Saturday, May 24, 2008

ആലുവ ശൈഖിനെതിരെ മുരീദുമാര്‍

കള്ള നാണയങ്ങള്‍ എന്ന തല വാചകത്തില്‍ ഞാന്‍ എഴുതിയ ബ്ളോഗ്‌ പോസ്റ്റില്‍ സൂചിപ്പിച്ച ഒരു കള്ള നാണയത്തെ പറ്റി ഗള്‍ഫില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സിറാജ്‌ പത്രത്തിലും, എസ്‌.എസ്‌.എഫ്‌ മലപ്പുറം. ഡോട്ട്‌ .കോം വെബ്‌ സൈറ്റിലും ( 9/5/2008 ) വന്ന വാര്‍ത്ത ഇവിടെ ചേര്‍ ക്കുന്നു. കേരളത്തിലെ സുന്നി മുസ്‌ ലിംകളുടെ ആധികാരിക പണ്ഡിത സംഘടനായായ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പിഴച്ച വഴിയാണെന്ന് മുദ്ര കുത്തിയ ഈ പ്രസ്താനത്തിനു ഗള്‍ഫില്‍ ഏറെ പ്രചാരമുണ്ടെന്ന് കേള്‍ക്കുന്നു. അതുപോലെ ഈ യടുത്ത്‌ മുളച്ച്‌ പൊന്തിയ കക്കാട്‌ മുഹമ്മദ്‌ ഫൈസിയുടേ ഒരു വ്യാജ ത്വരീഖത്തിണ്റ്റെ പ്രചരണമാണിപ്പോള്‍ അബ്‌ദൂന്നാസര്‍ മഅദനി യും പാര്‍ട്ടിക്കാരും ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌. ഇതിനെയും സുന്നി പണ്ഡിതന്‍മാര്‍ ശക്തമായി എതിര്‍ത്തു വരുന്നു. പക്ഷെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന ലക്ഷ്യവുമായി ചിലര്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന പണ്ഡിതന്‍മാരെയും മറ്റും കരിവാരിത്തേക്കാന്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്‌. അതിനെ തടയിടേണ്ടിയിരിക്കുന്നു.
പന്നിത്തടം കേച്ചേരി റൂട്ടില്‍ ഒരു വ്യാജ സിദ്ധന്‍ വിഹരിക്കുന്നതിന്റെ വാര്‍ത്ത ചന്ദ്രിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ (24-05-2008 ) . അവിടുത്തെ മുസ്ലിം മഹല്ല് കമ്മിറ്റി പുറത്താക്കിയിട്ടുണ്ടെങ്കിലും അന്യ നാടുകളില്‍ നിന്ന് ബസിലും മറ്റും ആളുകള്‍ എത്തുന്നത്‌ നേരില്‍ കണ്ടിട്ടുണ്ട്‌. വലിയ ഗുണ്ടാ സംഘം തന്നെ ഇവരുടെ പിറകിലുണ്ടെന്നാണു കേള്‍ക്കുന്നത്‌. അവിടുത്തെ മുസ്ലിം സംഘടനകള്‍ ക്രിയാത്മകമായി ഇടപെടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണു എന്റെ അഭിപ്രായം

News as is

ആലുവ ശൈഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുരീദുമാര്‍

ദുബൈ: പണ്ഡിതന്‍മാര്‍ വ്യാജ ത്വരീഖത്തെന്ന്‌ നേരത്തെ മുന്നറിയിപ്പു നല്‍കിയ ആലുവ ത്വരീഖത്ത്‌ പ്രസ്ഥാനത്തില്‍ നിന്നും ഗള്‍ഫിലും അനുയായികള്‍ കൂട്ടത്തോടെ പിന്‍മാറുന്നു. ആത്മീയതയുടെ മറവില്‍ അധോലോക സാമ്രാജ്യം പടുത്തുയുര്‍ത്തുകയും ഇസ്ളാമിക ശരീഅത്തിനും അധ്യാത്മിക ചിന്തകള്‍ക്കു മെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണങ്ങളാണു യൂസുഫ്‌ പിള്ളയെന്ന ശൈഖിനൊപ്പം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചവര്‍ പറയുന്നത്‌. പതിനേഴ്‌ വര്‍ഷത്തൊളം യൂസുഫ്‌ സുല്‍താണ്റ്റെ സന്തത സഹചാരിയും ദുബൈ ജീലാനീ സ്റ്റഡി സെണ്റ്റര്‍ പ്രസിഡണ്റ്റുായിരുന്ന വാടാനപ്പള്ളി പണിക്ക വീട്ടില്‍ മുഹമ്മദലി, സുല്‍ത്താണ്റ്റെ പേഴ്സനല്‍ അസിസ്റ്റണ്റ്റും 19 വര്‍ഷത്തോളം മുരീദും ഷാര്‍ജ മജ്ലിസിണ്റ്റെ നടത്തിപ്പുകാരനുമായിരുന്ന അബ്ദുല്‍ ഹക്കീം വാടാനപ്പള്ളി, സാമ്പത്തികമായി സഹായങ്ങള്‍ നല്‍കുകയും എല്ലാം ശൈഖിനു അര്‍പ്പിക്കുകയും ചെയ്ത തിരുവനന്തപുരം നൂറ്‍ റഹീം, ചാവക്കാട്‌ അലി അക്ബര്‍, എന്നിവരുടെ നേതൃത്വത്തില്‍ യു എ ഇയില്‍ നിന്ന്‌ 200ല്‍ പരം പ്രഭല്‌രായ മുരീദുമാരാണു ശൈഖിനെ തള്ളിപ്പറഞ്ഞു ഗള്‍ഫില്‍ രംഗത്തു വന്നിരിക്കുന്നത്‌.

സുല്‍ത്താനെതിരെ ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങല്ലൊം എവിടെ വേണമെങ്കിലും തെളിയിക്കാമെന്ന്‌ ഇവര്‍ പറയുന്നു ശൈഖിണ്റ്റെ വഴിവിട്ട ജീവിതവും സമ്പത്തിനോടുള്ള ആര്‍ത്തിയും ഇസ്ളാമിക ശരീഅത്തിനെതിരേയുള്ള ജല്‍പനങ്ങളും അസാന്‍മാര്‍ഗിക ജീവിതവുമാണു ത്വരീഖത്തില്‍ നിന്നും പിന്‍മറാന്‍ പ്രേരിപ്പിച്ചതെന്ന്‌ അവര്‍ പറഞ്ഞു. കേരളത്തില്‍ വളാഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീലാനി സ്റ്റഡി സെണ്റ്ററിണ്റ്റെ പ്രസിഡണ്റ്റ്‌ സയ്യിദ്‌ ജിഫ്രി തങ്ങള്‍ സ്ഥാനം രാജി വെച്ചത്‌ കഴിഞ്ഞദിവസമാണു. കൊച്ചിയില്‍ പത്ര സമ്മേളനം നടത്തി അദ്ദേഹം ശൈഖിനെതിരെ രംഗത്തു വന്നിരുന്നു കേരളത്തില്‍ സുല്‍ത്താണ്റ്റെ ത്വരീഖത്ത്‌ പ്രസ്ഥാനത്തിണ്റ്റെ സംഘടനാ സംവിധാനമാണു ജീലാനീ സ്റ്റഡി സെണ്റ്റര്‍. യൂസുഫ്‌ സുല്‍ത്താണ്റ്റെ ഖലീഫമാരില്‍ പ്രധാനിയായിരുന്നു ജിഫ്‌ രി തങ്ങള്‍. കൂടാതെ യൂസുഫ്‌ സുല്‍ത്താന്‍ ശൈഖ്‌ പട്ടം ചമഞ്ഞ കാലം മുതല്‍ 25 വര്‍ഷത്തോളം കൂടെ പ്രവര്‍ത്തിക്കുകയും ഖലീഫയായി സുല്‍ത്താന്‍ അവരോധിക്കുകയും ചെയ്ത തൃശൂറ്‍ ജില്ലയിലെ വാടാനപ്പള്ളി അബ്ദുസ്സലാം ഹാജിയും ത്വരീഖത്തില്‍നിന്നും അകന്നു. ആധ്യാത്മീക മാര്‍ഗത്തില്‍ ജനങ്ങളെ സംസ്കരിക്കുകയെന്ന വ്യാജേന പ്രവര്‍ത്തിച്ചുവന്ന ത്വരീഖത്ത്‌ പ്രസ്ഥാനത്തില്‍നിന്നു പിരിഞ്ഞു പോന്നവരും ശൈഖിനൊപ്പം നില്‍ക്കുന്നവരും പരസ്പരം പുറത്തു പറയാനാകാത്ത ആരോപണങ്ങളുമായാണു മുന്നോട്ട്‌ പോകുന്നത്‌.

കേരളത്തെ കൂടാതെ, യു എ ഇ ഉള്‍പ്പെടെ എല്ലാഗള്‍ഫ്‌ രാജ്യങ്ങളിലും യൂസുഫ്‌ സുല്‍ത്താണ്റ്റെ ത്വരീഖത്തിന്ന്‌ സന്നാഹങ്ങളുണ്ട്‌. യു എ ഇയില്‍ ദുബൈ, ഷാര്‍ജ, ഫുജൈറ, അബൂദാബി എന്നിവിടങ്ങളില്‍ പ്രത്യേകം മജ്ലിസുകള്‍ നടക്കാറുണ്ട്‌. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വാന്‍ തുകകളാണു ഇദ്ദേഹം കൈക്കലാക്കിയിരുന്നതെന്ന്‌ മുരീദുമാര്‍ പറയുന്നു. എല്ലാ ആറു മാസങ്ങള്‍ക്കിടയിലും യു എ ഇയില്‍ എത്തിയിരുന്ന അദ്ദേഹം ലക്ഷങ്ങളുമയാണു തിരിച്ചുപോയിരുന്നതെത്രെ ആലുവായില്‍ ലക്ഷങ്ങള്‍ ചെലവിട്ട്‌ നാലു മണിമാളികകള്‍ നിര്‍മിച്ചു. അതില്‍ അവസാനം പണിത വീടിന്നു 68 ലക്ഷത്തിലധികം രൂപയാണത്രെ ചെലവാക്കിയത്‌. ഗള്‍ഫിലുള്ള മുരീദുമാര്‍ അവരുടെ ഓരോ മാസത്തെ ശമ്പളമാണു ഇതിനായി നല്‍കിയത്‌. കൂടാതെ ഐസ്ക്രീം ഫാക്ടറി, ആലുവ തഖ്ദീസ്‌ ഹോസ്പിറ്റലില്‍ ഒരു കോടി രൂപയുടെ ഷയര്‍, തൃശൂറ്‍ കുന്നംകുളത്തെ അലൈഡ്‌ ആശുപത്രി, കോടിക്കണക്കിനു രൂപയുടെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌, വിദേശ നിര്‍മ്മിത കാറുകള്‍ കാറുകള്‍ വാങ്ങിക്കൂട്ടിയെന്നാണു ആരോപണം. വഴിവിട്ട ജീവിതത്തിണ്റ്റെ അപസര്‍പ്പ കഥകളാണു ഇപ്പോള്‍ മുരീദുമാര്‍ പുറത്തു പറയൂന്നത്‌. പാലക്കാട്‌ ജില്ലയിലെ കൊപ്പം, തൃശൂറ്‍ ജില്ലയിലെ കാട്ടൂരിനടുത്ത നെടുന്‍പുര, കണ്ണൂറ്‍ ജില്ലയിലെ മുട്ടം, കോഴിക്കോട്‌ ജില്ലയിലെ കൊല്ലം എന്നിവിടങ്ങളില്‍ ശൈഖിനു വഴിവിട്ട ബന്ധങ്ങളുണെ്ടന്ന്‌ മുരീദുമാര്‍ പറയുന്നു. വന്‍ ഗുണ്ടാ സംഘങ്ങളൂടേയും ചില രാഷ്ട്രീയ നേതൃത്വങ്ങളുടേയും പിന്‍ ബലവും ഇയാള്‍ക്കുണ്ട്‌. തെറ്റുകള്‍ ചൂണ്ടികാണിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും വരെ നടത്താന്‍ തയറായി കൂട്ണ്ടായിരുന്നവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എറണാകുളത്തുവെച്ച്‌ എസ്‌ വൈ എസ്‌ ദക്ഷിണമേഖലാ ഓര്‍ഗനൈസര്‍ എന്‍ എം ബാവ മൌലവി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക്‌ പങ്കുണ്ടായിരുന്നതായി മുരീദുമാരുടെ വെളിപ്പെടുത്തലുകള്‍ സൂചന നല്‍കുന്നു. ആലുവ ശൈഖിണ്റ്റെ കള്ളത്തരങ്ങളെ എതിര്‍്‌ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നയാളായിരുന്നു ബാവ മൌലവി. വിമര്‍ശനത്തെ തുടര്‍ന്ന്‌ തൃശൂറ്‍ ജില്ലയിലെ ഒരു ഇസ്ളാമിക സംഘടനാ പ്രവര്‍ത്തകനേയും സംഘം ഭീഷണിപ്പെടുത്തിയിരുന്നു. കപട ത്വരീഖത്തുകള്‍ക്കും വ്യാജ സിദ്ദന്‍മാര്‍ക്കുമെതിരെ സുന്നീ പണ്ഡിതര്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെറുത്ത്‌ നില്‍പിനു സാധുത നല്‍കുന്ന റിപ്പോര്‍ട്ടുകളാണു ഇപ്പോള്‍ പുറത്ത്‌ വരുന്നത്‌. ആലുവ ത്വരീഖത്തില്‍നിന്നു പിന്തിരിഞ്ഞവര്‍ മറ്റൊരു ശൈഖും ത്വരീഖത്ത്‌ പ്രസ്ഥാനവുമായി രൂപാന്തരപ്പെടാപെടാതിരിക്കാനുള്ള ജാഗ്രത ആവശ്യമാണെന്നാണു പണ്ഡിതന്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

15 comments:

ബഷീർ said...

ആലുവ ശൈഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുരീദുമാര്‍

ഹാരിസ് said...

മലബാര്‍ കേന്ദ്രീകരിച്ച് കാലാകാലങ്ങളായി നില്‍ക്കുന്ന മുസ്ലിം ആത്മീയനേതൃത്വത്തിനും അനുചരവൃന്ദത്തിനും മറ്റുനാടുകളില്‍ ഇത്തരം ആളുകള്‍ ഉയര്‍ന്നു വരുന്നതില്‍ മുറുമുറുപ്പുണ്ടെന്ന് ഈയടുത്ത് ഒരാലുവാക്കാരന്‍ പറയുകയുണ്ടായി.അതിലെന്തെങ്കീലും കാര്യമുണ്ടോ...?

ബഷീർ said...

ഹാരിസ്‌,

ആരോപണങ്ങള്‍ ആര്‍ക്കും ആര്‍ക്കു നേരെയും ഉന്നയിക്കാമല്ലോ.. വസ്തുതകള്‍ വിലയിരുത്തിയാല്‍ കാര്യം ഗ്രഹിക്കാനാവും


യഥാര്‍ത്ഥ ആത്മീയ നേതൃത്വം ഏതാണെന്ന് തിരിച്ചറിവുള്ളവരാണു ഇത്തരം വ്യാജനമാരുടെ കെണികളില്‍ അകപ്പെടാതിരിക്കുന്നത്‌. തനിക്കറിവില്ലെന്ന അറിവ്‌ ഇല്ല്ലാതിരിക്കയും അറിവുള്ളവര്‍ പറയുന്നതിനെ തള്ളുകയും ചെയ്യുന്ന അല്‍പന്മാരാണു ഈ കള്‍ട്ടുകളുടെ വളര്‍ച്ചക്ക്‌ വളം വെക്കുന്നത്‌.. മുന്‍ വിധിയില്ലാതെ കാര്യങ്ങള്‍ നിരീക്ഷിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാവുന്നതാണീ കാര്യങ്ങള്‍.

Sapna Anu B.George said...

എന്തിനാ ഈ മുറുമുറുപ്പുകള്‍?????ആലുവാക്കാരനോ കോട്ടയം കാരനോ എന്തെങ്കിലു പറയട്ടെ ,അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഇല്ലെ????????

ബഷീർ said...

sapna ,

കള്ളന്മാരെയും കൊള്ളക്കാരെയും കപടന്മാരെയും തുറന്നുകാട്ടുമ്പോള്‍ മുറുമുറുപ്പുകള്‍ ഉണ്ടാവുക സ്വാഭാവികം..

thanks for ur comment

ഫസല്‍ ബിനാലി.. said...

ഫ്രം ആള്‍ ദൈവങ്ങള്‍ ടു ഓള്‍ ദൈവങ്ങള്‍
തുടരുക, ആശംസകളോടെ

ബഷീർ said...

ഫസല്‍
നന്ദി..

Rafeeq said...

നല്ലതും ചീത്തയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ.. പക്ഷെ..ഇപ്പൊ അതു തെന്നെ തിരിച്ചറിയാന്‍ ഒരു ഗവേശണം നടത്തണം.. :O :O

ബഷീർ said...

റഫീഖ്‌,
സാധാരണക്കാര്‍ നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിയാതെ കള്ളന്മാരുടെ വലകളില്‍ അകപ്പെടുന്നു. പണ്ഡിതര്‍ പറയുന്നത്‌ കേള്‍ക്കാന്‍ പലപ്പോഴും വിമുഖത കാട്ടുകയും ചെയ്യുന്നു. ഇപ്പോള്‍ രാഷ്ടീയക്കാരും മതത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്നു. അതിനെതിരെ ജാഗ്രത പാലിക്കുക.. നേര്‍ വഴിയില്‍ ചരിയ്ക്കാന്‍ നമുക്ക്‌ കഴിയട്ടെ..

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

njaan sultante mureedaanu, ippozhum. 5 varshathiladhikamaayi edayurile Muhammad Kunji Bava Usthaad aanu ente guru. njaan Dubaayil thaamasikkunnu.

If you dont mind, and ready to share thoughts friendly, please make a friendship with me. I will be online all day.

My blog ID is: http://www.blogger.com/profile/13330229276814343153

aathmaarthamaayi maathramenkil nithaantha swaagatham!!

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

yaathaarthyathinum sathyangalkkum ethire nilakondavar ennum charithrathil undaayittund. kelvikalum vaayanakalum maathram aadhaaramaakki vallathum vishvasichaal - ee kaalath - naam valiya apakatangalilekku kooppukuthiyekkum.

thuranna manassode yaathaarthyangalilekku ooliyitt oru oottapradakshinam vekkunnavannu mikkappozhum prachuraprachaarmulla palathum nishedhikkendi vannekkum.

Kaaryangalude vasthutha nammude kannukal thurappikkunnath vare, kettathum, vaayichathumaayi angine kazhinju koodi, athil orupaadu abhepraaya prakatanangal nadathi oru jeevitham veruthe nashippikkunnath athra budhiyalla.

Kerala muslimkalil nashtappettukondirikkunna orupaad orupaad sothukkal undu. ava thiranjeduth avarilekku elppikkenda utharavaaditham swayam ettedutha kureyere panditha naamadhaarikal thanneyaanu kerala muslimkale andhakaarathilekku nayichu kondirikkunnath, suhrthe..

namukk vishaalamaaya charchakalilude veendum veendum kandumuttaam....

Regaards,
Zubair Al Mahboobi

ബഷീർ said...

Mr. Zubair


പിഴച്ച പ്രസ്ഥാനങ്ങളില്‍ വിവരവും വിദ്യഭ്യാസവും ഉള്ളവരെന്ന് കരുതുന്നവരും പെട്ട്‌ പോകുന്നത്‌ അത്തരം ആളുകളുടെ ആഭിചാര (ബ്ലാക്‌ മാജിക്‌ ) വിക്രിയകളിലൂടെയാണെന്ന് മനസ്സിലാക്കുന്നു. ഈ ആലുവക്കാരന്‍ കള്ളനും മാജിക്കുകളിലൂടെ നിരവധിപേരെ തന്റെ വരുതിയില്‍ ആക്കിയിട്ടുണ്ട്‌. അതിലൊരുവനാണു താങ്കളു എന്നറിഞ്ഞതില്‍ ദു:ഖമുണ്ട്‌..

സമസ്ത കേരള ജ ം ഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സംഘടന പിഴച്ചതെന്ന് പറഞ്ഞ്‌ ഒഴിവാക്കിയ ഈ ആലുവ ശൈഖിന്റെ ശിഷ്യനായ താങ്കള്‍ക്ക്‌ ആ പ്രസ്ഥാനത്തില്‍ നിന്ന് രക്ഷനേടാന്‍ അല്ലാഹു തൗഫീഖ്‌ നല്‍കട്ടെ.


ഈ വാര്‍ത്തയില്‍ പറഞ്ഞിട്ടുള്ളതെല്ലാം വാസ്ഥവമല്ലെങ്കില്‍ ആദ്യം അത്‌ പ്രസിദ്ധീകരിച്ച പത്രത്തില്‍ ഒരു നിശേധക്കുറിപ്പെങ്കിലും കൊടുക്കാമായിരുന്നു.. എന്തായാലും ഈ പിഴച്ച പ്രസ്ഥാനത്തെപറ്റി അതില്‍ പെട്ട്‌ പോയ ഒരു ഹതഭാഗ്യന്റെ അല്ലെങ്കില്‍ അതിന്റെ ഏജന്റിന്റെ വാക്കുകളെക്കാള്‍ ഞാന്‍ പണ്ഡിതരുടെ വാക്കിനു വില കല്‍പ്പിക്കുന്നു..

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

ബശീര്‍,

സഹോദരാ, ബ്ളാക് മാജിക് എന്നോ മാരണം എന്നോ എന്ത് വേണമെങ്കിലും താങ്കള്‍ക്ക് പറയാം. കാരണം അത് താങ്കളുടെ വീക്ഷണമാണ്.
ഞാന്‍ ആഗ്രഹിക്കുന്നത് കാര്യങ്ങളുടെ വസ്തുതകളിലേക്കുള്ള ഒരു ചിന്തയാണ്. വിരോധമില്ലെങ്കില്‍ (താല്‍പര്യമാണെങ്കി‍ല്‍ മാത്രം) നമുക്ക് പരസ്പരം ചിന്തകള്‍ പങ്കു വെക്കാം.

subimahboobi@yahoo.com
subimahboobi@gmail.com

താങ്കഴുടെ ആത്മാര്‍ത്ഥ ഇടപെടലുക്ള്‍ക്ക് അകൈതവമായ നന്ദി.
ഒപ്പം എന്‍റെ ബിസി കാരണം പ്രതികരണം വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക.

പ്രാര്‍ത്ഥനയോടെ,
വസ്സലാം!

ബഷീർ said...

സുബൈര്‍,

വീണ്ടും വന്നതില്‍ സന്തോഷം.. പക്ഷെ ദു:ഖമുണ്ട്‌ താങ്കളെപ്പോലുള്ളവര്‍ ഇത്തരം കള്ളന്മാരുടെ വലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിയ്ക്കാത്തതില്‍.. ഈ ആലുവ ശൈഖിന്റെ ശിഷ്യന്‍ (അതോ ഗുരുവോ ) തമ്മനം ശാജിയാണെന്ന് വാര്‍ത്ത കണ്ടിരുന്നു. പിന്നെ താങ്കളെ ചതിച്ച ആ സുഹൃത്തിനു എജന്‍സി പണം കിട്ടുന്നുണ്ടായിരിക്കാം. എനിക്ക്‌ താങ്കളോട്‌ പറയാനുള്ളത്‌ ഇസ്ലാം എന്താണെന്ന് പഠിക്കുക അതിന്റെ ശരിയായ പണ്ഡിതന്മാരില്‍ നിന്ന്. അല്ലാതെ കള്ളത്വരീഖത്തുകാരില്‍ നിന്നല്ല ദീന്‍ പഠിക്കേണ്ടത്‌. താങ്കള്‍ കുറെ ബ്ലോഗ്‌ ഫോളോ ചെയ്യുന്നുണ്ടല്ലോ അതില്‍ വിളക്ക്‌ എന്ന ഒരു ബ്ലോഗ്‌ കൂടി ചേര്‍ക്കുക. വിളക്കിന്റെ അഡ്രസ്സ്‌ ഇതാ ഇവിടെ കൊടുക്കുന്നു.
http://vazhikaatti.blogspot.com/
വിളക്കിനു നിങ്ങളെ വഴികാണിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.ആശംസകളോടെ.

OT:
പ്രിയ വഴികാട്ടി.
താങ്കളുടെ സമ്മതം കൂടാതെ തന്നെ ഈ ലിങ്ക്‌ കൊടുക്കുന്നു

Unknown said...

ഏറ്റവും വേഗത്തിൽ പണക്കാരനാവാൻ പറ്റിയ വഴി വ്യാജമായി ആത്മീയത വാദിക്കലും ഏജന്റുമാരെ വെച്ച്‌ പാമരന്മാരെ
(പണക്കാർക്ക്‌ മുൻ ഗണന)
വല വീശിപ്പിടിക്കുന്ന വിശാലമായ നെറ്റ്‌ വർക്ക്‌ സംവിധാനിക്കുകയും ചെയ്യുക എന്നതാണ്‌ ഇക്കാലത്തെ ഒരു രീതി...
അതിൽ പെട്ടതിനു ശേഷം അൽപമെങ്കിലും ചിന്തിക്കുന്നവരാണ്‌ പിന്നീട്‌ ചതി മനസിലാക്കി പുറത്ത്‌ വരുന്നത്‌....
അതിനാൽ പണ്ഡിതന്മാർ സസൂക്ഷ്മം നിരീക്ഷിച്ച്‌ കള്ളനാണയമാണെന്ന് പ്രഖ്യാപിച്ചവരെ കൈവിടാൻ യഥാർത്ഥ വിശ്വാസികൾക്ക്‌ ബാധ്യതയുണ്ട്‌..
സുബൈർ മഹ്ബൂബി കണ്ണടച്ച്‌ ഇരുട്ടാക്കുകയാണ്‌
.കാരണം ആലുവ ശൈഖിനെതിരെ ആരോപണം പറഞ്ഞത്‌ അയാൾക്കൊപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞ മുരീദുകൾ തന്നെയാണ്‌ ..
അവരുടെ അനുഭവം ..
അതിനെതിരിൽ ഈ സുബൈറിന്റെ പ്രതിരോധം തികച്ചും ബലഹീനം തന്നെ!

ബശീർ നല്ല പോസ്റ്റിനു നന്ദി!!!

Related Posts with Thumbnails