പണ്ട് ..എന്നാല്‍ വളര പണ്ടല്ലാത്ത ഒരു നാളില്‍ നമ്മുടെ സാംസ്കാരിക കേരളത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ക്ക് മാറു മറക്കാന്‍ അവകാശമില്ലായിരുന്നു. തമ്പ്രാക്കന്മാര്ക്ക് ആസ്വദിക്കാനുള്ള വകകളായി അങ്ങിനെ നടന്നോളണം.. കുഞ്ഞമ്പ്രാക്കളും വല്ല്യമ്പ്രാക്കളും ഭേഷായി ഈ വക് ഭോഷ്ക്കുകളുമായി സുഭിക്ഷമായി കഴിഞ്ഞു കൂടിയതിനിടയക്കാണു നമ്മുടെ സാക്ഷാല്‍ ടിപ്പു സുല്‍ത്താന്റെ വാള് തമ്പ്രാക്കന്മാര്ക്ക് നേരെ വരുന്നത്.. മര്യാദയ്ക്ക് കെട്ടിവെച്ച് /മൂടിവെച്ച് നടന്നോളണം . അതിനു അനുവദിക്കാത്ത തമ്പ്രാക്കന്മാര്ക്ക് അത്താഴം നമ്മുടെ അന്തപ്പുരത്തില്‍ ..ഉത്തരവ് മാനിക്കതെ തുറന്നിടുന്നവളുടെത് അരിഞ്ഞു കളയുകയും ചെയ്യും.. സുല്‍ത്താന്‍ ഒരു ചടങ്ങു തന്നെ സംഘടിപ്പിച്ചു.. ഒരു ബോധ വത്കരണ സദസ്സ് ..ഒപ്പം മാറു മറക്കാന്‍ കുപ്പായത്തുണിയും ( ചേല) വിതരണം ചെയ്തു.. തമ്പ്രക്കന്മാരുടെ കണി നഷ്ടം.. വല്ലപ്പോഴുമൊരിക്കല്‍ കുളിക്കുന്നവര്‍ക്ക് വരുന്ന ഒരു തരം ചൊറിച്ചൊലൊക്കെ ഉണ്ടായത്രെ ആദ്യമായി ചേല ചുറ്റിയപ്പോള്‍ ..പിന്നെ അതൊരു ശീലമായി.. ടിപ്പു സുല്‍ത്താന്‍ ചേല വിതരണം ചെയ്ത ആ സ്ഥലത്തിനാണു ഇന്ന് ചേലക്കര ( ത്യശ്ശൂര് ജില്ലയില്‍ ) എന്ന് അറിയപ്പെടുന്നത് എന്ന് പറയുന്നു. പില്ക്കാലത്ത് ആ ചൊറിച്ചില്‍ കൂടി കൂടി വന്ന് ചില നാരികളോക്കെ ചേലയുടെ നീളവും വീതിയും കുറച്ച കുറച്ച് വെറും ചാലു പോലെയാക്കി ഒരു പരുവത്തിലാക്കി.. സാരി എന്ന ചേല നാരികള്‍ നാനൂറു വിധത്തില്‍ ചുറ്റുന്നു. ചിലര്‍ ശരീരം മറക്കുന്ന വിധത്തില്‍ ചിലര്‍ ..അത്യാവശ്യം പുറമ്പോക്ക് സ്ഥലങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാരിയെ ഉപയോഗിക്കുന്നു.. അങ്ങിനെ പുറമ്പോക്ക് പ്രദര്‍ശിപ്പിക്കുന്ന വിഭാഗത്തില്‍ നമ്മുടെ ലേഡീ റ്റീച്ചറന്മാര്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത് പ്രദര്‍ശിക്കപ്പെടുന്നത് പോലെ തന്നെ ഒരു "നഗ്ന"സത്യം .. !! മുതിര്‍ന്ന ക്ലാസുകളിലെ പിള്ളേരുടെ കമന്റുകളും അതു പോലെയുള്ള മറ്റ് ചില കാര്യങ്ങളുമെല്ലാം ചില പ്രൈവറ്റ് സ്കൂളുകളില്‍ റ്റീച്ചേഴ്സിനു ( മാഷന്മാര്ക്കും ) ഓവര്‍ക്കോട്ട് നിര്‍ബന്ധമാക്കിയിരിക്കുന്നു ഇതിനു മുന്നെതന്നെ.. സാരിയേക്കാള്‍ കുറച്ച് കൂടി നല്ലത് (മാന്യമായ രീതിയിലാണെങ്കില്‍.. ) ചുരിദാര്‍ അല്ലെങ്കില്‍ ചുടിദാര്‍ ആണെന്ന് തോന്നിയത്
കൊണ്ടാണോ എന്നറിയില്ല.. ചുരിദാര്‍ ധരിച്ച് പഠിപ്പിക്കാന്‍ വരാന്‍ അനുവാദം വേണ്ടപ്പെട്ടവര്‍ വിലക്കിയില്ല എന്നത് നല്ല കാര്യം തന്നെ..
റ്റീച്ചറന്മാര്ക്ക് ഈ ചുരിദാര്‍ പ്രേമം .. സാരിയേക്കാള്‍ കുറച്ച് കൂടി നല്ല വസ്ത്രവും സൌകര്യവും ( ഇന്നത്തെ സാഹചര്യത്തില്‍ പീഢിപ്പിക്കാന്‍ വരുന്നവനിട്ട് കാലു പൊക്കി കിക്കാനും അറ്റ്ലീസ്റ്റ് ഓടാനെങ്കിലും സൌകര്യം ) ഇതാണെന്നു തോന്നിയിട്ടോ ?
( അതോ.. ഏത് കോളേജിലാ പഠിക്കുന്നത് എന്ന പരസ്യത്തിന്റെ വലയില്‍ അകപ്പെട്ടോ ? )
മൊഴിമുത്തുകൾ-48
11 years ago
12 comments:
സ്ത്രീകള്‍ക്ക് വളരെ സൌകര്യപ്രദമായ വസ്ത്രമാണ് ചുരിദാര്‍ എന്നതില്‍ തര്‍ക്കമില്ല.
:)
It is so informative....and I really enjoyed the Tippu Sultaan story....nice....thank you...
:)
:)
:) nannayi vivarichittund....
ശ്രീ , ശിവകുമാര്‍, സാക്ഷരന്‍, അനഗതശ്മശ്രു, ജാബു.. എല്ലാവരും കമന്റിയതില്‍ സന്തോഷം..
ശ്രിയേ.. സൌകര്യം സാരിയേക്കാള്‍ ചുരിദാര്‍ തന്നെ.. ഇന്ന് പാവം ചുരിദാറിന്റെ സ്ഥാനത്ത് ഷോ ടോപ്പ് (അ ഥവാ ബോട്ടം മുതല്‍ ടോപ്പ് വരെ ഷോ ചെയ്യുന്ന) അല്ലേ വിലസുന്നത്..
ശിവാ.. ടിപ്പുവിന്റെ ഭരണകാലവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇന്നും ചേലക്കര ഉണ്ടെന്ന് പറയുന്നു.. നാട്ടില്‍ പോകുമ്പോള്‍ എന്നും കരുതും ..പ്രത്യാകിച്ച് ചേലക്കര ഹൈ സ്കൂളില്‍ ( അവിടെ ഒരു ഗുഹയുണ്ട്..മുന്നെ ഒര് വിദ്യാര്‍ത്ഥി തന്റെ സഹപാടിയെ കുപ്പിച്ചില്ലു കൊണ്ട് കഴുത്തറുത്ത് കൊന്നിട്ട ഗുഹ.. ആ ഗുഹയും ടിപ്പു സുല്‍ത്താനും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്നു ) പോവണമെന്ന്.. നടന്നില്ല.. അടുത്ത തവണ ..ഇന്ഷാ അല്ലാഹ്.. ബ്ലോഗാന്‍ ഒരു വിഷയവും കിട്ടുമെന്ന് കരുതട്ടെ.. ടിപ്പുവിന്റെ യഥാര്‍ത്ഥ ചരിത്രം പഠിക്കണം . ബ്രിട്ടീഷുകാര്‍ എഴുതിവെച്ച ( ഡിവൈഡ് ആന്‍ഡ് റൂള്‍ ചരിത്രമല്ലാത്തത് )...
ടീച്ചര്മാര് ചുരിദാരിട്ട് വരട്ടേ ബഷീറിക്കാ.. അതും ചേലക്കര കഥയുമായി കൂട്ടീ വായിക്കാന്‍ പറ്റുന്ന ഒരു അധ്യായം തന്നെ...
നല്ലരീതിയില്‍ വസ്ത്രം ധരിച്ച് നടക്കട്ടെ ..പ്രത്യാകിച്ച് നാളെയുടെ വാഗ്ദാനങ്ങള്‍ക്ക് മാത്യകയാവേണ്ടവര്.. വായിച്ചതിനും കമന്റിയതിലും സന്തോഷം..
ചുരിദാരിട്ട് വര്‍ണ്ണ ചിരിതൂകി പോകും സുന്ദരനേ പറയൂ നിന്നുടെ പേരെന്ത്
സ്ലീവ് ലസ്സ് ബ്ലൗസ്സും, പരമാവധി തുറന്നു കാട്ടലിന്റെ സംസകാരാവും, ചുണ്ടില്‍ തിളങ്ങുന്ന ചായവും, കിടപ്പറ കൂട്ടാളികളൂടെ വൈവിദ്ധ്യത്തിലും ഫെമിനിസം ദര്‍ശിക്കുന്ന അഭിനവ ആഗോള തംബുരാക്കന്മാരുടെ കാലത്ത് ടിപ്പുമാര് പുനര്‍ ജനിക്കേണ്ടതുണ്ട്, വര്‍ത്തമാന ജീവിതത്തിന്റെ ചുവരെഴുത്തുകളിലെ അശ്ലീലതയെ തുറന്നു കാണിച്ച ബഷീര്‍ക്കാക്ക് ഭാവുകങ്ങള്‍
>കൊസ്രാക്കൊള്ളീ.. സുന്ദരീ എന്നാണോ ഉദ്ധേശിച്ചത്.. എന്തായാലും വരികള്‍ കുറിച്ചതില്‍ സന്തോഷം
>ശെരീഖേ.. ധാര്‍മ്മിക വിപ്ലവത്തിന്റെ പഠഹ ദ്വനി ഉയര്‍ത്താന്‍ നമുക്കെന്നും കഴിയട്ടെ.. നല്ല വാക്കുകള്‍ക്ക് നന്ദി..
Sorry to mention that I have no Malayaalam fonts,,,,,Pakshe nhaan Malayaalathe snehikkunnu. Blog nannayittund. Vijnana pradavum. Basheer Bhai avide irunnu ividathe bhaashayilezhuthunnu. Nhaan ivideyirunnu avidathe bhaashayilezhuthunnu. Ende per google il Arabiyil search search cheythaal ende 200 il adhikam lekhanangalum kavithakalum Arabiyil kittum per:
عبد الغفور توتونغال
Englishil t.a.gafur thiranjaal ende website kalum kittum.
AAAAAAAshamsakal
Post a Comment