Monday, December 8, 2008

ബലി പെരുന്നാള്‍ -സ്നേഹ സന്ദേശം

ശറഫുറ്റ ദുല്‍-ഹജ്ജ്‌ മാസം പിറന്നു..
ലക്ഷോപലക്ഷങ്ങള്‍ ലബ്ബൈക്ക ചൊല്ലി.!
ഈദുല്‍ അദ്‌-ഹാ തന്‍ ശോഭ പരന്നു..
ഈണത്തില്‍ രാക്കിളി തക്‌ബീറു പാടി!


എല്ലാമറിയുന്ന ഏകന്‍ ഇലാഹി.
എല്ലാ സ്തുതിയും നിനക്കാണു നാഥാ
നിന്നെ മറന്നുള്ള ആഘോഷമില്ലാ..
നിന്നെ സ്തുതിക്കാതെ ആനന്ദമില്ലാ!

ആലംഭഹീനരെ ഓര്‍ക്കേണം നമ്മള്‍.
ആശ്രയമെത്തിച്ചു നേടേണം പുണ്യം
മുത്ത്‌ നബിയുടെ സന്മാര്‍ഗപാത
പിന്തുടര്‍ന്നവര്‍ക്കാണു വിജയം

ഈദുല്‍ അദ്‌ ഹാ തന്‍ സന്ദേശ ഗീതം
സത്യ സമാധാന തൗഹീദിന്‍ ഈണം
അല്ലാഹ്‌ അക്‌ബര്‍ അല്ലാഹ്‌ അക്‌ബര്‍
‍അല്ലാഹു അക്‌ബര്‍ വലില്ലാഹില്‍ ഹംദ്‌..


ശാന്തി നിറയട്ടെ കേരള നാട്ടില്‍
‍ശാന്തി നിറയട്ടെ ഭാരത ഭൂവില്‍
‍ശാന്തി നിറയട്ടെ അറബിപ്പൊന്‍ നാട്ടില്‍
‍ശാന്തി നിറയട്ടെ ഈ ലോകമെങ്ങും.

ഈദ്‌ മുബാറക്‌.. ഈദ്‌ മുബാറക്‌
ഈദ്‌ മുബാറക്‌ നേരുന്നിതേവം

..ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകളുണര്‍ത്തി ഒരു ബലി പെരുന്നാള്‍ കൂടി..
ഏവര്‍ക്കും ശാന്തി നിറഞ്ഞ നന്മ നിറഞ്ഞ ഈദുല്‍-അദ്‌-ഹാ ആശംസകള്‍..

മനോരമ ഇത്‌ പ്രസ്ദ്ധീകരിച്ചപ്പോള്‍ .! (12-02-2003 ) കവിത ഇങ്ങിനെയും എഴുതാം :)

14 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

..ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകളുണര്‍ത്തി ഒരു ബലി പെരുന്നാള്‍ കൂടി..
ഏവര്‍ക്കും ശാന്തി നിറഞ്ഞ നന്മ നിറഞ്ഞ ഈദുല്‍-അദ്‌-ഹാ ആശംസകള്‍..

ഓ;റ്റോ;കുറെ നാളായി എന്റെ കമ്പ്യൂട്ടറും, എന്റെ ആരോഗ്യവും ഒരുപോലെ എന്നോട് പിണക്കത്തിലായിരുന്നു, ബ്ലോഗ് വായന,എഴുത്ത്, കമന്റിടല്‍ എല്ലാം നിന്ന്നു പോയിരുന്നു.
ഈ പെരുന്നാള്‍ ദിനത്തില്‍ വീണ്ടും എല്ലാം തുടങ്ങട്ടെ...

ശ്രീ said...

പെരുന്നാളാശംസകള്‍...
“ആലംഭഹീനരെ ഓര്‍ക്കേണം നമ്മള്‍.
ആശ്രയമെത്തിച്ചു നേടേണം പുണ്യം
മുത്ത്‌ നബിയുടെ സന്മാര്‍ഗപാത
പിന്തുടര്‍ന്നവര്‍ക്കാണു വിജയം”

നന്ദന said...

ശാന്തി നിറയട്ടെ കേരള നാട്ടില്‍
‍ശാന്തി നിറയട്ടെ ഭാരത ഭൂവില്‍
‍ശാന്തി നിറയട്ടെ അറബിപ്പൊന്‍ നാട്ടില്‍
‍ശാന്തി നിറയട്ടെ ഈ ലോകമെങ്ങും

മനോരമയില്‍ ഇതു കണ്ടില്ലാരുന്നു ട്ടോ..ആശംസകള്‍
പെരുന്നാള്‍ ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.പിന്നെ മനോരമയില്‍ വന്നത് അറിഞ്ഞില്ലാരുന്നു.ഇനി അതൊന്നു നോക്കണോല്ലോ

കാപ്പിലാന്‍ said...

പെരുന്നാളാശംസകള്‍

Areekkodan | അരീക്കോടന്‍ said...

ഈദ്‌ മുബാറക്‌

ഗീത said...

എല്ലാവര്‍ക്കും ശാന്തിയും സമാധാനവുമുണ്ടാകട്ടേ.
ബഷീര്‍, ആശംസകള്‍.

ബഷീർ said...

>കിലുക്കാം പെട്ടി

ചേച്ചീ .. ആദ്യ കമന്റിനും ഈദ്‌ ആശംസകള്‍ക്കും വളരെ നന്ദി. നല്ല സുദിനങ്ങള്‍ തിരിച്ചു നേരുന്നു.

OT :
ആരോഗ്യവും കമ്പ്യൂട്ടറും പിണക്കം പൂര്‍ണ്ണമായി മാറ്റി തിരിച്ചു വരാട്ടെ.. കിലുക്കങ്ങള്‍ പൂര്‍വ്വോപരി കേള്‍ക്കട്ടെ.. ആശംസകള്‍

>ശ്രീ,

നന്ദി.. നല്ലാ നാളുകള്‍ സംജാതമാവട്ടെ.

ആലംഭഹീനരെ ഓര്‍ക്കാനും ആശ്രയമെത്തിക്കാനും നമ്മുക്ക്‌ കഴിയട്ടെ.


>നന്ദന & കാന്താരിക്കുട്ടി

അയ്യോ ഞാന്‍ ഡേറ്റ്‌ എഴുതാന്‍ വിട്ടുപോയി..ക്ഷമീ. ഇത്‌ 2003 ലെ മനോരമയിലായിരുന്നു അച്ചടിച്ചിരുന്നത്‌ .ഇനി അത്‌ തിരഞ്ഞ്‌ നേരം കളയണ്ട.
ആശംസകള്‍ക്കും ആകാക്ഷയ്ക്കും :) നന്ദി

>കാപ്പിലാന്‍
>അരീക്കോടന്‍

വായനയ്ക്കും ആശംസകള്‍ക്കും നന്ദി
നല്ല നാളുകള്‍ ഏവര്‍ക്കും സംജാതമാവട്ടെ

>ഗീതാ ഗീതികള്‍

ശാന്തിയും സമാധാനവും ഏവര്‍ക്കുമുണ്ടാവട്ടെ. നമ്മുടെ നാടും ലോകമെങ്ങും അശാന്തിയുടെ പുകമറകള്‍ നീങ്ങട്ടെ.. ആശംസകള്‍ക്ക്‌ നന്ദി

കാസിം തങ്ങള്‍ said...

ഇന്ന് ബലിപെരുന്നാളിന്റെ മുന്നാം ദിനം. അല്‍‌പം വൈകിയെങ്കിലും ഈദ് മുബാറക്. കവിത മനോഹരം ബഷീര്‍ക്കാ. ആശംസകള്‍

ബഷീർ said...

>കാസിം തങ്ങള്‍

.. ആശംസകള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദി

രസികന്‍ said...

പെരുന്നാള്‍ വെക്കേഷനിലായിരുന്നു ബഷീര്‍ജീ ... ഇപ്പഴാ പോസ്റ്റുകള്‍ നോക്കാന്‍ തുടങ്ങിയത് ... നല്ല വരികള്‍ ഇനിയും ശ്രമിക്കണം. വൈകിയാണെങ്കിലും ബലിപെരുന്നാള്‍ ആശംസകള്‍

ബഷീർ said...

>രസികന്‍

വെക്കേഷന്‍ എല്ലാം സന്തോഷകരമായി കഴിഞ്ഞുവെന്ന് കരുതട്ടെ. ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു.

വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി

Rose Bastin said...

“എല്ലാമറിയുന്ന ഏകന് ഇലാഹി
എല്ല സ്തുതിയും നിനക്കാണു നാഥാ
നിന്നെ മറന്നുള്ള ആഘോഷമില്ല
നിന്നെ സ്തുതിക്കാതെ ആനന്ദ്മില്ല”

എല്ലാനന്മയും ഇതിലുണ്ട്! നല്ല ആശയം! നല്ലകവിത!
മനോരമയില് കാണാന് കഴ്ഞ്ഞിരുന്നില്ല.
വൈകിപോയ ഒരു പെരുന്നാള് ആശംസയും സ്വീകരിക്കുക!

ബഷീർ said...

>റോസ്‌ ബാസ്റ്റിന്‍

ചേച്ചി, ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.

നല്ല വാക്കുകള്‍ക്ക്‌ നന്ദി

Related Posts with Thumbnails