Friday, November 7, 2008

ഇന്ന് ഞങ്ങളുടെ പന്ത്രണ്ടാം വിവാഹ വാര്‍ഷികം

12 നാളുകളെന്നപോല്‍ 12 സംവത്സരങ്ങള്‍..
കാലയവനിക മറച്ചിടുമ്പോള്‍,
അകതാരിലാരോ പതം പറഞ്ഞിടുന്നു..
ആശകള്‍ .. അഭിലാശങ്ങള്‍ ..ശിഷ്ടം മനസ്സിലിന്നും !
അളവറ്റ നൊമ്പരങ്ങള്‍ ഹൃത്തിലൊതുക്കി,
അകലമിലാണധികവും ജീവിതമെങ്കിലും,
അരികിലാണെപ്പോഴും മനസ്സുകള്‍..
ഓര്‍ക്കുവാനെന്നും നിറമേഴും നാളുകള്‍ മാത്രം.!

ഒരു നവംബര്‍ 7 കൂടി ..‍ ഞങ്ങള്‍ വിവാഹിതരായിട്ട്‌ 12 വര്‍ഷങ്ങള്‍ പിന്നിടുന്നു.
ഗള്‍ഫ്‌ ജീവിതത്തിനിടയില്‍ 2 തവണ ഇവിടെ ഒരുമിച്ച്‌ ചെറിയ കാലയളവുകളില്‍ ഒരുമിച്ച്‌ താമസിക്കാനും വര്‍ഷത്തില്‍ ശരാശരി 2 മാസമെങ്കിലും ഒരുമിച്ച്‌ താമസിക്കാനും അവസരമുണ്ടായി. അനുഗ്രഹങ്ങള്‍ക്ക്‌ ജഗന്നിയന്താവായ അല്ലാഹുവിനോട്‌ നന്ദി പറയട്ടെ.
അല്‍-ഹംദുലില്ലാഹ്‌. സര്‍വ്വ സ്തുതിയും അവന്നു മാത്രം.

ഞങ്ങളുടെ ജീവിത വഴിത്താരയില്‍ ഒരു കൂട്ടു കൂടിയുണ്ട്‌ സഫമോള്‍ ..രണ്ടാം ക്ലാസില്‍ പഠിക്കുന്നു. ബൂലോക സുഹൃത്തുക്കളായ നിങ്ങള്‍ക്കെല്ലാവര്‍ക്കും വിവാഹ വാര്‍ഷികത്തിനു മധുരം നല്‍കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിമോഹമാണു മോനേ.. അതിമോഹം എന്ന് ആരോ വിളിച്ച്‌ പറയുന്നു. അതിനാല്‍ ഇവിടെ വന്നവര്‍ക്ക്‌ എല്ലാവര്‍ക്കും നന്ദി.ഞങ്ങളുടെ സന്തോഷവും പങ്കുവെക്കുന്നു.
ഇത്രയും കാലം എന്നെ സഹിച്ച, ഇപ്പോഴും സഹിച്ച്‌ കൊണ്ടിരിക്കുന്ന എന്റെ പ്രിയതമയ്ക്ക്‌ ഈ അവസരത്തില്‍ എന്റെ സ്വന്തം പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. :)

ഉപ്പാടെം ഉമ്മാടെം കല്ല്യാണത്തിനു എന്റെ ഫോട്ടോ കാണുന്നില്ലാ എന്ന് പരാതിയുമായി നടക്കുന്ന സഫ മോള്‍





വന്നവര്‍ക്കെല്ലാവര്‍ക്കും വേണ്ടി ,ബിരിയായണി റെഡിയാണ് .

പായസം കഴിക്കാന്‍ മറക്കരുത്‌


ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌ :ഗൂഗിള്‍ & simpleindianfood

52 comments:

Manoj മനോജ് said...

അഭിനന്ദനങ്ങള്‍...
ഇവിടെ അച്ചാറും, പപ്പടവും, പൈനാപ്പിളും കിട്ടിയില്ല... :)

ബിന്ദു കെ പി said...

ഒരു വ്യാഴവട്ടം അല്ലേ. ആശംസകൾ നേരുന്നു.
ബിരിയാണിയും പായസവും കുറച്ചെടുത്തു. ഇന്ന് ഉച്ചയ്ക്ക് കഴിയ്ക്കാം.

പ്രയാസി said...

എല്ലാ വിധ ആശംസകളും

സെഞ്ച്വറിയടിക്കാന്‍ പടച്ചവന്‍ അനുഗ്രഹിക്കട്ടെ

ഇന്നു മുഴുവന്‍ ഞാനിവിടെത്തന്നെ കിടന്നു കറങ്ങും (ബിരിയാണി, പായസം..:)

അരുണ്‍ കരിമുട്ടം said...

അഭിനന്ദനങ്ങള്‍,അഭിനന്ദനങ്ങള്‍ ആയിരം ആയിരം അഭിനന്ദനങ്ങള്‍..

ക്ഷമിക്കണം ഒരു ജാഥയിലാണന്നു ഓര്‍ത്തു പോയി.

ഹൃദയം നിറഞ്ഞ ആശംസകള്‍!!!

എന്‍റെ വക ഗിഫ്റ്റ്:

http://www.supercars.dk/cars/bmw/bmw-z9.gif

ഉപാസന || Upasana said...

ആശംസകള്‍
:-)
ഉപാസന

Unknown said...

ശെടാ.. ഞാന്‍ അല്പം വൈകിയല്ലോ .... ഭക്ഷണം കഴിച്ചാ ഈ ഇരുപ്പു...
ഇനി ഇതൊക്കെ എവിടെ കൊണ്ടുപോയി തള്ളും..
എന്നാലും ഒന്ന് രുചിച്ചു നോക്കാല്ലേ.....

വിജയകരമായ ദാമ്പത്യം ഒരു ഡസന്‍ വര്‍ഷങ്ങളിലേക്ക് കടക്കുമ്പോള്‍ എന്റെയും വക കിടക്കട്ടെ ഒരു വിവാഹ വാര്‍ഷിക ആശംസകള്‍

സഫമോള്‍ എന്താ പിണക്കമാണെന്നു തോന്നുന്നു .... ഓ ഫോട്ടോ പ്രശ്നം ആണല്ലേ...? എന്നാലും ബിരിയാണി മുന്നില്‍ വെച്ചിങ്ങനെ ഇരിക്കുന്ന സഫമോലെ സമ്മതിക്കണം!

നരിക്കുന്നൻ said...

സംഭവബഹുലമായ ഒരു വ്യാഴവട്ടം വിജയകരമാക്കിയ ദമ്പതികൾക്ക് ആശംസകൾ. അമ്മാതിരി ബിരിയാണി ഇവിടീങ്ങനെ വിളമ്പി കൊതിപ്പിച്ചാലുണ്ടല്ലോ..ഹാ
പള്ള വീർക്കുവേ..

Rafeek Wadakanchery said...

കല്ല്യാണത്തിനോ വരാന്‍ പറ്റിയില്ല.
അതു കൊണ്ട് ഇപ്പോള്‍ എല്ലാ മംഗളങ്ങളും നേരുന്നു.
ഇനിയും ഒരുപാട് സന്തോഷങ്ങളിലൂടെ കടന്നുപോകാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി/വല്യമ്മായി

കുറ്റ്യാടിക്കാരന്‍|Suhair said...

ആശംസകള്‍ ബഷീര്‍ക്കാ..

കുറ്റ്യാടിക്കാരന്‍|Suhair said...

ആശംസകള്‍ ബഷീര്‍ക്കാ..

ജിജ സുബ്രഹ്മണ്യൻ said...

വിവാഹ വാര്‍ഷികാശംസകള്‍ !
ഞങ്ങളുടെ കല്യാണം കഴിഞ്ഞപ്പോല്‍ അന്നു ഞാനൊരു കാര്യം ആവശ്യപ്പെട്ടിരുന്നു.എവിടെ ആയിരുന്നാലും വിവാഹ വാര്‍ഷികത്തിനു ഒരുമിച്ച് ഉണ്ടാകണം എന്ന്..പക്ഷേ നീണ്ട 12 വര്‍ഷങ്ങളായി അതു സാധിച്ചിട്ടില്ല..കണ്ണന്‍ നാട്ടിലുള്ളപ്പോള്‍ ഞാന്‍ വേറെ ജില്ലയില്‍ ..ഞാന്‍ നാട്ടില്‍ ഉള്ളപ്പോള്‍ കണ്ണന്‍ വിദേശത്ത്..

ഇപ്പോള്‍ ബഷീറിക്കായുടെ വിവാഹ വാര്‍ഷികത്തിന് ഇത്തയുടെ മനസ്സിലെ ചിന്ത എന്താന്നു എനിക്ക് ഊഹിക്കാന്‍ കഴിയുന്നു..എങ്കിലും എല്ലാ ആശംസകളും നേരുന്നു..ആ പായസം അല്പം ഞാന്‍ എടുത്തൂ ട്ടോ

sv said...

ആശംസകള്‍...

നന്മകള്‍ നേരുന്നു

അനില്‍@ബ്ലോഗ് // anil said...

പായസം കഴിച്ചല്ലോ, അതു മതി.

ഇനി മുരിങ്ങക്കാ തീയലും കൂടി വേണം.

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍ പറയാന്‍ മറന്നു.

“വിവാഹ വാര്‍ഷികാശംസകള്‍.“

Unknown said...

സേനഹത്തിന്റെ പന്ത്രണ്ടു വർഷങ്ങൾ.ബഷീറക്കായ്ക്കായ്ക്കും ബീബിയ്ക്കും അലാഹു നന്മകൾ നേരട്ടേ എന്ന് ആശംസിക്കുന്നു

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹൃദയം നിറഞ്ഞ ആശംസകള്‍.

അനില്‍ശ്രീ... said...

ഇത്തിരി വൈകിപ്പോയി.. ഇവിടെ ഇല്ലായിരുന്നു.. ഏതായാലും പന്ത്രണ്ട് തികഞ്ഞതല്ലേ,,, പിടിച്ചൊ കുറെ ആശംസകള്‍...

Unknown said...

ഇനിയും ഒരുപാടുകാലം
ഒരുമിച്ച്...
സ്നേഹത്തോടേ..
നിങ്ങളുടെ കുടുംബം മുന്നോട്ട് പോവട്ടെ.
എല്ലാ..ആശംസകളും നേരുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

Dear Bashir,
Many Many happy returns of the day.

കാപ്പിലാന്‍ said...

എല്ലാ..ആശംസകളും

മാണിക്യം said...

പന്ത്രണ്ടാമതു
വിവാഹ വാര്‍‌ഷികം
ആഘോഷിക്കുന്ന
ബഷീര്‍ ദമ്പതികള്‍ക്ക്
സര്‍‌വ്വമംഗളങ്ങളും ആശംസിക്കുന്നു.

അല്ലാഹു സകല ഐശ്വര്യങ്ങളും
നിങ്ങളുടെ മേല്‍ ചൊരിയട്ടെ.

ദീര്‍ഘായുസ്സോടെ
ആരോഗ്യത്തോടേ
സന്തോഷത്തോടെ
ഒരു നൂറ് വാര്‍ഷികങ്ങള്‍
ഒന്നിച്ചു ആസ്വദിക്കാന്‍
അല്ലാഹു അനുഗ്രഹിക്കട്ടെ!!

കുഞ്ഞന്‍ said...

പുത്ര പൌത്രാദികളുമായി അനവധി വ്യാഴവട്ടങ്ങള്‍ ബഷീര്‍ ദമ്പതിമാര്‍ക്ക് സന്തോഷത്തോടെയും ഐശ്വര്യത്തോടേയും ജീവിക്കാന്‍ കഴിയുമാറാകട്ടെയെന്ന് ഞാനാശംസിക്കുന്നു ബഷീര്‍ ഭായ്.

ബിരിയാണി കൊടുക്കുമ്പോള്‍ അല്പം അച്ചാറും പപ്പടവും കച്ചമ്പറും കൂടെ നല്‍കണം..! പിന്നെ ഒരു ഗ്ലാസ് വെള്ളവും അതും ഇളം ചൂടുള്ള ജീരകവെള്ളമൊ ചുക്കുവെള്ളമൊ ആയാല്‍ നന്ന്.

ആദൂക്കാരന്‍ said...

ബഷീർക്കാക്കും സഹധർമ്മിണിക്കും വിവാഹവാർഷിക മംഗളാശംസകൾ
(എന്നാലും ഇത്താനെ സമ്മതിക്കണം... പന്ത്രണ്ട് വർഷം ഹോ!)

newsline said...

ഹൃദയം നിറഞ്ഞ ആശംസകള്‍.
സന്തോഷകരമായ നല്ല കുടുംബ ജീവിതം എന്നും നിലനിര്ത്തുമാരാവട്ടെ..
www.mtechsolution.com

newsline said...

സന്തോഷകരമായ നല്ല കുടുംബ ജീവിതം എന്നും നിലനിര്ത്തുമാരാവട്ടെ

കാസിം തങ്ങള്‍ said...

എത്താന്‍ അല്‍‌പം വൈകിപ്പോയി. നന്‍‌മകള്‍ നേരുന്നു. സം‌തൃപ്തിയും ഐശ്വര്യവും സന്തോഷവും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കട്ടെ എന്നാശംസിക്കുകയും പ്രാര്‍‌ത്ഥിക്കുകയും ചെയ്യുന്നു.

ബഷീർ said...

>മനോജ്‌

ആദ്യമായി വന്ന് അഭിനന്ദനങ്ങള്‍ അറിയിച്ചതില്‍ സന്തോഷം :)
അച്ചാറും പപ്പടവും പൈനാപ്പിളും എല്ലാമുണ്ട്‌. പരാതിവേണ്ട. :)

>ബിന്ദു.കെ.പി

ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു :)
ബിരിയാണിയും പായസവും എല്ലാം കഴിച്ചല്ലോ. സന്തോഷായി..

>പ്രയാസി

ആമീന്‍ :)
ആശംസകള്‍ മൊത്തം വരവ്‌ വെച്ച്രിരിക്കുന്നു :)
കറങ്ങിക്കോ. കറങ്ങിക്കോ.. കിറുങ്ങരുത്‌.. (ആദ്യം ഞാനൊന്ന് പേടിച്ച്‌ പോയിഷ്ടാ.. )

>അരുണ്‍ കായംകുളം

അങ്ങിനെ തന്നെ. .. അങ്ങിനെ തന്നെ
(ഞാനു താങ്കളോടൊപ്പമാണെന്നോര്‍ത്തതാ :) )
ആശംസകള്‍ ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരുക്കുന്നു

ഗിഫ്റ്റൊന്നു നോക്കട്ടെ..:) എന്റമ്മച്ചീ. അരുണേ.. ഇതില്‍ പെടോളടിക്കാനുള്ള കാശിനുള്ള ഡ്രാഫ്റ്റ്‌ കൂടി അയക്കൂ.. അടിച്ച്‌ മാറ്റിയതൊന്നുമല്ലല്ലോ. വെറുതെ കിട്ടിയ പശുവിന്റെ പല്ലെണ്ണിനോക്കരുതെന്നാ. എന്നാലും ഒരു സശയം :)

>ഉപാസന

ആശംസകള്‍ നന്ദി പൂര്‍വ്വം സന്തോഷത്തോടെ സ്വീകരിക്കുന്നു. :)

>സാബിത്തി.കെ.പി

വൈകിയാലും വന്നല്ലോ. :)
വേണോങ്കി വെറും വയറ്റിലും ബിരിയാണിതിന്നാം എന്നല്ലേ.. :)
ആശംസകള്‍ക്ക്‌ നന്ദി

വിവാഹ ഫോട്ടോ ആല്‍ബം കാണുമ്പോള്‍ സഫമോള്‍ക്ക്‌ ഇപ്പോഴും ചെറിയ ഒരു കുശുമ്പുണ്ട്‌.. :)

>നരിക്കുന്നന്‍,

ആശംസകള്‍ നന്ദിയോടേ സ്വീകരിക്കുന്നു.
കൊതിപ്പിക്കണമെന്നു കരുതിയല്ല. പിന്നെ ഇങ്ങിനെയെങ്കിലും സത്‌ കരിച്ചില്ലെങ്കില്‍ എനിക്കുറക്കം വരില. .അതോണ്ടാ : )
ഈ കണ്ണട വെച്ച്‌ നോക്കിയാല്‍.... :)

ബഷീർ said...

>റഫീഖ്‌ വടക്കാഞ്ചേരി,

ആശംസകള്‍ക്ക്‌ നന്ദി.. പ്രാര്‍ത്ഥന സ്വീകരിക്കുമാറാകട്ടെ. ആമീന്‍
കല്ല്യാണത്തിനു വരാനൊത്തില്ലെങ്കിലും ഇപ്പോള്‍ വന്നല്ലോ .. സന്തോഷം

>വല്യമ്മായി , തറവാടി

നിങ്ങളുടെ ആശംസകളും പ്രാര്‍ത്ഥനകളും അല്ലാഹു സ്വികരിക്കട്ടെ. വളരെ സന്തോഷം

>കുറ്റ്യാടിക്കാരന്‍

ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു. സന്തോഷത്തോടെ


>കാന്താരിക്കുട്ടി

വിശേഷ ദിനങ്ങളിലൊക്കെ ഒരുമിക്കുക എന്നത്‌ വല്യ ഭാഗ്യം തന്നെയാണ്. സ്നേഹമുണ്ടെങ്കില്‍ അകലമൊന്നും ഒരു കാര്യമല്ല. മനസ്സുകള്‍ എന്നും അടുത്തിരിക്കുമല്ലാ.. വിവാഹം കഴിക്കുന്ന കാലം തൊട്ടു തന്നെ വിദേശത്തായിരുന്നിട്ടും ആദ്യവാര്‍ഷികവും പിന്നെ ഇടയ്ക്ക്‌ നാട്ടിലും ഗള്‍ഫിലും ഇടയ്ക്ക്ക്‌ വാര്‍ഷികത്തിനു ഒരുമിയ്ക്കാന്‍ കഴിഞ്ഞതില്‍ ജഗന്നിയന്താവിനോട്‌ നന്ദി പറയുന്നു. കാന്താരിക്കുട്ടിയുടെ കണ്ണനൊപ്പം ഒരുമിക്കാനുള്ള സൗഭാഗ്യം കൈവരട്ടെ.
വന്നതിലും പായസം കുടിച്ചതിലും സന്തോഷം :)
നന്ദി. ഒരിക്കല്‍ കൂടി


>എസ്‌.വി

ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു. നന്ദിയോടെ..

>അനില്@ ബ്ലോഗ്‌

ആശംസകള്‍ അറിയിച്ചതില്‍ സന്തോഷം

പായസം കഴിച്ചല്ലോ. അല്ലേ.. :)
മുരിങ്ങക്കാ തീയലും അവിയലും പപ്പടവും കാളനും പുളിശ്ശേരിയും പിന്നെ എല്ലാം റെഡിയല്ലേ..പറയാന്‍ വിട്ടുപോയതില്‍ ക്ഷമി.. :)

>അനില്‍ കോതനല്ലൂര്‍

സ്നേഹത്തിന്റെ പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ (എനിയ്ക്ക്‌ ) സ്നേഹത്തിനൊപ്പം സഹനത്തിന്റെയും (ബീവിക്ക്‌ ) 12 വര്‍ഷങ്ങള്‍. :)
ആശംസകള്‍ക്ക്‌ നന്ദി.. പ്രാര്‍ത്ഥനകള്‍ക്കും ..

ബഷീർ said...

>രാമചന്ദ്രന്‍ വെട്ടിക്കാട്ട്‌

ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു :)

>അനില്‍ശ്രീ

വൈകിയാലും വന്നല്ലോ.. സന്തോഷായി.. ആശംസകള്‍ നന്ദിപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.

>റഫീഖ്‌ കീഴാറ്റൂര്‍

ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. പ്രാര്‍ത്ഥനകള്‍ ജഗന്നിയന്താവ്‌ സ്വീകരിക്കട്ടെ. നന്ദി

>പള്ളിക്കരയില്‍

ആശംസകള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു.:)

>കാപ്പിലാന്‍

ആശംസകള്‍ വരവ്‌ വെച്ചു. സന്തോഷത്തോടെ :)

>മാണിക്യം

ആശംസകള്‍ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു. ഈ നല്ല വരികളും..:) നന്ദി
എല്ലാ പ്രാര്‍ത്ഥനകളും ജഗന്നിയന്താവ്‌ സ്വീകരിക്കട്ടെ.

>കുഞ്ഞന്‍

ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.. സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.

എല്ലാം ഒരുക്കിയിട്ടുണ്ട്‌ :) ചുക്കുവെള്ളത്തിനു പകരം കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളമായാല്‍ എപ്പടി ?(കൊളസ്റ്റ്രോള്‍ കുറയ്ക്കാന്‍ നല്ലതാണെന്ന് പറയുന്നു ) !

ബഷീർ said...

>ആദൂക്കാരന്‍

ആശംസകള്‍ സ്വീകരിക്കുന്നു.

ക്ഷമാശീലയ്ക്കുള്ള അവാര്‍ഡ്‌ ഞാന്‍ തന്നെ കൊടുത്തിട്ടുണ്ട്‌ മോനെ. ആദൂകുന്നിറങ്ങി വരണ്ട. പോടാകാടിയില്‍ ചെക്ക്‌ പോസ്റ്റ്‌ സ്ഥാപിക്കുവാന്‍ പോവുകയാണ്. കുറുക്കന്മാരെ പിടിക്കാന്‍ .
അല്ലാ ആദുക്കാരാ. നിങ്ങളിതെവിടെയാ ഒളിച്ചിരിക്കുന്നത്‌ ? വിവാവഹം ..വിവാഹ വാര്‍ഷികം എന്നൊക്കെ മണത്തറിഞ്ഞ്‌ പൊങ്ങിവരികയും ചെയ്യുന്നു !!

>ന്യൂസ്‌ ലൈന്‍

ആശംസകള്‍ക്ക്‌ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. പ്രാര്‍ത്ഥനകള്‍ക്ക്‌ നന്ദി. അല്ല്ലഹു സ്വീകരിക്കട്ടെ. ആമീന്‍

>കാസിം തങ്ങള്‍

വൈകിയാലും വന്നല്ലോ തങ്ങള്‍. വളരെ സന്തോഷം
ആമീന്‍. താങ്കളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കട്ടെ. ആശംസകള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദി

വിജയലക്ഷ്മി said...

ബഷീറെ....രണ്ടുപര്ക്കും വിവാഹ വാര്ഷികാശംസകള് നേരുന്നു.സഫമോളൂനു ഒരുചക്കരയുമ്മ...ബിരിയാണിയും,പായസവുംകഴിച്ചു വയറുപൊട്ടാറായ്....ഇനിപ്പോയ്ക്കോട്ടേ...വീണ്ടും വരാം

Luttu said...

ആശംസകള്‍

Jayasree Lakshmy Kumar said...

ഇച്ചിരെ വൈകിപ്പോയി. എന്കിലും രണ്ടുപേർക്കും ആശംസകൾ

രസികന്‍ said...

ബഷീര്‍ജീ: ബഷീര്‍ജിക്കും ബഷീറത്തിക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.
പിന്നെ ആ ഫിരിയാനിയും ഫായസവും ഞമ്മക്ക് ഫെരുത്തിഷ്ടായി ട്ടോ ....
ഓ.ടോ: വിവാഹ ഫോട്ടോയെടുക്കുമ്പോള്‍ ഒഴിച്ചു നിര്‍ത്തിയ പാവം കുസൃതിയ്ക്കും ഒരു സ്പെഷ്യല്‍ ആശംസകള്‍ .

ചാണക്യന്‍ said...

ആശംസകള്‍...
ഓ ടോ: വൈകിയെത്തിയതു കാരണം ബിരിയാണിയും പായസവും കിട്ടീല്യ...
നേരത്തെ വന്ന കശ്മലന്‍‌മാര്‍ മൊത്തം അടിച്ചു കേറ്റീന്നാ തോന്നണേ!

ഗോപക്‌ യു ആര്‍ said...

ആന കൊടുത്താലും....
തന്നില്ലെങ്കിലും കൊതിപ്പിക്കരുത്
ആശംസകള്...............

ബഷീർ said...

>കല്യാണി,

ചേച്ചിയുടെ ആശംസകള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു. സഫമോള്‍ ക്കുള്ള ചക്കരയുമ്മയും പാര്‍സലായി അയക്കാം. ബിരിയാണിയും പായസവും കഴിച്ചതിലും പെരുത്ത്‌ സന്തോഷം : )

>ലുട്ടു (മനോജ്‌)

ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച്‌ വരവ്‌ വെച്ചിരിക്കുന്നു : )

>ലക്ഷ്മി,

ഇച്ചിരി വൈകിയാലും വന്നതില്‍ സന്തോഷം. ആശംസകള്‍ക്ക്‌ നന്ദി :)

>രസികന്‍

താങ്കളുടെ രസികന്‍ ആശംസകള്‍ സസന്തോഷം സ്വീകരിച്ചിരിക്കുന്നു :) സഫമോള്‍ക്കുള്ള സ്പെഷല്‍ ആശംസകള്‍ സ്പെഷലായിട്ട്‌ അറിയിക്കുന്നതാണ്.

>ചാണക്യന്‍

വൈകിവന്നവര്‍ക്കായി പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്‌. പ്രയാസി ഇവിടെതന്നെ കറങ്ങുന്നതിനാല്‍ മറ്റീവെച്ചതാണ്. കഴിച്ചിട്ടു പോയാല്‍ മതി. ആശംസകള്‍ക്ക്‌ നന്ദി

>ഗോപക്‌. യു.ആര്‍

ഇങ്ങിനെയൊക്കെ ഒരുക്കുകയല്ലാതെ എന്താ ചെയ്യാ ഗോപകേ.. ആശകള്‍ക്ക്‌ ആഗ്രഹങ്ങള്‍ക്കും നിറം കൊടുത്ത്‌ ചില്ലിട്ട്‌ വെക്കുകയല്ലാതെ :) ഡോണ്ട്‌ വറി. ആശംസകള്‍ വരവ്‌ വെച്ചിരിക്കുന്നു.

ബൈജു സുല്‍ത്താന്‍ said...

മാഷേ..ഞാന്‍ വൈകിപ്പോയി. ബിരിയാണിയും പായസവുമെല്ലാം തീര്‍ന്നിരിക്കും !
ങ്ഹാ..ഇനിയിപ്പൊ അബുദാബിക്കു വരുമ്പോള്‍ മുന്‍കൂട്ടി അറിയിക്കാം (മുങ്ങിക്കളയരുത്).
ഇങ്ങിനെ ബിരിയാണിയും പായസവും അരുമ മകളുമൊക്കെയായി ഏറെ വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു..ഹൃദയപൂര്‍വ്വം..

Rose Bastin said...

മംഗളങ്ങളും നന്മകളും ധാരാളമായി ജീവിതത്തിൽ വർഷിക്കപ്പെടട്ടെ! വൈകിപ്പോയെങ്കിലും ഹൃദയംഗമായി ആശംസിക്കുന്നു!!

ബഷീർ said...

>ബൈജു സുല്‍ത്താന്‍

വൈകി വന്നവര്‍ക്കും ബിരിയാണിയും പായസവും തയ്യാറാക്കിയിട്ടുണ്ട്‌ :) അബുദാബിയില്‍ വരാന്‍ വിചാരിക്കുമ്പോള്‍ തന്നെ ഒന്ന് വിളിക്കണേ.. ( മുങ്ങാനല്ല :)
ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു. നന്ദി

>റോസ്‌ ബാസ്റ്റിന്‍

ചേച്ചി ..വൈകിയതില്‍ പരാതിയില്ല. ഹൃദയപൂര്‍വ്വമായ ആശംസകള്‍ ഹൃദയത്തിലേറ്റു വാങ്ങുന്നു

ദീപക് രാജ്|Deepak Raj said...

എന്നാ പണിയാ എന്‍റെ ഇക്ക കുടിക്കാന്‍ പെപ്സി വെയ്ക്കാത്തത്‌ ചതിയായി പോയി...ബിര്യാണി അപ്പടി എരിവാണല്ലോ...എന്തായാലും തന്നതിന് നന്ദി

ബഷീർ said...

>ദീപക്‌ രാജ്‌

ആരാ ആ പണി ( ബിരിയാനിയില്‍ എരിവ്‌ കൂട്ടിയത്‌ ) ? എരിവില്ലാത്ത ബിരിയാണിയാണല്ലോ തയ്യാറാക്കിയിരുന്നത്‌ ? പിന്നെ പെപ്സ്ക്ക്‌ പകരം നല്ല നാടന്‍ ഗോതമ്പ്‌ പായസം കഴിക്കൂ എരിവൊക്കെ പമ്പ കടന്നോളും.. :)

നന്ദി. ഈ വരവിനും പങ്ക്‌ വെക്കലിനും .

usman said...

സുഖദുഃഖസമ്മിശ്ര വാഴ്വില്‍
തുണനില്‍ക്കും ഇണകളന്യോന്യം
നന്‍മകള്‍ പൂവിടര്‍ത്തും വഴിയില്‍
കൈവിരല്‍ കോര്‍ത്തു ഗമിക്കും............

തന്നിണതന്‍ ക്ഷേമം കൊതിക്കും
പ്രാര്‍ത്ഥനകള്‍ നാഥങ്കലെത്തും
അവനരുളീടുമിരുപേര്‍ക്കുമൊപ്പം
ഇഹലോക പരലോക സൌഖ്യം.............

ശ്രീ said...

വൈകിയാണെങ്കിലും വിവാഹ വാര്‍ഷികാശംസകള്‍...


ഈ ബിരിയാണിയെയും പായസത്തെയും പറ്റിയാണല്ലേ അന്ന് പറഞ്ഞത്?
:)

ബഷീർ said...

>ഉസ്മാന്‍

ഈ നല്ല വരികള്‍ക്ക്‌ നന്ദി
സമ്മാനമായി സ്വീകരിച്ചിരിക്കുന്നു.

>ശ്രീ

വൈകിയെങ്കിലും വന്നതില്‍ ഏറെ സന്തോഷം. ഇപ്പഴാ അപ്പോള്‍ പറഞ്ഞത്‌ കത്തിയത്‌ അല്ലേ.. എല്ലാം ശരിയാവും. നമ്പര്‍ വീണല്ലോ :)

pournami said...

hahha..athu kalakki...appole....2yrs ayitullu....that means 2nd round hhaha 3rd round kazhiyate ..anyway ...oru 7th thanne enteyum but sept.7th..treat adipolli...allthe very best....god bless youand ur family

ബഷീർ said...

@ pournami

Thanks for your visit and commetn and sorry for late reply

ബഷീർ said...

ഇന്ന് ഞങ്ങളുടെ പതിനഞ്ചാമത് വിവാഹ വാർഷികം.. അക്കരെയും ഇക്കരെയുമായി നിന്ന് ! നാട്ടിലെത്തണമെന്ന് കരുതിയിരുന്നു.. നടന്നില്ല.. സിദ്ധിഖാടെ മകളുടെ കല്ല്യാണത്തിനും കൂടണമെന്നും പെരുന്നാൾ ദിനങ്ങളിലുള്ള സന്തോഷം പങ്കിടണമെന്നും അങ്ങിനെ അങ്ങിനെ.. എല്ലാം സുന്ദരമായ നടക്കാത്ത സ്വപനങ്ങളായി.. !! 12 ആം വാർഷികത്തിനു ഒരു ബ്ലോഗ് പോസ്റ്റ് ഇട്ടത് ഇന്നെലെയാ‍ണെന്ന പോലെ വീണ്ടും 3 വർഷങ്ങൾ.. ആയുസങ്ങിനെ തീരുന്നു.. !!

ഇ.എ.സജിം തട്ടത്തുമല said...

നിങ്ങളെ പോലുള്ളവർ ഞങ്ങളെ പോലുള്ളവരെ അവിവാഹിത അസോസിയേഷനിൽ നിന്നും പുറത്ത് ചാടിക്കുമൊ?

ആശംസകൾ!

ശ്രീ said...

15!

ഇത് 51 വരെയെങ്കിലും ഇതേ പോലെ സന്തോഷത്തോടെ തുടരുവാന്‍ ആശംസകള്‍!

ബഷീർ said...

ഇ.എ.സജിം തട്ടത്തുമല,


ആശംസകള്‍ ഹൃദയപൂര്വ്വം സ്വീകരിച്ചിരിക്കുന്നു. നന്ദി

ഇനി സമയം കളയണ്ട.. കടന്നു വരൂ. കടന്നു വരൂ. :)


ശ്രീ,


വീണ്ടും ആശംസയുമായെത്തിയതില്‍ വളരെ സന്തോഷം

51 വരെ മതിയോ.. അത് പോരാ :)

Related Posts with Thumbnails