പ്രവാസ വിരഹത്തിൻ
ഉമിത്തീയിലുരുകിയാണെങ്കിലും
18 വത്സരങ്ങൾ
18 ദിനങ്ങളെന്നപോൽ
കാലചക്രത്തിൻ
തിരിച്ചിലിൽ കടന്ന് പോയതറിഞ്ഞില്ല..!
നിറമേഴും ഓർമ്മകൾ
നിനവുകളിൽ
കനവുകളേറെ ബാക്കിയാക്കിയെങ്കിലും
ജീവിതയാത്ര തുടരുന്നനുസ്യൂതം
..
സ്തുതിയോതുന്നു
സർവ്വശക്തനിൽ
അൽ ഹംദുലില്ലാഹ്..
1996 നവംബർ
7 ന് തുടങ്ങിയ വിവാഹ ജീവിതയാത്ര 18 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ, എന്നെ സഹിച്ച്
കൂട്ടായും തണലായും കഴിഞ്ഞ എന്റെ നല്ലപാതിയും പിന്നെ ഞങ്ങളുടെ മകളും, ഇന്നിപ്പോൾ
ഈ പ്രവാസഭൂമിയിലിപ്പോഴെന്നോടൊപ്പമുണ്ടെന്നതിന്റെ സന്തോഷം..!
വിവാഹം കഴിഞ്ഞ്
ആദ്യമായി വിസിറ്റിംഗ് വിസയിൽ വന്ന സമയത്ത് 3 മാസം ഇവിടെയും പിന്നെ ഒരുമിച്ച് നാട്ടിൽ
പോയി മൂന്നുമാസത്തിലധികം നാട്ടിലുമായി ആറുമാസത്തിൽ കൂടുതലായി മുന്നെ ഒരിക്കൽ മാത്രം ഒരുമിച്ച്
ജീവിച്ചതിന്റെ കഴിഞ്ഞ കാല റെക്കൊറ്ഡ് കൂടി ഇപ്പോൾ തിരുത്തപ്പെട്ടിരിക്കുന്നു എന്ന മറ്റൊരു
സന്തോഷം !!
നേരിൽ ഒരു തവണ
പോലും കണ്ടിട്ടില്ലാത്ത, സ്വരം കേൾക്കാത്ത..
പക്ഷെ മനസാൽ സ്നേഹിക്കുന്ന നിരവധി സുഹൃത്തുക്കൾ ബ്ലോഗിലും മുഖപുസ്തകത്തിലുമായുണ്ടെന്നതിനാൽ
അവരെല്ലാവരോടുമായി ഞങ്ങളുടെ സന്തോഷം അറിയിക്കാൻ കഴിയുന്നതും ഒരു സന്തോഷം..!!!
ചിലരുമായി ആശങ്ങളുടെയും
അഭിപ്രായവിത്യാസങ്ങളുടെയും പേരിൽ പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. (അതങ്ങിനെ തുടരും) അതൊന്നും തന്നെ വ്യക്തിപരമല്ലെന്ന് കൂടി അറിയിക്കാൻ
കൂടി ഈ അവസരം വിനിയോഗിക്കുന്നു എന്നതിലും സന്തോഷം..!!!!
എല്ലാവർക്കും
സന്തോഷജീവിതം ജഗന്നിയന്താവ് കനിഞ്ഞരുളട്ടെ എന്ന പ്രാർത്ഥനയോടെ.. .. നേരുവാൻ എന്നും നന്മകൾ മാത്രം.