ചെറിയ ചില അബദ്ധങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിച്ച അനുഭവ പാഠങ്ങൾ നമ്മിൽ പലർക്കും ഉണ്ടായിരിക്കാം. കല്ല്യാണത്തിനു മുന്നെ വേണ്ടവിധം ആലോചിക്കാമായിരുന്നില്ലേ എന്നാവും നിങ്ങളെന്നോട് ചോദിക്കാൻ പോകുന്നത് ? അത് എന്റെ ബീവിയോട് പലരും ചോദിച്ചതായി അവളെന്നോട് വെളിപ്പെടുത്തിക്കഴിഞ്ഞതിനാൽ ഇനി ആ ചോദ്യത്തിനു പ്രസക്തിയില്ലെന്നറിയിക്കട്ടെ.
ഇവിടെ ഞാൻ ചെയ്ത ഒരു കാര്യത്തെ (അബദ്ധമെന്ന് പ്രത്യേകം പറയുന്നില്ല :( ) പറ്റി പറഞ്ഞാണ് ഇന്ന് നിങ്ങളെ ബോറടിക്കാനുദ്ദേശിക്കുന്നത്. സംഗതി നിസാരം. ..സാരമായിരുന്നെങ്കിൽ ..
ഓരാളെ കൂടി കൂടെ കൂട്ടേണ്ടതുള്ളതിനാൽ ഓഫീസിലേക്ക് പോകുന്ന പതിവു റൂട്ടിൽ നിന്ന് വിത്യസ്തമായാണ് രണ്ട് ദിവസമായി യാത്ര. പുതിയ റൂട്ട് ദൈർഘ്യം കൂടുതലാണോ എന്നൊരു സംശയം .അതൊന്ന് തീർക്കാമെന്ന് കരുതി. അങ്ങിനെ കരുതിയതിൽ തെറ്റില്ലെന്ന് നിങ്ങളും സമ്മതിക്കും പക്ഷെ,
പാർക്കിംഗിൽ നിന്ന് കാർ റിവേൾസെടുത്ത് ഫസ്റ്റ് ഗിയറിലേക്ക് മാറി, സ്പീഡാക്കി സെകന്റിലേക്കും പിന്നെ ആക്സിലേറ്ററിൽ കാലമർത്തി.. പിന്നെ തേഡിലെക്കു മാറുന്നതിനിടയിലാണാ ചിന്ത വന്ന വന്നത്. ഒട്ടും അമാന്തിച്ചില്ല (അബദ്ധം വരുന്നിടത്ത് അമാന്തം പാടില്ല എന്നല്ലേ ). സ്റ്റിയറിംഗ് വളയത്തിനുള്ളിലൂടെ ഇടത് കൈ കടത്തി ട്രിപ് കൌണ്ടർ മീറ്റർ സെറ്റ് ചെയ്യുന്ന ബട്ടണിൽ അമർത്തി. പിന്നെ സംഭവിച്ചതും സംഭവിക്കാതിരുന്നതും ഓർക്കുമ്പോൾ .....! സ്റ്റിയറിംഗിനുള്ളിൽ ഇടത് കൈ ഒന്ന് ട്വിസ്റ്റ് ആയി.. ആ സമയം കൊണ്ട് വണ്ടി ഒരു വശത്തേക്കും പാളി.. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിശ്ചയമില്ലാത്ത സെക്കന്റുകൾ .. മെയിൻ റോഡിലേക്ക് പ്രവേശിച്ചിട്ടില്ലാത്തതിനാൽ മറ്റ് വാഹനങ്ങൾ കുറവായിരുന്നു. അതിനാൽ പെട്ടെന്നുള്ള ഒരു കൂട്ടിയിടി ഒഴിവായി .പക്ഷെ കാറിന്റെ നിയന്ത്രണം എന്നിൽ നിന്ന് പോവുകയാണോ എന്ന് ഞെട്ടലോടെ മനസിലാക്കിയ നിമിഷം.അപ്പോഴാണ് ആക്സിലേറ്ററിലാണ് കാൽ എന്ന് ഒരു ബോധം വന്നത്..പെട്ടെന്ന് കാൽ ആക്സിലേറ്ററിൽ നിന്ന് പിൻവലിക്കുകയും ബ്രേക്ക് അമർത്തുകയും ചെയ്തു... എല്ലാം സെക്കന്റുകൾക്കിടയിൽ നടന്നു. ഒരു ചെറിയ സീൽക്കാരത്തോടെ കാർ നിന്നു .(അൽഹംദുലില്ലാഹ്.. ) വണ്ടി നിന്നതിനു ശേഷമാണെന്റെ കൈ സ്റ്റിയറിംഗിനുള്ളിൽ നിന്നെടുക്കാൻ കഴിഞ്ഞത്.
കൈ സ്റ്റിയറിംഗിനുള്ളിലായ അവസ്ഥയിൽ ഒരു തിരിച്ചൽ കൂടി തിരിഞ്ഞിരുന്നെങ്കിൽ പിന്നെ ...ആ വഴിമാറിയ അപകടം ഓർക്കുമ്പോൾ .ഒരു ഞെട്ടൽ. .
ചെയ്ത കാര്യം (അബദ്ധം ,പൊട്ടത്തരം, വിഡ്ഡിത്തം, പോഴത്തരം ..ഇഷ്ടമുള്ളത് നിങ്ങൾക്ക് കൂട്ടിച്ചേർക്കാം ) എന്റെ ബീവി അറിഞ്ഞാൽ , ‘സൂക്ഷിക്കണം .സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട, . .‘മണ്ടത്തരം കാണിക്കരുതെ’ന്നൊക്കെ അവളെ ഇടയ്ക്കിടയ്ക്ക് ഉപദേശിക്കുന്ന (ഇനിയെന്ത് സൂക്ഷിക്കാനാ ഇക്കാ എന്ന അവളുടെ മുഖഭാവം ഞാൻ ശ്രദ്ധിയ്ക്കാറില്ല ) എന്നെ ഉപദേശിക്കാൻ വെറുതെ ഞാനായിട്ട് അവസരം കൊടുത്തല്ലോ :(
പറഞ്ഞ് വന്നത്.. ദൂരം കൂടിയാലും കുറഞ്ഞാലും.. സ്റ്റിയറിംഗ് വളയത്തിനുള്ളിലൂടെ കൈയിട്ട് ആയുസിന്റെ ദൂരം കുറയ്ക്കരുതാരും.... സൂക്ഷ്മതക്കുറവ് കൊണ്ട് വരാവുന്ന അപകടങ്ങൾ വലുതാണ്. നമ്മെ പ്രതീക്ഷിച്ച്, നമ്മെ ആശ്രയിച്ച് ഒരു കുടുബത്തിന്റെ ഖൽബ് തുടിക്കുന്നുണ്ടെന്ന വിചാരം എപ്പോഴുമുണ്ടാവട്ടെ
അപകടങ്ങളിൽ നിന്നും അബദ്ധങ്ങളിൽ നിന്നും നമ്മെ എല്ലാവരെയും ലോകരക്ഷിതാവ് കാത്തുരക്ഷിയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ
യു.എ.ഇ ട്രാഫിക് ഫൈൻ ലിസ്റ്റ് ഇവിടെ കാണാം . അബദ്ധങ്ങൾക്കും ഫൈൻ ഉണ്ടോ എന്തോ !
മൊഴിമുത്തുകൾ-48
11 years ago
40 comments:
അപകടങ്ങളിൽ നിന്നും അബദ്ധങ്ങളിൽ നിന്നും നമ്മെ എല്ലാവരെയും ലോകരക്ഷിതാവ് കാത്തുരക്ഷിയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ
'അനുഭവം ഗുരു' എന്നാണല്ലോ. ബഷീര്‍ക്കയുടെ അനുഭവം മറ്റുള്ളവര്‍ക്കും പാഠമാവട്ടെ!
പാർക്കിംഗിൽ നിന്ന് കാർ റിവേൾസെടുത്ത് ഫസ്റ്റ് ഗിയറിലേക്ക് മാറി, സ്പീഡാക്കി സെകന്റിലേക്കും പിന്നെ ആക്സിലേറ്ററിൽ കാലമർത്തി തേഡിലെക്കു മാറുന്നതിനിടയിലാണാ ചിന്ത വന്ന വന്നത്. ഒട്ടും അമാന്തിച്ചില്ല
appozhelum chintha vannathu nannayi allell ..?
ഭാഗ്യം കൊണ്ട് കൈച്ചലായി..
beeviyude praartthanayaavaam jagatheeshwaran kettathu..ee anubhavam palarkkum paadamaayirikkum basheere..
ശ്രദ്ധിക്കാതെ നിസ്സാരമെന്ന് കരുതി കാണിക്കുന്ന ചില കാര്യങ്ങള്‍ വലിയ അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്.
എനിക്കിഷ്ട്ടായി, ഇക്കാക്ക് ഒന്നും പറ്റാത്തതില്‍.
വഴിയില്‍ പോകുന്ന ഒരു കൊച്ചിനെ നോക്കി എന്നതിന്റെ പേരില്‍ മാത്രം ഓപ്പോസിറ്റില്‍ നിന്ന് വന്ന ആ കൂതറ ജീപ്പ് എന്നെ ഇടിച്ചിട്ടു
അയാളുടെ ചെള്ളക്കിട്ട് എട്ടെണ്ണം പൊട്ടിക്കാന്‍ തോന്നിയതാ
2 വര്‍ഷമായി ഇത് വരെ അതിന് കഴിഞ്ഞില്ലാ..(നടക്കാന്‍ പറ്റിയിട്ട് വേണ്ടെ തല്ലാന്‍ ചെല്ലാന്‍)
അല്‍ഹംദുലില്ലാഹ്.. ഇപ്പോ പയ്യെ നടക്കാന്‍ പറ്റുന്നുണ്ട്
> ശ്രദ്ധേയൻ
അതെ, ഈ അനുഭവത്തിൽ നിന്ന് പാഠമുൾക്കൊണ്ടു ഞാനും :) ഈ സംഭവം ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ ടിയാനും ഇതേ അനുഭവം ഉണ്ടായത് പറഞ്ഞു .സ്റ്റിയറിംഗിനുള്ളിലൂടെ കയ്യിട്ട് മൊബൈൽ എടുത്തതാണ് പുള്ളി :)
> അനൂപ് കൊതനല്ലൂർ
അതെ, അപ്പോൾ വന്നത് നന്നായി :) പിന്നേം സ്പീഡായതിനും ശേഷമോ,മെയിൻ റോഡിലൊ വെച്ചാണ് വന്നിരുന്നതെങ്കിൽ !
> കുമാരൻ
അതെന്നെ..എപ്പോഴുമങ്ങിനെ കൈച്ചലായിന്ന് വരില്ല :)
> വിജയലക്ഷ്മി
ചേച്ചി, അതെ.പ്രാർത്ഥനകൾ എന്നും തുണയായിരിക്കുന്നു.
> പട്ടേപാടം റാംജി
തീർച്ചയായും, ഒന്നും നിസരമായി കാണരുതെന്ന് തന്നെയാണു നമുക്ക് അനുഭവങ്ങൾ നൽകുന്ന പാഠം.
> ഹാഷിം
നിനക്കിഷ്ടമായി എന്ന് കണ്ടപ്പോൾ ആദ്യം ഒന്ന് പകച്ചു :) പിന്നെ സന്തോഷായി..:)
ഓ.ടോ:
പെട്ടെന്ന് സുഖമാവട്ടെ...പ്രാർത്ഥിക്കുന്നു..സുഖമാവുമ്പോൾ കയ്യിലിരിപ്പിനും ഭേതമാവട്ടെ :)
ശരിയാണ് ബഷീര്‍ക്കാ... ചെറിയ അബദ്ധങ്ങള്‍ മതി, വലിയ അപകടങ്ങളുണ്ടാകാന്‍...
അനുഭവങ്ങള്‍ പാഠമാക്കി പങ്കുവെച്ചത് നന്നായി .. ദൈവം രക്ഷിക്കട്ടെ.
വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറയുന്നത് വെറുതെ അല്ല എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഒന്ന് സംഭവിചില്ലല്ലോ.ഭാഗ്യം.......സസ്നേഹം
എന്തിനാ അതിലേം ഇതിലേം കയ്യിടാന്‍ പോണത്? മര്യാദക്ക് വണ്ടിയോടിച്ചാല്‍ പോരെ?
കൂതരെ, പെണ്ണിനെ നോക്കിയാല്‍ ഇനിയും വീഴ്ത്തും. ഹല്ല പിന്നെ..
> ശ്രീ,
ഇനി ഈ അബദ്ധമെന്തായാലും പറ്റില്ല.. വേറെ പറ്റുകയില്ല എന്ന ഉറപ്പൊന്നും തരാനും പറ്റില്ല :)
> ശിഹാബ് മൊഗ്രാൽ
അഭിപ്രായമറിയിച്ചതിൽ സന്തോഷം. അതെ, ജഗന്നിയന്താവിന്റെ തുണയുണ്ടാവട്ടെ. ഏവർക്കും
> ഒരു യാത്രികൻ
എന്നാലും നമ്മളുടെ അശ്രദ്ധകൊണ്ട് വരുന്നതിനെയോർത്ത് പിന്നിട് ദു:ഖിച്ചിട്ട് കാര്യമില്ലല്ലോ.. നന്ദി ഇവിടെയെത്തിയതിന്
> കണ്ണൂരാൻ,
ഇനി മേലിൽ ആവർത്തിക്കില്ല. :)
ഓ.ടോ:
കൂതറക്കുള്ള കമന്റു നന്നായി : അപ്പോൾ കണ്ണൂരാനായിരുന്നല്ലേ ആ ജീപ്പ് ഓടിച്ചിരുന്നത് !
പലപ്പോഴും പറ്റാറുള്ള ഒരു സംഗതിയാണു ഇത്.നല്ല പോസ്റ്റ്...
ഹാവൂ! ഇത് വായിക്കാന്‍ പറ്റിയല്ലോ...
വായില്‍ നോക്കി വണ്ടി ഓടിക്കുമ്പോള്‍ ആലോചിക്കണം...എന്നിട്ട് കയ്യ് സ്ടിയരിങ്ങില്‍ ഇട്ടെന്ന പേരും ..ഹും ..ഇവിടെ നടക്കില്ല മോനെ
> Krishnakumaar513
ആദ്യമായാണെന്ന് തോന്നുന്നു താങ്കളിവിടെ..സുസ്വാഗതം :)
അഭിപ്രായമറിയിച്ചതിൽ സന്തോഷം
പലപ്പോഴും ചെയ്യാറുള്ളത് തന്നെ. അന്നൊന്നും ഒന്നും സംഭവിച്ചില്ല. എന്തോ ..എപ്പോഴും ഒരുപോലെയാവില്ലല്ലോ..!
> Shukoour Cehruvadi
അതെ,എനിക്കെഴുതാൻ കഴിഞ്ഞത് കൊണ്ടല്ലേ.. :) ഭാഗ്യം !
> എറക്കാടൻ
എറക്കാടാ... എന്തിനാ അറിയാത്തവരെ കൂടി അറിയിക്കുന്നത് സ്വന്തം സ്വഭാവം :)
ഓഹോ, അബദ്ധങ്ങൾ ഇങ്ങനെയും സംഭവിക്കാമല്ലേ...? ഈ പാഠം ഞാൻ മനസ്സിൽ കുറിച്ചിട്ടുകഴിഞ്ഞു....നന്ദി ഈ കുറിപ്പിന്.
ബഷീര്‍ വെള്ളറക്കാട്,
ഒരു വഴി പോകവേ ഞാനും താങ്കളുടെ ബ്ലോഗിലും കയറിനോക്കി. എല്ലാം മികച്ചവ; സാരാംശപൂര്ണം! തൂലികക്ക് എല്ലാ ആശംസകളും..
ബഷീര്‍ ജീ ചെറിയ അബദ്ധങ്ങളാണു വലിയ അപകടങ്ങള്‍ക്കു വഴിയൊരുക്കുന്നത് ... ഒന്നും പറ്റിയില്ലല്ലോ എന്ന് ആശ്വസിക്കുന്നു ... ഈ സംഭവം ഇവിടെ വിവരിച്ചതു നന്നായി .... ആശംസകള്‍
> ബിന്ദു.കെ.പി ,
അബദ്ധമല്ലേ ..എങ്ങനെയും സംഭവിക്കാം :)
വന്നതിലും മനസിൽകുറിച്ചിട്ട് അറിയിച്ചതിലും വളരെ സന്തോഷം.
> rafeeQ നടുവട്ടം
സുസ്വാഗതം :)
നല്ല വാക്കുകൾക്ക് നന്ദി
അഭിപ്രായങ്ങൾ തുറന്നെഴുതുമല്ലോ വീണ്ടും
> രസികൻ
വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി
ഓ.ടോ:
കുറെ നാളുകൾക്ക് ശേഷം വീണ്ടും കാണാനായതിൽ സന്തോഷം. പോസ്റ്റും വായിച്ചു :)
എന്തു മണ്ടത്തരങ്ങള്‍ കാണിച്ചാലും ഇതുപോലുള്ള ബഷീറിയന്‍ മണ്ടത്തരങ്ങള്‍ കാണിക്കാതിരുന്നാല്‍ മതി. ഒരു ബട്ടണമര്‍ത്താന്‍ വേണ്ടി സ്റ്റിയറിംഗ് വളയത്തിനകത്തുകൂടിത്തന്നെ കൈയിടണമെന്നു തോന്നിയ മണ്ടച്ചാര്‍ക്ക് നമസ്കാാാാാരം.
തലക്കെട്ട് മാറ്റി "എന്റെ ആയിരത്തൊന്നു മണ്ടത്തരങ്ങള്‍" എന്നാക്കി ഒരു തുടര്‍ ലേഖനം ആക്കിക്കൂടെ ഉണ്ണീ..
ബഷീര്‍ക്ക, കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഡ്രൈവിങ്ങില്‍ പ്രത്യേകിച്ച് അശ്രദ്ധ അരുത്. കണ്ണൂരാന്‍ പറഞ്ഞത് പോലെ എന്തിനാ കൈ അതിലേം ഇതിലേം ഇടുന്നത്!
അല്ലാഹുവേ, നീ തുണ.
> ഗീത,
സന്തോഷായി ഗീതേച്ചി..:)
മണ്ടയുള്ളവരല്ലേ മണ്ടത്തരം കാണിക്കൂ .ഹി.ഹി.
> സിദ്ധീഖ് തൊഴിയൂർ
ആയിരത്തി ഒന്നിൽ നിൽക്കാത്തത് കൊണ്ട് പതിനായിരത്തൊന്ന് എന്നാക്കണമെന്നാ വിചാരിക്കുന്നത് :) പിന്നെ ഏട്ടന്മാരുടെ മണ്ടത്തരങ്ങളിൽ കുറച്ച് അനുജന്മാർക്കും പൈതൃകമായി കിട്ടുമെന്നാ സുലൈമാൻകുട്ടി പറഞ്ഞത് (മണ്ടൻ :)
> റെഫി /Reffy
ആ ഞെട്ടലിനു ഒരു താങ്ക്സ് :)
എന്താ ചെയ്യാ. അന്നേരത്ത് അങ്ങിനെ തോന്നി. അത് പലരും ചെയ്യാറുള്ളതുമാണ്. പക്ഷെ കുഴപ്പമൊന്നും സംഭവിക്കാറില്ല. എങ്ങിനെയോ സ്റ്റിയറിംഗ് ട്വിസ്റ്റ് ചെയ്തു.
എന്തായാലും രക്ഷപ്പെട്ടു.
എല്ലാവർക്കും നന്ദി
താങ്കളെ വായിച്ചു,
-മണ്ടന്മാരുടെ രാജാവ്
പോയ ബുദ്ധി ആന പിടിച് വലിചാല്‍ പോലും കിട്ടൂലാ എന്നല്ലേ ബശീറേ
എല്ലാവിധ അപകടത്തില്‍ നിന്നും
ലോകരക്ഷിതാവ് കാത്തുരക്ഷിയ്ക്കട്ടെ...
പടച്ചവന്റെ അപാരാനുഗ്രഹം. വലിയ വിപത്തിൽ നിന്നും അവ്ന്റെ രക്ഷ.ഇന്നാ ലില്ലാ വ ഇന്നാ.....
ചെറിയ ചെറിയ അബദ്ധങ്ങളാണ് അപകടങ്ങള്‍ക്ക് കാരണം എന്നത് സത്യം തന്നെ......
> poor-me/പാവം-ഞാന്‍
മണ്ടന്മാരുടെ രാജാവിന്റെ കമന്റിനു വളരെ സന്തോഷം :)
> > Maji
നുറുങ്ങുകളിലേക്ക് സുസ്വാഗതം,
ശരിയാ...ആനയല്ല ആടു വലിച്ചാലും കിട്ടില്ല :)
> Jishad Cronic™
ആമീൻ..
വായനയ്ക്കും പ്രാർത്ഥനകൾക്കും നന്ദി
> യൂസുഫ്പ
തീർച്ചയായും. അനുഗ്രഹം കൊണ്ട് എത്രയോ അപകടങ്ങളിൽ നിന്ന് രക്ഷനേടുന്നു. നന്ദി വന്നതിലും പങ്ക് ചേർന്നതിലും
> ഫിലിംപൂക്കള്‍
ചെറുത് വലുതാകാതെ രക്ഷപ്പെട്ടു. ഇവിടെ വന്നതിൽ സന്തോഷം.
നുറുങ്ങുകളിലേക്കും ബൂലോകത്തേക്കും സ്വാഗതം
ഹ്മം..ഇങ്ങനേം അബദ്ധം പറ്റാം അല്ലെ ഇക്കാ?
വലിയൊരു അപകടം ഒഴിവായത് നന്നായി...
> smitha adharsh
ഇങ്ങിനെയെന്നല്ല എങ്ങിനേം സംഭവിക്കാം .അബദ്ധമല്ലേ :)
സന്തോഷം ..ഇവിടെ വീണ്ടും കണ്ടതിൽ
===========
അബദ്ധങ്ങൾ ആർക്കും പറ്റാതിരിക്കട്ടെ പറ്റിയാൽ തന്നെ അപകടമായി മാറാതിരിക്കട്ടെ ..എല്ലാ സ്നേഹിതർക്കും നന്ദി
മൊഴിമുത്തുകളിൽ പുതിയ പോസ്റ്റ് ജീവിത വിജയം വായിക്കുമല്ലോ
നന്ദി
അല്‍ഹംദുലില്ലാഹ്..... പടച്ചവന് തുണ.
അപകടങ്ങളിൽ നിന്നും അബദ്ധങ്ങളിൽ നിന്നും നമ്മെ എല്ലാവരെയും ലോകരക്ഷിതാവ് കാത്തുരക്ഷിയ്ക്കട്ടെ.. ആമീന്‍
അനുഭവം തരക്കേടില്ലല്ലോ ബഷീറെ
ആശംസകള്‍ നേരുന്നു.
> ഹംസ,
പ്രാർത്ഥനകൾ സ്വീകരിക്കപ്പെടട്ടെ.
നന്ദി
> Aardran
അനുഭവങ്ങളിൽ നിന്നല്ലേ നാം പഠിക്കുന്നത് മിക്കപ്പോഴും.
ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം
ഞങ്ങള്‍ക്ക് വേണ്ടി ......
അബദ്ധങ്ങളും,അനുഭവങ്ങളും തന്നെയാണ് നമ്മുടെ ഗുരു അല്ലേ...ഭായ്
അപകടത്തിനു കാരണങ്ങള്‍ പലതാകാം. പക്ഷെ എല്ലാറ്റിനും പിന്നില്‍ ആരുടെയോ ശ്രദ്ധക്കുറവു ഉണ്ടാകും. താങ്കള്‍ പങ്കു വെച്ച അനുഭവം ഒരു ഓര്‍മപ്പെടുത്തലാണ്. നന്ദി.
> ആയിരത്തൊന്നാം രാവ്,
> ബിലാത്തിപട്ടണം
> അക്ബർ
വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിൽ വളരെ സന്തോഷം.
നുറുങ്ങുകളിൽ പുതിയ പോസ്റ്റ് എല്ലാവരും ഒരുങ്ങി വായിക്കുമല്ലോ
ഏവർക്കും റമദാൻ മുബാറക്
Post a Comment