Wednesday, August 11, 2010

റമദാനിൽ ഒരുങ്ങുന്നവർ !

റമദാൻ ആഗതമാവുന്നതിനു വളരെ മുന്നെ റമദാൻ വിപണിയൊരുങ്ങികഴിഞ്ഞിരുന്നു ഒന്ന് വെച്ചാൽ രണ്ട് ഓഫറുകളുമായി ബഹുവർണ്ണ പേപ്പറുകൾ വാതില്പടികൾ മറക്കപെടുന്നു. ഇന്നലെ വരെ ഇസ്‌ലാമോഫോബിയ പിടികൂടിയിരുന്ന ചാനലുകൾ വരെ റമദാൻ സ്പെഷ്യൽ പരിപാടികളോടെ സജീവമാവുകയായി. സീരിയൽ നടന്മാരും നടിമാരും വരെ ‘ചാനൽ മുഫിതിമാരും മുഫ്ത്തിച്ചികളു’മായി തലേക്കെട്ടും മക്കനയുമിട്ട് തകർത്താടാൻ, നിറഞ്ഞ് കവിയാൻ എന്നേ തയ്യാറെടുപ്പ് നടത്തിയിരിക്കുന്നു.

ഇനിയങ്ങോട്ട് റമദാൻ സ്പെഷ്യൽ സ്റ്റേജ് ഷോകളുടെ പൂരമാണ് (പ്രത്യേകിച്ച് ഗൾഫിൽ ) ..റമദാൻ മിമിക്രിയും റമദാൻ സിനിമാറ്റിക് ഡാൻസും വരെ അവതരിപ്പിക്കാൻ ഭക്തിയോടെ തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുന്നു. ചാനലായ ചാനലുകളെല്ലാം മാറ്റികുത്തി റമദാൻ ഗാനം ഡെഡിക്കേറ്റ് ചെയ്യാനും എസ്.എം.എസ്. അയച്ച് പുണ്യം നേടാനും വേണ്ടി മത്സരിക്കും നമ്മുടെ സഹോദരങ്ങൾ. ഒരു എസ്.എം.എസ്. അയച്ചാൽ എഴുപത് ഇരട്ടിയല്ലേ പ്രതിഫലം ! അതെന്തിനു നഷ്ടപ്പെടുത്തണം. മരിച്ച് പോയ ഉമ്മാക്കും വാപ്പാക്കും വരെ ഈ റമദാനിൽ നല്ലൊരു ഗാനം ഡെഡിക്കേറ്റ് ചെയ്യാനൊത്താൽ അതിലും വലിയ ഒരു ഇബദത്ത് (ആരാധന)ഈ ഉലകിലുണ്ടോന്ന് സംശയമാണ്.

മകളെകെട്ടിക്കാൻ 100 പവൻ തികയാതെ വിഷമിക്കുന്നവർ, വീടിന്റെ രണ്ടാം നിലയിൽ മാർബിൾ വിരിക്കാൻ കാശില്ല്ലാതെ നട്ടം തിരിയുന്നവർ, വീടിനു യോജിക്കുന്ന വലിപ്പത്തിൽ എൽ.സി.ഡി ടി.വി യില്ലാത്തവർ.. അങ്ങിനെ ദുരിതമനുഭവിക്കുന്ന നിരവധിപേർ ദയനിയതയുടെ മുഖാവരണവുമിട്ട് ഒരുങ്ങികഴിഞ്ഞിരിക്കുന്നു.

രണ്ട് മൂന്ന് നോമ്പ് കഴിഞ്ഞാൽ പിന്നെ ഇഫ്‌താർ സംഗമങ്ങൾ പൊടിപൊടിക്കും ..ധുർത്തിനെതിരെ ധാർമ്മിക വചക കസർത്തുകൾ നടത്തുന്ന മത സംഘടനകളടക്കം ഭക്ഷണം ധൂർത്തടിക്കുന്നതിൽ നിന്ന് ഒട്ടും പിന്നിലല്ലെന്നതിൽ അവർക്കും അഭിമാനിക്കാം (!). അത്തരം മാമാങ്കങ്ങളിലെക്ക് ക്ഷണിക്കപ്പെടുന്നവരുടെ മഹത്വം കണ്ട് പട്ടിണിപ്പാവങ്ങൾക്ക് വയറു നിറയും.. അതും നല്ല കാര്യം തന്നെ. രാഷ്ടീയ നോമ്പ് തുറകൾ സന്ദർശിച്ചാൽ നല്ല നടനെയൂം നടിമാരെയുമൊക്കെ കണ്ടെത്താൻ പറ്റും. അതും ചില്ലറകാര്യമല്ല.

ഇങ്ങിനെയൊക്കെ എല്ലാവരും ഉണരുമ്പോൾ നമ്മുടെയൊക്കെ അവസ്ഥയാണ് ചിന്തിക്കേണ്ടത്... നമ്മളിപ്പോഴും ഉറക്കത്തിലാണല്ലോ !

അഭിമാനം മുറിപ്പെടാതെ അരവയർ മുറുക്കിയുടുത്ത് അർദ്ധപ്പട്ടിണിയായി ,ജീവിതത്തിന്റെ ഒരറ്റം മുട്ടിക്കാൻ ശ്രമിയ്ക്കുമ്പോൾ മറ്റേ അറ്റം വേറിടുന്ന അവസ്ഥയിൽ നമുക്ക് ചുറ്റും ജീവിതം തള്ളിനീക്കുന്നവരെകുറിച്ചോർക്കാൻ അവർക്ക് വേണ്ടി എന്തെങ്കിലും ഡെഡിക്കേറ്റ് ചെയ്യാൻ ഈ പുണ്യമാസം ഉപയോഗപ്പെടുത്താനുള്ള സന്മനസ്സും സൌഭാഗ്യവും നമുക്കുണ്ടാവട്ടെ.

വിശുദ്ധറമദാൻ ഒരിക്കൽ കൂടി നമ്മുടെ ആയുസിനിടയ്ക്ക് ആ‍ഗതമായിരിക്കുന്ന ഈ വേളയിൽ, എല്ലാ‍ മാലിന്യങ്ങളിൽ നിന്നും മനസിനെയും ശരീരത്തെയും കഴുകി സ്ഫുടം ചെയ്യാനുള്ള അവസരം പാഴാക്കികളയാതെ ഉപയുക്തമാക്കാൻ നമുക്കേവർക്കും അനുഗ്രഹമുണ്ടാവട്ടെ ..

അനാവശ്യ ചർച്ചകളിൽ നിന്നും ,റമദാനിന്റെ പരിശുദ്ധി നഷ്ടമാക്കുന്ന എല്ലാ വായനകളിൽ നിന്നും, അഭിപ്രായ പ്രകടനങ്ങളിൽ നിന്നും എല്ലാം മാറി നിൽക്കാനും ആ മാറിനിൽക്കൽ റമദാനിനു ശേഷം തുടർന്ന് ജീവിതത്തിൽ അനുവർത്തിക്കാനും തീരുമാനമെടുക്കാം..


ഏവർക്കും റമദാൻ മുബാറക്
സസ്നേഹം
പി.ബി

വിശദമായ റമദാൻ ലേഖനങ്ങളും പ്രാർത്ഥനകളും ഇവിടെ വാ‍യിക്കാം

24 comments:

ബഷീർ said...

റമദാൻ മിമിക്രിയും റമദാൻ സിനിമാറ്റിക് ഡാൻസും വരെ അവതരിപ്പിക്കാൻ ഭക്തിയോടെ തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുന്നു.

നമ്മളിപ്പോഴും ഉറക്കത്തിൽ !

Akbar said...

റമദാന്‍ മുബാറക്,
പാപം മോചനത്തിന്റെ മാസം. മാസങ്ങളില്‍ ശ്രേഷ്ടമായ മാസം. കഠിന വ്രതത്തിലൂടെ മാസസ്സും ശരീരവും ശുദ്ധീകരിക്കാന്‍ സാധിക്കട്ടെ.

sm sadique said...

അഭിമാനം മുറിപ്പെടാതെ അരവയർ മുറുക്കിയുടുത്ത് അർദ്ധപ്പട്ടിണിയായി ,ജീവിതത്തിന്റെ ഒരറ്റം മുട്ടിക്കാൻ ശ്രമിയ്ക്കുമ്പോൾ മറ്റേ അറ്റം വേറിടുന്ന അവസ്ഥയിൽ നമുക്ക് ചുറ്റും ജീവിതം തള്ളിനീക്കുന്നവരെകുറിച്ചോർക്കാൻ അവർക്ക് വേണ്ടി എന്തെങ്കിലും ഡെഡിക്കേറ്റ് ചെയ്യാൻ ഈ പുണ്യമാസം ഉപയോഗപ്പെടുത്താനുള്ള സന്മനസ്സും സൌഭാഗ്യവും നമുക്കുണ്ടാവട്ടെ.
ആമീൻ………

കാസിം തങ്ങള്‍ said...

പരിശുദ്ധ റമദാനിനെ അര്‍ഹമായ രീതിയില്‍ സ്വീകരിക്കാന്‍ നാഥന്‍ തുണക്കട്ടെ ആമീന്‍.

പട്ടേപ്പാടം റാംജി said...

റമദാന്‍ ആശംസകള്‍.

Unknown said...

ദൈവ ഭയം മാത്രം മനസ്സിലുണ്ടാകേണ്ട നേരത്ത് സ്വാര്‍ഥ മോഹങ്ങളും ഭക്ഷണത്തോടുള്ള ആര്‍ത്തിയും

Mohamedkutty മുഹമ്മദുകുട്ടി said...

വളരെ നല്ല ചിന്തകള്‍!,ഓണം പോലെയും വിഷു പോലെയും റംസാനും ഇപ്പോള്‍ നന്നായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു.ചാനലുകാര്‍ മത്സരം തുടങ്ങിക്കഴിഞ്ഞു.വളരെ വിരളമായി നല്ല പ്രഭാഷണങ്ങള്‍ വരാറുണ്ട്.മുമ്പു ഒരു ചാനലില്‍ ഇസ്ലാമിക ക്വിസ് പ്രോഗ്രാം നടത്തിയിരുന്ന ഒരു കൊച്ച് അവതാരക ഇപ്പോള്‍ അറിയപ്പെടുന്ന നടിയും മറ്റൊരു മ്യൂസിക് പരിപാടിയുടെ അവതാരകയുമായിരിക്കുന്നു.ഇനി റംസാന്‍ പ്രമാണിച്ച് പ്രത്യേക സിനിമകളും പ്രതീക്ഷിക്കാം.

Muralee Mukundan , ബിലാത്തിപട്ടണം said...

അഭിമാനം മുറിപ്പെടാതെ അരവയർ മുറുക്കിയുടുത്ത് അർദ്ധപ്പട്ടിണിയായി ,ജീവിതത്തിന്റെ ഒരറ്റം മുട്ടിക്കാൻ ശ്രമിയ്ക്കുമ്പോൾ മറ്റേ അറ്റം വേറിടുന്ന അവസ്ഥയിൽ നമുക്ക് ചുറ്റും ജീവിതം തള്ളിനീക്കുന്നവരെകുറിച്ചോർക്കാൻ അവർക്ക് വേണ്ടി എന്തെങ്കിലും ഡെഡിക്കേറ്റ് ചെയ്യാൻ ഈ പുണ്യമാസം ഉപയോഗപ്പെടുത്താനുള്ള സന്മനസ്സും സൌഭാഗ്യവും നമുക്കുണ്ടാവട്ടെ......

ബഷീർ said...

അക്‌ബർ,

വായനയ്ക്കും ആശംസകൾക്കും നന്ദി
പ്രാർത്ഥനകൾ സ്വീകരിക്കപ്പെടട്ടെ.ആമീൻ

എസ്.എം. സാദിഖ്

ജഗന്നിയന്താവ് പ്രാർത്ഥന സ്വികരിക്കട്ടെ. വന്നതിൽ വളരെ സന്തോഷം

കാസിം തങ്ങൾ

സാന്നിദ്ധ്യത്തിനും പ്രാർത്ഥനയ്ക്കും നന്ദി

പട്ടേപാടം റാംജി


ആശംസകൾ സന്തോഷപൂർവ്വം സ്വികരിച്ചിരിക്കുന്നു.

ജുവൈരിയ സലാം


നുറുങ്ങുകളിലെക്ക് സുസ്വാഗതം.
മനുഷ്യന്റെ ആർത്തി മരണത്തോടെ മാത്രമേ അവസാനിക്കൂ. ദൈവഭയം റമദാനിൽ മാത്രമല്ല എല്ലായ്പ്പോഴും വേണ്ടതാണ്. അഭിപ്രായത്തിനു വളരെ നന്ദി


മുഹമ്മദ് കുട്ടി


എല്ലാം കച്ചവടക്കാർ കയ്യടക്കിയിരിക്കയല്ലേ..
സ്നേഹവും കാരുണ്യവും ബന്ധങ്ങളുമെല്ലാം
അതിൽ റമദാനും ഒഴിവല്ല.
പിന്നെ, അവതാരകയുടെ കാര്യം ...അതൊക്കെയായിരുന്നിരിക്കാം ടി.വി യിൽ പ്രത്യക്ഷപ്പെടുമ്പോഴുണ്ടായിരുന്ന ലക്ഷ്യം.

അഭിപ്രായങ്ങൾക്ക് നന്ദി


ബിലാത്തിപട്ടണം

വന്നതിലും വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം.


എല്ലാവരുടെയും ആശംസകൾ സന്തോഷപൂർവ്വം സ്വീകരിക്കുന്നു. പ്രാർത്ഥനകൾ ജഗന്നിയന്താവ് സ്വീകരിക്കട്ടെ ആമീൻ.

Areekkodan | അരീക്കോടന്‍ said...

ഈ പുണ്യമാസം ഉപയോഗപ്പെടുത്താനുള്ള സന്മനസ്സും സൌഭാഗ്യവും നമുക്കുണ്ടാവട്ടെ......

Typist | എഴുത്തുകാരി said...

ഈ പുണ്യമാസം നല്ല കാര്യങ്ങള്‍ ചെയ്യാനുള്ളതാണെന്ന മനസ്സുണ്ടാവട്ടെ എല്ലാവര്‍ക്കും.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വിവേകപൂർണ്ണമായ ഈ ഓർമ്മപ്പെടുത്തലുകൾ അവസരോചിതം. റമദാൻ മുബാറക്..

ബഷീർ said...

> Areekkodan | അരീക്കോടന്‍

വന്നതിലും പ്രാർത്ഥനയോടെ അഭിപ്രായമറിയിച്ചതിലും സന്തോഷം

> Typist | എഴുത്തുകാരി

വന്നതിലും നല്ല വാക്കുകൾ കൈമാറിയതിലും വളരെ നന്ദി.

> പള്ളിക്കരയില്‍

പരസ്പരമുള്ള ഓർമ്മപെടുത്തലുകളുമായി മുന്നോട്ട് നീങ്ങാൻ നാഥൻ അനുഗ്രഹിക്കട്ടെ. അഭിപ്രായത്തിനും ആശംസകൾക്കും നന്ദി

Unknown said...

റമദാന്‍ മുബാറക്.....

റമദാനിന്റെ അവസാന നാളുകള്‍ വ്രതാനുഷ്ടാനങ്ങളാല്‍ തീര്‍ത്തും കടിനമാകുന്നു.... ഭക്തി നിര്‍ഭരമായ ആ നാളുകളെ യാത്രയാക്കി വീണ്ടും നിത്യ ജീവിതത്തിന്റെ പരമാര്‍ത്ഥങ്ങളീലൂടെ ജീവിത പ്രയാണം തുടരുന്ന നാം.. വരും കാല റമദാന്‍ ദിനത്തിലെത്തുമ്പോള്‍ അന്നേരം മനസ്സില്‍ കുറെ നന്മകള്‍ ഭാക്കി കാണണം. പോയ കാല ജീവിത നാളില്‍ സൂക്ഷ്മത പാലിക്കാന്‍ നമ്മുടെ 'മനസ്സും ശരീരവും' സജജമാക്കിയ സര്‍വ്വ ശക്തനൂ നന്ദി പറയാനുള്ള ദിനം കൂടിയാവണം റമദാന്‍.... മറിച്ച്‌ ലക്കു കെട്ടവന്റെ ചെയ്തികള്‍ വരുത്തി വെച്ച വിനകളുടെ മോക്ഷ പ്രാപ്തിയല്ല... 'മതം' പരിപൂര്‍ണ്ണമാണ്. മത 'കല്‍പനകള്‍' അതിലേറെ പരിശുദ്ധമാണ്.... അവ ഉള്‍കൊള്ളാന്‍ പാകപ്പെടണം

Unknown said...

റമദാന്‍ ആശംസകള്‍. വ്രതശുദ്ധിയില്‍ മനസ്സും ശരീരവും പാപമുക്തമാക്കാന്‍ എല്ലാവര്ക്കും സാധിക്കട്ടെ.

Pranavam Ravikumar said...

റമദാന്‍ ആശംസകള്‍!!!!

ബഷീർ said...

> പാലക്കുഴി

വിശദമായ അഭിപ്രായത്തിനു നന്ദി. താങ്കൾ പറഞ്ഞപോലെ ‘വരും കാല റമദാന്‍ ദിനത്തിലെത്തുമ്പോള്‍ അന്നേരം മനസ്സില്‍ കുറെ നന്മകള്‍ ബാക്കിയാവാനുതകുന്ന വിധം ജീവിതം ചിട്ടപ്പെടുത്താൻ ഈ റമദാൻ ദിനങ്ങൾ ഉപയുക്തമാക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

> തെച്ചിക്കോടന്‍

പ്രാർത്ഥനകൾ സ്വീകരിക്കപ്പെടട്ടെ. അതീനായി പ്രയത്നിക്കാൻ നമുക്കേവർക്കും അനുഗ്രഹമുണ്ടാവട്ടെ. നന്ദി

> Pranavam Ravikumar

വായനയ്ക്കും ആശംസകൾക്കും വളരെ നന്ദി

വിജയലക്ഷ്മി said...

nalla post...

ശ്രദ്ധേയന്‍ | shradheyan said...

അല്ലെങ്കിലും ചാനലില്‍ മുഖം കാണിക്കാത്ത മുഫ്തിമാര്‍ക്ക് ഇപ്പോള്‍ മാര്‍ക്കെറ്റ് കുറവാ. പുസ്തക വില്‍പ്പനയും ഉറുക്ക്-ചരട് വില്‍പ്പനയും തകൃതിയാണ് ചാനലുകളില്‍. തലയില്‍ തട്ടമിട്ടാല്‍ 'മാപ്ലച്ചി' ആവുന്നതിന്റെ കൌതുകം രസകരം തന്നെയാണ്. റമദാന്‍ പരിപാടിയില്‍ ഇപ്പൊ മുഖ്യ ഇനം പര്‍ദ്ദയിട്ട പെണ്ണുങ്ങളുടെ സിനിമാറ്റിക് ഡാന്‍സ് ആണത്രേ! നമ്മുടെ സമസ്തക്കാരും ജമാഅത്തുകാരും ചാനല്‍ തുടങ്ങുന്നുണ്ടല്ലോ... വല്ല മാറ്റവും ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം!

Sidheek Thozhiyoor said...

പുലികളൊക്കെ എന്ത് പറയുന്നു എന്ന് കാണാന്‍ കാത്തിരുന്നതാ ..
നോമ്പങ്ങനെ ഇന്നു ഏഴും കഴിഞ്ഞു.. അത്ര തന്നെ ..

( O M R ) said...

അനുഗ്രഹീത മാസം ഒരു അനുഗ്രഹീത ജീവിതം ആഗ്രഹിക്കാം.. എല്ലാവര്ക്കും റമദാന്‍ ആശംസകള്‍.

ബഷീർ said...

> വിജയലക്ഷ്മി

നന്ദി..ചേച്ചിയുടെ വായനയ്ക്കും അഭിപ്രായത്തിനും


> ശ്രദ്ധേയൻ,


ചാനലിലെ ആ പുസ്തക കച്ചോടക്കാരന്റെ കൂടെ ഒരു രു മുഫ്ത്തിച്ചിയും ഉണ്ടല്ലോ !
പിന്നെ പർദയിട്ട പെണ്ണുങ്ങളുടെ സിനിമാനിറ്റ് ഡാൻസ്.അത് കലക്കി :)

എല്ല്ലാരും തുടങ്ങട്ടെ ചാനലുകൾ..നല്ല മാറ്റം നമുക്ക് പ്രതീക്ഷിക്കാം അല്ലേ !!


> സിദ്ധീഖ് തൊഴിയൂർ

അത് കൊള്ളാം..അവസാനം തൊഴിയൂരിൽ നിന്നൊരു പുലി വന്നല്ലോ..സന്തോഷം
അതെ, നോമ്പിന്റെ 3ൽ ഒന്ന് അവസാനിക്കുകയാണ്. ഇനിയും ഒരുങ്ങാത്തവർ ഏറെ !


> ( O M R )

പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി
റമദാൻ ആശംസകൾ

musthafa.op said...

വീടിന്റെ രണ്ടാം നിലയിൽ മാർബിൾ വിരിക്കാൻ കാശില്ല്ലാതെ നട്ടം തിരിയുന്നവർ, വീടിനു യോജിക്കുന്ന വലിപ്പത്തിൽ എൽ.സി.ഡി ടി.വി യില്ലാത്തവർ.. അങ്ങിനെ ദുരിതമനുഭവിക്കുന്ന നിരവധിപേർ ദയനിയതയുടെ മുഖാവരണവുമിട്ട് ഒരുങ്ങികഴിഞ്ഞിരിക്കുന്നു.
nannaayi

ബഷീർ said...

> musthafa.o.p

നുറുങ്ങുകളിലേക്ക് സുസ്വാഗതം.
വന്നതിൽ സന്തോഷം


============
ഇവിടെ വന്ന് വായിച്ച് അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി

ഗ്രാമവിശുദ്ധിയുടെ നല്ല ഓർമ്മകളിൽ ഒരു പോസ്റ്റ്
പറന്നകന്ന തുമ്പികൾ വായിക്കുമല്ലോ
സസ്നേഹം
പി.ബി

Related Posts with Thumbnails