Friday, November 11, 2011

11-11-11 ന്റെ വിവാഹത്തിനു ആശംസകൾ

ഇന്ന് 11-11-11  ഈ ദിവസം നാട്ടിലുണ്ടാ‍വുമെന്ന് കരുതി  ഒരുപാട് ഒരു പാട്  ഇല്ലെങ്കിലും കുറച്ചൊക്കെ സ്വപനങ്ങൾ മനസിലെ ബിഗ് സ്ക്രീനിൽ കണ്ടിരുന്നതാണ്.. ഒരു വെടിക്ക് മൂന്ന് പക്ഷി എന്നതായിരുന്നു ലക്ഷ്യം...   അഥവാ ഒക്റ്റോബർ 25 നു നാട്ടിലെത്തി നവംബർ 13 നു തിരിച്ചു വരുന്ന അവധി ഷെഡ്യൂളിൽ ബലി പെരുന്നാളിനു കുടുംബത്തോടൊപ്പം ചേരുക..  നവംബർ 7 നു എന്റെയും എന്റെ ബീവിയുടെയും  സ്വന്തം പതിനഞ്ചാമത് വിവാഹ വാർഷികം ഒരുമിച്ച് ആഘോഷിക്കുക. അത് കഴിഞ്ഞ് 11-11-11 ന്റെ നിക്കാഹിലും സത്കാരത്തിലും പങ്ക് കൊണ്ട് വധൂ വരന്മാരെ അനുഗ്രഹിക്കുക ( കാര്യമായിട്ടാ) എന്നതൊക്കെയായിരുന്നു വെടിയേൽക്കാതെ  രക്ഷപ്പെട്ട ആ മൂന്ന് പക്ഷികൾ..   ആദ്യപടിയായി ലീവ് ഒ.കെ യായി വരുകയായിരുന്നു. അതിനിടയ്ക്ക് മറ്റൊരാൾ മുന്നെ കൊടുത്ത ലീവ് എന്റെ ലീവുമായി ഉടക്കി..എന്റെത് പിന്തള്ളപ്പെട്ടു മാത്രമല്ല മൂന്ന് പക്ഷിക്ക് പകരം  മൂന്ന് വെടിയാണ് തിരിച്ച് കിട്ടിയത്.. ഒന്ന് ലീവ് കാൻസൽ, രണ്ട് ലീവിനു പോകുന്ന സെക്രട്ടറിക്ക് പകരമായി ചൂടൻ ബോസുമായി ഒറ്റയ്ക്ക് ജോലിചെയ്യണം എന്ന ഓർഡർ, മൂന്നാമത്തേത് ഒരു ഭീഷണിയാണ്  ..  അത് തത്‌കാ‍ലം സീ‍ക്രട്ടായിരിക്കട്ടെ :)   അങ്ങിനെ ഒരു വെടിക്ക് മൂന്ന് പക്ഷി സ്വപ്നം കണ്ട എനീക്ക് കിട്ടിയ മൂന്ന് വെടിയുമേറ്റ് പ്രവാസിയുടെ സ്ഥിരം പ്രയാസവുമായി   ബലിപെരുന്നാൾ ബോറടിച്ച് കടന്ന് പോയി..വിവാഹ വാർഷികം.. ഓർമ്മകളേ..  വിരഹ ഗാനം പാടി നടന്നു പോയി.. ഇപ്പോഴിതാ 11-11-11 ന്റെ നിക്കാഹ്  ..പ്രിയ ജേഷ്ഠൻ മാലപ്പാടക്കം ബ്ലോഗർ    സിദ്ധീഖ് തൊഴിയൂരിന്റെ പ്രിയ മകൾ നസ്‌നി അഥവാ നമ്മുടെ (ചിപ്പീ) നേന മോളൂടെ താത്താടെ നിക്കാഹ് കടന്നു വന്നു..  അതിതാ ഇന്ന് നടക്കുന്നു.   സിദ്ധിഖാനെ വിളിച്ചു ശൈലാത്താനെ വിളിച്ചു എന്റെ ബീവിയെ വിളിച്ചു  എല്ലാരെയും വിളിച്ചു അവരെല്ലാം സന്തോഷത്തിലാണ് (ഒരു പിതാവിന്റെ ഉത്കണ്ഢയും മറ്റും സിദ്ധീഖിന്റെ സംസാരത്തിലുണ്ടെങ്കിലും )  ..

എന്നെപ്പോലെ തന്നെ വിവാഹ നാളിൽ നാട്ടിലെത്താൻ കരുതി സാധിക്കാതെ  സിദ്ധിഖിന്റെ സ്വന്തം ജേഷ്ഠൻ മോമ്മാലിക്ക (മുഹമ്മദലി) യും അബുദാബിയിലുണ്ട്..   മോമ്മാലിക്കാടെ മകളുടെ വിവാഹം കഴിഞ്ഞ മാസമായിരുന്നു. അതിൽ പങ്കെടുത്ത് തിരിച്ച് വന്നതായിരുന്നു.. വീണ്ടുമൊരുയാത്രയ്ക്ക് നിർവാഹമില്ലാതെയായി.... 

നസ്‌നിമോളെ നിക്കാഹ് ചെയ്യുന്നത് അലി മാണിക്കത്ത്  (തൊഴിയൂർ )അത്യാവശ്യം എഴുതുന്ന ആളാണ്..കൂടുതൽ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല.  എന്നാലും വധുവിന്റെ  കുഞ്ഞുപ്പ എന്ന നിലയിൽ ചില ഉപദേശങ്ങാളൊക്ക് നൽകിയിട്ടുണ്ട്... ( ഭാഗ്യവാനായ വരൻ )  ബാക്കി പിന്നെ.. ഇൻശാ അല്ലാഹ്..


സാധാരണ നിലയിൽ അടുത്തകാലത്ത് വെള്ളിയാഴ്ചകളിൽ മുസ്‌ലിം വിവാഹം നടത്താറില്ല മുൻ‌കാലങ്ങളിൽ പതിവായിരുന്നെങ്കിലും..  എന്നാൽ വരൻ അലിയുടെ പ്രത്യേക താത്പര്യമാണ് നൂറ്റാണ്ടിലെ അപൂർവ്വ ദിനമായ 11-11-11 നു തന്നെ നിക്കാഹ് നടത്തണമെന്നത്..  അത് ഇതാ പൂവണിയുന്നു..    ഈ സുദിനത്തിൽ ഒരുമിച്ച് ചേരാൻ  കഴിയാത്തതിൽ ഏറെ ദു:ഖമുണ്ടെങ്കിലൂം എല്ലാം പതിവുപോലെ ഉള്ളീലൊതുക്കി ഈ ഊഷരഭൂവിൽ നിന്നും ഊഷ്മളമായ വിവാഹ മംഗളാശംസകൾ നേരുന്നു.. പ്രിയ മകൾ നസ്‌നിക്കും മരുമകൻ അലി മാണിക്കത്തിനും..    പ്രിയപ്പെട്ടവരേ.. നിങ്ങളും നേരുമല്ലോ ആശംസകൾ



ഈ  പോസ്റ്റ് 11-11-11 നു 11-11 നു പോസ്റ്റ് ചെയ്യുന്നു..  :)

21 comments:

ബഷീർ said...

ഊഷ്മളമായ വിവാഹ മംഗളാശംസകൾ നേരുന്നു.. പ്രിയ മകൾ നസ്‌നിക്കും മരുമകൻ അലി മാണിക്കത്തിനും.. പ്രിയപ്പെട്ടവരേ.. നിങ്ങളും നേരുമല്ലോ ആശംസകൾ

ശ്രീ said...

വിവാഹ മംഗളാശംസകള്‍!!!


ഈ വിവരം പങ്കു വച്ചതിനു നന്ദി, ബഷീര്‍ക്കാ.

Riyas Biyyam said...

barakallahu lakuma vabaraka alaikuma vajama' bainakuma be khair........

കുസുമം ആര്‍ പുന്നപ്ര said...

വിവാഹ മംഗളാശംസകള്‍. സിദ്ദിഖ് അറിയിച്ചില്ലെങ്കിലും താങ്കളറിയിച്ചുവല്ലോ. സന്തോഷം.

yousufpa said...

കല്ല്യാണ വിവരം സിദ്ധിക്ക പറഞ്ഞിരുന്നുവെങ്കിലും ഈ ദിനത്തിലായിരിക്കും എന്ന് ഒട്ടും നിനച്ചില്ല. ഇനീപ്പോ, അറിഞ്ഞാൽ തന്നെയും പ്രവൃത്തി ദിവസങ്ങളിൽ എനിയ്ക്ക് പറ്റുമായിരുന്നില്ല. എന്തായാലും ദൈവം തമ്പുരാൻ വധൂവരന്മാർക്ക് സൗഖ്യവും സമാധാനവും ആയുരാരോഗ്യവും ഏകി അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ.

കുഞ്ഞൂസ്(Kunjuss) said...

വിവാഹ മംഗളാശംസകള്‍!!!



സിദ്ദിഖ്, ഫേസ് ബുക്ക് വഴി വിവാഹക്ഷണനം നടത്തിയിരുന്നെങ്കിലും അവിടെ മറുപടി എഴുതാന്‍ കഴിയുന്നില്ലായിരുന്നു.അതിനാല്‍, ഇതുവഴി എന്റെയും ആശംസകള്‍ അറിയിക്കുന്നു.

മനോജ് കുമാർ വട്ടക്കാട്ട് said...

നഷ്ടങ്ങളെക്കുറിച്ചല്ലാതെ ഒരു പ്രവാസി മറ്റെന്തിനെക്കുറിച്ചാണ് വാചാലനാവുക!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

Best Wishes......

SHANAVAS said...

വിവാഹ മംഗളാശംസകള്‍...സിധീക്ക ഒരു വാക്ക് പറഞ്ഞില്ല...ആശംസകള്‍ താങ്കള്‍ക്കും..

കൊമ്പന്‍ said...

നേരുന്നു അപൂര്‍വ ദിവസത്തില്‍ ദമ്പതി കളായ വര്‍ക്ക് എന്റെ വകയും കിടക്കട്ടെ ഒരു ഒന്ന് ഒന്നര ആശംസ

അലി said...

1111111111 വിവാഹ മംഗളാശംസകള്‍!

പേടിരോഗയ്യര്‍ C.B.I said...

എല്ലാം ഒന്നാകുന്ന ഈ സുദിനത്തില്‍ വിവാഹിതരാകാന്‍ ഭാഗ്യം ലഭിച്ച ദമ്പദികള്‍ക്ക് വൈകിയാണെങ്കിലും ആശംസകള്‍ ... കൂടാതെ ഇതു പോസ്റ്റിയതിനു ഒരു ചിന്ന പീസ് ആശംസ ബഷീര്‍ജിക്കും എടുക്കാം

Unknown said...

happy wedding

Unknown said...
This comment has been removed by the author.
അനില്‍കുമാര്‍ . സി. പി. said...

എല്ലാ നന്മകളും ...

Muralee Mukundan , ബിലാത്തിപട്ടണം said...

മൂന്ന് വിശേഷകാര്യങ്ങളാണല്ലോ പങ്കുവെച്ചിരിക്കുന്നത്...
ഒന്നായ നിന്നെയിഹ് ഒന്നായി കാണാനുള്ളയവസരം ഇനി അടുത്ത നൂറ്റാണിലല്ലേ തരമാവുകയുള്ളൂ അല്ലേ ഭായ്

Sidheek Thozhiyoor said...
This comment has been removed by the author.
Sidheek Thozhiyoor said...

പ്രിയ ബച്ചുണ്ണീ വളരെ സന്തോഷം, ഞാന്‍ നാട്ടില്‍ എത്തിയ ശേഷം വീടുപണിയും കല്യാണതിരക്കും മൂലം ആകെ ഓട്ടപ്പാചിലില്‍ ആയിരുന്നു,അതിന്നിടയില്‍ ഫേസ്ബുക്ക് വഴിയും മെയില്‍ വഴിയും പരിചയത്തിലുള്ള എല്ലാവരെയും ക്ഷണിച്ചിരുന്നു,അതില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് പ്രതികരിച്ചത്,ആയതിനാല്‍ ഫേസ്ബുക്ക് ഇവന്റ് ആരും അത്ര കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായി, ഇന്‍വിറ്റേഷന്‍ മെയില്‍ പലരും തുറന്നു നോക്കാതെ ഡിലിറ്റ്‌ ചെയ്തതായും തോന്നി ഇവിടുത്തെ പലരുടെയും അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ ,ഞാന്‍ ബ്ലോഗ് അറിയിപ്പ് നല്‍കാറുള്ള എല്ലാ ബ്ലോഗ്ഗര്‍ മാരെയും വിവരം അറിയിച്ചിരുന്നു മോമുട്ടിക്ക,നിരക്ഷരന്‍ ,ഹാഷിം ,ഇസ്മയില്‍ കുരുമ്പടി,രാമചന്ദ്രന്‍ വെട്ടിക്കാട് ,സുനില്‍ പെരുമ്പാവൂര്‍ , സഗീര്‍ പണ്ടാരത്തില്‍ കുഞ്ഞൂസ് ,അനില്‍കുമാര്‍ , റഷീദ്‌ പുന്നശ്ശേരി ,സലാം , നൌഷാദ് തുടങ്ങിയ കുറച്ചു പേര്‍ മാത്രമേ മറുകുറിപ്പ് എഴുതി കണ്ടുള്ളൂ വ്യത്യസ്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരെ നേരിട്ട് കണ്ടു ക്ഷണിക്കുക എന്നത് വളരെ വിഷമകരമാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നവരാനല്ലോ നമ്മുടെ സുഹൃത്തുക്കള്‍ , ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദിയും സന്തോഷവും അറിയിക്കട്ടെ.

വിധു ചോപ്ര said...

വൈകിയതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.
ഒപ്പം ഹൃദയംഗമമായ ആശംസകളും
സ്നേഹപൂർവ്വം വിധു

ബഷീർ said...

ശ്രീ,
Riyas Biyyam,
കുസുമം ആര്‍ പുന്നപ്ര,
yousufpa,
കുഞ്ഞൂസ്(Kunjuss) ,
പടിപ്പുര,
പള്ളിക്കരയില്‍,
SHANAVAS,
കൊമ്പന്‍,
അലി,
പേടിരോഗയ്യര്‍ C.B.I,
cinimalochana,
അനില്‍കുമാര്‍ . സി. പി,
മുരളീമുകുന്ദൻ ,
(പേര് പിന്നെ പറയാം)
വിധു ചോപ്ര,


ആശംസകള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെയും സിദ്ധിക്കാടെയും കുടുംബത്തിന്റെയും നന്ദി.. സന്തോഷം അറിയിക്കുന്നു.

കാസിം തങ്ങള്‍ said...

late aayenkilum njanum nerunnu aashamsakal.

Mobilil ninnaanu commentunnath. Athaa manglish aayath

Related Posts with Thumbnails