Saturday, April 26, 2008

അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത മനുഷ്യര്‍

ഒരാളെ കുറിച്ച്‌ ശരിയായി അറിയണെമെങ്കില്‍ അവരുമായി സാമ്പത്തിക ഇടപാട്‌ നടത്തിനോക്കണമെന്ന് മഹത്‌ വചനം. എത്ര മാന്യനായ (നമുക്ക്‌ തോന്നുന്ന ) ,സത്യവാനായ ( പുറമെ തോന്നുന്ന ) ആളാണെങ്കിലും കാശ്‌ കയ്യില്‍ കിട്ടിയാല്‍ അല്ലെങ്കില്‍ കിട്ടാനുള്ള ചാന്‍സ്‌ ഉണ്ടായാല്‍ ശരിയായ സ്വഭാവം ഉയിര്‍ത്തെഴുന്നേല്‍ക്കും. ഏത്‌ മാര്‍ഗമുപയോഗിച്ചും പണമുണ്ടാക്കുക.. സ്വന്തം പെറ്റമ്മയെ കൊന്നിട്ടാണെങ്കിലും പോക്കറ്റ്‌ മണി കണ്ടെത്തുന്ന ഈ കാലത്തും നന്മയുടെ നുറുങ്ങുവെട്ടം മനസ്സില്‍ സൂക്ഷിക്കുന്ന, അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത മനുഷ്യര്‍ ഉണ്ടെന്ന് അനുഭവപ്പെടുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു.. അത്തരത്തില്‍ മനസ്സിനെ സന്തോഷിപ്പിച്ച ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി.

അബൂബക്കര്‍ ഓമച്ചപ്പുഴ എന്ന സുഹ്യത്തിന്റെ ലേബര്‍ കാര്‍ഡും , ഡ്രൈവിംഗ്‌ ലൈസന്‍സും, ടെലിഫോണ്‍ ഡയറിയും, രണ്ടായിരത്തോളം ദിര്‍ഹവും അടങ്ങുന്ന പേള്‍സ്‌ ഒരു പരിപാടിയില്‍ പങ്കെടുത്ത്‌ തിരികെ റൂമിലെത്തിയപ്പോഴാണു നഷ്ടമായത്‌ അറിയുന്നത്‌.. അദ്ധേഹം പോയ സ്ഥലങ്ങളിലും കയറിയ കടകളിലും എല്ലാം അപ്പോള്‍ തന്നെ തിരിച്ച്‌ പോയി തിരഞ്ഞെങ്കിലും ഒരു രക്ഷയുമുണ്ടായില്ല..നഷ്ടപ്പെട്ട വിവരം ഏഷ്യാനെറ്റ്‌ റേഡിയോയിലും മറ്റും അറിയിക്കുകയും ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ നല്ല ബുദ്ധി തോന്നി തിരിച്ചേല്‍പിക്കാനും പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ എന്താണു വഴി..

പിറ്റെ ദിവസം പോലീസ്‌ സ്റ്റേഷനിലും വിവരം അറിയിച്ചു. ദിവസങ്ങള്‍ നീങ്ങി.. ഒരു വിളിയും ഇല്ല.. വിവരവും ഇല്ല.. വരുന്ന ഏഴാം തിയ്യതി നാട്ടിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു അദ്ധേഹം. ലൈസന്‍സിംഗ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ പോയി 300 ദിര്‍ഹം കൊടുത്ത്‌ പുതിയ ലൈസന്‍സ്‌ വാങ്ങി. ഒരാഴ്ച പിന്നിടുന്നു. പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങിയ ഒരു വൈകുന്നേരം .. കഴിഞ്ഞ വ്യാഴാഴ്ച അതാ വരുന്നു.. ഒരു ഫോണ്‍.... നഷ്ടമായ സാധനങ്ങള്‍ എനിയ്ക്ക്‌ കിട്ടിയിട്ടുണ്ട്‌.. കിട്ടിയ അന്നു മുതല്‍ ഈ ഡയറിയില്‍ എഴുതിയിട്ടുള്ള നമ്പറില്‍ വിളിക്കുകയാണു.. പക്ഷെ സ്വിച്ച ഓഫ്‌ മെസ്സേജാണു കിട്ടുന്നത്‌.. ഞാന്‍ ഇപ്പോള്‍ ഡ്യൂട്ടിയിലാണു വൈകിട്ട്‌ വന്നാല്‍ സാധനങ്ങള്‍ തരാം.. രവിയാണു വിളിക്കുന്നതെന്നു പറഞ്ഞു.. ടെലിഫോണ്‍ നമ്പറും കൊടുത്തു. വൈകിട്ട്‌ അദ്ധേഹം പറഞ്ഞ സ്ഥലത്ത്‌ അബൂബക്കറും സുഹ്യത്തുക്കളും കൂടി പോയി രവിയെ കണ്ടു.. രവി.. തമിള്‍ നാട്ടുകാരനാണു.. ഇവിടെ ഒരു സെക്യൂരിറ്റി കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്നു. അദ്ധേഹത്തിനു പേള്‍സും മറ്റും യു.എ.ഇ എക്സേഞ്ചിനു സമീപത്തു നിന്നു പേള്‍സ്‌ നഷ്ടപ്പെട്ടതിന്റെ പിറ്റെ ദിവസമാണു കിട്ടിയത്‌. കിട്ടിയ അന്നു മുതല്‍ ട്രൈ ചെയ്യുന്നുണ്ടെങ്കിലും എന്തുകൊണ്ടോ ലൈന്‍ കിട്ടിയില്ല.. ഒന്നും നഷ്ടമായിരുന്നില്ല.. രവിയുടെ വാക്കുകള്‍.. എനിയ്ക്ക്‌ ഈശ്വരന്‍ നല്ല ജോലിയും തരക്കേടില്ലാത്ത ശമ്പളവും തന്നിട്ടുണ്ട്‌.. ഇനി ഇല്ലെങ്കില്‍ തന്നെ മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിച്ചുള്ള സമ്പാദ്യം വേണ്ട.. മേലേയുള്ളവനോട്‌ ( ഈശ്വരനോട്‌ ) മറുപടി പറയണം ഞാന്‍. നന്ദിപ്രകടനമായി അദ്ധേഹത്തിനു ഒരു കവറില്‍ ഇട്ടു കൊടുത്ത പൈസ തിരിച്ച്‌ കൊടുത്ത്‌ രവി വീണ്ടും പറഞ്ഞു. ഇത്‌ ഞാന്‍ വാങ്ങിയാല്‍ പിന്നെ നിങ്ങളുടെ സാധനങ്ങള്‍ ഞാന്‍ തിരിച്ചു നല്‍കിയതിന്റെ വില പോവും .. അതിനാല്‍ എനിക്കൊതൊന്നും വേണ്ട.. നിങ്ങള്‍ എനിക്കായി പ്രാര്‍ത്ഥിച്ചാല്‍ മതി..

നല്ല നിമിഷങ്ങള്‍.. ഒരു സത്യ സന്തനായ.. അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത മനുഷ്യനെ കണ്ടുമുട്ടിയതിന്റെ ആഹ്ലാദം പങ്കുവെക്കാനായിരുന്നു തന്റെ നഷ്ടപ്പെട്ട്‌ സാധനങ്ങള്‍ തിരിച്ചു കിട്ടിയതിലുള്ള സന്തോഷം പങ്കു വെക്കുന്നതിനേക്കാള്‍ താത്പര്യം അബൂബക്കര്‍ ഓമച്ചപ്പുഴയ്ക്കും അദ്ധേഹത്തിന്റെ കൂടെ ശ്രീ രവി ചന്ദ്രനെ കാണാന്‍ പോയ മറ്റുള്ളവര്‍ ക്കും ഉണ്ടായിരുന്നത്‌.

എങ്ങിനെയാണു പേഴ്സ്‌ യു.എ.ഇ എക്സേഞ്ചിന്റെ പരിസരത്ത്‌ എത്തിപ്പെട്ടതെന്ന ദുരൂഹത അവശേഷിക്കുന്നു.

8 comments:

ബഷീർ said...

അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത മനുഷ്യനെ കണ്ടുമുട്ടിയതിന്റെ ആഹ്ലാദം പങ്കുവെക്കാനായിരുന്നു തന്റെ നഷ്ടപ്പെട്ട്‌ സാധനങ്ങള്‍ തിരിച്ചു കിട്ടിയതിലുള്ള സന്തോഷം പങ്കു വെക്കുന്നതിനേക്കാള്‍ താത്പര്യം അബൂബക്കര്‍ ഓമച്ചപ്പുഴയ്ക്കും അദ്ധേഹത്തിന്റെ കൂടെ ശ്രീ രവി ചന്ദ്രനെ കാണാന്‍ പോയ മറ്റുള്ളവര്‍ ക്കും ഉണ്ടായിരുന്നത്‌

ഫസല്‍ ബിനാലി.. said...

ദുരൂഹതകളോട് വിട പറയാം, രവിയെ തമ്പുരാന്‍ അനുഗ്രഹിക്കട്ടെ
നമുക്കിതൊരു പാഠവുമാകട്ടെ

ബിന്ദു കെ പി said...

നല്ല പോസ്റ്റ്..അഭിനന്ദനങ്ങള്‍.
നന്മയുടെ നുറുങ്ങുവെട്ടങ്ങള്‍ ഇനിയും കെടാതെ അവശേഷിക്കുന്നു എന്നത് വലിയൊരു അശ്വാസം തന്നെയാണ്.

siva // ശിവ said...

He is a human with humanity....

Unknown said...

ഉള്ളതു കൊണ്ട് ത്രപ്തി പെടുക
അന്യന്റെ മുതല്‍ ഒരിക്കലും ആഗ്രഹിക്കരുത്

ബഷീർ said...

ഫസല്‍,
ബിന്ദു കെ.പി,
ശിവ,
അനൂപ്‌ എസ്‌. നായര്‍ കോതനെല്ലൂര്‍


അഭിപ്രായം രേഖപ്പെടുത്തിയതില്‍ നന്ദിയും സന്തോഷവും അറിയിക്കുന്നു..

കുറ്റ്യാടിക്കാരന്‍|Suhair said...

ഒരു നല്ല മനുഷ്യന്‍!

ബഷീർ said...

കുറ്റ്യാടിക്കാരന്‍..

അതെ..
നല്ല മന്‍ഷ്യന്മാര്‍ വംശനാശ ഭീഷണി നേരിടുന്നു.

Related Posts with Thumbnails