Friday, November 7, 2014

ഇന്ന് ഞങ്ങൾക്ക് 18 തികയുന്നു. ..!


പ്രവാസ വിരഹത്തിൻ ഉമിത്തീയിലുരുകിയാണെങ്കിലും
18 വത്സരങ്ങൾ 18 ദിനങ്ങളെന്നപോൽ
കാലചക്രത്തിൻ തിരിച്ചിലിൽ കടന്ന് പോയതറിഞ്ഞില്ല..!
നിറമേഴും ഓർമ്മകൾ നിനവുകളിൽ
കനവുകളേറെ ബാക്കിയാക്കിയെങ്കിലും
ജീവിതയാത്ര തുടരുന്നനുസ്യൂതം ..
സ്തുതിയോതുന്നു സർവ്വശക്തനിൽ
അൽ ഹംദുലില്ലാഹ്..

1996 നവംബർ 7 ന് തുടങ്ങിയ വിവാഹ ജീവിതയാത്ര 18 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ,  എന്നെ സഹിച്ച്  കൂട്ടായും  തണലായും കഴിഞ്ഞ  എന്റെ നല്ലപാതിയും പിന്നെ ഞങ്ങളുടെ മകളും, ഇന്നിപ്പോൾ ഈ പ്രവാസഭൂമിയിലിപ്പോഴെന്നോടൊപ്പമുണ്ടെന്നതിന്റെ സന്തോഷം..!

വിവാഹം കഴിഞ്ഞ് ആദ്യമായി വിസിറ്റിംഗ് വിസയിൽ വന്ന സമയത്ത് 3 മാസം ഇവിടെയും പിന്നെ ഒരുമിച്ച് നാട്ടിൽ പോയി മൂന്നുമാസത്തിലധികം  നാട്ടിലുമായി ആറുമാസത്തിൽ കൂടുതലായി മുന്നെ ഒരിക്കൽ മാത്രം ഒരുമിച്ച് ജീവിച്ചതിന്റെ കഴിഞ്ഞ കാല റെക്കൊറ്ഡ് കൂടി ഇപ്പോൾ തിരുത്തപ്പെട്ടിരിക്കുന്നു എന്ന മറ്റൊരു സന്തോഷം !!

നേരിൽ ഒരു തവണ പോലും കണ്ടിട്ടില്ലാത്ത, സ്വരം കേൾക്കാത്ത..  പക്ഷെ മനസാൽ സ്നേഹിക്കുന്ന നിരവധി സുഹൃത്തുക്കൾ ബ്ലോഗിലും മുഖപുസ്തകത്തിലുമായുണ്ടെന്നതിനാൽ അവരെല്ലാവരോടുമായി ഞങ്ങളുടെ സന്തോഷം അറിയിക്കാൻ കഴിയുന്നതും ഒരു സന്തോഷം..!!!

ചിലരുമായി ആശങ്ങളുടെയും അഭിപ്രായവിത്യാസങ്ങളുടെയും പേരിൽ പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. (അതങ്ങിനെ തുടരും)   അതൊന്നും തന്നെ വ്യക്തിപരമല്ലെന്ന് കൂടി അറിയിക്കാൻ കൂടി ഈ അവസരം വിനിയോഗിക്കുന്നു എന്നതിലും സന്തോഷം..!!!!

എല്ലാവർക്കും സന്തോഷജീവിതം ജഗന്നിയന്താവ് കനിഞ്ഞരുളട്ടെ എന്ന പ്രാർത്ഥനയോടെ.. ..  നേരുവാൻ എന്നും നന്മകൾ മാത്രം.

17 comments:

ബഷീർ said...

ഇന്ന് ഞങ്ങൾക്ക് 18 തികയുന്നതിന്റെ സന്തോഷം !

© Mubi said...

ആശംസകള്‍

ajith said...

ഞങ്ങളുടെയും ആശംസകള്‍

Philip Verghese 'Ariel' said...

നീണ്ട 18 സംവത്സരങ്ങൾ പൂ പോലെ കൊഴിഞ്ഞുപോയി
വളരെ വിദഗ്നമായി പറഞ്ഞു. സർവ്വേശ്വരൻ ഇനിയും
നിരവധി സംവത്സരങ്ങൾ കനിഞ്ഞരുളട്ടെയെന്ന്
ആശംസിക്കുന്നു

Shahid Ibrahim said...

ആശംസകൾ

ബഷീർ said...

ആശംസകൾ സസന്തോഷം സ്വീകരിച്ചിരിക്കുന്നു. നന്ദി.. ഈ വരവിനും

@ മുബി, അജിതേട്ടൻ, പി.വി, ഷാഹിദ് ഇബ്‌റാഹിം,

ചെറുത്* said...

പതിനെട്ടായേ ള്ളൂ? കണ്ടാ പറയൂലാട്ടാ ;)
സർവ്വവിധ ആശംസോളും. ഹല്ലപിന്നെ!:)

sharafudheen chavakkad said...

സർവ്വ ശക്തനായ അള്ളാഹു ബഷീർക്കാക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും സമാധാനവും നൽകുമാറാകട്ടെ..... ആമീൻ

ബഷീർ said...

@ചെറുത്, എല്ലാ ആശംസോളും സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. പിന്നെ കണ്ടാൽ പറയും.. കാണാത്തത് കൊണ്ടാ :)

ബഷീർ said...

@ഷറഫുദ്ധീൻ ചാവക്കാട്, ആശംസകൾക്കും പ്രാർത്ഥനകൾക്കും വളരെ നന്ദി സുഹൃത്തേ...

ശ്രീ said...

സന്തോഷവാര്‍ത്ത തന്നെ, ബഷീര്‍ക്കാ.

ഹൃദയം നിറഞ്ഞ ആശംസകള്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

പതിനെട്ടാം പടി കയറി അല്ലേ ഭായ്
ഇനി ദാമ്പത്യ ജീവിതത്തിലെ ഗുരു സ്വാമിയായി എന്നർത്ഥം ...!

വാഴ്ക വാഴ്ക ഇനിയുമിരുവരും
അതിരറ്റം വരെ ഇരുമെയ്യായിട്ടിങ്ങനെ
ഒരു മനമായ് ഈ ജീവിത കാലന്തത്തോളം...

ബഷീർ said...

@ ബിലാത്തിപട്ടണം Muralee Mukundan

മുരളി ഭായ്, വളരെ സന്തോഷം മുരളിഭായ്..ഈ വരവിനും വാഴ്ത്തലിനും ;) സുഖാണല്ലോ

@ ശ്രീ,
ഞങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേരാനെത്തിയതിലും സന്തോഷം :)

OAB/ഒഎബി said...

18,,,,,,,,,,,,,,,,,,,,,,,ഹല്ല ഞാൻ ചിന്തിക്കയായിരുന്നു. ഈ മെയ് വന്നാൽ 30 വർഷം,,,,,,,,,,,അതിനിടക്ക് എന്തെല്ലാം സംഭവിച്ചില്ല. കുടുംബത്തീനു നന്മകൾ നേർന്ന് കൊണ്ട്.......

ബഷീർ said...

30 നു മുന്നിൽ ഈ 18 ഒന്നുമല്ല... 30 വർഷമൊക്കെ സഹിച്ച നിങ്ങളുടെ ബീവിക്കും പിന്നെ നിങ്ങൾക്കും അഡ്വാൻസായി ആശംസകൾ നേരുന്നു. @ ഒഎബി

മുബാറക്ക് വാഴക്കാട് said...

മാതൃകാപരമായ ജീവിതം കാഴ്ചവെക്കുന്ന നല്ല ദമ്പതികളാവൂ...
ആശംസകള്‍....

ബഷീർ said...

ആശംസകൾക്ക് നന്ദി മുബാറക് (വൈകിയ മറുപടിക്ക് ക്ഷമ

Related Posts with Thumbnails