Thursday, April 25, 2013

ചില അഡ്ജസ്റ്റ്മെന്റുൾ !


ഉമ്മാ..  നേരം കൊറെയായി...  നമുക്ക് പോവ്വാമ്മാ

മോനേ.. പാപ്പ ഇപ്പോ വരും.. വന്നാലുടനെ നമുക്ക് പോകാം..

പാപ്പ   നേരത്ത് എങ്ങോട്ടാ പോയത്..പാപ്പാക്കറിയില്ലേ ..ഓട്ടോറിക്ഷ ഇപ്പ വരും. നമുക്ക് ഫോട്ടട്ക്കാൻ  പോണന്ന്..

സ്കൂളിലെ വെക്കേഷൻ വർകിന്റെ ഭാഗമായി ഫാമിലി ഫോട്ടോ വേണംഎന്നാൽ ഒരു അപ്ഡേറ്റഡ് ഫാമിലി ഫോട്ടോ സ്റ്റുഡിയോയിൽ പോയി തന്നെ എടുത്ത് കൊടുക്കാമെന്ന് കരുതി അനിയൻ..  സ്റ്റുഡിയോയിൽ  പോകാൻ ഓട്ടോറിക്ഷ ഏർപ്പാടാക്കിയ സമയത്ത് അനിയന് ഒന്ന് പുറത്ത് പോവേണ്ടി വന്നു. അനിയന്റെ മകന് ഇരിക്കപൊറുതിയില്ല..അവൻ ഉമ്മാനെ തിരക്ക് കൂട്ടുകയാണ്..   ഇതിനിടയ്ക്ക് ഓട്ടോ റിക്ഷയും എത്തി.. അനിയൻ  പക്ഷെ തിരിച്ചെത്തിയിട്ടില്ല..

ഉമ്മാ.. ഓട്ടോർക്ഷ വന്ന്ണ്ട്.. നമുക്ക് പോകാം..

ടാ.. പാപ്പ വരണ്ടേ.. നമുക്ക്  ഫാമിലി ഫോട്ടോ എടുക്കണ്ടേ.. ?

അതിനു പാപ്പ എവിടെ..? ഉമ്മാ ..ഉമ്മാ..നമുക്കൊരു കാര്യം ചെയ്യാം.
എന്ത് കാര്യമാ..?

പാപ്പ വരണത് കാണുന്നില്ല.   നമുക്ക് തത്കാലം ഓട്ടോറ്ക്ഷ മാമാനെ കൂട്ടി ഫോട്ടട്ത്ത്  അഡ്ജസ്റ്റ് ചെയ്യാം മിസ്സിന് നമ്മടെ പാപ്പാനെ അറിയൂല്ലല്ലോ..  വെക്കേഷൻ വർക്ക് തിരിച്ച് തരുമ്പോൾ  ഫോട്ടോ നമുക്ക് മാറ്റിയൊട്ടിക്കാം.. !

ടാ…….!!??


വാൽ നുറുങ്ങ് :
പ്രവാസികൾക്കൊപ്പം അവരുടെ കുടുംബങ്ങളും  അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ പഠിക്കണം. ഗവണ്മെന്റ് എന്തെങ്കിലും ചെയ്യുമെന്ന് കരുതി കാത്തിരിക്കരുത്.. ഉള്ള കാലത്ത് എന്തെങ്കിലും മിച്ചം’ വെച്ചാൽ  ഇല്ലാത്ത കാലത്ത് പിച്ച’യെടുക്കേണ്ടി വരില്ല

19 comments:

ബഷീർ said...

കാലങ്ങൾക്ക് ശേഷം ഒരു ബോറൻ നുറുങ്ങുമായി..

Unknown said...

പുതിയ തലമുറയല്ലേ.... ഇതിൽക്കൂടുതൽ പ്രതീക്ഷിയ്ക്കാം..... :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കാലങ്ങള്‍ക്ക് ശേഷം വന്നപ്പോള്‍ കാണിച്ചുതന്നത് മാറിയൊരു കാലത്തിന്റെയും മനസ്സുകളുടെയും കാഴ്ചകള്‍
ആശംസകളോടെ

ബഷീർ said...

@ഷിബു,

ആരും എത്തുമെന്ന് കരുതിയതല്ല.. ഇവിടെ എത്തിയതിലും അഭിപ്രായമറീയിച്ചതിലും വളരെ സന്തോഷം..

@ ആറങ്ങോട്ടുകര മുഹമ്മദ്ക്ക,

ഇവിടെ എത്തിയതിലും,നല്ല വാക്കുകൾക്കും വളരെ നന്ദി..

പട്ടേപ്പാടം റാംജി said...

എങ്ങിനെ ആയാലും അപ്പപ്പോഴത്തെ കാര്യങ്ങള്‍ കാണുക എന്നായിരിക്കുന്നു.

ശ്രീ said...

ബഷീര്‍ക്കാ...

കുറേക്കാലം കൂടിയാണല്ലോ ഇവിടെ ഒരു നുറുങ്ങ്. തിരിച്ചെത്തിയതില്‍ സന്തോഷം :)

പിന്നെ, ഇതല്ലേ കാലം... ഇങ്ങനെയും സംഭവിയ്ക്കാം.

ഗൗരിനാഥന്‍ said...

ഇപ്പോഴത്തെ കുട്ടികള്‍ക്ക് ബുദ്ധി വല്ലാണ്ടു കൂടുതലാ..എന്തായാലും തിരിച്ചു വരവിന്റെ നുറുങ്ങു മോശമാക്കിയില്ലാട്ടോ

ബഷീർ said...

@ പട്ടേപ്പാടം റാംജി,

അതെ ഒരു ചൊല്ലുണ്ടല്ലോ അതിനെ പറ്റി.. ഇവിട വന്ന് വായിച്ച് അഭിപ്രായമറിയിച്ചതിൽ വളരെ സന്തോഷം..

@ ശ്രീ,

ഈ സാന്നിദ്ധ്യത്തിനും അഭിപ്രായത്തിനും വളരെ സന്തോഷം

Sidheek Thozhiyoor said...

അവനതു പറയും.. പറയണം . . അന്റേം എന്റേം അനുജന്റെ മോനല്ലേ ?

Sureshkumar Punjhayil said...

Jeevithanubhavangal...!

Manoharam Basheer, Ashamsakal...!!!

ബഷീർ said...

@ഗൌരിനാഥൻ ,
അതെയതെ. കുട്ടികളെല്ലാം ഫോർവേഡാ.. സൂക്ഷിച്ച് നിന്നാൽ നല്ലത്.. നുറുങ്ങ് ഇഷ്ടമായെന്നറിഞ്ഞതിൽ ഏറെ സന്തോഷം

@ സിദ്ധീഖ് തൊഴിയൂർ,

സമ്മതിച്ചു. ഞാനും അവനും സിദ്ധിഖ് തൊഴിയൂരിന്റെ അനുജന്മാരല്ലേ.. അപ്പോൾ പിന്നെ പറയേണ്ടല്ലോ.. )

@ സുരേഷ്,

നിന്റെ മനോഹരം കമന്റിനു വളരെ നന്ദി.. ഇഷ്ടായല്ലോ :)

കാസിം തങ്ങള്‍ said...


മോന്‍ ആള് കൊള്ളാമല്ലോ.

കുട്ടികളൊക്കെ വല്ലാതെ മാറിപ്പോയി ബഷീര്‍ക്ക , നമ്മളെപ്പോലെ ത്തന്നെ.

ബഷീർ said...

@കാസിം തങ്ങൾ,

നമ്മളെ കടത്തിവെട്ടികൊണ്ടല്ലേ കുട്ടികൾ മുന്നേറുന്നത് .. :)

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തായാലും ഒരു ടിപ്പിക്കൽ
മോഡേൺ നുറുങ്ങും , അതിലു ഉഗ്രൻ
ഒരു വാലുമായി ഭായ് വീണ്ടും വന്നല്ലോ...!

ബഷീർ said...

@ബിലാത്ത്പട്ടണം,

നുറുങ്ങ് ഇഷ്ടമായെന്നറിഞ്ഞതിൽ വളരെ സന്തോഷം...

K C G said...

കുഞ്ഞിന്റെ കുറുമ്പൊന്നുമല്ല, അവന്റെ നിഷ്കളങ്കതയാ‍ണ് എനിക്ക് കാണാൻ പറ്റിയത്. പിന്നിത്തിരി പ്രായോഗിക ബുദ്ധിയും. എന്തായാലും ആ മോന് ഒരു ചക്കരയുമ്മ.

Typist | എഴുത്തുകാരി said...

എവിടെയായിരുന്നു ഇത്രയും കാലം. പാവം കുഞ്ഞു്. അഛന്‍ വരുന്നില്ല, അവനു് ഫോട്ടോ എടുക്കണ്ടേ?

ബഷീർ said...

@ഗീതേച്ചീ,


അവൻ ആളൊരു കുട്ടിക്കുറുമ്പൻ തന്നെ.. വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം..

@ എഴുത്തുകാരി ചേച്ചീ,

ഒരു നട്ടം തിരിച്ചലിലായിരുന്നു. ഇപ്പോൾ അതെല്ലാം ശരിയായി .. ഇവിടെ വന്ന് വായിച്ച് അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം

ബഷീർ said...

പുതിയ നുറുങ്ങ്പ്രവാസിയുടെ പ്രാർഥനവായിക്കുമല്ലോ

Related Posts with Thumbnails