Tuesday, October 22, 2013

പ്രവാസിയും മാറാരോഗവും !ഹലോ..  !
ഹലോ....

അസ്സലാമു അലൈക്കും..

വ അലൈക്കുമുസ്സലാം..

ഈദ് മുബാറക്

ഈദ് മുബാറക്
എന്താ ഇന്നലെ വിളിച്ചില്ലല്ലോ.. പെരുന്നാളൊക്കയായിട്ട്

അതിനു നിങ്ങൾക്കിന്നലെ നോമ്പായിരുന്നില്ലേ.. ഇന്നല്ലേ പെരുന്നാള് .!!

അതല്ല ..നിങ്ങൾക്കിന്നലെയായിരുന്നല്ലൊ ഒന്നാം പെരുന്നാള്..  വിളിച്ചിരുന്നെങ്കി ഒരു ഈദ് മുബാറക് പറയാരുന്നു..

ഹേ
.!  അത്  കൊള്ളാലോ.. ഞങ്ങൾക്ക് ഇന്നലെ പെരുന്നാളായതിനാൽ ഞങ്ങൾ അങ്ങോട്ട് വിളിക്കണം.. എന്നിട്ട് നിങ്ങൾ ഇങ്ങോട്ട് ആംശസിക്കണം..  !! ഹാപ്പി ബർത്ഡേ റ്റു മീ   എന്നാ ശരി. .. ഇനി അടുത്ത പെരുന്നാളിനു ശ്രദ്ധിച്ചോളാം..  വെക്കട്ടേ..    മാ‌സലാമ....!

പ്രവാസിയുടെ ഒരോ കടമകൾ..!


വാൽ നുറുങ്ങ് :
പ്രവാസത്തിന്റെ പ്രയാസങ്ങളും പരിഭവങ്ങളും പറയുകയെന്നത് പ്രവാസികൾക്കൊരു മാറാ രോഗമാണ്.. അതെല്ലാം നിങ്ങൾ ഒരു ചെവി കൊണ്ട് കേട്ട് മറുചെവിയിലൂടെ പുറത്തേക്ക് വിടുക.. ഒന്നും മനസിൽ വെക്കരുതേ ..അപേക്ഷയാണ്..

27 comments:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പ്രവാസിയുടെ ഓരോ കടമകൾ !

ശ്രീ said...

അതെയതെ, ആശംസിയ്ക്കാനായാലും ആശംസിയ്ക്കപ്പെടാനായാലും (നാട്ടിലേക്ക്) വിളിയ്ക്കുക എന്നത് പ്രവാസിയുടെ മാത്രം കടമയാണ് :)

ആഷിക്ക് തിരൂര്‍ said...

ഇനി അടുത്ത പെരുന്നാളിനു ശ്രദ്ധിച്ചോളാം.. വെക്കട്ടേ.. മാ‌സലാമ....!

sm sadique said...

ബഷീറിയൻ നുറുങ്ങുകൾ എന്ന് കേൾക്കുമ്പോൾ മലയാളത്തിന്റെ മഹാസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ മനസ്സിൽ നിറയും;....... ഇത് വായിക്കുമ്പോൾ വെള്ളറക്കാട് പി ബി ബഷീറാണെന്ന് തിരിച്ചറിയും. ഓരോ ഓർമകൾ.മറക്കാത്ത ഓർമകൾ.....

OAB/ഒഎബി said...


ഈ ബഷീറുമാരെ കൊണ്ട് തോറ്റു

എന്നെ മറക്കണ്ട അടുത്ത പെരുനാളിന് ഞാൻ നാട്ടിലുണ്ടാവും!
inshaa aLlaah.

ബൈജു മണിയങ്കാല said...

സത്യമാണ് പറഞ്ഞത് ബഷീർക്ക

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

പ്രവാസിയുടെ കടമകള്‍ ..
പ്രവാസത്തിന്റെ കടമ്പകള്‍ ..

ajith said...

ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ പോകുന്നതിന് മുമ്പ് വാക്കുകള്‍ എവിടെയോ രേഖപ്പെടുന്നുണ്ട്

SHAJ said...

വെള്ളറക്കാട്‌ വെറും ഒരു കാടല്ല ,ബഷീരിനെപ്പോലുള്ള ചിന്തകന്മാരുള്ള നാടാണ്‌ . പ്രവാസികളുടെ വേദനകൾ തിരിച്ചറിയുന്നവർ വെള്ളറക്കാട് ഉണ്ടല്ലോ ,ആത്മഗതം കൊണ്ടു കാര്യമില്ല .അറിയിക്കേണ്ടത് അറിയിക്കേണ്ട്ടപ്പോൾ സമൂഹത്തിനെ അറിയിക്കുന്നതാണ് കാര്യം .സൃഷ്ടാവു താങ്ങൾക്ക് ധീർഘായുസ്സു നൽകുമാറകട്ടെ .by SVS,vyttila

Echmukutty said...

പ്രവാസിയോട് മാത്രമല്ല... ഇതൊക്കെ ചെലവാകുന്നിടത്ത് എല്ലാവരും പ്രയോഗിക്കും... ഫോണ്‍ ചെയ്യുന്നവരോട് മാത്രേ ചോദിക്കു.. അതായത് പരിഗണിക്കുന്നവരോട് മാത്രമേ ഇമ്മാതിരിയുള്ള പ്രയോഗങ്ങള്‍ നടത്തൂ... പരിഗണിക്കാത്തവരോട് ആരും ഒന്നും പറയില്ല...

K@nn(())raan*خلي ولي said...

ഒരുചെവിയിലൂടെ കേട്ടു മറുചെവിയിലൂടെ വിടുകയല്ല; അവന്മാരുടെ കരണക്കുറ്റി നോക്കി എട്ടെണ്ണം പൊട്ടിക്കുകയാ വേണ്ടത്!

Pradeep Kumar said...

ഒരു ചെവി കൊണ്ട് കേട്ട് മറുചെവിയിലൂടെ പുറത്തേക്ക് വിടുന്നില്ല........

ബിലാത്തിപട്ടണം Muralee Mukundan said...

ഓരൊ പ്രവാസിക്കുമുണ്ട്
ഇത്തരം കടമകളുടെ കടമ്പകൾ ...!

ഗൗരിനാഥന്‍ said...

Naad nanmakalalalla parathikalalanu samrutham ennu idakide enikum thonnarundu..ithu pravasikalude mathram vidhiyalla ellayidathum ithundu, pravasikalodu ithiri kooduthalum

abumufliha said...

ഇന്ന് ഒരു ശരാശരി പ്രവാസി ദിവസം പല തവണ അവന്റെ വീട്ടുകാരെ ഓർക്കാറുണ്ട്.രാവിലെ എഴുനേറ്റാൽ,ജോലിക്ക് പോകുമ്പോൾ ,ജോലിക്കിടയിലെ വിശ്രമ സമയം,തിരിച്ച വീട്ടിലെത്തിയാൽ,രാത്രി ഒഴിഞ്ഞിരിക്കുമ്പോൾ .സൗകര്യം കിട്ടിയാൽ വീട്ടുകാരെ ബന്ധപ്പെടാറും ഉണ്ട്.പക്ഷെ തിരിച്ചു അതെ പോലെ ഒരു ഓർമ വീട്ടുകാർക്കുണ്ടോ എന്ന് സംശയം ആണ്.

അപ്പൊ നാട്ടുകാരുടെ കാര്യം പറയണോ ...

നാട്ടിൽ നിന്ന് ഇങ്ങോട്ടു വിളിച്ചു വിവരങ്ങൾ അന്വേഷിക്കുക എന്നത് നമുക്ക് മാറ്റി വെക്കാം.

പക്ഷെ ...

ഒരു ആശംസ അറിയിക്കാൻ തീർച്ചയായും അവർ ഇങ്ങോട്ടു വിളിക്കേണ്ടതല്ലേ.പക്ഷെ അതിനും അങ്ങോട്ട്‌ വിളിച്ചാൽ മാത്രം ആശംസ അറിയിക്കുന്നത് സ്നേഹത്തിലുള്ള കുറവ് തന്നെയല്ലേ..

സത്യം പറയാമല്ലോ,എനിക്ക് ഇത് വരെയായി നാട്ടിൽ നിന്ന് അങ്ങിനെ ഒരു ആശംസ ആയിട്ട് വിളിയൊന്നും വന്നിട്ടില്ല.
പക്ഷെ എന്നെ അസൂയപ്പെടുത്തും വിധം ചിലർക്ക് നാട്ടിൽ നിന്ന് അങ്ങിനെ വിളി വരുന്നത് ഞാൻ കേട്ടിട്ടുണ്ട്.ഇപ്പൊ അടുത്ത എന്റെ അടുത്തുള്ള ഒരു അച്ചായന് ഫോണ്‍ വന്നു,ബർത്ത് ഡേ ആശംസിക്കാൻ...നാട്ടിൽ നിന്ന് സഹോദരി....പക്ഷെ ....ആ സ്നേഹം ഇന്ന് പലർക്കും ഇല്ല.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@ശ്രീ,

ആദ്യം വന്നതിലു അഭിപ്രായമറിയിച്ചതിലും സന്തോഷം

@ ആഷിക് തിരൂർ,

അല്ല പിന്നെ :)

@ സാദിഖ്,

വായനക്കും നല്ലവാക്കുകൾക്കും വളരെ സന്തോഷം.. ഓർമ്മകളെന്നും നില നിൽക്കട്ടെ..

@ ഒ.എ.ബി,

അത് പിന്നെ ബഷീറുമാർ മൊത്തം കുഴപ്പക്കാർ അല്ലേ :) നാട്ടിലുണ്ടെങ്കിൽ വിളിക്കാം. ആശംസിക്കാൻ ഇൻശാ അല്ലാഹ്

@ ബൈജു മണിയങ്കാല,

വായനക്കും ഐക്യത്തിനും നന്ദി..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@മുഹമ്മദ്‌ ആറങ്ങോട്ടുകര

കടമകളുടെ കടമ്പകൾ നീന്തി പ്രവാസ സമുദ്രത്തിൽ യാത്ര തുടരുന്നു. അഭിപ്രായത്തിനു സന്തോഷം മുഹമ്മദ്കുട്ടിക്കാ

@ajith,

വായനക്കും നല്ല വാക്കിനും വളരെ നന്ദി അജിതേട്ടാ


@ SHAJ,

വരവിനും വായനക്കും ആ വാഗ്‌ദോരണിക്കും നന്ദി.. മലയാളത്തിൽ ആദ്യ കമന്റിനു പത്യേക സന്തോഷം.. ,അറിയിക്കുന്നതാണ് കാര്യം . പ്രാർഥനകൾക്ക് ആമീൻ..


@ Echmukutty ,

അതെ ശരിയാണ്.. നനഞ്ഞിടം കുഴിക്കുന്നവരാണധികവും ..പ്രവാസികളോട് പ്രത്യേകിച്ചു. വായനക്കും അഭിപ്രായത്തിനും വളരെ സന്തോഷം

@K@nn(())raan*خلي ولي ,

അത് വേണോ.. ഇനി വേണോന്ന് വിചാരിച്ചാലും നടക്കില്ല. കയ്യെത്താ ദൂരത്തല്ലേ ഒരടി പാർസൽ അയച്ചേക്കാം :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@Pradeep Kumar

തള്ളിക്കളായാതെ സൂക്ഷിച്ചതിൽ പെരുത്ത് സന്തോഷം :

@ബിലാത്തിപട്ടണം Muralee Mukundan,

അതെ, പ്രവാസം തന്നെ ഒരു കടമ്പയല്ലേ. നീന്തികൊണ്ടിരിക്കാം.. അഭിപ്രായത്തിനു വളരെ നന്ദി

@ ഗൗരിനാഥന്‍ ,

പരാതികളുടെയും പരിഭവങ്ങളുടെയും നടുവിൽ നട്ടം തിരിയുന്നവരാണധികവും.. വായനക്കും അഭിപ്രായത്തിനും നന്ദി

@abumufliha ,

സ്നേഹങ്ങളും ബന്ധങ്ങളുമെല്ലാം മെറ്റീരിയലൈസ് ചെയ്യപ്പെട്ട കാലമല്ലേ . സ്വന്തം മാതാപിതാക്കളോടും തിരിച്ചും ഉള്ള സ്നേഹമടക്കം പണാധിഷ്ടിതമായിരിക്കുന്നു.. എല്ലാം ചില കാപട്യങ്ങളുടെ മുഖം മൂടി പേറിയിരിക്കുന്നു.. വിശദമായ അഭിപ്രായത്തിനു വളരെ നന്ദി

sakeer kavumpuram said...

പക്ഷെ ഇന്നീ പദ പ്രയോഗങ്ങളൊക്കെ തന്നെ വെറും അഭിനയമാകുന്നുവോ എന്ന് സംശയം ....

ഗീത said...

ആ, ഒരാശംസ കിട്ടണമെങ്കിൽ അങ്ങോട്ടു വിളിച്ചാലേ പറ്റൂ... ആശംസ നമുക്കല്ലേ ആവശ്യം..

ഫൈസല്‍ ബാബു said...

നാട്ടിലേക്ക് പണം അയച്ചാലും പോര അത് കിട്ടിയോ എന്ന് അന്വേഷിക്കുക കൂടി വേണം എന്ന് ഒരു സഹ പ്രവാസി പരിഭവം പരഞ്ഞത് ഓര്‍ത്തുപോയി ..ഒരു ചെവിയില്‍ കൂടി മറ്റേ ചെവിയില്‍ കൂടി വിടുന്നു ,കാരണം ഞാനും ഒരു പ്രവാസിആയി പോയില്ലേ :)

ഡോ. പി. മാലങ്കോട് said...

അതെ, പ്രവാസികൾ കൂടുതൽ ശ്രദ്ധിക്കണം. അല്ലെങ്കിൽ പൈസക്കാരായതുകൊണ്ട് (?) ഉപേക്ഷ വിചാരിക്കുന്നു എന്ന് വരും. :) പ്രവാസിയുടെ ഒരു ഗതികേടേ....

SHAJ said...

പ്രവാസിയുടെ വേദനകൾ മനസിന്റെ ഉള്ളറകളിൽ ഒളിപ്പിച്ചു വെക്കാതെ സമൂഹത്ടിനുമുന്പിൽ നിരന്തരം അർപപിക്കുവാൻ ഹൃദയ വിശാലത കാണിച്ചുകൊണ്ടിരിക്കുന്ന ബഷീറിനു ഭാവുകങ്ങൾ നേരുന്നു.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@sakeer kavumpuram,

എല്ലാം അഭിനയമായിരിക്കുന്നു.. കപടതയുടെ പ്രതീകങ്ങൾ.. അഭിപ്രായത്തിനു നന്ദി

@ഗീത ,

അതെന്നെ ചേച്ചി...വേണ്ടോരൊക്കെ അങ്ങോട്ട് വിളിച്ച് വേടിക്കണം..വായനക്കും അഭിപ്രായത്തിനും സന്തോഷം..

@ഫൈസല്‍ ബാബു,

പ്രവാസിക്കേ പ്രവാസിയെ മനസിലാക്കാനാവൂ മുഴുവനായി.. വരവിനും അഭിപ്രായത്തിനും നന്ദി..

@ഡോ. പി. മാലങ്കോട് , അതെ ..ഉള്ളതും ഇല്ലാത്തതും ആരറിയുന്നു. പ്രവാസി എന്ന പേരു വന്നില്ലെ. അഭിപ്രായത്തിനു നന്ദി

@SHAJ

വരവിനുംനല്ല വാക്കുകൾക്കും വളരെ നന്ദി കൂട്ടുകാരാ..

കാസിം തങ്ങള്‍ said...

പലപ്പോഴും കടമകളും കടപ്പാടുകളും പ്രാവാസികള്‍ക്ക് മാത്രമുള്ളതായി മാറുന്നു. അവരുടെ വിശേഷങ്ങള്‍ അറിയാനും നമ്മുടെ വിശേഷങ്ങള്‍ അറിയിക്കാനും പ്രവാസികളായ നാം തന്നെ വിളിക്കണം. വിളിക്കാനൊന്ന് വൈകിയാല്‍ നീ ഞങ്ങളെയൊക്കെ മറന്നുവല്ലേയെന്ന് പരിഭവം പറയുന്നവര്‍ ഒരിക്കല്‍ പോലും പ്രവാസിയുടെ വിശേഷമറിയാന്‍ ഇങ്ങോട്ടൊന്ന് വിളിക്കാന്‍ മെനക്കെടാറില്ല. പ്രയാസങ്ങളുടെ നടുക്കടലില്‍ കിടന്ന് ശ്വാസം മുട്ടാന്‍ തന്നെയാണ് ഓരോ പ്രവാസിയുടെയും വിധി.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@ കാസിം തങ്ങൾ, വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

തുമ്പി said...

ഒന്ന് വിളിച്ചില്ലല്ലോ എന്നത് ഒരു സ്ഥിരം പല്ലവിയാണ് അല്ലേ?. തിരിച്ചും ആകാമെന്നത് സൌകര്യ പൂര്‍വ്വം മറക്കുന്നു.

Related Posts with Thumbnails