Wednesday, May 7, 2008

കാര്യം കഴുത പറഞ്ഞാലും ...!!

എന്നെ തല്ലരുത്‌ എന്ന ഒരു മുന്‍ കൂര്‍ ജാമ്യത്തോടെ ചോദിയ്ക്കുകയാണു.. അറിയാന്‍ പാടില്ലാണ്ട്‌ ചോദിയ്ക്കുകയാണെന്ന് കരുതിയാലും കുഴപ്പമില്ല..സംഗതി.. ലോകപോലീസായി ചമയുന്ന ബുഷ്‌ അണ്ണന്‍ അഹങ്കാരത്തിന്റെ അന്തപ്പുരത്തിലിരുന്ന് വിളിച്ച്‌ പറഞ്ഞ അന്തക്കേടുകള്‍ കേട്ട്‌ അണ്ടനും അടകോടനും അന്തവും കുന്തവുമില്ലാത്തവരും ആന്റണിയും അടക്കം അതിനെ നഖ ശിഖാന്തം കളിയാക്കിയും കൂക്കി വിളിച്ചും തിരിച്ചടിക്കുകയും ബുഷണ്ണന്റെ നാട്ടാരാണു ആര്‍ത്തിപണ്ടാരങ്ങള്‍ എന്ന് കണ്ടെത്തുകയും ചെയ്തതില്‍ സിന്ദാബാദ്‌ പറയുന്ന കൂട്ടത്തിലാണു ഞാനും .. എങ്കിലും കാര്യം കഴുത പറഞ്ഞാലും ഒന്ന് ചെവിയോര്‍ക്കണമെന്ന് ആരോ എവിടെയോ പറഞ്ഞതായി ഓര്‍ത്ത്‌ കൊണ്ട്‌, ഒരു സ്വയം വിചിന്തനം നടത്തേണ്ടതില്ലേ നമ്മള്‍..



നാം ചെയ്യേണ്ടത്‌.. ( അല്ലെങ്കില്‍ ഞാന്‍ ചെയ്യേണ്ടത്‌ )


ആവശ്യങ്ങള്‍ 3 ആയി തിരിക്കുക


1-വളരെ അത്യാവശ്യം


2-അത്യാവശ്യം


3- ആവശ്യം


ബാക്കിയുള്ളതെല്ലാം അനാവശ്യം..


നമ്മുടെ ഉപഭോഗ മനസ്സ്‌ എത്രമാത്രം അനാവശ്യങ്ങളാണു ചെയ്യുന്നതെന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. വേസ്റ്റ്‌ കൊട്ടകള്‍ നിറഞ്ഞ്‌ കവിഞ്ഞ്‌ വഴിനടക്കാന്‍ കഴിയാതായിരിക്കുന്നു. പിന്നെ പ്രവാസി മലയാളികളുടെ കുടുംബങ്ങളാണു ധൂര്‍ത്തില്‍ മുന്‍പന്തിയില്‍ എന്ന് തോന്നുന്നു. അതിനു ഒരു തടയിടാന്‍ പ്രവാസികള്‍ തന്നെ ശ്രമിയ്ക്കണം. വീട്ടുകാര്‍ സഹകരിക്കുന്നില്ലെങ്കില്‍ ബുഷിന്റെ പ്രസ്ഥാവനയെപറ്റിപറയുക.. നമ്മള്‍ എന്തൊക്കെ തിന്നുന്നു. എവിടെയൊക്കെ കളയുന്നു ( പല വിധം കളയല്‍ ) അതൊക്കെ നോക്കലാണു ബുഷിന്റെ പണി.. അതിനു പുതിയ സാറ്റലെറ്റ്‌ വഴി നമ്മുടെ വീട്ടിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ വരെ ബുഷണ്ണനും കൊണ്ടോലിസയും കൂടി മ(ഉ)റയില്ലാതെ കാണുന്നുണ്ട്‌ എന്ന് പറഞ്ഞ്‌ പേടിപ്പിച്ചാല്‍ ഒരു പക്ഷെ ഏല്‍ക്കാം..

ജാമ്യം പിന്‍വലിച്ചു.. തല്ലേണ്ടവര്‍ക്ക്‌ തല്ലാം.. ഞാന്‍ നന്നാവുമെന്ന് കരുതി തല്ലണ്ട.. ഞാന്‍ ഒരു പ്രവാസിയാണു..ഇവിടെ പോസ്റ്റുന്ന ഈ ലേകനം ഇ മെയില്‍ വഴി വന്നത്‌ പലര്‍ ക്കും കിട്ടിയിരിക്കും.. കിട്ടാത്തവര്‍ക്കായി..






8 comments:

ബഷീർ said...

ജാമ്യം പിന്‍വലിച്ചു.. തല്ലേണ്ടവര്‍ക്ക്‌ തല്ലാം.. ഞാന്‍ നന്നാവുമെന്ന് കരുതി തല്ലണ്ട..

Unknown said...

ആശംസകള്‍

yousufpa said...

“മനുഷ്യാ നിന്റെ നിറമേത്”?....ബുഷിനോടൊരു ചോദ്യം.

ബഷീർ said...

>അനൂപ്‌ എസ്‌. നായര്‍
സ്വീകരിച്ചിരിക്കുന്നു.. സന്തോഷത്തോടെ..

>അത്ക്കന്‍ ..
ബുഷിന്റെ നിറം അത്‌ മിക്കവാറും മഞ്ഞ യാണു.. മഞ്ഞ കണ്ണും .. മഞ്ഞ മനസ്സും മഞ്ഞ പ്രവ്യത്തിയും..
====
നമ്മുടെ നിറത്തിനെ പറ്റി ഇന്നലെ സിറാജ്‌ ദിനപത്രത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ ' കോഴി പാര്‍ട്സുകള്‍ ' എന്ന ഒരു ലേഖനം വായിച്ചാല്‍ പിടി കിട്ടുമെന്ന് തോന്നുന്നു..

കമന്റിനു നന്ദി..

താരകം said...

ഇന്ഡ്യാക്കാരോടുള്ള അസൂയ മുഴുത്ത് ബുഷണ്ണന്‍ എന്തൊക്കെ ചെയ്തിരിക്കുന്നു. ഇന്‍ഡ്യക്ക് ക്രയോജെനിക് വിദ്യ കൊടുക്കരുതെന്നു പറഞ്ഞു. ഇന്‍ഡ്യക്കാര്‍ അതു സ്വയം വികസിപ്പിച്ചു. ആണവ പരീക്ഷണം അരുതെന്നു പറഞ്ഞു. ഇന്‍ഡ്യക്കാര്‍ അതിനു പുല്ലുവില കല്‍പ്പിച്ചില്ല. ഇതൊക്കെ കൊണ്ട് അസൂയ മൂത്തു കഴിയുന്ന ബുഷ് അണ്ണന്‍ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഒന്നു സമാധാനിച്ചോട്ടെ.

ഇന്നാളൊരു ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഒരു അന്‍പതുവയസ്സിനുമേല്‍ പ്രായമുള്ള ദമ്പതികള്‍ ഒരു കുട്ടിയുമായി എത്തി. ഏ.സി.മുറിയില്‍ ഒഴിവില്ല. ഉടന്‍ അയാള്‍ പോകാം എന്നു ഭാര്യയോട് പറഞ്ഞു. കടക്കാരന്‍ ഒരല്‍പ്പം വെയിറ്റ് ചെയ്യാന്‍ യാചിച്ചു. ഭാര്യ പുറത്തു(ഏ.സി. ഇല്ലാത്തമുറിയില്‍) കിടന്ന കസേരയില്‍ ഇരുന്നു. അയാള്‍ ഇരുന്നില്ല. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ മറ്റൊരു ഫാമിലി വന്നു ഏ.സി. മുറിയില്‍ കയറി.പിന്നേയും ഏ.സി. മുറിയിലേ ഇരിക്കൂ എന്ന് ശാഠ്യം പിടിച്ചവര്‍ക്ക് സ്ഥലമില്ല. അയാള്‍ ഭാര്യയേയും കൂട്ടി ഇറങ്ങിപ്പോയി. വെറുമൊരു മസാലദോശ തിന്നേച്ചു പോകാന്‍ കയറിയ മലയാളിയുടെ ഒരു ഗര്‍വ്വേ. അങ്ങനെ ആണെങ്കില്‍ ഈ അന്തരീക്ഷവും കൂടി ഏ.സി. ആക്കണമല്ലോന്ന് ആലോചിച്ചുപോയി. ബഷീര്‍ പറയുന്ന പോലെ, ഉപേക്ഷിക്കേണ്ടതായ ഒരുപാട് സ്വഭാവ ദൂഷ്യങ്ങളുണ്ട് മലയാളിക്ക്.

ബഷീർ said...

താരകം,

അതെ.. മലയാളികളില്‍ ചിലര്‍ കാണിക്കുന്ന കോപ്രായങ്ങളും ജാഡകളും കണ്ടാല്‍....
പൊങ്ങച്ചത്തിനു വാലു മുളച്ച ചിലര്‍ അതും ഒരു തണലായി കൊണ്ടു നടാക്കുന്നു..
താങ്കള്‍ എഴുതിയപോലെയുള്ള കാര്യങ്ങള്‍ എത്രയോ നടക്കുന്നത്‌ തന്നെ..

smitha adharsh said...

പറഞ്ഞതിനോടെല്ലാം വളരെ യോജിപ്പ്..പ്രത്യേകിച്ച് പ്രവാസികളുടെ ധൂര്‍ത്ത്..ഇവിടെ ഞങ്ങള്‍ കാണുന്നു....എന്നും...നമുക്കു തന്നെ മലയാളികള്‍ നാണക്കേട്‌ വരുത്തി വയ്ക്കുന്ന അവസ്ഥ....അയല്‍ക്കാരിയുടെ ഒരു മാലയ്ക്കു ബദലായി,രണ്ടര മാല വാങ്ങി പകരം വീട്ടുന്ന തടിച്ച കൊച്ചമ്മകളെ കൊണ്ടു നിറഞ്ഞ ഇവിടെ ജീവിക്കാന്‍ പാടായി തുടങ്ങി ബഷീര്‍ ഇക്ക..പുരുഷന്മാരുടെ പൊങ്ങച്ചം പുറത്തു പറയാനെ കൊള്ളില്ല...അല്ലെങ്കിലും,ഗള്‍ഫ്കാര്‍ക്ക് പണ്ടേ സംബാദ്യശീലം ഇല്ലല്ലോ...ഇനി,ഇതു വായിച്ചു എല്ലാവരും കൂടി എന്നെ ചീത്ത പറയാന്‍ വരണ്ട...എന്നെ പോലെ സുന്ദരിയും,സുശീലയും,ആഡംബര ഭ്രമം ഇല്ലാത്തവരും ആയ നല്ല കുട്ടികളും ഗള്‍ഫില്‍ ഉണ്ട്...

ബഷീർ said...

smitha adharsh
വായനയ്ക്കും അഭിൊപ്രയത്തിനും നന്ദി...
ഗള്‍ഫുകാര്‍ മുഴുവന്‍ പൊങ്ങച്ചക്കാര്‍ എന്ന് പറയുന്നില്ല.. പിന്നെ ഞാന്‍ അത്തരക്കാരനല്ല.. അതിനാല്‍ അവസാനം പറഞ്ഞത്‌ ഞാന്‍ വിശ്വസിച്ചു. smitha aadarsham...:-)

Related Posts with Thumbnails