയന്‍ ദുരഭിമാനം എനിക്ക് തോന്നുന്നത് ഈ പര്‍ദയെ ബേസ് ചെയ്യ്തായിരിക്കണം .<<

no never


പിന്നെ താങ്കള്‍ ചോദിച്ചത്‌ കൊണ്ട്‌ പറയട്ടെ.. അതിനെ പര്‍ദ്ദ ( മറക്കാന്‍ ഉപയോഗിക്കുന്നത്‌ ) എന്ന് പറയാന്‍ കഴിയുകയില്ലല്ലോ

അത്തരത്തില്‍ ഉള്ള വസ്ത്രം ധരിച്ചിട്ടും ധരിക്കാത്ത സ്ത്രീകള്‍ ഒരു രാജ്യത്തിന്റെ (നമ്മുടെ നാടിന്റെ ) അഭിമാനമെന്ന് പറഞ്ഞാല്‍ എന്റെ ദുരഭിമാനം അതിന്റെ പിന്‍ താങ്ങാന്‍ അനുവദിക്കുകയില്ല.

OT
കാപ്പിലാനന്ദ സ്വാമികളുടെ പ്രാര്‍ത്ഥന പുലരുമോ !!..

Unknown said...

സിനിമയിൽ തുണിയുരിയുന്നില്ലേ..പിന്നെന്താ മത്സരത്തിൽ ഉരി ഞ്ഞാൽ..എന്ന ചോദ്യം പാറുക്കുട്ടി ചെയ്തതിനേക്കാളും മോശമായി എന്നാണ്‌ എന്റെ പക്ഷം..കാരണം ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട്‌ ന്യായീകരിക്കുന്നവർ തിന്മ സജീവമാക്കാൻ വാദിക്കുകയല്ലേ?

Unknown said...

കാപ്പിലാൻ വിഷയം മാറ്റാൻ നോക്കുകയാണോ?എല്ലാം കാട്ടുന്നത്‌ പർദ്ധയാവുമോ?

കാപ്പിലാന്‍ said...

എന്‍റെ പ്രാര്‍ത്ഥന ഫലിക്കും .ഇത് സെഞ്ചുറി കഴിഞ്ഞു പോകുമോ എന്ന് നോക്കിയാല്‍ മതി .
പ്രിയ നിര്‍ത്തിപ്പോയോ :) സ്വിമ്മിന്ഗ് സ്വൂട്ട് ഒക്കെ ഇട്ടിറങ്ങും എന്ന് കരുതിയ നാട്ടുകാരുടെ പ്രതീക്ഷ ആസ്ഥാനത്ത് ആയിപ്പോയി :)
ഈ അനിലിന്റെ ഒരു കാര്യം :) എവിടെയും പോയി കുളം കലക്കും .

ബഷീര്‍ ..ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മുയ്മനും ഉത്തരം കിട്ടിയില്ല .പ്രധാനമായും എനിക്കറിയേണ്ടത് .പാറുക്കുട്ടി ( ഞമ്മടെ സ്വന്തം പാറൂട്ടി ) സ്വിമ്മിന്ഗ് സ്വൂട്ട് ഇട്ടു വന്നപ്പോള്‍ പലരും മൂക്കത്ത്‌ വിരല്‍ വെച്ചു.അവരുടെ അഭിമാനം ,തൊലിക്കട്ടി ഉരിഞ്ഞു പോയി ,ആകാശം ഇടിഞ്ഞു വീണു എന്നൊക്കെ പറഞ്ഞു.അവള്‍ക്കൊരു നല്ലകാര്യം വന്നപ്പോള്‍ അത് ഇന്ത്യയുടെ അല്ല ,കേരളത്തിന്റെ അല്ല .അത് പാറൂട്ടിയുടെ സ്വന്തം അഭിമാനം .അതെങ്ങനെയാണ്‌ എന്ന് മനസിലാകുന്നില്ല :).അവള്‍ തുണിയില്ലാതെ നടന്നെങ്കില്‍ അവള്‍ക്കല്ലേ പോകേണ്ടത് ? നാട്ടുകാരുടെ അഭിമാനം എന്തിന് പോകണം ? അതെ പോലെ മറ്റു ചിലര്‍ക്ക് വിഷമം അവളെ ഇനി ആര് കെട്ടും എന്നതായിരുന്നു .

സ്പോര്‍ട്സില്‍ സ്ത്രീകള്‍ ഈ വേഷത്തില്‍ വന്നാല്‍ ആളുകള്‍ക്ക് വിഷമം ഒട്ടില്ലതാനും .സാനിയ മിര്‍സ ഉള്‍പ്പെടെയുള്ളവരുടെ കാര്യമാണ് .

പാറൂട്ടി ..നിനക്കിത് വരണം .ഇനി മരി.

arivu thedi said...

കാപ്പിലാനെ, പര്‍ദയെ ഇതിലേക്ക് വലിചിഴകേണ്ട. പര്‍ദ അണിയുന്നവര്‍ അണിയട്ടെ. അതിനോട് ദേശ്യമാനെന്നു കരുതി ഒന്നും ഇടാതെ നടകണം എന്ന് ഉണ്ടോ ഉവ്വോ? (കന്യാസ്ത്രീകളുടെ വസ്ത്രവും പര്‍ദയും തമ്മില്‍ വ്യത്യാസങ്ങള്‍ വളരെ കുറവ്!). തല്‍കാലം തുണി ഉടുക്കാന്‍ ആദ്യം പഠിക്കുക പിന്നീട് നമുക്ക് സാരിയോ പര്‍ദയോ സൌകര്യം പോലെ അണിയാം. എന്തെ.

Anonymous said...

പാര്‍വ്വതി തുണിയുടുക്കാതെ ഇതു വരെ ഒരു റൌണ്ടിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ബിക്കിനി / സ്വിമ്മിങ് സൂട്ട് റൌണ്ട് എന്നാല്‍ തുണിയുടുക്കാ‍തെ പ്രത്യക്ഷെപ്പെട്ടുന്നതല്ല. ഇക്കഴിഞ്ഞ ബേയ്ജിങ് ഒളിമ്പിക്സില്‍ നീന്തല്‍ മത്സരങള്‍, (നീന്തല്‍ മാത്രമല്ല, അത്ലെറ്റിക്സ് മുതല്‍ സയ്ക്ലിംഗ് വരെ) കണ്ടവര്‍ക്കൊന്നും തോന്നാ‍ത്ത “ലൈംഗികോത്തേജനം” ഈ സൌന്ദര്യ മത്സര റൌണ്ടുകള്‍ കണ്ടപ്പോള്‍ ചിലര്‍ക്ക് തോന്നി എന്നാല്‍ They need serious help, they should seriously think of consulting a phyciatrist or a cylnical phycologist.

ഒരു സ്ത്രീക്ക് പര്‍ദ/അബായ ധരിച്ച്, കണ്ണുകള്‍ മാത്രം പുറത്ത് കാണിച്ച് നടക്കാനുള്ള “സ്വാതന്ത്ര്യം” ആരും നിഷേധിക്കാത്തിടത്ത്, പാര്‍വ്വതിക്ക്, സൌന്ദര്യ മത്സരത്യത്തിലെ ഒരു റൌണ്ടില്‍ “സ്വിമ്മിങ് സൂട്ട്” ധരിച്ച് വരാനും അവകാശമില്ലേ.

സാനിയാ മിര്‍സയുടെ ട്ടെന്നീസ് കളി നടക്കുമ്പോള്‍‍, അവരുടെ അനാവൃതമായ ശരീര ഭാഗങള്‍ മാത്രം കാണുന്ന, സാനിയയുടെ മതം മാത്രം മനസ്സില്‍ കാണുന്ന ഞരമ്പു രോഗികള്‍ സഹതാപവും, മുന്നെ പറഞ്ഞ പോലെ മനോരോഗത്തിന് ചികിത്സയും അര്‍ഹിക്കുന്നു.

ഒരു കാര്യം കൂടി. ഇന്ത്യ ഒരു സ്വതന്ത്ര, മതേതര ജനാധിപത്യ രാജ്യമാണ്, താലിബാന്‍ ഭരിക്കുന്ന ഒരു രാജ്യമല്ലാ എന്നത് പലരും മറക്കുന്നോ എന്ന് ഒരു സംശയം.

കാപ്പിലാന്‍ said...

വേഷങ്ങളുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞതാണ് പര്‍ദ്ദക്കാര്യം .അതിനെപറ്റി മോശമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല .നാണം മറക്കാന്‍ ഉള്ള ഏതു വേഷവും നല്ലതാണ് എന്നാണ് എന്‍റെ അഭിപ്രായം .അത് കന്യാസ്ത്രീയുടെയോ , പര്‍ദ്ദയോ എന്തുമാകാം .പര്‍ദ്ദ ഇടാന്‍ താല്പര്യമില്ലാത്ത ആ അറബ് സ്ത്രീ ( അങ്ങനെ അനേകം പേരുണ്ടാകാം ) എന്തിനാണ് ആ വേഷം കെട്ടുന്നത് ? അതിനെക്കുറിച്ച്‌ ബഷീറിയന്‍ കാഴ്ചപ്പാട് എന്താണ് എന്ന് മാത്രമേ ഞാന്‍ ചോദിച്ചിട്ടുള്ളൂ .എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് സന്ദേശം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ജയറാമിനോട് പറഞ്ഞ " പോളണ്ടിനെക്കുറിച്ച് മിണ്ടിപ്പോകരുത്‌ " എന്ന വാചകമാണ് .
പര്‍ദ്ദ എന്ന വാക്ക് ഞാന്‍ തിരിച്ചെടുത്തു .

Kvartha Test said...

"arivu thedi said...
മോനേ ശ്രീ മണികണ്ടന്‍, താങ്കള്‍ക്ക് പാശ്ചാത്യരെ കുറിച്ച് ഒരു 'ചുക്കും' അറിയില്ല. യുരോപിലും മറ്റും ഇന്ത്യകാര്‍ ജീവികുന്നതും ജോലി ചെയ്യുന്നതും പാശ്ചാത്യരുടെ സംസ്കാരം നല്ലതയതുകൊണ്ടോ അവരെ ഇഷ്ടമായതുകൊണ്ടോ അല്ല. പിന്നെയോ ഇന്ത്യയിലെകാള്‍ കാല്‍ ചക്രം അധികം കിട്ടും എന്നുല്ലതിനലാണ്. നമ്മുടെ അറിവില്‍ പെട്ട ഏറ്റവും ഒടുവിലുണ്ടായ ഒരു സംഭവം നോക്കുക "ദുബായിലെ പ്രശസ്ടമായ ജുമൈറ ബീച്ച്, അവിടെ ദുബായ് നഗരം പോലെ തന്നെ നാനാവിധ ജാതി മത വിഭാഗ്കാര്‍ കുളിക്കുകുന്നുട്. ഈയിടെ രണ്ടു പാശ്ചാത്യര്‍ (ഒരു ആണും മറ്റൊന്ന് പെണ്ണും) അവരുടെ സംസ്കാരം പരസ്യമായി ഒന്നു പ്രകടിപിച്ചു (മനസിലായില്ലേ, ബീച്ചിലെ നാനാ വിധ ദേഷകരുടെ മുന്നില്‍ വെച്ചു പരസ്യമായി വേഴ്ച നടത്തി.) ഇപ്പോഴും രണ്ടു പേരും ജയിലിലാണ്."

ഹി ഹി ഹി കൊച്ചുമോനെ ശ്രീ ശ്രീ "അറിവ് തേടി", (just kidding!)
എത്രയും പെട്ടെന്ന് കുറച്ചു അറിവ് തേടി കണ്ടെത്തണം, പ്രത്യേകിച്ചും ഇപ്പറയുന്ന പാശ്ചാത്യരെക്കുറിച്ച്. :-) ഈയുള്ളവന് ഒരു 'ചുക്കും' അറിയില്ല, ശരിയായിരിക്കാം, കാരണം ചുക്ക് അറിയാനല്ല ശ്രമിച്ചത്! ഒരു കാര്യം പറയാം, അവരെക്കുറിച്ചു വായിച്ചോ കേട്ടോ ഉള്ള അറിവല്ല ഈയുള്ളവന്; വളരെ വര്‍ഷങ്ങള്‍ അവിടെയൊക്കെ ജീവിച്ചും, കണ്ടും, ചര്‍ച്ച ചെയ്തും, സഹകരിച്ചും മനസ്സിലാക്കിയതാണ്. വെറുതെ കാണാമണാ എന്ന് പറഞ്ഞു എന്തിനാ നമ്മള്‍ തര്‍ക്കിക്കുന്നത്‌? ദുബായിലെ ജീവിതം വച്ചു ലോകം മുഴുവന്‍ ദുബായ് ആണെന്ന് തെറ്റിധരിക്കാമോ? പാശ്ച്യാത്യരെ പിന്തുടരണം എന്ന് ഈയുള്ളവന്‍ ഒരിക്കലും പറഞ്ഞിട്ടില്ല; പറയുകയുമില്ല. പക്ഷേ ഒന്നിനെയും അന്ധമായി എതിര്‍ക്കരുത്; നന്മ കാണാനും കൂടി ശ്രമിക്കുക എന്നാണ് ഉദ്ദേശിച്ചത്.

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകം ഉണ്ടെന്നു കരുതി കേരളം മൊത്തം അങ്ങനെയാണോ? കേരളത്തിലെ എല്ലാ ക്രിസ്ത്യന്‍ വികാരിമാരും വികാരാധിക്യതാല്‍ ലൈഗിക കൊലപാതകം ചെയ്യുന്നവരാണെന്ന് പറയാമോ? കേരളത്തിലെ എല്ലാ ഇസ്ലാംനേതാക്കന്മാരും കാന്തപുരത്തെപ്പോലെ ബഹുഭാര്യാത്വത്തെ കണ്ണുമടച്ചു പിന്താങ്ങുന്നവരാണോ? ദുബായില്‍ (?) ബെല്ലി ഡാന്‍സ് ഉണ്ടെന്നു കരുതി അവിടെ എല്ലാ സ്ത്രീകളും അങ്ങനെയാണെന്ന് കരുതാമോ? അവിടെ റഷ്യന്‍ വേശ്യകള്‍ ഉണ്ടെന്നുകരുതി റഷ്യാക്കാരെല്ലാം വേശ്യകളാണെന്ന് പറയാമോ? ഒരു പാര്‍വതി ഓമനക്കുട്ടന്‍ ബികിനിയില്‍ നിന്നാല്‍ എല്ലാ ഭാരതീയരും അങ്ങനെയാവുമോ? എന്നാല്‍ നീന്തല്‍ മല്‍സരങ്ങളില്‍ ഭാരതീയര്‍ സ്വിംസ്യൂട്ടിനു പകരം ചുരിദാര്‍ ധരിച്ചു മത്സരിക്കണോ? ഭാരതത്തിലും പര്‍ദ്ദ നിര്‍ബന്ധമാക്കണോ?

ഒരു കോലില്‍ സാരി ചുറ്റി നിര്‍ത്തിയാല്‍ പോലും കണ്ണെടുക്കാതെ തിരിഞ്ഞും പിരിഞ്ഞും നോക്കുന്നവരല്ലേ നമ്മള്‍ മലയാളി ആണുങ്ങള്‍? എന്തിനേറെപ്പറയുന്നു, നല്ല ഒരു ടെക്സ്റ്റയില്‍ ഷോപ്പില്‍ ശ്രദ്ധിച്ചു നോക്കൂ, അവിടെ ബികിനി / സ്വിംസ്യൂട്ട് ഇട്ട ബൊമ്മകളെപ്പോലും വെറുതെ വിടുന്നില്ല! അതിനെല്ലാം കാരണം ഈ പാര്‍വതി ആണോ? ഒരു പെണ്ണിന്‍റെ തുടയോ വയറോ കണ്ടാല്‍ അമൃത്‌ കിട്ടിയപോലെ നോക്കുന്നവരല്ലേ യഥാര്‍ത്ഥ കുറ്റക്കാര്‍?

കണ്ണടച്ച് ഇരുട്ടാക്കരുതേ. നമ്മള്‍ ഓരോരുത്തരും സ്വയം വിമര്‍ശിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

(തിരിച്ചു ഒരു വ്യക്തിപരമായ ആക്രമണം പ്രതീക്ഷിക്കുന്നില്ല!)

Appu Adyakshari said...

ലോക സുന്ദരി മത്സരം എന്നൊക്കെ പറയുന്നത് കോര്‍പ്പറേറ്റ് വമ്പന്മാര്‍ ചേര്‍ന്നൊരുക്കുന്ന ചില വന്‍‌കിട മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗം മാത്രമല്ലേ. അല്ലാതെ എന്തു മത്സരം ! ഇതിലൊക്കെ എത്രയോ സുന്ദരികള്‍ ലോകത്തുണ്ട്!

അതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍, പങ്കെടുക്കട്ടെ, സമ്മാനവും പ്രസിദ്ധിയും വാങ്ങട്ടെ. അതുകണ്ട് ബാക്കിയുള്ളവര്‍ അഭിമാനം കൊള്ളാനും, അപമാനം കൊള്ളാ‍നും പോകാതിരിക്കുക, അത്രതന്നെ.

ബഷീർ said...

>രാജ്‌ മോഹന്‍,

സിനിമയിലായാലും മത്സര(?)ത്തിലായാലും നിരത്തിലായാലും തുണിയുരിയാനുള്ള സ്വാതന്ത്ര്യം അവര്‍ ഉപയോഗിക്കട്ടെ. തുണിയുടുത്ത്‌ നടക്കാനുള്ള അവകാശം മറ്റുള്ളവരും ഉപയോഗിക്കട്ടെ. പക്ഷെ തുണിയുരിഞ്ഞ്‌ (എന്തിന്റെ പേരിലായാലും ) നേടുന്ന അഭിമാനം (?) ഒരു രാജ്യത്തെ മൊത്തം ജനതയുടെ അഭിമാനമെന്ന് ഉദ്ഘോഷിക്കാതിരുന്നാല്‍ മതി

കാപ്പിലാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചതല്ല. വിഷയം അതാണെന്ന് കരുതി പറഞ്ഞതാണ`്`. ക്ഷമീ..

>കാപ്പിലാന്‍

താങ്കള്‍ ഉദ്ദേശിച്ചതിനു ഒറ്റവാക്കില്‍ ഞാന്‍ ഉത്തരം ഏകിയിരുന്നു. പിന്നെ വിഷയം മാറേണ്ട എന്ന് കരുതി വിശദീകരിക്കാതിരുന്നതാണ്.

സ്പോര്‍ട്സിലായാലും ആര്‍ട്സിലായലും എന്തിന്റെ പേരിലായാലും നഗ്നത പ്രദര്‍ശനവും (അത്‌ പര്‍ദ്ദ എന്ന പേരില്‍ താങ്കള്‍ വിവരിച്ചത്‌ പോലുള്ള ആഭാസ വസ്ത്രം ധരിച്ചായാലും ) അതിലൂടെ കിട്ടുന്നു അല്ലെങ്കില്‍ ഉയരുന്നു എന്ന് പറയപ്പെടുന്ന ആ മാനമുണ്ടല്ലോ അഫിമാനം അത്‌ മൊത്തം നാടിന്റെ നാട്ടുകാരുടെ മാനമായി കൊട്ടിഘോഷിക്കാന്‍ ഈ മാധ്യമങ്ങള്‍ അഭിമാനത്തിന്റെ പേറ്റന്റ്‌ എന്നാണു സ്വന്തമാക്കിയത്‌ എന്നതിലാണു സംശയം.

>>നേര്‍ത്ത ഒരു പര്‍ദ്ദ ..അതിലും നേര്‍ത്ത അടി വസ്ത്രങ്ങള്‍ ഇതെല്ലാം ഇട്ട ഒരു അറബ് സ്ത്രീ ഓഫീസില്‍ വരുമ്പോള്‍ ബഷീറിയന്‍ ചിന്തയില്‍ എന്താണ് വരുന്നത് ? >>

അങ്ങിനെ ഒരെണ്ണത്തിനെ ഓഫീസില്‍ കണ്ടിട്ടില്ല. ബാറുകളിലും ഹോട്ടലുകളിലും ഈ വേഷക്കാര്‍ നിരങ്ങുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.. ചിന്തയില്‍ വരുന്നതിനെ അങ്ങിനെ മുഴുവന്‍ തുറന്ന് പറയാന്‍ പറ്റുമോ കാപ്പിലാനേ.. എന്നാലും പറിയാം ബഹുമാനം ഒട്ടും ഉണ്ടാവില്ല.

>> ആ പര്‍ദ്ദയില്‍ അവളുടെ സ്ത്രീത്വം മറക്കപ്പെടുന്നുണ്ടോ ? <<

എന്റ്‌ വീക്ഷണ പ്രകാരം ഇല്ല. കാരണം സ്ത്രീത്വം എന്നത്‌ അവള്‍ക്ക്‌ ലജ്ജകൂടി ഉള്‍പ്പെട്ടതാണ്. തന്റെ അടി വസ്ത്രം വരെ മറ്റുള്ളവര്‍ക്ക്‌ പ്രദര്‍ശിപ്പിക്കാന്‍ നാണമില്ലാത്തവള്‍ക്ക്‌ എന്ത്‌ സ്ത്രീ ത്വം ?

>>ഇല്ലെങ്കില്‍ വെറുതെ ആര്‍ക്കു വേണ്ടിയാണ് ഈ വേഷം കെട്ടലുകള്‍ ? തുണിയില്ലാതെ പോകുന്ന ഒരു പെണ്ണിന്റെ മനസിലാണോ ,അതോ അത് കാണുമ്പോള്‍ വികാരങ്ങളുടെ വിളയാട്ടങ്ങള്‍ നടത്തുന്ന പുരുഷ മനസിലാണോ കൂടുതല്‍ അഴുക്ക് ?വസ്ത്രം കുറവായി എന്നതുകൊണ്ട്‌ മാത്രം ഒരു പെണ്ണ് ചീത്തയാകുന്നുണ്ടോ ? <<

തുണിയില്ലാതെ പോകുന്നത്‌ അഭിമാനമായി കാണുന്നവളെ പറ്റിയാണെങ്കില്‍ അഴുക്ക്‌ അവിടെ തന്നെ .അത്‌ കണ്ട്‌ ആസ്വദിച്ച്‌ വിചാരം വികാരത്തിനു വഴിമാറുന്ന പുരുഷനിലും ആ അഴുക്ക്‌ പടരുന്നു. കൊലപാതക പ്രേരണയും ഒരു കുറ്റമാണ്

വസ്ത്രം കുറവായത്‌ ദാരിദ്ര്യം കാരണമാണെങ്കില്‍ അത്‌ ഒരു കുറവായി കരുതാന്‍ പറ്റുകയെയില്ല. വസ്ത്രം കൂടിയത്‌ കൊണ്ട്‌ മാത്രം ഒരുവള്‍ നല്ലവളാവണമെന്നില്ല എന്ന മറുവശം അംഗീകരിക്കുന്നു. അതിനാണു പര്‍ദ്ദ വലിച്ചത്‌ എന്നറിയാം . അഭിസാരികകള്‍ പര്‍ദ്ദയിട്ടത്‌ കൊണ്ട്‌ മഹത്വം കൈവരിക്കുന്നില്ല. എന്നാല്‍ കുലീനകളായ കുടുംബത്ത്‌ പിറന്ന നാണവും മാനവുമുള്ള സ്ത്രീകള്‍ അന്യരുടെ മുന്നില്‍ തുണിയഴിച്ചിടാന്‍ മടിക്കും. കാരണം അവള്‍ക്ക്‌ കിട്ടിയ ലജ്ജ എന്ന ഗുണം. അത്‌ പറന്നങ്ങ പോയാല്‍ ജട്ടിയിട്ടും ഇടാതെയും ബീച്ചിലല്ല നടു റോട്ടിലും കിടക്കാന്‍ യാതൊരു ഉളുപ്പുമുണ്ടാവില്ല.

OT :എല്ലാരും കൂടെ ഒന്ന് ആഞ്ഞ്‌ വലിച്ചല്‍ സെഞ്ചുറി അടിച്ചത്‌ തന്നെ :)

ബഷീർ said...

>അറിവു തേടി

അതെ.. :)

>അനോണി

ലൈംഗികോത്തേജനം അല്ലല്ലോ വിഷയം ! കഷ്ടം. പിന്നെ പെണ്ണുങ്ങള്‍ തുണിയഴിച്ചിട്ട്‌ തുള്ളിനടക്കുമ്പോള്‍ ചെറിയ ഒരു ഉത്തേജനം തോന്നുന്നത്‌ സ്വഭാവികം അതിനാല്‍ വിവേകമുള്ളവരോടു ദ്ര്ഷ്ടി തിരിക്കാനാണു ഉപദേശിക്കപ്പെട്ടിട്ടുള്ളത്‌. പിന്നെ ചിലത്‌ ചികിത്സ ആവശ്യമുള്ളതാണെന്നതില്‍ എതിരഭിപ്രായമില്ല. അവിടെ പ്രധാന്യം യാതൊന്നും തോന്നാത്തവര്‍ക്കും കൊടുക്കേണ്ടതാണ്. എന്തെങ്കിലും പ്രശ്ങ്ങള്‍ കണ്ടേക്കാം :(

മതേതര സ്വാതന്ത്ര്യമെന്നാല്‍ തുണിയുടുക്കാതെ നടക്കാനുള്ള സര്‍ട്ടിഫിക്ക്റ്റ്‌ കൊടുക്കുന്ന രാജ്യം എന്നാണെന്ന് അറിയില്ലായിരുന്നു. ഏതോ ഒരു സിനിമാ നടിയോടെ കുറച്ച്‌ കൂടി വസ്ത്രം ധരിക്കാന്‍ കോടതി പറഞ്ഞതായി വാര്‍ത്ത കേട്ടിരുന്നു. ഈ സ്വതന്ത്ര രാജ്യത്ത്‌ തന്നെ.

>സുരേഷ്‌ കുമാര്‍

വെറുതെ ഇങ്ങിനെ ചിരിച്ചത്‌. ! ??

>ശ്രീ@ശ്രേയസ്‌

സ്വയം വിമര്‍ശനം നല്ലത്‌ തന്നെ. നല്ലത്‌ സ്വീകരിക്കാനും നല്ലതലലത്തത്‌ തള്ളാനുമുള്ള ആര്‍ജ്ജവം ഉണ്ടാവട്ടെ ഏവര്‍ക്കും.

>അപ്പു,


ആ വശം ഇവിടെ ശരിയായ രീതിയില്‍ നമ്മുടെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. അല്ലെങ്കില്‍ അവരെ അതിനു അനുവദിക്കുന്നില്ല. ഇത്തരം മത്സരങ്ങളുടെ പിന്നാമ്പുറങ്ങളിലെ കളികളെ പറ്റി അറിയേണ്ടിയിരിക്കുന്നു. ഈ വിപണന തന്ത്രങ്ങള്‍ക്ക്‌ . ഒരു ജനതയെ അതിനു അടിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക്‌ നേരെ വിരലനക്കാന്‍ നമുക്കാവുന്നില്ല. അപമാനം തന്നെ.. അഭിമാനിക്കാന്‍ ഒന്നുമില്ല ഇവിടെ


നന്ദി..

ബഷീർ said...

>ശ്രീ@ശ്രേയസ്‌

>> കേരളത്തിലെ എല്ലാ ഇസ്ലാംനേതാക്കന്മാരും കാന്തപുരത്തെപ്പോലെ ബഹുഭാര്യാത്വത്തെ കണ്ണുമടച്ചു പിന്താങ്ങുന്നവരാണോ? <<

ഈ സംശയത്തിനുള്ള മറുപടി ഇവിടെ എഴുതി വിഷയം മാറണ്ട :)
അതിനാല്‍ ഇവിടെ പോയി വായിച്ചാല്‍ മനസ്സിലാവും കാര്യങ്ങള്‍

നന്ദി

ഒരു “ദേശാഭിമാനി” said...

വന്നപ്പോള്‍ വൈകി ക്ഷമിക്കുക!

വിഷയം “തുണി ഉരിയല്‍” ആയതിനാലവാം നല്ലതിരിക്കനുഭവപ്പെടുന്നതു.

ഒരു കാര്യം എനിക്കു മനസ്സിലായി: നമ്മള്‍ പലതും കാണുന്നതു വളരെ സങ്കുചിതമായ കണ്ണുകളോടെ ആണെന്ന കാര്യം!

ഈ പാറു അവരുടെ സ്വന്തം ഇഷ്ടപ്രകാരം അന്തര്‍ദേശീയമായ ഒരു മത്സരത്തില്‍ അതിന്റെ നിയമാ‍വലിക്കും, കീഴ്വഴക്കത്തിനുമനുസരിച്ചു പങ്കെടുത്തതിനു മറ്റുള്ളവര്‍ക്കു ഇത്ര തൊലി ഉരിയാന്‍ എന്തിരിക്കുന്നു? നമ്മുടെ നാല്‍ക്കവലകളില്‍ ഒട്ടിക്കുന്ന സിനിമാപരസ്യങ്ങള്‍ ഇവരുടെ ആരുടേയൂം തൊലി ഉരിയിക്കുന്നില്ലേ?

രോഗിയായ പെണ്‍കുട്ടികള്‍ ഡോക്ടറുടെ മുന്‍പില്‍ ചിലപ്പോള്‍ നില്‍ക്കേണ്ടിവരാറില്ലെ?

എനിക്കു വയസ്സ് 56- എന്റെ ചെറുപ്പകാലത്തു നാട്ടില്‍ മാറുമറക്കാതെ സ്ത്രീകള്‍ നടക്കുന്നതുസാധാരണയായിരുന്നു. അതു കണ്ടിട്ട് ആര്‍ക്കും അന്നു അധമവികാരങ്ങള്‍ ഉണ്ടായതായി കേട്ടിട്ടേ ഇല്ല! ഇന്നും വടക്കന്‍ സംസ്ഥാനങ്ങളിലും, കേരളത്തിന്റെ വടക്കജില്ലകളില്‍ പലസ്ഥലത്തു സ്തീകളെ ഈ രീതിയില്‍ കാണാറൂണ്ട്.

അധമവികാരത്താല്‍ മലിനമായ കണ്ണുകളോടെ സ്ത്രീകളെ കാണുന്നവരോട് സഹതാപമുണ്ട്!

ബഷീർ said...

>ദേശാഭിമാനി,

തുണിയുരിയുന്നിടത്തുള്ള തിരക്ക്‌ എന്തിനാണെന്ന് മനസ്സിലാക്കിയാല്‍ നലത്‌ !

തുണിയുരിയുന്നത്‌ പുരോഗമനമാണെന്ന് കരുതുന്നുണ്ടോ ?

പാറുവോ ,നീലിയോ, സാനിയയോ, മറിയാമ്മയോ ആരായാലും അവരുടെ ഇഷ്ടത്തിനോ മറ്റുള്ളവരുടെ ചില താത്‌പര്യങ്ങള്‍ക്കോ തുണിയഴിക്കുന്നത്‌ നാടിന്റെ അഭിമാനം (ദേശഭിമാനം ) ആയി കാണാന്‍ എന്റെ സങ്കുചിത മനസ്സ്‌ അനുവദിക്കുന്നില്ല :(

രോഗി ഡോക്ടറുടെ മുന്നില്‍ തുണി ഉരിയുന്നതും ഈ ആഭാസവും താരതമ്യം ചെയ്ത വിശലത അപാരം തന്നെ..

അന്ന് മാറു മറക്കാതെ സ്ത്രീകള്‍ നടന്നിരുന്നത്‌ സ്വന്തം ഇഷ്ടത്തോടെയായിരുന്നോ ? അതോ ചിലരുടെ താത്പര്യത്തിനെ, അധമ മനസ്സിന്റെ, അധികാര ഗര്‍വ്വിന്റെ ഉത്തരവ്‌ മൂലമോ ?

നന്ദി.. വായനയ്ക്കും അഭിപ്രായത്തിനും

Prof.Mohandas K P said...

മനുഷ്യവികാരന്ഗ്ന്ങളെ താല്‍കാലിക മായി സന്തോഷിപ്പിക്കാന്‍ എല്ലാകാലത്തും ഓരോ പരിപാടി മനുഷ്യന്‍ തന്നെ തുടങ്ങിവച്ച്ചിട്ടുന്ടു. പണ്ടത്തെ കാളപ്പോരും ഇന്നത്തെ സിനിമയിലെ സ്റ്റണ്ടും തമ്മില്‍ എന്താ വ്യത്യാസം. സ്ത്രീ സൌന്ദര്യം എല്ലാകാലത്തും പുരുഷന് ആകര്ഷണീയമായിരുന്നിട്ടൂണ്ട്. അത് കുറച്ചുപേര്‍ വി്റ്റു കാശാക്കുന്നു. ഇന്നത്തെ റിആലിറ്റി ഷോകളും ഇതില്‍ നിന്നും വ്യ്ത്യസ്ഥമല്ല. പകല്‍ മാന്യന്മാര്‍ "ഛെ ഛെ " പരസ്യമായി പറയും. ഒളിഞ്ഞു നിന്നു നോക്കി സുഖിക്കുകയും ചെയ്യും. ആദ്യം ഇത്തരം ആത്മവന്ച്ചനയാണ് നിര്തെന്ടത്. എല്ലാത്തരം പ്രദര്ശനങ്ങളും നിരോധിക്കാമോ? പുരുഷ സൌന്ദര്യം കാണിച്ചാലും കുറച്ചുപേര്‍ കാണാന്‍ ഉണ്ടാവും. സ്ത്രീകള്‍ കുറവായിരിക്കും എന്നെ ഉള്ളു. എന്തിനാ ആശാനെ പൊയ്മുഖം?

rumana | റുമാന said...

തുണിയില്ലാത്ത ഭാഗത്ത് ചൂട്ട് കത്തിച്ച് പായിക്കേണ്ട ‍അവസ്ഥയിലേക്കാണ് സംസ്കാരം വഴിമാറുന്നതെന്ന് പറയുന്നതോടൊപ്പം എല്ലാകാലത്തും ഇത്തരം മൂ‍ന്നാം കിട സംസ്കാരത്തെ തോളിലേറ്റിയവര്‍ എമ്പാടുമുണ്ടായിരുന്നു എന്നതാണ് വസ്തുത, എന്തിനേറെ... മതമൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് പഠിപ്പിക്കുന്നവരുടെ വീടുകളില്‍ പോലും ഇത്തരത്തില്‍ തരം താഴ്മ നേരിടുന്ന ഈ കാലത്ത് ഇതിനെതിരെ പ്രതികരിക്കാന്‍ ആളുണ്ടാകില്ല എന്ന യാധാര്‍ത്ഥ്യം നമുക്ക് മുന്നിലുണ്ട്. പലരും പ്രതികരിക്കുകയാണെങ്കില്‍ തന്നെ തന്റെ വീട്ടിലേക്ക് വസ്ത്രങ്ങള്‍ പാകപ്പെടുത്തുന്ന നെയ്ത്തുകാരന്റെ സാമീപ്യം അകലെയാണെന്ന് ഉറപ്പ് വരുത്തിമാത്രമെ നാവനക്കുന്നുള്ളൂ എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഇന്ന് പല മുസ്ലിം വീടുകളിലും സ്ത്രീകള്‍ മുഖമക്കനയണിയുമെങ്കിലും പുറമ്പോക്ക് സ്ഥലങ്ങള്‍ മറക്കാന്‍ തുണിയവര്‍ക്ക് തികയാത്തതിന്റെ കാരണം കണവന്റെ മൌനം സമ്മതമായിട്ടാണ് എന്നാണ് ഞാന്‍ മനസ്സിലാ‍ക്കുന്നത്. ഇത്തരത്തില്‍ അപചയം നേരിടുന്ന ഒരു സമുദായത്തിനും സമൂഹത്തിനും പാര്‍വതിയൂടെ അല്പവസ്ത്രത്തില്‍ വിലപിക്കാന്‍ ധാര്‍മ്മികമായി അവകാശമില്ലാ എന്നിരിക്കെ... കേരളത്തിന്റെ ഉന്നത സംസ്കാരത്തിന്ന് യോജിച്ചതല്ല ഈ മാനമില്ലാത്ത അഭിമാനം എന്ന് മാത്രം നമുക്ക് ഒരു കേരളീയരാണെന്നരീതിയില്‍ പറയാം.

ഈ വിഷയം ചര്‍ച്ചക്കെടുത്തതില്‍ ബഷീര്‍ വെള്ളറക്കാടിന്ന് അഭിനന്ദനങ്ങള്‍.

ബഷീർ said...

> Malathi and Mohandas,

മനുഷ്യന്റെ വികാരങ്ങളെ താത്കാലികമായി സന്തോഷിപ്പിക്കാനുള്ള പരിപാടികള്‍ അത്‌ നാടിന്റെ അഭിമാനമാവുന്നതെങ്ങിനെ ?

മറ്റുള്ളവരുടെ വികാരങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മക്കളെ ഒരുക്കണോ ?

സ്വന്തം വീട്ടിലെ,കുടുംബത്തിന്റെ കാര്യത്തില്‍ ഉള്ള നിലപാടു വരുമ്പോള്‍ മാറുന്നതല്ലേ ഈ അഭിപ്രായമെല്ലാം ?

വിശാല മനസ്കരെല്ലാം ആ സമയത്ത്‌ അഭിപ്രായം മാറ്റുന്നതാണല്ലോ കണ്ടു വരുന്നത്‌

ആരാന്റെ മോള്‍ തുണിയഴിച്ചിട്ടാല്‍ കാണാന്‍ നല്ല ചേലണല്ലേ. സ്വന്തം മക്കളുടെ നഗ്നത വിറ്റ്‌ അഭിമാനം നേടുന്നവരുടെ കാര്യം കഷ്ടം തന്നെ.

OT : is it the view of both ie, Malathi and Mohandas

ഭ്രമരന്‍ said...

"...പക്ഷ നിരീക്ഷകരിപ്പോള്‍ 'കക്ഷ നിരീക്ഷണം' നടത്തി..... " ...."അവരുടേ ഡെപ്തും വിഡ്തും അളക്കാന്‍ മറ്റുള്ളവര്‍ക്ക്‌ അളന്നു നോക്കാന്‍...."

മഞ്ഞകണ്ണുള്ളവർക്കേ ഇങ്ങിനെയൊക്കെ നിരീക്ഷിക്കാൻ കഴിയൂ.പങ്കെടുത്ത മുഴുവൻ ജൂറിമാരുടെ പേരുപോലും അറിയാതെ അവർ "അവിടെ ഞാനാണെങ്കിൽ ആസ്വദിക്കുമായിരുന്ന അനുഭൂതി "അനുഭവിച്ചു എന്നു ഒരു സദാചാരിക്ക്‌ എങ്ങിനെ എഴുതുവാൻ കഴിയും

ആതുരസേവനതുറയിലെ നർസുമ്മാരെ കുറിച്ചും ഇത്തരക്കാരുടെ പരാമർശം കേട്ടിട്ടുണ്ട്‌.അവരെല്ലാം കുറച്ചു നാളെങ്കിലും ആശുപത്രി കിടക്കയിൽ കഴിഞ്ഞപ്പോൾ അഭിപ്രായം മാറ്റിയിട്ടുമുണ്ട്‌.

"ഇപ്പത്തന്നെ മാത്തുകുട്ടിച്ചായന്‍ പാറൂനെപ്പറ്റി രണ്ടു പേജ് പടങ്ങളടക്കം പബ്ലിഷ് ചെയ്തു, ഇനി വനിത, ശ്രീ, ആരോഗ്യം, ബാലരമ, കളിക്കുടുക്ക എന്നിവയിലൊക്കെ പാറൂന്റെ സചിത്ര ഫീച്ചര്‍ വരും നോക്കിക്കോ.."
ഈ വരികളിൽ വ്യാകുലതയേക്കളുപരി അസൂയയല്ലേ മുന്നിട്ട്‌ നിൽക്കുന്നത്‌

"നമ്മുടെ മക്കള്‍ നാം കാണുന്ന കണ്ണിലൂ‍ടെയല്ല കാണാന്‍ പോകുന്നത്. നമ്മുടെ മാതാപിതാക്കളുടെ കാഴ്ചപ്പാടല്ല നമുക്ക്. ഇഷ്ടമില്ലാത്തവര്‍ സൌന്ദര്യമത്സരം കാണാതിരിക്കുക."
വാഴക്കാവരയന്‍ is very right.സൌന്ദര്യമത്സരം നിയമം അനുവദിക്കുന്നത്‌ ആണല്ലോ.മുസ്ലിം രാജ്യങ്ങൾ അടക്കം ഒട്ടെല്ലാ രാജ്യങ്ങളും അത്‌ ടെലിവിഷനിൽ കാണിച്ചതുമാണു്.
ഒരു ആഗോള സംഭവം മലയാളി(അതും മഞ്ഞച്ച)കണ്ണിലൂടെ നമ്മൾ കണ്ടതിന്റെ കുഴപ്പമാണ്‌ ഇതെല്ലാം എന്നാണെന്റെ എളിയ അഭിപ്രായം

Anonymous said...

ഈ കമന്റ് 15 മിനിറ്റെങ്കിലും പൊതുദര്‍ശനത്തിന് വെച്ചിട്ട് മാത്രമേ ഡിലീറ്റ് ചെയ്യാവൂം എന്നഭ്യര്‍ത്തിക്കുന്നു.

മുഖത്ത് നോക്കി പറയാന്‍ മടിയായത് കൊണ്ട് ഫോണില്‍ പറയുന്നത് പോലെ അനോണിയായിട്ട് ഒരു കാര്യം പറയട്ടെ.

1. പണമുള്ളവന്‍ കീഴ്വായു വിട്ടാല്‍ അതിന് ‘ഗ്യാസ്’ എന്ന് പറയും. പണമില്ലാത്തവന്‍ വിട്ടാല്‍ അതിനെ ‘വളി’ എന്ന് പറയും.

2. കൂട്ടികൊടുപ്പ് എന്ന് പറയുക അഞ്ചും നാലും പത്തും ചക്രത്തിന് പെണ്ണുങ്ങളെ എത്തിച്ചു കൊടുക്കുന്ന ജോലിയാണ്. അത് സംഖ്യ കൂടി കൂടു വരുന്നതിന് അനുസരിച്ച് അതിന് ‘ഡേറ്റിംഗ് ‘ എന്നും ടൂറിസം അട്രാക്ഷന്‍ എന്നൊക്കെ പറയും.

3. പാവപ്പെട്ട പെങ്ങന്‍മാര്‍ അബദ്ധത്തിലോ ജീവിക്കാന്‍ മാര്‍ഗമില്ലാതെയോ വഴിപിഴച്ച് പോയാല്‍ അവര്‍ ‘വേശ്യകള്‍’ എന്ന പേരിലും. ഇത് വന്‍ കിട ബിസിനസും വലിയ വീട്ടിലെ ‘പിള്ളാര്‍സ്’ ഉള്‍പ്പെടുകയും ചെയ്യുമ്പോള്‍ അവര്‍ ‘കാള്‍ ഗേള്‍സും’ആയി മാറും.

4. കാത്തുവും ചിരുതയും എല്ലാം വീടുപണിക്ക് പോയാല്‍ അവര്‍ വേലക്കാരികളായും പത്ത് രൂപക്ക് മാനം വരെയും വില്‍ക്കേണ്ടതായും വരും. എന്നാല്‍ മാസ ശമ്പളത്തിന് ഇതേ ജോലി ചെയ്യുന്നവരെ ‘ ഹൌസ് മേയ് ഡ്സ്’ എന്നാണ് പറയുക.

5. വിലാസിനി കാമുഖനുമായൊന്നിച്ച് നടന്ന് ഗര്‍ഭിണിയായി തൂങ്ങി ചത്താല്‍. അവള്‍ അപഥസഞ്ചാരിണിയും, പിഴച്ചവളുമാണ്. ഡയാന പുലയാടി നടന്ന് മരിച്ചപ്പോള്‍ അവിശുദ്ധ ഗര്‍ഭമുണ്ടായത് പല പത്രങ്ങള്‍ക്കും ജനങ്ങള്‍ക്കും കൌതുകവുമായിരുന്നു.ഡയാന മാധ്യമങ്ങളുടെ ഓമനയാണിന്നും എന്നത് മറക്കാതിരിക്കുക.

6. പാര്‍വതി ഓമന കുട്ടന്‍ ജെട്ടിയും , ബ്രായും മാത്രമിട്ട് ഫോട്ടോക്ക് പോസ് ചെയ്താല്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയരും,.പാവപ്പെട്ട കാത്തുവോ , ജമീലയോ അത് ചെയ്താല്‍. പിറ്റേന്ന് അവരുടെ മൊബൈല്‍ നമ്പര്‍ ചോദിച്ച് ആളുകള്‍ വരും. അതോടെ അവര്‍ സദാചാര പ്രശ്നങ്ങളുടെ ഏറ്റവും വലിയ എസ്സന്‍സും ആയി മാറും.

ചുരുക്കത്തില്‍ നമുക്കിടയിലെ കുറച്ച് കുത്തകകളും അവര്‍ നിയന്ത്രിക്കുന്ന കേരളത്തില്‍ പ്രത്യേകിച്ച് ഏഷ്യാനെറ്റ്, മനോരമ പോലുള്ള മാധ്യമങ്ങളും തീരുമാനിക്കും എന്താണ് സദാചാരമെന്നും, കുറ്റക്യത്യമെന്നും, അതല്ലാത്തതെല്ലാം വെറും വിഡ്ഡിത്തമാണെന്ന് പഴയ പല ;കൊണാപ്പമന്മാരെയും’ ഓണ്‍ലൈനില്‍ വിളിച്ച് അവര്‍ സ്ഥാപിച്ച് തരും.

പിന്‍ കുറി :-

സൌന്ദര്യം മത്സരം ഭയങ്കര സംഭവമാണ് എന്നാണ് പലരും പറയുന്നത്. പല്ലും, മുലയും, ചന്തിയും, നഖവും, മുടിയും, തുടയും കഴുത്തും, വയറും എല്ലാം അളന്ന് തിട്ടപ്പെടുത്തി, ജി.കെ.യും, വാക്സാമര്‍ഥ്യവും, നോക്കി.മുലകള്‍ തമ്മിലുള്ള വിടവും തുടകള്‍ തമ്മിലുള്ള വിടവും എല്ലാം അളന്ന് തിട്ടപ്പെടുത്തി. അത് ലോകത്തെ മുഴുവന്‍ അറിയിച്ച് തെരെഞ്ഞെടുക്കുന്ന ഈ പരിപാടിക്ക് ‘ സൌന്ദര്യ മത്സരം’ എന്ന് വിളിക്കുന്നത് തെറ്റല്ലേ. ലോക തേവിടിശ്ശി മത്സരം എന്നല്ലേ ഇതിനെ വിളിക്കേണ്ടത്.

കൂടാതെ ഒന്നും ഇടാതെ തന്നെയല്ലേ ഇവര്‍ കാമറക്ക് പോസ് ചെയ്യേണ്ടത്. കാരണം ഞാന്‍ ഒരേ സമയം ‘വിഷയാസക്തനും, സൌന്ദര്യാധാകനും ആയതിനാല്‍’ ഞാന്‍ മറ്റ് പല വെബ് സൈറ്റുകളും തപ്പിപിടിച്ച് ഇവരുടെ തന്നെ പിറന്നപടിയായിട്ടുള്ള പടം കാണുന്നതിനേക്കാള്‍ നല്ലതല്ലേ അത് ...

“അപ്പോള്‍ പിന്നെ അല്പം ലൈംഗിക അതിക്രമമെങ്കിലും കുറയില്ലേ”....ഏത്...

ബഷീർ said...

>റുമാന

ഞാനും നിങ്ങളും ചെയ്യുന്ന വേണ്ടാത്തരങ്ങള്‍ക്ക്‌ സമുദായതെയും സമൂഹത്തെയും (മൊതത്തില്‍) പഴി പറഞ്ഞ്‌ രക്ഷപ്പെടുന്നതാണല്ലോ ഇവിടെ പതിവ്‌.

കണവന്റെ മൗനം സമ്മതമാക്കിയാണു ഇവരൊക്കെ ഇങ്ങിനെ ചെയ്യുന്നതെന്ന് പറഞ്ഞ്‌ തടി സലാമത്താക്കല്ലേ സഹോദരി. ആത്മാഭിമാനമുള്ള കണവന്‍ തന്റെ ഭാര്യയ്ക്ക്‌, സഹോദരിക്ക്‌ പൊതുസമൂഹത്തിലിറങ്ങി നഗ്നതാ പ്രദര്‍ശനത്തിനു അനുമതി കൊടുക്കുമെന്ന് കരുതാന്‍ വയ്യ. അങ്ങിനെ പ്രദര്‍ശിപ്പിച്ച്‌ അത്‌ അഭിമാനമാണെന്ന് കരുതുമെന്നും തോന്നുന്നില്ല. പുരുഷന്റെ ഇംഗിതത്തിനൊത്ത്‌ തുള്ളാന്‍ മാത്രമുള്ള പാവകളായി സ്ത്രീകല്‍ അധപതിക്കുന്നതില്‍ നിന്ന് മാനാഭിമാനമുള്ള സ്ത്രികള്‍ വിട്ടു നില്‍ക്കും.നില്‍ക്കണം.അല്ലാതെ കണവന്റെ സമ്മതം കിട്ടിയാല്‍ കണ്ടവന്റെയൊക്കെ മുന്നില്‍ കാഴ്ക വസ്തുവായി മാറാന്‍ അഭിമാനമുള്ള സ്ത്രീകളെ കിട്ടില്ല.
സമുദായവും സമൂഹവുമൊന്നും ഇവിടേക്ക്‌ വലിച്ചിഴക്കരുതെന്ന അപേക്ഷയുണ്ട്‌..

അഭിപ്രായം പങ്ക്‌ വെച്ചതിന്. അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി :)

>ഭൂമരന്‍ ,

( ഒന്നൊന്നര പേരാണല്ലോ )

നേള്‍സുമാരും ഈ ആഭാസ അംത്സരവും തമ്മിലുള്ള ബന്ദം മനസ്സിലായില്ല. മഞ്ഞക്കണ്ണട കാരണമവും :(

കള്ളുകുടിയും വ്യഭിചാരവും വരെ നിയമപ്രകാരം അനുവദിക്കപ്പെട്ട രാജ്യമണല്ലോ ഇന്ത്യ .അതൊക്കെ പക്ഷെ രാജ്യത്തിന്റെ അഭിമാനമായി എഴുതി വെച്ചിട്ടുണ്ടോ എന്നറിയില്ല. മന്‍ഞ്ഞക്കണ്ണട തന്നെ പ്രശ്നം. ആഗോള പ്രതിഭാസം തന്നെ ഈ കണ്ണടയുടെ കാര്യം ! അഭിപ്രായത്തിനു നന്ദി

>അനോണി -3

താങ്കളുടെ കമന്റ്‌ ഡിലിറ്റ്‌ ചെയ്തിട്ടില്ല.
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി

ബഷീർ said...

ആഭാസങ്ങള്‍ മത്സരമെന്ന പേരില്‍ നടത്തുകയോ നടത്താതിരിക്കയോ അതില്‍ പാറു, സാനിയ, ഷക്കീലമാര്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കയോ ചെയ്യട്ടെ. ജയിക്കട്ടെ തോത്ക്കട്ടെ. നമുക്ക്‌ നമ്മുടെ കാര്യം നോക്കാം. ഈ വക കോപ്രാട്ടികളില്‍ നിന്ന് സ്വയം രക്ഷ നേടാനെങ്കിലും ശ്രമിയ്ക്കാം. എന്നാല്‍ എല്ലാ ആഭാസങ്ങളും കാട്ടി നേടുന്ന വിജയം(?) അത്‌ ഒരു നാടിന്റെ യശസ്സുയര്‍ത്തി, അഭിമാനമുയര്‍ത്തി, ജനകോടികളുടെ അഭിമാനം എന്ന് പാടി പുകള്‍ത്തുന്നതിനോട്‌ യോജിക്കാനാവില്ല. )

ബാക്കികാര്യം : ഞങ്ങടെ പോലീസ്‌ , ഞങ്ങളെ തല്ല്യാ, ഇങ്ങക്കെന്താ കോണ്‍ഗ്രസ്സേ !!

Anonymous said...

:) those who are arguing against these only raising the issue of "abhimanam" the word media used. if they really care about this why they are not saying about the film stars? what there special than those in our mega hit movies?

forget abt the word "abhimanam" that is just a sensational media's sensation word. and think abt what harm it can make to our current society, which is ruled by cinema.

നമ്മുടെ ഈ തൊലി വളരെ അതിശയകരമായ ഒന്നാണല്ലേ. ചുരുക്കം ചിലത് കാണുമ്പൊള്‍ മാത്രം ഉരിയുന്നു. അതെ നിലവാരത്തില്‍ ഉള്ള ബാക്കിയുള്ളത് കാണുമ്പോള്‍ കണ്ടാമൃഗത്തിന്റെ സ്റ്റാന്ഡേര്ഡില് നിലനില്ക്കുന്നു. അപ്പൊ കേരളത്തിലെ ആളുകളെ ബിവറേജസ് വില്പനയുടെ കണക്കു കൊണ്ടു മാത്രമല്ല പാമ്പ് എന്ന് വിളിക്കുന്നത് :)ഈ വേണ്ടപ്പോള്‍ എല്ലാം ഉരിയാന്‍ കഴിയുന്ന തൊലി കൂടെ ഉള്ളത് കൊണ്ടാ.

am not anonymous. i am priya. i feel this discussion is simply waste. nobody got any serious matter to raise against this issue than saying all the bad words. so i wish to take all my opinions away from this post.

എന്തായാലും, ബഷീര്‍ ജി , ur post is still have half century.കുറച്ചു വാലും തുമ്പും പോയെന്കിലും . (ആ തുമ്പുകള്‍ വല്യ മാറ്റം വരുത്തുന്നുമില്ലല്ലോ )

ബഷീർ said...

> priya,

പ്രിയയ്ക്ക്‌ അഭിപ്രായം പറയാം പറയാതിരിക്കാം. അനുകൂലിക്കാം പ്രതികൂലിക്കാം .മറ്റുള്ളവര്‍ക്കും

ഈ പരിപാടി (അഭിപ്രായം എഴുതി മറ്റു പലരും അതിനു മറുകുറി എഴുതിയതിനു ശേഷം പിന്നെ മൊത്തം ഡിലിറ്റ്‌ ചെയ്യല്‍) യും ചെയ്യാം. അതിനും സൗകര്യമുണ്ടല്ലോ..

എന്നാലും ഒരു വേസ്റ്റ്‌ ചര്‍ച്ച നടത്തിയിട്ടാണെങ്കിലും സെഞ്ചുറി അടിക്കാമെന്ന എന്റെ സെഞ്ചൊറി പ്രതീക്ഷ തകര്‍ത്തില്ലേ.. :(
ഈ സ്മരണ വേണം

മറ്റൊരാള്‍ | GG said...

ഓ.ടോ.:

“പാശ്ചാത്യര്‍ എല്ലാം വഴിവിടു നടക്കുന്നവര്‍ തന്നെയാണ്. എന്റെയും പ്രിയയുടെയും വീട്ടിലുള്ള സദാചാരമോ അച്ചടക്കാമോ അവരിലില്ല. പാശ്ചാത്യനായ ഏത് മഹാന്റെ / മഹതിയുടെ ജീവിതം എടുത്തു നോകിയാലും അത് മനസിലാകും.“

അറിവുതേടി:

നമ്മള്‍ പാശ്ചാത്യലോകത്തെ ഏറെക്കുറെ അറിയുന്നത് കാര്യങ്ങള്‍ വളരെ അധികം പെരുപ്പിച്ച് കാണിക്കുന്ന ഹോളിവുഡ് സിനിമ, ഒരുവശം മാത്രം കാണുന്ന വാര്‍ത്താമാധ്യമങ്ങളള്‍ തുടങ്ങിയവയില്‍ നിന്നാണ്. ഇതെല്ലാം തികച്ചും സത്യുമെന്ന് നമ്മള്‍ ധരിച്ചിരിക്കുന്നു. താങ്കള്‍ വിവരിച്ച രീതിയിലുള്ള കുറെ ശതമാനം കണ്ടേക്കാം. തര്‍ക്കമില്ല. പാശ്ചാത്യരാജ്യത്ത് കുറെനാളായ് താമസിക്കുന്ന കാപ്പിലാന്‍, വിന്‍സ്, പ്രിയ ഉണ്ണികൃഷ്ണന്‍, ഇഞ്ചിപ്പെണ്ണ് (പെട്ടെന്ന് ഓര്‍മ്മവന്ന കുറെ പേരുകള്‍ മാത്രം!) തുടങ്ങിയവര്‍ ഈ കാര്യത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുമെന്ന് കരുതുന്നു.

എനിയ്ക്ക് പറയാന്‍ ഉള്ളത്:

ഇവിടെ കുറെയേറെ ബ്രിട്ടീഷ് ജോലിക്കാരുണ്ട്. എല്ലാം അന്‍പത് വയസ്സിനുമുകളിലുള്ളവര്‍. എന്റെ അറിവില്‍ എല്ലാം ഏകഭാര്യാവ്രതക്കാര്‍. ചിലരൊക്കെ ഇംഗ്ലണ്ടില്‍ നിന്ന് അടിയ്ക്കടി വന്നിട്ട് പോകുന്നവര്‍. ഇവിടെ ജോലി ചെയ്യുമ്പോള്‍ ഉള്ള റ്റെലിബില്‍ പരിശോധിച്ചാല്‍, ഫോണ്‍ കോളുകള്‍ ഏറെയും സന്തം വീട്ടീലേക്ക് ആയിരിക്കും.

പിന്നെ ഭാര്യ മരിച്ചിട്ട് വീണ്ടും വിവാഹം കഴിക്കതെ ഇവിടെ സ്ഥിരമായി ജോലിനോക്കുന്ന ഒരാള്‍ (സൌകര്യത്തിനാണെന്ന് എതിര്‍ വാദവും ഉണ്ടായേക്കാം.. ഞാന്‍ വിശ്വസിക്കുന്നില്ല. ആഫീസില്‍ ഇപ്പോഴും അദ്ദേഹം ഒരു ചെറിയ ഫാമിലി ഫോട്ടോ സൂക്ഷിച്ചിരിക്കുന്നു.)

മകളുടെ മകന് അസുഖമായതിനാല്‍ അടുത്തുണ്ടാവണം. അതിനാല്‍ ഞാന്‍ അടുത്തയാഴ്ചയേ വരൂ എന്ന് പറഞ്ഞ മറ്റൊരാള്‍.

അമ്മ അസുഖമായി, അവര്‍ക്ക് മകനെ കാണണമെന്ന് പറഞ്ഞപ്പോള്‍. ഒറ്റ ദിവസം കൊണ്ട് ഇവിടെനിന്ന് പോയിട്ടുള്ള ആളും ഇവിടെ ഉണ്ട്.

അടുത്ത ആഴ്ച ക്രിസ്മസ്. ഞാന്‍ പോകുവാ... പിന്നീട് മക്കളെക്കുറിച്ചും അവരുടെ സാമീപ്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന വേറൊരാള്‍

ഏറെ വയസ്സായിട്ടും കുടുംബത്തിനു വേണ്ടി ഇപ്പോഴും പണമയക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന മിക് ഏബെല്‍.

അങ്ങനെ കുറെയേറെ പേരെ അറിയാം...

പാശ്ചാത്യരെല്ലാം ശരിയാണെന്ന് വാദിക്കുകയല്ല. എങ്കിലും ഇവരെല്ലാം എന്റെ കണ്ണില്‍ മറ്റുള്ളവരെ അപേക്ഷിച്ച് നല്ല കുടുംബജീവിതം നയിക്കുന്നവരാണ്. അങ്ങെനെ എത്രെ എത്ര ആള്‍ക്കാര്‍.. ഏതെല്ലാം നാടുകളില്‍..

ബഷീർ said...

>അറിവ്‌ തേടി
u too അറിവ്‌ തേടി !!

Anonymous said...

സ്മരണ ഇല്ല. ഇതിന്റെ ഓണര്‍ ആയ താങ്കള്‍ പോലും ആ പറഞ്ഞതു പറഞ്ഞതു പിന്നേം പിന്നേം പറഞ്ഞതല്ലാതെ ഒന്നു കൃത്യമായ് വിശദീകരിക്കാന് പോലും തയ്യാറായിട്ടില്ല.ഈ പോസ്റ്റില്‍ ഞാന്‍ പറഞ്ഞുതുടങ്ങിയതും മീഡിയ ആ വാക്കുപയോഗിച്ചു എന്നതിന്റെ കാരണം കൊണ്ടല്ല. നമ്മുടെ ആ സൊ കാള്‍്ഡ് നാണവും മാനവും എന്ന കാര്യത്തിനു ഊന്നല്‍ കൊടുക്കുന്നതായി കണ്ടത് കൊണ്ടാണ്.എന്നിട്ട് പിന്നെയും പിന്നെയും അഭിമാനം തന്നെ ഇഷ്യൂ

പിന്നെ, എനിക്കുമില്ലേ നാണവും മാനവും ലജ്ജയും ഒക്കെ :p.

(സെഞ്ചുറി ആശംസകള്‍ ഇന്‍ അഡ്വാന്‍സ്‌ .ഡെലിറ്റിയ കമന്റിനും എണ്ണം ഉള്ളതാ ;)

priya

arivu thedi said...

ഇതു വരെയുള്ള കമെന്റ്കള്‍ ശ്രദ്ധിച്ചാല്‍ പലരും വെറുതെ 'കിടകട്ടെ എന്റെയും' എന്നുള്ള രീതിയാലാണ് എഴുതിയത്. അവരുടെ ന്യായങ്ങള്‍ ശ്രദ്ധിക്കുക " സിനിമയില്‍ തുണി ഉരിയുന്നില്ലേ, ഓടുമ്പോള്‍ ജെട്ടി ഇടുന്നില്ലേ, നീന്തുമ്പോള്‍ ഒന്നും ഉടുകുന്നില്ലല്ലോ".
സുഹൃത്തുകളെ, അവിടെയോകെ നമുക്ക് സ്ത്രീകളുടെ നഗ്നതയും അശ്ലീലതയും ദ്ര്ശ്യമാകുന്നുണ്ട്. എന്ന് വെച്ചു അത് എല്ലാവരും മാത്രകയാകണോ അഭിമാനികണോ പോകാറില്ല. മാത്രമല്ല അതും ഇതു പോലെ തന്നെ എതിര്‍കെപെടെണ്ട തെറ്റ് തന്നെയാണ്. ഒരികല്‍ ഫിഫയുടെ പ്രസിടാന്റയിരുന്ന സെപ്ബ്ലാറ്റര്‍ പറഞ്ഞു സ്ത്രീകള്‍ ബീച്ച് വോളിബാളില്‍ അണിയുന്ന വസ്ത്രം തന്നെ വനിതാ ഫുട്ബോളിനും ഉപയോഗിക്കണം (നോകണേ ഓരോരുത്തരുടെ മനസിലിരിപ്പ്!) അന്ന് നല്ലവരായ കുറച്ച് ആളുകള്‍ അതിനെ എതിര്‍ത്തത് കൊണ്ടു അയാള്കത് പ്രാബല്യത്തില്‍ വരുത്താന്‍ കഴിഞ്ഞില്ല. അത് കൊണ്ടാണ് പറയുന്നതു ഇതൊക്കെ പുരുഷന്മാര്‍ അന്യ സ്ത്രീകളെ നഗ്നരായി കാണാന്‍ വേണ്ടി ഒരുക്കുന്ന കെനികളാണ്. അതില്‍ വീഴാതെ ശ്രദ്ധിക്കുക എന്നുള്ളത് നമ്മുടെ ബാധ്യതയും. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ഉടനെ വരും സ്ത്രീകളെ മുഴുവന്‍ പര്‍ദ്ദ ഇടീകാനല്ലേ ഇതു പറയുന്നതു. അല്ല സുഹൃത്തേ അല്ല. പര്‍ദ്ദ ആയിരം വേഷങ്ങളില്‍ ഒന്നു മാത്രം അത് ഉപയോഗികെണ്ടാവര്ക് ഉപയോഗിക്കാം അല്ലതവര്ക് യോജിച്ചത് തിരഞ്ഞെടുക്കാം. പര്‍ദ്ദ വേണ്ട എന്ന് നമുക്കു തിരഞ്ഞെടുക്കാനുള്ള സ്വതദ്ര്യം പോലെ തന്നെ പര്‍ദ്ദ വേണം എന്നുല്ലവര്ക് വിട്ടു കൊടുക്കുന്നതല്ലേ മര്യാദ. ശ്രധികേണ്ട കാര്യം നാണം മരകണം. അതാണല്ലോ പരമ പ്രധാനം. ആദിമ മനുഷ്യന്‍ ആദ്യം ഒന്നും ഉടുതിരുന്നില്ല പിന്നീട് നാണം അല്ലെങ്ങില്‍ ലജ്ജ ഉണ്ടായപ്പോള്‍ മരത്തിന്റെ തൊലി കൊണ്ടും ഇലകള്‍ കൊണ്ടും നാണം മറക്കാന്‍ ശ്രമിച്ചു. ഇന്നിപ്പോള്‍ ആധുനിക പാറു മാര്‍ പുരാതനകാലതെക് സ്ത്രീ സ്വന്തദ്ര്യം പറഞ്ഞു കൊണ്ടു പോകുമ്പോള്‍ അറിയാതെ ആണെന്കിലും പറഞ്ഞു പോകും "മാ നിഷാദ".

കൂട്ടത്തില്‍ പാശ്ചാത്യരെ കുറിച്ചും ഒരു വാക് : പാശ്ചാത്യര്‍ വളരെ മോശമാണ് എന്നുള്ള അഭിപ്രായമൊന്നും എനികില്ല്ല. പിന്നെയോ അവരുടെ കള്‍ച്ചര്‍ ഇങ്ങ്‌ ഇന്ത്യയിലെ അല്ലെങ്ങില്‍ കേരളത്തിലെ നമ്മുടെ കള്‍ച്ചറും തമ്മില്‍ ഒരികലും ഒത്തു പോകില്ല. ഒരു കാട്ടില്‍ വന്യ മൃഗങ്ങളുടെ kootathil sadukalaya animals oom ഇല്ലേ അത്രയും മനസിലാക്കുക ബാകി തനിയെ മനസിലായി കൊളളും.

Anonymous said...

ഇതൊരു തരം താലിബാനിസം തന്നെ ആണ്. സാനിയ മിര്‍സ പര്‍ദ്ദ ഇട്ടു ടെന്നീസ് കളിക്കണം എന്ന് പറയുന്ന മാതിരി. ഇനി ഇപ്പോള്‍ പാര്‍വതി ഇന്ത്യ ക്ക് വേണ്ടു ബീച്ച് വോളി ബാളില്‍ ഒരു സ്വര്‍ണം നേടിയിരുനെന്കിലും ഇതു തന്നെ പറയുമായിരുന്നോ?

rumana | റുമാന said...

"ഞാനും നിങ്ങളും ചെയ്യുന്ന വേണ്ടാത്തരങ്ങള്‍ക്ക്‌ സമുദായതെയും സമൂഹത്തെയും (മൊതത്തില്‍) പഴി പറഞ്ഞ്‌ രക്ഷപ്പെടുന്നതാണല്ലോ ഇവിടെ പതിവ്‌".

ഞാനും നിങ്ങളും അടങ്ങുന്നതാണല്ലോ ഈ സമൂഹം.അത് കൊണ്ട് തന്നെ നാം ആദ്യം നന്നാകണം. പിന്നെ നമ്മുടെ വീടും പരീസരവും നന്നാകണം , അത് കഴിഞ്ഞ് നാം അടങ്ങുന്ന സമൂഹത്തെ നന്നാകണം. അങ്ങിനെയല്ലെ ഒരു സമൂഹം നന്നാവുകയുള്ളൂ.
അല്ലാതെ നിങ്ങള്‍ ആദ്യം നന്നാകൂ. അത് കണ്ടിട്ട് ഞാന്‍ നന്നാകാം എന്ന് പറയുന്നത് പെരുവിരലില്ലാത്തവന്‍ ചെറുവിരലില്ലാത്തവനെ കളിയാക്ക്കുന്നത് പോലെയാണ്.

പാര്‍വതി അഴിഞ്ഞാടിക്കോട്ടെ.. അതിന്റെ ആവേശം അമ്മൂമയും അവരെ അംഗീകരിക്കുന്നവരും പങ്ക് വെക്കട്ടെ.. അത് മലയാളികളുടെ മൊത്തം ആഹ്ലാദമാക്കുന്നതില്‍ മലയാളി സംസ്കാരം വ്വെച്ച് പുലര്‍ത്തുന്നവര്‍ക്ക് പ്രതികരിക്കാം.

പിന്നെ

കണവന്റെ മൗനം സമ്മതമാക്കിയാണു ഇവരൊക്കെ ഇങ്ങിനെ ചെയ്യുന്നതെന്ന് പറഞ്ഞ്‌ തടി സലാമത്താക്കല്ലേ സഹോദരി. ആത്മാഭിമാനമുള്ള കണവന്‍ തന്റെ ഭാര്യയ്ക്ക്‌, സഹോദരിക്ക്‌ പൊതുസമൂഹത്തിലിറങ്ങി നഗ്നതാ പ്രദര്‍ശനത്തിനു അനുമതി കൊടുക്കുമെന്ന് കരുതാന്‍ വയ്യ. അങ്ങിനെ പ്രദര്‍ശിപ്പിച്ച്‌ അത്‌ അഭിമാനമാണെന്ന് കരുതുമെന്നും തോന്നുന്നില്ല.

ഈ പറഞ്ഞ അഭിമാനം ഞാന്‍ പറഞ്ഞ ‘ചിലര്‍ക്ക്’ഇല്ലാത്തതിനാല്ലാകുമല്ലോ മുഖമക്കനയണ്‍നിഞ്ഞ് പുറമ്പോക്ക് സ്ഥലങ്ങള്‍ വെളിവാക്കി നടക്കുന്നത്. തന്റെ കെട്ടിയോള്‍ക്ക് മുന്തിയ തുണി വാങ്ങിക്കെടുക്കാന്‍ കഴിയുമെങ്കില്‍ പുറമ്പോക്ക് മറക്കാനുള്ള തുണിയും വാങ്ങിക്കൊടുക്കാന്‍ കഴിയണം. ആത്മാഭിമാനം അന്യര്‍ കൊണ്ട് ത്തരുംന്ന് കരുതി ഇരൂന്നാല്‍ ഈ അഴിഞാട്ടമൊക്കെ കണ്ടെ കണ്ണടക്കാനാകൂ.

പുരുഷന്റെ ഇംഗിതത്തിനൊത്ത്‌ തുള്ളാന്‍ മാത്രമുള്ള പാവകളായി സ്ത്രീകല്‍ അധപതിക്കുന്നതില്‍ നിന്ന് മാനാഭിമാനമുള്ള സ്ത്രികള്‍ വിട്ടു നില്‍ക്കും.നില്‍ക്കണം.അല്ലാതെ കണവന്റെ സമ്മതം കിട്ടിയാല്‍ കണ്ടവന്റെയൊക്കെ മുന്നില്‍ കാഴ്ക വസ്തുവായി മാറാന്‍ അഭിമാനമുള്ള സ്ത്രീകളെ കിട്ടില്ല.

ആരാണാവോ ഈ സ്ത്രീ സംരക്ഷകന്‍ ??

സ്ത്രീകളെ വെറും ലൈംഗിക ശമനത്തിന്ന് വേണ്ടി പാകപ്പെടുത്താന്‍ ഒരുമ്പെട്ടിറങ്ങിയ ‘ചില’(എല്ലാവരും അങ്ങിനെയല്ലട്ടോ)ആളുകളോടായിരുന്നു ഈ സദാചാര പ്രസംഗം നടത്തേണ്ടിയിരുന്നത്. സ്ത്രീകളെന്നും അബകലകളും ചപലകളുമാണെന്ന് പറഞ്ഞവരോടായിരുന്നു ഈ വിപ്ലവ പ്രസംഗം നടത്തേണ്ടിയിരുന്നത്.

പുരുഷന്റെ ഇംഗിതത്തിനൊത്ത്‌ തുള്ളാന്‍ മാത്രമുള്ള പാവകളായി സ്ത്രീകല്‍ അധപതിക്കുന്നതില്‍ നിന്ന് മാനാഭിമാനമുള്ള സ്ത്രികള്‍ വിട്ടു നില്‍ക്കും.

വളരെ ശരിയായ നിരീക്ഷണമാണത്. സ്ത്രീകള്‍ ഉണര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കി നടത്തിയ ഒരു പ്രതികരണം തന്നെയാണിത് ‘ചിലരുടെ’ഇംഗിതങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ ഇനി നടക്കില്ലാ എന്ന് ഉറക്കെ വിളിച്ച് പറയാന്‍ സ്ത്രീകള്‍ക്കായി എന്നത് വലിയ കാര്യം തന്നെയാണ്. ജീര്‍ണതകള്‍ തുടച്ച് നീക്കേണ്ടതിന്ന് തുടക്കം കുറിക്കേണ്ടത് സ്വന്തത്തില്‍ നിന്നും പിന്നെ സ്വകുടുംബത്തില്‍ നിന്നും തന്നെയാണ് എന്നതിന്ന് എനിക്ക് അശേഷം ശങ്കയില്ല.


സമുദായവും സമൂഹവുമൊന്നും ഇവിടേക്ക്‌ വലിച്ചിഴക്കരുതെന്ന അപേക്ഷയുണ്ട്‌..

സംസ്കാര ജീര്‍ണത തുടച്ച് നീക്കാന്‍ സമൂഹത്തിനും അതിലടങ്ങിയ സമുദായത്തിനും വലിയ പങ്ക് വഹിക്കാനുണ്ട്.

ഒരു വെക്തി നന്നായാല്‍ ഒരു വീട് നന്നാക്കാം, ഒരു വീട് നന്നായാല്‍ ഒരു പരിസരം നന്നാക്കാം, ഒരു പരിസരം നന്നായാല്‍ അതിനെ ചുറ്റുമുള്ളവരെ നന്നാക്കാം ,ചുറ്റുമുള്ളവര്‍ നന്നായാല്‍ ഒരു സമൂഹത്തെ നന്നാക്കാം, ഒരു സമൂഹം നന്നായാല്‍ അതില്‍ വസിക്കുന്ന സമുദായങ്ങളെയും നന്നാക്കാം. സദാചാരം പറയുമ്പോള്‍ വെറും പാറു വിന്റെ നാണവും കോണവും പറഞ്ഞ് തള്ളുന്നതിലുപരി ചുറ്റുപാടുകളില്‍ എന്ത് നടക്കുന്നു എന്ന് കൂടി പറയുക. അപ്പോഴെ സദാചാര പ്രസംഗം പൂര്‍ണമാ‍കൂ.

കാപ്പിലാന്‍ said...

ഒരു കൂട്ടം പൊട്ടന്മാര്‍ ചന്തയില്‍ ആനയെ വാങ്ങാന്‍ പോയ കഥ കേട്ടിട്ടുണ്ടോ ബഷീര്‍ .പാശ്ചാത്യരെ കുറിച്ചുള്ള അറിവിന്റെ അറിവ് ഭയങ്കരം.തല വെളിയില്‍ കാണിക്കരുത് .വാവല്‍ അടിച്ചുകൊണ്ടുപോകും .അതുകൊണ്ടായിരിക്കും പ്രൊഫൈല്‍ ഇല്ലാതെ താങ്ങുന്നത് :)

ബഷീര്‍ , എല്ലാം വായിച്ചു ..വായിച്ചുകൊണ്ടിരിക്കുന്നു .ഈ അറിവുകള്‍ക്ക് മുന്നില്‍ ഞാന്‍ തല കുനിക്കുന്നു .

ബഷീർ said...

> പ്രിയ പ്രിയ :)

വിശദീകരിക്കുന്നില്ല എന്നത്‌ ആരോപണം മാത്രമാണ്. ഇതില്‍ ഇനിയൊരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നില്ല. അഭിമാനം എന്ന വാക്ക്‌ മീഡിയക്കാര്‍ ഉപയോഗിച്ചു എന്നിടത്ത്‌ മാത്രമല്ല കാര്യമുള്ളത്‌. അത്‌ പ്രാധാന്യമുള്ളതാവുന്നത്‌. നമ്മുടെ നിത്യജീവിതത്തില്‍, ഭാവി തലമുറയുടെ ജിവിത വീക്ഷണത്തില്‍ ,സമൂഹത്തിന്റെ മൊത്തം വീക്ഷണത്തില്‍ എല്ലാം ഈ ചാനലുകളും മറ്റ്‌ മാധ്യമങ്ങളും ചെലുത്തുന്ന സ്വാധീനവും ദുസ്വാധീനവും മനസ്സിലാക്കികൊണ്ട്‌ തന്നെയാണ്.

പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍ കാഴ്ചക്കാരുടെയും കേള്‍വിക്കാരുടെയും വായനക്കാരുടെയും മനസ്സിലേക്ക്‌ തിരുകി അവരുടെ ചിന്താധാരയെ ഒരു തരം മയക്കത്തിലാക്കുന്ന - ഒരു സംസ്കാരം(?) വളര്‍ത്താന്‍, ചില കോര്‍പറേറ്റ്‌ കമ്പനികളുടെ ഉത്‌പന്നങ്ങളുടെ ഉപഭോക്തക്കളാക്കി യുവതയെ തീര്‍ക്കുന്നതില്‍, രക്തബന്ധവും വ്യക്തി ബന്ധവുമെല്ലാം വെറും മാംസ ബന്ധമാക്കി തീര്‍ക്കുന്ന, അച്ചനും അമ്മയും മകനും മകളും പേരമക്കല്‍ളും ഒന്നിച്ചിരുന്ന് അടിവസ്ത്രം (പേരിനുമാത്രം )
ധരിച്ച അഭിസാരിക പെണ്ണുങ്ങളുടെ അഴിഞ്ഞാട്ടങ്ങള്‍ കണ്ട്‌ കൈയ്യടിച്ച്‌ പ്രൊത്സാഹിപ്പിക്കുന്ന ഉന്നത പരിഷ്കാരത്തിലേക്ക്‌, കൊച്ചു കേരളത്തിലെ കുഗ്രാമങ്ങളില്‍ വരെ ചെറ്റ ക്കുടിലുകളില്‍ വരെയുള്ള ഒരു നേരം ഉണ്ണാന്‍ വകയില്ലെങ്കിലും മുഖം മിനുക്കാന്‍ ഫെയര്‍ & ലവ്ലി വേണമെന്ന നിര്‍ബന്ധമുള്ള വീട്ടമ്മമാരെ വരെ സൃഷ്ടിച്ചെടുക്കാനും
കഴിഞ്ഞിട്ടുണ്ടിവര്‍ക്ക്‌.

ഇന്നലെ വരെ വൈകുന്നേരങ്ങളില്‍ രാമനാമവും ,സ്തോത്രങ്ങളും, ഖുര്‍ആന്‍ സൂക്തങ്ങളും അലയടിച്ചിരുന്ന ഗൃങ്ങളില്‍ വരെ ആഭാസന്ര്ത്തത്തിന്റെ ചടുല (ചുടല ) ത ആസ്വദിക്കുന്ന - ഒരു വലിയ വിഭാത്തെ വളര്‍ത്തിയെടുക്കാന്‍, ഈ വക കോപ്രാട്ടികള്‍ അത്‌ സിനിമയിലായാലും, സ്പോര്‍ട്‌സ്‌ എന്ന പേരില്‍ നടക്കുന്ന നഗനതാ പ്രദര്‍ശനങ്ങളായാലും, റിയാലിറ്റി ഷോ എന്ന പേക്കൂത്തുകളായാലും അതെല്ലാം ഒരു നാടിന്റെ അഭിമാനമായി ഉയര്‍ത്തി കാട്ടേണ്ടത്‌ മാധ്യമ മുതലാളിമാരുടെ ആവശ്യമാണ്. നാളെ ഇതിന്റെ യൊക്കെ കാഴ്ചക്കാരെ സൃഷ്ടിച്ചെടുക്കാന്‍.

തന്റ്‌ മകളും നാളെ നാടിന്റെ അഭിമാനമായി വളരാന്‍ ഇന്ന് തന്നെ ജെട്ടിയിട്ട്‌ പ്രാക്റ്റീസ്‌ ചെയ്യണമെന്ന് അന്യരുടെ മുന്നില്‍ അത്‌ പ്രദര്‍ശിപ്പിക്കുന്നതും അവരുടെ മനസ്സിന്റെ തൃപ്തി /ആവശ്യങ്ങള്‍ക്കനുസരിച്ച്‌ തന്റെ മകള്‍ ചുവടുകള്‍ വെക്കണമെന്നും അതിലൂടെ ലോകം മുഴുവന്‍ തങ്ങളിലേക്ക്‌ ശ്രദ്ധിയ്ക്കണമെന്നും ഓരോ അമ്മമാരും ആഗ്രഹിക്കണം . അതിനു വേണ്ടി പാകപ്പെടുത്താന്‍ വന്‍കിട കുത്തക കമ്പനികള്‍ പുറത്തിറക്കുന്ന സൗന്ദര്യവര്‍ദ്ധക(?) കെമിക്കലുകള്‍ , ഫാഷന്‍ വസ്ത്രങ്ങള്‍ എന്ന പേരില്‍ ഉത്പാധിപ്പിക്കുന്ന വള്ളികളും സ്റ്റിക്കറുകളും ആയിരവും പതിനായിരവും കൊടുത്ത്‌ വാങ്ങാന്‍ അവര്‍ക്ക്‌ മടിയില്ലാതാക്കണം. നാളെ നിങ്ങളുടെ മക്കളിലൂടെ വരാനിരിക്കുന്നത്‌ നാടിന്റെ അഭിമാനമാണെന്ന ചിന്ത അവരില്‍ രൂഢമൂലക്കണം.

സ്തീകളെ ഉപകരണമാക്കി മാറ്റുന്നത്‌ സ്തീകള്‍ തിരിച്ചറിയാത്തിടത്തോളം, തന്റെ ശരീരം ഒരു പ്രദര്‍ശന വസ്തു മാത്രമാണെന്ന വികല ചിന്ത മാറാത്തിടത്തോളം , ഇതൊന്നു മല്ല ജീവിതമെന്ന് മനസിലാക്കാത്തിടത്തോളം എന്ത്‌ പറഞ്ഞിട്ടും കാര്യമില്ല.

റുമാന പറഞ്ഞത്‌ പോലെ പുറമ്പോക്ക്‌ സ്ഥലത്ത്‌ ചൂട്‌ വെച്ചത്‌ കൊണ്ടൊന്നും കാര്യമില്ല. മനസ്സില്‍ ചൂടേത്ക്കണം. അതിനു അല്‍പമെങ്കിലും ലജ്ജ അവശേഷിക്കണം മാനസ്സില്‍. !

തുണിയഴിഞ്ഞ പെണ്ണിനെ കാണുമ്പോള്‍ അധമ വികാരം വരുന്ന വൃത്തികെട്ട പുരുഷന്മാര്‍ക്കും ഈ ചൂടാണു വേണ്ടത്‌. ഈ ആഭാസങ്ങള്‍ കാണുമ്പോള്‍ കണ്ണു തിരിക്കാനുള്ളാ അകമനസ്സിലെ ചൂട്‌. അതുണ്ടാക്കാന്‍ വളരെ പ്രയാസമാണ്. ഭൂമിയില്‍ ആദ്യത്തെ കൊലപാതകം ഒരു പെണ്ണിനെ ചൊല്ലിയായിരുന്നല്ലോ.

മീഡിയകള്‍ നമ്മുടെ മനസ്സിനെ എത്രമാത്രം സ്വാധീനിക്കുന്നു വെന്നത്‌ എത്രയോ ഉദാഹരണങ്ങളിലൂടെ തെളിഞ്ഞതാണ്. അത്‌ കൊണ്ട്‌ തന്നെയാണു " ഈ വക ആഭാസങ്ങള്‍ " ഒരു നാടിന്റെ അഭിമാനമായി ഉയര്‍ത്തി കാട്ടി തിന്മകളെ ലഘൂകരിക്കുന്ന ഈ പ്രവണത ശരിയല്ല എന്ന് -- എന്നെപ്പോലെ യുള്ള പുരോഗമനം എന്തെന്നറിയാത്ത അപരിഷ്കൃതരായ- പ്രിയയുടെ അഭിപ്രായ പ്രകാരം കണ്ടാമൃഗത്തിന്റെ തോലിയുള്ള വര്‍ എതിര്‍ക്കുന്നത്‌.

കുരുന്നു മനസ്സുകളില്‍ മീഡിയകള്‍ എത്രമാത്രം സ്വാധിനം ചെലുത്തുന്നു എന്നതിനു ഞാന്‍ നേരിട്ടറിയുന്ന എത്രയോ സംഭവങ്ങള്‍ അതിലൊന്നെ (അഞ്ചു പിഞ്ചു ബാലികമാര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌ ) ഞാന്‍ എഴുതുന്നുണ്ട്‌. റിയാലിറ്റി ഷോകളില്‍ നടക്കുന്നത്‌ എന്താണെന്ന് അടുത്ത്‌ ഒരു ബ്ലോഗില്‍ വായിച്ചിരുന്നു. ബാംഗ്ലൂരില്‍ (എന്റെ ഓര്‍മമ ശരിയാണോ ) ഒരു വിദ്യാര്‍ത്ഥിനി ഇന്നും കോമയില്‍ കഴിയുന്നു എന്നാണറിവ്‌. മകളിലൂടെ അഭിമാനം വാങ്ങന്‍ പുറപ്പെട്ട്‌ അമ്മയ്ക്ക്‌ മീഡിയക്കാര്‍ നല്‍കിയ സമ്മാനം.

ലോകം കണ്ട എക്കാലത്തെയും ഭീകരനായ ബുഷിനെ ഷൂ കൊണ്ടെറിഞ്ഞ്‌ തന്റെ ആത്മരോഷം പ്രകടിപ്പിച്ച മാധ്യമ പ്രവര്‍ത്തകന്‍ ചെയ്തതിന്റെ ന്യായവും നീതിയും കീറിമുറിക്കുന്ന വിവേകം, ജനകോടികളുടെ മുന്നില്‍ തുണിയുരിഞ്ഞ്‌ കിട്ടുന്നത്‌ നാടിന്റെ അഭിമാനം എന്ന് വിളിചു കൂവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല എന്നത്‌ വിചിത്രം തന്നെ.


ഇനി പ്രിയക്ക്‌ വേണ്ടി ഒന്ന് കൂടി വ്യക്തമാക്കട്ടെ. ഈ കോപ്രാട്ടി മത്സരത്തിലായാലും മറ്റു എന്തിന്റെ പേരിലായാലും തുണിയഴിച്ച്‌ പ്രദര്‍ശിപ്പിച്ച്‌ നേടുന്ന അഭിമാനം . അത്‌ ഒരു സ്ത്രീക്കും അഭിമാനമല്ല. അങ്ങിനെ കരുതുന്നവരും അതിനായി തുനിഞ്ഞിറങ്ങിയവരും അവരുടെ വഴിക്ക്‌ നടക്കട്ടെ. അതിനെ അനുകൂലിക്കാന്‍ അവര്‍ക്ക്‌ അവകാശമുള്ളത്‌ പോലെ പ്രതികൂലിക്കാന്‍ മറ്റുളളവരുക്കും സ്വതന്ത്ര്യമുണ്ട്‌. പക്ഷെ ആ അഭിമാനം നാട്ടുകാരുടെ മൊത്തം നാടിനെ മൊത്തം അഭിമാനമാണെന്ന് സമ്മതിക്കാന്‍ കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി അനുവദിക്കുന്നില്ല.


വളരെ നന്ദി

ബഷീർ said...

മറ്റൊരാള്‍ , അറിവു തേടി

പാശ്ചാത്യര്‍ മൊത്തം തള്ളേണ്ടവരാണെന്ന്‌ എനിക്കും അഭിപ്രായമില്ല. എവിടെയും നല്ലതു ചീത്തയുമുണ്ടാവും. അതില്‍ നല്ലത്‌ സ്വികരിക്കുകയും നല്ലതല്ലാത്തത്‌ തിരസ്കരിക്കുകയും ചെയ്യാനുള്ള ആര്‍ജ്ജവം നമുക്കുണ്ടവാമെന്ന്‌ മാത്രം

സ്വന്തം മാതാപിതാക്കളെ തൊഴുത്തില്‍ കെട്ടിയിടുന്ന മകളുള്ള, സ്വന്തം മകളെ പ്രാപിക്കുന്ന കാമഭ്രാന്തന്മാരുള്ള നമ്മുടെ നാട്ടില്‍ എല്ലാവരെയും നന്മയുടെ വാഹകരായി കാണാന്‍ കഴിയാത്തത്‌ പോലെ.

എവിടെയും മനുഷ്യത്വമുള്ള വ്യക്തി-കുടുംബ ബന്ധങ്ങള്‍ക്ക്‌ വില കല്‍പ്പിക്കുന്നവര്‍ ഉണ്ട്‌ എന്നത്‌ ഒരു വസ്തുത തന്നെ.

പക്ഷെ നല്ലത്‌ സ്വീകരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സ്വായത്തമാക്കുന്നത്‌ മറ്റു പലതുമാണെന്നതാണു വാസ്തവം

അഭിപ്രായത്തിനു നന്ദി

കവിത

അഭിപ്രായത്തിനു നന്ദി

പിന്നെ !!, ഇന്ത്യ രക്ഷപ്പെടും..

റുമാന

ഞാനും നിങ്ങളുമടങ്ങുന്ന സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കുക എന്നത്‌ നിര്‍വഹിക്കുക. കാരണം ഞാനും നിങ്ങാളും ഈ സമൂഹത്തില്‍ ഉള്‍ക്കൊള്ളുന്നത്‌ കൊണ്ട്‌. അത്‌ തന്നെയാണു ചെയ്യാനുള്ളത്‌. താങ്കള്‍ പറഞ്ഞത്‌ പോലെ ഈ വക കോപ്രായങ്ങള്‍ കാണുമ്പോള്‍ ചൂട്‌ വെക്കാന്‍ പറ്റില്ലെങ്കിലും അത്‌ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ആവുന്നത്‌ ചെയ്യുക.

നന്നാവുക എന്നതിനു ഒരു നിര്‍വചനം ഉണ്ടാക്കാന്‍ കഴിയുമോ. ഓരോരുത്തരുടെയും ജീവിത രീതിയും ആശയവും അനുസരിച്ച്‌ വിത്യസ്ഥമായിരിക്കും ആ കാഴ്ചപ്പാട്‌. എന്റെ വീക്ഷണ കോണില്‍ നല്ലതല്ലെന്ന്‌ തോന്നുന്ന പല കാര്യങ്ങളും റുമാനയ്ക്ക്‌ ഏറ്റവും നല്ലകാര്യമായി തോന്നിയേക്കാം.

തുണിയുരിഞ്ഞ്‌ നേടുന്ന സമ്മാനം ഒരു നല്ല കാര്യമാണെന്നും അതാണു ജീവിത ലക്ഷ്യമെന്നും കരുതുന്നവര്‍ അവരും അവരുടെ മറ്റു പലരുടെയും വീക്ഷണമനുസരിച്ച്‌ നല്ലവര്‍ തന്നെ.

നിങ്ങള്‍ നന്നാവൂ.. പിന്നെ ഞാന്‍ നന്നാവാം എന്ന്‌ ആരാണിവിടെ പറഞ്ഞത്‌. സ്വന്തം ന്യൂനതകള്‍ കണവന്റെയും കാണികളുടെയും സമൂഹത്തിന്റെയും സമുദായത്തിറ്റീയും മേല്‍ ചാര്‍ത്തി നല്ലപിള്ള ചമയുന്ന എന്നെപ്പോലെയു നിങ്ങളെപ്പൊലെയും (റുമാനയല്ല ) ഉള്ള ആളുകള്‍ അവരുടെ ചൂണ്ടുവിരല്‍ മറ്റുള്ളവരിലേക്ക്‌ ചൂണ്ടുമ്പോള്‍ മൂന്ന്‌ വിരലുകള്‍ തനിക്ക്‌ നേരെ തിരിഞ്ഞിരിക്കുന്നു എന്നത്‌ മനസ്സിലാക്കാന്‍ നമുക്കെല്ലാവര്‍ക്കുമാവണമെന്ന്‌ മാത്രം

... ഈ പറഞ്ഞ അഭിമാനം ഞാന്‍ പറഞ്ഞ ‘ചിലര്‍ക്ക്’ഇല്ലാത്തതിനാല്ലാകുമല്ലോ മുഖമക്കനയണ്‍നിഞ്ഞ് പുറമ്പോക്ക് സ്ഥലങ്ങള്‍ വെളിവാക്കി നടക്കുന്നത്..

തീര്‍ച്ചയായും

...സ്ത്രീകളെ വെറും ലൈംഗിക ശമനത്തിന്ന് വേണ്ടി പാകപ്പെടുത്താന്‍ ഒരുമ്പെട്ടിറങ്ങിയ ‘ചില’(എല്ലാവരും അങ്ങിനെയല്ലട്ടോ)ആളുകളോടായിരുന്നു ഈ സദാചാര പ്രസംഗം നടത്തേണ്ടിയിരുന്നത്. സ്ത്രീകളെന്നും അബകലകളും ചപലകളുമാണെന്ന് പറഞ്ഞവരോടായിരുന്നു ഈ വിപ്ലവ പ്രസംഗം നടത്തേണ്ടിയിരുന്നത്...

സ്തീകളെ വെറും ലൈംഗിക ഉപകരണമാക്കി മാറ്റുന്ന , അവളുടെ ജന്മം ഇങ്ങിനെ തുണിയുരിഞ്ഞ്‌ മറ്റുള്ളവര്‍ക്ക്‌ പ്രദര്‍ശന വസ്തുവാകാനുള്ളതാക്കി തീര്‍ക്കുന്ന ഈ ആഭാസങ്ങള്‍ നടത്തുന്ന അതിനു മഹത്വം ചാര്‍ത്തുന്ന ചിലര്‍ക്ക്‌ നേരെതന്നെയാണെന്റെ പ്രതികരണം.

ആരു പറഞ്ഞ്‌ സ്തീകള്‍ അങ്ങിനെയൊക്കെയാണെന്ന്. പിന്നെ ചിലരുണ്ട്‌ കണവന്റെ സമ്മതം മാത്രം മതിയവര്‍ക്ക്‌ തുണിയുടുക്കാതെ നടക്കാന്‍. അവര്‍ അബലകളായത്‌ കൊണ്ടല്ല. നാണവും മാനവുമില്ലാത്തത്‌ കൊണ്ടാണെന്ന് കൂട്ടിയാല്‍ മതി. കണവന്‍ പുറമെ സിംഹാണെങ്കിലും അകത്ത്‌ കയറിയാല്‍ ചബലക്ക്‌ മുന്നില്‍ തളരുന്ന വെറും കഴുതയായി മാറുന്നതല്ലേ കാണുന്നത്‌.

പാറു വിന്റെ നാണവും കോണവും പറഞ്ഞ് തള്ളുന്നതിലുപരി ചുറ്റുപാടുകളില്‍ എന്ത് നടക്കുന്നു എന്ന് കൂടി പറയുക

പാറു അവളുടെ കോണവു ഒരു പ്രതീകം മാത്രം . നാണവും ലജ്ജയും എന്നത്‌ ഒരു സ്തീക്ക്‌ കാശുകൊടുത്ത്‌ വാങ്ങാന്‍ കഴിയുന്ന ഒന്നല്ല. സ്വയം തിരിച്ചറിവുണ്ടാവുക എന്നതാണിവിടെ പ്രസക്തം

ഞാന്‍ മാത്രം ശരി മറ്റുള്ളവര്‍ മുഴുന്‍ ജീര്‍ണ്ണത ബാധിച്ചവര്‍ എന്ന വിവരക്കേടായ വിവരം എനിക്കില്ല. വിവരമുള്ളത്‌ പോലെ വിവരക്കേടും നമ്മുടെയൊക്കെ ഉള്ളിലുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയണം അതിന്റെ കുറവാണു പലപ്പോഴും ഒരു കാര്യം പറയുമ്പോള്‍ അതിനെ മറ്റു പലതുമായി കൂട്ടിക്കുഴച്ച്‌ ഉദ്ദേശിച്ച തലങ്ങളില്‍ നിന്ന് മാറ്റി പല വഴിക്ക്‌ തിരിച്ച്‌ അവസാനം വാലും തലയുമില്ലാതാക്കി തീര്‍കുന്നത്‌. ചാനല്‍ ചര്‍ച്ചകള്‍ പോലെ

റുമാനയുടെ വിശദമായ മറുപടിക്ക്‌ നന്ദി.

കാപ്പിലാന്‍

ഈ വിഷയത്തില്‍ എനിക്കുള്ള അഭിപ്രായം ഞാന്‍ പറഞ്ഞ്‌ കഴിഞ്ഞു. പിന്നെ അധികം അനുഭവ ങ്ങള്‍ ഉള്ളവര്‍ അത്‌ പറയുകയും ചെയ്തിട്ടുണ്ട്‌.

വായനയ്ക്കും അഭിപ്രായത്തിനും നന്ദി

OT
ബൈബിളിന്റെ ഉള്ളില്‍ കിടന്ന് കൂര്‍ക്കം വലിച്ച്‌ ഉറങ്ങുകയാണോ ?

മറുപക്ഷം said...

ഒരു വ്യക്തി ഒരു മത്സരത്തിൽ പങ്കെടുക്കുന്നു. അതിൽ പങ്കെടുക്കുവാൻ ചില മാനദണ്ടങ്ങൾ ഉണ്ട് അതിനു അവർ തയ്യാറാകുന്നു സമ്മാനം നേടുന്നു. സിനിമയിൽ കാണികുവാൻ തുണിയുരിയുന്നു.(ചിലർ ഒന്ന് മേനികാണിക്കുവാനും കയറിപ്പറ്റുവനും അതെ സംഗതി ചെയ്യുന്നു.)അതിൽ എന്താണു തെറ്റ്? ന്യായമായ ചോദ്യം അല്ലെ പ്രിയേ?

ഇനി നാളെ മറ്റൊരു മത്സരത്തിൽ ചിലപ്പോൾ വരുന്ന മാനദണ്ടങ്ങൾ ഇതിലും വിചിത്രമാകാം.ഉദാ: ഒന്നുമില്ലേലും സുന്ദരിയെപെറ്റ തള്ളയല്ലെ എന്ന് പറഞ്ഞ്
മത്സരാർതിയുടെ അമ്മയുടെ ശരീരത്തിന്റെ അളവുംകൂടി നോക്കിവേണം മാർക്കിടാൻ എന്ന് പറഞ്ഞാൽ അതിനു തയ്യാറുള്ളവർ പങ്കെടുത്തെന്നും ഇരിക്കാം.
പ്രിയയെ പോലുള്ളവർ അതിനു സപ്പോർട്ടും ചെയ്തെന്നിരിക്കാം.

സിനിമയും ഫാഷൻഷോയിൽ വിജയിയാകുന്ന്ന ആൾ നമ്മുടെ അഭിമാന്ം എന്ന് പറയുന്നതും തമ്മിൽ ഉള്ള അന്തരം ഈ ചർച്ചക്കാർപറഞ്ഞത് മനസ്സിലായിലെന്ന് നടിക്കുന്നതിൽ നിന്നും വേറെ എന്താണ് മനസ്സിലാക്കേണ്ടത്?

പോരാളി said...

ഇത്തരം ആഭാസങ്ങളെ നാടിന്റെ അഭിമാനമെന്നൊക്കെ പറഞ്ഞ് എഴുന്നള്ളിക്കുന്നതിലാണ് പ്രശ്നം. മല്‍‌സരങ്ങള്‍ക്കല്ല, ഇനി സ്വന്തം സാധാരണ ജീവിതചുറ്റുപാടുകളില്‍ തന്നെ തുണി മൊത്തം ഊരിക്കളഞ്ഞ് എല്ലാമങ്ങ് പ്രദര്‍ശിപ്പിച്ച് നടന്നോളൂ. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍. നാടിന്റെ അഭിമാനത്തില്‍ ഇത്തരം കളങ്കങ്ങളെ കൂട്ടിക്കലര്‍ത്തല്ലെ പ്ലീസ്.

arivu thedi said...

തള്ളേ, എന്തര് സാദനങ്ങള്‍ ഇവരല്ലാം! ഇവര്‍ക്ക് എന്താണ് വേണ്ടത് സ്ത്രീകള്‍ തുണി ഉരിഞ്ഞു കാണണം അത് കണ്ടു ആസ്വദിക്കണം. ഇതൊന്നുമില്ലെങ്ങില്‍ എന്തിര് രസം! ഇവരുടെ അഭിപ്രായം നടന്നുകിട്ടിയാല്‍ ഭാവിയില്‍ കേരളം ടൂറിസ്റ്റുകളുടെ പരുദീസയാകും കൂടാതെ അമേരികയിലും ലണ്ടനിലും ഒക്കെ കുറ്റി അടിച്ചിട്ടുള്ള 'പുരോഗമനക്കാര്‍' കേരളത്തിലേക്ക് തിരുച്ചു തള്ളിക്കേരും, നടകട്ടെ.

വളരെ നൈസ് ആയ ഉള്ളു മുഴുവന്‍ കാണുന്ന 'പര്‍ദ്ദ' ഇന്നേവരെ ഞാന്‍ കണ്ടിട്ടില്ല (പര്‍ദ്ദ എന്ന് പറഞ്ഞാല്‍ തന്നെ കട്ടിയുള്ള ശരീരം മുഴുവന്‍ മറകുന്ന ഒരു തരം വസ്ത്രം എന്നാണ് ഞാന്‍ കണ്ടതും മനസിലാകിയതും അതുകൊണ്ടാണല്ലോ നമുക്കു അത് ഇഷടമാല്ലാത്തതും. ഉള്ളു മുഴുവന്‍ കാണുന്നത് ആയിരുന്നെങ്ങില്‍ തള്ളേയാണ് നേര് ആരും അതിനെ എതിര്‍കില്ല!) ഇനി കാപ്പിലാന്‍ കണ്ടത് വല്ല നൈറ്റ് ഗൌന്‍ അണിഞ്ഞ സ്ത്രീയെയുമായിരികുമോ? എപ്പോഴും ഈ പര്‍ദ്ദ പര്‍ദ്ദ എന്ന് ചിന്ദ്ദിചിരികുന്നതു കൊണ്ടു അമളി പിനഞ്ഞതാണോ? കാപ്പിലാന്റെ ഓരോ കോപ്പിലെ കണ്ടുപിടുതങ്ങളെ!!
എന്തായാലും സെന്ചോരിയും കവിഞ്ഞു മുന്നോട്ടു തന്നെ അഭിനന്ദനങ്ങള്‍.

അനാഗതശ്മശ്രു said...

http://kumbhan.blogspot.com/2008/12/blog-post.html

ee site kando?

arivu thedi said...

കണ്ടു, സോറി രാധാക്രിശ്നാ, ഇമ്മിണി ബല്യ എഴുതുകരനാനെന്നു അറിഞ്ഞില്ല. ഇവന്‍ പുലിയല്ല കേട്ടോ പു പുലി. എന്തിരീടെ വ്യാരെ ജ്യാലിയൊന്നുമില്ലദെ!

മാംഗ്‌ said...

ഉടുപ്പിടാതെ ഒറ്റമുണ്ടുടുത്തു കലുങ്കിന്റെ കൈവരിയിൽ ഇരിക്കുന്ന പാക്കരൻ മാർ കാണിക്കുന്ന അത്ര സെക്സ്‌ ഒന്നും ലോക സുന്ദരി മത്സരത്തിലില്ല. ഈ പാർവ്വതി ഓമനക്കുട്ടൻ കഷ്ടകാലത്തിനു എങ്ങാനും ലോകസുന്ദരി ആയിരുന്നെൽ അഭിപ്രായങ്ങൾ പലതും മാറിയേനെ. നിങ്ങളയൊക്കെ മനസ്സിലെ കാമഭ്രാന്തും കപടസദാചാരവും ഞങ്ങളിൽ കൂടി അടിച്ചേൽപ്പിക്കണോ. ഒരു ബിക്കിനി ഇട്ടാലുടൻ നഷ്ടപ്പെടുന്നതാണു ആർഷഭാരത സംസ്കാരമെങ്കിൽ കാമസൂത്ര ഈ മണ്ണിൽ ജനിക്കില്ലായിരുന്നു!

നരിക്കുന്നൻ said...

തുണിയുരിഞ്ഞും അഭിമാനം സംരക്ഷിക്കാം എന്നാണ് പാറു നമുക്ക് മനസ്സിലാക്കി തന്നത്. പക്ഷേ, അതിത്ര പ്രശ്നമുള്ള ഏർപ്പാടാണന്ന് എനിക്ക് തോന്നുന്നില്ല. ലോക സുന്ദരി മത്സരത്തിൽ ഒരു മലയാളി ടെച്ചുള്ള പെണ്ണ് രണ്ടാം സഥാനത്താകുന്നതിൽ അഭിമാനിക്കുക തന്നെ. ഞമ്മക്കഭിമാനിക്കാൻ എന്തൊക്കെയാ കിട്ടണത്. ഇഞിം എത്രകാണാനിരിക്കുന്നു. ഇന്റർവ്യൂ ഇല്ലാതെ സിനിമയിലേക്ക് ചാൻസൊപ്പിച്ചില്ലേ...

ബഷീർ said...

>മറുപക്ഷം ,
>കുഞ്ഞിക്ക

അഭിപ്രായത്തിനു നന്ദി
ആ തിരിച്ചറിവാണു നമുക്ക്‌ വേണ്ടത്‌ പലര്‍ക്കും ഇല്ലാതെ പോകുന്നതും അതു തന്നെ

>അറിവ്‌ തേടി

നൈറ്റ്‌ ഗൗണിനേക്കാള്‍ അപാരമായ ചില വേഷങ്ങള്‍ ഇട്ട്‌ നടക്കുന്നവരും ഉണ്ടിവിടെ. നാണമില്ലാണ്ടായാല്‍ പിന്നെ അതൊന്നും ഒരു വിഷയമല്ലല്ലോ

>അനാഗതശ്മശ്രു

കണ്ടു :)

>മാംഗ്‌

പാക്കരന്മാര്‍ ക്കും ഒരു അവാര്‍ഡ്‌ കൊടുക്കണം..
കപടസദാചാരവും കാമഭ്രാന്തുമില്ലാത്തവരുടെ ഒരു നവയുഗ പ്പിറവിക്കായി .പൂര്‍ണ്ണ നഗ്നയായി നടന്നാലും ഒലിച്ച്‌ പോവാത്ത ഒരു സംസ്കാരത്തിനായി ഇനിയും നടക്കട്ടെ മത്സരങ്ങള്‍

>നരിക്കുന്നന്‍

ഇനിയെന്തൊക്കെ കാണാനിരിക്കുന്നു. എന്തൊക്കെ അഭിമനമായി എണ്ണാനിരിക്കുന്നു. കാത്തിരുന്നു കാണുക

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി

മാളൂ said...

ഇത്രയും വലിയ ഒരു ചര്‍ച്ച!
നല്ല ചിന്ത,അനുകൂലിക്കുന്നു പല അഭിപ്രായത്തൊടും.
“എന്ന് സ്വന്തം മാളു”

ബഷീർ said...

>മാളു

വായനയ്ക്കും അഭിപ്രായത്തിനും യോജിപ്പിനും നന്ദി

ബഷീർ said...

dear all
ഈ നുറുങ്ങ്‌ മോഷ്ടിക്കാനും ആളുകളുണ്ടെന്നറിഞ്ഞ്‌ എനിക്കുണ്ടായ സന്തോഷം നിങ്ങളെ കൂടി അറിയിക്കുന്നു. അത്‌ എനിക്ക്‌ തന്നെ മെയിലില്‍ കിട്ടി. (ബൂലോകവും ഉരുണ്ടിട്ടാണെന്ന് മനസ്സിലായി :))വിശദീകരണം ചോദിച്ചിട്ട്‌ ഇതുവരെയും നോ മറുപടി.. പിന്നെ എഴുതാം. അതിനെ പറ്റി

ജിപ്പൂസ് said...
This comment has been removed by the author.
ജിപ്പൂസ് said...

ചൂടു പിടിച്ച ചര്‍ച്ച തന്നെ.
അക്ഷരങ്ങള്‍ പരസ്പരം കൂട്ടി മുട്ടി തീപൊരി പാറുന്നു.
എന്തായാലും പുരോഗമിക്കുന്നുണ്ട്.
സഹോദരി റുമാന പറഞ്ഞത് പോലെ സമൂഹത്തേയും സമുദായത്തേയും പഴി പറഞ്ഞ് രക്ഷപ്പെടുന്നത് തല്‍ക്കാലം നിര്‍ത്താം നമുക്ക്.
ചര്‍ച്ചയില്‍ കണ്ട് നല്ല അഭിപ്രായങ്ങളോട് യോജിച്ച് കൊണ്ട് തന്നെ പറയട്ടെ,
ഇവിടെ ഈ ബൂലോകത്തേക്ക് കൊറേ അക്ഷരങ്ങള്‍ വാരിയെറിഞ്ഞ് പൊടി പാറിക്കാന്‍ ഏത് പോലീസുകാരനും കഴിയും.

നാം എവിടെ നില്‍കുന്നു എന്നുള്ളതാണു പ്രധാനം.
പാറൂന്റെ മൂടു നോക്കി നടക്കാതെ വീട്ടിലെ പെണ്‍കൊടികള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അളവ് എന്നെങ്കിലും നാം പരിശോധിച്ചിട്ടുണ്ടോ ?
അല്പം നാണത്തോടെ തന്നെ പറയട്ടെ, ഉള്ളിലുള്ള സകല കുന്ത്രാണ്ടങ്ങളും മാലോകരെ കാണിക്കുന്ന മുന്തിയ ഇനം പര്‍ദ്ധ ഓള്‍ക്കും,മോള്‍ക്കും സമ്മാനിക്കുന്നവര്‍ക്കും പാറൂനെ വിമര്‍ശിക്കാന്‍ ധാര്‍കികമായി അവകാശമില്ല.

അതിനാല്‍ തുടങ്ങാം നമുക്ക് വിപ്ലവം,സ്വന്തത്തില്‍ നിന്നും.
നമ്മുടെ പെണ്‍കുട്ടികള്‍ നാണം മറക്കട്ടെ ആദ്യം.
എന്നിട്ട് പണ്ട് സവര്‍ണത്തമ്പുരാക്കന്മാരില്‍ നിന്നും കേരളത്തിലെ അവര്‍ണ സ്ത്രീകളെ മോചിപ്പിക്കാന്‍ ടിപ്പു സുല്‍ത്താന്‍ ചെയ്ത പോലെ നമുക്ക് ഒരു ചേല കൊടുക്കല്‍ ചടങ്ങു സംഘടിപ്പിക്കാം .
സ്ത്രീയുടെ ശരീരം വിറ്റു കാശാക്കുന്ന കമ്പോള സംസ്കാരത്തില്‍ നിന്നും പാറുമാരെ മോചിപ്പിക്കാനുള്ള ഒരു പ്രതീകാത്മക ചടങ്ങ്.

ചര്‍ച്ചക്കു തുടക്കം കുറിച്ച ബഷീര്‍ക്കാക്ക് അഭിനന്ദനങ്ങള്‍.

അനില്‍ശ്രീ... said...

പലപ്രാവശ്യം വന്നിട്ട് കമന്റ് ഇടാതെ പോയതാണ്. സെഞ്ചുറി ഒക്കെ കഴിഞ്ഞതിനാല്‍ കിടക്കട്ടെ എന്റെതും ഒരെണ്ണം.

ദേ ഇവിടെ നോക്കിയാല്‍ ഒരു നല്ല സ്ലൈഡ് ഷോ കാണാം. ഇത് നടന്നത് ഒരു മുസ്ലീം രാഷ്ട്രമായ പാകിസ്ഥാനില്‍ ആണ്. ഇവിടെ നിന്നും തെരെഞ്ഞെടുത്ത മിസ് പാകിസ്ഥാന്‍ പാര്‍‌വതിയോട് മല്‍സരിച്ചിരുന്നു. പടം ഇവിടെ കാണാം...ഇനിയൊരെണ്ണം കൂടി കാണൂ .


ഇനി പറയൂ, ഈ കുട്ടി വിജയിച്ചിരുന്നുവെങ്കില്‍ പാകിസ്ഥാന്റെയും മുസ്ലിം ജനതയുടെയും മാനം എവിടെ പോയേനെ?.

അവര്‍ ചെയ്യുന്നത് കൊണ്ട് നമുക്കും ആവാം എന്നതല്ല ഇതിവിടെ പറയാന്‍ കാരണം. ഈ മല്‍സരത്തെ പലരും അംഗീകരിച്ചിരിക്കുന്നു. ഇത് മനസിലാക്കാതെ കിടന്ന് തൊള്ള തുറന്നിട്ട് എന്ത് ഫലം?

പാര്‍‌വതി കേരളത്തിന്റെ അഭിമാനം എന്നൊന്നും ഞാന്‍ പറയുന്നില്ല കേട്ടോ. അതിന് അന്നും ഇന്നും പി.ടി ഉഷയേ ഉള്ളൂ.

ഒരു “ദേശാഭിമാനി” said...

അനില്‍‌ശ്രീ കൊടുത്ത ലിങ്കില്‍ കണ്ടപ്പോള്‍, കടുത്ത ഇസ്ലാമികവാദികളായ പാക്കിസ്താനില്‍ ഇതൊക്കെ നടക്കുന്നു എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നുന്നു.(ഞാന്‍ -മൂഡന്‍ എന്തറിഞ്ഞൂ വിഭോ????)അതു പര്‍ദ ധരിക്കാതിരിക്കുന്നതിനു കല്ലെറിഞ്ഞു കൊല്ലുന്ന ചില പ്രവശ്യകളുള്ള നാട്ടില്‍!! താ‍ലിബാന്‍കാരൊന്നും ഇതു കാണുന്നില്ലേ?

ബഷീർ said...

>ജിഹാസ്‌ & ജിപ്പൂസ്‌
രണ്ടു പേരും ഒന്നാണല്ലോ..:)
അഭിപ്രായത്തിനു നന്ദി. താങ്കളുടെ പോസ്റ്റും വായിച്ചു. നന്ദി
തുണിയഴിക്കുന്നതും അത്‌ പ്രദര്‍ശിപ്പിക്കുന്നതും അഭിമാനമായി കരുതുന്ന അതിനെ പ്രോത്സാഹിപ്പിക്കുന്ന ആരെങ്കിലും നമ്മുടെ അകത്തളങ്ങളില്‍ ഉണ്ടെങ്കില്‍ അതിനെതിരില്‍ തന്നെയായിരിക്കണം നമ്മുടെ ആദ്യ അങ്കം കുറിക്കല്‍..
ആശംസകള്‍

ബഷീർ said...

>അനില്‍ ശ്രീ,

'പാകിസ്ഥാന്‍ മുസ്ലിം രാജ്യം' ..അത്‌ ശരിതന്നെ. അവിടെ പക്ഷെ ഇസ്ലാമിക ഭരണമല്ലല്ലോ ഉള്ളത്‌.! ഇനി ഈ തോന്ന്യാസങ്ങള്‍ പാകിസ്ഥാനിലല്ല സാക്ഷാല്‍ സൗദി അറേബ്യയില്‍ നടന്നാലും അതും ഇസ്ലാമുമായി ബന്ധപ്പെടുത്തരുത്‌. പാകിസ്ഥാനില്‍ നടക്കുന്നതും നമ്മുടെ നാട്ടില്‍ നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനം ഉയര്‍ത്താനുള്ള തുണിയുരിയലും തമ്മില്‍ എന്താണു ബന്ധമെന്ന് മനസ്സിലായില്ല. സാമൂഹികമായ ഒരു മൂല്യനിരാസത്തെ പോലും വിമര്‍ശിക്കുമ്പോള്‍ അവരുടെ മതം നോക്കി പാകിസ്ഥാനുമായി ബന്ധപ്പെടുത്താന്‍ സെകുലര്‍ വാദികളായി ചമയുന്നവര്‍ പോലും തുനിയുന്നു എന്നത്‌ ദു:ഖകരമാണ്.

അവിടെ നടക്കുന്ന ആഭാസങ്ങളെ ആരു അംഗീകരിച്ചാലും അത്‌ ആ രാജ്യത്തിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടിയാലും ഒരു മുസ്ലിമിമും അതിനെ ന്യായീകരിക്കാനോ അതിനാല്‍ ആ ആഭാസം പകര്‍ത്തുവാനോ സാധ്യമല്ല. പിന്നെ മറ്റു രാജ്യങ്ങളില്‍ നടക്കുന്ന ആഭാസങ്ങള്‍ നമ്മുടെ നാട്ടിലേക്ക്‌ വലിച്ചിഴക്കണമെന്ന വാശിയും അരുത്‌.

OT
സെഞ്ചുറി കഴിഞ്ഞ്‌. പക്ഷെ നമ്മുടെ പ്രിയ പിയ ഡിലിറ്റ്‌ ചെയ്ത കമന്റുകള്‍ കൂട്ടിയെണ്ണണമല്ലോ !..അതിനാല്‍ ഇതൊരു സെഞ്ചുറിയായി കൂട്ടുന്നില്ല :)

അനില്‍, നടത്തുന്നവര്‍ നടത്തട്ടെ. അവര്‍ അഭിമാനമായി (സ്വന്തമായി )കൊണ്ടു നടക്കട്ടെ. നമ്മുടെ മൊത്തം ലേബല്‍ അവിടെ ചേര്‍ക്കണ്ട. നന്ദി.

>ഒരു ദേശാഭിമാനി,

പാകിസ്ഥാനികള്‍ കടുത്ത ഇസ്ലാമിക വാദികളോ ?അതും ഒരു തെറ്റിദ്ധാരണമാത്രം. പര്‍ദ ധരിക്കാത്തതിനും കല്ലെറിഞ്ഞ്‌ കൊല്ലുന്നു എന്നത്‌ എനിക്ക്‌ ഒരു പുതിയ അറിവാണ്. താലിബാന്‍ കാര്‍ തന്നെ ഈ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി..

നന്ദി അഭിപ്രായത്തിന്

അനില്‍ശ്രീ... said...

ബഷീര്‍,

പാകിസ്ഥാനിലെ കാര്യം എന്തു കൊണ്ട് പറഞ്ഞു എന്ന് ഞാന്‍ എന്റെ കമന്റില്‍ തന്നെ പറഞ്ഞിരുന്നു. ഇസ്ലാമിക രാജ്യങ്ങള്‍ വരെ ഈ മല്‍സരങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അതാണ് ഞാന്‍ ആ കമന്റില്‍ പറഞ്ഞിരുന്നത്. അതായത് ഇന്നത്തെ ലോകം ഇതില്‍ ആഭാസം കാണുന്നില്ല എന്നു സാരം. (സാധാരണയായി ഇത്തരം മല്‍സരങ്ങള്‍ക്ക് വിലക്കുള്ളത് ഇസ്ലാമിക രാജ്യങ്ങളില്‍ ആയതിനാല്‍ ആണ് ആ ഉദാഹരണം പറഞ്ഞത്.) എഴുതാപ്പുറം വായിക്കുക എന്നത് അഭികാമ്യമല്ല കേട്ടൊ.

ഒരു ചോദ്യം കൂടി. ഐശ്വര്യാ റായ് ഇതെല്ലാം കാണിച്ചിട്ടാണല്ലോ അന്ന് ലോക സുന്ദരി ആയത്. അന്നൊന്നും ആരുടേയും തൊലി ഉരിഞ്ഞില്ലേ? ആ പെണ്ണിനെ ഇന്ത്യയുടെ അഭിമാനം എന്നൊക്കെ അന്ന് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടിയിരുന്നല്ലോ.

പിന്നെ ഇവിടെ കണ്ട പല കമന്റുകളും (കമന്റെഴുതിയവരും) ഇതിനെ ഒരു മതത്തിന്റെ കണ്ണീല്‍ കൂടി, ഒരു മതവിശ്വാസിക്കുണ്ടായ കാഴ്ച്ചപ്പാടായി കണ്ടത് കൊണ്ടാണ് "ഈ കുട്ടി വിജയിച്ചിരുന്നുവെങ്കില്‍ പാകിസ്ഥാന്റെയും മുസ്ലിം ജനതയുടെയും മാനം എവിടെ പോയേനെ?" എന്ന് ചോദിച്ചത്.

എനിക്ക് എല്ലാ മതവും ഒരു ചരടില്‍ കോര്‍ത്ത മുത്തുകള്‍ തന്നെയാണ്. ഒന്നും ഒന്നിനേക്കാള്‍ മെച്ചമല്ല. (എന്റെ പോസ്റ്റുകള്‍ വായിച്ചാല്‍ മനസ്സിലാകുമെന്ന് കരുതുന്നു.). ഒരു കാര്യം പറയാന്‍ വേണ്ടി തൊട്ടുകൂടാന്‍ പാടില്ലാത്തതല്ല മതങ്ങള്‍ എന്ന് ഞാന്‍ കരുതുന്നു. അതും സെക്യുലരിസവുമായി എന്തു ബന്ധം? ( ഒരു കാര്യത്തിലും മതങ്ങളെപറ്റി സംസാരിക്കാത്തവരെയാണോ 'സെക്യുലര്‍' ആയി കണക്കാക്കുന്നത് ?) ഇസ്ലാമുമായി കൂട്ടികെട്ടേണ്ടത് ഹിന്ദുത്വവുമായി കെട്ടിയിട്ട് കാര്യമില്ലല്ലോ. സാമൂഹ്യകരമായ മൂല്യനിരാസം എന്നൊന്നും പറയാന്‍ എനിക്ക് തോന്നുന്നില്ല, കാരണം ഞാന്‍ ആറാം നൂറ്റാണ്ടിലല്ല ജീവിക്കുന്നത് എന്നത് തന്നെ.

വ്യക്തിപരമായി എനിക്ക് എതിര്‍പ്പുള്ള ഒരു മല്‍സരമാണ് ഇതെങ്കിലും ഇതൊന്നും നമുക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത രീതിയില്‍ വളര്‍ന്നിരിക്കുന്നു. ആതു കൊണ്ടു തന്നെയാണ് ഇത്ര നാള്‍ കമന്റ് ഇടാതെ പോയതും. ഇതൊക്കെ ഒരു തരം കച്ചവടം തന്നെ. ഇതൊക്കെ ഉപയോഗിച്ച് മനുഷ്യരെ വിഡ്ഡിയാക്കുന്നതിലാണ് എനിക്ക് എതിര്‍പ്പുള്ളത്. അല്ലാതെ പാര്‍‌വതി തുണിയഴിച്ചതിനല്ല. അങ്ങനെയാണെങ്കില്‍ സിനിമാനടികളെ ഒക്കെ എപ്പോഴേ നിയന്ത്രിക്കണമായിരുന്നു?

വീണ്ടും പറയുന്നു, പാര്‍‌വതി ഓമനക്കുട്ടന്‍ കേരളത്തിന്റെ അഭിമാനം ഒന്നുമല്ല. അത് തീര്‍ച്ചയായും 'രഞ്ജിനി ഹരിദാസ്' ആണ്.

ബഷീർ said...

anilsree said
>>ഇതൊക്കെ ഒരു തരം കച്ചവടം തന്നെ. ഇതൊക്കെ ഉപയോഗിച്ച് മനുഷ്യരെ വിഡ്ഡിയാക്കുന്നതിലാണ് എനിക്ക് എതിര്‍പ്പുള്ളത്. അല്ലാതെ പാര്‍‌വതി തുണിയഴിച്ചതിനല്ല. <<

യോജിക്കുന്നു അനില്‍, ആ തന്ത്രം തിരിച്ചറിയാനെങ്കിലും നമുക്കാവണ്ടെ.. കൂടാതെ ഇതാണു നമ്മുടെ അഭിമാനം എന്ന് ഘോഷിക്കുന്നതിലും ഉള്ള വിയോജിപ്പ്‌. പാറുവായാലും ഐശ്വര്യയായാലും എനിക്ക്‌ ഈ വിഷയത്തില്‍ ഒരേ നിലപാടുതന്നെ

ഇത്‌ ഒരു പാറുവില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. അത്‌ ഞാന്‍ മുന്നെ വ്യക്തമാക്കിയതാണ്.

എഴുതാപ്പുറം വായിച്ചതല്ല. എങ്കിലും അങ്ങിനെ തോന്നിയിട്ടുണ്ടെങ്കില്‍ അത്‌ താങ്കള്‍ തന്നെ പറഞ്ഞത്‌ പോലെ മതവുമായി കൂട്ടെകെട്ടാന്‍ പാകിസ്ഥാനില്‍ നടക്കുന്നത്‌ ചൂണ്ടിക്കാട്ടിയതിനാല്‍ എഴുതിയെന്നേയുള്ളൂ. ക്ഷമിക്കുക.

ഇസ്ലാമിക രാജ്യങ്ങള്‍ ഇതിനെ അംഗീകരിക്കുന്നു എന്ന് തന്നെ വെക്കുക. എന്നാലും ഈ പരിപാടി ഇസ്ലാമികമാവുന്നില്ല.

പലരും മതത്തിന്റെ കണ്ണില്‍ കൂടി കണ്ടത്‌ കൊണ്ടാണ് പാകിസ്ഥാന്റെ കാര്യം എഴുതിയത്‌ എന്ന് പറയുന്നതിലും യോജിക്കാനാവില്ല.മതവും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയാല്‍ ആ ധാരണ തിരുത്തപ്പെടുമെന്ന് തോന്നുന്നു.

ഈ ആഭാസങ്ങള്‍ മറ്റു മതങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് ഞാന്‍ വിശദമായി പഠിച്ചിട്ടില്ല. ഇല്ലെന്നാണ് അറിവ്‌. പിന്നെ ആ മതത്തിലുള്ള ചിലര്‍ കാട്ടുന്നത്‌ ആ മതങ്ങളുടെ പേരില്‍ ചാര്‍ത്തപ്പെടുന്നുണ്ടാവാം. (പാകിസ്ഥനിലും മറ്റും ചെയ്യുന്നത്‌ ഇസ്ലാമായി ധരിക്കുന്നത്‌ പോലെ ) .ഈ യടുത്ത്‌ പോളണ്ടില്‍ കന്യാസ്തീകളുടെ കാറ്റ്‌ വാക്ക്‌ സംഘടിപ്പിച്ചതായി വായിച്ചിരുന്നു. അത്‌ യേശു ക്രിസ്തു കൊണ്ടുവന്ന മതവുമായി എന്തെങ്കിലും ബന്ധമുള്ളതായി തോന്നുന്നില്ല.

വിശദമായ മറുപടിക്ക്‌ നന്ദി

Unknown said...

താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു...പക്ഷെ കുറച്ചു കൂടി സൌമ്യമായ ഭാഷയില്‍ എഴുതി കൂടെ? ഇതു എന്റെ വെറും ഒരു അഭിപ്രായം മാത്രമാണ്..

ബഷീർ said...

>സാജു

ഈ ഐക്യപ്പെടലിനു നന്ദി.

ഭാഷ മയപ്പെടുത്താന്‍ ശ്രമിയ്ക്കാം. ചില വിഷയങ്ങളെ അധികരിച്ച്‌ എഴുതുമ്പോള്‍ ഭാഷയും അതേ രീതിയില്‍ ആവുന്നുണ്ടാവാം.

ഒരിക്കല്‍ കൂടി നന്ദി

ബഷീർ said...


ഈ നുറുങ്ങ്‌ വായിച്ച്‌ യോജിച്ചും വിയോജിച്ചും അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. പ്രിയ ഇടയ്ക്ക്‌ വെച്ച്‌ കമന്റുകളും എടുത്ത്‌ പിണങ്ങിപ്പിരിഞ്ഞെങ്കിലും ഡിലിറ്റഡ്‌ കമന്റുകള്‍ കൂട്ടതെ ഒരു സെഞ്ചുറി ഇവിടെ തികയുന്നു എന്റെ ബ്ലോഗില്‍ ആദ്യമായി . ചര്‍ച്ച സജീവമാക്കുന്നതില്‍ പ്രിയ ഒരു വല്യ പങ്ക്‌ വഹിച്ചു അതിനു പ്രത്യേകം നന്ദി..

പിന്നെ ഇതിനൊക്കെ കാരണക്കാരിയായി പാറുവിനും നന്ദി പറയാതെ നിവൃത്തിയില്ല.

അപ്പോള്‍ മത്സരങ്ങള്‍ നടക്കട്ടെ..

Related Posts with Thumbnails