കരുതിയത് തന്നെ സംഭവിച്ചു.. ലീഗ് പിന്‍-താങ്ങി.. അയ്യേ..!
മന്‍-മോഹന ദിവാ സ്വപനത്തിനു ലീഗുകാരുടെ പിന്‍ -തുണ..
നാണമില്ലാത്ത ലിഗിന്റെ ആസനത്തില്‍ ആണവ കരാര്‍ മുളച്ചപ്പോള്‍ അതും ഒരു തണലായി ..
എതിര്‍പ്പുണ്ട്.. പക്ഷെ കൂടെ കഴിയും.. എന്തൊരു നല്ല അനുസരണയുള്ള കെട്ടിയോള്‍ !
കെട്ടിയോന്‍ മദാമ്മയെ കൂടെ കൊണ്ട് നടന്നാലും വേണ്ടില്ല ..
എന്നെ ഡൈവോള്‍സ് ചെയ്യല്ലേ പ്ലീസ്..
ഈ ആണവകരാറല്ല ആവണക്കയെണ്ണ കരാറായാലും നമുക്കതൊരു വിഷയമല്ല...
അധികാരത്തിന്റെ അപ്പക്കഷണം മതി ..
ലീഗിന്റെ തുണ ഇല്ലാതായാല്‍ ബാജി പിന്നെ കടാപുറത്ത് കിടന്ന് -
ചങ്കു പൊട്ടി പാടി പാടി മരിക്കുമെന്ന പേടി..
ഇന്ത്യയെ മൊത്തം കൊണ്ട് പോയി മന്‍മോഹനും ആന്റണിയും അമേരിക്കക്കും ഇസ്രയേലിനും (രണ്ടും ഒന്ന് തന്നെ ) വിറ്റാലും ഞങ്ങള്‍ക്കതൊരു വിഷയമല്ല..കഷ്ടം..
നേരം വെളുത്തു കഴിഞ്ഞല്ലോ..
ഈ ലീഗുകാര്‍ക്ക് ഇനിയെന്ന് ബുദ്ധിയുദിയ്ക്കും.. .. എന്നിട്ടും..?
അമേരിക്കന്‍ ദാസ്യവേലക്കാരുടെ അടുക്കള പണിയേക്കാള്‍ നല്ലത് തെണ്ടി തിന്നലല്ലേ
മന്‍-മോഹന ദിവാ സ്വപനത്തിനു ലീഗുകാരുടെ പിന്‍ -തുണ..
നാണമില്ലാത്ത ലിഗിന്റെ ആസനത്തില്‍ ആണവ കരാര്‍ മുളച്ചപ്പോള്‍ അതും ഒരു തണലായി ..
എതിര്‍പ്പുണ്ട്.. പക്ഷെ കൂടെ കഴിയും.. എന്തൊരു നല്ല അനുസരണയുള്ള കെട്ടിയോള്‍ !
കെട്ടിയോന്‍ മദാമ്മയെ കൂടെ കൊണ്ട് നടന്നാലും വേണ്ടില്ല ..
എന്നെ ഡൈവോള്‍സ് ചെയ്യല്ലേ പ്ലീസ്..
ഈ ആണവകരാറല്ല ആവണക്കയെണ്ണ കരാറായാലും നമുക്കതൊരു വിഷയമല്ല...
അധികാരത്തിന്റെ അപ്പക്കഷണം മതി ..
ലീഗിന്റെ തുണ ഇല്ലാതായാല്‍ ബാജി പിന്നെ കടാപുറത്ത് കിടന്ന് -
ചങ്കു പൊട്ടി പാടി പാടി മരിക്കുമെന്ന പേടി..
ഇന്ത്യയെ മൊത്തം കൊണ്ട് പോയി മന്‍മോഹനും ആന്റണിയും അമേരിക്കക്കും ഇസ്രയേലിനും (രണ്ടും ഒന്ന് തന്നെ ) വിറ്റാലും ഞങ്ങള്‍ക്കതൊരു വിഷയമല്ല..കഷ്ടം..
നേരം വെളുത്തു കഴിഞ്ഞല്ലോ..
ഈ ലീഗുകാര്‍ക്ക് ഇനിയെന്ന് ബുദ്ധിയുദിയ്ക്കും.. .. എന്നിട്ടും..?
അമേരിക്കന്‍ ദാസ്യവേലക്കാരുടെ അടുക്കള പണിയേക്കാള്‍ നല്ലത് തെണ്ടി തിന്നലല്ലേ
21 comments:
നാണമില്ലാത്ത ലിഗിന്റെ ആസനത്തില്‍ ആണവ കരാര്‍ മുളച്ചപ്പോള്‍ അതും ഒരു തണലായി ..
ഇതിലെന്തു കഥ ബഷീര്‍ക്കാ,ഇതിലും വലുത് വന്നിട്ട് അനങ്ങാത്തവര്‍ക്ക് എന്ത് ആണവ കരാര്‍. രാജ്യത്തിനും സമൂഹത്തിനുമൊക്കെ എന്ത് സംഭവിച്ചാലും മുന്നണിക്കും അധികാരത്തിനുമൊന്നും കോട്ടം തട്ടരുതല്ലോ.അധികാരവും പദവികളുമൊക്കെ കഴിഞ്ഞിട്ട് മതി ബാക്കിയെല്ലാം.അതിലാര്‍ക്കാ ഛേദം. ഇനി ഛേദമുണ്ടെങ്കില്‍ തന്നെ പ്രതികരിക്കാനേ പാടില്ല. ആത്മ സംയമനമാണല്ലോ നമുക്കഭികാമ്യം
കോണ്‍ ഗ്രസും ലീഗും രാജ്യ ദ്രോഹികള്‍ , ഒരു വിവരവുമില്ലാത്തവര്‍ .
വിവരമുള്ളത് നമുക്കല്ലയോ..നമുക്ക് മാത്രം .
ഹൊയ്......ഹൊയ്..........ഹൊയ്...............
ഇന്ത്യയിലെ പ്രമുഖ മുസ്ലിം നേതാക്കന്മാരില്‍ പലരും ആണവകരാരിനെ അനികൂലിക്കുന്നുണ്ട് മൊയ് ല്യാരെ.ബി.ജെ.പി വന്നാല്‍ ഇതിനേക്കാള്‍ കേമമായി എല്ലാം നടക്കും . അല്ലേലും ഉസ്താതിനിപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നതാണല്ലോ..വേദവാക്യം .
മതം പറയുന്നവര്‍ മതം പറഞാല്‍ മതി രാഷ്ട്രീയം പറയണ്ട, നാറും (രാഷ്ട്രീയക്കാര്‍ക്ക് ആരെ കുറിച്ചും പറയാം ) ഇത് നിങളുടെ സഖാവ് നേതാവ് പറഞതാണ്.
കമ്മ്യൂണിസ്റ്റ് കാര്‍ക്ക് ഇപ്പോള്‍ നിങളോടുള്ള സ്നേഹം ദീനുല്‍ ഇസ്ലാമിന്റെ സം രക്ഷണത്തിനാണെന്ന മൂഢത വെച്ച് അതികം നെഗളിക്കണ്ട.
പറയാന്‍ ഇല്ലാഞിട്ടല്ല വേണ്ടെന്ന് വെച്ചിട്ടാണ്...
Sorry...
സൌദിയും കുവൈറ്റുമടക്കമുള്ള മുസ്ലീം രാഷ്ട്രങ്ങള്‍ക്കില്ലാത്ത മുസ്ലീം സ്നേഹം ഇടതു പക്ഷത്തിന്‍ മുസ്ലീംകളോട് ഉണ്ടാകുന്നതിന്‍റെ കപടത മനസ്സിലാക്കാന്‍ താങ്കള്‍ക്ക് കഴിയാതെ പോയതില്‍ ലജ്ജ തോന്നുന്നു. ഇടതു പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കാത്തവര്‍ എന്ന് ബുദ്ധിയില്ലാത്തവരും വായനയില്ലാത്തവരുമാണ്.
മുസ്ലീം ലീഗ് ഭരിക്കുന്ന പഞ്ചായത്ത് കേരള ഗവണ്മെന്‍റൈന്‍റെ പാഠ പുസ്തകം പഠിപ്പിക്കില്ല എന്ന് പറഞ്ഞ് പ്രമേയം പാസ്സാക്കിയപ്പോള്‍(പ്രമേയം തെറ്റ് തന്നെയാണ്, നിയമ വിരുദ്ധവും) അതിനെ എതിര്‍ത്ത് ടി.കെ ഹംസ എംപി പറഞ്ഞത് ലീഗ് കാര്‍ക്ക് ബുദ്ധിയില്ല എന്നാണ്, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പിടാന്‍ പോകുന്ന ഒരു അന്തര്‍ദേശീയ കരാറിനെതിരെ കേരള നിയമ സഭ പാസാക്കിയ പ്രമേയത്തെക്കുറിച്ചും അത് പാസ്സാക്കിയെടുത്തവരേയും കുറിച്ച് എന്ത് വിളിക്കാം? സംസ്ഥാന ഗവണ്മെന്‍റിനേക്കാള്‍ വലിയ പഞ്ചായത്തൊ എന്ന് ചോദിച്ചവര്‍ക്ക് കേന്ദ്രഗവണ്മെന്‍റിനേക്കാള്‍ വലിയ സംസ്ഥാന ഗവണ്മെന്‍റോ ഏന്ന് ചോദിക്കാനുള്ള ബുദ്ധിയും ബോധവും ഇല്ലാതെപോയല്ലോ?
ന്യൂന പക്ഷങ്ങള്‍ക്കിത്രയധികം സേവനം ചെയ്തീട്ടുള്ല മറ്റൊരു ഗവണ്മെന്റെ ദുര്‍ലഭമാണ്, ആ ഗവണ്മെന്‍റൈനെ മറിച്ചിട്ട് ഇടതുപക്ഷത്തിന്‍റെ ഉള്ളിലിരുപ്പായ ബി ജെ പി യെ ഭരണത്തിലെത്തിക്കുക എന്ന പദ്ധതിക്കൊപ്പം ലീഗും ചേരണമെന്നാണോ താങ്കള്‍ പറയുന്നത്?
ലീഗിന്‍റെ അന്തിമ തീരുമാനം ഇനിയും വരാനൈരിക്കുന്നതേയുള്ളൂ, ഏതായലും ലീഗ് വോട്ടെടുപ്പിന്‍ മുമ്പ് പിന്തുണ പിന്‍വലിക്കുന്നത് തന്നെയാണ്‍ നല്ലത്, കാരണം ഇടതുപക്ഷം കളിക്കുന്ന വര്‍ഗ്ഗീയ കളിയില്‍ ലീഗ് അടിപതറും അതുതന്നെ.
സദ്ദാമിനെ തൂക്കുകയറില്‍നിന്ന് രക്ഷിക്കാന്‍ മലപ്പുറത്തും കോഴിക്കോടും നമ്മള്‍ ഇടതുപക്ഷത്തിന്‍ വോട്ട് ചെയ്ത് കുറേ എം എല്‍ എ മാരെ നമ്മള്‍ തിരഞ്ഞെടുത്തയച്ചിട്ട് നമ്മള്‍ കണ്ടതാണല്ലോ ടീ.വിയിലൊക്കെ, സദ്ദാമിന്‍ പകരം അച്ചുതാനന്ദന്‍ കൊലക്കയറിലേക്ക് സദ്ദമിനെ മാറ്റി സ്വന്തം തല വെച്ച് കൊടുത്തത്.
അങ്ങനെയേലും ആണവകരാര്‍ നടപ്പാക്കട്ടേ ബഷീര്‍ക്കാ
കാസിം തങ്ങള്‍,
ശരിയാണു പറഞ്ഞത്..
പണ്ടാരോ പറഞ്ഞത് പോലെ, " ഇതിലും വല്യ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളില്‍ പോയിട്ടില്ല" പിന്നെയല്ലേ ഇന്ന് !!
അടകോടന്‍,
രാജ്യ താത്പര്യത്തിനു എതിരു നില്‍ക്കുന്നവരെ എന്ത് പേരിട്ട് വിളിക്കണമെന്നറിയില്ല !
പല രാജ്യങ്ങളെയും സമ്പുഷ്ടമാക്കി തീര്‍ത്ത സാമ്രാജ്യത്വ കഴുകനു നാട്ടിലേക്ക് ഒരു എക്സ്പ്രസ് ഹൈവേ പണിത് കൊടുക്കുന്നവര്‍ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുകതന്നെ ചെയ്യും
വിഷ്ണു,
വിഷ്ണുവിന്റെ ആര്‍പ്പുവിളിയുടെ അര്‍ത്ഥം !
ആതിര്‍,
പിറന്ന നാടിനോടുള്ള സ്നേഹം വിശ്വാസത്തിന്റെ ഭാഗമായി കരുതുന്നവരാണു യഥാര്‍ത്ഥ മുസ്ലിംങ്ങള്‍ സുഹ്യത്തേ.. അവര്‍ക്ക് ഒരു കാര്യത്തെ അനുകൂലിക്കണമെങ്കിലും പ്രതികൂലിക്കണമെങ്കിലും കൊടിയുടെ നിറം നോക്കേണ്ട ഗതികേടുണ്ടായിട്ടില്ല.
മാര്‍കിസ്റ്റുകളെന്നും ബിജെപിക്കാരെന്നും കോണ്‍ഗ്രസ്സുകാരെന്നും എല്ലാം സമയാസമയം മുദ്രകുത്തുന്നവര്‍ ഒളിഞ്ഞും തെളിഞ്ഞും ഈ പറയപ്പെട്ട പാര്‍ട്ടിക്കാരുടെ അടുക്കള നിരങ്ങി ചക്കരക്കുടത്തില്‍ കയ്യിട്ടു വാരി അധികാരത്തിന്റെ മധുരം നുണഞ്ഞതും നുണയുന്നതും എല്ലം നമുക്ക് കണ്ണടച്ച് മറക്കാം.
നിങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പച്ചക്കള്ളമാണെന്നും അതെല്ലാം ചിന്തിക്കുന്ന ജനവിഭാഗം തിരിച്ചറിഞ്ഞതാണെന്നും ഓര്‍ക്കുക..
രാഷ്ട്രീയക്കാരന്റെ ആലയില്‍ ചിന്താ ശേഷി പണയം വെക്കാതെ ആര്‍ജ്ജവത്തോടെ ജീവിക്കാന്‍ കഴിയട്ടെ.
കടത്തുകാരന്‍,
ഈ പറയപ്പെട്ട ഇടത് പക്ഷവുമായി കൂട്ടു ചേര്‍ന്ന് കേരളം ഭരിച്ച മുസ്ലിം ലീഗിനെ നമുക്ക് മറക്കാം !
ഈ പറയപ്പെട്ട ബി.ജെ.പി. ആര്‍ എസ്. എസ് സഖ്യവുമായി വോട്ട് പങ്കിട്ട് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്ന മുസ്ലിം ലീഗിനെ നമുക്ക് മറക്കാം
എന്ന് മുതലാ ഇതൊക്കെ ഞമ്മക്ക് ഹറാമായത് ?
ആണവകരാറും മുസ്ലിംങ്ങളും തമ്മിലല്ല ബന്ധപ്പെടുത്തേണ്ടത്.. ഇന്ത്യന്‍ ജനതയുടെ താത്പര്യവുമായാണു അത് കൂട്ടികെട്ടേണ്ടത്.. ഒരിക്കല്‍ പോലും ജനവിധി നേടി അധികാരത്തില്‍ വരാന്‍ കഴിയാത്ത ശ്രീ മ ന്‍ മോഹന്‍ സിംങ്ങീന്റെ അമിത ആവേഷം.. ഇന്ത്യക്കാരെ അമേരിക്കകാരന്റെ അടുക്കളപണിക്കാരാക്കി മാറ്റാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം
അങ്ങിനെ തന്നെ അങ്ങിനെ തന്നെ എന്ന പതിവു മുദ്രാവാക്യം മാറ്റി .സ്വയം ബുദ്ധികൊണ്ട് ചിന്തിക്കാന്‍ ശ്രമിയ്ക്കുക. രാഷ്ടീയത്തിന്റെ അതിപ്രസരം കൊണ്ട് മറ്റുള്ളവരെ അന്തമായി എതിര്‍ക്കുന്ന പ്രവണത ശരിയല്ല.
എന്താണു മാര്‍കിസം എന്നു ആരാണു മാര്‍കിസ്റ്റുകാര്‍ എന്നും എല്ലാം വ്യക്തമായി അറിയാവുന്നവര്‍ തന്നെയാണു ഞങ്ങളുടെ നേതാക്കള്‍. ആദര്‍ശം ആര്‍ക്കും അടിയറവെക്കാത്തവര്‍..
അഭിപ്രായത്തിനു നന്ദി
അനൂപ് കോതനല്ലൂര്‍,
ഈ കരാര്‍ .. അമേരിക്ക അതീവ താത്പര്യം കാണിക്കുന്ന ഈ കരാര്‍.. നമുക്ക് ഗുണകരമാവുന്നതിന്റെ അതേ അര്‍ത്ഥത്തില്‍ തന്നെ ആപത്തായി ഭവിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. ഇന്ന് വരെ ഈ സാമ്രാജ്യത്വ ഭീകരന്‍ ഏതെങ്കിലും രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി നില കൊണ്ടിട്ടുണ്ടോ ?
മാഷേ, ഈ കമന്റ് ഒന്ന് നോക്കാമോ?
ആദ്യം ഈ കരാര്‍ ചൈനാ വിരുദ്ധമായതു കൊണ്ടാണ്‍ എതിര്ക്കുന്നത് എന്ന് ബര്ദാന്‍ പറഞ്ഞെന്കിലും പിന്നീട് എല്ലാവരും നിലപാടുമാറ്റി. ഈ കരാര്‍ മുസ്ളീം വിരുദ്ധമായതുകൊണ്ട് കരാറിനെ എതിര്ക്കുന്നവരാണ്‍ സി.പി.എം പോളിറ്റ്ബ്യൂറോ മെമ്പര്‍ എന്‍.കെ പാന്‍ഥേയും മായാവതിയും.
ഈ കരാറുമായി ബന്ധപ്പെട്ട് കേട്ട് മറ്റൊരു വാര്ത്തയാണ്‍ "മുലായം മുസ്ളിങ്ങളെ വഞ്ചിച്ചുവെന്ന് വിമത എസ് പി എംപി മുനവര്‍ ഹസ്സന്‍." (ദേശാഭിമാനി പത്രമ്).
ഇന്ഡ്യയിലെ 70% ശതമാനം മുസ്ളീങ്ങളും കരാറിനെതിരാണെന്ന് സര്‍വേ നടത്തി കണ്ടുപിടിച്ചത് ഷഹീദ് സിദ്ദിഖി(സമാജ്വാദി പാര്‍ടി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവും) പത്രാധിപരായുള്ള 'നയി ദുനിയ' എന്ന് ഉറുദു വാരിക.
ബഷീറിനോട് രണ്ടു ചോദ്യങ്ങള്‍.
1. മുകളില്‍ പറഞ്ഞിട്ടുള്ള പ്രസ്താവനകള്‍ നടത്തിയവരോട് യോജിക്കുന്നുണ്ടോ? എന്താണ്‍ കരാറില്‍ ഇന്ഡ്യയിലെ മറ്റു ജനങ്ങളെ അപേക്ഷിച്ച് മുസ്ലീമുകളെ മാത്രം ബാധിക്കുന്ന ഘടകങ്ങള്‍?
2. താന്കള്‍ എന്തുകൊണ്ടാണ്‍ ആണവകരാറിനെ എതിര്ക്കുന്നത്? കരാറിലെ ഏതു വ്യവസ്ഥയോടാണ്‍ താന്കള്ക്ക് എതിര്പ്പ്?
ആണവകരാറും മുസ്ലിംങ്ങളും തമ്മിലല്ല ബന്ധപ്പെടുത്തേണ്ടത്.. ഇന്ത്യന്‍ ജനതയുടെ താത്പര്യവുമായാണു അത് കൂട്ടികെട്ടേണ്ടത്.. ഒരിക്കല്‍ പോലും ജനവിധി നേടി അധികാരത്തില്‍ വരാന്‍ കഴിയാത്ത ശ്രീ മ ന്‍ മോഹന്‍ സിംങ്ങീന്റെ അമിത ആവേഷം.. ഇന്ത്യക്കാരെ അമേരിക്കകാരന്റെ അടുക്കളപണിക്കാരാക്കി മാറ്റാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം
കുതിര വട്ടന്‍,
താങ്കള്‍ എന്റെ മറുപടി വായിക്കാതെയാണീ പ്രസ്ഥാവനകളുമായി വന്നിരിക്കുന്നത്
ഈ വിഷയത്തില്‍ ഇന്ന് സിറാജ് ദിനപത്രത്തില്‍ ഒരു ലേഖനം ( ഇന്ത്യ ഇരട്ട വിപത്തിനു അടിപ്പെടുമോ )
പ്രസിദ്ധീകരിച്ചിട്ടുള്ളത് പ്രചാരകന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് അത്
-1-
CLICK HERE
-2-
രാജ്യം കളങ്കത്തിന്റെ വഴിയേ
CLICK HERE TO READ
നന്ദി
>>താങ്കള്‍ എന്റെ മറുപടി വായിക്കാതെയാണീ പ്രസ്ഥാവനകളുമായി വന്നിരിക്കുന്നത്
മാഷേ, പ്രസ്താവനകളൊന്നും എന്റെയല്ല. അതിന്റെ പത്രവാര്ത്തയിലേക്കുള്ള ലിന്കുകള്‍ സുകുമാരേട്ടന്റെ ബ്ലോഗില്‍ കണ്ടല്ലോ അല്ലേ? എന്റേതായി രണ്ടു ചോദ്യങ്ങളേയുള്ളു. അതിനു മറുപടിയൊട്ടു കിട്ടിയുമില്ല.
ആണവക്കരാര്‍ മുസ്ലീംകളുമായല്ല ബന്ധപ്പെടുത്തേണ്ടത് എന്ന് താങ്കള്‍ പറയുന്നു. മുസ്ലീംലീഗിന്‍ മുസ്ലീം എന്ന പേര്‍ കൂടെയുള്ളതുകൊണ്ടോ അതോ മുസ്ലീം ലീഗിനെ എതിര്‍ക്കാനുള്ള എതിര്‍പ്പ് കൊണ്ടോ താങ്കള്‍ ലീഗിനെ പ്രതിക്കുട്ടിലാക്കിയതെന്ന് താങ്കള്‍ താങ്കളുടെ പോസ്റ്റ് തന്നെ രണ്ടാമതൊന്ന് വായിച്ചിട്ട് മറുപടിയിടൂ. ഇന്ത്യന്‍ ജനതയുടെആവശ്യകത മുന്നില്‍ കണ്ടു കൊണ്ടാണ്‍ നമ്മള്‍ ആണവക്കരാറിനെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യേണ്ടത് എന്ന് താങ്കള്‍ പറയുന്നു..താങ്കള്‍ എന്ത് കണ്ടിട്ടാണ്‍ എതിര്‍ക്കുന്നത്? കേട്ടുകൊള്ളൂ താങ്കള്‍ എതിര്‍ക്കുന്നത് മേരിക്ക എന്ന മുസ്ലീം കൊലപാതകിയെ എതിര്‍ക്കുക എന്ന ഒരൊറ്റ ലക്ഷയമാണ്, അല്ലെന്ന് നെഞ്ചില്‍ കൈ വെച്ച് താങ്കള്‍ക്ക് പറയാമോ? കൊലപാതകിയായ ആ രാജ്യത്തെ മാറ്റാരെന്ന പോലെ ഞാനും എതിര്‍ക്കുന്നു, എന്നാല്‍ രാജ്യ സ്നേഹിയായ ഒരു പൌരന്‍ എന്ന നിലയ്ക്ക് രാജ്യത്തിന്‍റെ പുരോഗതിക്ക് ഉപകാരപ്പെടുന്നത് അമേരിക്കയുമായുള്ള ഒരു കരാറുകൊണ്ട് കുറേയൊക്കെ സാധ്യമാവുമെങ്കില്‍ ഞാനതിനെ അനുകൂലിക്കുക ചെയ്യും, അങ്ങനെ വരുമ്പോള്‍ രാജ്യ സ്നേഹമെന്ന് താങ്കളുടെ അവകാശ വാദം എവിടെപ്പോയി?(കരാറിന്‍റെ വിശദാംശങ്ങള്‍ പുറത്ത് വന്നതിനു ശേഷം കരാറിനെക്കുറിച്ചുള്ള എതിര്‍പ്പ് കുറഞ്ഞിട്ടുണ്ട്, ഇപ്പോള്‍ അതിന്‍റെ കരാറിനുള്ള പ്രക്രിയയിലെ സാങ്കേതികതയാണ്‍ പ്രധാനമായും വിമര്‍ശകര്‍ ആരോപണ രീതിയില്‍ ഉന്നയിക്കുന്നത്)
മന്‍മോഹന്‍ സിംഹിന്‍റെ ജനപിന്തുണയെക്കുറിച്ച് താങ്കള്‍ ആശങ്കപ്പെടുന്നു, അദ്ദേഹത്തിന്‍ ഈസിയായി ജയിച്ചു വരാവുന്ന ഒത്തിരിയേറെ സീറ്റുണ്ടായിട്ടും അദ്ദേഹം ഭയപ്പെട്ടിട്ടാണ്‍ മത്സരിക്കാത്തതെന്ന് താങ്കള്‍ തെറ്റിദ്ധരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, പിന്നെ നിയമപരമായ രീതിയില്‍ തന്നെയാണ്‍ അദ്ദേഹം രാജ്യ സഭ എം പി ആയിട്ടുള്ളത്, അങ്ങനെയുള്ല ആള്‍ക്ക് പ്രധാനമത്രിയായി ഭരിക്കാം എന്ന് നിയമുള്ളിടത്തോളം താങ്കളുടെ വാക്കുകള്‍ക്ക് കൊച്ചു കുട്ടിയുടെ ശാഠ്യത്തേക്കാള്‍ പ്രാധാന്യമില്ലെന്ന് മനസ്സിലാക്കുക.
രാഷ്ട്രിയ്യത്തിന്‍റെ അതിപ്രസരം കൊണ്ട് മറ്റുള്ളവരെ എതിര്‍ക്കാഹിരിക്കുക, സ്വയം ചിന്തിക്കുക എന്ന താങ്കളുടെ ഉപദേശം സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നതൊടൊപ്പം താങ്കള്‍ ഓര്‍ക്കാതെ പോയതും താങ്കള്‍ വായിക്കാതെ പോയതും താങ്കളുടെ സ്വന്തം പോസ്റ്റ് തന്നെ, താങ്കള്‍ എഴുതിപ്പിടിപ്പിച്ച രാഷ്ട്രീയ അന്ധതക്കുള്ള മറുപടികളാണിതൊക്കെ സുഹൃത്തേ..
മാര്‍ക്സിനെപ്പറ്റിയും മാര്‍ക്സിസത്തെപറ്റിയുംനന്നായി അറിയുന്നവരാണ്‍ താങ്കളുടെ നേതാവ് എന്ന് താങ്കള്‍ പറയുന്നു, ആരാണ്‍ താങ്കളുടെ നേതാവെന്ന് വെളിപ്പെടുത്താതിരുന്നതിനാല്‍ അതിനുള്ള മറുപടി തരാനാവുന്നില്ല. മറ്റൊന്നുകൂടിയറിയുക മാര്‍ക്ക്സൊ കാറ്ക്സിസമോ അല്ല ഇന്ത്യയിലുള്ളത്, ഇന്ത്യയിലുള്ളത് സാധാരണ ഒരു പാര്‍ട്ടി തന്നെയാണ്, ഇന്ത്യയിലുള്ള മറ്റു പാര്‍ട്ടികളെപോലെ തന്നെ ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നറിയപ്പെടുന്ന പാര്‍ട്ടി. അതുകൊണ്ട് മാര്‍ക്ക്സിസത്തെക്കുറിച്ചറിഞ്ഞിട്ട് ഹിദായത്ത് കിട്ടാനൊന്നുമില്ല. എന്നാല്‍ മുസ്ലീം സ്നേഹം കപടമുഖത്തിനു പിന്നിലൊളിപ്പിച്ചിട്ടുള്ള അതേ താങ്കളുടെ പാര്‍ട്ടി തന്നെയാണ്‍ ബംഗാളില്‍ മുസ്ലീം ജനതയെ പട്ടിയുടെ വില പോലും കല്‍പ്പിക്കാതെ കൊന്ന് നദിയിലൊഴുക്കുന്നതും മാര്‍ക്ക്സിസ്റ്റ് ഗുണ്ടകളാല്‍ കൊള്ളയടിക്കപ്പെടുകയും മുസ്ലീം സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നതും, മറ്റു പല ഇന്ത്യന്‍ രാഷ്ട്രീയപ്പര്‍ട്ടികളും അറിഞ്ഞോ അറിയാതേയോ അക്രമ സംഭവങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്, പക്ഷെ അവരെ മാര്‍ക്ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്ന കാര്യം അവര്‍ ചെയ്ത്പോയ ആ ദിനങ്ങളെക്കുറിച്ചോര്‍ത്ത് കേഴുന്നു അത് പെട്ടന്നുണ്ടായ ക്ഷോഭത്താല്‍ സംഭവിക്കുകയും അവസാനിക്കുകയും ചെയ്തു, എന്നാല്‍ കമ്യൂണിസ്റ്റ് അക്രമികള്‍ ഇന്നും നന്ദിഗ്രാമില്‍ അക്രമം തുടര്‍ന്നു കൊണ്ടിരിക്കുന്നു, അതിന്‍റെ ഒരു വാര്‍ത്തയും പുറം ലോകം കാണില്ല, അതാണ്‍ മാര്‍ക്ക്സിസ്റ്റ് പാര്‍ട്ടി. ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും ആര്‍ക്കും അറിയില്ലെന്ന് പിണറായി പറഞ്ഞത് ഇതൊക്കെ തന്നെയാണ്‍ സുഹൃത്തേ, താങ്കളുടെ അഭിനന്ദ്നീഇയനായ നേതാവിന്‍ ഇക്കാര്യം അറിയുമോ ആവോ?
ഒന്നുകൂടിയറിയുക, സൌദിയും കുവൈറ്റുമടക്കമുള്ള രാജ്യങ്ങള്‍ താങ്കള്‍ ഉദ്ദേശിച്ച ഈ നരകത്തില്‍ എത്തപ്പെട്ടു കഴിഞ്ഞു. ചൈനയും ഈ ആണവക്കരാറിന്‍റെ ഗുണം അനുഭവിച്ചുകൊണ്ടിരിക്കുന്നു, ആ ഗുണം ഇന്ത്യക്ക് കിട്ടരുതെന്ന് ചൈനീസ് ചാരന്മാരായ കമ്യൂണിസ്റ്റുകള്‍ ആഗ്രഹിക്കുന്നു, അല്ലാതെ ഇക്കാര്യത്തില്‍ മുസ്ലീംകള്‍ക്ക് ഒന്നും താങ്കള്‍ പറയപ്പെട്ട ദീനുല്‍ ഇസ്ലാമിന്‍റെ പാര്‍ട്ടിയായ കമൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുവാനില്ല. അവര്‍ക്ക് അക്കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ നന്ദിഗ്രാം സംഭവം ഉണ്ടായപ്പോള്‍ തങ്ങളെ ഇവിടെ സഹായിച്ചാല്‍ ആണ്വക്കരാറിന്‍ ഞങ്ങളും സഹായിക്കാം എന്ന് ആന്ന് കോണ്‍ഗ്രസ്സിന്‍ വാക്ക് കൊടുക്കില്ലായിരുന്നു(കോണ്‍ഗ്രസ്സ് ആണവക്കരാര്‍ സംഭവത്തില്‍ ഞങ്ങളെ വഞ്ചിച്ചു എന്ന് കമ്യൂണിസ്റ്റുകള്‍ വിലപിക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ ജ്യോതിബാസുവിനേയും മറ്റും നേരിട്ട് കണ്ട് മേല്‍പറഞ്ഞ കമ്യൂണിസ്റ്റ് ചതിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നുണ്ടാവണം)
കടത്തുകാരന്‍,
താങ്കള്‍ ഏത് അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചാലും അതൊരു വിഷയമല്ല.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സ്വ സമുദായത്തിനു ദോശം വരുന്ന കാര്യത്തില്‍ എതിര്‍ക്കുക എന്നത് സ്വാഭാവികം അതിലുപരി മുസ്ലിംങ്ങള്‍ക്ക് മാത്രമല്ല രാജ്യത്തിനു തന്നെ ഭീഷണിയായേക്കാവുന്ന ഉടമ്പടികള്‍ക്ക് അനുകൂലിക്കാതിരിക്കുക എന്നതും.
ഇനി മുസ്ലിംങ്ങള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ഗുണകരമായ ഒരു കാര്യമാണെങ്കിലും അത് രാജ്യ താത്പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ അതിലൂടെ യുള്ള ഗുണം വേണ്ടെന്ന് വെക്കാനേ ശരിയായ മുസ്ലിമിനു കഴിയുകയുള്ളൂ..
അമേരിക്കയുടെ മുസ്ലിം വിരോധമാണു ഈ എതിര്‍പ്പിനു കാരണം എന്ന് സമ്മതിച്ചാല്‍ തന്നെ അതിനൊപ്പം അമേരിക്കയുമായുള്ള ബാന്ധവം നമ്മുടെ രാജ്യത്തിനു ദോശമായി ഭവിക്കുമെന്ന് ഭൂരിഭാഗം പേരും ഭയപ്പെടുമ്പോ (അനുഭവം ഗുരു ) അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണു ഒരു രാജ്യസ്നേഹിയെ സംബന്ധിച്ചിടത്തോളം അഭികാമ്യം
ഞാന്‍ ഒരു രാഷ്ടീയപാര്‍ട്ടിയുടെയും പ്രവര്‍ത്തകനോ ആളോ അല്ല. അതിനാല്‍ തന്നെ അനീതി ആരു ചെയ്താലും അതിനെതിരെ നിലകൊള്ളാന്‍ (ലീഗായാലും ,കമ്മ്യൂണിസ്റ്റായാലും ആരായാലും ) ആരുടെയും ത്യപ്തിയും അത്യപ്തിയും നോക്കേണ്ടതുമില്ല.
ഗാട്ട് കരാര്‍ ഒപ്പിട്ടപ്പോള്‍ നിരത്തിയ ന്യായവദങ്ങളൊക്കെതന്നെ ഈ കരാറിന്റെ കാര്യത്തിലും അനുകൂലിക്കുന്നവര്‍ ആവര്‍ത്തിക്കുന്നു അഥവാ ഇതില്‍ നിന്ന് ഒഴിഞ്ഞു നിന്നാല്‍ ഇന്ത്യ അന്തരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമെന്ന പേടി.. ആത്മഹത്യ കളുടെ ഘോഷയാത്രകളായിരുന്നല്ലോ ഗാട്ട് കരാര്‍ ഇന്ത്യക്ക് സമ്മാനിച്ചത്..
ലോകമഹാ യുദ്ധവും മറ്റും വരുത്തിവെച്ച സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷനേടാന്‍ ഐം.എം.എഫും, ലോകബാങ്കും ,സാമ്രാജ്യത്വ താത്പര്യവും കൂടി ആവിഷ്കരിച്ച കെണിയാരുന്നു അന്ന് ഗാട്ടും അതിലെ ഉറുഗ്വ കെണിവലകളും എങ്കില്‍ ഇന്ന് അമേരിക്കന്‍ സാമ്രാജ്യത്വം നേരിട്ട് കൊണ്ടിരിക്കുന്നതു അത്തരമൊരു തകര്‍ച്ചയാണു .അതില്‍ നിന്ന് കരകേറുക എന്നതിനൊപ്പം ആണവ ശക്തിയായ ഇന്ത്യയ്ക്ക് മേല്‍ ആധിപത്യ നേടി .. ദാസ്യ വേല ചെയ്യിക്കുക എന്ന ഗൂഡ തന്ത്രവും അതിനു പഴയ ആശ്രിതനും ഐ.എം.എഫിന്റെ പെന്‍ഷന്‍ പറ്റുന്ന മ ന്‍ മോഹന്‍ സിംങ്ങിന്റെ പിടിവാശിയും തിരക്കും സംശയത്തോടെ നിരീക്ഷിക്കാനേ കഴിയൂ..
ഇവിടെയാണു ലീഗിന്റെ ഉത്തരത്തിലുള്ളത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് വീഴാനും പാടില്ല എന്ന നയം മറ നീക്കി പുറത്ത് വരുന്നത്
താങ്കളുടെ സുദീര്‍ഘമായ കമന്റിനു നന്ദി..
ബഷീര്‍ഭായ്..
താങ്കളുടെ ഓരോ കമന്‍റും പരസ്പരം പൂരിതമല്ല എന്നുമാത്രമല്ല പരസ്പരം വിരുദ്ധവുമാണ്. മുസ്ലീംകളുമായി ആണവക്കരാറിനെ എന്തിന്‍ ബന്ധപ്പെടുത്തുന്നു എന്ന് ചോദിച്ച താങ്കള്‍ തന്നെ അതിനെ കടകവിരുദ്ധമായ രണ്ടാമത്തെ കമന്‍റിലൂടെ കപടതയുടെ മുഖം മൂടിയെടുത്തണിയുന്നു, എന്തിനീ കപടത? എന്തിനീ മുഖം മൂടികള്‍?
ആണവക്കരാറിനേയോ ഗാട്ടിനേയോ എതിര്‍ക്കാം, കാര്യകാരണ സഹിതം, അല്ലാതെ താങ്കളുടെ തന്നെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ 'ഭൂരിഭാഗം പേര്‍ ഭയപ്പെടുന്നു, അതുകൊണ്ട് അവരോടൊപ്പം ഭയപ്പെട്ട് നില്‍ക്കുക' എന്നതാവരുത്. കുറച്ചു നാളുകള്‍ക്ക് മുമ്പ് പി ജി യുടെ ഒരു ലേഘനം ദേശാഭിമാനിയില്‍ വന്നത് വായിച്ചതോര്‍ക്കുന്നു..'ഇന്ത്യയെപ്പോലെ മുതലാളിത്ത നയങ്ങള്‍ പിന്തുടര്‍ന്നു പോരുന്ന ഒരു രാജ്യത്ത്, അതിലെ കേരളം പോലെയൊരു സംസ്ഥാനത്തിനു മാത്രം എ ഡി ബി വായ്പ പോലെയുള്ള വ്യവസ്തകളില്‍ നിന്ന് ഏത് പാര്‍ട്ടി ഭരിച്ചാലും മാറി നില്‍ക്കാനാവില്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുകയാണെങ്കിലും'. ചിന്തിക്കണം അങ്ങനെയാണെങ്കില്‍ എന്തിന്‍ യു.ഡി എഫ് ഭരിച്ചിരുന്നപ്പോള്‍ ഇന്ത്യപോലൊരു രാജ്യത്തെ സംസ്ഥാനമായ കേരളത്തില്‍ എ ഡി ബി വായ്പ വാങ്ങുന്നതിനെതിരെ സമരം ചെയ്തു? ലക്ഷക്കണക്കിന്‍ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു?, ഞാന്‍ താങ്കള്‍ ഉദ്ദേശിച്ച ഗാട്ടിലേക്ക് തന്നെയാണ്‍ വരുന്നത്..
അതായത് ഇന്നത്തെ ലോക ക്രമം ഏകദ്രുവ ലോകക്രമമാണ്, അവിടെ തുടരുന്നത് മുതലാളിത്ത വ്യവസ്ഥിതിയാണ്, അങ്ങനെയൊരു വ്യവസ്ഥിതിയില്‍ ഇന്ത്യക്ക് മാത്രമെങ്ങിനെ ഒഴിഞ്ഞ് നില്‍ക്കാനാവും? ഗാട്ടില്‍ നിന്നെങ്ങിനെ മാറി നില്‍ക്കും? പിന്നെയും അത് സ്തിരീകരിക്കുന്നത് പതിനഞ്ച് വര്‍ഷക്കാലശേഷം ചൈനയുടെ ഗാട്ട് പ്രവേശനത്തിലൂടെയാണ്. ഗാട്ടില്‍ ഒപ്പിട്ടതുകൊണ്ട് ആത്മഹത്യകളും പട്ടിണിയും ഉണ്ടായി എന്ന താങ്കളുടെ കാഴ്ച്ചപ്പാട് ഒളിച്ചോട്ടമാണ്. വിലക്കയറ്റമാണ്‍ നമ്മള്‍ ടോട്ടലായി ഉദ്ദേശിച്ചതെങ്കില്‍ അതിനെ കാരണം പെട്രോളിന്‍റെ വിലവര്‍ദ്ധനയാണെന്ന് ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എത്ര ശതമാനം കണ്ടാണ്‍ പെട്രോളിന്‍ വില വര്‍ദ്ധനവുണ്ടായത്? പെട്രോളിന്‍ ലിറ്ററിന്‍ ഒരു രൂപ വര്‍ദ്ധിച്ചാല്‍ ഭക്ഷ്യ വസ്തുക്കളില്‍ അതിന്‍റെ പ്രകമ്പനം നമുക്ക് കാണാവുന്നതെയുള്ളൂ, പെട്രോള്‍ ഉത്പാദക രാജ്യമായ യു എ ഇ യില്‍ പോലും മുപ്പത് ശതമാനം കണ്ടാ ഒന്നൊന്നര വര്‍ഷം മുമ്പ് പെട്രോള്‍ വില വര്‍ദ്ധന്യുണ്ടായത്. മറ്റൊരു കാരണം കണണ്‍ തുറന്ന് പിടിച്ചാല്‍ കാണുന്നതാണ്, നമ്മുടെ ജീവിത രീതിയും പിന്നെ കാര്‍ഷിക നിലങ്ങളുടെ വിസ്തീര്‍ണ്ണക്കുറവ്.
ഗാട്ട് കരാറില്‍ ഒപ്പിടുന്ന കാലത്ത് ഇടതുപക്ഷങ്ങള്‍ നമ്മുടെ കര്‍ഷകരെ ഭയപ്പെടുത്തി പറഞ്ഞിരുന്ന ഒരു കാര്യം ഇതാണ്, ഗാട്ട് കരാര്‍ പ്രകാരം കര്‍ഷകര്‍ അമേരിക്കയില്‍ നിന്ന് വിത്തുകള്‍ ഇറക്കുമതി ചെയ്യേണ്ടി വരും, പിന്നെ സര്‍ക്കാറുകള്‍ സബ്സീഡികള്‍ നിര്‍ത്തലാക്കും എന്ന്, എന്നിട്ടോ? എന്തുണ്ടായി സുഹൃത്തേ.. ഞനൊരു കര്‍ഷകനാണ്‍ ഇത്രയും കാലത്ത് ഞാന്‍ തന്നെയാണ്‍ എന്‍റെ വിത്ത് ഇറക്കുന്നതും സൂക്ഷിച്ച് വെക്കുന്നതും, കഴിഞ്ഞ ബഡ്ജറ്റില്‍ കാര്‍ഷിക കടം തള്ളാനുള്ള കേന്ദ്ര ഗവണ്മെന്‍രിന്‍റെ ബഡ്ജറ്റ് ഇന്ത്യ് ഇതുവരെ കണിടിട്ടുള്ളതില്‍ ഏറ്റവും കര്‍ഷക അനുകൂല ബഡ്ജറ്റായിരുന്നു. അതുകൊണ്ട് ഗാട്ടിനെക്കുറിച്ചുള്ലതവിടെ നില്‍ക്കട്ടെ..
ആണവക്കരാറെങ്ങിനെ ഇന്ത്യയെ അമേരിക്കയുടെ അടുക്കളനിരങ്ങിയാക്കും എന്നുള്ള കാടടച്ചുള്ള വെടിക്കുപകരം ഏതെങ്കിലും ഒരു കാരണം താങ്കള്‍ക്ക് പറയാമായിരുന്നു. ലോകത്ത് ആണവക്കാര്യത്തില്‍ പ്രധാനമായും മൂന്നു വിഭാഗക്കരാണ്‍ ഇന്നുള്ളത്, ആണവ രാഷ്ട്രങ്ങള്‍, ആണവായുധങ്ങളില്ലാത്ത രാഷ്ട്രങ്ങള്‍, ആണവായുധങ്ങള്‍ ഉണ്ട് എന്നാല്‍ ആണവ രാഷ്ട്രങ്ങളല്ലാത്തതും, ഇന്ത്യപ്പോലെ. ഇതില്‍ അവസാനഗ്രൂപ്പില്‍ പെടുന്ന ഇന്ത്യയെപ്പോലുള്ല ഒരു രാഷ്ട്രത്തിന്‍ ആണവ നിരായുധീകരണ കരാറില്‍ ഒപ്പുവെക്കാതെ, ആണവ റോമെറ്റീരിയലുകളുടെ കൈമാറ്റത്തിന്‍ ഗുണപരമാവുന്ന രീതിയിലുള്ള ഏറ്റവും നല്ല കരാറാണിതെന്നാണ്‍ വിദഗ്ദാഭിപ്രായം, ഭയപ്പെട്ടുകൊണ്ടുള്ള എതിര്‍പ്പ് ഗ്രൂപ്പില്‍ താങ്കള്‍ക്ക് അഭയം പ്രാപിക്കാം. നമ്മളില്‍ ചില ഭീരുക്കള്‍ പലപ്രാവശ്യം മരിച്ചു കൊണ്ടിരിക്കുകയാണ്, പക്ഷെ ധീരമായ നടപടികളോടെ ദീര്‍ഘവീക്ഷണമുള്ള ഒരു ഗവണ്മെന്‍റെ നമ്മേ നയിക്കുന്നിടത്തോളം നമുക്ക് ഭയപ്പെറ്റാതിരിക്കാം ഈയൊരു നല്ല ശ്രമത്തെ പിന്തുണക്കാം..
ശരീഅത്ത് നിയമം പിന്തുടര്‍ന്നു പോരുന്ന സൌദി പോലുള്ള ഒരു രാജ്യമടക്കം ഇത്തരമൊരു കരാറില്‍ ഒപ്പ് വെച്ചെങ്കില്‍ ഒരു മതേതര രാജ്യത്തെ പൌരന്‍ മുസ്ലീം എന്ന സമുദായ സ്നേഹത്തിന്‍ വേണ്ടി മാത്രം രാജ്യ താത്പര്യത്തിനെതിരാവുന്നത് യഥര്‍ത്ഥ ഇസ്ലാമിക വിശ്വാസിക്ക് ഭൂഷണമോ? രാജ്യ സ്നേഹമെന്നത് അവന്‍റെ മതവിശ്വാസത്തിന്‍റെ ഭാഗമായിക്കാണാന്‍ പഠിപ്പിച്ച ഇസ്ലാമിന്‍റെ അനുയായിക്ക് രാജ്യദ്രോഹത്തിന്‍റെ മേലങ്കിയും പൊന്‍തൂവലോ? എവിടേയാണ്‍ ബഷീര്‍ഭായ് നമുക്ക് പിഴക്കുന്നത്? നമ്മുടെ സമുദായ നേതാവിന്‍ ഭരണകൂടത്തിന്‍റെ ചക്കരക്കുടത്തില്‍ നിന്ന് കിട്ടുന്ന ചില്ലറചക്കരവെള്ളത്തിന്‍റെ മത്തില്‍ നമ്മുടെ വിശ്വാസവും മൂല്യങ്ങളും ഇടതനു കാണിക്കവെക്കാനുള്ള വെമ്പലില്‍ നമ്മുടെ സമുദയ നേതാക്കള്‍ കാണാതെ പോകുന്നത് വലിയൊരു ചതിക്കുഴിയാണ്.
കോഴികൂകിയത് കൊണ്ട് നേരം വെളുക്കുകയോ വെളുക്കാതിരിക്കുകയോ ചെയ്യില്ല. അത് ലീഗിനറിയാം അത് പോലെ തന്നെ വെറുതെ വിളിച്ച് കൂവി കൂട്ടില്‍ നിന്ന് പുറത്താവരുതെന്നും അറിയാം.. തക്ക സമയത്ത് യുക്തമായ തീരുമാനം എന്ന ലീഗ് പോളിസിയുമായി ഇനിയെത്ര ദൂരം പോകാമെന്ന് കാത്തിരുന്നു കാണാം.
സമയം കിട്ടുമ്പോള്‍ ഈ ലേഖനങ്ങള്‍ കൂടി വായിക്കുക .ഈ വിഷയത്തില്‍ (ആണവ കരാര്‍) ഒരു തിരിച്ചറിവുണ്ടാവാന്‍ നല്ലതാണു.
(1)
The government is bent on forging
a strategic partnership with the us without the consent of Parliament.
click here
(2)
The faulty promises – US -India nuclear deal
faulty promises
സ്നേഹപൂര്‍വ്വം
ഇത് കൂടി കൂട്ടി വായിക്കുമല്ലോ
Humanist stand on Nuclear Policy of India
Broad points of the issue : Indian Nuclear Policy
1. Realities of 123 agreement
Control over India's scientific progress
Control over India's Foreign policy
Hyde act will bind India to agree to USA's foreign policy
Hyde act will force India to support USA on issue of Iran and hence India will become unwilling partner to attack Iran
2. Nuclear Arms
Peaceful country, Gandhi's country. Should become a reference of Peace for the world
India should remain non-nuclear
Should conduct active Peace-policy in neighborhood, spreading to Asia-pacific and to the whole globe
3. India's Energy requirements
Current efficiency of 50% in production can go upto 95% for which technology is available. This will double the Energy availability without extra expenditure. Yes, Corruption will have to be 0%
There are small Hydel, Wind-Energy, Sea-back-water Energy, Solar Energy etc. technologies waiting to be tapped
If adequate investments are made, alternative tech will become the main tech in less than 10 years
4. India's own technology
Thorium cycle based
Own developed technology
Enough raw material on southern sea-banks, mixed with sand
Conspiracy to break "Ram-setu" in order to inundate these sea-banks to finish the sand mixed with thorium's availability to India
5. Nuclear Energy Plants
Very costly
Dangerous tech - Chernobyl, 3-Mile, Japanese accidents
West (US, Europe, Japan, Australia, Russia) has stopped putting new plants for over a decade
Nuclear Energy is neither clean nor cheap
Its the way to process Uranium/Plutonium to make Bombs
Anyway, Uranium for 50 years is available within India, as per Government - then why this hurry to ask others for Uranium ?
We don't need Uranium, hence we don't need 123 agreement
Nuclear Energy is neither Cheap, nor clear. Half-life of Nuclear-waste is over 28,000 years
Nuclear Energy plant will take more than 7 years in making
Current Nuclear Energy capacity utilization is less than 30%. Why ?
Lack of transparency about the accidents that have happened in Indian Nuclear establishment so far
US is playing the game of its Nuclear-Energy plant lobby clubbed by its need to control India's scientific and Foreign policy independence to push this outdated technology
ബഷീര്‍ഭായ്..
താങ്കള്‍ വീണ്ടും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു, എനിക്ക് താങ്കള്‍ തന്ന് ലിങ്കിനോട് താത്പര്യമില്ല, ഒന്നാമത്തെ കാരണം അതിലൊന്ന് അപൂര്‍ണ്ണമാണ്, അതിലെ രണ്ടാമത്തേത്, ഈയൊരു കരാറിനെക്കുറിച്ച് നമ്മളെന്തെങ്കിലും അറിയുന്നത്(പൂര്‍ണ്ണമായല്ല) വെറും ഒരാഴ്ച്ചമുമ്പാണ്, കൃത്യമായിപ്പറഞ്ഞാല്‍ ഇന്ത്യ ഗവണ്മെന്‍റെ വെബില്‍ ഇടുന്നതിന്‍ രണ്ട് ദിവസം മുന്‍പ് ജുലയ് എട്ടിന്. താങ്കള്‍ തന്ന രണ്ടാമത്തെ ലിങ്ക് ഊഹങ്ങളുടെ രാജകുമാരന്‍ ഇറങ്ങിയത് രണ്ടായിരത്തി അഞ്ചിലും.
ആരാണ്‍ ജോര്‍ജ്ജ് പെര്‍കോവിച്ച്? ഇന്ഡ്യാസ് ന്യൂക്ലിയര്‍ ബോമ്പ് തെ ഇംപാക്ട്.....ന്‍റെ ഓതറാണ്, എന്തായിരുന്ന് ആ പുസ്തകം എന്ന് താങ്കള്‍ പരിശോദിച്ചിട്ടുണ്ടോ? ഇനി അദ്ദേഹത്തിന്‍റെ തന്നെ ഈ ഒരു ലിങ്കും ഇപ്പോള്‍ നമുക്ക് നെറ്റില്‍ ലഭ്യമായ ആണവക്കരാറിനേക്കുറിച്ചുള്ള വിവരങ്ങളും തമ്മിലുള്ള അന്തരത്തെക്കുറിച്ച് താങ്കളെന്തെങ്കിലും അറിയാന്‍ ശ്രമിച്ചോ?
ദയവായി ലിങ്കു കൊണ്ടുള്ള കളിയില്‍ ഞാന്‍ തോറ്റുപോകും സോറി ഞനീ കളിക്കില്ല, താങ്കള്‍ക്ക് താങ്കളുടേതായ അഭിപ്രായം ഇനിയും ബാക്കിയില്ലെന്ന് ഞാനിതില്‍ നിന്നും മന്സ്സിലാക്കുന്നു, അതുകൊണ്ട് ഞാന്‍ ഇനി ഈ വഴി വരില്ല, നമുക്ക് താങ്കളുടെ തന്നെ മറ്റൊരു പോസ്റ്റില്‍ കാണാം.
അവസാനിപ്പിക്കും മുമ്പ് രണ്ട് വരികൂടി. ഞാന്‍ താങ്കളുദ്ദേശിച്ച ഒരു ലീഗ് അനുഭാവിയല്ല, ഞാന്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവിയാണ്. എന്ന് കരുതി എന്‍റെ രാഷ്ട്രീയം ദൈനം ദിന രാഷ്ട്രീയവുമല്ല, അതിന്‍ എന്‍റെതായ സേവനങ്ങളുടെ ആത്മാഭിമാനം എനിക്കുണ്ട്, ഞാന്‍ എന്ത് എന്നത് താങ്കളെ സബന്ധിച്ച് പ്രാധാന്യമുള്ളതല്ല എന്നാകിലും ഞാനിത് സൂചിപ്പിക്കാന്‍ കാരണം എന്‍റെ ആദ്യ കമന്‍റിന്‍ താങ്കളിട്ട മറുപടിയില്‍ താങ്കളിപ്രകാരം എഴുതിയിരുന്നു 'എന്നു മുതലാ ഞമ്മക്കിതൊക്കെ ഹറാമായത്' എന്ന്. ഞമ്മള്‍ ഞിങ്ങള്‍ എന്നത് ഞങ്ങള്‍ തൃശൂര്‍കാര്‍ക്കത്ര പിടിപാടില്ല, എന്നാല്‍ ഒരു കുഞ്ഞാലിക്കുട്ടിയായിരിക്കുമെന്ന് തെറ്റിദ്ധരിച്ചും ഒന്നു ആക്കിയുമാണ്‍ തങ്കള്‍ അങ്ങനെപ്പറഞ്ഞതെന്ന് അപ്പോള്‍ തന്നെ മന്സ്സിലായിട്ടും, മനസ്സിലാകാതിരുന്നതുപൊലെ കാട്ടിയത് എനിക്ക് പറയുവാനുള്ളത് പറയുവാനുള്ള അവസരമുണ്ടാക്കുവാനാണ്.
താങ്കള്‍ക്ക് സംവദിക്കുവനുള്ള മന്സ്സില്ലാത്തതു കൊണ്ട് ഞാന്‍ മടങ്ങുന്നു, ശെരീഖിന്‍റെ ബ്ലോഗില്‍ താങ്കള്‍ സംവദിച്ച വിചാരത്തിന്‍റെ ബ്ലോഗിലേക്ക്, ഭയപ്പെടേണ്ട ഇക്കാര്യത്തില്‍ വിചാരം താങ്കളുടെ ഭഗത്താണ്, കെ പി എസിന്‍റെ ബ്ലോഗിലേക്ക്, വിദൂഷകന്‍രെ ബ്ലോഗിലേക്ക്..... സമയം കിട്ടുമ്പോള്‍ ഞാനും അവിടേയൊക്കെ ഒന്ന് കറങ്ങി വരാറുണ്ട്. നിര്‍ത്തട്ടെ ബഷീര്‍ഭായ്, അസ്സലാമു അലൈക്കും.
പ്രിയ സുഹ്യത്തേ,
ലിങ്കുകള്‍ ..അത് ചിലവിഷയങ്ങളില്‍ അത്യാവശ്യമായി വരുന്നതിനാലാണു ഉപയോഗിച്ചത്. താത്പര്യമില്ലാത്തതിനാല്‍ വേണ്ട. ഈ വിഷയത്തില്‍ ..
പിന്നെ എനിക്ക് എന്റെ അഭിപ്രായം താങ്കള്‍ക്ക് താങ്കളുടെ അഭിപ്രായം ..പക്ഷെ എന്റെ അഭിപ്രായത്തിനു വിരുദ്ധമാണെങ്കിലും താങ്കള്‍ പറയുന്നതാണു യഥാര്‍ത്ഥം എന്ന് മനസ്സിലാക്കിയാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായം മാറ്റുന്നതില്‍ എനിക്കൊരു വിമുഖതയുമില്ല. കാരണം ഒരു രാഷ്ടീയപാര്‍ട്ടിക്കും ഭൗതിക പ്രസ്ഥാനങ്ങള്‍ ക്കും പണയപ്പെടുത്തിയതല്ല എന്റെ ചിന്തകളും പരിമിതമായ അറിവുകളും. ഒരു വിഷയത്തില്‍ ചര്‍ച്ച് ചെയ്യുമ്പോള്‍ തള്ളേണ്ടതും കൊള്ളേണ്ടതു ഉണ്ടാവാം.. താങ്കള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങള്‍ക്കൊക്കെ അതിന്റെ വില കല്‍പ്പിക്കുന്നു.
പിന്നെ, താങ്കളെ ഒരു ലീഗ് കാരനായി ഞാന്‍ തെറ്റിദ്ധരിച്ചല്ല അങ്ങിനെ ഒരു വാക്ക് ഉപയോഗിച്ചത്. ലീഗുകാരുടെ നിലപാടിന്റെ പൊള്ളത്തരം കാണിക്കാന്‍ വേണ്ടിമാത്രമായിരുന്നു. ക്ഷമിക്കുക.
താങ്കള്‍ ചര്‍ച്ചക്കിടക്ക് നടത്തിയ മറ്റു ചില ആരോപണങ്ങള്‍ക്ക് മറുപടി എഴുതാതിരുന്നത് .. വേറെ വഴിക്ക് അത് തിരിഞ്ഞുപോകുമെന്നുള്ളത് കൊണ്ടാണു.
പിന്ന ..ഈ വരികള്‍
>> ശെരീഖിന്‍റെ ബ്ലോഗില്‍ താങ്കള്‍ സംവദിച്ച വിചാരത്തിന്‍റെ ബ്ലോഗിലേക്ക്, ഭയപ്പെടേണ്ട ഇക്കാര്യത്തില്‍ വിചാരം താങ്കളുടെ ഭഗത്താണ്, കെ പി എസിന്‍റെ ബ്ലോഗിലേക്ക്, വിദൂഷകന്‍രെ ബ്ലോഗിലേക്ക്..... സമയം കിട്ടുമ്പോള്‍ ഞാനും അവിടേയൊക്കെ ഒന്ന് കറങ്ങി വരാറുണ്ട്. <<
സുഹ്യത്തേ.. ഒരു ബ്ലോഗില്‍ ഒരു വിഷയത്തില്‍ പറഞ്ഞ അഭിപ്രായം (അത് താങ്കളോടായാലും ) പ്രതികൂലമായാലും അല്ലെങ്കിലൂം അതിന്റെ അടിസ്ഥാനത്തില്‍ മറ്റു ബ്ലോഗുളില്‍ അഭിപ്രാം അറിയിക്കാറില്ല. അത് ചികഞ്ഞ നടക്കാറുമില്ല. താങ്കളുടെ പ്രൊഫൈലില്‍ വരെ പോയി നോക്കി താങ്കള്‍ ഏത് പാര്‍ട്ടിക്കാരനാണു എന്ന് നോക്കിയല്ല അഭിപ്രായം അറിയിക്കുന്നത്. പിന്നെ ഭയപ്പെടുന്ന കാര്യം. .. അത് തമാശയായേ തോന്നുന്നുള്ളൂ.. : )
തെറ്റിദ്ധാരണകള്‍ ഒഴിവാക്കുമല്ലോ...
നന്ദി. എല്ലാ അഭിപ്രായങ്ങള്‍ ക്കും..
കാത്തിരുന്നു കാണാം നമുക്ക് വിധിയുണ്ടെങ്കില്‍..
വഅലൈക്കുമുസ്സലാം
ഈ കേസില്‍ ഞാനും ബഷീറിന്റെ കൂടെ കക്ഷിചേരുന്നു......
>പള്ളിക്കരയില്‍,
നന്ദി..
ബാക്കി തല്ല് വാങ്ങാന്‍ തയ്യാറാണല്ലോ : )
Post a Comment