Sunday, May 12, 2013

പ്രവാസിയുടെ പ്രാർഥന !ഗൾഫിലായിരുന്നപ്പോൾ ആഴ്ചയിൽ ഒരിക്കലെങ്കിലും ഫോൺ ചെയ്യുമായിരുന്നു. നാട്ടിൽ വന്നപ്പോൾ ഫോണ് വിളി ഇല്ലാതായി..  വിളിച്ചാൽ തന്നെ വിശേഷങ്ങളൊന്നും കൂടുതൽ ചോദിക്കാറില്ല..   
( സ്വന്തക്കാരുടെ പരാതികൾ  )

ഇപ്പോൾ പഴയപോലെ വന്ന് കാണാൻ സമയമില്ലഒന്ന് ഫോൺ ചെയ്യാൻ സൌകര്യമില്ല....അല്ല. നീ വല്യ ആളായല്ലോ.. നിന്നെ കുറിച്ച് ഞങ്ങൾ കരുതിയതൊക്കെ തെറ്റായിപ്പോയി .നീ ആളാകെ മാറി  
( പഴയ കൂട്ടുകാരുടെ  വിലയിരുത്തലുകൾ.. )

വന്നിട്ട് കുറെയായല്ലോ..എന്താ ..ഇനി തിരിച്ച് പോകുന്നില്ലേ.. .. അത്യാവശ്യമൊക്കെ ആയിക്കാണുമല്ലോ.. ഇനി നാട്ടിൽ കൂടാനായിരിക്കും. അല്ലേ. ?. 
( നാട്ടുകാരുടെ ആകുലതകൾ ..)

ഉപ്പ ഇനി  ഗൾഫിൽ പോകണ്ട.. എത്ര ആൾക്കാര്  ഇവിടെ ജോലി ചെയ്ത് ജീവിക്കുന്നു.. ഉപ്പാക്ക് ഇവിടെ ഒരു ജോലിക്ക് പൊയ്കൂടെ..  
മോളുടെ  ന്യായമായ സംശയങ്ങൾ  )

റബ്ബേ നഷ്ടമായ ജോലിക്ക് പകരം ഒരു ജോലി എവിടെയെങ്കിലും  കിട്ടിയിട്ട് വേണമല്ലോ .. കടങ്ങളൊക്കെ ഒന്ന് വീടാൻ.. ബാധ്യതകൾ ബാക്കിയാക്കി  നീ എന്നെ വിളിക്കരുതേ..  
( പ്രവാസിയുടെ കണ്ണുനീരിൽ കുതിർന്ന പ്രാർഥന )

പരാതികൾക്കും ,പതം പറച്ചിലുകൾക്കുമിടയിലൂടെ  ആകുലതകളും ആശങ്കകളുമായി.. 
എങ്കിലും പ്രതീക്ഷയോടെ,  ജീവിതത്തോണിയുമായി  മുന്നോട്ട്.. 
എത്ര കാതം ഇനി തുഴയണം.. അറിയില്ല.. ! 


21 comments:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പ്രവാസിയുടെ പ്രാർഥന..!

Riyas Cp said...

നൊമ്പരപ്പെടാന്‍ പ്രവാസിയുടെ ജന്മം ഇനിയും ബാക്കി!!!

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

പ്രവാസത്തിന്റെ പര്യായം കഷ്ടപ്പാട് എന്നായിരിക്കും.പ്രവാസിയുടെ ഉത്തരമില്ലാത്ത ചോദ്യം തന്നെ, ഇനി എത്ര കാതം തുഴയണം?

കാസിം തങ്ങള്‍ said...

നമുക്ക് പടച്ചോന്‍ വിധിച്ചത് പ്രവാസമാണെന്ന് കരുതി സമാധാനിക്കുക. എത്രയും പെട്ടെന്ന് അക്കരെ പറ്റണമെന്ന് ചിന്തയെ രൂപപ്പെടുത്തി അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കിയാല്‍ ഒരു പക്ഷേ പ്രവാസത്തില്‍ നിന്ന് മുക്തി നേടാന്‍ കഴിഞ്ഞേക്കാം, ചിലര്‍ക്കെങ്കിലും. ഒന്നുമില്ലെങ്കിലും നാം മുഖേന മറ്റുള്ളവര്‍ സന്തോഷിക്കുന്നത് കാണുമ്പോഴുള്ള നിറവും സംതൃപ്തിയും മതി നാം പ്രവാസികള്‍ക്ക്. അവരുടെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനകളും നമ്മോടൊപ്പമുണ്ടാകും.

Sureshkumar Punjhayil said...

Enteyum Prarthanakal ...!!!

Manaoharam Basheer, Ashamsakal...!!!

ശ്രീ said...

വെറും നുറുങ്ങുകളല്ലല്ലോ ബഷീര്‍ക്കാ... :)

Echmukutty said...

പ്രവാസിയുടെ വിങ്ങലുകള്‍....

ഗീത said...

പ്രാർത്ഥനയ്ക്ക് ഫലം കിട്ടും. എത്രയും പെട്ടെന്ന് ജീവിതത്തോണി തീരത്തണയും... അതാ ദൂരെ കാണുന്നുണ്ടല്ലോ തീരം. ഒന്നുകൂടി ഉത്സാഹിച്ചു തുഴഞ്ഞുകൊള്ളൂ

അഷ്‌റഫ്‌ സല്‍വ said...

എല്ലാവരും ശരി

sidheek Thozhiyoor said...

അമരത്ത് എപ്പോഴും ആളുവേണം..അക്കാര്യം ഓർമ്മയിൽ എപ്പോഴും ഉണ്ടായിക്കോട്ടെ അതോണ്ട് തിരക്കൊന്നും കൂട്ടാതെ കാറും കോളും മറ്റുമെല്ലാം ശ്രദ്ധിച്ച് സാവധാനം തുഴഞ്ഞാമതി ..എത്തുന്നെടത്തു എത്തുമ്പോ എത്തട്ടെ.ഗതിക്കൊത്ത കാറ്റുപോലെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളും കൂടെയുണ്ടാവുമെന്നു കരുതാം ..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@ Riyas Cp,


ആദ്യമെത്തി പ്രാർഥനയിൽ പങ്കു ചേർന്നതിൽ വളരെ സന്തോഷം..

@ മുഹമ്മദ് ആറങ്ങോട്ട്കര,

പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങൾ അതിജീവിച്ച് തുഴയാനാവട്ടെ ,വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

@ കാസിം തങ്ങൾ ,

അതെ പ്ലാനിംഗില്ലാത്തതാണ് മിക്കവരുടെയും അടിസ്ഥാന പ്രശ്നം. ഈ വൈകിയ വേളയിലെങ്കിലും ഒരു പുനർവിചിന്തനം ആവശ്യമായിരിക്കുന്നു. നല്ല വാക്കുകൾക്ക് വളരെ നന്ദി..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@ Sureshkumar Punjaayil ,

ഐക്യപ്പെടലിനു നന്ദി കൂട്ടുകാരാ‍ാ.. വായനക്കും

@ ശ്രീ,

വെറും നുറുങ്ങല്ലെന്ന് മനസിലാക്കാനും നല്ല ഒരു മനസുവേണം .. ആ നല്ല മനസിനു നന്ദി ശ്രീ

@ Echumukutty

പ്രവാസിയുടെ ഈ വിങ്ങൽ കേൾക്കാനെത്തിയതിൽ വളരെ സന്തോഷം..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@ ഗീത,

നല്ല വാക്കുകൾക്കും ഐക്യപ്പെടലിനും വളരെ നന്ദി ഗീതേച്ചീ.. ‌

@ അഷ്‌റഫ് സൽ‌വ ,

താങ്കൾ പറഞ്ഞതും ശരി തന്നെ. വായനക്കും അഭിപ്രായത്തിനും നന്ദി

@ സിദ്ധീഖ് തൊഴിയൂർ,

അതെ അമരത്ത് ആളില്ലാതായാൽ പിന്നെ എവിടെചെന്ന് അണയുമെന്ന് ആരു കണ്ടു.. അതിനാൽ ഈ വാക്കുകൾ നെഞ്ചിലേറ്റുന്നു. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

Typist | എഴുത്തുകാരി said...

പ്രാര്‍ത്ഥനക്കു ഫലം കണ്ടെത്തതിരിക്കില്ല. തോണി ഒരു കര പറ്റും.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@Typist|എഴുത്തുകാരി,

വായിച്ചതിനും നല്ല്ല വാക്കിനും വളരെ നന്ദി

Absar Mohamed said...

പ്രവാസിയുടെ പ്രയാസ പ്രാര്‍ത്ഥനകള്‍

മുക്കുവന്‍ said...

slow and steady.. pravasi will reach at the shore!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

@Absar Muammed,

@മുക്കുവൻ,

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

ഇ.എ.സജിം തട്ടത്തുമല said...

ഇതൊകെത്തന്നെ എല്ലാവരുടെയും കാര്യം. തോണി മുന്നോട്ട് തന്നെ പോകട്ടെ! നമുക്ക് ചുമ്മാ തുഴയുക, എത്തിയാലെത്തി. എന്നുവച്ച് തുഴയാതിരുന്നിട്ട് കാര്യമില്ലല്ലോ. പ്രതീക്ഷകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ട് നാം പ്രതീക്ഷിച്ചുകൊണ്ടേയിരിക്കുക......

Pradeep Kumar said...

പ്രവാസം അനുഭവിച്ചിട്ടില്ലെങ്കിലും, പ്രവാസികളായ സുഹൃത്തുക്കളിലൂടെ പ്രവാസമനസുകളെ അറിഞ്ഞിട്ടുണ്ട്. പ്രവാസനൊമ്പരങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ......

ബിലാത്തിപട്ടണം Muralee Mukundan said...

പരാതികൾക്കും ,പതം പറച്ചിലുകൾക്കുമിടയിലൂടെ
ആകുലതകളും ആശങ്കകളുമായി..
എങ്കിലും പ്രതീക്ഷയോടെ, ജീവിതത്തോണിയുമായി മുന്നോട്ട്..
എത്ര കാതം ഇനി തുഴയണം.. അറിയില്ല.. !

എത്ര കാതം തുഴഞ്ഞാലും പ്രശ്നങ്ങളുടെ കയത്തിൽ പ്രയാസത്തോടേ തുഴയാൻ വിധിക്കപ്പെട്ടവൻ തന്നെയാണ് കേട്ടൊ ഭായ് ഒരു പ്രവാസി

Related Posts with Thumbnails