Monday, April 5, 2010

ഇന്നത്തെ ചർച്ച കഴിയട്ടെ !

കുറെ നാളുകളായി ഞാൻ ഒരു ഉറച്ച തീരുമാനമെടുക്കാൻ പാടു പെടുകയാണ്. എവിടെ നിൽക്കണം ആർക്ക് വേണ്ടി വാദിക്കണം എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു ചെറിയ പിടുത്തം കിട്ടിയാൽ തന്നെ അടുത്ത റേഡിയോ, ടെലിവിഷൻ ചർച്ചയോടെ കിട്ടിയ പിടിയും കൈവിടുന്നു.

നായിന്റെ മോൻ എന്ന നിർദ്ദോശമായ തമാശ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്ന അരസികരുടെയും, പ്രാക്റ്റിക്കൽ ലാബിൽ ഹൃദ്രോഗി(ഹി)യായ അധ്യാപക(ഹയ)ന്റെ ഇംഗിതത്തിനു വഴങ്ങാത്ത അനുസരണയില്ലാത്ത വിദ്യാർത്ഥിനികളുള്ള സമൂഹത്തിന്റെയും , ജനങ്ങൾ ചെയ്യുന്ന അപരാധങ്ങൾ ഇവിടെ ചോദ്യം ചെയ്യരുതെന്നും അത്‌ നാളെ ദൈവത്തിന്റെ കോടതിയിൽ ദൈവം കൈകര്യം ചെയ്യുമെന്നും ദൈവമില്ലെന്ന് പകൽ വെളിച്ചത്തിൽ പറയുകയും തലയിൽ മുണ്ടിട്ടും അല്ലാതെയും വൈകുന്നേരത്തോടെ പൂജാരികളാവുകയും പുരോഹിതരാവുകയും ചെയ്യുന്ന അയുക്തിവാദികളുടേയും , തൊഴിലും വേതനവും നൽകിയ സ്ത്രീയെ നിഷ്കരുണം കഴുത്തറുത്ത്‌ കൊന്ന ആരാന്റെ സമ്പത്ത്‌ സ്വന്തം പോക്കറ്റിൽ എളുപ്പം വീഴാൻ ആഗ്രഹിച്ച നികൃഷടനെങ്കിലും, അയാളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനു മുന്നേ ശിക്ഷ വിധിച്ച്‌ തല്ലിച്ചതച്ച്‌ കൊന്ന നിയമ പാലകർ(?) വാഴുന്ന നാട്ടിൽ ,ആർക്കൊപ്പം നിൽക്കണമെന്ന് ചിന്തിച്ച്‌ അന്തം കിട്ടാതുഴലുകയാണു ഞാൻ

ഇരയുടെ പക്ഷത്ത് നിന്ന് നോക്കി. പിന്നെ മനസിലായി വേട്ടക്കാരാണിപ്പോൾ ഇരകളെന്ന്. അതിനാൽ ഞാൻ വേട്ടക്കാർക്ക് വേണ്ടി എഴുതാമെന്ന് വെച്ചു പേനയെടുത്തപ്പോൾ വീണ്ടും ചർച്ച അവർ രണ്ടുകൂട്ടരുമല്ല കണ്ടും കേട്ടുമിരിക്കുന്ന നമ്മളാണ് ഇരകൾ എന്ന്. എന്നൽ പിന്നെ നമുക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചാലോ എന്ന ആലോചനയിൽ മുഴുകുന്നതിനിടയിൽ ആരോ പറഞ്ഞു കാഴ്ച്ചക്കാരും കേൾവിക്കാരും ഉരിയാടരുതെന്ന്. അനുസരിക്കാതെ നിവർത്തിയില്ല. കാരണം നമ്മൾ ആരാണെന്ന് എന്ത് പറയണമെന്നും തീരുമാനിക്കുന്നത് അവരെല്ലേ.. ഞാൻ കൂർക്കം വലിക്കാൻ ഉറച്ച തീരുമാനമെടുത്തു. ആ ശ്രമവും വൃഥാവിലായി കാരണം, കൂ‍ർക്കം വലിക്കൽ മൌലികാവകശമോ എന്ന വിഷയത്തിൽ ചർച്ച തുടങ്ങിയിരിക്കുന്നു !


തിലകൻ അമ്മയെ കാണുന്നതാണിന്നലത്തെ പ്രധാന വാർത്തയെങ്കിൽ ഇന്ന് സാനിയയും ഷൊയെബും കൂടിക്കാ‍ഴ്ച നടത്തിയതായി ഇവിടെ റേഡിയോക്കാർക്ക്! അതിനിടയ്ക്ക് ചില അപ്രധാന വാർത്തകൾ ഇന്ത്യ ഇറാനുമായി മിണ്ടരുതെന്ന് അമേരിക്ക താക്കിത് നൽകിയതും ഡേവിഡ് ഹെഡ്ലിയുടെ ഫോട്ടോ വേണമെങ്കിൽ അയച്ചു തരാമെന്ന് അവരെ കൊണ്ട് സമ്മതിപ്പിക്കാൻ കഴിഞ്ഞതിൽ നമ്മൾ അഭിമാനപൂരിതരായതും എന്തിനീ പത്രക്കാർ മുൻപേജുകളിൽ കൊടുക്കുന്നു എന്ന ചിന്തയ്ക്ക് ഭംഗം വരുത്തി വീണ്ടും ചർച്ച.. സുമുഖരും സുശീലരുമായ മാവോയിസ്റ്റുകൾക്ക് സമാധാനപരമായി അക്രമം നടത്താൻ ഇന്ത്യാ ഗവണ്മെന്റ് സഹായം ചെയ്യുന്നില്ലെന്ന് ! അവരുടെ കഷ്ടപ്പാടിനെ കുറിച്ച് എഴുതാമെന്ന് കരുതി പക്ഷെ ഇന്നത്തെ പത്രം പറയുന്നു. ഇന്നലെ അവർ 9 സൈനികരെ കുഴിബോംബ് പൊട്ടിച്ച് (ആരു പറഞ്ഞു ആ സൈനികരോട് അതിലേ പോകാൻ ?) കൊന്നെന്ന്. അത് കഷ്ടമല്ലേ എന്ന ചിന്ത വന്നു പക്ഷെ ഞാൻ ഇന്നത്തെ ചർച്ച കഴിഞ്ഞ് തീരുമാനമെടുക്കാമെന്ന് കരുതി . തിലകൻ ഇന്ന് അമ്മയെ കാണുമോ അതോ അമ്മയുടെ പിയൂണിനെ കണ്ട് പിണങ്ങിപ്പോകുമോ എന്ന ചർച്ചയിൽ രാജ്യത്തിനു വേണ്ടാത്ത ഈ സൈനികർ കൊല്ലപ്പെട്ട നിസാര സംഭവം ആരു ചർച്ചിക്കാൻ. ആരാണാ‍വോ ഈ മാവോ ? അയാളിങ്ങനെ ആളെ കൊന്ന് പരിവർത്തനമുണ്ടാക്കനാണോ എഴുതിവെച്ചിട്ടുള്ളത് എന്തോ..!! എന്തോ ആവട്ടെ !

ഇന്നത്തെ ചർച്ച കഴിയട്ടെ. എന്നിട്ടൊരു തീരുമാനമെടുക്കാം ..എവിടെ നിൽക്കണമെന്ന്. !

42 comments:

ബഷീർ said...

ഞാനിന്നൊരു തീരുമാനമെടുക്കും. ചർച്ച കഴിയട്ടെ !

കൂതറHashimܓ said...

ചര്‍ച്ച ദാ ഇവിടെ തീര്‍ന്നു, :)
മാഷ് ഇനി തീരുമാനമെടുക്ക് കാണട്ടെ...
(ആദ്യമേ വന്നു ഇതു പറയേണ്ടി വന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു ഹ ഹ ഹാ)
എല്ലാം ചുമ്മാ പറഞ്ഞതാ ചര്‍ച്ച നടക്കട്ടെ

എറക്കാടൻ / Erakkadan said...

എപ്പഴാ ചർച്ച ?

ഹംസ said...

അതെ ചര്‍ച്ച കഴിഞ്ഞാല്‍ പറ എന്നിട്ട് തീരുമാനിക്കാം എവിടെ നില്‍ക്കേണ്ടത് എന്ന്.. !! അല്ല ഈ ചര്‍ച്ചകള്‍ അവസാനിക്കുമോ?

Unknown said...

ചര്‍ച്ച തീരുമെന്ന് തോന്നുന്നില്ല, അതുകൊണ്ടുതന്നെ അഭിപ്രായവും പറയേണ്ടി വരില്ല.!!

ബാവ താനൂര്‍ said...

ബഷീറേ, ചര്‍ച്ചിക്കലല്ല..ഛര്‍ദ്ദിക്കലാണു..അല്‍ പം മാറിനില്‍ക്കാന്‍ 'തീരുമാനിക്കൂ'..എങ്കില്‍ മേലേക്കു തെറിക്കില്ല...

ബഷീർ said...

> കൂതറHashim

ആദ്യ ചർച്ചക്കാരന് ആദ്യം സ്വാഗതം :)

ചർച്ച കഴിഞ്ഞ് ഒരു തിരുമാനമെടുക്കാൻ കഴിയുമോന്നാ !!


> എറക്കാടൻ

എന്നും എപ്പോഴും ഇപ്പോഴും !


> ഹംസ,

അവസാനിക്കുമെന്ന് തോന്നുന്നില്ല. ഒന്നുകിൽ ആരെങ്കിലും അവസാനിപ്പിക്കണം അല്ലെങ്കിൽ നമ്മൾ അവസാനിക്കണം :(



> തെച്ചിക്കോടൻ,


അതാണ് പ്രശ്നം. അഭിപ്രായം രൂപപ്പെടുത്തി വരുമ്പോഴേക്ക് വേറെ ചർച്ച തുടങ്ങും !



> ബാവ താനൂർ,

താങ്കൾ പറഞ്ഞിടത്താണതിന്റെ അവസ്ഥ.. അടുത്തു നിന്നാൽ കഴുകി കളഞ്ഞാലും മണം വമിക്കുന്ന ചർച്ചകൾ

ആര്‍ബി said...

നായിന്റെ മോൻ എന്ന നിർദ്ദോശമായ തമാശ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്ന അരസികരുടെയും,




manassilaayilla

ബഷീർ said...

> ആർബി,

വിവാദ ചോദ്യപ്പേപ്പറിലെ പരാമർശം ആരെയും കരുതികൂട്ടി ഇകൾത്താനാ‍യിരുന്നില്ല. നിർദ്ദോശമായ ഒരു തമാശ യായി ചേർത്തതാണെന്നായിരുന്നു ഭാഷ്യം. :)

നിലവാരമുള്ള ഇത്തരം തമാശകൾ പാഠ്യപദ്ധതിൽ ഉൾപ്പെടുത്തണമെന്ന് (അത് എന്റെ വഹ )

ശ്രദ്ധേയന്‍ | shradheyan said...

അതെ ബഷീര്‍ ഭായ്, അങ്ങനെ വരും തലമുറ 'നല്ല നായിന്റെ മക്കളായി' വളരട്ടെ :)

Faizal Kondotty said...

:)

ചിന്തകന്‍ said...

ചര്‍ച്ചയാണിപ്പോഴേറ്റവും വലിയ കച്ചോടം....ഇതൊക്കെ കണ്ടും കേട്ടുമിരിക്കാന്‍ ആളുള്ളേടൊത്തോളം ഈ കച്ചോടം നടക്കും...

ബഷീര്‍ഭായ്
തീരുമാനമുണ്ടാക്കാനല്ല ഇന്നത്തെ ചര്‍ച്ചകള്‍, തീരുമാനമുണ്ടാവാതിരിക്കാനാണ്!!! ഒറ്റ തവണ ചര്‍ച്ചിച്ച് എല്ലാം തീരുമാനിച്ചാല്‍ പിന്നെ കച്ചോടം പൂട്ടി പോവൂലേ? :)

അത്കൊണ്ട് ങ്ങട ‘തീരുമാനം‘ നടക്കൂന്ന് തോന്നുന്നില്ല. :)

ബഷീർ said...

> ശ്രദ്ധേയന്‍ | shradheyan

അതിനുതകുന്ന അറിവുകളല്ലേ ഇത്തരം ചർച്ചകളിലൂടെ വാരിക്കൊടുക്കുന്നത് :( നന്നായി വളരും !!

Faizal Kondotty

സന്ദർശനത്തിനു നന്ദി :)

ബഷീർ said...

ചിന്തകൻ

ചർച്ചിക്കാത്തവരെ തിരുമണ്ടന്മാരായി കണക്കാക്കണമെന്നാ പറയുന്നത് :)

ദിവസം ഒരു മൂന്ന് ചർച്ചയെങ്കിലും നടത്തിയില്ലെങ്കിൽ എന്തോ നഷ്ടപ്പെട്ട അണ്ണനെപ്പോലെയാണു ചർച്ചക്കാർക്ക് :(

OAB/ഒഎബി said...

പ്രതികാരം
മാനസിക രോഗം
പ്രേമ നൈരാശ്യം
തമാശ, ഇത് പോലുള്ള അപ്രധാന വാര്‍ത്തകളല്ലാതെ,
തുമ്പില്ലാത്തവരില്‍ (കടപ്പാട്: പള്ളിക്കുളം)നിന്നും എന്തെങ്കിലും കണ്ടെടുത്ത ഫ്ലാഷ് ന്യൂസൊന്നുമില്ലേടെ.

എങ്കില്‍ നമുക്ക് ഒരു ലൈവ് വിശകലനം ആവാം.

ഷൈജൻ കാക്കര said...

ഇതും ഒരു ചർച്ചയാണെ...

Anonymous said...

ചര്‍ച്ചയെങ്കിലും നടക്കട്ടെന്റെ ഭായി :) :)

ഷാജി ഖത്തര്‍.

Sidheek Thozhiyoor said...

ഇതൊന്ന് അവസാനിക്കാന്‍ 2012 ആവട്ടെ ...ലോകാവസാനം അന്നാണ് എന്നാണല്ലോ പറയുന്നത്! ഏത്..?

ഭായി said...

മാഷിന് സ്പോൻസാർമാരുണ്ടോ? ഇല്ലല്ലോ..
അപ്പോൾ ചർച്ചകൾ റ്റീ വി ക്കാര് നടത്തിക്കോളും. മാഷ് കിടന്നുറങാൻ നോക്ക്!

:-)

Unknown said...

പൊന്നു ബഷീറേ,
ചർച്ചകളെകുറിച്ചുള്ള ചർച്ച താങ്കൾ അവസാനിപ്പിക്കരുതേ ! എങ്കിൽ നാളത്തെ ചർച്ചക്കുള്ള വകയില്ലാതെ താങ്കളുടെ ചാനൽ (ബഷീറിയൻ ബ്ലോഗ് ) പൂട്ടിപോകേണ്ടി വരും..!!

ബഷീർ said...

> OAB/ഒഎബി

പ്രിയ ബഷീർക്കാക്കാ, വിശകലനമല്ല “വിഷ’കലനമല്ലേ നടത്തുന്നത്. അടുത്ത ഇരയെ തപ്പി നടക്കുകയാ. കിട്ടിയില്ലെങ്കിൽ ഉണ്ടാക്കും. അതാ പുതിയ ടെൻഡ് :)


> കാക്കര-Kakkara


അതെ,ചർച്ചകളെ കുറിച്ചുള്ള ചർച്ച .ഇതില്ലാതെ ജീവിക്കാൻ വയ്യെന്നായി :)


> ഷാജി.കെ


നടക്കട്ടെ. നടക്കട്ടെ :) എവിടെയെമെത്തുമെന്ന് തോന്നുന്നില്ല !


> സിദ്ധീഖ് തൊഴിയൂർ

ഉള്ളതാ ! ഞാനിന്നത്തെ പത്രം വായിച്ചില്ല :)
എന്നാൽ പിന്നെ ചർച്ച 2012 വരെ അതാവട്ടെ

ബഷീർ said...

> ഭായി


അത് ശരിയാണല്ലോ. നമ്മളെന്തിനാ ഉറക്കം കളയുന്നത് അല്ലേ !

ടി.വി ക്കാർക്ക് മാത്രമല്ല റേഡിയോക്കാർക്കും ഇവിടെ (യു.എ.ഇ) ഇതൊക്കെ തന്നെ പണി ! ക്രിയാത്മകമായ ചർച്ചകളേക്കാൾ കൂടുതൽ വെറും ക്രിയ കൾ ..വിക്രിയകൾ :)


> ഉസ്മാൻ മാട്ടൂൽ


പേടിക്കേണ്ട.. ഈ പരിപാടി അവസാനിപ്പിക്കുന്ന പ്രശ്നമില്ല. അവർ അവസാനിപ്പിച്ചാലും നമ്മൾ ലോകാവസാനം വരെ ഈ ചർച്ച തുടരും. അതായത് 2012 വരെയെങ്കിലും !!

mukthaRionism said...

ചര്‍ച നടക്കട്ടെ..
തീരുമാനമൊന്നുമായില്ലെങ്കിലും..

ശ്രീ said...

നിങ്ങളെല്ലാവരും കൂടെ ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തിയിട്ട് എന്നോട് പറഞ്ഞാല്‍ മതി, ഞാനും കൂടാം...

(എനിയ്ക്കിത്തരം കാര്യങ്ങള്‍ ദഹിയ്ക്കാന്‍ ലേശം പാടാണ്) :(

ബഷീർ said...

> mukthar udarampoyil

ചർച്ച നടന്ന് കൊണ്ടേയിരിക്കുന്നു. നടത്തിക്കൊണ്ടെയിരിക്കുന്നു. തീരുമാനമാക്കാതിരിക്കാൻ..


> ശ്രീ

അത് നടക്കുമെന്ന് തോന്നുന്നില്ല. :(

പിന്നെ ദഹിക്കാത്തതല്ലേ നമ്മളൊക്കെ കണ്ടു കേട്ടും അനുഭവിച്ചും കഴിയുന്നത് :)


ചർച്ച ചെയ്യാൻ വന്ന എല്ലാവർക്കും നന്ദി..
ചർച്ചകൾ ഇനിയും തുടരും

മൻസൂർ അബ്ദു ചെറുവാടി said...

എന്തെങ്കിലും തീരുമാനമായോ???

മുക്കുവന്‍ said...

ച...ചാ...ചി.. ആ‍ാ ചര്‍ച്ചിക്കാന്‍ വന്നതാ‍ാ അപ്പോള്‍ വൃദ്ദന്‍ !

ബഷീർ said...

> ചെറുവാടി,

എവടെ.! തീരുമാനമെടുക്കാ‍ാൻ കഴിയാത്തതിനാൽ ഉറക്കം തന്നെ ശരണം :(


> മുക്കുവൻ,

സമ്മതിക്കില്ല അല്ലേ ! മുഴുവൻ പറയാൻ സമ്മതിച്ചാൽ പിന്നെ തീരുമാനമായെങ്കിലോ :)

വന്നതിലും കമന്റിയതിലും നന്ദി

Unknown said...

ചർച്ച കഴിയും തീരുമാനവും എടുക്കും. പക്ഷേ എവിടെ നിൽക്കും?

said...

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നാണല്ലോ പഴമൊഴി... ചിന്തയും ചര്‍ച്ചയും കഴിഞ്ഞു പ്രവത്തിച്ചു പാഴാക്കാന്‍ നമുക്കെവിടെ സമയം..!!? ഹാസ്യത്തിന്റെ മെമ്പൊടി ചേര്‍ത്ത വിമര്‍ശനത്തിനു മൂര്‍ച്ചയുണ്ട്‌..!! ഒരു നിമിഷത്തേക്ക് കുറ്റബോധം തോന്നിപോയി..

ബഷീർ said...

> പാലക്കുഴി,

അത് തന്നെയാ കുഴക്കുന്ന പ്രശ്നം, എവിടെ നിൽക്കണമെന്ന് മനസാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കാൻ വയ്യാത്ത അവസ്ഥ. എവിടെ നിന്നാലും നിങ്ങൾക്ക് നിങ്ങളെ നഷ്ടമാവുന്ന അവസ്ഥ

അഭിപ്രായം പങ്കുവെച്ചതിൽ സന്തോഷം

> ചക്കിമോളുടെ അമ്മ ,

നുറുങ്ങുകളിലേക്ക് സുസ്വാഗതം.

വന്നതിലും അഭിപ്രായമറിയിച്ചതിലും വളരെ സന്തോഷം

കുറ്റബോധമെന്നത് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കയല്ലേ .തിന്മകൾ ഉത്ഘോഷിക്കപ്പെടുന്ന കാലത്ത് ആർക്ക് എന്ത് കുറ്റബോധം !

ബഷീർ said...

അവസാനിക്കാത്തതും തീ‍രുമാനമെടുക്കാൻ സമ്മതിക്കാത്തതും ആർക്കും അഭിപ്രായം മുഴുവനായി പറയാൻ അനുവദിക്കാത്തതും ആയ ചർച്ചാ ചർദിലുകൾ അനുസ്യൂതം തുടരട്ടെ ..നമുക്കും ചർച്ചിക്കാം .വിഷയങ്ങൾ ഇല്ലെങ്കിൽ ഉണ്ടാക്കാം. !

ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി..പങ്കെടുക്കാത്തവർക്കും നന്ദി


മൊഴിമുത്തുകളിൽ പുതിയ പോസ്റ്റ് ഭക്ഷണ-പാനീയങ്ങൾ-ദുർവ്യയം വായിക്കുമല്ലോ

ജിപ്പൂസ് said...

ഒഎബിക്ക പറഞ്ഞതോണ്ട് ഞാനിനി ആവര്‍ത്തിക്കുന്നില്ല.

ബഷീര്‍ക്കാ തീരുമാനമെന്തെങ്കിലും ആയോ ?

ഒഴാക്കന്‍. said...

ചര്‍ച നടക്കട്ടെ..

ബഷീർ said...

> ജിപ്പൂസ്,

> ഒഴാക്കൻ


വന്നതിലും ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായമറിയിച്ചതിലും വളരെ നന്ദി.
ചർച്ച നടക്കുന്നു. :)

ഹംസ said...

അല്ല ഇവിടെ ചര്‍ച്ച തീര്‍ന്നില്ലെ? ഇത് എന്നാ തീരുക?

ഉസ്മാന്‍ പള്ളിക്കരയില്‍ said...

എവിടെയും നില്‍ക്കാന്‍ ഇടമില്ല ബഷീറെ. എല്ലായിടവും ഫുള്ളായിരിക്കുന്നു. ചര്‍ച്ചക്കിരിക്കലാണിനി ബുദ്ധി..!!

ബഷീർ said...

> പള്ളിക്കരയിൽ

അടുത്ത ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലേ ചില് കാര്യങ്ങൾ വിഴുങ്ങി ചില കാര്യങ്ങൾ ചർദ്ദിക്കുന്നത്. ചർച്ചക്കിരിക്കുമ്പോൾ അത്തരം ചർദ്ദിലുകൾ മുന്നെ ഇവിടെ ബാവ താനൂർ പറഞ്ഞപോലെ ശരീരത്തിലേക്കാവാതെ അല്പം ഒഴിഞ്ഞിരിക്കുന്നതാവും ബുദ്ധി :) അഭിപ്രായത്തിനു നന്ദി


> ഹംസ

ഇപ്പോഴൊന്നു തീരുമെന്ന് തോന്നുന്നില്ല. വീണ്ടും ചർച്ചക്കെത്തിയതിൽ വീണ്ടും നന്ദി

OT
തത്കാലം നിങ്ങൾക്കിട്ട് ഒരു പണി ഇതാ ഇവിടെ കൊടുത്തിട്ടുണ്ട്. വായിക്കുമല്ലോ വിയർപ്പൊഴുക്കുന്നവന്റെ ദിനം

CKLatheef said...

ചര്‍ചയിലായിരുന്നു. അതുകൊണ്ട് ഈ ചര്‍ചയില്‍ ഇതുവരെ പങ്കെടുക്കാന്‍ സാധിച്ചില്ല. ഇവിടുത്തെ ചര്‍ചകഴിയുമ്പോള്‍ പറയണേ. ഒരു തീരുമാനമെടുക്കാനാ... :)

ബഷീർ said...

> സി.കെ. ലത്വീഫ്,

ഇവിടുത്തെ ചർച്ച കഴിഞ്ഞ് ഒരു തീരുമാനമെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
ചർച്ചകൾക്കിടയിലെ തിരക്കിലും ഇവിടെ വന്നതിൽ സന്തോഷം

അതിനാൽ മറ്റൊരു ചർച്ചയ്ക്ക് തുടക്കമിട്ടു
കുറ്റവാളികളെ സ്വതന്ത്രരാക്കൂ..

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നിട്ട് ചർച്ച തീർന്നുവൊ?
എന്ത് തീരുമാനമുണ്ടായി ?

ബഷീർ said...

> ബിലാത്തിപട്ടണം,

തീരുമാനമുണ്ടാക്കാനല്ലല്ലോ മിക്ക ചർച്ചകളും.
അതിനാൽ തന്നെ ഒന്നിലേക്ക് അറ്റമില്ലാതെ നീങ്ങുന്നു. :)
വന്നതിൽ സന്തോഷം

Related Posts with Thumbnails