പ്രവാസികളെ പ്രത്യേകിച്ചും ഗള്‍ഫ് മലയാളികളെ എല്ലാവരും എല്ലായ്പ്പോഴും ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഇവിടെ എല്ലാവരും എന്നത് കൊണ്ട് ഉദ്ധേശിച്ചത് ആപേക്ഷികം മാത്രം. പലപ്പോഴും പല തരത്തിലുമുള്ള വഞ്ചനയില്‍ അറിയാതെ അവന്‍ /ള്‍ അകപ്പെടുകയും ജീവിതം തന്നെ നഷ്ടമാവുകയും ചെയ്യുന്ന അവസ്ഥ വരാറുണ്ട്. അങ്ങിനെ വിശ്വസിച്ചവരാല്‍ ചതിക്കപ്പെട്ട് അറേബ്യന്‍ / ഇന്ത്യന്‍ ജയിലുകളില്‍ അകപ്പെടുന്നവരുടെ വിവരങ്ങള്‍ നാം ഇടയ്ക്കിടയ്ക്ക് അറിയുന്നു.
അടുത്തയിടെ സൗദി ജയിലില്‍ നിന്നും ഒരു മലയാളി യുവാവ് ഏറെ കാലത്തെ തടവറജീവിതത്തിനും പീഢനത്തിനും ശേഷം മോചിതനായത് നാം അറിഞ്ഞു. രാഷ്ടീയ വൈരാഗ്യം തീര്‍ക്കാന്‍ അദ്ധേഹത്തിന്റെ പക്കല്‍ കൊടുത്തയച്ച കത്തിന്റെ കവറില്‍ കഞ്ചാവ് വിത്തുകള്‍ ഇട്ടു നല്‍കുകയായിരുന്നുവത്രെ. ഇതൊക്കെ അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ക്ക് പലരും ഇരയായികൊണ്ടിരിക്കയാണെന്നതാണു വസ്തുത. ആര്‍ക്കും ആരെയും കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയാത്ത കാലമാണിന്ന് . അതിനാല്‍ സൂക്ഷിച്ചാല്‍ മാത്രം പോരാ.. വളരെ.. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ദുഖിക്കാതിരിക്കാന്‍..
ഇവിടെ ഒരു വാര്‍ത്ത മെയിലില്‍ വന്നത് മുകളിലെ വരികള്‍ക്ക അനുബന്ധമായി കൊടുക്കുന്നു.
അടുത്തയിടെ സൗദി ജയിലില്‍ നിന്നും ഒരു മലയാളി യുവാവ് ഏറെ കാലത്തെ തടവറജീവിതത്തിനും പീഢനത്തിനും ശേഷം മോചിതനായത് നാം അറിഞ്ഞു. രാഷ്ടീയ വൈരാഗ്യം തീര്‍ക്കാന്‍ അദ്ധേഹത്തിന്റെ പക്കല്‍ കൊടുത്തയച്ച കത്തിന്റെ കവറില്‍ കഞ്ചാവ് വിത്തുകള്‍ ഇട്ടു നല്‍കുകയായിരുന്നുവത്രെ. ഇതൊക്കെ അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ക്ക് പലരും ഇരയായികൊണ്ടിരിക്കയാണെന്നതാണു വസ്തുത. ആര്‍ക്കും ആരെയും കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയാത്ത കാലമാണിന്ന് . അതിനാല്‍ സൂക്ഷിച്ചാല്‍ മാത്രം പോരാ.. വളരെ.. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ദുഖിക്കാതിരിക്കാന്‍..
ഇവിടെ ഒരു വാര്‍ത്ത മെയിലില്‍ വന്നത് മുകളിലെ വരികള്‍ക്ക അനുബന്ധമായി കൊടുക്കുന്നു.
15 comments:
ആര്‍ക്കും ആരെയും കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയാത്ത കാലമാണിന്ന് . അതിനാല്‍ സൂക്ഷിച്ചാല്‍ മാത്രം പോരാ.. വളരെ.. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ദുഖിക്കാതിരിക്കാന്‍
പണത്തിനു വേണ്ടി എന്തു നിക്രൂഷ്ടമായ കുടിലബുദ്ധിയും നീചന്മാർ പ്രയോഗിക്കും . മറ്റുള്ളവന്റെ ജീവനെ കൊണ്ടാണു ഈ ദുഷ്ടന്മാർ കളിക്കുന്നതെന്നു അറിഞ്ഞിട്ടും അവനെ ഒക്കെ നിയമത്തിനു കൊടുക്കുക അല്ല് ചെയ്യേണ്ടതു, കയ്യും കാലും ഉപയോഗശൂന്യമാക്കി വിടണം - നിയമം നടത്തുന്നവരെ ഇവർ വിലക്കു വാങ്ങും!
അതുപോലെ ദയവായി പാർസലുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക. പരിചയമില്ലാത്തവരുടെ മുഖത്തു നോക്കി പറ്യുക “പറ്റില്ല” എന്നു. ഗൾഫിൽ കിട്ടാത്ത ഒരു സാധനവും ഇല്ല. ബുദ്ധിമുട്ടും, മറ്റും ആലോചിക്കുമ്പോൾ ഗൽഫിൽ വാങ്ങുന്നതാണു ലാഭവും.
പിന്നെ മറ്റുള്ളവനെ കൊണ്ടു ചുമപ്പിക്കുന്നതു ഒരു രസം! ......
വളരെ പ്രയോജന പ്രദമായ കാര്യങ്ങള്‍ എഴുതുന്ന നല്ല ഒരു ബ്ലോഗറെ കണ്ടതില്‍ സന്തോഷം.ആദ്യമായിട്ടാ ഇവിടേ. എല്ലാം ഒന്നു വായിച്ചിട്ടു വരട്ടേ.
നന്മകള്‍ നേരുന്നു
ഈശ്വരാ..സ്വന്തം നിഴലിനെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്.എന്നാലും കത്തിന്റെ കവറില്‍ കഞ്ചാവു ഇട്ടു കൊടുത്തവന്‍ എന്തു മഹാപാപിയാ..ആലോചിക്കുമ്പോള്‍ സങ്കടം വരുന്നു..നമ്മുടെ മനസ്സിലെ നന്മ ഒക്കെ എവിടെ പോയി..പണം മാത്രമാണോ എല്ലാം,,മാനുഷിക മൂല്യങ്ങള്‍ക്ക് ഒരു പരിഗണനയും ഇല്ലല്ലോ..
കുടുമ്പമുള്ളതല്ലെ ഒരു ചെറിയ ബാഗേയുള്ളൂ , നിങ്ങളുടേതെന്ന് പറഞ്ഞാല്‍ മാത്രം മതി എന്നൊക്കെ പറഞ്ഞ് ചെക്ക് ഇന്‍ ചെയ്യുന്ന സമയം ചിലര്‍ വന്ന് ചോദിക്കുമ്പോള്‍ പറ്റില്ലെന്ന് മുഖത്ത്‌നോക്കിപറയാന്‍ പറ്റാതെ പലപ്പോഴും കുഴങ്ങിയിട്ടുണ്ട്.
ഇതൊരു നുറുങ്ങു വാര്‍ത്ത ആണെങ്കിലും ഗള്‍ഫിലേയ്ക്കും തിരിച്ച് നാട്ടിലേയ്ക്കും യാത്ര ചെയ്യുന്നവര്‍ വളരെ കരുതലോടെ യാത്ര ചെയ്യണം എന്ന മാര്‍മ്മപ്പെടുത്തല്‍ വളരെയധികം പേര്‍ക്ക് ഉപകാരപ്രദമാകും.
ഏതാനും വര്‍ഷമുമ്പ് വയനാട്ടില്‍ ഒരു യുവാവിന്
സൌദിയില്‍ മയക്കുമരുന്ന് കെസില്‍ ഇതു പോലെ
പിടിക്കുകയും തല പോകുകയും ചെയ്ത സംഭവം ഓര്‍ത്തൂ പോകുന്നു.
ദേശാഭിമാനി,
ഇത്തരക്കാരെ സംരക്ഷിക്കാന്‍ നേരും നെറിയും കെട്ട രാഷ്ട്രീയക്കാരടക്കം ഉള്ളവര്‍ രംഗത്തുണ്ടാവും.. വലിയ ചിലന്തിവല പോലെ യാണിത്.. ഗള്‍ഫില്‍ സാധനങ്ങള്‍ കിട്ടാത്തത് കൊണ്ടല്ല പലപ്പോഴും ഗള്‍ഫുകാര്‍ നാട്ടില്‍ നിന്ന് കൊടുത്തയക്കുന്നതിനു സ്നേഹത്തിന്റെ രുചിയുണ്ടാവും (ചിലതിനെങ്കിലും ) അത് കൊണ്ടാണിതിനു തുനിയുന്നത്
കിലുക്കാം പെട്ടി,
വളരെ സന്തോഷം , നല്ല വാക്കുകള്‍ക്ക് നന്ദി..
വായിച്ച അഭിപ്രായം അറിയിക്കുമല്ലോ
കാന്താരിക്കുട്ടി,
അവസാന നാളില്‍ മനുഷ്യന്റെ മനസ്സില്‍ നിന്ന് കരുണ എന്ന വികാരം ഉയര്‍ത്തപ്പെടുമെന്ന മഹത് വചനം പുലര്‍ന്ന് കൊണ്ടിരിക്കുന്ന അവസ്ഥയിലാണിന്നു. നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒരു സാമാന്യ മനുഷ്യനു വിശ്വസിക്കാന്‍ തന്നെ പ്രയാസമുള്ളതായി മാറുകയാണിവിടെ..
തറവാടി,
ആ നിസഹായത മുതലെടുത്താണീക്കൂട്ടര്‍ ചതി നടത്തുന്നത് പലപ്പോഴും.. പ്രത്യേകിച്ച് കുടുംബവുമായി പോകുമ്പോള്‍ ഒരു കത്ത് പോലും ആ ഘട്ടങ്ങളില്‍ വാങ്ങാതിരിക്കുക.. അങ്ങിനെ തകരുന്ന സൗഹ്യദങ്ങള്‍ അങ്ങു തരകരട്ടെ. ജീവിതം നശിക്കുന്നതിനേക്കാള്‍ നല്ലതല്ലേ..
പാര്‍ത്ഥന്‍,
പലപ്പോഴും പുറമെ നിന്നുള്ളവരല്ല ചതിയന്മാരായി അവതരിക്കുന്നത്. നാം വിശ്വസ്ഥരായി കരുതുന്ന വരില്‍ നിന്നാണീ കുതന്ത്രങ്ങള്‍ എന്നതാണു ഇത്തരം ട്രാപ്പുകളില്‍ അകപ്പെട്ടുപോകാന്‍ കാരണം.. ആര്‍ക്കെങ്കിലും ഉപകാരപ്രദമായ സൂചനായായെങ്കില്‍ നല്ലത് തന്നെ
അനൂപ് കോതനല്ലൂര്‍
അങ്ങിനെ എത്രയോ സംഭവങ്ങള്‍. ചിലപ്പോള്‍ പുറം ലോകമറിയാതെയാവും പാവങ്ങള്‍ ഉള്ളില്‍ പോകുന്നത്..
അഭിപ്രായം പങ്കുവെച്ച എല്ലാവര്‍ ക്കുന്‍ നന്ദി.. അറിവിലുള്ളവരോട് ഇത്തരം ചതികളെ പറ്റി സൂചന നല്‍കുമല്ലോ
എന്തെല്ലാം പ്രശ്നങ്ങള്‍ അല്ലേ ബഷീര്‍ക്കാ?
ഹാവൂ... അയാള് രക്ഷപ്പെട്ടത് ഭാഗ്യം...
പോസ്റ്റിന് നന്ദി ബഷീര്‍ക്കാ..
പ്രിയ ബഷീർ
"നാട്ടില്‍ നിന്ന് കൊടുത്തയക്കുന്നതിനു സ്നേഹത്തിന്റെ രുചിയുണ്ടാവും"
ശരിയാണു -എന്നാൽ - ഈ രുചി അധികവും വിലപ്പെട്ടസന്തോഷം തരും, ചിലപ്പോൾ വിലപ്പെട്ട ജീവിതവും തകർക്കും!
ഇതുപോലെ വേറെ കുറെ അബദ്ധം ആളുകൾക്കു നാടിനോടും വീടിനോടും ഉള്ള അതിരു കവിഞ്ഞ ആർത്തി കൊണ്ടു പറ്റാറുണ്ടായിരുന്നു. പണ്ട് ഗൾഫിൽനിന്നും ബോബെ വഴി വരുന്നവർ പെട്ട്ന്നു കേരളത്തിലേക്കു എത്താൻ വേണ്ടി അവിടെ എയർ പോർട്ടിൽ ഉള്ള മലയാളി “കള്ള ഏജന്റുമാരുടെ” കുടുക്കിൽ പെട്ട് കൊല ചെയ്യപ്പെടുകയും, പിടിച്ചുപറിക്കും, പടിപ്പിനും ഇടയാകുകയും ചെയ്യാറ്ണ്ടായിരുന്നു. ഇതൊക്കെ അനാവശ്യ മായി വന്നു കൂടുന്ന അബദ്ധങ്ങളാണു.
ഈ പോസ്റ്റിനു ഒരിക്കൽ കൂടി നന്നി പറയുന്നു.
സ്നേഹത്തോടെ
ശ്രീ,
പ്രശ്നങ്ങള്‍ ഒഴിഞ്ഞ നേരമില്ല മിക്ക പ്രവസികള്‍ ക്കും.. അതിനിടയില്‍ ഇങ്ങിനെയുള്ള പാരകളും .. ഇവിടെ ഈ മരുഭൂമിയിലും പറ്റിക്കല്‍സ് പ്രസ്ഥാനനങ്ങളുടെ നടത്തിപ്പികാരിലധികവും നമ്മുടെ സ്വന്തം നാട്ടുകാര്‍ തന്നെ .. ഇപ്പൊള്‍ കിടക്കാന്‍ ഉള്ള ഒരിഞ്ച് സ്ഥലത്തിനായി നെട്ടോട്ടമോടുന്നവരെ പറ്റിച്ച് കാശുണ്ടാക്കുന്ന പണിയാണു പുതുതായി നടക്കുന്നത്..
കുറ്റ്‌യാടിക്കാടിക്കാരന്‍,
അതെ, ഭാഗ്യം തുണച്ച് അയാളെ.. അത് കൊടുത്തയച്ചവന്‍ പക്ഷെ കൂളായി നാട്ടി ല്‍ നടക്കും.. കാരണം അവര്‍ക്കാണല്ലോ പരിരക്ഷ കിട്ടുന്നത് ..
കമന്റിനു നന്ദി
ദേശാഭിമാനി,
താങ്കള്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ഉള്‍കൊള്ളുന്നു. എവിടെയും ഒരു ജാഗ്രത അവശ്യമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാവട്ടെ. ഒരിക്കല്‍ കൂടി അഭിപ്രായം പങ്കു വെച്ചതില്‍ നന്ദി..
ഗള്‍ഫ് നാട് സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ഓര്‍ക്കാന്‍,ഈ വരികള്‍ സഹായിച്ചാല്‍,
ഇക്കാ അതില്‍ എനിക്കും പെരുത്ത സന്തോഷം.
സ്നേഹതൊടെ തന്ന് വിടുന്നതു അച്ചാരല്ലന്നു ആര് വിശ്വസിക്കും.. എങ്ങനെ ജീവിക്കും ഈ ലൊകത്ത് ...നന്ദി ഈ മുന്‍കൂര്‍ വാണിങ്ങിനു...
അരുണ്‍ കായം കുളം,
പലപ്പോഴും പ്രവസികള്‍ യാത്രാ തിരക്കിലും മറ്റും ഇത്തരം ചതിക്കുഴികളെ പറ്റി ഓര്‍ക്കാതെ പോകുന്നു അത് വലിയ വിനയായിതീരുകയും ചെയ്യുന്നു.
അഭിപ്രായമറിയിച്ചതില്‍ നന്ദി
ഗൗരിനാഥന്‍,
ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്. ഓരോ വാര്‍ത്തകളും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍ ഞെട്ടാന്‍ കാഴിയുന്നില്ല. മരവിപ്പ് കൊണ്ട്..
ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ എന്നും..
നന്ദി
Post a Comment