Tuesday, June 24, 2008

മകളേ ..ക്ഷമിക്കുക


ദാഹജലം ചോദിച്ചു... ജീവനെടുത്തു കഴുകന്‍..


ഈ വാര്‍ത്തകേട്ട്‌ , വായിച്ച്‌ ..വല്ലാത്ത ഒരു അവസ്ഥയില്‍ ആയി.. ഇതിനു മുന്നെയും ഇങ്ങിനെ കുരുന്നുകള്‍ നിഷ്കരുണം ക്രൂരമായി കൊല്ലപ്പെടുകയും അതിന്റെ യൊക്കെ സചിത്ര വിവരണങ്ങള്‍ പത്രങ്ങളിലൂടെയും മറ്റ്‌ മാധ്യമങ്ങളിലൂടെയും അറിയുന്ന സമയത്തൊക്കെ ബ്ലഡ്‌ പ്രഷര്‍ കൂടുകയും, പിന്നെ രണ്ട്‌ മൂന്ന് ദിവസത്തിനകം അല്ലെങ്കില്‍ കൂടിയാല്‍ ഒരാഴ്ചക്കകം എല്ലാം മറന്ന് വീണ്ടും സ്വഭാവികമായി മുന്നോട്ട്‌ നീങ്ങുന്നു..

ഇന്നല്ലെങ്കില്‍ നാളെ ആര്‍ക്കും മരണം എന്നത്‌ സംഭവിക്കും.. ചിലര്‍ പെട്ടെന്നും മറ്റ്‌ ചിലര്‍ രോഗാതുരരായി കിടന്നും മറ്റു ചിലര്‍ ദുരന്തങ്ങളില്‍ പെട്ടും മരണമടയുന്നു.. അവിടെ മനുഷ്യന്‍ തികച്ചും നിസ്സഹായനാണു താനും. എന്നാല്‍ ഈ മരണങ്ങള്‍.. അല്ല കൊലപാതകങ്ങള്‍.. ഇല്ലാതാക്കാന്‍ പോയിട്ട്‌ കുറയ്ക്കാനുള്ള വഴികള്‍ വരെ അടഞ്ഞു പോവുകയാണിന്ന്. വധ ശിക്ഷ തന്നെ ഇല്ലാതാക്കണമെന്ന് വാദിക്കുന്നവര്‍ക്ക്‌ അവരുടെ ന്യായവാദങ്ങള്‍ കാണും. എന്നാല്‍ ഈ നരാധന്മാര്‍ സമൂഹത്തില്‍ ഇനിയും ജീവിക്കാന്‍ അര്‍ഹതയുള്ളാവരാണോ ? ഇവര്‍ക്ക്‌ വധ ശിക്ഷയില്‍ കുറഞ്ഞ എന്ത്‌ ശിക്ഷയാണു കല്‍പ്പിക്കുക ഈ ലോകത്ത്‌.. ഒരു തവണയെങ്കിലും ഈ നരാധന്മാര്‍ ഇവിടെ ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെ എന്തിനാണീ കോടതിയും മറ്റ്‌ സംവിധാനങ്ങളും ?

മ്യഗീയം എന്ന് വിളിച്ചിരുന്നു.. നാം ചില കുറ്റക്യത്യങ്ങളെ.. ഇതിനെയൊക്കെ അങ്ങിനെ വിളിച്ചാല്‍ മ്യഗങ്ങള്‍ സംഘടിച്ച്‌ മനുഷ്യനെ ആക്രമിച്ചേക്കും.. വധ ശിക്ഷ വേണോ , വേണ്ടയോ എന്നല്ല ഇവിടെ ഉന്നയിക്കുന്ന ചോദ്യം .. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ ഇത്തരം ക്രിമിനലുകളെ എത്ര തവണ കൊല്ലാന്‍ കഴിയും എന്നതാണു.. ക്ഷമിക്കുക.. ഇത്രയും എഴുതിയില്ലെങ്കില്‍ ആ പാല്‍പുഞ്ചിരിക്ക്‌ പകരം നല്‍കാന്‍ എന്റെ പക്കല്‍ ഒന്നുമില്ല

ഒരു മനുഷ്യനു ഇങ്ങിനെ പ്രവ്യത്തിക്കാന്‍ കഴിയില്ല... അത്‌ കൊണ്ട്‌ തന്നെ ഇവരെ മനുഷ്യഗണത്തില്‍ പെടുത്താനും കഴിയില്ല.. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും അത്‌ പോലെ ദ്യശ്യമാധ്യമങ്ങളിലെ അശ്ലീലതകളുടെ അതിപ്രസരവും തിന്മയെ ലഘൂകരിച്ച്‌ കാണുന്ന ഈ സമൂഹത്തില്‍ ഉണ്ടാക്കുന്ന തിക്ത ഫലങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവാത്ത വിധം വലുതായികൊണ്ടിരിക്കുന്നു. ധാര്‍മ്മിക മൂല്യങ്ങളുടെ നിരാസം എല്ലാ സമൂഹത്തിലും വേരൂന്നിയിരിക്കുന്നു. അതിനെതിരെ നില കൊള്ളേണ്ടവരും ഇന്ന് പലവിധ തിന്മകളില്‍ മുഴുകുമ്പോള്‍.. ഇനിയെന്ത്‌ എന്ന ചോദ്യം അവശേഷിക്കുന്നു.

ഇവിടെ സ്കൂള്‍ അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ദാഹജലം കുടിയ്ക്കാനുള്ള സംവിധാനം പോലും ഉണ്ടാക്കിയിട്ടില്ലെന്ന് മനസ്സിലാവുന്നു. കുട്ടികളുടെ സുരക്ഷയില്‍ മാതാപിതാക്കള്‍ ഇന്ന് തീ തിന്നുകയാണ് .പുറത്തിറങ്ങിയാല്‍ തിരിച്ചെത്തുന്നത്‌ വരെ നെഞ്ചിടിപ്പ്‌ കൂടി, ടെന്‍ഷനായി കഴിയേണ്ട സ്ഥിതിയാണിപ്പോള്‍.. എല്ലാ സ്കൂളുകളിലും ബോധവത്കരണ ക്ലാസുകള്‍ തുടര്‍ച്ചയായി (രക്ഷിതാക്കള്‍ ക്കും, കുട്ടികള്‍ക്കും , അധ്യാപകര്‍ക്കും ) നടത്തണം. എന്നാല്‍ ഇത്തരം അപകടങ്ങളില്‍ നിന്ന് ഒരുപരിധി വരെ മുക്തമാവാം.


മകള്‍ നഷ്ടമായ മാതാപിതാക്കളുടെ അവസ്ഥ ഒന്നാലോചിക്കൂ.. ജീവിതകാലം മുഴുവന്‍ മറക്കാന്‍ കഴിയുമോ ഈ ദു:ഖം ? ഇവിടെ എങ്ങി നെ രക്ഷപ്പെട്ടാലും നാളെ ജഗന്നിയന്താവിന്റെ കോടതിയില്‍ ശാശ്വതമായ ശിക്ഷ കാത്തിരിക്കുന്നു ഇവരെ..


..മകളേ ..ക്ഷമിക്കുക.. ഞങ്ങള്‍ ഇരുണ്ട യുഗത്തിലേക്ക്‌ തിരിച്ച്‌ പോയിരിക്കുന്നു


26 comments:

ബഷീർ said...

വധ ശിക്ഷ തന്നെ ഇല്ലാതാക്കണമെന്ന് വാദിക്കുന്നവര്‍ക്ക്‌ അവരുടെ ന്യായവാദങ്ങള്‍ കാണും. എന്നാല്‍ ഈ നരാധന്മാര്‍ സമൂഹത്തില്‍ ഇനിയും ജീവിക്കാന്‍ അര്‍ഹതയുള്ളാവരാണോ ? ഇവര്‍ക്ക്‌ വധ ശിക്ഷയില്‍ കുറഞ്ഞ എന്ത്‌ ശിക്ഷയാണു കല്‍പ്പിക്കുക ഈ ലോകത്ത്‌.. ഒരു തവണയെങ്കിലും ഈ നരാധന്മാര്‍ ഇവിടെ ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെ എന്തിനാണീ കോടതിയും മറ്റ്‌ സംവിധാനങ്ങളും ?

ഒരു “ദേശാഭിമാനി” said...

നമ്മളിൽ ആരുടെ ദുഖമാണു കൂടുതൽ എന്നു പറയാൻ വയ്യ. ഇവനെയൊക്കെ വധശിക്ഷ വിധിച്ചാ‍ൽ അവൻ രക്ഷപ്പെടും. പാടില്ല -നരകിക്കുന്ന - അതുകണ്ട് മറ്റ് ഞരമ്പുരോഗികൾക്കു കൂടി ഭയം വരുത്തുന്ന രീതിയിലുള്ള വല്ല ശിക്ഷയുമാണു നടപ്പിൽ വരുത്തേണ്ടതു. നിർഭാഗ്യവശാൽ നമുക്കു കുറ്റവാളികളൊട് വാത്സല്യം ആണല്ലോ! മനുഷ്യത്വം....എന്നപേരിൽ.

ശ്രീ said...

“ഒരു മനുഷ്യനു ഇങ്ങിനെ പ്രവ്യത്തിക്കാന്‍ കഴിയില്ല... അത്‌ കൊണ്ട്‌ തന്നെ ഇവരെ മനുഷ്യഗണത്തില്‍ പെടുത്താനും കഴിയില്ല...”
വളരെ ശരി. മാതൃകാപരമായി ഇവനെയൊക്കെ ശിക്ഷിയ്ക്കുകയാണ് വേണ്ടത്.

ദേശാഭിമാനി മാഷ് പറഞ്ഞതു പോലെ അത് മറ്റു ഞരമ്പുരോഗികള്‍ക്കും ഒരു താക്കീത് ആകുന്ന വിധം.

SreeDeviNair.ശ്രീരാഗം said...

ബഷീര്‍..
നല്ലവരാണെന്ന് നാം,
കരുതുന്നവര്‍ ,
പലപ്പോഴും,
അങ്ങനെയല്ല.

നല്ലശക്തമായ,
എഴുത്ത്.
നന്ദി..

ഫസല്‍ ബിനാലി.. said...

ആരുടെ കുട്ടിയായിരുന്നാലും സ്വന്തം കുട്ടിയെ കാണുന്ന കണ്ണുകളിലൂടെ കണ്ടിരുന്ന നല്ല കാലം കഴിഞ്ഞു പോയിരിക്കുന്നു, ഒന്നര മാസം മാത്രം പ്രായമുള്ള കുട്ടിയോടുള്ള നമ്മുടെ കാഴ്ച്ചപ്പാട് പോലും ഭയപ്പെടുത്തുന്നു..

ജിജ സുബ്രഹ്മണ്യൻ said...

ശരിക്കും ഇക്കാ..രാവിലെ ഈ വാര്‍ത്ത കണ്ടു ഞെട്ടി...രാവിലെ വീടു വിട്ടു പോയിട്ട് തിരിച്ചു വീട്ടില്‍ വന്നു കയറുന്നതു വരെ മോളെ കുറിച്ചോര്‍ത്തു എനിക്കു വേവലാതി ആണ്..സ്വന്തം നിഴലിനെ പോലും വിശ്വസിക്കാന്‍ വയ്യാത്ത കാലം..ഈ നരാധമനെ ഒക്കെ ബ്ലേഡ് കൊണ്ടു വരഞ്ഞു ശരീരമാസകലം കാന്താരി മുളകു അരച്ചു തേച്ചു നിര്‍ത്തണം...ഇനി ഇത്തര്‍ം വിചാരം അവനു ഒരു പെണ്ണിനോടും തോന്നരുതു...ദ്രോഹി

ചിതല്‍ said...

ഹ ഹ ഹ.....
ചിരിച്ചില്ലങ്കില്‍ എനിക്ക് ഭ്രാന്തായി പോവും....
അത്രമാത്രം വിഷമമുണ്ടായിരുന്നു ഈ കുട്ടിയുടെ ഫോട്ടോ കണ്ടപ്പോള്‍.....

OAB/ഒഎബി said...

വധ ശിക്ഷ..ഹെയ് അതുശരിയല്ല. അത് ഇന്നും നാളെയുമായി ജനം മറക്കും. ശ്രീ പറഞ്ഞ രൂപത്തില്‍ ശിക്ഷ വിധിച്ച്, ദേശാഭിമാനി പറഞ്ഞ രൂപത്തിലാക്കി ജയിലില്‍ ഇടാതെ പുറത്തേക്ക് ഇറക്കി വിടണം.

കുഞ്ഞന്‍ said...

ബഷീര്‍ ഭായി..

ഇതുകൂടി കൂട്ടിവായിക്കുക..

ഓ.ടോ.. ഇതൊരു ബഷീറിയന്‍ നുറുങ്ങാണൊ..?

ബഷീർ said...

ദേശാഭിമാനി,

നമ്മുടെ ദു:ഖാങ്ങള്‍ കൂടുവാനേ ഇനി സാധ്യതകള്‍ കാണുന്നുള്ളൂ..മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമളായി മനുഷ്യത്വം നഷ്ടമായിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാനേ വഴികാണുന്നുള്ളൂ. കത്തുന്ന പുരയുടെ ഊരുന്ന കഴുക്കോള്‍ ലാഭം എന്ന മനസുമായി ഭരിക്കുന്നവര്‍ മദ്യത്തില്‍ നിന്നും കിട്ടുന്ന വരുമാനത്തിനു മുകളില്‍ കിടന്നുറങ്ങുമ്പോള്‍ ആ വരുമാനത്തേക്കാല്‍ പതിന്മടങ്ങ്‌ ദുരന്തങ്ങള്‍ മറുവശത്ത്‌ കാണാത്‌ പോവുകയാണല്ലോ..

ഇവനെയൊക്കെ നമുക്ക്‌ ഒരിക്കലല്ലേ കൊല്ലാന്‍ കഴിയൂ.. അല്ലെങ്കില്‍ എത്രകൊല്ലാം നരകിപ്പികാന്‍ കഴിയും.. ? അതിലെല്ലമുപരിയായ ഒരു ശിക്ഷ കാത്തിരിക്കുന്നു..


ശ്രീ,

ഇയാല്‍ മയക്കു മരുന്നിനും മദ്യത്തിനും അടിമയാണെന്ന് കേള്‍ ക്കുന്നു. മദ്യവും മയക്കു മരുന്നും ഒരു മനുഷ്യനെ എത്ര അധപതിപ്പിക്കാം എന്നുള്ളതിന്റെ ഉദാഹരണമാണിതൊക്കെ.. ഈ ബഹളമൊക്കെ ഒതുങ്ങും.. എല്ലാം മറക്കും നമ്മളും..
എവിടെ മാത്യകപരമായ ശിക്ഷാ വിധികള്‍ നടപ്പിലാക്കുന്നത്‌.. വളരെ അപൂര്‍വ്വം..


ശ്രീദേവിനായര്‍,

ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമാണു.. സ്വന്തം പിതാവിനെ വരെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥകള്‍.. ധാര്‍മ്മികത കൈവിട്ട്‌ അതി ഭൗതികതയില്‍ ലയിച്ചതതിന്റെ ഫലങ്ങള്‍

ഫസല്‍,

സ്വന്തം മക്കളെ വരെ കാമപൂര്‍ത്തികരണത്തിനുപയോഗിക്കുന്ന കാട്ടാളന്മാര്‍ വാഴുന്ന ലോകത്താണിപ്പോള്‍ നാം നിവസിക്കുന്നത്‌.. ആര്‍ക്കും ആരിലും വിശ്വസിക്കാന്‍ കഴിയാതായിരിക്കുന്നു..

കാന്താരിക്കുട്ടി,

വികാരം മനസ്സിലാക്കുന്നു..
പാല്‍ മണം മാറാത്ത കുരുന്നിനോടായല്ലോ..
ഈ വികാരം .. ദൈവം ഇവനൊക്കെ തക്ക ശിക്ഷ നല്‍ കട്ടെ.

ചിതല്‍,

മനസ്സിലാവുന്നു
ഇപ്പോഴും തലക്കകത്ത്‌ ആ വാര്‍ത്ത ഉണ്ടാക്കിയ മുരള്‍ച്ച മാറിയിട്ടില്ല.

ഒ.എ.ബി,

പരസ്യ വിചാരണയും ശിക്ഷാവിധിയുമാണിതിനൊക്കെ വേണ്ടത്‌.. അവിടെയും നമ്മുടെ മനുഷ്യത്വം അതിനു സമ്മതിക്കില്ല.. . ആ പഴുതില്‍ ഇത്തരക്കാര്‍ വര്‍ധിക്കുകയും ചെയ്യും.. ഇതിന്റെ അടിസ്ഥാന കാരണങ്ങളും നാം വിലയിരുത്തേണ്ടതുണ്ട്‌


കുഞ്ഞന്‍,

ശാപജന്മങ്ങള്‍ പോസ്റ്റ്‌ വായിച്ചു..
എന്റെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്‌..

ബഷീറിയന്‍ നുറുങ്ങാണോ എന്ന് ചോദിച്ചത്‌ .. ഞാനാണെങ്കിലും അങ്ങിനെ പറയുമായിരുന്നു.. ആ അര്‍ത്ഥത്തില്‍ .. അതെ..

==========
അഭിപ്രായം അറിയിച്ച്‌ വേദന പങ്കിട്ട എല്ലാവര്‍ക്കും നന്ദി..

ഒരു കാര്യം ഓര്‍ക്കുക..നാം.. മദ്യവും മയക്കു മരുന്നു.. അത്‌ വര്‍ജ്ജിക്കുക... മാനവരാശിയുടെ നാശത്തിനു കാരണമാണത്‌.. . തിന്മയല്ലാതെ നന്മയത്‌ നല്‍കുന്നില്ല..

ശ്രീനന്ദ said...

ബഷീറിക്ക,
കഴിഞ്ഞ ദിവസം രാത്രിയില്‍ ഏഷ്യാനെറ്റ് ഇതു കാണിച്ചിരുന്നു. അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല. ആ കുഞ്ഞു മുഖം മനസ്സില്‍ നിന്നു മായുന്നെയില്ലായിരുന്നു. കേരളത്തില്‍ കൊച്ചു കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്നു. കര്‍ശനമായ നിയമങ്ങള്‍ കൊണ്ടു വരാന്‍ ഏത് പാര്‍ട്ടിക്കും സര്‍ക്കാരിനും ആണ് നേരം. സര്‍വ്വ നേരവും തൊഴുത്തില്‍കുത്തും തമ്മില്‍ തല്ലുമല്ലേ. മുന്‍പൊക്കെ ഒരു പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍ സ്ത്രീധനം ആയിരുന്നു മാതാ പിതാക്കള്‍ക്ക് പേടി സ്വപ്നം. ഇന്നാകട്ടെ അവളുടെ സുരക്ഷിതത്വം ആണ് ഏറ്റവും വലിയ സമസ്യ. പെണ്‍ ഭ്രൂണഹത്യ പെരുകുന്നുവെങ്കില്‍ ആരാണ് ഉത്തരവാദി. കൈ വളരുന്നോ കാല് വളരുന്നോ എന്ന് നോക്കി വളര്‍ത്തിയിട്ടു ഏതെങ്കിലും കാമഭ്രാന്തന്‍ കടിച്ചു കീറി കൊന്നു കളയുന്നതിലും നല്ലതല്ലേ ഉദരത്തില്‍ വച്ചേ അതിനെ കൊന്നു കളയുന്നത്. ക്ഷമിക്കുക, ഒരു പെണ്ണായി ജനിച്ചിട്ടും ഇങ്ങനെ ഒരു കമന്റ് ഇടേണ്ടി വന്നതിനു. മകളേ, മാപ്പ്.

നന്ദി, ഒരു ശക്തമായ പോസ്റ്റിനു.

സുല്‍ |Sul said...

വധ ശിക്ഷമാത്രം മതിയാവുമോ ഇവര്‍ക്ക്?

-സുല്‍

Shaf said...

വധശിക്ഷ നല്‍കാന്‍ കഴിയുന്ന ചെറിയ ശിക്ഷയാകും

ബഷീർ said...

ശ്രീനന്ദ,

മനസ്സിലാക്കുന്നു ഒരു സ്ത്രീയുടെ / അമ്മയുടെ / സഹോദരിയുടെ മനസ്സ്‌. മനസ്സില്‍ വന്ന ക്ഷോപവും താപവും വരികളിലാക്കാന്‍ ശ്രമിച്ചു.. പക്ഷെ വരികളിലൊതുങ്ങുന്നതല്ലെന്ന് മനസ്സിലായി..
വായനയ്ക്കും അഭിപ്രയത്തിനും നന്ദി..

സുല്‍ ,

പോരാ... ശാശ്വതമായ ശിക്ഷ തന്നെ വേണം അതിനു മനുഷ്യന്‍ അശക്തനാണു താനും..

ഷാഫ്‌ ,

അതെ . ഒരു വധ ശിക്ഷ. തീരെ ചെറുതാണിതിനൊക്കെ..


പേടിപ്പെടുത്തുന്ന വാര്‍ത്തകളിലൂടെ ദിനവും സഞ്ചരിക്കേണ്ടി വരുമ്പോള്‍ .. ഇനിയെന്ത്‌ എന്ന ചിന്തയില്‍ ഉറക്കം നഷ്ടമാവുകയാണിപ്പോള്‍

Mazha said...
This comment has been removed by the author.
Mazha said...

Baheerka,
Makale.. Khamikku Enna Blogine Pattiulla Commentsil, "succesfully treatable, But not cureable" enna oru word kandu. Oru manorogam ennu samrthichu kondu oru frnd ezuthiya commentil vaayichathaanu. Athinte Ottavaakyam enthaanu ennu paranju tharamo? Athu kurichedukkan vittu poyi.
Pinnedu nokkiyappol kandu pidikkanum kazinjilla.
aneespmknr@gmail.com this is my mail id.
pls keep in tch

ബഷീർ said...

അനീസ്‌ / മഴ,

ആ കമന്റ്‌ കുഞ്ഞന്റെ ശാപജന്മങ്ങള്‍ എന്ന പോസ്റ്റിലാണുള്ളത്‌ ഇവിടെ
ഇവിടെ ക്ലിക്‌ ചെയ്താല്‍ മതി

succesfully treatable, But not cureable = ചികിത്സിച്ച്‌ ഭേതപ്പെടുത്താനാവത്തത്‌ എന്ന് പറയാമെന്ന് തോന്നുന്നു

Kaithamullu said...

:-((

(ഒന്നും എഴുതാന്‍ തോന്നുന്നില്ല, ബഷീര്‍!)

Unknown said...

ഈ നരാധമനെ പൊതു നിരത്തില്‍ കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലുകയാണ് വേണ്ടത്.

siva // ശിവ said...

വല്ലാതെ വിഷമം തോന്നി ഇതു വായിച്ചപ്പോള്‍....എത്ര ക്രൂരതയാണ്....

സിനി said...

സ്വന്തമെന്ന് കരുതി മാറോടുചേര്‍ത്തിരുന്നതെല്ലാം
കൈവിട്ടുപോകുന്ന ഭീതിജനകമായൊരു
ആസുരകാലത്താണ് നമ്മളിന്ന്.

ഒമ്പതിലും തൊണ്ണൂറ്റൊമ്പതിലും ഒരുപോലെ
കാമം കാണുന്ന കഴുകക്കണ്ണുകള്‍ ചുറ്റും
വട്ടമിട്ടുപറക്കുന്ന നരാധന്മാര്‍ വാഴുന്ന കാലം.

ഇത്തരം സ്ഥിതിവിശേഷങ്ങളുണ്ടാകുമ്പോള്‍ മാത്രം
പ്രതികരിക്കുന്ന ഞാനുള്‍പ്പെടുന്ന സമൂഹത്തിന്റെ നിസ്സംഗതക്കും നിഷ്ക്രിയത്വത്തീനും ഇതില്‍
ചെറുതല്ലാത്ത പങ്കില്ലെ?

നമ്മുടെ മനസ്സിനെയും ചിന്തകളെയും വല്ലാതെ
സ്വാധീനിക്കുന്ന അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്കെല്ലാം
നമ്മുടെ സമൂഹത്തെ ഇത്രമേല്‍ ദുഷിപ്പിച്ച ഈയൊരു
സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകുമൊ?

ഇത്തരം വാര്‍ത്തകള്‍, നമ്മുടെ മനസ്സില്‍
നിന്ന് മാഞ്ഞുപോകാന്‍ അധികസമയം വേണ്ട.
സമാന രീതിയിലുള്ള അടുത്ത വാര്‍ത്തവരുമ്പോള്‍ വീണ്ടും നാം പ്രതികരിക്കും.

അതുവരേക്കും റിയാലിറ്റി ഷോയിലേക്ക് എസ് എം എസ് അയച്ചും ഫോണ്‍ ഇന്‍പ്രോഗ്രാമിലേക്ക് വിളിച്ച്
കൊഞ്ചിക്കുഴഞ്ഞും രാത്രി കിടക്കാന്‍ നേരം ടെലിവിഷനിലെക്ക് നാലാംകിട പ്രണയസന്ദേസങ്ങളയച്ചും നമ്മളും
ഈ സാംസ്ക്കാരികത്തകര്‍ച്ചക്ക് ആക്കം കൂട്ടും.

(ഈ വിഷയത്തിലുള്ള ഇതേ കമന്റ് ഇന്നിവിടെ
അഞ്ചാം തവണയാണ്)

ബഷീർ said...

കൈതമുള്ളേ,

ഒന്നു പറയാന്‍ കഴിയാത്ത മരവിപ്പിലായിരുന്നു.. എന്തെങ്കിലും പറഞ്ഞ്‌ ആ മരവിപ്പില്‍ നിന്നൊരു മോചനത്തിനുള്ള ഒരു വിഫല ശ്രമം..

അനൂപ്‌ കോതനല്ലൂര്‍,

മറ്റുള്ളവര്‍ക്ക്‌ പാഠമാകുന്ന വിധത്തില്‍ ശിക്ഷ നടപ്പിലാക്കേണ്ടത്‌ തന്നെ. പക്ഷെ പലപ്പോഴും അര്‍ഹിക്കുന്ന ശിക്ഷ കിട്ടാതെ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പേടുകയാണു .. അതിനായി വാദിക്കാന്‍ നില്‍ക്കുന്നവരും ഉണ്ടല്ലോ

ശിവാ,

മദ്യത്തിന്റെയും മയക്കുമരുന്നിന്റെ യും ഉപയോഗം കൊണ്ട്‌ മന്‍ഷ്യന്‍ എത്രമാത്രം നീചനാവാം എന്നതിന്റെ ഉദാഹരണമാണിതൊക്കെ..

സിനി,

തങ്കളുടെ കമന്റ്‌ അഗ്രജന്റെ ആഴ്‌ ചക്കുറിപ്പിലും വായിച്ചിരുന്നു.
വിവിധ തലങ്ങള്‍ സ്പര്‍ശിച്ച കമന്റ്‌ ഒരു പോസ്റ്റ്‌ തന്നെയായി..
അകലങ്ങളിലിരുന്ന് ഇത്തരം വാര്‍ത്ത കേള്‍ ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ വിവരിക്കാന്‍ കഴിയില്ല അത്‌ പലപ്പോഴും രൊഷമായി മാറുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക്‌ നേരെയും പരുഷവാക്കുകള്‍ വന്നു പോവുകയാണു പലപ്പോഴും..

ജനങ്ങളില്‍ ബോധവത്കരണം നടത്തേണ്ടവര്‍ ബോധമില്ലാത്ത നിലയിലായിരിക്കയാണിന്ന്..

എല്ലാവര്‍ക്കുന്‍ നന്ദി പറയട്ടെ...

ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നമുക്കാവുന്നത്‌ ചെയ്യാന്‍ ശ്രമിയ്ക്കണം

smitha adharsh said...

ഇത്തരക്കാരെ എന്ത് വിളിക്കും? മൃഗങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്ന പ്രവര്‍ത്തി? ഒരു മൂന്നര വയസ്സുകാരിക്ക് ഒരിക്കലും,ഒരമ്മയും പറഞ്ഞു കൊടുക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഒരു മുന്നറിയിപ്പായി പറഞ്ഞു കൊടുക്കേണ്ടി വരുന്ന അമ്മയാണ് ഞാന്‍....അവള്ക്ക് മനസ്സിലാകുന്നുണ്ടോ ആവോ?

ബഷീർ said...

സ്മിതാ ആദര്‍ശ്‌,

ഒരു അമ്മയുടെ വേവലാതി മനസ്സിലാക്കുന്നു. എന്റ്‌ നല്ലപാതിയുടെ അവസ്ഥയും ഇതില്‍ നിന്ന് വിത്യസ്തമല്ല. കുട്ടികള്‍ക്ക്‌ നാം എപ്പോഴും മുന്ന റിയിപ്പ്‌ നല്‍കണം .അത്‌ പോലെ അവര്‍ക്ക്‌ ഓരോ ദിവസവും സ്കൂളിലും മറ്റും നടക്കുന്ന കാര്യങ്ങള്‍ പങ്ക്‌ വെക്കാന്‍ അമ്മമാര്‍ അവസരമൊരുക്കുകയും എല്ലാം സസൂക്ഷ്മം കേട്ട്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം . ഒരാളെയും വിശ്വസിക്കാന്‍ കഴിയാത്ത കാലമാണു. കുഞ്ഞുമനസ്സില്‍ ഏല്‍ക്കുന്ന പോറലുകള്‍ ജീവിതത്തെ തന്നെ മുഴുവന്‍ ബാധിക്കും

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആകുലതകള്‍ക്ക് പഞ്ഞമില്ലാത്ത ആസുരകാലം....

അധഃപതനത്തിന്റെ ആഴം കാണിച്ചുതരുന്ന താങ്കളുടെ പ്രതികരണം അഭിനന്ദനീയം...

ബഷീർ said...

>പള്ളിക്കരയില്‍,


ഒരോ ദിനങ്ങളും പിറക്കുന്നത്‌ ഓരോ ദുരന്തങ്ങളുമായാണെന്നത്‌ മനസ്സിനെ മരവിപ്പിക്കുന്നു. ഈ സംഭവത്തിനു ശേഷം നടന്ന ഇതിലും വലിയ ക്രൂരതകള്‍ അറിയുമ്പോഴും ഇനിയെന്ത്‌ എന്ന ചോദ്യം മനസ്സിനെ വല്ലാതെ അലട്ടുന്നു. സ്വന്തം നിഴലിനെ വരെ ഭയപ്പെട്ടു ജീവിക്കേണ്ട അവസ്ഥയണിപ്പോള്‍ .ധാര്‍മ്മിക മൂല്യങ്ങളുടെ നിരാസവും ഉപഭോഗ സംസ്കാരത്തിലേക്കുള്ള കൂപ്പു കുത്തലും മനുഷ്യനെ എവിടെയെത്തിച്ചിരിക്കുന്നു വെന്ന് നമുക്ക്‌ വ്യക്തമാക്കിതരുന്ന വര്‍ത്തമാന കാല സംഭവങ്ങള്‍...

പ്രാര്‍ത്ഥന മാതം.. നന്ദി

Related Posts with Thumbnails