പ്രിയ ബ്ലോഗര്‍മാരെ ബ്ലോഗിണിമാരെ
എല്ലാവരുടെയും ശ്രദ്ധയിലേക്കായി ഒരു അറിയിപ്പ്. ഇനി മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ വേറൊരു അറിയിപ്പും ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍ ഇതൊരു അറിയിപ്പായി കണക്കാക്കാന്‍ അറിയിക്കുന്നു
പല ബ്ലോഗുകളിലും കമന്റ് ഫോം ബ്ലോഗ് പോസ്റ്റിനു താഴെ സെറ്റ് ചെയ്തതായി കാണാന്‍ കഴിയുന്നു. അതാണ് ഭംഗി എന്നതിനാലാവാം.. എന്നാല്‍ അങ്ങിനെ സെറ്റ് ചെയ്തിട്ടുള്ള പല ബ്ലോഗിലും കമന്റ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് ആരും അറിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിനാല്‍ അല്പം ഭംഗിയില്ലെങ്കിലും കമന്റ് ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതുന്നവര്‍ ബ്ലോഗ് ഡാഷ് ബോഡിലെ സെറ്റിംഗില്‍ ക്ലികി അവിടെ കമന്റ് ഓപ്ഷനില്‍ പോയി എംബഡഡ് ബിലോ പോസ്റ്റ് എന്നതിനു പകരം ഫുള്‍ പേജ് എന്നതോ പോപ് അപ് വിന്‍ഡോയോ സെലകറ്റ് ചെയ്ത് സേവ് ചെയ്യാന്‍ ഇതിനാല്‍ അഭ്യര്‍ഥിക്കുന്നു.
NB : എല്ലാ ബ്ലോഗിലും ഈ പ്രശ്നം ഉണ്ടോ എന്ന് അറിയില്ല. ചില പ്രത്യേക ടെമ്പ്ലേറ്റുകളും പോസ്റ്റിനു താഴെയുള്ള കമന്റു ഫോമും ചേരുമ്പോഴാണ് ഈ പ്രശ്നം എന്നാണ് വിശദീകരണം.. അതിനാല്‍ എല്ലാ ടെംബ്ലേറ്റിമും ബാധകമാണെന്നല്ല എന്നാണ് അതിനെ പറ്റി വിവരമുള്ളവരില്‍ നിന്ന് അറിയാന്‍ സാധിച്ചത്
പിന്നെ ഇതിനെ പറ്റി സാങ്കേതികമായി കൂടുതല്‍ ചോദിക്കരുത്.. (ഞാന്‍ ലീവെടുക്കും )എന്റെ അനുഭവം നിങ്ങളുമായി പങ്ക് വെച്ചു എന്ന് മാത്രം..
കൂടുതല്‍ അറിവുള്ളവര്‍ക്ക് അവരുടെ അറിവ് പങ്കു വെക്കാം..
ഹാപ്പി ബ്ലോഗിംഗ് :)
ഇപ്പോൾ കിട്ടിയത് :1
ബ്രൗസറിൽ ഇന്റെർനെറ്റ് ഓപ്ഷനിൽ പോയി ടെമ്പററി ഇന്റർനെറ്റ് ഫയലുകൾ / കുക്കിസ് ( see the above image )എല്ലാം ഡിലിറ്റ് ചെയ്ത് റിഫ്രഷ് ചെയ്താൽ ഒരു പരിധി വരെ ഇതിനൊരു പരിഹാരമാവുന്നതായി കാണുന്നു.
31 comments:
പ്രിയ ബ്ലോഗര്‍മാരെ ബ്ലോഗിണിമാരെ
എല്ലാവരുടെയും ശ്രദ്ധയിലേക്കായി ഒരു അറിയിപ്പ്.
താക്ഗു....
നുറുങ്ങ് ഗംഭീരം. ഞാന്‍ ബ്ലോഗ് ലോകത്തില്‍ പുതിയ ആളാണ്. എന്റെ ബ്ലോഗ് വായിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ അപേക്ഷ.
http//:sahithyasadhas.blogspot.com
@ സങ്കല്‍പ്പങ്ങള്‍
welcome :)
@ SREEJITH MOOTHEDATH
താങ്കളുടെ ബ്ലൊഗിൽ ഇതേ പ്രശ്നം കാണുന്നു (എനിക്ക്)
നന്ദി ബഷീര്‍ജീ.. എന്റെ ബ്ലോഗ്സ്പോട്ടിലുണ്ടാണാവൊ ഈ പ്രശ്നം..ഞാന്‍ സെറ്റിങ്സ് നോക്കിയപ്പോള്‍ എല്ലാം ഓകെ ആണ്...
:)
ബഷീര്‍ ഭായ്, നല്ല നിര്‍ദേശം..ഞാനും ഒന്ന് നോക്കട്ടെ...ആശംസകള്‍.
ഞമ്മക്ക് ഒരു കൊയപ്പോം ഇല്ല കോയാ
ഇവിടെ കുഴപ്പമില്ല എന്ന് വിചാരിക്കുന്നു... അറിയിപ്പിനു നന്ദി..
ഇപ്പോൾ കിട്ടിയത് :
ബ്രൗസറിൽ ഇന്റെർനെറ്റ് ഓപ്ഷനിൽ പോയി ടെമ്പററി ഇന്റർനെറ്റ് ഫയലുകൾ / കുക്കിസ് എല്ലാം ഡിലിറ്റ് ചെയ്ത് റിഫ്രഷ് ചെയ്താൽ ഒരു പരിധി വരെ ഇതിനൊരു പരിഹാരമാവുന്നതായി കാണുന്നു.
ഇങ്ങിനേയും പുലിവാലുകൾ നടക്കുന്നുണ്ടോ..?
അതെ , അതെ.
എനിക്കും പലപ്പോഴും പ്രശ്നം കാണുന്നു. ആദ്യം പ്രീവ്യൂ കൊടുത്തിട്ട് പിന്നെ പബ്ലിഷ് കൊടുത്താൽ കമന്റ് പബ്ലിഷ് ആകും.
ഞാന്‍ ഇത് എന്റെ ബ്ലോഗ്ഗില്‍ നേരത്തെ കണ്ടുപിടിച്ചു ശരി ആകിയയിരിന്നു..... വല്ലപ്പോഴും വരുന്ന കമന്റ് എന്തിനാ ഇല്ലാതെ ആകുന്നെ......
http://manassilthonniyathu.blogspot.com/
പുതിയ അറിവ് പങ്ക് വെച്ചതിന് നന്ദി.
അപ്പോ ഇതിയാന് കമന്റ് വേണ്ടേ?
ഈ പോസ്റ്റിന്റെ ഏറ്റവും അടിയിലാണല്ലോ കമന്റ് ഭരണി?
ആശംസകൾ.
@ ചോപ്രാ ഭായ്,
അത് ഞെക്കിയാൽ വലത്തേ സൈഡിലല്ലേ കമന്റ് ബോക്സ് വരുന്നത് ..ഏത് ..:)
> സങ്കല്‍പ്പങ്ങള്‍,
> SREEJITH MOOTHEDATH ,
> ഇലഞ്ഞിപൂക്കള്‍,
> ശ്രീ,
> SHANAVAS
> കൊമ്പന്
> പഥികൻ
> മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
> അനില്‍@ബ്ലോഗ്
> വിബിച്ചായന്‍
> കാസിം തങ്ങള്‍
> വിധു ചോപ്ര
പ്രിയ സുഹൃത്തുക്കളെ ,
ഇവിടെ വന്ന എല്ലാവര്ക്കും സ്വാഗതവും നന്ദിയും ഞാന്‍ തന്നെ രേഖപ്പെടുത്തുന്നു.
എനിക്കീവക സാങ്കേതിക കാര്യങ്ങളിലൊന്നും അറിവില്ല. പിന്നെ എന്റെ പ്രോബ്ലംസ് നിങ്ങളുമായി പങ്ക് വെച്ചു എന്ന് മാത്രം.. ചില ടെംബ്ലേറ്റുകളുടെ പ്രത്യേകതയും അതിനൊപ്പം കമന്റ് ബോക്സ് 'ബിലോ എമ്പഡഡ്' ആയി സെറ്റു ചെയ്യുകയും ചെയ്താല്‍ ഇങ്ങിനെ കമന്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതായും, എന്നാല്‍ ഇത് ഈ വിഷയത്തില്‍ ഒരു അവസാന വാക്കായി എടുക്കരുതെന്ന അഭിപ്രായവും അപ്പു (ആദ്യാക്ഷരി)വും പറയുന്നു.
കമെന്റ് ആവശ്യമുണ്ടേയ്. അതുകൊണ്ട് ഓടിവന്നതാ.
ബഷീര്‍ ജി ,,ഈ പുലിവാല് ഞാനും പണ്ട് പിടിച്ചതാ ,അവസാനം ഒരു നല്ല ബ്ലോഗര്‍ ഹെല്പി ,,അന്ന് മുതല്‍ ഞാനും അത് തപ്പി ,,ഇപ്പോള്‍ ഇതു ഒരു പോസ്റ്റില്‍ കണ്ട്പ്പോള്‍ എല്ലാരും ഹാപ്പി !!!
സാങ്കേതികമായി കൂടുതല്‍ ചോദിക്കുന്നില്ല ... വെറുതെ ലീവ് കളയണ്ടാ :))
thanks......
അറിയവുന്നവര് അറിയവുന്നത് പറഞ്ഞാലല്ലേ അറിയാന്‍ പാടില്ലാത്തവര്‍ക്ക് അറിവ് ഉണ്ടാകൂ..
@Typist| എഴുത്തുകാരി,
എന്നാൽ പിന്നെ ഇതൊക്കെ നോക്കണം ചേച്ചീ :) ഇവിടെ എത്തിയതിലും സന്തോഷം
@സുബൈദ,
പരസ്യം മാത്രമാക്കുമ്പോൾ അതൊരു നല്ല രീതിയാണോ ?
@ഫൈസൽബാബു
അപ്പോൾ നിങ്ങളത് മുന്നെ കണ്ടു പിടിച്ചല്ലേ ..നന്നായി.. :)
@ Lipi Ranju,
അത് നന്നായി.. :) മനസിലാക്കിയത് മനസിലാക്കിയല്ലോ അതു മതി..
@നൊച്ചിൽക്കാട്
അങ്ങോട്ടും ഒരു നന്ദി. ഇവിടെ വന്നതിലും സന്തോഷം
@ഇലക്ട്രോണിക്സ് കേരളം
സ്വാഗതം. ഇവിടെ വന്നതിലും നല്ലവാക്കുകൾക്കും നന്ദി
ഓ.ടോ
@ഇലക്ട്രോണിക്സ് കേരളം
താങ്കളുടെ ബ്ലോഗിൽ ഈ സാങ്കേതിക പ്രശ്നം കാണുന്നു. ഞാൻ കമന്റ് ചെയ്യാൻ നോക്കീ സാധിക്കുന്നില്ല
ചിലര്‍ പുരാതി പറഞ്ഞതിനാല്‍ കുറച്ചുമുന്പാ നുമ്മ ഇത് ചെയ്തത് .
ഈ pop അപ്പ് വിന്‍ഡോ ഒരു വല്ലാത്ത പാരയാ...
ബ്ലോഗ്ഗര്‍ ടെമ്പ്ലേറ്റ്നെ ഡയറക്റ്റ് എഡിറ്റ് ചയ്തവര്ക്കാന് ഈ പ്രശനം വരുന്നത്... സാധാരണ ഉപയോഗിക്കുന്നതോ... അല്ലെങ്കില്‍ പുറത്തു നിന്ന് കിട്ടുന്നതോ ആയ ടെമ്പ്ലേറ്റ് ഉപയോഗിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളു
പുതിയ പോസ്റ്റിനുള്ള കമന്റ് ആണ് (അവിടെ കമന്റ് Disabled ആണല്ലോ)
വിവാഹ വാര്‍ഷികാശംസകള്‍!
:)
വിവാഹവാർഷികപോസ്റ്റിനെന്തേ കമന്റ് ഡീസേബിൾ ചെയ്തത്? കമന്റ് ആവശ്യമില്ലേ? എന്തായാലും, അഭിനന്ദനങ്ങൾ! ഇനിയും അനേകം വർഷങ്ങൾ സന്തോഷമായി കഴിയാൻ രണ്ടുപേർക്കും ആശംസകൾ. :)
ശ്രീ,
ബിന്ദു ഉണ്ണി,
ആശംസകൾക്ക് ഏറെ നന്ദി..:)
പഴയ ഒരു വാർഷികാ ആശംസാ പോസ്റ്റിലേക്കുള്ള ലിങ്ക് അതിലുണ്ട് :) അതി കണ്ടില്ലെന്ന് തോന്നുന്നു.
ഇസ്മായില്‍ കുറുമ്പടി ,
&
Arunlal Mathew || ലുട്ടുമോന്,
അപ്പോള്‍ നിങ്ങളും മനസിലാക്കിയിരുന്നുവല്ലേ ഈ പ്രശനം.. നന്നായി
ഇവിടെ വന്നതിലും നന്ദി
മറുപടി വൈകിയതില്‍ ക്ഷമിക്കുക
Dear All
അയാളുടെ ടെന്‍ഷന്‍ മാറിയ കഥ ഇവിടെ വായിച്ച് അഭിപ്രായമറിയിക്കണേ
thanks
Post a Comment