Monday, September 1, 2008

റമദാനിലെ വ്യാജ പിരിവുകാരെ തിരിച്ചറിയുക

വിശ്വാസികള്‍ രണ്ട്‌ മാസം മുന്നെ തന്നെ റമളാനിനെ വരവേല്‍ക്കാന്‍ മുന്നൊരുക്കം നടത്തിവരുന്നു. അഥവാ റമദാന്‍ മാസത്തിനു മുന്നെ വരുന്ന റജബ്‌ , ശഅബാന്‍ മാസങ്ങളില്‍, അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങള്‍ക്ക്‌ ബര്‍ക്കത്ത്‌ ചെയ്യണമേ.. തുടങ്ങിയ വചനങ്ങള്‍ ഉരുവിട്ട്‌ പ്രാര്‍ത്ഥന നിരതായ മനസ്സോടെ ചെയ്ത്‌ പോയ തെറ്റുകുറ്റങ്ങളില്‍ പശ്ചാത്തപിച്ച്‌ ഒരു വിചിന്തനത്തിനു വഴിതെളിയുന്ന നല്ല നാളുകളുടെ പ്രതീക്ഷയില്‍ കാക്കുമ്പോള്‍ മറുവശത്ത്‌ വിശ്വാസത്തിന്റെ മറപിടിച്ച്‌ കപടന്മാരും കള്ളന്മാരും പരമാവധി മുതലെടുപ്പ്‌ നടത്താനും ഈ അവസരം ഉപയോഗപ്പെടുത്തുന്നത്‌ പുതുമയുള്ള കാര്യമല്ല.

പ്രത്യേകിച്ച്‌ ഗള്‍ഫ്‌ നാടുകളില്‍ റമദാന്‍ ആഗതമവുന്നതോടെ ഒരു ആഘോഷത്തിന്റെ അതിലുപരി കൂട്ടായ്മയുടെ സാഹോദര്യത്തിന്റെയൊക്കെ നല്ല കാഴ്ചകള്‍ ആസ്വദിക്കാനാവുന്നു. അത്‌ പോലെ തന്നെ ഗള്‍ഫ്‌ മലയാളികളുടെ മനസ്സിലെ അലിവ്‌ മുതലെടുക്കാന്‍ ഒരു കൂട്ടര്‍ ഈ സമയത്ത്‌ തങ്ങളുടെ പൊയ്മുഖങ്ങളുമണിഞ്ഞ്‌ ആരാധനാലയങ്ങളിലും , സംഘടനാ വേദികളിലുമൊക്കെ ഇവര്‍ സൗഹ്ര്യദം അഭിനയിച്ച്‌ ദിനതകളുടെ കഥകള്‍ മെനഞ്ഞ്‌ പ്രത്യക്ഷപ്പെടും. രാപ്പകലില്ലാതെ കത്തുന്ന സൂര്യന്റെ ചുവട്ടില്‍ രക്തം വിയര്‍പ്പാക്കി ഉണ്ടാക്കി കിട്ടുന്ന ചെറിയ ശമ്പളത്തില്‍ നിന്ന് നാട്ടില്‍ നിന്നെത്തുന്ന ഇത്തരം ആളൂകള്‍ക്ക്‌ യാതൊരു മടിയും കൂടത്‌ വാരിക്കോരി കൊടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ പക്ഷെ തങ്ങള്‍ കൊടുക്കുന്ന പൈസ അര്‍ഹതപ്പെട്ടവനു തന്നെയാണോ കൊടുക്കുന്നതെന്ന് ഉറപ്പു വരുത്തണം. കാരണം ഈ പൊയ്മുഖങ്ങളുടെ തിരതള്ളലില്‍ അര്‍ഹതപ്പെട്ടവര്‍ മുങ്ങിപ്പോവുന്നത്‌ സ്വാഭാവികം. വാചകമടിയും കള്ളക്കണ്ണീരും പിടിപാടുകളും കൊണ്ട്‌ ഈ കള്ളന്മാര്‍ ചുരുങ്ങിയ സമയം കൊണ്ട്‌ കൈ നനയാതെ മീന്‍ പിടിച്ച്‌ മറ്റുള്ളവരെ പറ്റിച്ച സന്തോഷത്തോടെ അടുത്ത ഇരയെ തേടി അടുത്ത സീസന്‍ കാത്ത്‌ സ്ഥലം വിടുമ്പോള്‍ അഭിമാനത്താല്‍ സ്വന്തം ദയനീയത മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ മടിക്കുന്നവര്‍ അല്ലെങ്കില്‍ വാചകക്കസര്‍ത്തില്ലാത്തവര്‍ തങ്ങള്‍ക്ക്‌ ലഭിക്കേണ്ട അവകാശം അര്‍ഹതയില്ലാത്തവര്‍ കൊണ്ട്‌ പോകുന്നത്‌ നോക്കി നില്‍ക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടായിക്കൂടാ.

റമദാന്‍ മാസത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ യു.എ.ഇ ഗവണ്‍മന്റ്‌ വ്യാജ പിരിവുകാരെ‍ നിരീക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുന്നുണ്ട്‌. എങ്കിലും നാട്ടില്‍ 20 ലക്ഷത്തിന്റെ മണിമാളിക പണിത്‌ കടം വന്നവര്‍, മകളെ കെട്ടിക്കാന്‍ 101 പവന്‍ തികയ്ക്കാനാവത്‌ ഉഴലുന്നവര്‍, +2വിനു പഠിക്കുന്ന മകന്റെ ആവശ്യാര്‍ത്ഥം വാങ്ങിയ പുതിയ വണ്ടിയുടെ ഇന്‍സ്റ്റാള്‍മന്റ്‌ അടക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ തുടങ്ങീ നിരവധി നീറുന്ന..കരളലിയിക്കുന്ന കഥന കഥകളുമായി ആത്മീയതയുടെ പരിവേഷവുമണിഞ്ഞ്‌ വരുന്ന ചിലര്‍ നടത്തുന്ന വന്‍ പിരിവുകളില്‍ ഇരകളാവുന്നവര്‍ പക്ഷെ ഇരുപതിലധികം വര്‍ഷമായി പ്രവാസഭൂമിയില്‍ അധ്വാനിച്ചിട്ടും 10 സെന്റ്‌ സ്ഥലം സ്വന്താമാക്കാന്‍ കഴിയാത്ത, സ്വന്തമായി ഒരു ചെറു വീട്‌ പണിയിപ്പിക്കാന്‍ കഴിയാത്ത , വീട്ടിലെ ചിലവും ഇവിടത്തെ ചിലവും കഴിഞ്ഞാല്‍ ഫോണ്‍ കാര്‍ഡ്‌ കടം വാങ്ങുന്നവര്‍ തുടങ്ങി പാവപ്പെട്ടവരാണെന്നത്‌ ദു:ഖകരമാണ്

2‌ മാസം മുന്നെ ഒരു ആത്മീയ സദസ്സില്‍ നിന്ന് (അവിടെയും ചില്ലറ നാണയങ്ങള്‍ സംഭാവന നല്‍കുന്നത്‌ സാധാരണക്കാരില്‍ സാധാരണക്കാരായവരാണെന്ന് ഓര്‍ക്കുക. )നാട്ടില്‍ നിന്നു വന്ന മകളെ കെട്ടിക്കാന്‍ പ്രയാസപ്പെടുന്ന , കരഞ്ഞ്‌ കണ്ണീരൊലിപ്പിക്കുന്ന ഒരു പിതാവിനു ഒരു തുക സംഭാവനയായി അയാള്‍ക്ക്‌ നല്‍കി. അവിടുത്തെ പള്ളി ഇമാമിന്റെയും സംഘടനാ പ്രവര്‍ത്തകരുടെയും പേരു പറഞ്ഞ്‌ പല പ്രമുഖ വ്യക്തികളില്‍ നിന്നു നല്ല ഒരു തുക സമാഹരിച്ച്‌ (പറ്റിച്ച്‌ ) അയാള്‍ യു.എ..ഇ യില്‍ കറങ്ങുന്നതിനിടയില്‍ അയാളെ പറ്റി നാട്ടില്‍ അറിയാവുന്ന ചിലരില്‍ നിന്ന് (ഇയാള്‍ക്ക്‌ ഇനി ഒരു മകളെ കെട്ടിക്കാനില്ലെന്നും, നാട്ടില്‍ റെന്റിനു കാര്‍ എടുത്ത്‌ വിലസുന്ന ഇയാള്‍ക്ക്‌ , മണിമാളിക സ്വന്തമായുണ്ടെന്നും , ) വ്യക്തമായി വിവരം ലഭിച്ചെങ്കിലും ആ വിരുതന്‍ സ്ഥലം വിട്ടിരുന്നു.

ഇങ്ങിനെ എത്രയോ തട്ടിപ്പുകള്‍ .. ഇവിടെ തന്നെ ജോലിയില്ലാതെ, റൂമിന്റെ വാടക കൊടുക്കാന്‍ കാശില്ലാതെ, ഭക്ഷണത്തിനു ഷെയര്‍ കൊടുക്കാന്‍ പറ്റാതെ കടം കൊണ്ട്‌ വലയുന്നവര്‍ അനവധിയാണ്. പക്ഷെ നാം അത്തരക്കാരെ പലപ്പോഴും കാണാറില്ല. എല്ലം ഗള്‍ഫുകാരല്ലേ.. അവനെന്തു വിഷമം എന്ന മനസ്ഥിതിയാണു പലര്‍ക്കും. സംഘടനാ പ്രവര്‍ത്തകരും ജീവകാരുണ്യ പ്രവര്‍ത്തകരും മറ്റു സുമനസ്സുകളും തങ്ങള്‍ പിരിവ്‌ നടത്തിയു അല്ലാതെയും കൊടുക്കുന്നത്‌ അതിനു അര്‍ഹതപ്പെട്ട കരങ്ങളില്‍ തന്നെയാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്‌. അനര്‍ഹരുടെ പ്രളയത്തില്‍ അര്‍ഹതപ്പെട്ടവര്‍ മുങ്ങിപ്പോകുന്നത്‌ തടയേണ്ട ബാധ്യത തിരിച്ചറിയണം.

ഈ റമാദാനില്‍ തന്നെയാവട്ടെ അതിന്റെ തുടക്കം.
ആശംസകള്‍

10 comments:

ശ്രീ said...

സഹായിയ്ക്കാന്‍ സന്മനസ്സു കാണിയ്ക്കുന്ന നല്ല മനുഷ്യരെക്കൂടി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കാനേ ഇത്തരം വ്യാജന്മാരെ കൊണ്ടു കഴിയൂ... കഷ്ടം തന്നെ.
എല്ലായിടത്തുമുണ്ട് ഇത്തരക്കാര്‍.

Ramya said...

ഇങ്ങിനെ എത്രയോ തട്ടിപ്പുകള്‍ .. ഇവിടെ തന്നെ ജോലിയില്ലാതെ, റൂമിന്റെ വാടക കൊടുക്കാന്‍ കാശില്ലാതെ, ഭക്ഷണത്തിനു ഷെയര്‍ കൊടുക്കാന്‍ പറ്റാതെ കടം കൊണ്ട്‌ വലയുന്നവര്‍ അനവധിയാണ്. പക്ഷെ നാം അത്തരക്കാരെ പലപ്പോഴും കാണാറില്ല. എല്ലം ഗള്‍ഫുകാരല്ലേ..
please go to my blog you can see "pravasi"


അങിനെ ഞനും പ്രവാസി ആയി
നിങള്‍ക്ക് അറിയമൊ ഞാന്‍ എന്ന മഹാ പ്രവാസിയെ .......
പക്ഷെ ചിലര്‍ക്ക് എന്‍കിലും അറിയാം ....
പറ്റിച്ചവര്‍ ധാരാളം......
എനെ എല്ലാ വരും പറ്റിചു ഗള്‍ഫില്‍ കുബ്ബൂസ് ഉണ്ട്‌ എന്ന് പറഞ്ഞ്‌ മുജീബ്‌ ആദ്യം പറ്റിചു ഇവിടെ വന്നപ്പൊൾ അൺ അറിഞ്ഞത്‌ ഇവിടുതെ പൂച്ചകൾക്ക്‌ വരെ വെണ്ട ഈ കുബ്ബൂസ്‌ ..

രസികന്‍ said...

ബഷീർജി നാട്ടില്പോയതല്ലെ എന്നുകരുതി ഇതുവഴി വന്നില്ലാ എന്നതു സത്യമാണെങ്കിൽ ഇവിടെ വന്നപ്പോൾ ഒരുപാട് സത്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു എന്നതും സത്യമാണ്

എന്റെയും കുടുംബത്തിന്റെയും റംസാൻ ആശംസകൾ

ബഷീർ said...

>ശ്രീ

തട്ടിപ്പുകള്‍ /തട്ടിപ്പുകാര്‍ പലവിധത്തില്‍ നടക്കുന്നു.. ഇരയായി മാറാതിരിക്കാന്‍ ജാഗ്രത പാലിക്കുക നാം.. അര്‍ഹര്‍ അവഗണിക്കപ്പേടാതിരിക്കാനും. നന്ദി

>അര്‍ഷാദ്‌

താങ്കളുടെ ബ്ലോഗ്‌ വായിക്കുന്നതാണ്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയതേയുള്ളൂ...

>രസികന്‍.

നാട്ടില്‍ നിന്ന് വന്നതേയുള്ളൂ.. 10 ദിവസത്തിനു പോയി 18 ദിവസമായി.. ..ഈ പോസ്റ്റ്‌ ഷെഡ്യൂള്‍ ചെയ്തതായിരുന്നു.

വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം

റമദാന്‍ ആശംസകള്‍ തിരിച്ചും നേരുന്നു. ഏവര്‍ക്കും

Unknown said...

SHAYi{n

ബഷീർ said...

>siddi
എന്താണുദ്ധേശിച്ചതെന്ന് വ്യകതമായില്ല. വായിച്ചതില്‍ സന്തോഷം

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:))

ബഷീർ said...

> പള്ളിക്കരയിൽ,


തിരിച്ച് രണ്ട് :) :)

shab_dxb said...

നല്ല ലേഖനങ്ങള്‍ ,,,,please share with us also ....please visiti and post your blogs www.ourkasaragod.com

shab_dxb said...

നല്ല ലേഖനങ്ങള്‍ ,,,,please share with us also ....please visiti and post your blogs www.ourkasaragod.com

Related Posts with Thumbnails