മെയ് ഒന്ന്.. സര്‍വ്വരാജ്യതൊഴിലാളിദിനം ..അധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും ദിനം..അധ്വാനത്തിന്റെ മഹത്വം അറിയുന്നവര്‍ക്ക്, അധ്വാനിക്കുന്നവരെ ആദരിക്കുന്നവര്‍ക്ക് ഒരുപക്ഷെ ഇങ്ങിനെ ഒരു പ്രത്യേകദിനത്തിന്റെ ആവശ്യകതയെപറ്റി സംശയമുണ്ടാവാന്‍ വഴിയില്ല. പക്ഷെ ഇന്ന് എല്ലാ ആചരണങ്ങളും ആഘോഷങ്ങളും കേവല ചടങ്ങുകളായി പരിണമിച്ചിരിക്കുന്നു. ആചരണങ്ങളുടെ ആത്മസത്തയെ ഹനിക്കുന്നവിധത്തില്‍ ശക്തി പ്രകടനങ്ങളായിതീരുമ്പോള്‍ ഒരുദിനാചരണംകൊണ്ട് അതിന്റെ പ്രയോക്താക്കള്‍ എന്ത് ഉദ്ധേശിച്ചുവോ അതിനു കടകവിരുദ്ധമായ ഉത്പന്നങ്ങളുടെ സൃഷ്ടിപ്പിന് അത് വഴിവെക്കുന്നു. അങ്ങിനെ സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തിന്റെയും മാനസികമായ പൊരുത്തക്കേടിന്റെയും സൂചിക ഉയരുകയും ചെയ്യുന്നു. അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുകയും അനര്‍ഹര്‍ക്ക് സമൂഹത്തില്‍ അംഗീകാരം കിട്ടുകയും ചെയ്യുന്ന അവസ്ഥ ഇവിടെ നിലനില്ക്കുന്നു. തങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും സൌകര്യപൂര്‍വ്വം മറക്കുകയും അതേസമയം അനര്‍ഹമായതിനുവേണ്ടിയാണെങ്കിലും ന്യായീകരണങ്ങള്‍ നിരത്തി ശബ്ദവും ശക്തിയും പ്രയോഗിക്കുന്നത് വിരോധാഭാസമാണ്.
എല്ലാ മഹത് വ്യക്തിത്വങ്ങളും അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കിയവരും അധ്വാനിക്കുന്നവരെ മാനിക്കുകയും ചെയ്തവരായിരുന്നുവെന്ന് ചരിത്രം നമുക്ക് വരച്ച്കാട്ടിത്തരുന്നു. മുന്‍കാല രാഷ്ട്രനേതാക്കളും തൊഴിലാളി നേതാക്കളുമെല്ലാം സ്വന്തം കൈകൊണ്ട് അധ്വാനിച്ചിരുന്നവരായിരുന്നുവെങ്കില്‍ ആധുനിക അഭിനവ നേതാക്കളും യുവതയും ഒട്ടേറെ മാറിയിരിക്കുന്നു. മേലനങ്ങാതെ എങ്ങിനെ പോക്കറ്റ് നിറക്കാനാവുമെന്നതിനെപറ്റി ഗവേഷണത്തിലാണവര്‍. പലതൊഴിലാളി നേതാക്കളും പലിശ മുതലാളിമാരും ലോട്ടറി ബിസിനസുകാരുമായി മാറിയിരിക്കുന്നു. അധ്വാനിക്കുതിന്റെ സിംഹഭാഗവും ലോട്ടറിയിലും മദ്യശാപ്പിലും നിക്ഷേപിച്ച് ഒരു സുപ്രഭാതത്തില്‍ 'നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാവും പൈങ്കിളിയേ' എന്ന സ്വപ്നവുമായി തളര്‍ന്നുറങ്ങുവര്‍ (വയലെല്ലാം നികത്തി കോണ്‍ ക്രീറ്റ്കാടുകള്‍തീര്‍ത്തതും പൈങ്കിളികള്‍ പറന്നകന്നതും തത്കാലം നമുക്ക് മറക്കാം )
'അധ്വാനിക്കുവന്റെ വിയര്‍പ്പു വറ്റുന്നതിനുമുമ്പായി അവന് അര്‍ഹമായ വേതനം കൊടുക്കുക' എന്ന് ലോകത്ത് ആദ്യമായി കല്പിച്ച വിശ്വപ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ഉത്ബോധനം ആധുനിക മുതലാളിസമൂഹത്തിന് മാതൃകയാവേണ്ടതാണ്. അതുപോലെ തൊഴിലാളി തന്നിലര്‍പ്പിതമായ ജോലി കൃത്യമായി,തന്റെ തൊഴിലുടമയെ വഞ്ചിക്കാതെ നിര്‍വഹിച്ചിരിക്കണമെന്നതും പ്രത്യേകം സ്മരിക്കേണ്ടതാണ്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഏറെ വിചിന്തനം ചെയ്യപ്പേടേണ്ടതുണ്ട് പ്രസ്തുത അധ്യാപനം.ലോകത്തിനു മുന്നില്‍ ഒരു തൊഴിലാളി മുതലാളി സമത്വ സമവാക്യം പ്രഖ്യാപിച്ച പ്രവാചകരുടെ ജന്മദിനം ഉള്‍കൊള്ളു റബീഉല്‍ അവ്വല്‍ മാസത്തിലൂടെ കടന്നു പോയ ഈ അവസരത്തില്‍ നബി (സ.അ) യുടെ പ്രബോധനകാലത്ത് നടന്ന ഒരു സംഭവം ഇവിടെ കുറിക്കട്ടെ . ഒരു സദസ്സില്‍ ഒരുമിച്ചു കൂടിയ നബി (സ.അ) യുടെ സഖാക്കള്‍ (അനുചരന്മാര് / സ്വഹാബികള്‍ ) ഓരോരുത്തരായി വന്ന് നബി (സ.അ) യുടെ കൈപിടിച്ച് അനുഗ്രഹം തേടികൊണ്ടിരുന്ന അവസരത്തില്‍ ഒരു സ്വഹാബി മാത്രം നബിയുടെ കൈപിടിക്കാന്‍ വരാതെ ഒഴിഞ്ഞുമാറിയിരിക്കുന്നത് കണ്ട നബി (സ.അ) അദ്ദേഹത്തെ അരികിലേക്ക് വിളിച്ചു. അല്പം മടിച്ച് തന്റെ കൈ പ്രവാചകന്റെ കൈകളിലേക്ക് നീട്ടുകയും കരം ഗ്രഹിച്ച് നബി ആ അനുചരനോട് ചോദിച്ചു. എന്താണ് താങ്കളുടെ കൈകള്‍ ഇങ്ങിനെ പരുപരുത്തതായിരിക്കുന്നത് ? സഹാബി മറുപടി പറഞ്ഞു. നബിയേ, ഞാന്‍ ഏറെ കഷ്ടപ്പെട്ട് ,വിറക് വെട്ടി വിറ്റുമൊക്കെയാണ് എന്റെ കുടുംബത്തിനുള്ള ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. എന്റെ കൈകളിലെ പരുപരുത്ത തഴമ്പുകള്‍ അങ്ങയുടെ കൈകളില്‍ തട്ടി വിഷമമുണ്ടാകാതിരിക്കാനാണ് ഞാന്‍ ഒഴിഞ്ഞു നിന്നിരുന്നത്. ഇതുകേട്ട നബി (സ.അ) യുടെ നയനങ്ങള്‍ സന്തോഷത്താല്‍ നിറഞ്ഞു. തന്റെ അനുചരന്റെ കൈകള്‍ മറ്റു സഖാക്കള്‍ക്ക് നേരേ ഉയര്‍ത്തിപ്പിടിച്ച്കൊണ്ട് പറഞ്ഞു. " ആര്‍ക്കെങ്കിലും സ്വര്‍ഗത്തില്‍ പ്രവേഷിക്കുന്ന കൈകള്‍ കാണുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഈ കൈകളിലേക്ക് നോക്കുക"
തന്റെ കുടുംബത്തെ പരിപാലിക്കാന്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ മഹത്വം ഇതിലേറെ ഭംഗിയായി അവതരിപ്പിച്ചത് എവിടെയും കാണാന്‍ കഴിയില്ല. ആധുനികയുവത മാതൃക കാണേണ്ടത് ഇത്തരം ചരിത്രങ്ങളില്‍ നിണ് . അല്ലാതെ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം കൊടിപിടിച്ച് പൊതുമുതല്‍ നശിപ്പിക്കുന്ന, ജനജീവിതം ദുസ്സഹമാക്കുന്ന വിഭാഗത്തെയോ, തങ്ങളുടെ അനുയായികള്‍ ചെയ്ത്കൂട്ടുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും ഓശാന പാടുന്ന നേതാക്കളെയോ, പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്ത് കൊഴുക്കുന്ന മുതലാളിമാരെയോ അല്ല.ഈ പ്രവാസ ഭൂമിയില്‍ തന്റെ യൌവ്വനവും, കുടുംബജീവിതവും ഹോമിച്ച് പ്രിയപ്പെട്ടവര്‍ക്കായി വിയര്‍പ്പൊഴുക്കുന്ന ഭൂരിഭാഗം വരുന്ന ശരാശരി പ്രവാസി മലയാളികളുടെ അധ്വാനത്തിന്റെ വില മനസ്സിലാക്കുന്നവര്‍ ഒരിക്കലും തങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന തൊഴിലാലികളുടെ മനസിനെ നോവിപ്പിക്കുവാന്‍ ആഗ്രഹിക്കുകയില്ല. അതു പോലെ അധ്വാനത്തിന്റെ മഹത്വമറിയുന്നവര്‍ ഒരിക്കളും നിരാശരാവേണ്ട ആവശ്യവും ഇല്ല.നമ്മളെല്ലാം അധ്വാനിക്കുന്നത്, കുടുംബത്തിന്റെ നന്മക്കും അതിലൂടെ തന്റെ നാടിന്റെ നന്മക്കുമാണെ തിരിച്ചറിവില്‍ , അതിലുപരി കുടുംബത്തെ പരിപാലിക്കാന്‍ അധ്വാനിക്കുന്നത് സര്‍വ്വശക്തനായ ജഗന്നിയന്താവിനെ ആരാധിക്കുന്നതിന് തുല്യമാണെന്ന് പഠിപ്പിച്ച പ്രവാചകന്റെ അധ്യാപനങ്ങള്‍ ഉള്കൊള്ളുന്നതിലൂടെ കൂടുതല്‍ ഊര്‍ജസ്വലരായി ജോലിചെയ്യാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ.
അടിക്കുറിപ്പ് : 2008
തൊഴിലെടുക്കുന്നവനാണു കൂലി കൊടുക്കേണ്ടത് അല്ലാതെ കണ്ട് നില്ക്കുന്നവനല്ല എന്ന തിരിച്ചറിവുണ്ടാകാന്‍ 2008 വരെ ഗവേഷണം ചെയ്യേണ്ടി വന്നു എങ്കിലും ആശാവഹം തന്നെ തിരിച്ചറിവുകള്‍..
കൂട്ടിച്ചേർത്തത് :
മാറ്റങ്ങളൊന്നുമില്ലാതെ ഈ 2010 ലും ആഘോഷങ്ങൾ ഗംഭീരമാക്കുമ്പോൾ, ഒരിക്കൽ കൂടി ആശസകൾ

23 comments:
ആധുനികയുവത മാതൃക കാണേണ്ടത് ഇത്തരം ചരിത്രങ്ങളില്‍ നിണ് . അല്ലാതെ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം കൊടിപിടിച്ച് പൊതുമുതല്‍ നശിപ്പിക്കുന്ന, ജനജീവിതം ദുസ്സഹമാക്കുന്ന വിഭാഗത്തെയോ, തങ്ങളുടെ അനുയായികള്‍ ചെയ്ത്കൂട്ടുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും ഓശാന പാടുന്ന നേതാക്കളെയോ, പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്ത് കൊഴുക്കുന്ന മുതലാളിമാരെയോ അല്ല.
ഈ ഗള്‍ഫില്‍ തൊഴിലാളി ദിനം എന്ന് ഒന്നുണ്ടോ .കഴിഞ്ഞ 5 വര്‍ഷമായി ഞാന്‍ ഒന്നും
കണ്ടിട്ടില്ല.ഖത്തറിലെ കാര്യമാണ് പറഞ്ഞതു.മറ്റു സ്ഥലങ്ങളിലെ കാര്യം അറിയില്ല.എന്നാല്‍
ഏറ്റവും കൂടുതല്‍ ചൂഷണവും ബുദ്ധിമുട്ടും അനുഭവിക്കുന്നത് ഇവിടുത്തെ തൊഴിലാളികളാണ് എന്നതാണ് യാഥാര്‍ത്ഥ്യം.എന്തായാലും എല്ലാ തൊഴിലാളികള്‍ക്കും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഒരു തൊഴിലാളി ദിനം കൂടി കടന്ന് പോകുന്നു. ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തൊഴില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ പ്രവാസികളാണെന്ന് തോന്നാറുണ്ട് പലപ്പോഴും. പതിനാറും പതിനെട്ടും മണിക്കൂറുമൊക്കെ നിരന്തരം പണിയെടുത്ത്, മാസത്തില്‍ പോലും ഒരു ലീവ് ലഭിക്കാതെ, തുച്ചമായ വേതനത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഗ്രോസറികളിലെയും ഹോട്ടലിലെയുമെല്ലാം പാവപ്പെട്ട തൊഴിലാളികള്‍. അതില്‍ ഏറിയ പങ്കും മലയാളികള്‍. നാലും അന്ച്ചും മാസത്തെ ശമ്പളം വരെ കൊടുക്കാന്‍ ബാക്കിയാക്കി ഈ പാവങ്ങളെ കഷ്ടപ്പെടുത്തുന്നതും ഭൂരിഭാഗം മലയാളീ ബൂര്‍ഷകള്‍ തന്നെ. വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിയുടെ വേതനം നല്‍കണമെന്ന് പഠിപ്പിച്ച പുണ്യറസൂലിന്റെ (സ) അധ്യാപനങ്ങള്‍ ഈ കങ്കാണിമാരുടെ കണ്ണ് തുറപ്പിച്ചിരുന്നെങ്കില്‍....
തൊഴിലാളി വര്‍ഗ്ഗത്തിന്റെ അര്‍ഹമായ അവകാശപ്പോരാട്ടങ്ങള്‍ക്ക് സര്‍വ്വവിധ വിജയാശംസകളും.
>അഫസല്‍
>കാസിം തങ്ങള്‍
>കുഞ്ഞിക്ക
വായനയ്ക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി..
ബഹ റൈനില്‍ തൊഴിലാളി ദിനത്തില്‍ അവധിയുണ്ട്..
എവിടെയും ചൂഷണങ്ങള്‍ നടക്കുന്നു.
മലയാളികള്‍ പിന്നെ എന്തിലും മുന്‍പന്തിയില്‍തന്നെ ഉണ്ടല്ലോ..
അര്‍ഹമായ അവകാശങ്ങള്‍ക്കായി പോരാടുന്നവര്‍ക്ക് എന്നും പിന്തുണയേകാം അതിനൊപ്പം ഉത്തരവാദിത്വം മറക്കാത്തവരായി മാറാനും തൊഴിലാളികള്‍ ഉദ്ബുദ്ധരാവണം..
Brother, Nokkukooliyum, Kazhchakooliyum, Kelvikooliyum mathramulla nammude rajyathu Paniyeduthu jeevkkunnavarkkayi, thangalude ee leghanam samarppikkapedatte. Snehathode, swantham Suresh.
ലേഖനവും കമന്റുകളും നന്നായി....
മെയ് ദിനാശംസകള്‍
>സുരേഷ്,
>ശിവ,
>ശ്രീ..
വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദി..
എന്താണ് താങ്കളുടെ കൈകള്‍ ഇങ്ങിനെ പരുപരുത്തതായിരിക്കുന്നത് ? സഹാബി മറുപടി പറഞ്ഞു. നബിയേ, ഞാന്‍ ഏറെ കഷ്ടപ്പെട്ട് ,വിറക് വെട്ടി വിറ്റുമൊക്കെയാണ് എന്റെ കുടുംബത്തിനുള്ള ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. എന്റെ കൈകളിലെ പരുപരുത്ത തഴമ്പുകള്‍ അങ്ങയുടെ കൈകളില്‍ തട്ടി വിഷമമുണ്ടാകാതിരിക്കാനാണ് ഞാന്‍ ഒഴിഞ്ഞു നിന്നിരുന്നത്.
" ആര്‍ക്കെങ്കിലും സ്വര്‍ഗത്തില്‍ പ്രവേഷിക്കുന്ന കൈകള്‍ കാണുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഈ കൈകളിലേക്ക് നോക്കുക"
അതാണ് ശരി.
കേരള ഫാര്‍മര്‍,
വായനയയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.
ആധുനിക യുവതയ്കെങ്കിലും ബുദ്ധിയുണ്ടാകട്ടേ, യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍. നേതാക്കന്മാരെ അന്ധമായി അനുകരിക്കയല്ല വേണ്ടത്.
താരകം,
അഭിപ്രായത്തില്‍ ഒപ്പ്..
വന്നതിലും വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം
യാഥാര്‍ത്ഥ്യം നിറഞ്ഞ ചിന്താപരമായ ആവിഷ്കാര രീതി മര്യാതയുള്ള എഴുത്ത്
മെയ് ദിനാശംസകള്‍
>പാവപ്പെട്ടവൻ
നല്ല വാക്കുകൾക്ക് നന്ദി..
യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ മനസ്സിലാക്കാനും പ്രതികരിക്കാനും നമുക്കേവർക്കും കഴിയട്ടെ.
അദ്ധ്വാനത്തിന്റെ മഹത്വവും, തൊഴിലാളികളുടെ പ്രാധാന്യവും ഉയര്‍ത്തിക്കാട്ടുന്ന ആ നല്ല മാതൃക എല്ലാ കാലത്തും പ്രസക്തമാണ്.!
ലോകതൊഴിലാളി ദിനം.
മെയ്ദിന ആശംസകള്‍.
പടച്ചവന് മാത്രം നോട്ടക്കാരനായുള്ള ഒരു കമ്പനിയില്‍ വിയര്‍പ്പൊഴുക്കാന്‍ ഇഷ്ടമില്ലാത്തവരുടെ കൂടെയാണെന്റെ ജോലി.
എന്നിട്ടും പാവം മുതലാളി കരക്റ്റ് ഡൈറ്റിന് ശമ്പളം കൊടുക്കുന്നു.
പടച്ചോനെ ഭയപ്പെടുക എന്ന് ഇടക്ക് പറയുന്ന ഞാനവരുടെ ശത്രു !!
അതിനാല്‍ തരികിട കാട്ടി ശംബളം പറ്റുന്നവരെ കുറിച്ച് ഒരു കുറിപ്പെഴുതുക.
നമുക്കെന്ത് മെയ് ദിനം ഭായ്.
അത് കൊണ്ടാശംസകള് സ്റ്റോക്കില്ല :) :>)
> തെച്ചിക്കോടൻ,
ശരിതന്നെ. പക്ഷെ പ്രാവർത്തികമാക്കുന്നിടത്ത് അനുയായികളും വളരെ പിന്നിൽ എന്നു മത്രം. അഭിപ്രായത്തിനു വളരെ നന്ദി
> ഷാജി ഖത്തർ
വായനയ്ക്കും ആശംസകൾക്കും വളര നന്ദി
> ഒഎബി,
മിക്കയിടത്തും അതൊക്കെ തന്നെ അവസ്ഥ .ചില മാറ്റങ്ങളോടെ തിരിച്ചും. എത്ര ജോലിയെടുത്താൽം ഒരു നന്ദി വാക്ക് പറയാത്ത മുതലാളി വർഗവും വിരളമല്ല.
തരികിടമാത്രം ഉപജീവനമാക്കുന്ന തൊഴിലാളികൾ അവരുടെ ഉത്തരവാദിത്വം മറന്ന് അവകാശങ്ങൾക്ക് വേണ്ടി മാത്രം സ്വരമുയർത്തും.
ആശംസകൾ സ്റ്റോക്കില്ലെങ്കിലും വന്നതിലും വായിച്ച് വിശദമായി അഭിപ്രായം അറിയിച്ചതിലും സന്തോഷം
വൈകിയാണെങ്കിലും വായിച്ചു
{{{{{{ അധ്വാനിക്കുവന്റെ വിയര്‍പ്പു വറ്റുന്നതിനുമുമ്പായി അവന് അര്‍ഹമായ വേതനം കൊടുക്കുക' എന്ന് ലോകത്ത് ആദ്യമായി കല്പിച്ച വിശ്വപ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ഉത്ബോധനം ആധുനിക മുതലാളിസമൂഹത്തിന് മാതൃകയാവേണ്ടതാണ്. }}}}
{{{{{നിങ്ങള്‍ ഒരു മത തീവ്രവാദി ആണെന്ന് ആര്‍ട്ടിക്കിള്‍ കാണുമ്പോള്‍ മനസിലാകും ...... എന്തിനാണ് മാഷെ പാവം ആള്‍ക്കാരെ രിക്രുട്ട് ചെയ്യുന്നത് ??????????????????അവര്‍ ജീവിച്ചോട്ടെ ....പ്ലീസ്....പ്ലീസ് ....പ്ലീസ് ...പ്ലീസ് ...പ്ലീസ് ......................ഇങ്ങനെ പറഞ്ഞാലും ഒന്നും സംഭവിക്കില്ല ......കല്ലെറിയു നായിന്റെ മക്കളെ !!!കല്ലെറിഞ്ഞു കൊല്ലു !!!!!! എറിയെടാ കല്ലു .....അവള് ചാവട്ടെ .......എറിയെടാ *************** എറിയെട............ഇത് ഇന്ത്യയില്‍ നടപ്പില്ല .....ദുഃഖം ഉണ്ട് അല്ലെ ? നടപില്ല അത്ര തന്നെ ...........ഇത് വേറെ കണ്ട്രി മോനെ ................. ഒരു അവസരം ഉണ്ട് പാവം ഭിക്ഷ ക്കരറെ കീഴില്‍ ബോംബ് വയ്ക്കുക .........നിരപരാധികളെ കൊല്ലുക...........നിന്റെ ജീവിതം മുഴുവന്‍ നീ അത് അതന്നെ ചെയ്യുക ..((( kuran ___? ____?)
@ അനിൽ@ബ്ലോഗ്
വൈകിയ മറുപടിക്ക് ക്ഷമിക്കുക.. ഇവിടെ വന്നതിൽ നന്ദി
@Bone collector
ആരുടെ എല്ലാണ് കലക്റ്റ് ചെയ്യുന്നത്.. ??
ബൂലോകത്ത് വിഷം ചീറ്റാനായി നിങ്ങൾ വരരുത് പ്ലീസ്
വളരെ സമകാലിക പ്രസക്തിയുള്ള ലേഖനം. ഇതിലെ കുറച്ച് ഭാഗം , മെയ് ദിനത്തില്‍ പ്രക്ഷേപണം ചെയ്യുന്ന കലികാല വാര്‍ത്തകളിലേക്ക് "ബഷീറിയന്‍ നുറുങ്ങുകളെന്ന ബ്ലോഗിലെ വരികള്‍ കടമെടുത്താല്‍ " എന്ന പേരില്‍ കൊടുക്കുന്നുണ്ട്. പോസിറ്റീവായാണ് കൊടുക്കുന്നത്. അനുമതി തേടിയതാണ്. ഇനിയും ഇതുപോലെ ശക്തമായി വ്യക്തമായി സുതാര്യമായി എഴുതാന്‍ താങ്കള്‍ക്ക് കഴിവുണ്ടാവട്ടെ . നന്ദി
Post a Comment