Monday, November 28, 2011

ടെന്‍ഷന്‍ മാറിയ വഴി !

തോര്‍ത്ത് മുണ്ടില്‍, കൈകളില്‍, തലയിണകളില്‍.. എവിടെയൊക്കെ സ്പര്ശനമേല്‍ക്കുന്നുവോ അവിടെയെല്ലാം സുലഭമായി കണ്ടിരുന്നതാണ്‌.. കൂടുതല്‍ കാണുമ്പോള്‍ കൂടുതല്‍ ടെന്‍ഷന്‍... കാച്ചിയതും കാച്ചാത്തതുമായ വെളിച്ചെണ്ണകള്‍..ഒറ്റമൂലികള്‍ .. ... *ഗള്‍ഫ് ഗേറ്റ് വരെയെത്തിയതാണ്‌ ചിന്തകള്‍ . ആയിടക്കാണാ മരുന്നിന്റെ പരസ്യം ശ്രദ്ധയില്പെട്ടത്. ഒട്ടും പ്രതീക്ഷയില്ലായിരുന്നു.. എങ്കിലും ഭ്യാര്യയുടെ നിര്‍ബന്ധത്തിനു അയാള്‍ വഴങ്ങി..

ഇപ്പോള്‍ തോര്‍ത്തു മുണ്ടില്‍, കൈകളില്‍ ‍ ..എന്തിന്‌ ഉറങ്ങി ഉരുണ്ടാലും തലയിണയില്‍ പോലും പേരിനു ഒരെണ്ണം കാണാന്‍ കഴിയില്ല.. അയാള്‍ കുളിക്കുന്നു. .തോര്‍ത്തുന്നു. ഉറങ്ങിയെഴുന്നേല്‍ക്കുന്നു.. ഒട്ടുമില്ല ടെന്‍ഷന്‍ .. !

കൊഴിയാനായി ഒറ്റ മുടിയുമില്ല !!


*ഹെയര്‍ ഫിക്സിംഗ് സ്ഥാപനം

52 comments:

ബഷീർ said...

ടെന്‍ഷന്‍ മാറി !

ശ്രീ said...

അപ്പോള്‍ ഈ മുടി കൊഴിയുന്നതിനെ പറ്റി ടെന്‍ഷന്‍ വേണ്ട ല്ലേ?
(മുഴുവനും പോയി തീരും വരെ അല്ലേ ടെന്‍ഷനുള്ളൂ)

ശിഖണ്ഡി said...

"വെളുക്കാന്‍ തേച്ചത് പാണ്ടായി"

അഷ്‌റഫ്‌ സല്‍വ said...

പെരുത്തു ഇഷ്ട്ടായി ട്ടോ

Akbar said...

തലയ്ക്കു മീതെ ശൂന്യാകാശം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഥയുടെ കഷണ്ടിയില്‍ നല്ലൊരു ഹാസ്യത്തിന്റെ പ്രതിഫലനം.

അലി said...

അകത്തും പുറത്തും ഒരുപോലെ...!!

ബൈജു സുല്‍ത്താന്‍ said...

ഇനി.. ഗള്‍ഫ് ഗേറ്റിന്റെ നമ്പര്‍ വേണോ?

കാസിം തങ്ങള്‍ said...

parasyangalil vanchitharavunnavarude duranubhavam ingane thanne. Nalla rachana

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ടെൻഷൻ മൂലി ;
നല്ലൊരു രസാ യനം തന്നെയായി കേട്ടൊ ബഷീർ ഭായ്

പൊട്ടന്‍ said...

ഹാ...ഹാ...
അവസാനത്തെ വരി വായിച്ചപ്പോഴേ അര്‍ഥം മനസ്സിലായുള്ളൂ.

ഇഹ്സാൻ said...

ശാരീരികമായി വരുന്ന മാറ്റങ്ങളുൾക്കൊള്ളാനുള്ള ആർജ്ജവം കാണിക്കാൻ കഴിയാത്തവരാണ്‌ മോഹിപ്പിക്കുന്ന പരസ്യങ്ങളിൽ ചെന്നു ചാടുന്നത്.അത്തരക്കാർക്ക് ഇത്തരം തിരിച്ചടികളെങ്കിലും നല്ല ബുദ്ധി തെളിയാൻ കാരണമായെങ്കിൽ..............

ഈ പോസ്റ്റ് എന്തായാലും ടെൻഷൻ മാറ്റി ബശീർ ഭായ്......

Typist | എഴുത്തുകാരി said...

ഇനിയിപ്പോ ടെൻഷനുമില്ല, അതു മാറാൻ ഒറ്റമൂലിയും വേണ്ടാ.

ബഷീർ said...

> ശ്രീ,

ഒട്ടും വേണ്ട. ടെന്‍ഷനായാല്‍ സ്പീഡ് കൂടും എന്നു മാത്രം !
ആദ്യമായെത്തിയതില്‍ ആദ്യം സന്തോഷം അറിയിക്കുന്നു.

> ശിഖണ്ഡി

അതെന്നെ.. ഇവിടെ ഒരു പാടുമില്ലാതായി :)
വന്നതിലും അഭിപ്രായമറിയിച്ചതിലും സന്തോഷം

> മുഹമ്മദ് അഷ്റഫ് സല്‌വ

ഇഷ്ടമായെന്നറിയിച്ചതില്‍ പെരുത്ത് സന്തോഷം

> അക്‌ബര്‍

തല തന്നെ ശ്യൂന്യമായല്ലോ :)
വന്നതില്‍ ,അഭിപ്രായ മറിയിച്ചതില്‍ സന്തോഷം


> ആറങ്ങോട്ടുകര മുഹമ്മദ്

സന്തോഷം..
ഇവിടെ എത്തിയതിലും വായിച്ച് അഭിപ്രായമറിയിച്ചതിനും നന്ദി

ബഷീർ said...

> അലി,

ഇപ്പോള്‍ എല്ലാം ഒന്നായ പോലെ നിരപ്പായി കിട്ടി..
അതാണ്‌ ഒറ്റമൂലിയുടെ ഫലം :)
അഭിപ്രായത്തിനു നന്ദി

> ബൈജു സുല്‍ത്താന്‍

അവര്‍ക്ക് പണി എളുപ്പമായികിട്ടിയല്ലോ
വന്നതില്‍ സന്തോഷം


> കാസിം തങ്ങള്‍

ആ നിലക്കല്ലേ പരസ്യങ്ങള്‍... എന്തായാലും പരീക്ഷിക്കുന്നതിനു മുന്നെ രണ്ട് വട്ടം ആലോചിക്കുക...

അഭിപ്രായമറിയിച്ചതില്‍ സന്തോഷം


> മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം

ഇഷ്ടമായെന്നറിയിച്ചതില്‍ വളരെ സന്തോഷം മുരളിയേട്ടാ,
രസായനം ആവശ്യമില്ലല്ലോ :)

> പൊട്ടന്‍

കാര്യം മനസിലായല്ലോ.. അതുമതി :)
വന്നതില്‍ അഭിപ്രായമറിയിച്ചതില്‍ സന്തോഷം

കൊമ്പന്‍ said...

ഹഹഹ അത് കലക്കി മൊട്ട തലയാ

ബഷീർ said...

> ഇഹ്‌സാന്‍

തീര്‍ച്ചയായും.. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
ടെന്‍ഷന്‍ മാറിയല്ലോ..അത് നന്നായി ഇഹ്സാന്‍ ഭായ് :)


> Typist|എഴുത്തുകാരി

അതെന്നെ...ചേച്ചീ.. ഒന്നുമില്ലെങ്കില്‍ പിന്നെ അതിനെപറ്റി ടെന്‍ഷനുമില്ല.
വന്നതിലും അഭിപ്രായമറിയിച്ചതിലും സന്തോഷം

>കൊമ്പന്‍

അധികം ചിരിക്കണ്ട കൊമ്പാ..
പച്ചയില നാളെ പഴുക്കും :)

ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം

കുഞ്ഞൂസ്(Kunjuss) said...

ഈ ടെന്‍ഷന്‍ മാറ്റാനുള്ള ഒറ്റമൂലി കൊള്ളാല്ലോ...

വിധു ചോപ്ര said...

ഹഹ.....വൈഫിനു വിവരമുണ്ട്! മുടി കൊഴിയുന്നതാണല്ലോ ടെൻഷൻ? ഇപ്പോൾ അതു മാറി. ആർക്കാണതിന്റെ ക്രെഡിറ്റ്?

പട്ടേപ്പാടം റാംജി said...

അപ്പൊ..മോട്ടത്തലയാണ് അല്ലെ?

ഗീത said...

ഓ ചിരിച്ചു ചത്തു. ഇവിടെ ഒരാളിന് കൊച്ചുപ്രായത്തിലേ ടെൻഷൻ തുടങ്ങീതാ. ഇപ്പോഴും അതു മുഴുവൻ മാറാൻ സമ്മതിക്കാതെ പുറകിൽ ഒരു പത്തിരുപതെണ്ണമുണ്ട് :))

ഇ.എ.സജിം തട്ടത്തുമല said...

നുറുങ്ങ് കൊള്ളാം!

kochumol(കുങ്കുമം) said...

ഹഹഹ.......ഉണ്ടായിരുന്ന ടെന്‍ഷന്‍ ഇത് വായിച്ച്ച്ചതോടുകൂടി തീര്‍ന്നൂട്ടോ ....

Echmukutty said...

ഹ ഹ ഹ. അതിഷ്ടമായി......അഭിനന്ദനങ്ങൾ.

ബഷീർ said...

> കുഞ്ഞൂസ്(Kunjuss) ,

എന്താ പരീക്ഷിക്കണോ ? :)
ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം


> വിധുചോപ്ര

ക്രെഡിറ്റ് വൈഫിനു തന്നെ മൊത്തമായി കൊടുക്കാം :)


> പട്ടേപാടം റാംജി,

അത് രഹസ്യമാ...പരസ്യമായി പറയൂല്ല.. :)

> അനില്‌@ബ്ലോഗ്

ഇഷ്ടമായതില്‍ സന്തോഷം

> ഗീത,

ചേച്ചീ,, ആ ഉള്ളത് കൂടി ശരിയാക്കാനുള്ള ഒറ്റമൂലി വല്ലതും പ്രയോഗിക്കൂ.. എല്ലാ ടെന്‍ഷനും മാറിക്കിട്ടും :)

ബഷീർ said...

> ഇ.എ.സജിം തട്ടത്തുമല

ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം

> kochumol(കുങ്കുമം)


അപ്പോള്‍ ഇനി ടെന്‍ഷനില്ലാതെ ഉറങ്ങൂ ഉണരൂ :)


> Echmukutty

ഇഷ്ടമായെന്നറിയിച്ചതില്‍ സന്തോഷം.. നല്ല വാക്കുകള്‍ക്ക് നന്ദി

വിജയലക്ഷ്മി said...

കൊള്ളാലോ ഈ പോസ്റ്റ് .മുടികൊഴിച്ചിലിന് പരീക്ഷണം നടത്തുന്നവരെ ഇതിലേ ഇതിലെ...

yousufpa said...

എനിയ്ക്കിപ്പൊ ടെഷനേയില്ല.

Unknown said...

അതെ,അതാ നല്ലത്.
നര്‍മ്മം നന്നായി.

Jefu Jailaf said...

പട്ടു പോലെ മൃദുലം..കണ്ണാടി പോലെ തിളക്കം.. :)

Lipi Ranju said...

ഹി ഹി ഇത് കലക്കി ! ഇതിലും നല്ലത് ടെന്‍ഷന്‍ ഉള്ളത് തന്നെയാ :))

ബഷീർ said...

> വിജയലക്ഷ്മി

പരീക്ഷണത്തിനു മുന്നെ 2 വട്ടം ആലോചിച്ചല് നല്ലത്. അല്ലെങ്കില്‍ ഉണ്ടായിരുന്നെ ടെന്‍ഷന്‍ കൂടി ഇല്ലാതാവും :)
ചേച്ചിയ്ക്ക് ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം


> yousufpa


അത് കണ്ടാലറിയാം :)
വല്ല പരീക്ഷണവും നടത്തിയതാണോ ?


> ex-pravasini,

അതാ നല്ലത് അല്ലേ.. എന്നാല്‍ അങ്ങിനെയാവട്ടെ
ഇഷ്ടമായതില്‍ സന്തോഷം

> Jefu Jailaf

പിന്നല്ലാതെ, ഇതിനേക്കാള്‍ മൃദുലമായത് ഭൂമിയില്‍ ഉണ്ടാവില്ല :)
ഇവിടെ വന്നതില്‍ സന്തോഷം


>Lipi Ranju

വെറുതെ ടെന്‍ഷനടിക്കാന്‍ മാത്രമായി നാലെണ്ണം ഉള്ളതിലും നല്ലത് അതങിനെ മിനുസമായി കിടക്കുന്നതല്ലേ ചേച്ചീ
:)

mini//മിനി said...

അപ്പോൾ ഇനി ടെൻഷനേയില്ലല്ലൊ,,,

റശീദ് പുന്നശ്ശേരി said...

ഇപ്പം സമാധാനമായല്ലോ അല്ലെ ?

ബഷീർ said...

> മിനി,

ഇല്ല ടീച്ചര്‍,, ഇനി ടെന്‍ഷനടിക്കനൊന്നുമില്ല :(


> റഷീദ് പുന്നശ്ശേരി,

പിന്നല്ലാതെ.. എന്തൊരു സമാധാനം..സുഖം :)



> പേര്‌ പിന്നെ പറയാം


ഇല്ലെങ്കിലും ഉണ്ടായാലും തോര്‍ത്തുന്നതാ അതിന്റെ രീതി..
അനുഭവസ്ഥര്‍ അല്ലെങ്കില്‍ പറയട്ടെ

വന്ന അഭിപ്രായമറീയിച്ച എല്ലാവര്‍ക്കും നന്ദി

Rojer Menduz said...

ബഷീറിയന്‍ നര്‍മ്മം മര്‍മ്മമറിഞ്ഞ നര്‍മ്മം ! കൊള്ളാം !! ഇത് ചന്തുമേനോന്റെ ' ഇന്ദുലേഖ' മുതല്‍ കുറിയേടത്ത് ' ധാത്രി' വരെയുള്ള ' മുടിച്ചി'കള്‍ കാണണ്ട കേട്ടോ...! അപകീര്‍ത്തി കേസിനു സാധ്യത ഉണ്ട്...അത് നൂറു കോടിയുടെതാണെങ്കില്‍ പറയണ്ട ..! ടൈംസ് നൌവിനെ പോലെ കരയേണ്ടി വരും !! :D

സുബൈദ said...

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്‌. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......

Areekkodan | അരീക്കോടന്‍ said...

അല്ലെങ്കിലും ചെടി വലരാന്‍ മണ്ണ് വേണം..തലയില്‍ മുടി വളരാനും അത് വേണം എന്ന് അരീക്കോടന്റെ പുതിയ കണ്ടുപിടുത്തം!!!

Mohiyudheen MP said...

ഹാ...ഹാ...
അതാണ്‌ ഒറ്റമൂലിയുടെ ഫലം

ഫൈസല്‍ ബാബു said...

അപ്പോള്‍ ഗള്‍ഫ്‌ ഗേറ്റ്ന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആയി ചുമതലയേറ്റു വല്ലേ ....ചിലവ് ചെയ്യണം .( ഞാന്‍ ഈ നാട്ടുകാരനുമല്ല ഈ വഴി വന്നിട്ടുമില്ല ,ഈ ബ്ലോഗ്‌ വായിച്ചിട്ടുമില്ല ,,കമന്ടിയിട്ടുമില്ല )

ബഷീർ said...

> സിനിമാലോചന

സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി.. ശ്രദ്ധിച്ചോളാം :)


> സുബൈദ

ഈ പരസ്യം മാത്രം ! അത് നാണമുണ്ടാക്കുന്നു..

> Areekkodan | അരീക്കോടന്‍

അതെന്ന്.. ആ കണ്ടു പിടിത്തത്തില്‍ പിടിച്ചിരിക്കാം.. ഒരു പിടിവള്ളിയായി :)


> Mohiyudheen MP


എന്താ പരീക്ഷിക്കണോ.. ?
വായനയ്ക്ക് , അഭിപ്രായത്തിനുനന്ദി

> faisalbabu


അതിനൊക്കെ ഒരു യോഗം വേണം.. അസൂയ പാടില്ല. ഫൈസലേ..

നിങ്ങളിവിടെ വന്നതും വായിച്ചതും കമന്റിയതും ഞാനും കണ്ടിട്ടില്ല :)

അനശ്വര said...

വിഷയാവതരണം തന്നെ സൂപ്പര്...തോര്‍ത്തില്‍ തലയിണയിലൊക്കെ കണ്ടതെന്താണെന്ന് ഒരു അവസാനം വരെ പിടി കിട്ടീല. അതില്‍ തന്നെ ഒരു രസം തോന്നി. അവസാനം വിഷയനര്‍മ്മം കൂടി ആയപ്പൊ ശരിക്കും കലക്കി...

Absar Mohamed said...

ഹഹഹ...
നന്നായിട്ടുണ്ട്....

പിന്നെ കഴിഞ്ഞ ദിവസം ധാത്രിയുടെ നേതൃത്വത്തില്‍ ഒരു മീറ്റിംഗ് നടന്നു...
ദാത്രി എണ്ണയുടെ മുടി വളര്‍ത്താനുള്ള കഴിവിനെ കുറിച്ച് വിഷധീകരിച്ചത് പാതി കഷണ്ടിക്കാരനായ ധാത്രി എം.ഡി.....:)

സ്വന്തം തലയില്‍ ഏല്‍ക്കാത്തത് ആണ് അന്യന്റെ തലയിലേക്ക്‌ വളമായി നല്‍കുന്നത്....
അത് മനസ്സിലാക്കാനുള്ള ഫുദ്ധി നമ്മുടെ പ്രബുദ്ധ മലയാളികള്‍ക്ക്‌ ഇല്ലാതെയും പോയി....


(പിന്നെ ഒരു ഉപദേശം : ഇവിടെ പുതിയ പോസ്റ്റ്‌ ഇട്ടിട്ട് ഒരുപാട് ആയല്ലോ...ഇടക്കിടെ എഴുതാന്‍ നോക്കൂ.....മടി പിടിച്ചാല്‍ പിന്നെ എഴുത്ത്‌ റീ സ്റ്റാര്‍ട്ട് ആക്കാന്‍ ബുദ്ധിമുട്ടാണ്...:)

ഇ.എ.സജിം തട്ടത്തുമല said...

ഹഹഹ! പക്ഷെ എനിക്കു ടെൻഷനായി. മുടിനാരുകൾ ഇനലെയുള്ളതെല്ല്ല്ലാം ഇന്നുമുണ്ടോ എന്ന്‌!

ശ്രീ said...

എന്നോട് ഒന്നുമെഴുതുന്നില്ലേ എന്ന് ചോദിച്ച ആളും മോശമല്ലല്ലോ?

2012 ല്‍ ഒറ്റ പോസ്റ്റുമില്ല?

സാബിബാവ said...

ഇനിയിപ്പോ എണ്ണയും കാച്ചണ്ട ടെന്‍ഷനും വേണ്ട
പോസ്റ്റ്‌ അല്‍പം ചിരിപ്പിച്ചു

അക്ഷരപകര്‍ച്ചകള്‍. said...

താങ്കള്‍ എന്നെ ശരിക്കും ചിരിപ്പിച്ചു. നല്ല പോസ്റ്റ്‌.

Minu Prem said...

ടെന്‍ഷന്‍ മാറിയ വഴി അസ്സലായി.....

aNUbOMB said...

Hey, here's a little something for you :)
http://crazyanu90.blogspot.in/2012/07/versatile-blogger.html

Sureshkumar Punjhayil said...

:)

Swaanubhavam Guru ...!!!

ശ്രീ said...

പുതിയ നുറുങ്ങുകളൊന്നുമില്ലേ ബഷീര്‍ക്കാ?

പുതുവത്സരാശംസകള്‍!

ബഷീർ said...

പ്രിയരെ, ഇവിടെ വന്നവർക്കും വായിച്ചവർക്കും പിന്നെ എന്നെ അന്വേഷിച്ചവർക്കും എല്ലാം നന്ദി. കാലങ്ങൾക്ക് ശേഷം ഒരു ബോറൻ നുറുങ്ങ് പോസ്റ്റ് ചെയ്തിട്ടുണ്ട്.. വായിക്കുക. അഭിപ്രായം അറിയിക്കുക..
http://vellarakad.blogspot.ae/2013/04/blog-post.html

Related Posts with Thumbnails