കുടുംബ ബന്ധങ്ങള്‍ ശിഥിലമായികൊണ്ടിരിക്കുന്ന, സ്നേഹവും സൌഹ്യദവും കമ്പോളച്ചരക്കുകളായി തരം താഴുകയും ചെയ്ത സൈബര്‍ യുഗത്തില്‍ മാംസക്കച്ചവടത്തിനു മാന്യതയുടെ പരിവേഷം പുതപ്പിക്കുന്ന ആധുനികന് മാനവ സമൂഹത്തിനു അന്യമായിരുന്ന പല ജാതി ആഭാസത്തരങ്ങളും പല പേരുകളിലായി ആഘോഷിപ്പിക്കാന്‍ വര്‍ഷത്തിന്റെ 365 ദിവസങ്ങളും കാര്‍ന്നെടുത്തിരിക്കുന്നു.
കൌമാര ചാപല്യങ്ങളെ മുതലെടുത്ത് എല്ലാ അതിര് വരമ്പുകളും ഭേതിച്ച് അരങ്ങു തകര്‍ക്കുന്ന വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും വള്ഗറസ് ഡേ ആയി മാറുകയാണ്. സമൂഹത്തില്‍ സ്വാധീനമുള്ള ദ്യശ്യ -ശ്രാവ്യ മാധ്യമങ്ങള്‍ എല്ലാ വ്യത്തികേടുകള്‍ക്കും കുടപിടിക്കുകയും കൂട്ടുകൂടി വളരുന്ന തലമുറയുടെ വഴിപിഴക്കലിനു വഴിയായി വര്‍ത്തിക്കുകയും ചെയ്യുന്നു.
ലോകത്തെങ്ങും അശാന്തിയുടെ കരിനിഴലില്‍ നിരപരാധികളുടെ നിണമൊഴുകുമ്പോള്‍ രണ്ടു തുള്ളി കണ്ണുനീര് കാഴ്ച വെക്കാന്‍ , മര്ദ്ദിദരുടെയും പീഡിതരുടെയും വിലാപം കേള്‍ക്കാന്‍ ഒരു ദിനാചരണം ഉണ്ടായാല്‍ അത് സ്പോണ്സര് ചെയ്യാന്‍ ആരെങ്കിലുമുണ്ടാവുമോ ? തിന്നും കുടിച്ചും മദിച്ചു നടക്കുന്ന ഒരു ജനത അവര്‍ പടച്ചു വിടുന്ന ചില കാല്പനികതയ്ക്ക് ചരിത്രാവിഷ്കാരം നല്കി അസാംസ്കാരികത വളര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം ആചാരങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നൊന്നും അന്വഷിക്കാന്‍ ആരും മിനക്കെടാറില്ല.
മലവെള്ളപ്പച്ചിലില്‍ ദിശ യറിയാതെ ഒഴുകുന്ന പൊങ്ങു തടിപോലെ യുവത്വം ഒഴുകുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുയയാണ് സാസ്കാരിക നായകന്മാര് . ഏതൊരു ആഘോഷമാകട്ടെ ആചാരമാകട്ടെ അത് ഒരു സന്ദേശം സമൂഹത്തിനു നല്‍കാനുതകുന്നതാകണം . വാലും തലയുമില്ലാത്ത വലന്റൈന്‍ ആഘോഷം സമൂഹത്തിനു നല്‍കുന്നത് തെറ്റായ സന്ദേശമല്ലാതെയില്ല. ഇവിടെ പ്രവാസ ഭൂമിയില്‍ രക്തം വിയര്‍പ്പാക്കി അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട് എസ്.എം.എസ് അയച്ചും മറ്റും ഇത്തരം അനാചാരങ്ങള്‍ക്ക് ചൂട്ടു പിടിക്കുന്ന ദ്യശ്യ ശ്രാവ്യ മാധ്യമങ്ങളുടെ തട്ടിപ്പുകള്‍ക്ക് വളവും വെള്ളവും നല്കുന്ന മലയാളികള്‍ ഒരു വിചിന്തനത്തിനു തയ്യാറാവണം. ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നത് സ്നേഹവും സൌഹ്യദവുമല്ല മറിച്ച് കാപട്യവും കാമവും ആണ്
`ഒരു മഹത്തായ പാരമ്പര്യം (?)അവകാശപ്പെട്ട് അഭിമാനം കൊള്ളുന്ന നാം പാശ്ചാത്യന്റെ വൈക്യതങ്ങള്‍ക്ക് സ്പോണ്‍സറായി വര്ത്തിക്കണോ ? നമുക്ക് സ്നേഹിക്കന്‍ ഒരു ദിനം വേണോ ? അതോ ഒരു ദിനം മതിയോ നമുക്ക് സ്നേഹിക്കാന്‍ ?
ഇനി നിങ്ങൾ ചെയ്യേണ്ടത്. എസ്.എം. എസ്. അയക്കുകയാണ്. വേഗമാകട്ടെ. യോജിച്ചും വിയോജിച്ചും ഇത് രണ്ടുമല്ലാതെയും ആവാം. .. ഞങ്ങൾക്ക് കിട്ടേണ്ടത് എസ്.എം.എസ്. മാത്രം.. ജീവിച്ചു പോയ്ക്കോട്ടേ.. !!

35 comments:
നമുക്ക് സ്നേഹിക്കന്‍ ഒരു ദിനം വേണോ ? അതോ ഒരു ദിനം മതിയോ നമുക്ക് സ്നേഹിക്കാന്‍ ?
എവിടെ ആണോ പേകൂത്തുകള് നിറഞ്ഞ വൃത്തികേടുകള്‍ കാണിക്കാനും, ലഹരി കഴിച്ചു സൂബോധം നഷ്ടപ്പെടുത്തി അര്മാദിക്കാനും അവസരം കിട്ടുന്നതു അവിടെ ഒക്കെ ആളെ കിട്ടും. അതണ് സംസ്കാരമെന്നു തെറ്റിദ്ധരിച്ചുപോയി ഇന്നുള്ളവര്‍. ഇന്നത്തെ യുവാക്കളുടെ രക്ഷിതാക്കള്‍ ആകേണ്ട തലമുറയിലുള്ളവരാണു, കച്ചവട ലക്ഷ്യത്തോടെ ഇത്തരം കോപ്രായങ്ങള്‍ എഴുന്നുള്ളിക്കുന്നതു. “അപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിച്ചു ശീലിച്ച പുത്തന്‍ പണക്കാര്‍ക്കു - നാണമില്ലാത്തവന്റെ ആസനത്തില്‍ ആല് മുളച്ച പോലെ അതും ഒരു ഗമയാക്കി നടക്കും!” ഹഹ ഹഹ
1.വേണ്ട
2.പോര
നല്ല പോസ്റ്റ്.
ചിന്തിക്കേണ്ട വിഷയതന്നെ സുഹൃത്തേ!
നല്ല പോസ്റ്റ്.
പ്രസക്തമായ ചോദ്യം.
നന്നായി, ഈ പോസ്റ്റ്.
കലക്കി ..:)
മനസ്സില്‍ പ്രണയമുള്ളവന് എന്നും വാലന്റൈന്‍ ഡേയാ..!
തല്ലു കൊള്ളാതെ കത്തു കൊടുക്കാമെന്നെ ഒരൊറ്റ ഗുണമൊഴിച്ചാല്‍ പാഴ്ചെലവ്..:)
ഒന്നു പോര ഒരു 365 ദിനങ്ങള്വേണം... ;-)
രണ്ടും നല്ല ചോദ്യങ്ങള്‍ - അനുകൂലിച്ചും എതിര്‍ത്തും ചിന്തിക്കുന്നവര്‍ ഒത്തിരി കാണും!
ഇതിലെ ആദ്യത്തെ ചോദ്യം കഴിഞ്ഞ ഫെബ്രുവരി പതിനാലിന് ഇവിടെ ആരോ ചോദിച്ചലറുന്നത് കാണാം :)
കൂട്ടൂകാരാ, പൂ...വാലന്സ്ഡേ അല്ലെ, അതങ്ങനെയങ്ങ് കഴിഞ്ഞോട്ടെ, മറ്റുള്ളതെല്ലാം നോക്കാനെത്ര പേരുണ്ടിവിടേ. പക്ഷേ നടക്കുന്നതോ, അതിന്റെയൊക്കെ കുത്തക അവകാശപ്പെടുത്തവര് കാട്ടി കൂട്ടുന്ന പേക്കുത്തുകള്ക്കടുത്തെത്തില്ല ഇവര്‍ കാട്ടുന്ന വിവരക്കേടുകള്‍. അങ്ങ് ക്ഷമിച്ചേക്കു ചങ്ങാതി.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് പറയാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യം ഒന്നു ഇല്ല (വ്യക്തിപരമായി പറഞ്ഞതാണ്). എന്നാല്‍ അങ്ങനെ ഒരു ദിവസം ഉണ്ടായി എന്ന് വെച്ച് ആകാശം ഇടിഞ്ഞ് വീഴാനൊന്നും പോകുന്നില്ല. ലോകത്ത് എവിടെയെങ്കിലും ദുരന്തവും പട്ടിണിയും മരണവും എല്ലാ കാലത്തും ഉണ്ടായിക്കൊണ്ടിരിക്കും. അതൊക്കെ തീര്‍ത്തിട്ട് മതി യുവത്വം പ്രണയവും ഫാഷനും ജീവിതവും ആഘോഷിയ്ക്കുന്നത് എന്ന് പറയുന്നത് മനസ്സിലാവുന്നില്ല.
ആഘോഷിക്കേണ്ടവര്‍ ആഘോഷിയ്ക്കുക അല്ലാത്തവര്‍ ചുമ്മാതിരിക്കുക. പ്രശ്നം തീര്‍ന്നില്ലേ? പിന്നെ പ്രണയം അല്ലേ ആഘോഷിയ്ക്കുന്നത് വേറെ പ്രശ്നമൊന്നുമുള്ള കേസല്ലല്ലോ.
ആഗോള കച്ചവട ചിന്തകളുടെ ചതികുഴികള്‍ തിരിച്ചറിയാന്‍ കഴിയാത്ത കാലത്തോളം ഇത്തരം പേക്കുത്തുകള്‍ തുടര്‍ന്നു കൊണ്ടെയിരിക്കും. സ്നേഹമെന്നത് ഒരു പനിനീര് പൂവിന്റെ മൃദുലതയിലൊ ഒരു കാര്‍ഡിന്റെ ഉപരി വിപ്ലവകമായ വെറും വാക്കുകളിലൊ, സൗന്ദര്യത്മകതയിലൊ തെളിയിക്കപൊടെണ്ടതല്ല മറിച്ച് ജീവിതം കൊണ്ട് അടയാളപ്പെടുത്തെണ്ടതാണ് എന്നു ഞാന്‍ കരുതുന്നു. ജീവിത പരിസരത്തെയ്ക്ക് തുറന്നു വെച്ച ബശീര്ക്കാടെ അക കണ്ണിന് ഈ അനുജന്റെ ഐക്യദാര്‍ഢ്യം അറിയിക്കട്ടെ.
Dear Basheer, I would like to give you a lot of thanks and I would like to say thanks for this great post.
>ദേശാഭിമാനി.. കര കരക്റ്റ്.. സംസ്കാരം എന്നത് പരിഷ്കാരത്തള്ളലില് ഒലിച്ച് പോകുന്നു.. താങ്കള്‍ പറഞ്ഞത് പോലെ ആലുമായി നടക്കാനാണു അധികപേര്‍ക്കും താത്പര്യം.. വിനാശ കാലേ വിപരീത ബുദ്ധി..
>വല്ല്യമ്മയി : നൂറു മാര്‍ക്ക്.. ഇനിയും വരണമെന്ന് അപേക്ഷിക്കുന്നു..
>മറ്റൊരാള്‍ ; ചിന്തകള്‍ നാം ആര്‍ക്കോ പണയപ്പെടുത്തുന്നു.. അതാണു നമ്മുടെ നഷ്ടം..
>ശ്രീ. . അഭിപ്രായത്തിനു നന്ദി.. പ്രസ്ക്തമെന്ന് നമുക്ക് തോന്നുന്നിടത്തോളം നമുക്കീ നിലപാടു തുടരാം അല്ലേ ?
>പ്രയാസി, നന്ദി.. തല്ലു കൊള്ളാതെ നോക്കുക..
>റഫീഖ്.. 365 ദിവസവും പ്രണയിക്കൂ.. സ്വന്തം പ്രണയിനിയെ ആവണമെന്ന് മാത്രം..
>അഗ്രജാ.. അലര്‍ച്ച കണ്ടു.. ഇഷ്ടായി.. നന്നായിരിക്കുന്നു.. അലര്‍ച്ച.. ആരു കേള്‍ക്കാന്‍ അല്ലേ ..
>കാഴ്ചക്കാരാ.. വിവരക്കേടുകള്‍ നമുക്ക് ക്ഷമിക്കാം.. പേക്കുത്തുകളില് വെറും കാഴ്ചക്കാരായി മാറാന്‍ പറ്റുമോ .. അത് വേണ്ട.. അല്ലേ ?
>ദില്ബാസുരന്. എല്ലാ ദു:ഖങ്ങളൂം തീര്‍ന്ന് ആഘോഷങ്ങള്‍ നടത്താന്‍ നമുക്കാവില്ല.. പക്ഷെ സാംസ്കാരിക അധിനിവേശത്തിന്റെ കച്ചവട താത്പര്യം മാത്രമാണു സുഹ്യത്തെ ഇതിനു പിന്നില്‍ ..ആഘോഷങ്ങളുടെ മറവില്‍ അരങ്ങേറുന്ന അശ്ലീലതകളും അനാശാസ്യങ്ങളും എന്തു സന്ദേശമാണു നല്കുന്നതെന്നു കൂടി ഓര്‍ക്കണം..
>ശെരിഖ്.. ഒരു കാര്‍ഡിന്റെ അല്ലെങ്കില്‍ സ്നേഹസ മ്യണമായ വാക്കുകളുടെ കൈമാറ്റങ്ങളില്‍ ഒതുങ്ങുന്നുവെങ്കില്‍ ഒരു പക്ഷെ വേവലാതിപ്പേടേണ്ടിയിരുന്നില്ല.. പക്ഷെ അതാണോ ? നടക്കുന്നത് ?
>ദില്‍ബാസുരാ : ആഘാഷം ഇടിഞ്ഞു വീണതിനു ശേഷം ഒന്നും പറഞ്ഞിട്ടു കാര്യമില്ല.. അതിനു മുന്നെ ആവട്ടെ എന്നു കരുതി.. ആഘോഷിക്കുന്നവര്‍ ആഘാഷം ഇടിഞ്ഞു വീഴാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്ന്..
>ശിവകുമാര്‍, നിലപാടില്‍ സന്തോഷം .അഭിപ്രായം അറിയിച്ചതിലും
::: നാം അറിയാതെ നമ്മെ നിയന്ത്രിക്കുന്നവര്‍ നമ്മളെ അവരുടെ ഉപഭോക്താക്കളാക്കുന്നത് അറിയാന്‍ ശ്രമിക്കേണ്ടത് അറിവുള്ളവരുടെ കടമയാണെന്ന് ഞാന്‍ കരുതുന്നു ..എല്ലാവര് ക്കും നല്ലത് വരട്ടെ
ആഘോഷം ഇടിഞ്ഞ് വീഴുകയോ? അതെന്താ പി ഡബ്യൂ ഡി പണിഞ്ഞ പാലത്തിന്റെ മുകളിലാണോ ആഘോഷം? മനസ്സിലായില്ല.
ദില്‍ബാ.. വാക്കുകള്‍ മലക്കം മറിഞ്ഞ് ( കട്ട് & പേസ്റ്റില്‍ ) സംഭവിച്ചതാണ്. ചൂണ്ടിക്കാട്ടിയതിനു പെരുത്തു നന്ദി.. ആകാശം എന്ന് തിരുത്തി വായിക്കുക.. എല്ലാവരും ക്ഷമീ
എത്രയോ ദിനങ്ങളും ആഘോഷങ്ങളും ലോകം മുഴുവനുള്ള ജനങ്ങള്‍ കൊണ്ടാടുകയും ആസ്വദിക്കുകയും ചെയ്യുന്നു.
പ്രണയിക്കുന്നവര്‍ക്കായി ഒരു ദിനം ഉണ്ടാകുകയും അത് ആഘോഷിക്കുകയും ചെയ്യുമ്പോഴേക്കും ഇവിടെ അശ്ലീലതയും, കച്ചവടവും, കാപ്ട്യവും, കാമവുമൊക്കെയായി മാറുന്നു. സംസ്കാരത്തിന്റെ മൂല്യച്യുതിയായി, യുവത്വത്തിന്റെ വഴിതെറ്റലായി.....എന്റമ്മോ!
ഒരു വാലന്റൈന്‍സ് ഡേ ആഘോഷിക്കുമ്പോഴേക്കും ഇവിടുത്തെ സദാചാര പോലീസുകാര്‍ക്ക് ഹാലിളകുന്നിന്റെ പിന്നിലെ രഹസ്യം മനസിലാകുന്നില്ല!
പ്രണയം എന്നത് കാമവും കാപട്യവുമാണ് എന്നു ധരിക്കുന്ന ഒരു പറ്റം സാസ്കാരികനായകന്മാരുടെ വിലാപമോ, ആക്രോശമോ അല്ലെങ്കില്‍ കാപട്യമോ ആയിരിക്കുമോ ഈ വാദം?
നമുക്ക് സ്നേഹിക്കന്‍ ഒരു ദിനം വേണോ ? അതോ ഒരു ദിനം മതിയോ നമുക്ക് സ്നേഹിക്കാന്‍ ?
മാതൃദിനം കൊണ്ടാടുന്നത് ഒരു ദിവസത്തേക്ക് മാത്രം അമ്മയാകാനത്രേ!!
കഷ്ടം!!
ഈ പറഞ്ഞതൊക്കെ ശരി തന്നെ...
ഒരു കാര്യം ചോദിച്ചോട്ടേ, സ്വാതന്ത്ര്യ ദിനം, അല്ലെങ്കില്‍ നബിദിനം.
ഇവ താങ്കളും ആഘോഷിക്കാറില്ലേ?
ഇതില്‍ ഏതെങ്കിലും തരത്തിലുള്ള വാണിജ്യ താല്പര്യങ്ങള് ഇല്ലായെന്ന് താങ്കള്‍ക്ക് പറയാന്‍ പറ്റുമോ? ഈ രണ്ടു ദിനങ്ങളുടെയും അന്ത:സത്ത ഒരു ദിവസം കൊണ്ട് മറക്കാനാണോ നമ്മള് "ദിനങ്ങളായിത്തന്നെ ആഘോഷിച്ചു തീറ്ക്കുന്നത്? ഒന്നു compare ചെയ്ത് പറഞ്ഞു തരാമോ?
അവസരോചിതമായ ഒരു പോസ്റ്റ്...!!
> Buddhimaan
സദാചാരം വിറ്റു കാശാക്കിയതിന്റെ തിക്തഫലം സമൂഹം ഇന്ന് അനുഭവിക്കുകയാണു. കാപട്യത്തിന്റെ പ്രകടനങ്ങളിലും കാമവെറിയുടെയും കച്ചവടതാത്പര്യത്തിന്റെ പേക്കോലങ്ങളിലും പ്രണയം എന്ന അനുഭൂതി നഷ്ടപ്പെടുത്തുകയും അരുതേ..
മാത്യദിനവും മാന്യതയുടെ അതിര്‍വരമ്പില്ലാത്ത ദിനവും താരതമ്യം ചെയ്യല്ലേ സഹോദരാ..
അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ സന്തോഷം
>kuttiyaadikkaaran
സുഹ്യത്തേ ഞാന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനവും നബി ദിനവും ആഘോഷിക്കുന്നു. അത് എന്റെ ബാധ്യതയായും കരുതുന്നു. അതിനെല്ലാം ചരിത്രത്തിന്റെ പിന്‍ബലവും പുതു തലമുറക്ക് പുത്തനുണര്‍വ് പകരാനും നല്ല പാഠങ്ങള്‍ പകര്‍ന്ന് കൊടുക്കാനും ഉപകരിക്കുന്നതാകയാല്.. അങ്ങിനെ നല്ല സന്ദേശങ്ങള്‍ പകരാന്‍ ഉതകുന്നതാണോ ഈ കാമപ്പേക്കൂത്തുകളുടെ ദിനാഘോഷം ?
അന്തസ്സത്ത കളയുന്നതിനെ അനുകൂലിക്കാതിരിക്കുക.. അത് നബി ദിനമായാലും എന്തായാലും..
അന്തസ്സത്ത കളയുന്നതിനെ അനുകൂലിക്കാതിരിക്കുക.. അത് നബി ദിനമായാലും എന്തായാലും..
അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ സന്തോഷം
> നജീം ഭായ്..
വന്നതിലും വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം
ഈ ബ്ലോഗിലെ വിഷയവുമായി ബന്ധമില്ലാത്തതായതിനാല്‍ മിസ്റ്റര്‍ ബഷീര്‍ പി. യുടെ കമന്റും അതിനു എന്റെ മറുപടിയും ഡിലിറ്റ് ചെയ്യുന്നു..
സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
വായിച്ചിട്ടു ശ്വാസം മുട്ടുന്നു ബഷീറിക്ക
കൊസ്രാക്കൊള്ളീ.. വായിച്ചതിലും കമന്റിയതിലും സന്തോഷം..
അനൂപ്.... ?.. വിഷമിക്കാതെ....
Basheer....
I hadn't read any blog about "Valentine Day" due to out of net.I agree with ur opinion.It is the creation of western culture of consumerism and some ------ celebrate it here akso.
അരീക്കോടന്‍ സാര്‍,
വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം
Ini valum thalayumkoodi undayirunnenkilo...!
Manoharam, Ashamsakal...!!!
ആഘോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തുകയാണ് തല്‍പ്പരകക്ഷികള്‍, അവര്‍ക്കതിന്റെ മെച്ചവുമുണ്ട്. എല്ലാം കച്ചവട താല്‍പ്പര്യങ്ങള്‍ മാത്രം..!
> Sureshkumaar punjhayil,
അപ്പോൾ പിന്നെ തന്നെപ്പോലെയാവും ഈ ഡേ :) എന്ന് ഞാൻ പറയില്ല.
> തെച്ചിക്കോടൻ,
അത് മനസ്സിലാക്കാൻ മാത്രമുള്ള വിവേകം നമുക്കുണ്ടാവണമെന്ന് മാത്രം.
അഭിപ്രായമറിയിച്ചതിൽ സന്തോഷം
മൊഴിമുത്തുകളിൽ പുതിയ പൊസ്റ്റ് വായിക്കുമല്ലോ
വാക്കും പ്രവൃത്തിയും
ഇങ്ങനെ പോയാല്‍ വര്‍ഷത്തിലെ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരും ഓരോ പേരുകളിട്ട് ആഘോഷിക്കാന്‍. എല്ലാ അധമസംസ്കാരങ്ങള്ക്കും മാന്യതയുടെ പരിവേശം നല്‍കാനും ഇത്തരം ആഭാസങ്ങള്‍ക്ക് കൂട്ട് നില്ക്കാത്തവര് സംസ്കാരശ്യൂന്യരാണെന്ന് വരുത്തിത്തീര്‍ക്കാനും സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ചില മാധ്യമങ്ങളെങ്കിലും നടത്തുന്ന പ്രചരണങ്ങളാണ് ഏറെ കഷ്ടം.
ഒരു വല്ലാത്ത സമൂഹമാണു നമ്മുടേതു. ഏതു മോശം കാര്യത്തിലും ഒരു വിഭാഗം വളരെ പോസിറ്റീവായി പ്രതികരിക്കുകയും അതിനെ സ്വീകരിക്കുകയും ചെയ്യുന്നു.
> കാസിം തങ്ങൾ,
തിന്മയെ ലളിതവത്കരിക്കുകയും നന്മകൾ പരിഹസിക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. ഇതിലുമപ്പുറമാണിനി വരാനുള്ളതെന്ന് തോന്നുന്നു.
മാധ്യമങ്ങൾക്ക് ഒരു നിലപാടില്ലാത്തത് വളരെ ദുഖകരമാണ്.
> പഥികൻ
എന്തും ഏതും അനുകരിക്കുക എന്ന രീതിയാണിന്ന് യുവതയിൽ അത് മുതലെടുക്കുവാൻ ദൃശ്യ -ശ്രാവ്യ മാധ്യമങ്ങളും.
അഭിപ്രായം അറിയിച്ചതിന് നന്ദി
സ്വര്‍ണം വാങ്ങാന്‍ ഒരു ഡേ
സ്നേഹിക്കാന്‍ ഒരു ഡേ
ആര്മാദിക്കാന് ഒരു ന്യൂ ഇയര്‍ ഡേ
അമ്മക്ക് വേണ്ടി ഒരു ഡേ
അച്ചന് വേറെ ഒരു ഡേ
ടീച്ചര്‍ക്ക് ..
കുട്ടികള്‍ക്ക് ..
വികലാങ്കര്‍ക്ക്..
തൊഴിലാളികള്‍ക്ക് ...
മഹാത്മാക്കള്‍ ജനിച്ചാലും മരിച്ചാലും ഡേ ...
എല്ലാത്തിനും ഡേ ..
365 ദിവസവും ഡേ
അയ്യോ അയ്യോ ...
ഈ പാവം പ്രവാസിക്ക് ആര്മാദിക്കാന് മാത്രം ഒരു ഡേ ബാക്കിയില്ല !!!!!!
> തണൽ,
വന്നതിലും വായിച്ചതിലും അഭിപ്രായമെഴുതിയതിലും സന്തോഷം
പ്രവാസികൾ അങ്ങിനെയങ്ങ ആർമാദിക്കണോ ?
ഇപ്പോൾ ആർമാദിച്ചാൽ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല :)
Post a Comment