കാല ചക്രത്തിന്റെ ഉരുണ്ടുപോക്കില്‍
കണ്‍മുന്നിലെരിയുന്നു ഋതു ഭേദങ്ങള്‍
കൂട്ടായ്മ അണുവായ് പരിണമിച്ചപ്പോള്‍ ,
സ്നേഹവും സൌഹാര്‍ദ്ദവും മരീചികയായോ ?
സ്വാര്‍ത്ഥത മനസ്സില്‍ കുടിയേറിയപ്പോള്‍ ,
കൊള്ളയും കൊലയും തൊഴിലായ് മാറി..
വീണ്ടു ഒരു ഇരുണ്ടയുഗമോ വിണ്ണില്‍?
ലോകം അശാന്തിയുടെ തീരമായ് പരിണമിക്കുന്നുവെങ്കിലും,
പ്രതീക്ഷയുടെ പൊന്‍ കിരണങ്ങളെന്‍ നെഞ്ചിലേറ്റുന്നു ഞാന്‍
പ്രതീക്ഷയുടെ പൊന്‍ കിരണങ്ങളെന്‍ നെഞ്ചിലേറ്റുന്നു ഞാന്‍
ഒരോരുത്തരും ഓരോ ദിനം പങ്കുവെച്ചു.. പക്ഷെ
എല്ലാവര്‍ക്കുമായ് ഒരു ദിനം ആരോ നീക്കി വെച്ചു
അതത്രെ ലോക കുടുംബ ദിനം
നേരുവാനെന്നും നന്മകള് മാത്രം
കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന ഇടം ആയി ഓരോ കുടുംബവും മാറുവാന്‍ പ്രാര്‍ത്ഥനയോടെ
8 comments:
ലോകം അശാന്തിയുടെ തീരമായ് പരിണമിക്കുന്നുവെങ്കിലും,
പ്രതീക്ഷയുടെ പൊന്‍ കിരണങ്ങളെന്‍ നെഞ്ചിലേറ്റുന്നു ഞാന്‍
അസൂയയും കുശുമ്പും നിലനിലക്കുന്ന നമ്മുടെ
സമൂഹത്തില്‍ ആ അക്രമങ്ങള്‍ അനുദിനമെന്നോണം വര്ദ്ധിക്കുകയെയുള്ളു
ആ പ്രതീക്ഷകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്...
ഇന്ന് എന്റെ ജെസിയുടെ പിറന്നാളുമാണ്
ആ കിരണങ്ങളെന്നും തെളിഞ്ഞു തന്നെ നില്ക്കട്ടെ
ഋതുഭേദങ്ങള്‍ എന്നല്ലേ?
അനൂപ്
ബൈജു സുല്‍ത്താന്‍
മുഹമ്മദ് സഗീര്‍
പ്രിയ ഉണ്ണിക്യഷ്ണന്
വായനയ്ക്കും അഭിപ്രായത്തിനും വളരെ സന്തോഷം നന്ദി..
പ്രിയ.. അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി..
:) ആ പ്രതീക്ഷ നമ്മെ മുന്നേട്ടു നീക്കട്ടെ.. :)
ആശംസകള്‍
റഫീഖ്,
അതെ.. പ്രതീക്ഷകള്‍ ഒരിയ്ക്കലും കൈവെടിയാതെ മുന്നോട്ട് നീങ്ങാം.. നന്ദി..
സഗീര്‍.
ആശംസകള്‍ ഞാന്‍ അവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post a Comment