Sunday, July 26, 2009

കാർഗിലിൽ നമുക്ക് വേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മയ്ക്ക് !




സ്നേഹത്തോടെ

ചരിത്രത്താളുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ നമുക്ക്‌ കാണാം ഒട്ടുമിക്ക യുദ്ധങ്ങളും നേട്ടങ്ങളേക്കാൾ ഏറെ കോട്ടങ്ങളാണ്‌ സമ്മാനിച്ചതെന്ന വസ്ഥുത. മുട്ടനാടുകളെ തമ്മിലടിപ്പിച്ച്‌ ചോര കുടിയ്ക്കാൻ മോഹിച്ച ചെന്നായയുടെ കഥ നാം മുമ്പേ അറിഞ്ഞു. പക്ഷെ ഇന്ന് പക്ഷെ ചെന്നായ്ക്കൾ പലപ്പോഴും ലക്ഷ്യത്തിലെത്തുകയാണ്‌. അവ കുഞ്ഞാടുകളെ തമ്മിലടിപ്പിച്ച്‌ ചോരനുകർന്ന് ആനന്ദിക്കുന്നു. യുദ്ധ വിജയങ്ങൾ ആഘോഷിക്കുമ്പോൾ ഒരു പക്ഷത്തുണ്ടായ കോട്ടമോ മറുപക്ഷത്തുണ്ടായ നേട്ടമോ വിലയിരുത്തിയാൽ പ്രത്യക്ഷത്തിൽ കാണാത്ത നഷ്ടങ്ങൾ വിജയമാഘോഷിക്കുന്ന പക്ഷത്തും പരോക്ഷമായെങ്കിലും ചില നേട്ടങ്ങൾ മറുഭാഗത്തും കാണാൻ കഴിയും.

സഹോദരന്മാർ നഷ്ടപ്പെട്ട സഹോദരിമാരുടെയും, മക്കൾ നഷ്ടമായ മാതാപിതാക്കളുടെയും, മധുവിധുവിന്റെ നറുമണം മായും മുന്നേ പ്രിയതമനെ നഷ്ടമായ പ്രിയതമകളുടെയും കൺ കോണിലൂടെ ഊറിവരുന്ന ഹൃദയ രക്തച്ചാലുകൾ മായ്ച്ച്‌ കളയാൻ ആഘോഷങ്ങൾക്ക്‌ കഴിയുമോ !

ഇന്ന് ജൂലായ്‌ 26 നു നാം കാർഗിൽ വിജയദിനമായി ആഘോഷിക്കുന്ന വേളയിൽ ആകുലതകൾ സമ്മാനിച്ച്‌ തങ്ങളുടേ പ്രിയപ്പെട്ടവർ അനന്ത തയിലേക്ക്‌ മറഞ്ഞപ്പോൾ ഒരുമിച്ച്‌ കഴിഞ്ഞ നാളുകൾ മനസിൽ താലോലിച്ച്‌ ജീവിതം നയിക്കുന്ന എല്ലാ സഹോദരീ സഹോദരർക്കും മാതാപിതാക്കൾ ക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നമുക്ക്‌. പിറന്ന നാടിൻ മാനം കാക്കാൻ വെടിയുണ്ടകൾ നെഞ്ചിലേറ്റ്‌ വാങ്ങി വീരമൃത്യു വഹിച്ച ധീരജവാന്മാരുടെ ഓർമ്മകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച്‌ കൊണ്ട്‌

യുദ്ധഭീതിയില്ലാത്ത ഒരു ലോകം സ്വപനം മാത്രമായി മാറിയ ആകുലതകൾ ചിന്താ മണ്ഡലത്തെ നോവിക്കുന്നുണ്ടെങ്കിലും ശാന്തിയും സമാധാനവും പുലരുന്ന ഒരു നല്ല നാളെയുടെ പ്രതീക്ഷകൾ കൈവിടാതെ ആശം സകളോടെ,

(കാർഗിൽ ഒന്നാം വാർഷിക വേളയിൽ ഏഷ്യാനെറ്റ്‌ റേഡിയോ പരിപാടിക്ക്‌ വേണ്ടി എഴുതിയ ഒരു കുറിപ്പ്‌. )



കൂട്ടിവായിക്കാൻ :

527 ധീര ജവാന്മാരാണ്‌ നമുക്ക്‌ കാർഗിലിൽ നഷ്ടമായത്‌. അഭിനയമായിരുന്നില്ല അവർക്ക്‌ പദവിയും പിന്നെ ധീരരക്തസാക്ഷിത്വവും സമ്മാനിച്ചത്‌.അവരെ പറ്റി അവരുടെ ജീവിതത്തേ പറ്റി അവരുടെ ആശ്രിതരെ പറ്റി സചിത്ര ലേഖനങ്ങൾ നമുക്കധികം കാണാൻ കഴിഞ്ഞെന്ന് വരില്ല എങ്കിലും രാജ്യസ്നേഹമുള്ളവരുടെ ഉള്ളിൽ അവർ എന്നും ജീവിക്കുന്നു.

പത്ത്‌ സംവത്സരങ്ങൾ പത്ത്‌ മാസങ്ങളേപ്പോലെ ഓടി മറഞ്ഞത്‌ അറിഞ്ഞില്ല. നമ്മുടെ ആയുസ്സും... ആറടി മണ്ണിലേക്കുള്ള ദൂരത്തിൽ നിന്ന് പത്ത്‌ വർഷം കുറൻഞ്ഞു.. ഇനിയെത്ര ദൂരം ! അറിയില്ല.

ലോക രക്ഷിതാവിൽ എല്ലാം ഭരമേൽപിച്ച്‌ കൊണ്ട്‌ പ്രാർത്ഥനകളോടെ

31 comments:

ബഷീർ said...

പിറന്ന നാടിൻ മാനം കാക്കാൻ വെടിയുണ്ടകൾ നെഞ്ചിലേറ്റ്‌ വാങ്ങി വീരമൃത്യു വഹിച്ച ധീരജവാന്മാരുടെ ഓർമ്മകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ

monutty said...

namuku sukamayitu uranguvan vendi
urangathe jeevan panayam vechu kavalirikunna deera javanmarku ayiram ayiram ashamsakal

ശ്രീ said...

കാര്‍ഗിലില്‍ വീരമരണം വരിച്ച എല്ലാ ജവാന്മാര്‍ക്കും ആദരാഞ്ജലികള്‍!

കണ്ണനുണ്ണി said...

മൂവര്‍ണ്ണ കോടി ടൈഗര്‍ ഹില്ലിലും, ദ്രാസ്സിലും, സിയചിനിലും പിന്നെ നമ്മുടെ ഒക്കെ മനസ്സിലും ഇന്നും ഉയര്‍ന്നു പാറി കളിക്കുമ്പോള്‍.... അടിത്നു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ജവാന്മാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമം.....
വന്ദേ മാതരം

ബഷീർ said...

ഇ-മെയിലിൽ വന്നത്
dateSun, Jul 26, 2009 at 5:47 PM

മധുവിധുവിന്റെ മണം മാറും മുൻപേ പ്രിയതമനെ നഷ്ടപ്പെട്ട ഭാര്യമാരുടെയും.സ്നേഹസമ്പന്നനായ അച്ഛനെ നഷ്ടപ്പെട്ട മക്കളുടെയും സ്നേഹിച്ചു കൊതി തീർന്നിട്ടില്ലാത്ത മാതാപിതാക്കളുടെയും, കണ്ണീരിനു പകരം വെയ്ക്കാൻ എന്തുണ്ട്.രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാർക്ക് അഭിവാദ്യങ്ങൾ.അവരെ കുറിച്ചുള്ള ഓർമ്മകൾ നമുക്കെന്നും കരുത്താകട്ടെ

Faizal Kondotty said...

ധീര ജവാന്മാര്‍ക്ക് അഭിവാദ്യങ്ങള്‍ !

അരുണ്‍ കരിമുട്ടം said...

കാര്‍ഗിലില്‍ വീരമരണം വരിച്ച ജവാന്‍മാരില്‍ ഒപ്പം എന്‍റെ ഒരു അടുത്ത സുഹൃത്തും ഉണ്ടായിരുന്നു.വിഷമമുണ്ട്..
ആദരാഞ്ജലികള്‍!!!

Typist | എഴുത്തുകാരി said...

ധീരജവാന്മാര്‍ക്കു പ്രണാമം, ആദരാഞ്ചലികള്‍.

ബഷീർ said...

> narikkunnan,

> ശ്രീ,

> കണ്ണനുണ്ണി,

> ശ്രീകുട്ടി

> ഫൈസൽ കോണ്ടോട്ടി

> അരുൺ കായംകുളം

> എഴുത്തുകാരി


വളരെ നന്ദി.. ധീര ജവാന്മാർക്ക് അഭിവാദ്യങ്ങളും ആദരാഞ്ജലികളുമർപ്പിച്ച് ഒപ്പം ചേർന്നതിൽ. അരുൺ , താങ്കൾക്ക് നഷ്ടമായ സുഹൃത്ത് ഈ രാജ്യത്തിന്റെ മൊത്തം നഷ്ടം തന്നെയല്ലെ. അവരുടെ കുടുബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം നമുക്ക്.



OT:

മൊഴിമുത്തുകളിൽ പുതിയ പൊസ്റ്റ് ‘കൃഷിയുടെ പ്രാധാന്യം ‘ വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ

നന്ദി.. നന്ദി

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പിറന്ന നാടിൻ മാനം കാക്കാൻ വെടിയുണ്ടകൾ നെഞ്ചിലേറ്റ്‌ വാങ്ങി വീരമൃത്യു വഹിച്ച ധീരജവാന്മാരുടെ ഓർമ്മകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച്‌ കൊണ്ട്‌............
വന്ദേ മാതരം ...
ബഷീര്‍ ,നല്ല കുറിപ്പ് ...

വയനാടന്‍ said...

ഓർമ്മപ്പെടുത്തലിനു ഒരായിരം നന്ദി

Areekkodan | അരീക്കോടന്‍ said...

Jay Javan

ബഷീർ said...

> പ്രവീൺ വട്ടപ്പറമ്പത്ത്,

> വയനാടൻ

> അരീക്കോടൻ

വായനയ്ക്കും നല്ലവാ‍ക്കുകൾക്കും ഐക്യപ്പെടലിനും വളരെ നന്ദി.

രഘുനാഥന്‍ said...

പൊരുതി മരിച്ച ജവാന്മാര്‍ക്ക് വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ഒരു ജവാന്റെ ആദരാഞ്ജലികള്‍

ബഷീർ said...

> രഘുനാഥൻ


എന്റെ ഈ ചെറുകുറിപ്പിനു ഒരു ജവാന്റെ കൈയ്യൊപ്പ് ലഭിച്ചതിൽ എന്റെ സന്തോഷം ഞാൻ ഇവിടെ പങ്ക് വെക്കട്ടെ.

നന്ദി..ഇവിടെ ആദ്യമായി വന്നതിനും വായനയ്ക്കും അഭിപ്രായം അറിയിച്ചതിലും

നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളെല്ലാവരും നിങ്ങൾക്കൊപ്പമാണ്.. ജയ ജവാൻ

നരിക്കുന്നൻ said...

നാടിന് വേണ്ടി പൊരുതി ജീവൻ ത്യജിച്ച ധീരജവാന്മാരുടെ ഓർമ്മക്ക് മുമ്പിൽ പ്രണാമം.

ബഷീർ said...

> നരിക്കുന്നൻ

ഐക്യദാർഢ്യത്തിനു നന്ദി.

കാസിം തങ്ങള്‍ said...

നാടിന് വേണ്ടി ജീവന്‍ ത്യജിച്ച ധീരപോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍.

കാണാന്‍ വൈകി ബഷീര്‍ക്കാ.

khader patteppadam said...

നല്ല സന്ദേശങ്ങളുമായി വരുന്ന താംകളുടെ പോസ്റ്റുകള്‍ തികച്ചും പ്രയോജനപ്രദം.കാര്‍ഗില്‍ സ്മരണ അക്കൂട്ടത്തില്‍ പെടുന്നു. ഒന്നും ഓര്‍ക്കാന്‍ നേരമില്ലാത്തതാണു ഇന്നിന്‍ റെ ഏെറ്റവും വലിയ പ്രശ്നം. അതിനിടയില്‍ ഓര്‍മ്മപ്പെടുത്തലിനു താങ്കളെപ്പോലുള്ള ചിലരെങ്കിലും മുന്നോട്ടു വരുന്നത്‌ എത്രയോ ആശ്വാസകരമാണു.

ബഷീർ said...

> കാസിം തങ്ങൾ

വൈകിയെങ്കിലും അഭിവാദ്യമർപ്പിക്കാൻ വന്നതിൽ വളരെ സന്തോഷം.

ഓടോ :

ഒരു ജവാന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ വാർത്ത അടുത്ത ദിവസം വായിച്ചുവല്ലോ.. അതിനൊക്കെ എന്ത് ന്യായീകരണമാണു നമ്മുടെ അധികാരസ്ഥാനത്തിരിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കുമുള്ളത്.. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ

> കാദർ പട്ടേപാടം,

താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി
തിരക്കേറിയ (മരണത്തിലേക്ക് ) ജീവിതയാത്രയിൽ നമ്മളെ തന്നെ ഓർക്കാൻ സമയമില്ലാത്തവരായി മാറിയില്ലേ ഇന്നിന്റെ മക്കൾ.. ആരെ കുറ്റപ്പെടുത്തും. ഓട്ടത്തിനിടയിൽ ഇടയ്ക്കൊക്കെ ഒന്ന് തിരിഞ്ഞ് നോക്കാനെങ്കിലും ഉപകാരമായെങ്കിൽ സന്തോഷം.

Sureshkumar Punjhayil said...

Marikkumpol mathramalla, jeevichirikkumpol koodi avre nammal orthirikkanam.

Nannayi Basheer, enteyum oru suhruthundayirunnu athil. Adaranjalikal, Prarthanakal...!!!

Basheer Vallikkunnu said...

ജയ് ഹോ..

നൌഷാദ് ചാവക്കാട് said...

കാര്‍ഗിലില്‍ നാടിനുവേണ്ടി വീരമൃത്യുവരിച്ച ധീരജവാന്മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരായിരം പൂക്കള്‍കൊണ്ട് ആദരാഞ്ജലികള്‍

ബഷീർ said...

> സുരേഷ്കുമാർ പുഞ്ചയിൽ,

അതെ, പക്ഷെ പലപ്പോഴും ജീവിച്ചിരിക്കുമ്പോൾ അർഹിക്കുന്ന ആദരവ് കാട്ടാൻ മറക്കുന്നു നമ്മളും.

താങ്കളുടെ സുഹൃത്ത് എന്റെയും ഈ നാടിന്റെയും സുഹൃത്തായിരുന്നു. ആദരാഞ്ജലികൾ


> ബഷീർ വള്ളിക്കുന്ന്

നന്ദി. വായനയക്കും ഐക്യദാർഢ്യത്തിനും


> നൌഷാദ് ചാവക്കാട്

വളരെ സന്തോഷം ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു
ജയ് ഹിന്ദ്

Unknown said...

BASHEER,PLEASE COME TO KOOTTAM.COM,YOU CAN GOOD Discussions IS THERE.JOIN AND CLICK FORUM OF KOOTTAM.BY MOIDEEN PAVITTAPPURAM

ശ്രീ said...

ഇതെവിടാണ്? തിരക്കിലാണോ?

ബഷീർ said...

> കെ. മൊയ്തീ‍ൻ,

നന്ദി .ഈ ക്ഷണത്തിന്

> ശ്രീ,

അന്വേഷണങ്ങൾക്ക് നന്ദി.. നാട്ടിലെ തിരക്കിലായിരുന്നു. പലവിധത്തിൽ.. വീണ്ടും പ്രവാസ ഭൂമിയിലെത്തിയിരിക്കുന്നു. വരാം.. വീണ്ടും. :)

ബഷീർ said...

> റ്റോംസ് കോനുമഠം,

അഭിപ്രായം എഴുതിയതിൽ വളരെ സന്തോഷം

ബഷീർ said...

ഏറെ നാളുകൾക്ക് ശേഷം ഈ ആകുലത നിങ്ങളുമായി പങ്ക് വെക്കട്ടെ..പുതിയ പോസ്റ്റ് സംശയരോഗം വായിക്കുമല്ലോ..നന്ദി

എറക്കാടൻ / Erakkadan said...

ആദരാഞ്ജലികള്‍

ബഷീർ said...

> എറക്കാടൻ

ഇവിടെ എത്തിയതിൽ സന്തോഷം


പറന്നകന്ന തുമ്പികൾ
വായിക്കുമല്ലോ

Related Posts with Thumbnails