Monday, March 24, 2008

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതേ.

ആദിവാസിക്ക്‌ 5 ഏക്കര്‍ (ഭൂമി )
പ്രവാസിക്ക്‌ 5 ഏക്കര്‍ (അസുഖങ്ങള്‍ )
വന്നു പെട്ടവരും ( ഇവിടെ വന്ന് ഒറ്റയടിക്ക്‌ എല്ലാം മാന്തിയെടുക്കാം എന്ന് കരുതി ചാടിക്കേറി വന്ന് മലക്കം മറിഞ്ഞ്‌ വിണവര്‍ )
പിന്നെ പെട്ട്‌ വന്നവരും കൂടി ( ജീവിക്കാന്‍ മാര്‍ഗമില്ലാതെ, ബാക്കിയുള്ളവന്മാരെയൊക്കെ ഒന്ന് കരക്കടുപ്പിക്കണമെന്ന വിചാരത്തില്‍ വിസ അന്വഷിച്ച്‌ ഉള്ള സമ്പാദ്യമൊക്കെ കളഞ്ഞ്‌ വന്നവര്‍ )
എല്ലാം കൂടിഇവിടെ ഈ പ്രവാസ ലോകത്ത്‌ ദുരിത ജീവിതം നയിക്കുന്ന ബഹു ഭൂരിഭാഗം വരുന്ന പ്രവാസികള്‍( അതില്‍ മാനേജരുടെ കണ്ണ്‌ വെട്ടിച്ച്‌ പ്രയാസമനുഭവിച്ച്‌ ബ്ലോഗ്‌ എഴുതുന്നവരെ കൂടി ഉള്‍പ്പെടുത്തുവാന്‍ ദുബായില്‍ ചേരുന്ന പ്രവാസി ബ്ലോഗേള്‍സ്‌ മീറ്റ്‌ പ്രസ്ഥാവനയിറക്കണെമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു )അവരുടെ പോക്കറ്റടിക്കാന്‍ മാത്രമേ ഇന്നു വരെ നമ്മുടെ ഭരണാധികാരികള്‍ ശ്രമിച്ചിട്ടുള്ളൂ..ഇപ്പോള്‍ ഈ ഹെല്‍പ്‌ ലൈന്‍ തുടങ്ങിയപ്പോഴും നിര്‍ വികാരതയാണൂ തോന്നുന്നത്‌..എങ്കിലും ക്രിയാത്മകമായ പ്രവര്‍ത്തനമായി പരിണമിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുഎല്ലാ അനുശോചനങ്ങളും. സോറി.. ആശംസകളും നേരുന്നു
ആദിവാസികളായ പ്രവാസികളും , പ്രവാസികളായ ആദിവാസികളും ക്ഷമിക്കുക..നിങ്ങള്‍ക്ക്‌ ഭൂമി കിട്ടുന്നതില്‍ എനിക്ക്‌ യാതൊരു വിയോജിപ്പുമില്ല..കിട്ടിയ ഭൂമി വിറ്റ്‌ കള്ളും കഞ്ചാവും അടിക്കരുതെന്ന അപേക്ഷ്‌ മാത്രംനിങ്ങള്‍ വിറ്റ ഭൂമിയില്‍ കയറ്റിയ ഫ്ലാറ്റുകളിക്‌ ഞങ്ങള്‍ക്ക്‌ ഒരു ബെഡ്‌ സ്പേസ്‌ തരണേ.. എന്നുള്ള പ്രാര്‍ത്ഥന മാത്രം...

12 comments:

സുല്‍ |Sul said...

ഉം അങ്ങനെയും ചിലത്.

-സുല്‍

ബീരാന്‍ കുട്ടി said...

ബഷീര്‍,

(ബഹുമാനം നിലനിര്‍ത്തികൊണ്ട്‌ തന്നെ) പ്രവാസികളെന്നാല്‍, പാവം വാഹബ്‌, പണിയോന്നുമില്ലാത്ത അറ്റ്‌ലസ്‌ രാമചന്ദ്രന്‍, കൂലി പണിയെടുക്കുന്ന ഗള്‍ഫാര്‍ മുഹമ്മദലി, കൂര പണയംവെച്ച യുസുഫലി, തുടങ്ങി എതാനും പ്രവാസികള്‍ മാത്രമണെന്ന ധാരണ മാറ്റിമറിക്കാന്‍ നമ്മുക്കാവില്ല.

അവര്‍ക്ക്‌ വേണ്ടി, പ്രവാസ സംഘമങ്ങള്‍ അരങ്ങേറും, അവര്‍ക്ക്‌വേണ്ടി മാത്രം പ്രവാസി കമ്പനി വരും, അങ്ങനെ അങ്ങനെ...

തുടരുക... കാലത്തിന്‌ നേരെപിടിച്ച കണ്ണാടിയുമായി.

ശ്രീ said...

ഹ ഹ. കൊള്ളാം

ഫസല്‍ ബിനാലി.. said...

നല്ല പോസ്റ്റ് തുടരുക...
ആശംസകള്‍.

ബഷീർ said...

> സുല്‍.. ആദ്യമായി വന്നതിലും കമന്റിയതിനും നന്ദി..

> ബീരാന്‍ കുട്ടി...

വരികള്‍ക്കിടയിലൂടെ വായിച്ചു..
ചില വെച്ചുകെട്ടലുകളില്‍ ഒളിപ്പിക്കുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ ഇന്നും കാണാതെ പോകുന്നു..
നന്ദി..

> ശ്രീ.. ചിരിച്ചോ.. ചിരിച്ചോ ..പ്രവാസികളുടെ പ്രയാസത്തില്‍ ചിരിച്ചോ..

> ഫസല്‍
സന്തോഷം...

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പരമാര്‍ഥങ്ങള്‍ നിറഞ്ഞ
കറുത്ത ഫലിതങ്ങള്‍....

മായാവി.. said...

ഗള്ഫ്കാര്‍ നാട്ടിനെന്ത് സമ്മാനിച്ചു, കുറെ നല്ല ബില്ഡിങ്ങുകളോ? നല്ലരീതിയില്‍ ജീവിക്കുന്ന ക്റെ കുടുംബങ്ങളോ? ഇതൊന്നുമല്ല ഒരു നാടിന്റെ വികസനം അറിയാമോ..? വിപ്ലവം അതാണ്‍ നാട്ടിന്റെ വികസനം.. എന്തു വന്നാലും സമരം ചെയ്യുക, കണ്ടതൊക്കെ അടിച്ചു തകര്ക്കുക ഇതാണ്‍ വികസനം, അല്ലതെ എക്സ്പ്രെസ്‌വെകളോ, നല്ല പട്ടിണിയില്ലാത്ത, ജീവിതമോ അല്ല. ഗള്ഫ്കാരനല്ല കേരളവികസനത്തിന്‍ കാരണം , വിപ്ലവമാണ്. മനസിലായോ ഗള്ഫ് കഴുതകളേ.. എന്ന് മറ്റൊരു ഗള്ഫന്‍.

ബഷീർ said...

>ശെരീഖ്‌..

അതെ കറുത്ത തായതിനാല്‍ ആരും കാണാതെ പോകുന്നു...

>മായാവി..

പറഞ്ഞതെല്ലാം മനസ്സിലായി... ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു..

പിന്നെ.. ഗള്‍ഫ്‌ കഴുതകളും ഈ തല്ലിപ്പൊളി(?)ക്കല്‍ സമര മുറ തുടങ്ങിയതില്‍ ആശ്വസിക്കാം..അല്ലേ !!

മരമാക്രി said...

ഇനി മേലാല്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തുടരുക... കാലത്തിന്‌ നേരെപിടിച്ച കണ്ണാടിയുമായി.

നജൂസ്‌ said...

പിന്നില്‍ ഞാനുമുണ്ട്‌ താങ്കളുടെ പാതയില്‍
വളരെ അടുത്തുതന്നെ
നാട്ടിലാണങ്കില്‍ മന്ദലംകുന്ന്‌
മറുനാട്ടിലാണങ്കില്‍ മുസഫ്ഫയില്‍..........:)

വരാം

ബഷീർ said...

> മരമാക്രി..

മരമാക്രി തന്നെ.. സംശ്യല്ല്യ..


> സഗീര്‍

വന്നതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം..



> നജൂസ്‌..

നന്ദി..
പിന്നില്‍ ഉണ്ടെങ്കില്‍ ഞാന്‍ മുന്നില്‍ ഉണ്ടാകും..


പിന്നെ വരാമെന്ന് പറഞ്ഞ്‌ പേടിപ്പിക്കാതെ..

മുന്‍ കൂട്ടി അറിയിക്കണേ...

Related Posts with Thumbnails